മകനെ രക്ഷിക്കാൻ ഒരമ്മ പറയുന്നു: ‘ജയിലിൽ നിന്ന് അവനെ ഉടനെയൊന്നും വിടല്ലേ..; പൊലീസിനെ വീട്ടിൽ വിളിച്ചുവരുത്താനും കാരണമുണ്ട്’

‘‘ഇനി വയ്യ, സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചു, ക്ഷമിച്ചു.’’ – കൊല്ലുമെന്ന് ഉറപ്പായപ്പോൾ പൊലീസിനെ വിളിച്ച് സ്വന്തം മകനെ ഏൽപിച്ചുകൊടുത്ത അമ്മയുടെ പൊള്ളുന്ന വാക്കുകളാണിത്. ജയിലിൽനിന്ന് ഉടനെയൊന്നും മകനെ പുറത്തേക്കു വിടരുതെന്നാണ് ഈ അമ്മ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. പുറത്തുവന്നാൽ ആദ്യം അവന്റെ അച്ഛനെയും അമ്മയെയും ആയിരിക്കും അവൻ കൊല്ലുകയെന്നും അവരുടെ വാക്കുകൾ. ലഹരിക്കടിമപ്പെട്ട് കൊന്നും കൊലവിളിച്ചും ഒരുകൂട്ടം യുവാക്കൾ ക്രമസമാധാനം തകർത്തുകൊണ്ടിരിക്കുമ്പോൾ സ്വന്തം മകനെ പൊലീസിന് ചൂണ്ടിക്കാണിച്ചുകൊടുത്തുകൊണ്ട് ഒരമ്മ പുതിയൊരു തുടക്കം കുറിച്ചിരിക്കുന്നു. ഇന്ന് കേരളത്തിലെ പല അമ്മമാരും നെഞ്ചിൽ നെരിപ്പോടും പേറി നീറി ജീവിക്കുമ്പോൾ അവർക്ക് ഒരു ചൂണ്ടുപലകയാവുകയാണ് കോഴിക്കോട് എലത്തൂർ ചെട്ടികളം എസ്കെ റോഡിൽ വലിയിൽ മിനി. മകനെ രക്ഷിക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്തു. ജീവിതകാലം മുഴുവൻ പണിയെടുത്തുണ്ടാക്കിയ ലക്ഷങ്ങൾ ചെലവഴിച്ചു. എന്നിട്ടും മാറ്റമൊന്നും കാണാതെ വന്നതോടെ പൊലീസിനെ വിളിച്ച് മകനെ കൊണ്ടു പോകാൻ പറയുകയായിരുന്നു ഈ അമ്മ. മകൻ നേരെയാകുമെന്നു പ്രതീക്ഷിച്ച് പത്ത് വർഷത്തോളമാണ് ഈ അമ്മ കാത്തിരുന്നത്. അതു നടക്കില്ലെന്നു കണ്ടതോടെ, സമൂഹത്തിനു തന്നെ ഭീഷണിയാകുന്ന നിലയിലേക്ക് മാറിയ മകനെ ‘സുരക്ഷിതമായ’ സ്ഥലത്തേയ്ക്ക് അവർ തന്നെ മാറ്റി. അതല്ലാതെ അവർക്ക് മുന്നിൽ മറ്റു വഴികളില്ലായിരുന്നു. മിനിയുടെ മകൻ രാഹുലിനെ (26) മാർച്ച് 21നാണ് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. ഏറെക്കാലം ജയിലിലായിരുന്ന രാഹുൽ ഏതാനും ദിവസം മുൻപാണ് വീട്ടിലെത്തിയത്. വീട്ടിലിരുന്നു ലഹരി മരുന്ന് ഉപയോഗിക്കാൻ തുടങ്ങിയതോടെ മിനി പൊലീസിനെ വിളിക്കുകയായിരുന്നു. മകൻ ലഹരിക്കടിമയായതുമുതൽ പൊലീസിനെ വിളിച്ചുവരുത്താനുണ്ടായ സാഹചര്യം വരെ മിനി മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുന്നു.

‘‘ഇനി വയ്യ, സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചു, ക്ഷമിച്ചു.’’ – കൊല്ലുമെന്ന് ഉറപ്പായപ്പോൾ പൊലീസിനെ വിളിച്ച് സ്വന്തം മകനെ ഏൽപിച്ചുകൊടുത്ത അമ്മയുടെ പൊള്ളുന്ന വാക്കുകളാണിത്. ജയിലിൽനിന്ന് ഉടനെയൊന്നും മകനെ പുറത്തേക്കു വിടരുതെന്നാണ് ഈ അമ്മ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. പുറത്തുവന്നാൽ ആദ്യം അവന്റെ അച്ഛനെയും അമ്മയെയും ആയിരിക്കും അവൻ കൊല്ലുകയെന്നും അവരുടെ വാക്കുകൾ.
ലഹരിക്കടിമപ്പെട്ട് കൊന്നും കൊലവിളിച്ചും ഒരുകൂട്ടം യുവാക്കൾ ക്രമസമാധാനം തകർത്തുകൊണ്ടിരിക്കുമ്പോൾ സ്വന്തം മകനെ പൊലീസിന് ചൂണ്ടിക്കാണിച്ചുകൊടുത്തുകൊണ്ട് ഒരമ്മ പുതിയൊരു തുടക്കം കുറിച്ചിരിക്കുന്നു. ഇന്ന് കേരളത്തിലെ പല അമ്മമാരും നെഞ്ചിൽ നെരിപ്പോടും പേറി നീറി ജീവിക്കുമ്പോൾ അവർക്ക് ഒരു ചൂണ്ടുപലകയാവുകയാണ് കോഴിക്കോട് എലത്തൂർ ചെട്ടികളം എസ്കെ റോഡിൽ വലിയിൽ മിനി. മകനെ രക്ഷിക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്തു. ജീവിതകാലം മുഴുവൻ പണിയെടുത്തുണ്ടാക്കിയ ലക്ഷങ്ങൾ ചെലവഴിച്ചു. എന്നിട്ടും മാറ്റമൊന്നും കാണാതെ വന്നതോടെ പൊലീസിനെ വിളിച്ച് മകനെ കൊണ്ടു പോകാൻ പറയുകയായിരുന്നു ഈ അമ്മ.
മകൻ നേരെയാകുമെന്നു പ്രതീക്ഷിച്ച് പത്ത് വർഷത്തോളമാണ് ഈ അമ്മ കാത്തിരുന്നത്. അതു നടക്കില്ലെന്നു കണ്ടതോടെ, സമൂഹത്തിനു തന്നെ ഭീഷണിയാകുന്ന നിലയിലേക്ക് മാറിയ മകനെ ‘സുരക്ഷിതമായ’ സ്ഥലത്തേയ്ക്ക് അവർ തന്നെ മാറ്റി. അതല്ലാതെ അവർക്ക് മുന്നിൽ മറ്റു വഴികളില്ലായിരുന്നു. മിനിയുടെ മകൻ രാഹുലിനെ (26) മാർച്ച് 21നാണ് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. ഏറെക്കാലം ജയിലിലായിരുന്ന രാഹുൽ ഏതാനും ദിവസം മുൻപാണ് വീട്ടിലെത്തിയത്. വീട്ടിലിരുന്നു ലഹരി മരുന്ന് ഉപയോഗിക്കാൻ തുടങ്ങിയതോടെ മിനി പൊലീസിനെ വിളിക്കുകയായിരുന്നു. മകൻ ലഹരിക്കടിമയായതുമുതൽ പൊലീസിനെ വിളിച്ചുവരുത്താനുണ്ടായ സാഹചര്യം വരെ മിനി മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുന്നു.
∙ കഴുത്തിൽ ബ്ലേഡ് വച്ച് ആത്മഹത്യാ ഭീഷണി
‘‘പേടിച്ചിട്ടാണ് പൊലീസിൽ അറിയിച്ചത്. കൊല്ലുമെന്നു പറഞ്ഞാൽ പേടിക്കണമല്ലോ. വീണ്ടും രാഹുൽ ലഹരി ഉപയോഗിക്കാൻ തുടങ്ങിയെന്നു മനസ്സിലായിരുന്നു. വീട്ടിനുള്ളിലിരുന്നും ലഹരി മരുന്ന് ഉപയോഗിക്കാൻ തുടങ്ങി. ഇത് വിലക്കിയതോടെ ‘പുക പറ്റാത്തവർ എങ്ങോട്ടെങ്കിലും പൊയ്‌ക്കോ’ എന്നു പറഞ്ഞു. പൊലീസിനെ വിളിക്കുമെന്നു പറഞ്ഞപ്പോൾ കഴുത്തിൽ ബ്ലേഡ് എടുത്തുവച്ച് മുറിക്കുമെന്നു പറഞ്ഞു. എന്നിട്ട് മുറിച്ചത് അമ്മയാണെന്ന് പറയുമെന്നും പറഞ്ഞു.
പൊലീസിലേൽപിക്കുന്നതിന് രണ്ട് ദിവസം മുൻപാണ് വീട്ടിലിരുന്നു വലിക്കാൻ തുടങ്ങിയത്. ഞാൻ വൃക്കയിലെ കല്ല് നീക്കുന്നതിനുള്ള ഓപറേഷൻ കഴിഞ്ഞ് ഏതാനും ദിവസം മുൻപാണ് എത്തിയത്. ഈ സമയത്താണ് രാഹുൽ ആക്രമിക്കുമെന്നും കൊല്ലുമെന്നും പറയുന്നത്. ലഹരിക്കടിമകളായ യുവാക്കൾ പലയിടത്തും കൊലപാതകം നടത്തിയതോടെ ഭയമായി. അതോടെയാണ് പൊലീസിനെ വിളിച്ചത്. പൊലീസ് എത്തിയപ്പോഴും കഴുത്തിൽ ബ്ലേഡ് വച്ച് രാഹുൽ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.’’ – മിനി പറഞ്ഞു.
∙ പത്താം ക്ലാസ്സിൽ തുടങ്ങി
‘‘പത്താം ക്ലാസിൽ പഠിക്കുമ്പോൾ അധ്യാപകർ വീട്ടിലെത്തി, രാഹുൽ കഞ്ചാവോ മറ്റോ വലിക്കുന്നുണ്ടെന്നു പറഞ്ഞു. ആദ്യം വലിയ ഞെട്ടലാണുണ്ടായത്. പക്ഷേ അന്നു മുതൽ ഞങ്ങൾ അവനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഞങ്ങളോട് ഒട്ടി നിൽക്കുന്ന മകനാണ്. വീട്ടിൽ ഒരു പ്രശ്നവുമില്ല, ഒരു ഭാവഭേദവുമില്ല. ‘ഒന്നുമില്ലമ്മേ’ എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പാകത്തിനാണത്. അവന്റെ ബാഗിലോ പോക്കറ്റിലോ ഒന്നും കണ്ടെത്താനും സാധിച്ചില്ല. നമ്മളുടെ കൂടെ കയ്യിൽ പിടിച്ചു നടക്കുന്ന മകനാണ്. ഒന്നുമില്ലെന്ന് അവൻ പറയുമ്പോൾ നമ്മൾ വിശ്വസിക്കണ്ടേ. പിന്നേയും അവനെ സംശയിക്കുന്നത് ശരിയല്ലല്ലോ.
സ്കൂളിൽ നിന്ന് കഞ്ചാവൊന്നുമല്ല, കുട്ടികളുടെ കൂടെ സിഗരറ്റ് വലിച്ചുവെന്നും അവൻ പറഞ്ഞു. പക്ഷേ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. നശിക്കരുതെന്ന് ആരെങ്കിലും ചിന്തിക്കുമോ. എന്നാൽ ആരും അറിയാതെയായിരുന്നു അവന്റെ നീക്കങ്ങൾ. പത്താം ക്ലാസിന് ശേഷം പ്ലസ് വണ്ണിൽ ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. പിന്നീട് പല കോഴ്സുകൾക്ക് ചേർന്നെങ്കിലും അതെല്ലാം പാതിവഴിയിൽ ഉപേക്ഷിച്ചു. ഞങ്ങളുടെ പണം അവൻ നശിപ്പിച്ചുകൊണ്ടേയിരുന്നു. രാഹുലിന്റെ അച്ഛൻ രാധാകൃഷ്ണന് മത്സ്യബന്ധന ബോട്ടുകളുടെ അറ്റകുറ്റപ്പണിയാണ്. ഞാൻ 18 വർഷത്തോളം ഒരു ഷോപ്പിൽ ജോലി ചെയ്തു. മൂന്നു വർഷമായിട്ടേയുള്ളൂ ജോലിക്ക് പോകാതായിട്ട്.
രാഹുൽ പിന്നീട് പല ജോലിക്കും പോയെങ്കിലും ഒരിടത്തും നിൽക്കില്ല. ഏറിപ്പോയാൽ അഞ്ചോ ആറോ ദിവസം മാത്രമാണ് നിൽക്കുക. കോഴിക്കോട് നഗരത്തിലെ ഒരു മാളിൽ ഒന്നര മാസം നിന്നതാണ് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഒരു സ്ഥലത്ത് ജോലി ചെയ്തത്. ഇതിനിടെ രാഹുൽ കല്യാണം കഴിച്ചു. പക്ഷേ രണ്ട് മാസം കഴിഞ്ഞപ്പോൾതന്നെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. അവൾ ഒരു പാവം പെൺകുട്ടിയാണ്. പ്രണയിച്ചാണ് രാഹുൽ വിവാഹം ചെയ്തത്. അല്ലാതെ ഇവന് എവിടുന്ന് പെണ്ണ് കിട്ടാനാണ്. പോസ്റ്റ് ഗ്രാജുവേഷൻ വരെ പഠിച്ച കുട്ടിയാണവൾ. ഇപ്പോൾ വിവാഹ മോചനവുമായി മുന്നോട്ടുപോകുകയാണ്. കുട്ടിയുണ്ടായതോടെ അവൾതന്നെ വിട്ടുപോകില്ലെന്നാണ് രാഹുൽ കരുതിയത്. പക്ഷേ അവന് തെറ്റി. പെണ്ണുങ്ങൾക്ക് അമ്മമാരായിക്കഴിയുമ്പോഴാണ് ഒറ്റയ്ക്കു ജീവിക്കാനുള്ള തന്റേടം വരിക എന്ന് അവന് അറിയില്ലല്ലോ. ഞങ്ങൾ അവളുടെ കൂടെയാണ്.’’
∙ അജ്ഞാതരായ സുഹൃത്തുക്കൾ
‘‘ഈ നാട്ടിൽ ആരും അവന്റെ സുഹൃത്തുക്കളല്ല. അവന്റെ സുഹൃത്തുക്കൾ ആരാണെന്നോ എവിടെയാണെന്നോ കണ്ടെത്താൻ സാധിക്കില്ല. അവൻ പറയുന്ന സുഹൃത്തുക്കളെ അന്വേഷിച്ച് പോയെങ്കിലും ഒരാളെപ്പോലും കണ്ടെത്താൻ സാധിച്ചിട്ടില്ല. വെങ്ങളത്തേക്കെന്നു പറഞ്ഞ് പോയാൽ അവൻ പുതിയങ്ങാടി എത്തിയിരിക്കും. അത്തോളിയിൽ കല്യാണത്തിനു പോകുകയാണെന്നു പറഞ്ഞ് പോയാൽ, നമ്മൾ അന്വേഷിച്ചു ചെന്നാൽ അവിടെ അങ്ങനെ ഒരു കല്യാണമേ ഉണ്ടാകില്ല. വെങ്ങളത്ത് നടേശൻ എന്ന പേരുള്ള ഒരു സുഹൃത്തിനെ തേടിപ്പോയി. എന്നാൽ അങ്ങനെ ഒരാളുണ്ടായിരുന്നില്ല. ഇവരുടെ സംഘത്തിൽ പ്രത്യേകം വിളിപ്പേരുണ്ട്. അത് പുറത്തുള്ളവർക്ക് അറിയില്ല.
രാഹുലിന്റെ സംഘത്തിൽപ്പെട്ട ഒരു യുവാവിന്റെ വീട്ടിലും ഞങ്ങൾ പോയി. അവന്റെ വീട്ടുകാരും സമാന പ്രശ്നത്തിലൂടെ കടന്നുപോകുകയായിരുന്നു. 2024ൽ അവൻ തൂങ്ങി മരിച്ചു. കുതിരവട്ടം ലഹരി വിമുക്ത കേന്ദ്രത്തിൽ കൊണ്ടുപോയി ചികിത്സ ആരംഭിച്ചെങ്കിലും അവിടെനിന്ന് ചാടിപ്പോയി തൂങ്ങി മരിക്കുകയായിരുന്നു.
സുഹൃത്തുക്കൾ രാഹുലിനെ കരുവാക്കുകയാണ്. ഇവൻ പണത്തിനു വേണ്ടിയല്ല ചെയ്യുന്നത്. ഇവൻ ഓരോ ദിവസവും ഓരോ ബൈക്കിലാണ് വരിക. ബുള്ളറ്റ് പോലുള്ള വിലകൂടിയ ബൈക്കുകളാണ് ഉപയോഗിക്കുന്നത്. ഇതൊക്കെ അവർ കൊടുക്കുന്നതാണ്. അവർ ലഹരി മരുന്ന് നിശ്ചിത സ്ഥലത്ത് എത്തിക്കാൻ പറയും. ഒരാളുടെയും കണ്ണിൽപ്പെടാതെ എന്തു റിസ്കും ഏറ്റെടുത്ത് രാഹുൽ അത് എത്തിക്കേണ്ടിടത്ത് എത്തിക്കും. അവന് ഉപയോഗിക്കാനുള്ള മരുന്നിന് വേണ്ടിയാണ് ചെയ്യുന്നത്, പണത്തിന് വേണ്ടിയല്ല. അവന്റെ കയ്യിൽ പൈസ ഇല്ലെങ്കിലും മെസേജ് അയച്ചാൽ മരുന്ന് എത്തിച്ചുകൊടുക്കാനാളുണ്ട്.
രാഹുലിന്റെ സംഘത്തിൽപ്പെട്ട ഒരു യുവാവിന്റെ വീട്ടിലും ഞങ്ങൾ പോയി. അവന്റെ വീട്ടുകാരും സമാന പ്രശ്നത്തിലൂടെ കടന്നുപോകുകയായിരുന്നു. 2024ൽ അവൻ തൂങ്ങി മരിച്ചു. കുതിരവട്ടം ലഹരി വിമുക്ത കേന്ദ്രത്തിൽ കൊണ്ടുപോയി ചികിത്സ ആരംഭിച്ചെങ്കിലും അവിടെനിന്ന് ചാടിപ്പോയി തൂങ്ങി മരിക്കുകയായിരുന്നു.’’
∙ ഒരു മാസം നന്നായി
‘‘എങ്ങനെയെങ്കിലും മകനെ രക്ഷിക്കണമെന്നായിരുന്നു ആഗ്രഹം. അതിനായി പല മാർഗങ്ങളും തേടി. ഒടുവിൽ കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽനിന്നു ലഹരി വിമുക്ത ചികിത്സ ആരംഭിച്ചു. ആറ് മാസത്തോളം ചികിത്സ നടത്തിയ ശേഷം അവൻ ലഹരി ഉപേക്ഷിച്ചു. പതിനായിരക്കണക്കിന് രൂപ മരുന്നിനായി ഓരോ മാസവും ചെലവാക്കി. ഒരു മാസം കഴിഞ്ഞപ്പോൾ വീണ്ടും ലഹരി ഉപയോഗിക്കാൻ ആരംഭിച്ചു. ഇനി ലഹരി മരുന്ന് ഉപയോഗിക്കരുതെന്ന് ഡോക്ടർ നിർദേശിച്ചതാണ്. കാരണം അത്രത്തോളം തലച്ചോറിനെ ബാധിച്ചിരുന്നു. എന്നാൽ വീണ്ടും പഴയ സുഹൃദ്ബന്ധത്തിൽ എത്തുകയും ലഹരി ഉപയോഗം ആരംഭിക്കുകയുമായിരുന്നു’’.
∙ അജ്ഞാത ജഡം കണ്ടു എന്ന വാർത്ത കേൾക്കുമ്പോൾ...
‘‘ലഹരി മരുന്ന് പിടിച്ചതുൾപ്പെടെ പല സ്റ്റേഷനുകളിലും രാഹുലിനെതിരെ കേസുണ്ട്. കുറേക്കാലം ജയിൽവാസം അനുഭവിച്ചു. 2024 ഏപ്രിൽ 17ന് ജാമ്യത്തിൽ ഇറങ്ങി മേയ് 10 വരെ വീട്ടിൽ നിന്നു. ജയിലിൽനിന്നു വന്നപ്പോൾ നല്ല മോനായാണ് വന്നത്. അതോടെ ഞാനും കരുതി നന്നായെന്ന്. കേസൊക്കെ എങ്ങനെയെങ്കിലും തീർക്കാമെന്നും പറഞ്ഞു. നല്ല അഭിഭാഷകരെ വച്ച് കേസ് വാദിക്കാം. പണം എത്രയായാലും വേണ്ടിയില്ല. നീ നന്നായാൽ മതി എന്ന് പറഞ്ഞു.
കേസ് നടത്തുന്നതിനു പണം വേണമെന്നും അതിനായി ജോലിക്കു പോകുകയാണെന്നും പറഞ്ഞ് മേയ് രണ്ടാമത്തെ ആഴ്ചയായപ്പോഴേക്കും എറണാകുളത്തേക്ക് പോയി. രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ വീണ്ടും മരുന്ന് ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. കുറച്ചു ദിവസം കഴിഞ്ഞ് വീണ്ടും പോയി. പിന്നെ ഒരു വിവരവുമില്ല. എവിടെയെങ്കിലും അജ്ഞാത ജഡം കണ്ടു എന്ന വാർത്ത കേൾക്കുമ്പോൾ ഉള്ളിൽനിന്ന് ഒരു കാളലാണ്. അല്ലെങ്കിൽ ലഹരി മരുന്നുമായി ആരെയെങ്കിലും പിടിച്ചു എന്നുകേട്ടാലും വിറയലാണ്. പിന്നെ അവൻ തിരിച്ചു വരുന്നത് 2024 ഡിസംബർ 26നാണ്. ഇടുക്കിയിൽ ജയിലിലായിരുന്നു എന്നൊക്കെ അവൻ പറഞ്ഞെങ്കിലും അത് സത്യമായിരുന്നു എന്ന് പൊലീസ് പറഞ്ഞപ്പോഴാണ് വിശ്വസിച്ചത്.
ജയിലിൽ നിന്നിറങ്ങിയപ്പോഴേക്കും അവന്റെ സിം കണക്‌ഷൻ വിച്ഛേദിച്ചിരുന്നു. സിം എടുത്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. അതിനാൽ രാഹുലിന് സ്വന്തമായി സിം എടുക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. ഞാൻ സിം എടുത്തുകൊടുക്കാൻ തയാറായില്ല. അതോടെ എന്റെ ഫോണിന്റെ ഹോട്സ്പോട് ഓണാക്കി അവൻ സുഹൃത്തുക്കൾക്ക് മെസേജ് അയയ്ക്കും. സുഹൃത്തുക്കൾ വന്ന് ആരും കാണാതെ ലഹരിമരുന്ന് കൈമാറും. മാർച്ച് 20നു രാത്രിയാണ് രാഹുൽ പണം വേണമെന്നു പറഞ്ഞ് പ്രശ്നമുണ്ടാക്കിയതും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതും. അവന്റെ വാക്ക് ഉറച്ചതായിരുന്നു. അതോടെ പിറ്റേന്നു രാവിലെത്തന്നെ പൊലീസിനെ വിളിച്ചു.’’
∙ ‘ജയിലിൽ കിടക്കട്ടെ’
‘‘രാഹുലിനെ ഉടൻ ജയിലിൽനിന്നു വിടരുതെന്നാണ് പൊലീസിനോടു പറഞ്ഞത്. ഞങ്ങളാരും ജാമ്യത്തിൽ ഇറക്കാൻ പോകുന്നില്ല. കുറച്ചധികം കാലം ജയിലിൽ കിടന്നാൽ, ലഹരി മരുന്ന് കിട്ടാതാൽ ചിലപ്പോൾ നന്നായാലോ. ഞങ്ങൾക്ക് ഒരു സമ്പാദ്യവുമില്ല. എല്ലാം അവൻ നശിപ്പിച്ചു. ആയുഷ്കാലം മുഴുവൻ പണിയെടുത്തത് തീർന്നു. ഇപ്പോൾ കല്യാണത്തിനുൾപ്പെടെ അവൻ ഉണ്ടാക്കിവച്ച കടം വീട്ടിക്കൊണ്ടിരിക്കുകയാണ്. മക്കളെ നേരെയാക്കാൻ പറ്റുന്നതെല്ലാം ചെയ്തു. എന്തായാലും ഇനി വരുന്നിടത്ത് വച്ചു കാണാം.’’– മിനി പറഞ്ഞു നിർത്തി, ഒരു നെടുവീർപ്പോടെ...