‘സൂപ്പര്‍ പവര്‍’ ഉണ്ടെന്ന് തോന്നാറുണ്ടോ? വെറും മൂഡ്സ്വിങ്ങല്ല ബൈപോളാര്‍ ഡിസോര്‍ഡര്‍; എങ്ങനെ തിരിച്ചറിയാം, പ്രതിരോധിക്കാം?

സന്തോഷവും ദുഃഖവും സമ്മിശ്രമായതാണ് ജീവിതം എന്നാണ് പൊതുവേ പറയാറുള്ളത്. മാറി മാറി വരുന്ന ഈ രണ്ടു വികാരങ്ങളും നിയന്ത്രിക്കുവാനും നമുക്കു കഴിയാറുണ്ട്. എന്നാൽ ചിലരിലെങ്കിലും ഇതിങ്ങനെയാവില്ല. ആ വ്യക്തിയുടെ മനോഭാവം അത്യന്തം ഉയര്‍ന്ന ഉന്മാദത്തിനും അതിരൂക്ഷമായ വിഷാദത്തിനും ഇടയില്‍ മാറി മറിയുന്ന അവസ്ഥയിലാവും. തീവ്രമായ രണ്ടറ്റങ്ങളുള്ള ൡ മാനസികാരോഗ്യാവസ്ഥയാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. ഈ രണ്ടു തലത്തിലും എത്തപ്പെട്ടവരാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗണത്തില്‍പ്പെടുന്നത്. മനസ്സിന്റെ സന്തുലിതാവസ്ഥയെയാണല്ലോ നമ്മള്‍ ‘നോര്‍മല്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലരിലും കാണുന്ന ആഹ്ലാദവും ദുഃഖവും സ്വാഭാവികമാണെന്ന് തോന്നാം. എന്നാല്‍ ചിലര്‍ക്ക് ചില നേരങ്ങളില്‍ അതിരുകടന്ന, നിയന്ത്രിക്കാനാകാത്ത ഒരു വികാര തീവ്രതയായി വിഷാദ - ഉന്മാദാവസ്ഥകള്‍ മാറാറുണ്ട്. അത്തരം സമയങ്ങളില്‍ അവര്‍ അനുഭവിക്കുന്നത് സാധാരണ മനമറിഞ്ഞുള്ള വികാരമല്ല, മറിച്ച് ബൈ പോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗൗരവതരമായ മാനസികാരോഗ്യ പ്രശ്‌നമാണ്. ശരിയായ ചികില്‍സയും കരുതലും കിട്ടിയില്ലെങ്കില്‍ സാധാരണ ജീവിത രീതികളെ തകര്‍ക്കാവുന്ന വിധം ഇതിന്റെ തീവ്രത വര്‍ധിക്കുവാനും ഇടയുണ്ട്.

സന്തോഷവും ദുഃഖവും സമ്മിശ്രമായതാണ് ജീവിതം എന്നാണ് പൊതുവേ പറയാറുള്ളത്. മാറി മാറി വരുന്ന ഈ രണ്ടു വികാരങ്ങളും നിയന്ത്രിക്കുവാനും നമുക്കു കഴിയാറുണ്ട്. എന്നാൽ ചിലരിലെങ്കിലും ഇതിങ്ങനെയാവില്ല. ആ വ്യക്തിയുടെ മനോഭാവം അത്യന്തം ഉയര്‍ന്ന ഉന്മാദത്തിനും അതിരൂക്ഷമായ വിഷാദത്തിനും ഇടയില്‍ മാറിമറിയുന്ന അവസ്ഥയിലാവും. തീവ്രമായ രണ്ടറ്റങ്ങളുള്ള ആ മാനസികാരോഗ്യാവസ്ഥയാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. ഈ രണ്ടു തലത്തിലും എത്തപ്പെട്ടവരാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗണത്തില്‍പ്പെടുന്നത്.
മനസ്സിന്റെ സന്തുലിതാവസ്ഥയെയാണല്ലോ നമ്മള്‍ ‘നോര്‍മല്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലരിലും കാണുന്ന ആഹ്ലാദവും ദുഃഖവും സ്വാഭാവികമാണെന്ന് തോന്നാം. എന്നാല്‍ ചിലര്‍ക്ക് ചില നേരങ്ങളില്‍ അതിരുകടന്ന, നിയന്ത്രിക്കാനാകാത്ത ഒരു വികാര തീവ്രതയായി വിഷാദ - ഉന്മാദാവസ്ഥകള്‍ മാറാറുണ്ട്. അത്തരം സമയങ്ങളില്‍ അവര്‍ അനുഭവിക്കുന്നത് സാധാരണ മനമറിഞ്ഞുള്ള വികാരമല്ല, മറിച്ച് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗൗരവതരമായ മാനസികാരോഗ്യ പ്രശ്‌നമാണ്. ശരിയായ ചികിത്സയും കരുതലും കിട്ടിയില്ലെങ്കില്‍ സാധാരണ ജീവിതരീതികളെ തകര്‍ക്കാവുന്ന വിധം ഇതിന്റെ തീവ്രത വര്‍ധിക്കുവാനും ഇടയുണ്ട്.
∙ ബൈപോളാര്‍ ഡിസോര്‍ഡറിന്റെ കാരണങ്ങള്‍?
ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉണ്ടാകാന്‍ വ്യക്തമായ ഒരു കാരണം ചൂണ്ടിക്കാണിക്കാനാവില്ല. ജനിതകാവസ്ഥ, തലച്ചോറിലെ രാസപദാര്‍ത്ഥങ്ങളുടെ അളവുകളിലുള്ള മാറ്റങ്ങള്‍, വ്യക്തിപരമായ അനുഭവങ്ങള്‍ തുടങ്ങിയവ കാരണമായേക്കാം. അമിതമായ മാനസിക സംഘര്‍ഷങ്ങളും നിരാശാബോധവും ഈ പ്രശ്‌നത്തിലേക്ക് നയിച്ചേക്കാം. കുട്ടിക്കാലത്ത് ലൈംഗികാതിക്രമം പോലെയുള്ള ഭീതിപ്പെടുത്തുന്ന അനുഭവങ്ങളുള്ളവര്‍ക്കും ഇത്തരമൊരു മാനസികാവസ്ഥ വരാനിടയുണ്ട്. ഇതൊന്നുമില്ലെങ്കിലും, മറ്റ് കാരണങ്ങളാല്‍ ഡിപ്രഷന്‍ പോലെയുള്ള അവസ്ഥ വരികയും തുടര്‍ന്ന് ബൈപോളാര്‍ പ്രശ്‌നത്തിലേക്ക് വഴുതിപ്പോവുകയും ചെയ്യാം. മനസ്സിന്റെ കരുത്ത് ഈ അവസ്ഥ വരുന്നതിനോ വരാതിരിക്കുന്നതിനോ മാനദണ്ഡമല്ല. തലച്ചോറില്‍ സെറോട്ടോണിന്‍, ഡോപ്പമൈന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങളുടെ അസന്തുലിതാവസ്ഥ ബൈപോളാര്‍ ഡിസോര്‍ഡറിന് കാരണമാവുന്നുണ്ട്. ഇതിനുള്ള മരുന്നുകള്‍ നല്‍കുമ്പോള്‍ അപൂര്‍വമായെങ്കിലും ചിലര്‍ നേരെ എതിര്‍ വികാരങ്ങള്‍ കാണിക്കും. ഡിപ്രഷന്‍ ബാധിച്ചവര്‍ ഉയര്‍ന്ന ഊര്‍ജസ്വലത പ്രകടിപ്പിക്കുകയും നേരെ തിരിച്ചും സംഭവിക്കാറുണ്ട്.
∙ ലക്ഷണങ്ങള്‍
വിഷാദവും (depression) മാനിയയുമാണ് (mania) പ്രധാനമായും ഇത്തരം പ്രശ്‌നമുള്ളവര്‍ കാണിക്കുന്നത്. അമിതോത്സാഹം, വര്‍ധിച്ച ചിന്തകളും വര്‍ത്തമാനങ്ങളും, ഏതു റിസ്‌കും ഏറ്റെടുക്കാനുള്ള മനോഭാവം തുടങ്ങിയവ മാനിയയുടെ ലക്ഷണങ്ങളായി കരുതാം. ഇത്തരം മാനസികാരോഗ്യ പ്രശ്‌നമുള്ളവര്‍ക്ക് ഉറക്കമില്ലായ്മ ഒട്ടും വിഷയമാവില്ല. എല്ലാ സമയത്തും കൂടുതല്‍ ഉന്മേഷവും ഊര്‍ജവും പ്രകടിപ്പിക്കും. കടം വാങ്ങാനും കൊടുക്കാനും മറ്റുള്ളവര്‍ക്കുവേണ്ടി അമിതമായി ചെലവഴിക്കാനുമൊക്കെ അമിതമായ താല്‍പര്യം പ്രകടിപ്പിക്കും. തനിക്ക് 'സൂപ്പര്‍ പവര്‍' ഉണ്ടെന്ന് വിശ്വസിച്ച് പെരുമാറും. മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്നിലാണ് താനെന്ന രീതിയില്‍ പെരുമാറുന്നവരുമുണ്ട്. ഓരോരുത്തരിലും ഓരോ രീതിയിലായിരിക്കും പ്രതികരണം. ഈ സമയത്ത് മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്നവിധം ആതിഥ്യമര്യാദകളോടെ പെരുമാറുന്നതും കാണാറുണ്ട്.
എന്നാല്‍, വിഷാദമാവട്ടെ ഒറ്റയ്ക്കാവുന്ന അവസ്ഥയുണ്ടാക്കും. ഉറക്കം കിട്ടാതെ നിസ്സഹായരായിപ്പോവും. എപ്പോഴും കരച്ചില്‍, സങ്കടം. തീവ്രമായ വിഷാദവും നിരാശയും വരിക, ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മന്ദത, ഇഷ്ടങ്ങളും താല്‍പര്യങ്ങളും നഷ്ടപ്പെടുക, ആത്മഹത്യാ ചിന്തകള്‍ വര്‍ധിക്കുക തുടങ്ങിയവയിലൂടെ വിഷാദം പ്രകടിപ്പിക്കും. വിഷാദമായാലും ഉന്മാദമായാലും വീട്ടുകാര്‍ക്ക് പലവിധത്തില്‍ പ്രയാസങ്ങളുണ്ടാക്കും.
∙ ദിനാചരണം
ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള ഒരു മാനസികാവസ്ഥയാണ് ഇതെന്ന ബോധ്യപ്പെടലാണ് പ്രധാനം. ശരിയായ ചികില്‍സയും മാനസികമായ പിന്തുണയും ലഭിച്ചാല്‍ നിയന്ത്രിക്കാവുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് ഇതെന്ന അവബോധമുണ്ടാക്കുകയാണ് ബൈപോളാർ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്ന ആരെയും പരിഹസിക്കുകയോ മാറ്റി നിർത്തുകയോ അരുത്. അവരോട് കരുണ കാണിക്കാനും അവരെ മനസ്സിലാക്കി മാനസികാരോഗ്യ പരിപാലനത്തിലേയ്ക്ക് കൈപിടിക്കാനും ഈ ദിനം ഓര്‍മിപ്പിക്കുന്നു.
∙ ഉത്തരവാദിത്തം
ഇത് സ്വാഭാവികമായ മൂഡ് മാറ്റം മാത്രമാണെന്ന നിലയില്‍ ഗൗനിക്കാതിരിക്കരുത് എന്ന സന്ദേശം എല്ലാവരിലും എത്തേണ്ടതുണ്ട്. ശരീരത്തില്‍ അസുഖം വരുന്നതു പോലെയാണ് മാനസികാരോഗ്യ പ്രശ്‌നങ്ങളുമെന്ന് സമൂഹം തിരിച്ചറിയണം. അതില്‍ ഉയര്‍ച്ചയും താഴ്ചയുമൊന്നുമില്ല. ആരെയും അതിന്റെ പേരില്‍ വേറിട്ട് നിര്‍ത്തരുത്. ശാരീരികമായ അസുഖങ്ങളെ പോലെത്തന്നെ നാം അറിഞ്ഞുകൊണ്ട് വരുന്നതോ വരുത്തിവയ്ക്കുന്നതോ അല്ല ഇതും.
ഒരിക്കല്‍ മരുന്ന് കഴിക്കാന്‍ തുടങ്ങുകയും ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ തന്നെ അത് അവസാനിപ്പിക്കുകയും ചെയ്യുന്നത് അപകടകരമാണ്. ഇങ്ങനെ ചെയ്യുന്നതുമൂലം ഉന്മാദവും വിഷാദവും തുടര്‍ച്ചയായി മാറിമാറി വരുന്നത് നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യം വരാം. മരുന്ന് നിര്‍ത്താന്‍ പറഞ്ഞാല്‍പോലും സ്വയം തിരിച്ചറിവുകൊണ്ട് മരുന്ന് തുടരാം എന്ന് പറയുന്നവരുമുണ്ട്. ശരിയായ രീതിയില്‍ മരുന്ന് കഴിച്ചാല്‍, ചെറിയ മരുന്നുകളുടെ സഹായത്തോടെതന്നെ ശാന്തവും സുഖപ്രദവുമായ മനസ്സും അതിലൂടെ സുഖകരമായ ജീവിതവും ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഡിപ്രഷന്‍ സ്റ്റേജിലാണെങ്കിലും മാനിയയിലാണെങ്കിലും മരുന്നുകൊണ്ട് ഫലംകാണാത്ത ചില ഘട്ടങ്ങള്‍ വരാം. ഡിപ്രഷനാണെങ്കില്‍ കൂടുതല്‍ ആഴത്തിലേക്കും ഉന്മാദമാണെങ്കില്‍ അതിന്റെ ഉച്ഛസ്ഥായിയിലുമായി മാനസികാവസ്ഥ മാറുന്ന അവസ്ഥയാണിത്. അങ്ങനെയുള്ള അവസരങ്ങളില്‍ Electroconvulsive Therapy (ECT) അഥവാ ഷോക്ക് ട്രീറ്റ്‍മെന്റാണ് നല്‍കുന്നത്. പ്രായവും ശരീരത്തിന്റെ ഭാരവും നോക്കിയാണ് മരുന്നുകളുടെ ഡോസ് നിശ്ചയിക്കുന്നത്. ഈ മാനസികാരോഗ്യ പ്രശ്‌നത്തിന് പ്രായഭേദമില്ല എന്നും ഓര്‍ക്കുക. ഏതു പ്രായത്തിലുള്ളവര്‍ക്കും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇങ്ങനെ സംഭവിക്കാവുന്നതാണ്.
ചികിത്സയ്ക്ക് പ്രോല്‍സാഹനവും രോഗികള്‍ക്ക് പിന്തുണയുമാണ് നമ്മുടെ ബാധ്യത. ശാന്തമായതും ശരിയായ ചിന്തകളുള്ളതുമായ മനസ്സിലേക്ക് തിരിച്ചെത്താനും മറ്റുള്ളവരെ പോലെ ജീവിക്കാനും ഈ പ്രതിസന്ധി നേരിട്ടവര്‍ക്കും സാധിക്കട്ടെ. അവര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ഈ ദിനം നാമോരോരുത്തരോടും ആവശ്യപ്പെടുന്നത്.