‘‘പാല്‍നിലാ പുഞ്ചിരി, തൂകുമാ സുന്ദരി, പേരെഴും ഹൂറി, പൂമകൾ ഫാത്തിമാ...’’ മണവാട്ടിയായി അണിഞ്ഞൊരുങ്ങിയ നടി രാധിക, കെ.ജി.മാർക്കോസിന്റെ ശബ്ദം. ഒരുകാലത്ത് മലയാളികളുടെ മനസ്സ് നിറച്ചൊരു മാപ്പിളപ്പാട്ടായിരുന്നു ഇത്. മുസ്‍ലിം സമുദായത്തിലെ ഒരു മണവാട്ടിപ്പെണ്ണിന്റെ സ്വപ്നവും സന്തോഷവുമെല്ലാം പ്രേക്ഷകന് മനസ്സിലാക്കിത്തന്ന മധുരമൂറുന്ന ഇശലുകൾ. മലബാറിന്റെ സ്വന്തമെന്ന് പറയുമെങ്കിലും എന്നും മലയാളികൾക്കിടയിൽ മാപ്പിളപ്പാട്ടുകൾക്ക് വലിയൊരു സ്വീകാര്യതയുണ്ടായിരുന്നു. സിനിമാ ഗാനങ്ങളും മാപ്പിള ആൽബങ്ങളുമെല്ലാം കേൾക്കാനുള്ള ഇമ്പംകൊണ്ടും വാക്കുകളുടെ ലാളിത്യംകൊണ്ടും നമ്മുടെ മനസ്സിൽ തങ്ങിനിന്നു. സിനിമാ ഗാനങ്ങളായിരുന്നു ആദ്യകാലത്തെ ട്രെൻഡെങ്കിൽ പിന്നത് പതിയെ മാപ്പിള ആൽബങ്ങൾക്ക് വഴിമാറി. ചാനൽ കുതിച്ചുകയറ്റത്തിന്റെ നാളുകളിൽ അവ വമ്പൻ ഹിറ്റുകളുമായി. ഒരു ദശാബ്ദം മുൻപ് പുറത്തിറങ്ങിയ ‘ഖൽബാണ് ഫാത്തിമ’ എന്ന ആൽബംതന്നെ ഉദാഹരണം. യുട്യൂബിൽ മാത്രം ഇതുവരെ 2.1 കോടി പേർ ‘നെഞ്ചിനുള്ളിൽ നീയാണ്’ എന്ന പാട്ടു കേട്ടു കഴിഞ്ഞു. പിന്നീടെപ്പോഴോ മാപ്പിള പാട്ടുകളുടെ ആ ട്രെൻഡ് അവസാനിച്ചു. പക്ഷേ, ‘ഇൻസ്റ്റ’ കിഡ്സിന്റെ ഇക്കാലത്ത് മാപ്പിളപ്പാട്ടിന് ആ പഴയ ചേലും മൊഞ്ചും നല്ലോണമുണ്ട്. പണ്ടത്തെപ്പോലെ കല്യാണവീടുകളിലും ആളു കൂടുന്നിടത്തും ബസുകളിലും ചാനലുകളിലും മാത്രമല്ല, ഇൻസ്റ്റഗ്രാം റീലുകളിലും നിറയുകയാണ് മാപ്പിളപ്പാട്ടുകൾ. അത് ലോകം മുഴുവൻ ഏറ്റെടുക്കുന്നുമുണ്ട്. മാപ്പിളപ്പാട്ടു ഗായകർ സെലിബ്രിറ്റികളും ആയി മാറുന്ന കാഴ്ചയാണ് ഇൻസ്റ്റ ലോകത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘പാല്‍നിലാ പുഞ്ചിരി

തൂകുമാ സുന്ദരി

ADVERTISEMENT

പേരെഴും ഹൂറി

പൂമകൾ ഫാത്തിമാ...’’

മണവാട്ടിയായി അണിഞ്ഞൊരുങ്ങിയ നടി രാധിക, കെ.ജി.മാർക്കോസിന്റെ ശബ്ദം. ഒരുകാലത്ത് മലയാളികളുടെ മനസ്സ് നിറച്ചൊരു മാപ്പിളപ്പാട്ടായിരുന്നു ഇത്. മുസ്‍ലിം സമുദായത്തിലെ ഒരു മണവാട്ടിപ്പെണ്ണിന്റെ സ്വപ്നവും സന്തോഷവുമെല്ലാം പ്രേക്ഷകന് മനസ്സിലാക്കിത്തന്ന മധുരമൂറുന്ന ഇശലുകൾ. മലബാറിന്റെ സ്വന്തമെന്ന് പറയുമെങ്കിലും എന്നും മലയാളികൾക്കിടയിൽ മാപ്പിളപ്പാട്ടുകൾക്ക് വലിയൊരു സ്വീകാര്യതയുണ്ടായിരുന്നു. സിനിമാ ഗാനങ്ങളും മാപ്പിള ആൽബങ്ങളുമെല്ലാം കേൾക്കാനുള്ള ഇമ്പംകൊണ്ടും വാക്കുകളുടെ ലാളിത്യംകൊണ്ടും നമ്മുടെ മനസ്സിൽ തങ്ങിനിന്നു. 

സിനിമാ ഗാനങ്ങളായിരുന്നു ആദ്യകാലത്തെ ട്രെൻഡെങ്കിൽ പിന്നത് പതിയെ മാപ്പിള ആൽബങ്ങൾക്ക് വഴിമാറി. ചാനൽ കുതിച്ചുകയറ്റത്തിന്റെ നാളുകളിൽ അവ വമ്പൻ ഹിറ്റുകളുമായി. ഒരു ദശാബ്ദം മുൻപ് പുറത്തിറങ്ങിയ ‘ഖൽബാണ് ഫാത്തിമ’ എന്ന ആൽബംതന്നെ ഉദാഹരണം. യുട്യൂബിൽ മാത്രം ഇതുവരെ 2.1 കോടി പേർ ‘നെഞ്ചിനുള്ളിൽ നീയാണ്’ എന്ന പാട്ടു കേട്ടു കഴിഞ്ഞു. പിന്നീടെപ്പോഴോ മാപ്പിള പാട്ടുകളുടെ ആ ട്രെൻഡ് അവസാനിച്ചു. പക്ഷേ, ‘ഇൻസ്റ്റ’ കിഡ്സിന്റെ ഇക്കാലത്ത് മാപ്പിളപ്പാട്ടിന് ആ പഴയ ചേലും മൊഞ്ചും നല്ലോണമുണ്ട്. പണ്ടത്തെപ്പോലെ കല്യാണവീടുകളിലും ആളു കൂടുന്നിടത്തും ബസുകളിലും ചാനലുകളിലും മാത്രമല്ല, ഇൻസ്റ്റഗ്രാം റീലുകളിലും നിറയുകയാണ് മാപ്പിളപ്പാട്ടുകൾ. അത് ലോകം മുഴുവൻ ഏറ്റെടുക്കുന്നുമുണ്ട്. മാപ്പിളപ്പാട്ടു ഗായകർ സെലിബ്രിറ്റികളും ആയി മാറുന്ന കാഴ്ചയാണ് ഇൻസ്റ്റ ലോകത്ത്.

മലയാള സിനിമയുടെ അറുപതുകളും എഴുപതുകളുമെല്ലാം മൈലാഞ്ചി മൊഞ്ചുള്ള പാട്ടുകളുടേതു കൂടിയായിരുന്നു (ചിത്രം: മനോരമ)
ADVERTISEMENT

∙ ആദ്യം ട്രെൻഡാക്കിയത് സിനിമ, പിന്നാലെ ആൽബങ്ങൾ

എന്തും ജനങ്ങളിലെത്തിക്കാൻ പറ്റിയ എളുപ്പമുള്ള മാധ്യമമാണ് സിനിമ. മാപ്പിളപ്പാട്ടിന്റെ കാര്യത്തിലും അത് അങ്ങനെത്തന്നെയായിരുന്നു. ജനഹൃദയങ്ങളിലേക്ക് മാപ്പിളപാട്ടുകളെ കുടിയിരുത്തിയതിൽ സിനിമയുടെ പങ്ക് വളരെ വലുതായിരുന്നു. ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ’ എന്ന ഒരൊറ്റ ഗാനം മതി അതെത്ര വലുതായിരുന്നു എന്ന് മനസ്സിലാക്കാൻ. ഒപ്പന ഗാനങ്ങളും മണവാട്ടിയെ മണിയറയിലേക്ക് പറഞ്ഞയയ്ക്കുന്നതിനും, മണവാളനെ ആനയിക്കുന്നതിനുമെല്ലാം വേണ്ടി പല ഗാനങ്ങളും അന്നിറങ്ങി. അതെല്ലാം മലയാളികളുടെ മനസ്സിൽ ഇടം നേടുകയും ചെയ്തു. ‘ഒരു കൊട്ട പൊന്നുണ്ടല്ലോ, ഓത്തുപള്ളീലന്നു നമ്മൾ തുടങ്ങി എത്രയെത്ര ഗാനങ്ങൾ. 

‘കുട്ടിക്കുപ്പായം’ സിനിമയിലെ ‘ഒരു കൊട്ട പൊന്നുണ്ടല്ലോ’ ഗാനത്തിൽനിന്ന് (Photo courtesy: youtube/SainaMusic)

പി. ഭാസ്കരൻ മാഷിന്റെയും വയലാറിന്റെയും പൂവച്ചൽ ഖാദറിന്റെയും യൂസഫി കേച്ചേരിയുടെയുമെല്ലാം തൂലികയിൽ കാതിനെ ത്രസിപ്പിക്കുന്ന മലയാള മാപ്പിള ഗാനങ്ങൾ പിറന്നു. അറുപതുകളും എഴുപതുകളുമെല്ലാം മൈലാഞ്ചി മൊഞ്ചുള്ള പാട്ടുകളുടേതു കൂടിയായിരുന്നു. എന്നാൽ പെട്ടെന്നൊരിക്കൽ ആ തുടർച്ച അവസാനിച്ചു. മലയാള സിനിമയിലെ ട്രെൻഡ് അവസാനിച്ചെങ്കിലും കൊല്ലം ഷാഫിയും താജുദ്ദീൻ വടകരയും സലീം കോടത്തൂരുമെല്ലാം തൊണ്ണൂറുകളിലെ മാപ്പിള ഗാനങ്ങളുടെ മുഖമായി മാറി. ഒരു തലമുറയെ ഒന്നടങ്കം പിടിച്ചിരുത്തിയ പല മാപ്പിള ആൽബം പാട്ടുകളുമായാണ് ഇവരെല്ലാം അരങ്ങുവാണത്. 

സിനിമകളിൽ പോലും ഇപ്പോൾ പഴയ പാട്ടുകൾ വീണ്ടും കേൾക്കാൻ കഴിയുന്നുണ്ട്. കേൾക്കാൻ വളരെ രസവും ആസ്വദിക്കാൻ എളുപ്പവുമായതുകൊണ്ടാവാം മാപ്പിളപ്പാട്ടുകൾ ആളുകൾക്കിടയിൽ ഇത്ര ട്രെൻഡ് ആയതെന്ന് തോന്നുന്നു. 

അസിൻ വെള്ളില, മാപ്പിളപ്പാട്ട് ഗായിക

‘പൂവിതളല്ലേ ഫാത്തില, നെഞ്ചിനുള്ളിൽ നീയാണ്, ഞാൻ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണ്, മനസ്സിന്റെ മണിയറയിൽ, ചക്കര ചുണ്ടിൽ തുടങ്ങി മാപ്പിള ആൽബങ്ങളുടേതു മാത്രമായ ഒരു കാലമുണ്ടായിരുന്നു ഒരു ദശാബ്ദത്തിനു മുൻപ്. കാലം കഴിഞ്ഞതോടെ ആ ട്രെൻഡും മാറി. അപ്പോഴാണ് എരഞ്ഞോളി മൂസയുടെ ശബ്ദത്തിൽ കേട്ടുപരിചയിച്ച ‘മാണിക്യ മലരായ പൂവി’ എന്ന സൂപ്പർഹിറ്റ് പാട്ടുമായി ‘ഒരു അഡാർ ലവ്’ എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസൻ എത്തുന്നത്. അതൊരു വലിയ മാറ്റമായിരുന്നു. മാപ്പിള ഗാനങ്ങളുടെ തിരിച്ചു വരവായിരുന്നു ആ ഗാനം. 

‘സുലേഖ മൻസിൽ’ സിനിമയിലെ ഗാനരംഗം (Photo courtesy: Youtube/ thinkmusicofficial)
ADVERTISEMENT

പിന്നീടങ്ങോട്ട് മലയാള സിനിമ പലതും പഴയ മാപ്പിളപ്പാട്ടുകളുമായെത്തി. ‘ചക്കര ചുണ്ടിൽ തേച്ചുവച്ചൊരു സുന്ദരി, ആരാരും മനസ്സിൽ നിന്നൊരിക്കലും , എത്രനാള് കാത്തിരുന്നു’, തുടങ്ങി ജനപ്രിയമായ പല പാട്ടുകളും വീണ്ടുമെത്തി. സുലേഖ മൻസിലും, തല്ലുമാലയും തുടങ്ങി കേരളത്തിൽ ട്രെൻഡായ പല സിനിമകളും പഴയ മാപ്പിളപ്പാട്ടുകളെ പുതിയ തലമുറയ്ക്കും പരിചയപ്പെടുത്തിക്കൊടുത്തു. കേൾക്കാൻ ഇമ്പമുള്ള ആ ഗാനങ്ങൾ അങ്ങനെ പുതിയ തലമുറയും ഏറ്റെടുത്തു. അങ്ങനെ പുത്തൻ കാലത്തിന്റെ ഇടമായ ഇൻസ്റ്റഗ്രാമിലെ റീലുകളിലേക്കും ആ പാട്ടുകൾ ചേക്കേറി. ഇൻസ്റ്റഗ്രാമിൽ പക്ഷേ മാപ്പിളപ്പാട്ടുകളുമായി ഒരു സംഘംതന്നെ ഒരുങ്ങിയിരിപ്പുണ്ടായിരുന്നുവെന്നതാണ് യാഥാർഥ്യം.

∙ വൈബാണ് പാട്ടുകൾ, കയ്യടിച്ച് പുതുതലമുറയും

വൈബാണ് എല്ലാം എന്നുപറയുന്ന ഇൻസ്റ്റഗ്രാം തലമുറയ്ക്ക് പറ്റിയ വൈബായിരുന്നു പല മാപ്പിളപ്പാട്ടുകളും. അങ്ങനെ ലക്ഷക്കണക്കിന് കാഴ്ചക്കാരുമായി മാപ്പിളപ്പാട്ടുകൾ വീണ്ടും ട്രെൻഡായി. മാപ്പിളപ്പാട്ടുകൾ പാടിയും പലരും ആ ട്രെൻഡിനൊപ്പം ചേർന്നു. സിനിമാഗാനങ്ങൾ മാത്രമല്ല, പഴയ പല മാപ്പിള ഇശലുകളും മലയാളിക്ക് വീണ്ടും പരിചയപ്പെടുത്തിക്കൊടുത്തു ആ സംഘം. ഒപ്പം പുതിയ മാപ്പിളപ്പാട്ടു കലാകാരൻമാരുടെ വരികൾക്കും സ്വീകാര്യതയുണ്ടാക്കിക്കൊടുത്തു. മോയിൻ കുട്ടി വൈദ്യരുടെയും എരഞ്ഞോളി മൂസയുടെയും പീർ മുഹമ്മദിന്റെയുമെല്ലാം ഇശലുകൾക്കും ഇന്ന് ഇൻസ്റ്റഗ്രാം റീലുകളിൽ വലിയ സ്വീകാര്യതയുണ്ട്. 

സിനിമാ പാട്ടുകളെ പോലെത്തന്നെ ഇൻസ്റ്റഗ്രാമിൽ മാപ്പിളപ്പാട്ടുകൾ കേൾക്കാനും ആളുകൾ ഏറെയാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഈ പാട്ടുകൾക്ക് ആരാധകരുമുണ്ട്. എട്ടാം ക്ലാസ്സുകാരി അസിൻ വെള്ളില ഇൻസ്റ്റഗ്രാമിലെ അത്തരമൊരു കൊച്ചുതാരമാണ്. ആരാധകരും ഏറെയാണ് ഈ കൊച്ചു മിടുക്കിക്ക്. ചെറുപ്പത്തിൽ കർണാട്ടിക് സംഗീതം പഠിച്ച കൊച്ചു കലാകാരി പിന്നീട് മാപ്പിളപ്പാട്ടിലേക്ക് കൂടുതൽ അടുത്തു. സിനിമാ ഗാനങ്ങളടക്കം പാടാൻ ഇഷ്ടമാണെങ്കിലും മാപ്പിളപ്പാട്ടുകൾ പാടുമ്പോഴുള്ള അസിന്റെ ശബ്ദം ആരെയും പിടിച്ചിരുത്തിക്കളയും. 2024ൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലും മാപ്പിളപ്പാട്ട് പാടാൻ അസിനുണ്ടായിരുന്നു. ഇത്തവണ ചെറിയ പെരുന്നാളിനും സ്പെഷൽ പാട്ടുമായാണ് അസിൻ എത്തിയത്. ഇതിനോടകംതന്നെ നിരവധി പേർ അതു കണ്ടും കഴിഞ്ഞു.

അസിൻ വെള്ളില (Photo courtesy: instagram/azin_vellila_official)

‘‘കർണാട്ടിക് സംഗീതമാണ് ഞാൻ ആദ്യം പഠിച്ച് തുടങ്ങിയത്. എന്നാൽ മാപ്പിളപ്പാട്ടുകളോട് ഏറെ ഇഷ്ടമുണ്ടായിരുന്നു. അങ്ങനെയാണ് പഠിക്കാനും പാടാനുമെല്ലാം തുടങ്ങിയത്. ഇൻസ്റ്റഗ്രാം റീലുകളിലും മറ്റും കൂടുതലായി മാപ്പിളപ്പാട്ടുകളൊക്കെ കേൾക്കാൻ പറ്റുന്നത് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. സിനിമകളിൽ പോലും ഇപ്പോൾ പഴയ പാട്ടുകൾ വീണ്ടും കേൾക്കാൻ കഴിയുന്നുണ്ട്. കേൾക്കാൻ വളരെ രസവും ആസ്വദിക്കാൻ എളുപ്പവുമായതുകൊണ്ടാവാം മാപ്പിളപ്പാട്ടുകൾ ആളുകൾക്കിടയിൽ ഇത്ര ട്രെൻഡ് ആയതെന്ന് തോന്നുന്നു. മാപ്പിളപ്പാട്ടുകൾക്കൊപ്പം തന്നെ മറ്റു പല പാട്ടുകളും പാടാറുണ്ട്. പല മാപ്പിളപ്പാട്ടുകൾ കേട്ടിട്ടും പലരും നന്നായി എന്നൊക്കെ പറഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു. കൂടുതൽ ആളുകൾ മാപ്പിളപ്പാട്ടുകൾ കേൾക്കുന്നു എന്നതിലും സന്തോഷമുണ്ട്. ഇൻസ്റ്റഗ്രാം റീലൊക്കെ കണ്ട് പലരും ആൽബങ്ങളിൽ പാടാനും വിളിച്ചിരുന്നു’’– അസിന്റെ വാക്കുകൾ.

ഒപ്പം അസിന്റെ ശബ്ദത്തിൽ അലയടിക്കുകയാണ് ആ വരികൾ:

അകലെ വാനിൻ ചെരുവിലേതോ...  

ഉദയ വാതിൽ തുറന്നതാരോ...

ശവ്വാൽ പിറ മാസം കണ്ട് പെരുന്നാൾ...

കാതിൽ ഈദിൻ സ്വരം നാദം തക്ബീറ് ഇന്നാ...

ഖൽബും ശുക്റോതും നോമ്പ് തുറന്നാൽ...

നാഥൻ നൽകും വരദാനം ശവ്വാലിന്നാ...

English Summary:

How Mappila Songs (or Mappila Paattu) Became a Sensational Hit on Instagram.