‘‘കുട്ടികളിലെ മാനസിക സമ്മർദം ഇല്ലാതാക്കണം. അതിന് സൂംബ ഡാൻസ് ഗുണം ചെയ്യും’’– കഴിഞ്ഞ ദിവസം ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണിത്. വെറുതെ പറഞ്ഞുപോവുക മാത്രമല്ല, അപ്പോൾതന്നെ, അടുത്ത അധ്യയന വർഷം മുതൽ പദ്ധതി നടപ്പിലാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നിർദേശവും നൽകി. മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ നടപ്പാക്കുമെന്ന് ശിവൻകുട്ടിയും വ്യക്തമാക്കി. നമ്മുടെ സ്കൂളുകളിൽ സൂംബ നൃത്തച്ചുവടുകൾ നിറയാൻ അധികം വൈകില്ലെന്നു ചുരുക്കം. സമ്മർദം ഇല്ലാതാക്കാൻ സൂംബ അത്ര നല്ലതാണോ? മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പലരും ചിന്തിച്ച കാര്യമാണത്. എന്നാൽ സമ്മർദവും ഉൽകണ്ഠയും കുറച്ച്, സന്തോഷവും ആത്മവിശ്വാസവും വർധിപ്പിക്കാൻ സൂംബപോലുള്ള നൃത്തങ്ങൾക്ക് കഴിയുമെന്നാണ് പല പഠനങ്ങളും പറയുന്നത്. സൂംബയുടെ പേരു പോലും കൃത്യമായി അറിയാതെയാണ് മുഖ്യമന്ത്രി അതിനെപ്പറ്റി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. പക്ഷേ മുഖ്യമന്ത്രിക്ക് സൂംബ അത്ര പരിചിതമല്ലെങ്കിലും കേരളത്തിൽ ഈ നൃത്തരൂപം പോപ്പുലറാണ്. മലയാളികൾ ഫിറ്റ്നസ് അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയതോടെ സൂംബപോലുള്ള നൃത്തവും വ്യായാമവും ഒത്തുചേർന്ന ഫിറ്റ്‌നസ് പ്രോഗ്രാമുകൾക്ക് ആരാധകരും ഏറെയാണ്. കഠിനമേറിയ വ്യായാമ മുറവേണ്ട, ആസ്വദിച്ച് ചെയ്യാം, സുഹൃത്തുക്കളോടൊപ്പം പാർട്ടിയിൽ പങ്കെടുക്കുന്ന മൂഡാണ്. ആർ‌ക്കും സൂംബ ഇഷ്ടപ്പെട്ടുപോകാൻ ഇതൊക്കെ പോരേ കാരണങ്ങൾ? ജിമ്മുകളിൽനിന്ന് സ്കൂളുകളിലേക്ക് സൂംബ എത്തുമ്പോൾ സംഭവം കളറാകും. യഥാർഥത്തിൽ എന്താണ് ഈ സൂംബ ഡാൻസ്? എങ്ങനെ സൂംബ ഫിറ്റ്നസ് പദ്ധതികളിൽ ഇടം നേടി? സൂംബ ചെയ്താൽ മാനസിക സമ്മർദം കുറയുമോ? കുട്ടികൾക്ക് അത് എത്രമാത്രം ഗുണപ്രദമാണ്? വിശദമായറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘കുട്ടികളിലെ മാനസിക സമ്മർദം ഇല്ലാതാക്കണം. അതിന് സൂംബ ഡാൻസ് ഗുണം ചെയ്യും’’– കഴിഞ്ഞ ദിവസം ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണിത്. വെറുതെ പറഞ്ഞുപോവുക മാത്രമല്ല, അപ്പോൾതന്നെ, അടുത്ത അധ്യയന വർഷം മുതൽ പദ്ധതി നടപ്പിലാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നിർദേശവും നൽകി. മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ നടപ്പാക്കുമെന്ന് ശിവൻകുട്ടിയും വ്യക്തമാക്കി. നമ്മുടെ സ്കൂളുകളിൽ സൂംബ നൃത്തച്ചുവടുകൾ നിറയാൻ അധികം വൈകില്ലെന്നു ചുരുക്കം. സമ്മർദം ഇല്ലാതാക്കാൻ സൂംബ അത്ര നല്ലതാണോ? മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പലരും ചിന്തിച്ച കാര്യമാണത്. എന്നാൽ സമ്മർദവും ഉൽകണ്ഠയും കുറച്ച്, സന്തോഷവും ആത്മവിശ്വാസവും വർധിപ്പിക്കാൻ സൂംബപോലുള്ള നൃത്തങ്ങൾക്ക് കഴിയുമെന്നാണ് പല പഠനങ്ങളും പറയുന്നത്. 

സൂംബയുടെ പേരു പോലും കൃത്യമായി അറിയാതെയാണ് മുഖ്യമന്ത്രി അതിനെപ്പറ്റി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. പക്ഷേ മുഖ്യമന്ത്രിക്ക് സൂംബ അത്ര പരിചിതമല്ലെങ്കിലും കേരളത്തിൽ ഈ നൃത്തരൂപം പോപ്പുലറാണ്. മലയാളികൾ ഫിറ്റ്നസ് അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയതോടെ സൂംബപോലുള്ള നൃത്തവും വ്യായാമവും ഒത്തുചേർന്ന ഫിറ്റ്‌നസ് പ്രോഗ്രാമുകൾക്ക് ആരാധകരും ഏറെയാണ്. കഠിനമേറിയ വ്യായാമ മുറവേണ്ട, ആസ്വദിച്ച് ചെയ്യാം, സുഹൃത്തുക്കളോടൊപ്പം പാർട്ടിയിൽ പങ്കെടുക്കുന്ന മൂഡാണ്. ആർ‌ക്കും സൂംബ ഇഷ്ടപ്പെട്ടുപോകാൻ ഇതൊക്കെ പോരേ കാരണങ്ങൾ? ജിമ്മുകളിൽനിന്ന് സ്കൂളുകളിലേക്ക് സൂംബ എത്തുമ്പോൾ സംഭവം കളറാകും. യഥാർഥത്തിൽ എന്താണ് ഈ സൂംബ ഡാൻസ്? എങ്ങനെ സൂംബ ഫിറ്റ്നസ് പദ്ധതികളിൽ ഇടം നേടി? സൂംബ ചെയ്താൽ മാനസിക സമ്മർദം കുറയുമോ? കുട്ടികൾക്ക് അത് എത്രമാത്രം ഗുണപ്രദമാണ്? വിശദമായറിയാം.

(Representative image by JackF / istock)
ADVERTISEMENT

∙ ആ മറവിയാണ് സൂംബയ്ക്ക് പിന്നിൽ

ഡാൻസ് ചെയ്ത് ഫിറ്റ്നസ് നേടാം എന്നതാണ് സൂംബകൊണ്ട് ഉദ്ദേശിക്കുന്നത്. 1990കളിൽ കൊളംബിയയിലെ കാലിയിൽ നിന്നുള്ള എയ്റോബിക്സ് ഇൻസ്ട്രക്ടറും നർത്തകനുമായ ബെറ്റോ പെരസാണ് സൂംബ വികസിപ്പിച്ചെടുത്തത്. യാദൃച്ഛികമായാണ് സൂംബ എന്ന ഫിറ്റ്നസ് നൃത്തരൂപമുണ്ടാകുന്നത്. പെരസ് ഒരു ദിവസം ക്ലാസിലെത്തിയപ്പോൾ എയറോബിക്സ് നൃത്തത്തിന്റെ പാട്ടുകളടങ്ങിയ ടേപ് എടുക്കാൻ മറന്നു. പക്ഷേ, ക്ലാസ് പിരിച്ചുവിടുന്നതിന് പകരം അദ്ദേഹം തന്റെ കയ്യിലുണ്ടായിരുന്ന ലാറ്റിൻ മ്യൂസിക് ടേപ്പുകൾ ഉപയോഗിച്ച് ക്ലാസ് തുടർന്നു. അപ്പോഴാണ് ലാറ്റിൻ പാട്ടുകൾ വച്ച് ഫിറ്റ്നസ് നൃത്തം ചെയ്യാമെന്നും അതൊരു പുതിയ ട്രെയ്നിങ് രൂപമാക്കി മാറ്റാമെന്നും അദ്ദേഹം ചിന്തിച്ചത്. ആ ചിന്തയാണ് സൂംബയുടെ പിറവിക്കു പിന്നിൽ. ലാറ്റിൻ താളത്തിനൊപ്പം നൃത്തവും എയ്റോബിക്സിന്റെ ഘടകങ്ങളും ഉൾപ്പെട്ടതാണ് പെരസ് വികസിപ്പിച്ചെടുത്ത പുതിയ നൃത്തരൂപം.

ദിവസവും 1 മണിക്കൂറാണ് സൂംബ ചെയ്യേണ്ടത്. അതിൽ ആദ്യ 15 മിനിറ്റ് വാംഅപ്പിനുള്ള സമയമാണ്. 45 മിനിറ്റ് പൂർണമായും നിർത്താതെ സൂംബ ചെയ്യുന്നതാണ് മികച്ചത്. 3–4 മിനിറ്റ് വരെയാണ് ഒരുപാട്ടിന്റെ ദൈർഘ്യം. എന്നാല്‍ പ്രായമായവരും കുട്ടികളും ചെയ്യുമ്പോൾ ഇതിൽ മാറ്റം വരും.

ആൽബർട്ടോ പെൾമാൻ (Alberto Perlman), ആൽബെർട്ടോ അഗിയോൺ (Alberto Aghion) എന്നിവരുമായി ചേർന്ന് 2001ലാണ് പെരെസ് പുതിയ ഫിറ്റ്നസ് നൃത്തരൂപത്തെ സൂംബയായി മാറ്റിയെടുത്തത്. മൂവരും ചേർന്ന് നിരവധി ഫിറ്റ്നസ് വിഡിയോകളും പുറത്തിറക്കി. പതിനാറ് പ്രധാന ചുവടുകൾ മുഴുവനായോ ചിലതോ ഉപയോഗിച്ചാണ് സൂംബ നൃത്തം സംവിധാനം ചെയ്യുന്നത്. നാല് അടിസ്ഥാന താളങ്ങളാണ് സൂംബയ്ക്കുള്ളത്. സൽസ, റെഗറ്റോൺ, മെരിങ്കേ, കൂംബിയ എന്നിവയാണവ. 

ബെറ്റോ പെരസ് (Photo credit: Gym factory / X )

∙ സൂംബ ചെയ്യൂ, ശരീരം ഹാപ്പി; കുറയ്ക്കാം 900 കാലറി വരെ

ADVERTISEMENT

ശരീരം മുഴുവനായി വർക്ക് ഔട്ട് ചെയ്യുമ്പോൾ കിട്ടുന്ന ഗുണമാണ് സൂംബ ചെയ്യുമ്പോൾ കിട്ടുക. ചടുലമായ ചലനങ്ങൾ ആയതുകൊണ്ടുതന്നെ ജിമ്മിൽ സൈക്ലിങ്, ട്രെഡ്‌മിൽ എന്നിവയെല്ലാം ഒരുമിച്ച് ചെയ്യുന്ന എഫക്ടാണ് സൂംബയ്ക്ക്. 2012ലെ ഒരു പഠന പ്രകാരം ഒരു മണിക്കൂർ സൂംബ ചെയ്യുമ്പോൾ 300 മുതൽ 900 വരെ കാലറി എരിഞ്ഞു തീരുമെന്നാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് മികച്ച വഴിയാണ് സൂംബ. ശരീരത്തിൽ ഫ്ലെക്സിബിളിറ്റി  ഉണ്ടാക്കിയെടുക്കുന്നതിലും സൂംബ വലിയ പങ്കുവഹിക്കുന്നു. ശാരീരിക ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും സൂംബ സഹായിക്കും. നൃത്തം ചെയ്യുമ്പോൾ ഹാപ്പി ഹോർമോണായ എൻഡോർഫിനുകൾ ശരീരം ഉൽപാദിപ്പിക്കും. അത് സമ്മർദം, ദേഷ്യം ഉൽകണ്ഠ എന്നിവയെല്ലാം കുറച്ച് മാനസിക സന്തോഷമുണ്ടാകാൻ സഹായിക്കും. 

മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാർഹമാണ്. സ്കൂളുകളിൽ മാത്രമല്ല, ഐടി ഫീൽഡിലും കോർപറേറ്റ്  സ്ഥാപനങ്ങളിലുമെല്ലാം സൂംബ ചെയ്യുന്നത് നല്ലതാണ്. ഒരു അരമണിക്കൂർ സൂംബയ്ക്കായി മാറ്റിവെച്ചാൽ മാനസിക സമ്മർദം ഒരു പരിധി വരെ തടയാനാകും.

സാധാരണഗതിയിൽ മറ്റു വ്യായാമങ്ങൾ ചെയ്യുമ്പോൾ കഠിനമായ മുറകൾ കാരണം ക്ഷീണം അനുഭവപ്പെടാനും മടി വരാനുമെല്ലാമുള്ള സാധ്യത കൂടുതലാണ്. എന്നാൽ സൂംബ ചെയ്യുമ്പോൾ മടുപ്പ് തോന്നാനുള്ള സാധ്യത വളരെ കുറവാണ്. സുഹൃത്തുക്കൾക്കൊപ്പം ഒരുമിച്ചുനിന്ന് ഒരു പാർട്ടിയിലോ മറ്റോ നൃത്തം ചെയ്ത് ആഘോഷിക്കുന്നു എന്ന തോന്നലാണ് സൂംബ ചെയ്യുമ്പോൾ തോന്നുക. അതുകൊണ്ടുതന്നെ മറ്റു വ്യായാമങ്ങളെ അപേക്ഷിച്ച് സൂംബ ചെയ്യാനായി ആളുകൾക്ക് ഏറെ ഇഷ്ടവുമാണ്. നൃത്തമാണെങ്കിലും ‘അയ്യോ എനിക്ക് അറിയില്ലല്ലോ’ എന്നു കരുതി മാറിനിൽക്കേണ്ട ആവശ്യമില്ല. ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന സ്റ്റെപ്പുകൾ മാത്രമാണ് സൂംബയ്ക്കുള്ളത്. അതുകൊണ്ടു തന്നെ ഏതുപ്രായക്കാർക്കും എളുപ്പത്തിൽ സൂംബ ചെയ്യാനാകും. അറുപതും എഴുപതും വയസ്സ് പ്രായമുള്ളവർ പോലും ഇപ്പോൾ പലയിടങ്ങളിലും സൂംബ ചെയ്യുന്നുണ്ട്.

∙ സൂംബയിലുമുണ്ട് വ്യത്യസ്തത, ഒരു ദിവസം ഒരു മണിക്കൂർ 

സൂംബ ഗോൾഡ്, കിഡ്സ് സൂംബ, അക്വ സൂംബ തുടങ്ങി നിരവധി തരത്തിലുള്ള സൂംബ ഇന്ന് പ്രചാരത്തിലുണ്ട്. മുതിർന്നവർക്കായി ചിട്ടപ്പെടുത്തിയ താരതമ്യേന എളുപ്പത്തിൽ ചെയ്യാവുന്ന സ്റ്റെപ്പുകളാണ് സൂംബ ഗോൾഡിന്റെ പ്രത്യേകത. എന്നാൽ എയറോബിക്സ് എക്സൈസുകൾ ഉൾപ്പെട്ട സൂംബയാണ് സൂംബ സ്റ്റെപ്സ്. സ്വിമ്മിങ് പൂളില്‍ വച്ച് ചെയ്യുന്ന സൂംബയാണ് അക്വ സൂംബ. മുട്ടിനൊക്കെ പ്രശ്നമുള്ളവർക്ക് ഇത് വളരെ സഹായകമാണ്. കുട്ടികൾക്ക് വേണ്ടി പ്രത്യേകമായി രൂപകൽപന ചെയ്തതാണ് കിഡ്സ് സൂംബ. കസേരയുടെ സഹായത്തോടെ ചെയ്യുന്ന സൂംബയാണ് സൂംബ സെന്റോ. 

(Representative image by :JackF / istock)
ADVERTISEMENT

ദിവസവും 1 മണിക്കൂറാണ് സൂംബ ചെയ്യേണ്ടത്. അതിൽ ആദ്യ 15 മിനിറ്റ് വാംഅപ്പിനുള്ള സമയമാണ്. 45 മിനിറ്റ് പൂർണമായും നിർത്താതെ സൂംബ ചെയ്യുന്നതാണ് മികച്ചത്. 3–4 മിനിറ്റ് വരെയാണ് ഒരുപാട്ടിന്റെ ദൈർഘ്യം. എന്നാല്‍ പ്രായമായവരും കുട്ടികളും ചെയ്യുമ്പോൾ ഇതിൽ മാറ്റം വരും. അവർക്ക് ഇടയ്ക്ക് ഇടവേള നൽകും. ഓരോ പ്രായത്തിനനുസരിച്ചും സൂംബയുടെ കൊറിയോഗ്രഫിയിലും മാറ്റങ്ങളുണ്ട്. വ്യത്യസ്ത ചടുലതയിലുള്ള സ്റ്റെപ്പുകളാണ് ഓരോ വിഭാഗങ്ങൾക്കുമായി ഒരുക്കാറുള്ളത്. ഒരുപാട്ട് വളരെ ഹൈപ്പർ ആക്ടീവ് ആയിട്ടുള്ളതാണെങ്കിൽ അടുത്തത് വളരെ പതുക്കെ സ്റ്റെപ്പുകൾ ചെയ്യാവുന്ന തരത്തിലുള്ളതായിരിക്കും. ആഴ്ചയിൽ 3 ദിവസമാണ് സൂംബ ചെയ്യേണ്ടത്. മറ്റു ദിവസങ്ങൾ ശരീരത്തിന് റെസ്റ്റ് നല്‍കണം. 

∙ പരിശീലിപ്പിക്കാൻ പ്രത്യേക ലൈസൻസ്, വ്യാജൻമാരെ സൂക്ഷിക്കണം

സൂംബ പരിശീലനത്തിന് പ്രത്യേക ലൈസൻസുണ്ട്. ലൈസൻസ് ഉള്ളവർക്ക് സിൻ (സൂംബ ഇൻസ്ട്രക്റ്റേഴ്സ് നെറ്റ്‌വർക്ക്) ഐഡി ലഭിക്കും. ലൈസൻസുള്ളവർക്കായി സിൻ പ്ലേ എന്നൊരു ആപ്പും ഉണ്ട്. എല്ലാ മാസവും പുതിയ സൂംബ പാട്ടുകളും കൊറിയോഗ്രഫിയുമെല്ലാം ആപ്പിൽ അപ്‍ലോഡ് ആകും. അതുകണ്ടാണ് പരിശീലകർ സൂംബ പഠിപ്പിക്കുന്നത്. ലണ്ടൻ ആസ്ഥാനമായുള്ള ആപ്പാണിത്. സിൻ വിഭാഗത്തിന് മുകളിലായി സെസ് (ZES) എന്നൊരു വിഭാഗം കൂടിയുണ്ട്. അവർ പലപ്പോഴും ഇന്ത്യയിൽ‌ പലയിടങ്ങളിലും വച്ച് സെഷനുകളും നടത്താറുണ്ട്. 

(Representative image by vgajic / istock)

സൂംബ ലൈസൻസ് എടുത്തവരിൽനിന്നു മാത്രം പരിശീലനം നേടണം എന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ‘‘പണ്ടത്തെപ്പോലെയല്ല, ഇപ്പോൾ ആളുകൾക്കിടയിൽ സൂംബ വലിയ രീതിയിൽ പ്രചാരം നേടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ പരിശീലനത്തിന് പോകുമ്പോൾ ലൈസൻസ് ഉള്ളവരാണെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്. ഓരോ പ്രായത്തിലുള്ളവരും വ്യത്യസ്ത രീതിയിലാണ് സൂംബ ചെയ്യേണ്ടത്. അത് കൃത്യമായി പരിശീലനം കിട്ടിയ ആൾക്കു മാത്രമേ മനസ്സിലാവുകയുള്ളൂ. അല്ലാത്ത ആളുകൾ യുട്യൂബിൽനിന്ന് കിട്ടുന്ന പാട്ടുകളും കാണുന്ന സ്റ്റൈപ്പും നോക്കി സ്വന്തം ഇഷ്ടത്തിന് സ്റ്റെപ്പുകളിട്ടാൽ അത് ഭാവിയിൽ വലിയ പ്രശ്നമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. മുട്ടുവേദന, കാലുവേദന നടുവേദന എന്നിവയൊക്കെ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. അവരോട് പ്രശ്നങ്ങൾ ചോദിച്ച് മനസ്സിലാക്കിയതിന് ശേഷം വേണം എത്ര തീവ്രതയിൽ ഡാൻസ് കൊറിയഗ്രാഫി ചെയ്യണമെന്ന് മനസ്സിലാക്കാന്‍. ലൈസൻസ് ഉള്ളവരാണെങ്കിൽ ഒരാൾ സൂംബ പഠിക്കാനെത്തിയാൽ ആദ്യംതന്നെ അവർക്ക് എന്തെങ്കിലും അസുഖങ്ങളുണ്ടോ എന്നു ചോദിച്ച് മനസ്സിലാക്കും. അതിന് ശേഷമാണ് എത്ര തീവ്രതയിലുള്ള സ്റ്റെപ്പ് വേണമെന്ന് തീരുമാനിക്കുന്നത്’’– സൂംബ ഡാൻസ് പരിശീലക അനിത ആശിഷ് പറയുന്നു. 

സൂംബ ഡാൻസ് പരിശീലക അനിത ആശിഷ് (Photo Arranged)

∙ തീരുമാനത്തിന് കയ്യടി, കുട്ടികളിൽ മടുപ്പുണ്ടാക്കില്ല

‘‘മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാർഹമാണ്. സ്കൂളുകളിൽ മാത്രമല്ല, ഐടി മേഖലയിലും കോർപറേറ്റ്  സ്ഥാപനങ്ങളിലുമെല്ലാം സൂംബ ചെയ്യുന്നത് നല്ലതാണ്. അരമണിക്കൂർ സൂംബയ്ക്കായി മാറ്റിവെച്ചാൽ മാനസിക സമ്മർദം ഒരു പരിധി വരെ തടയാനാകും. ചില സ്കൂളുകളിൽ ഇപ്പോഴും സൂംബ ചെയ്യുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രി ഇത്തരത്തിലൊരു തീരുമാനം പറഞ്ഞതുകൊണ്ട് കൂടുതൽ സ്കൂളുകളിലേക്ക് സൂംബ എത്തും. അത് വളരെയധികം പ്രതീക്ഷ നൽകുന്നുണ്ട്. സൂംബ മനസ്സിനെയും ശരീരത്തെയും റിലാക്‌സ് ചെയ്യുന്ന കാര്യമാണ്. പിടി പിരീഡ് വന്ന് കുട്ടികളോട് ഗ്രൗണ്ടിൽ ഒരു 10 റൗണ്ട് ഓടാൻ പറഞ്ഞാൽ ആർക്കും അതത്ര സന്തോഷമുള്ള കാര്യമാവില്ല. എന്നാൽ സൂംബയാകുമ്പോൾ കുട്ടികൾക്ക് അത് വലിയ സന്തോഷമാകും. കാരണം എല്ലാവരും ഒരുമിച്ച് കൂടി നിന്ന് നൃത്തം ചെയ്യുന്നൊരു തോന്നലാകും അപ്പോൾ ഉണ്ടാവുക. അതുകൊണ്ട് കുട്ടികൾ ആസ്വദിച്ച് ചെയ്യും’’– കൊച്ചി വൈറ്റിലയിലെ ഗ്ലാഡിയേറ്റർ ജിമ്മിലെ സൂംബ പരിശീലക അനിത പറയുന്നു. 

രാവിലെ മുതൽ പഠനത്തിനെ പറ്റി ചിന്തിക്കുന്ന കുട്ടികൾ ക്ലാസ്സ് കഴിഞ്ഞതിന് ശേഷം അൽപനേരം ഇതിനായി മാറ്റിവയ്ക്കുമ്പോൾ അതവരുടെ മനസ്സിന് വലിയ ആശ്വാസമായിരിക്കും. കുട്ടികൾക്കൊപ്പം അധ്യാപകരും ഇറങ്ങിയാൽ അത് വളരെ നല്ല ഫലമാണുണ്ടാക്കുക.

കുട്ടികളിലെ മാനസിക സമ്മർദം ഒഴിവാക്കാനായി സൂംബ അടക്കമുള്ളവ പഠിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ സന്തോഷം നൽകുന്നതാണെന്ന് കൊച്ചി  തൃപ്പൂണിത്തുറയിലെ ചോയ്സ് സ്കൂളിലെ നൃത്താധ്യാപിക ശ്രീലക്ഷ്മി ശങ്കറും പറയുന്നു. ‘‘സൂംബ മാത്രമല്ല, കുട്ടികളും അധ്യാപകരുമെല്ലാം ഒരുമിച്ച് നിന്ന് നൃത്തം ചെയ്യുന്നതു പോലും കുട്ടികളിലെ സമ്മർദം കുറയ്ക്കാൻ സഹായിക്കും. രാവിലെ മുതൽ പഠനത്തിനെ പറ്റി ചിന്തിക്കുന്ന കുട്ടികൾ ക്ലാസ്സ് കഴിഞ്ഞതിന് ശേഷം അൽപനേരം ഇതിനായി മാറ്റിവയ്ക്കുമ്പോൾ അതവരുടെ മനസ്സിന് വലിയ ആശ്വാസമായിരിക്കും. മുഖ്യമന്ത്രി പറഞ്ഞതുപോലെ എല്ലാ വിദ്യാലയങ്ങളിലും ഇത്തരത്തിൽ കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കാനായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. കുട്ടികൾക്കൊപ്പം അധ്യാപകരും ഇറങ്ങിയാൽ നന്നായിരിക്കും. അധ്യാപക വിദ്യാർഥി ബന്ധം ദൃഢതയുള്ളതാക്കാൻ ഇരുവരും ഒരുമിച്ച് നൃത്തമടക്കമുള്ള വ്യായാമത്തിൽ ഏർപ്പെടുന്നത് നല്ലതായിരിക്കും. 

ചോയ്സ് സ്കൂളിലെ നൃത്താധ്യാപിക ശ്രീലക്ഷ്മി ശങ്കർ (Photo arranged)

മാനസിക സമ്മർദം, ലഹരിമരുന്ന് ഉപയോഗം പോലുള്ള കാര്യങ്ങള്‍ വർധിച്ചു വരുന്ന ഇന്നത്തെ കാലത്ത് കുട്ടികളുടെ വികാരങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കാൻ നൃത്തത്തിന് കഴിയുമെന്നാണ് തോന്നുന്നത്. നേരത്തേ തന്നെ ഞങ്ങളുടെ സകൂളിൽ എല്ലാ വിദ്യാർഥികളെയും നൃത്തം ചെയ്യാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. അധ്യാപകരും വിദ്യാർഥികളുമെല്ലാം പങ്കാളികളാകാറുണ്ട്. ആരോഗ്യത്തിനും മനസ്സിനും അത് വലിയൊരു വ്യായാമമാണ്’’– ശ്രീലക്ഷ്മിയുടെ വാക്കുകളിലുണ്ട് സൂംബ എത്രമാത്രം സന്തോഷമാണ് കുട്ടികൾക്കു പകരുന്നതെന്ന്. 

English Summary:

How Zumba Dance is a Beneficial Fitness Program that Significantly Reduces Stress and Maintain Health?