ലോകത്തെ ലക്ഷക്കണക്കിനു ഹൃദയങ്ങളെ കീഴടക്കിയ കലാരൂപം, അതാണിന്ന് മാംഗ. കഥാപുസ്തകങ്ങളിൽനിന്ന് അനിമെ ചലച്ചിത്രങ്ങളായി മാറിയതോടെ വമ്പൻ ഹിറ്റ്. എന്താണു മാംഗ? ചിത്രങ്ങളും വാക്കുകളും ചേർന്ന കഥാപുസ്തകങ്ങൾ. ജപ്പാനിൽ ഉദ്ഭവിച്ച ഈ സാഹിത്യശാഖയിൽ ചിത്രങ്ങൾക്കും വാക്കുകൾക്കും ഒരുപോലെയാണു പ്രാധാന്യം. വിചിത്രമായത് അല്ലെങ്കിൽ അപ്രതീക്ഷിതം എന്ന് അർഥമാക്കുന്ന ‘മാൻ’, ചിത്രങ്ങൾ എന്ന് അർഥമാക്കുന്ന ‘ഗാ’ എന്നീ വാക്കുകള്‍ ചേർന്നാണ് ‘മാംഗ’ എന്ന പദമുണ്ടായത്. കോമിക്സ്, ഗ്രാഫിക് നോവല്‍ വിഭാഗത്തിൽ പെടുന്ന കഥകളാണ് സാധാരണമെങ്കിലും വിഷയവൈവിധ്യം കൊണ്ടു ശ്രദ്ധേയം. ആക്‌ഷൻ, ഹൊറർ, സയൻസ് ഫിക്‌ഷൻ, ഫാന്റസി, റൊമാൻസ്, കോമഡി, ഡിറ്റക്ടീവ്, ചരിത്രം, സസ്‌പെൻസ്, ഇറോട്ടിക് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള കൃതികളാണു പ്രത്യേകത. ജപ്പാനിൽ എല്ലാ പ്രായത്തിലുള്ളവരും മാംഗ വായിക്കും. പലതും മറ്റു ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെടുന്നു. രൂപം കൊണ്ട് കുട്ടികള്‍ക്കുള്ള പുസ്തകമെന്നു തെറ്റിദ്ധരിക്കപ്പെടുന്നതു കൊണ്ടാകാം, പലപ്പോഴും മാംഗയെ പ്രണയവും കോമഡിയും നിറഞ്ഞ കോമിക്സുകളായാണു പലരും കരുതുന്നത്. എന്നാൽ അതാണോ യാഥാർഥ്യം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ലക്ഷക്കണക്കിനു ഹൃദയങ്ങളെ കീഴടക്കിയ കലാരൂപം, അതാണിന്ന് മാംഗ. കഥാപുസ്തകങ്ങളിൽനിന്ന് അനിമെ ചലച്ചിത്രങ്ങളായി മാറിയതോടെ വമ്പൻ ഹിറ്റ്. എന്താണു മാംഗ? ചിത്രങ്ങളും വാക്കുകളും ചേർന്ന കഥാപുസ്തകങ്ങൾ. ജപ്പാനിൽ ഉദ്ഭവിച്ച ഈ സാഹിത്യശാഖയിൽ ചിത്രങ്ങൾക്കും വാക്കുകൾക്കും ഒരുപോലെയാണു പ്രാധാന്യം. വിചിത്രമായത് അല്ലെങ്കിൽ അപ്രതീക്ഷിതം എന്ന് അർഥമാക്കുന്ന ‘മാൻ’, ചിത്രങ്ങൾ എന്ന് അർഥമാക്കുന്ന ‘ഗാ’ എന്നീ വാക്കുകള്‍ ചേർന്നാണ് ‘മാംഗ’ എന്ന പദമുണ്ടായത്. കോമിക്സ്, ഗ്രാഫിക് നോവല്‍ വിഭാഗത്തിൽ പെടുന്ന കഥകളാണ് സാധാരണമെങ്കിലും വിഷയവൈവിധ്യം കൊണ്ടു ശ്രദ്ധേയം.

ആക്‌ഷൻ, ഹൊറർ, സയൻസ് ഫിക്‌ഷൻ, ഫാന്റസി, റൊമാൻസ്, കോമഡി, ഡിറ്റക്ടീവ്, ചരിത്രം, സസ്‌പെൻസ്, ഇറോട്ടിക് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള കൃതികളാണു പ്രത്യേകത. ജപ്പാനിൽ എല്ലാ പ്രായത്തിലുള്ളവരും മാംഗ വായിക്കും. പലതും മറ്റു ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെടുന്നു. രൂപം കൊണ്ട് കുട്ടികള്‍ക്കുള്ള പുസ്തകമെന്നു തെറ്റിദ്ധരിക്കപ്പെടുന്നതു കൊണ്ടാകാം, പലപ്പോഴും മാംഗയെ പ്രണയവും കോമഡിയും നിറഞ്ഞ കോമിക്സുകളായാണു പലരും കരുതുന്നത്. എന്നാൽ അതാണോ യാഥാർഥ്യം?

എറണാകുളത്തെ പുസ്തകശാലകളിലൊന്നിൽ വിൽപനയ്ക്കു വച്ചിരിക്കുന്ന മാംഗ പുസ്തകങ്ങള്‍. വെക്കേഷൻ നാളുകളിൽ വൻ ആവശ്യക്കാരാണ് ഈ പുസ്തകങ്ങൾക്കെന്ന് വിൽപനക്കാർ പറയുന്നു. ചിത്രം: മനോരമ
ADVERTISEMENT

∙ മാംഗയുടെ ഉദ്ഭവവും ചരിത്രവും

12-ാം നൂറ്റാണ്ടിലെ ജാപ്പനീസ് ചിത്രകലയിലാണു മാംഗയുടെ വേരുകൾ. പഴയകാല ചിത്രകല പരിണമിക്കപ്പെട്ടു മാംഗ എന്ന രൂപത്തിലാവുകയായിരുന്നു. സാന്റോ ക്യൂഡൻ എഴുതി, 1798ൽ പ്രസിദ്ധീകരിച്ച ‘ഷിജി നോ യുകികായ്’ (നാല് ഋതുക്കൾ) എന്ന പുസ്തകത്തിലാണ് ‘മാംഗ’ എന്ന പദം ആദ്യമായി വന്നത്. പിന്നീട്, 1814ൽ ഐകാവ മിന ‘മാംഗ ഹയാകുജോ’യിലും പ്രശസ്ത ഉക്കിയോ-ഇ കലാകാരൻ ഹോകുസായി അദ്ദേഹത്തിന്റെ ‘ഹോകുസായി മാംഗ’ പുസ്തകങ്ങളിലും ഈ പദം ഉപയോഗിച്ചു. 1800കളുടെ അവസാനത്തോടെ ഒട്ടേറെ കോമിക് മാഗസിനുകൾ പ്രചാരത്തിലാവുകയും അവയിൽ അനേകം മാംഗകൾ വരികയും ചെയ്തു.

ഡ്രാഗൺ ബോൾ ഫ്രാഞ്ചൈസിയുടെ 40–ാം വാർഷികത്തിന്റെ ഭാഗമായി 2024 ഒക്ടോബറിൽ നടന്ന ചടങ്ങിൽനിന്ന്. Photo by Philip FONG / AFP

ആദ്യ ഘട്ടത്തിൽ ജപ്പാനിലും കുട്ടികളുടെ വായനയ്ക്കുള്ളതായാണു മാംഗ കണക്കാക്കപ്പെട്ടിരുന്നത്. രണ്ടാം ലോകയുദ്ധാനന്തര ‘ബേബി ബൂം’ തലമുറ ഇതിൽ മാറ്റം വരുത്തി. 1945ൽ അമേരിക്കൻ സൈന്യം ജപ്പാനിൽ വന്നതും വഴിത്തിരിവുണ്ടാക്കി. അമേരിക്കൻ കോമിക്സ്, കാർട്ടൂണുകൾ എന്നിവ ജപ്പാനിൽ പ്രചാരത്തിലായി. യുദ്ധാനന്തര തലമുറ ഇവയിൽനിന്നു സ്വാധീനം ഉൾക്കൊണ്ടു. വിമർശനാത്മക കാർട്ടൂണുകളുടെ പ്രാധാന്യം മനസ്സിലാക്കി ഗൗരവപൂർണമായ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങിയതോടെ മാംഗയുടെ ആധുനിക രൂപം വന്നു.

ജാപ്പനീസ് വോളിബോൾ മാംഗ പരമ്പരയായ ‘ഹൈക്യു’വിന്റെ സാധനങ്ങൾ വിൽക്കുന്ന സ്റ്റോറിൽ സെൽഫി എടുക്കുന്നവർ. Photo by Yuichi YAMAZAKI / AFP)

എന്താണ് ജാപ്പനീസ് ബേബി ബൂം?

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1947-49 കാലഘട്ടത്തിൽ ജപ്പാനിൽ വൻതോതിൽ കുട്ടികൾ ജനിച്ചു. യുദ്ധത്തിനു ശേഷം പട്ടാളക്കാരെല്ലാം തിരികെ വന്നതും, അവരില്‍ ഭൂരിപക്ഷം പേരും കുടുംബ ജീവിതം തുടങ്ങിയതുമെല്ലാം ഇതിനു കാരണമായി. ഒപ്പം ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയും പതിയെ ശക്തമായിത്തുടങ്ങിയ സമയമായിരുന്നു അത്. അക്കാലത്ത് പ്രതിവർഷം 25 ലക്ഷത്തോളം കുട്ടികൾ ജനിച്ചിരുന്നു. 1949ൽ മാത്രം ജനിച്ചത് 26.9 ലക്ഷം കുട്ടികളാണ്! ഇവരെയാണ് ജപ്പാന്റെ ‘ബേബി ബൂം തലമുറ’ (Dankai no sedai) എന്നു വിളിക്കുന്നത്.

‘മാംഗയുടെ ഗോഡ്ഫാദർ’ എന്നറിയപ്പെടുന്ന ഒസാമു ടെസുക്ക, 1951ൽ 'ആസ്ട്രോ ബോയ്' കഥാപാത്രം അവതരിപ്പിച്ചതു നാഴികക്കല്ലായി. വിശാലമായ കണ്ണുകളുള്ള കഥാപാത്രങ്ങൾ, സിനിമാറ്റിക് വിഷ്വൽ ടെക്നിക്കുകൾ തുടങ്ങിയ സ്റ്റൈലിസ്റ്റിക് നവീകരണങ്ങളിലൂടെ ടെസുക്ക മാംഗയെ പുതുക്കി. 1951ൽ ബാംബി, 1952ൽ പിനോക്കിയോ തുടങ്ങിയ ഡിസ്നി ചിത്രങ്ങൾ അദ്ദേഹം നേരിട്ടു മാംഗ രൂപത്തിലാക്കി. കുട്ടികൾക്കുള്ള ലഘു കഥകൾ മുതൽ പ്രായപൂർത്തിയായവർക്കുള്ള ആഴമുള്ള കൃതികൾ വരെ സൃഷ്ടിച്ചു. ദൈനംദിന ജീവിതത്തിലും സ്ത്രീകളുടെ അനുഭവത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച മാച്ചിക്കോ ഹസെഗാവയുടെ ‘സസെയ് സാന്‍’ (1946) തുടങ്ങിയ കൃതികളും ശ്രദ്ധേയമാണ്.

പുസ്തകശാലകളിലൊന്നിൽ വിൽപനയ്ക്കു വച്ചിരിക്കുന്ന നാറൂറ്റോ മാംഗ ബുക്ക് (ചിത്രം: മനോരമ)
ADVERTISEMENT

മാംഗ വായിച്ച കുട്ടികളെ പിന്നീടും ആകർഷിച്ചു നിർത്താനാണ് മാഗസിനുകൾ ശ്രമിച്ചത്. വളർന്നു വരുന്ന തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള കൃതികൾ പുറത്തിറക്കാൻ പരസ്പരം മത്സരിച്ച ‘വീക്‌ലി ഷോനെൻ മാഗസിൻ’, ‘വീക്‌ലി ഷോനെൻ സണ്‍ഡേ’ എന്നീ മാസികകൾ വായനക്കാർക്കു പുതിയ അനുഭവമായി. ബേബി ബൂം തലമുറ കൗമാരത്തിലും മാംഗ വായിച്ചു. 1960കളുടെ അവസാനത്തോടെ മാംഗ സാമൂഹിക മാറ്റത്തിന്റെ ഭാഗമായി. മാംഗ വായിക്കൽ വിദ്യാർഥി പ്രതിഷേധത്തിന്റെയും സ്റ്റേറ്റ്മെന്റായി.

അക്കാലത്തു ഹൈസ്കൂൾ വിദ്യാർഥികളിൽ കുറച്ചു പേർക്കു മാത്രമേ കോളജിൽ പോകാൻ അവസരമുണ്ടായിരുന്നുള്ളൂ. അവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന, അവരെ പോലെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാംഗകൾ ട്രെയിനുകളടക്കമുള്ള പൊതുയിടത്തു വായിക്കുക പതിവായി. ചേരിപ്രദേശത്ത് വളർന്ന നായകന്റെ കഥ പറയുന്ന ‘അഷ്ത നോ ജോ’ അടക്കമുള്ളവ യുവാക്കളുടെ ശബ്ദമായി മാറി. ബേബി ബൂം തലമുറ മധ്യവയസ്സിൽ‌ എത്തിയപ്പോഴേക്കും മാംഗ ജപ്പാന്റെ ജീവിതത്തിന്റെ ഭാഗമായി.

∙ ആൺകുട്ടികൾക്കു ഷോനെൻ, പെൺകുട്ടികൾക്കു ഷോജോ 

1950നും 1969നും ഇടയിൽ വായനക്കാരുടെ എണ്ണം വർധിച്ചതോടെയാണ് മാർക്കറ്റിങ് സൗകര്യത്തിനായി മാംഗയെ പല വിഭാഗങ്ങളായി വിഭജിച്ചത്. ആൺകുട്ടികളെ ലക്ഷ്യം വച്ചുള്ള ഷോനെൻ, പെൺകുട്ടികൾക്കായി സമർപ്പിച്ച ഷോജോ എന്നിവയാണു പ്രധാനം. ഇവയെ പ്രായത്തിനനുസരിച്ച് ഉപവിഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്.

ജാപ്പനീസ് വോളിബോൾ മാംഗ പരമ്പരയായ ‘ഹൈക്യു’വിന്റെ സാധനങ്ങൾ വിൽക്കുന്ന സ്റ്റോറിൽ സെൽഫി എടുക്കുന്നവർ. Photo by Yuichi YAMAZAKI / AFP)
ADVERTISEMENT

ഷോനെൻ (Shonen): 18 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കു വേണ്ടിയുള്ളവ. ആക്‌ഷൻ, സാഹസിക കഥകൾക്കു മുൻതൂക്കം. നാറൂറ്റോ, ഡ്രാഗൺബോൾ എന്നിവ ഉദാഹരണം. 

സെയ്നൻ (Seinen): മുതിർന്ന പുരുഷന്മാർക്കു വേണ്ടിയുള്ളത്. ആഴമുള്ള ദാർശനിക വശങ്ങളും ആശയങ്ങളും ഉൾക്കൊള്ളുന്നവ. സ്പോർട്സ്, സാങ്കേതികവിദ്യ, പ്രണയം, ലൈംഗികത തുടങ്ങിയ വിഷയങ്ങളിലാണു കഥകള്‍.

ഷോജോ (Shojo): 18 വയസ്സ് വരെയുള്ള പെൺകുട്ടികൾക്കു വേണ്ടിയുള്ളത്. പ്രണയം, ഫാന്റസി, വ്യക്തിത്വ വികസനം എന്നിവയാണു മുഖ്യം.

വിൽപനയ്ക്കു വച്ചിരിക്കുന്ന മാംഗ പുസ്തകങ്ങൾ (ചിത്രം: മനോരമ)

ജോസെയ് (Josei): മുതിർന്ന സ്ത്രീകൾക്കുള്ളത്. സാമൂഹ്യ സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്ന കഥകളിൽ സ്ത്രീയുടെ കാഴ്ചപ്പാടിൽനിന്ന് കാര്യങ്ങളെ നോക്കിക്കാണുന്നു.

∙ എന്താണ് മാംഗയെ വ്യത്യസ്തമാക്കുന്നത്?

വിഷയ വൈവിധ്യമാണു മാംഗയുടെ ഏറ്റവും വലിയ ആകർഷണം. പ്രണയത്തിന്റെ മധുരം മുതൽ ആക്‌ഷൻ സീനുകളുടെ രോമാഞ്ചം വരെ, ഫാന്റസി ലോകങ്ങളിലെ അദ്ഭുതം മുതൽ സയൻസ് ഫിക്‌ഷന്റെ സങ്കീർണത വരെ. ആർട്ട് സ്റ്റൈൽ മറ്റൊരു പ്രത്യേകതയാണ്. വിശദമായ പശ്ചാത്തലങ്ങൾ, എക്സ്പ്രഷനുകൾ നിറഞ്ഞ മുഖഭാവങ്ങൾ, ഡൈനമിക് ആക്‌ഷൻ സീനുകൾ എന്നിവ മാംഗയുടെ കഥാപാത്രങ്ങളെയും കഥകളെയും ജീവസ്സുറ്റതാക്കുന്നു. സാഹിത്യപരമായ പ്രാധാന്യവും മാംഗ നേടിയെടുത്തിട്ടുണ്ട്. ജാപ്പനീസ് സമൂഹത്തിന്റെ മൂല്യങ്ങൾ, പാരമ്പര്യങ്ങൾ, സമകാലിക പ്രശ്നങ്ങൾ എന്നിവയെ പ്രതിഫലിപ്പിക്കുന്ന മാംഗ, സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ്. ജപ്പാനിലെ യുവതലമുറയ്ക്ക് അവരുടെ സ്വപ്നങ്ങളും ആശയങ്ങളും പ്രകടിപ്പിക്കാനുള്ള മാധ്യമമാണ്. ഭാഷയും സാഹിത്യവും പ്രചരിപ്പിക്കുന്നതിലും പ്രധാന പങ്കുണ്ട്.

1950നും 1969നും ഇടയിൽ വായനക്കാരുടെ എണ്ണം വർധിച്ചതോടെയാണ് മാർക്കറ്റിങ് സൗകര്യത്തിനായി മാംഗയെ പല വിഭാഗങ്ങളായി വിഭജിച്ചത്. ആൺകുട്ടികളെ ലക്ഷ്യം വച്ചുള്ള ഷോനെൻ, പെൺകുട്ടികൾക്കായി സമർപ്പിച്ച ഷോജോ എന്നിവയാണു പ്രധാനം. ഇവയെ പ്രായത്തിനനുസരിച്ച് ഉപവിഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്.

∙ ലോകം കീഴടക്കിയ ക്ലാസിക്കുകൾ 

വൺ പീസ് സീരീസ്. Photo Credit: Amazon.in

1. വൺ പീസ് (One Piece): എയ്ച്ചിറോ ഒഡ എഴുതിയ ഈ സീരീസ് ലോകത്തിലെ ഏറ്റവും ജനപ്രിയമായ മാംഗയാണ്. മങ്കി ഡി.ലുഫ്ഫിയുടെ നേതൃത്വത്തിൽ പൈറേറ്റ് ക്രൂവിന്റെ സാഹസികതകൾ പറയുന്നു. ‘വൺ പീസ്’ എന്ന നിധിക്കായുള്ള തിരച്ചിലാണ് ഇതിവൃത്തം.

2. നാറൂറ്റോ (Naruto): മസാഷി കിഷിമോട്ടോയുടെ സീരീസ് നിന്നാ എന്ന യുവ നിൻജയുടെ കഥയാണ്. തന്റെ ഗ്രാമത്തിന്റെ നേതാവായ ഹോക്കേജ് ആകാൻ സ്വപ്നം കാണുന്ന നാറൂറ്റോ ഉസുമാക്കിയാണു നായകൻ.

3. ഡ്രാഗൺ ബോൾ (Dragon Ball): അകിര തൊരിയാമയുടെ ഈ സീരീസിന്റെ ഇതിവൃത്തം സോൺ ഗോക്കുവിന്റെ സാഹസികതകളാണ്.

ഡ്രാഗൺ ബോൾ സീരീസ്. Photo Credit: Amazon.in

4. അറ്റാക്ക് ഓൺ ടൈറ്റൻ (Attack on Titan): ഹജിമെ ഇസായാമയുടെ ഈ സീരീസ് ഏറ്റവും ജനപ്രിയമായ ഡാർക്ക് ഫാന്റസിയാണ്. ടൈറ്റൻ എന്ന ഭീമാകാര ജീവികളിൽനിന്ന് മനുഷ്യരെ രക്ഷിക്കാനുള്ള പോരാട്ടമാണ് കഥാതന്തു.

5. ഡെത്ത് നോട്ട് (Death Note): ത്സുഗുമി ഓബയുടെ ഈ സീരീസ് ജനപ്രിയമായ സൈക്കോളജിക്കൽ ത്രില്ലറാണ്. ലൈറ്റ് യഗാമി എന്ന യുവാവിനു ഡെത്ത് നോട്ട് എന്ന നോട്ട്ബുക്ക് കിട്ടുന്നു. അതിൽ ഒരാളുടെ പേര് എഴുതിയാൽ അയാൾ മരിക്കും. അധാർമികരെന്നു താൻ കരുതുന്ന വ്യക്തികളെ കൂട്ടക്കൊല ചെയ്യാനും കുറ്റകൃത്യങ്ങളില്ലാത്ത സമൂഹം സൃഷ്ടിക്കാനും ഡെത്ത് നോട്ട് ഉപയോഗിക്കാനുള്ള ലൈറ്റിന്റെ ശ്രമങ്ങളെ ചുറ്റിപ്പറ്റിയാണു പരമ്പര.

ഡെത്ത് നോട്ട് സീരീസ്. Photo Credit: Amazon.in

∙ മാംഗയും അനിമെയും തമ്മിലെന്ത്? 

അനിമെയാണു മാംഗ എന്നു പൊതുവായ തെറ്റിധാരണയുണ്ട്. ജാപ്പനീസ് ശൈലിയിലുള്ള 2ഡി ആനിമേഷന്‍ സിനിമ, വെബ് സീരീസ് വിഭാഗത്തെയാണ് അനിമെ എന്ന് സൂചിപ്പിക്കുന്നത്. ഗ്രാഫിക് നോവല്‍ രൂപത്തിലുള്ള മാംഗ പലപ്പോഴും അനിമെ സിനിമകളായും വരാറുണ്ട്. ലോകത്തെ കീഴടക്കിയ സാംസ്കാരിക വിപ്ലവമാണ് ഇന്ന് മാംഗ. ഡിജിറ്റലായി പുറത്തിറക്കുന്ന വെബ് മാംഗയും തരംഗമാണ്.

ഇമേജ് ഹോസ്റ്റിങ് വെബ്‌സൈറ്റുകൾ വഴി ആർക്കും അവരുടെ കൃതികളിൽ നിന്നുള്ള പേജുകൾ അപ്‌ലോഡ് ചെയ്യാൻ കഴിയും. ജപ്പാനിലെ ക്യോട്ടോ സെയ്ക യൂണിവേഴ്സിറ്റി 2000 മുതൽ മാംഗയിൽ പഠന കോഴ്‌സ് നടത്തുന്നുണ്ട്. ജപ്പാനിലെ ഒട്ടേറെ സർവകലാശാലകളിലും വൊക്കേഷണൽ സ്കൂളുകളിലും പാഠ്യപദ്ധതിയുടെ ഭാഗമാണ്.

English Summary:

From Japan to the World: Discover the captivating world of Manga, the popular Japanese art form blending images and words. From its origins to its diverse range of subjects, learn what makes manga unique and why it's a global phenomenon.

Show comments