ഈ കൈനീട്ടം കിട്ടിയാൽ വീട്ടിൽ നിറയും സമൃദ്ധി; സ്വർണ സിംഹാസനത്തിൽ പൊൻതിടമ്പ്; ഗുരുവായൂരിൽ കണ്ണന് കണി ഒരുക്കുന്നത് എങ്ങനെ?

‘കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ ചാർത്തി കനകക്കിങ്ങിണി വളകൾ മോതിരം അണിഞ്ഞു കാണേണം ഭഗവാനെ’ പൂന്താനം രചിച്ച സന്ധ്യാ നാമമാണിത്. പൂന്താനത്തിന്റെ ഈ മോഹം മലയാളിയുടെ മനസ്സിലെ വിഷുച്ചിത്രമായി മാറി. കണ്ണന്റെ പൊന്നിൻ കിങ്ങിണിയായി നാടു നീളെ കൊന്നകൾ പൂത്തുലഞ്ഞാർത്തു ശോഭിച്ചു. ഒരു കുസൃതിക്ക് കണ്ണൻ പൊട്ടിച്ചെറിഞ്ഞ പൊന്നിൻ കിങ്ങിണിയാണ് കൊന്നപ്പൂക്കളായതെന്നാണ് കഥ. ഓടക്കുഴലൂതി പീലിത്തിരുമുടി ചാർത്തി കണ്ണൻ വിഷു സങ്കൽപത്തിലേക്ക് എന്നോ കടന്നിരുന്നു. നല്ലതിനൊപ്പം ചേർത്ത് വയ്ക്കാൻ കൃഷ്ണഭാവത്തോളം പോന്ന മറ്റെന്തുണ്ട്. കണിയൊരുക്കുന്ന അമ്മമനസ്സിലെന്നും കിങ്ങിണി ചാർത്തിയൊരു ഉണ്ണിയുണ്ട്. കണ്ണനാമുണ്ണി. മാതൃഭാവം ആ ഉണ്ണിയെ കോരിയെടുത്ത് കണിയുരുളിക്കരികിൽ നിർത്തിയതാകാം. കുസൃതിയും കുറുമ്പുമായി ഓടിനടക്കുന്ന കൈശോരഭാവത്തിനപ്പുറം നിർമലമായ മറ്റെന്തുണ്ട്, കണിക്കൊപ്പം ചേരാൻ. പ്രകൃതിയിലാണ് കണ്ണൻ കളിച്ചാർക്കുന്നത്. പ്രകൃതിയെ തൊട്ടറിയുന്നതാണ് വിഷു.

‘കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനെ’
പൂന്താനം രചിച്ച സന്ധ്യാ നാമമാണിത്. പൂന്താനത്തിന്റെ ഈ മോഹം മലയാളിയുടെ മനസ്സിലെ വിഷുച്ചിത്രമായി മാറി. കണ്ണന്റെ പൊന്നിൻ കിങ്ങിണിയായി നാടു നീളെ കൊന്നകൾ പൂത്തുലഞ്ഞാർത്തു ശോഭിച്ചു. ഒരു കുസൃതിക്ക് കണ്ണൻ പൊട്ടിച്ചെറിഞ്ഞ പൊന്നിൻ കിങ്ങിണിയാണ് കൊന്നപ്പൂക്കളായതെന്നാണ് കഥ. ഓടക്കുഴലൂതി പീലിത്തിരുമുടി ചാർത്തി കണ്ണൻ വിഷു സങ്കൽപത്തിലേക്ക് എന്നോ കടന്നിരുന്നു. നല്ലതിനൊപ്പം ചേർത്ത് വയ്ക്കാൻ കൃഷ്ണഭാവത്തോളം പോന്ന മറ്റെന്തുണ്ട്.
കണിയൊരുക്കുന്ന അമ്മമനസ്സിലെന്നും കിങ്ങിണി ചാർത്തിയൊരു ഉണ്ണിയുണ്ട്. കണ്ണനാമുണ്ണി.
മാതൃഭാവം ആ ഉണ്ണിയെ കോരിയെടുത്ത് കണിയുരുളിക്കരികിൽ നിർത്തിയതാകാം.
കുസൃതിയും കുറുമ്പുമായി ഓടിനടക്കുന്ന കൈശോരഭാവത്തിനപ്പുറം നിർമലമായ മറ്റെന്തുണ്ട്, കണിക്കൊപ്പം ചേരാൻ.
പ്രകൃതിയിലാണ് കണ്ണൻ കളിച്ചാർക്കുന്നത്. പ്രകൃതിയെ തൊട്ടറിയുന്നതാണ് വിഷു.
പട്ടുകോണകവും ഓടക്കുഴലും മയിൽപ്പീലി തുണ്ടും കിങ്ങിണിയും പാലയ്ക്കാമോതിരവുമാണ് കണ്ണന്റെ അലങ്കാരങ്ങൾ.
ഉപ്പുമാങ്ങയും ഉറതൈരും നറുവെണ്ണയും കദളിപ്പഴവും പാൽപായസവും തൃമധുരവുമാണ് ഊണിന് വിഭവങ്ങൾ.
കണ്ണൻ ചിരട്ടയിൽ പൂഴി വാരിക്കളിക്കുന്ന ഉണ്ണി, കുന്നിക്കുരുവും മഞ്ചാടിക്കുരുവും വാരിയെറിയുന്ന പൈതൽ. പൈക്കിടാവിനൊപ്പം പൈംപാൽ കുടിക്കുന്ന വികൃതി. നമുക്കു ചുറ്റും ഓടിക്കളിക്കുന്ന ബാലകനാണ് കണ്ണൻ.
∙ കണ്ണനു കണി കാണാൻ...
ഉഷാ കിരണങ്ങൾ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ തൊട്ടു നമസ്കരിക്കുന്ന ദിനമാണ് വിഷു. രാപ്പകലുകൾ തുല്യമായ ദിനം. പുലർച്ചെയാണ് ഗുരുവായൂരിൽ വിഷുക്കണി. 2.45 മുതൽ 3.45 വരെ ഒരു മണിക്കൂർ കണി ദർശനം.
പുലർച്ചെ രണ്ടു മണി കഴിഞ്ഞാൽ മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി ഉണർന്ന് സ്വന്തം മുറിയിൽ കണി കണ്ട് കുളിക്കാൻ പോകും. കുളിച്ചെത്തി ശ്രീലക വാതിൽ തുറക്കും. കീഴ്ശാന്തിക്കാർ ഒപ്പമുണ്ടാകും. അവർ തലേന്നു തന്നെ കണിക്കോപ്പ് ഒരുക്കി വച്ചിട്ടുണ്ടാകും.
ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരിക്ക, കണിക്കൊന്നപ്പൂവ്, മുല്ലപ്പൂവ്, ചക്ക, മാങ്ങ, വാൽക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വർണ നാണ്യം എന്നിവയാണ് കണിക്കോപ്പുകൾ. ഇതിലേയ്ക്ക് ഉടച്ച നാളികേരത്തിന്റെ രണ്ടു മുറികൾ വച്ച് നെയ്ത്തിരിയിട്ട് തെളിക്കും. മേൽശാന്തി ശ്രീലകത്തെ മൂന്നാം വാതിലായ ഗർഭഗൃഹ വാതിൽ തുറക്കും. ഓട്ടുരുളിയിലെ കണിക്കോപ്പുകൾ ഉയർത്തിപ്പിടിച്ച് കണ്ണനെ കണി കാണിക്കും. തൃക്കൈയിൽ വിഷുക്കൈനീട്ടമായി ഒരു നാണ്യം വച്ചു കൊടുക്കും. കെടാവിളക്കിലെ തിരി നീട്ടും. മറ്റു വിളക്കുകൾ തെളിക്കും.
ഭക്തർക്കു കണി കാണാൻ സ്വർണ ശ്രീലകത്തുതന്നെ മുഖ മണ്ഡപത്തിൽ ഗുരുവായൂരപ്പന്റെ വലതു ഭാഗത്തായി സ്വർണ സിംഹാസനത്തിൽ ശീവേലിക്ക് എഴുന്നള്ളിക്കുന്ന പൊൻ തിടമ്പു വയ്ക്കും. ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിച്ച് മുന്നിൽ കണിക്കോപ്പ് വയ്ക്കും. മേൽശാന്തി അടക്കം എല്ലാവരും ശ്രീലകത്തിനു പുറത്തിറങ്ങിയാൽ ഭക്തർക്ക് കണി ദർശനത്തിന് സമയമായി. തലേന്നു മുതൽ കാത്തു കാത്തിരുന്ന് നാലമ്പലത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഭക്തർക്കു കാണാനായി നമസ്കാര മണ്ഡപത്തിലും കണി ഒരുക്കും. ശ്രീലകത്ത് പൊൻ തേജസ്സായി വിളങ്ങുന്ന കണ്ണനെ കണ്ട്, സ്വർണ സിംഹാസനത്തിലെ കണി കണ്ട് ഭക്തർ നിർവൃതി നേടും. കണി കണ്ടെത്തുന്നവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകും. കയ്യിൽ കിട്ടുന്ന നാണ്യത്തിൽ ഒരു വർഷത്തെ സമൃദ്ധി തെളിയും.
∙ ഭക്തർക്ക് പാൽപ്പായസ സദ്യ
വിഷു ദിനത്തിൽ ഗുരുവായൂരപ്പന് വിശേഷമായ നമസ്കാര സദ്യയുണ്ട്. കാളൻ, ഓലൻ, എരിശേരി, വറുത്തുപ്പേരി, ഇടിച്ചുപിഴിഞ്ഞ പായസം എന്നിവയാണ് വിഭവങ്ങൾ. ഭക്തർക്ക് പാൽപ്പായസത്തോടെ വിഷു സദ്യയുണ്ട്. വിഷു ദിനത്തിൽ വിഷു വിളക്ക് ആഘോഷവുമുണ്ട്. ലണ്ടനിലെ വ്യവസായി ഗുരുവായൂർ സ്വദേശി, അന്തരിച്ച തെക്കുമുറി ഹരിദാസിന്റെ കുടുംബത്തിന്റെ നെയ് വിളക്ക് വഴിപാടാണിത്. രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലി, പെരുവനം സതീശൻ മാരാർ നയിക്കുന്ന മേളം, സന്ധ്യയ്ക്ക് താമരയൂർ അനീഷ് നമ്പീശൻ, പേരാമംഗലം സുനിൽ കുമാർ എന്നിവരുടെ ഡബിൾ തായമ്പക എന്നിവയുണ്ടാകും.
രാത്രി വിളക്കെഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തിൽ ഗുരുവായൂരപ്പൻ എഴുന്നള്ളുമ്പോൾ എണ്ണായിരത്തോളം ചുറ്റുവിളക്കുകളിൽ നറുനെയ് ദീപങ്ങൾ തെളിയും. ഇടയ്ക്ക നാഗസ്വര വാദ്യത്തോടെ സംഗീത സാന്ദ്രമായി എഴുന്നള്ളിപ്പ് നീങ്ങും.
സ്വർണം പോലെ അതി സുന്ദരമെങ്കിലും പൂജയ്ക്കെടുക്കാത്ത പൂക്കളാണ് കൊന്നപ്പൂക്കൾ. ആ പൊന്നിൻ കിങ്ങിണികൾക്ക് ഈശ്വര പാദത്തിലെത്താനുള്ള സുവർണ ദിനമാണ് വിഷു. കണി കാണും നേരം കമല നേത്രന്റെ വിശേഷങ്ങൾ പാടാത്ത വിഷുപ്പാട്ടുകളില്ല.
മാണിക്യ മണിയാം ഉണ്ണി സൂര്യന് ആയുസ്സു നീട്ടിക്കിട്ടാൻ സ്വർണം കൊണ്ടു തുലാഭാരം തൂക്കുന്ന’ ഗുരുവായൂരിലെ പ്രഭാതത്തെ കുറിച്ച് മഹാകവി പി.കുഞ്ഞിരാമൻ നായർ വർണിക്കുന്നു.
‘തെച്ചി, മന്ദാരം, തുളസി, പിച്ചക മാലകൾ ചാർത്തി ഗുരുവായൂരപ്പാ നിന്നെ കണി കാണണം’, എന്ന പ്രശസ്ത ഗാനവും ‘വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ മോഹന മലർമേനി കണികാണണം’ തുടങ്ങിയ പാട്ടുകളും കണ്ണനെയും കണിയെയും ബന്ധിക്കുന്നു. എണ്ണമറ്റ പുതിയ പാട്ടുകളും കഥകളും വിഷുക്കണിയിലേക്ക് കണ്ണനെ ചേർത്തു നിർത്തുകയാണ്.