റാന്നിയുടെ ഭരണാധികാരിയായിരുന്ന റാന്നിയിൽ കർത്താവിന്റെ ഉടമസ്ഥതയില്‍ ഒരു ആനയുണ്ടായിരുന്നു. പ്രസിദ്ധ മാന്ത്രികനായിരുന്ന തേവലശ്ശേരി ദാമോദരൻ നമ്പി പറഞ്ഞതനുസരിച്ച് കർത്താവ് ഈ ആനയെ അച്ചൻകോവിൽ ശാസ്താവിനു വഴിപാടായി നടയ്ക്കിരുത്തി. കൊച്ചയ്യപ്പൻ എന്നു പേരും ഇട്ടു. കൊല്ലവർഷം 990ൽ ആയിരുന്നു ഇത്. അന്ന് ആനയ്ക്ക് പ്രായം വെറും ഏഴു വയസ്സ്. നടയ്ക്കിരുത്തിയപ്പോൾ ആന ദേവസ്വംവകയായിത്തീർന്നെങ്കിലും അവിടെ നിർത്തിയാൽ ആനയ്ക്ക് രക്ഷ മതിയാവുകയില്ലെന്ന് കർത്താവിനു തോന്നി. ഒപ്പം ആ ആനയോടുള്ള വാത്സല്യം കൂടിയായതോടെ കർത്താവ് അതിനെ അപ്പോൾത്തന്നെ ദേവസ്വക്കാരിൽനിന്ന് ഏറ്റുവാങ്ങി റാന്നിയിലേക്കു കൊണ്ടു വന്നു. അക്കാലത്തു കോന്നിയിൽ കൊച്ചയ്യപ്പനു ചങ്ങല ഇടുകയോ അവനെ തളയ്ക്കുകയോ ചെയ്തിരുന്നില്ല. അവനു കൊടുക്കുന്നതു തിന്നുകൊണ്ട് കർത്താവിന്റെ വാസസ്ഥലത്തുതന്നെ മുറ്റത്തും പറമ്പിലുമായി കളിച്ചുനടന്നാണ് വളർന്നത്. എന്നാലവൻ മനു‌ഷ്യരെ ഉപദ്രവിക്കുകയോ പറമ്പിലുള്ള തെങ്ങിൻതൈ, വാഴ മുതലായവ നശിപ്പിക്കുകയോ യാതൊന്നും ചെയ്തിരുന്നില്ല. ആ വീട്ടിലെ അംഗമായ കുട്ടിയെ പോലെയായിരുന്നു കൊച്ചയ്യപ്പൻ അവിടെ താമസിച്ചിരുന്നത്. അവന് ആ വീട്ടിലുള്ള എല്ലാവരോടും വളരെ സ്നേഹവും കുട്ടികളോട് പ്രത്യേകം വാത്സല്യവുമായിരുന്നു. അവിടെയുള്ളവർക്കു കൊച്ചയ്യപ്പനോടുള്ള സ്നേഹവും അളവറ്റതായിരുന്നു. ആ കുടുംബാംഗങ്ങളിൽ ആരെങ്കിലും ‘കൊച്ചയ്യപ്പാ’ എന്നൊന്നു നീട്ടി വിളിച്ചാൽ മതി, അവൻ അപ്പോൾ അവിടേക്ക് പാഞ്ഞെത്തും. കർത്താവിന്റെ വീട്ടിലുള്ള കുട്ടികളെ കളിപ്പിക്കുന്നതിനു കൊച്ചയ്യപ്പനും കൊച്ചയ്യപ്പന്റെ അടുക്കൽച്ചെന്നു കളിക്കുന്നതിന് അവിടുത്തെ കുട്ടികൾക്കും ഏറെ സന്തോ‌ഷവും ഉത്സാഹവുമായിരുന്നു. കുട്ടികളെ കൊച്ചയ്യപ്പന്റെ അടുക്കലാക്കിയാൽ വേണ്ടതുപോലെ സൂക്ഷിച്ചുകൊള്ളുമെന്നുള്ള വിശ്വാസം അവിടെയുള്ള അമ്മമാർക്കും ഉണ്ടായിരുന്നു. അതിനാൽത്തന്നെ ആ വീട്ടിലെ നടക്കാറായ കുട്ടികളെല്ലാം കൊച്ചയ്യപ്പന്റെ അടുക്കൽ ചെന്നു കളിക്കുന്നതും പതിവായിരുന്നു. അതും യാതൊരു പേടിയും കൂടാതെ. ഇടവും വലവും പഠിപ്പിച്ച് ഇണക്കി, കൂട്ടിൽനിന്നിറക്കി കർത്താവിന്റെ വാസസ്ഥലത്തു കൊണ്ടുവന്ന ദിവസം മുതൽ കാരണവരു കർത്താവ് നെയ്യും പരിപ്പും കൂട്ടിക്കുഴച്ച് ഒരുരുളച്ചോറ് കൊച്ചയ്യപ്പനു കൊടുക്കാതെ ഊണു കഴിക്കാറില്ല. അതു കണ്ട് അവിടെയുള്ളവരെല്ലാവരും കൊച്ചയ്യപ്പന് ഒരുരുളച്ചോറുവീതം പതിവായി കൊടുത്തുതുടങ്ങി. എന്നാൽ കാരണവരു കർത്താവ് ഉരുള കൊടുക്കുന്നതിനു മുൻപ് ആരെങ്കിലും ഉരുള കൊണ്ടുചെന്നാൽ കൊച്ചയ്യപ്പൻ വാങ്ങുകയില്ല. കാരണവരു കർത്താവിന്റെ ഉരുള വാങ്ങിത്തിന്നുകഴിഞ്ഞാൽ പിന്നെ ആരു കൊണ്ടുചെന്നു കൊടുത്താലും അവൻ വാങ്ങിത്തിന്നുകയും ചെയ്യും. പിന്നെ നിർബന്ധമൊന്നുമില്ല. കൊച്ചയ്യപ്പൻ കർത്താവിന്റെ വീട്ടിൽ താമസിച്ചിരുന്ന സമയത്ത് അവന് ആനക്കാരന്മാരും ഉണ്ടായിരുന്നില്ല. തീറ്റിയോ തെങ്ങോലയോ വേണമെങ്കില്‍ ആരെക്കൊണ്ടെങ്കിലും കർത്താവു വെട്ടിച്ചുകൊടുക്കും. തീറ്റി കഴിഞ്ഞാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നിയുടെ ഭരണാധികാരിയായിരുന്ന റാന്നിയിൽ കർത്താവിന്റെ ഉടമസ്ഥതയില്‍ ഒരു ആനയുണ്ടായിരുന്നു. പ്രസിദ്ധ മാന്ത്രികനായിരുന്ന തേവലശ്ശേരി ദാമോദരൻ നമ്പി പറഞ്ഞതനുസരിച്ച് കർത്താവ് ഈ ആനയെ അച്ചൻകോവിൽ ശാസ്താവിനു വഴിപാടായി നടയ്ക്കിരുത്തി. കൊച്ചയ്യപ്പൻ എന്നു പേരും ഇട്ടു. കൊല്ലവർഷം 990ൽ ആയിരുന്നു ഇത്. അന്ന് ആനയ്ക്ക് പ്രായം വെറും ഏഴു വയസ്സ്. നടയ്ക്കിരുത്തിയപ്പോൾ ആന ദേവസ്വംവകയായിത്തീർന്നെങ്കിലും അവിടെ നിർത്തിയാൽ ആനയ്ക്ക് രക്ഷ മതിയാവുകയില്ലെന്ന് കർത്താവിനു തോന്നി. ഒപ്പം ആ ആനയോടുള്ള വാത്സല്യം കൂടിയായതോടെ കർത്താവ് അതിനെ അപ്പോൾത്തന്നെ ദേവസ്വക്കാരിൽനിന്ന് ഏറ്റുവാങ്ങി റാന്നിയിലേക്കു കൊണ്ടു വന്നു. അക്കാലത്തു കോന്നിയിൽ കൊച്ചയ്യപ്പനു ചങ്ങല ഇടുകയോ അവനെ തളയ്ക്കുകയോ ചെയ്തിരുന്നില്ല. അവനു കൊടുക്കുന്നതു തിന്നുകൊണ്ട് കർത്താവിന്റെ വാസസ്ഥലത്തുതന്നെ മുറ്റത്തും പറമ്പിലുമായി കളിച്ചുനടന്നാണ് വളർന്നത്. എന്നാലവൻ മനു‌ഷ്യരെ ഉപദ്രവിക്കുകയോ പറമ്പിലുള്ള തെങ്ങിൻതൈ, വാഴ മുതലായവ നശിപ്പിക്കുകയോ യാതൊന്നും ചെയ്തിരുന്നില്ല.

ആ വീട്ടിലെ അംഗമായ കുട്ടിയെ പോലെയായിരുന്നു കൊച്ചയ്യപ്പൻ അവിടെ താമസിച്ചിരുന്നത്. അവന് ആ വീട്ടിലുള്ള എല്ലാവരോടും വളരെ സ്നേഹവും കുട്ടികളോട് പ്രത്യേകം വാത്സല്യവുമായിരുന്നു. അവിടെയുള്ളവർക്കു കൊച്ചയ്യപ്പനോടുള്ള സ്നേഹവും അളവറ്റതായിരുന്നു. ആ കുടുംബാംഗങ്ങളിൽ ആരെങ്കിലും ‘കൊച്ചയ്യപ്പാ’ എന്നൊന്നു നീട്ടി വിളിച്ചാൽ മതി, അവൻ അപ്പോൾ അവിടേക്ക് പാഞ്ഞെത്തും. കർത്താവിന്റെ വീട്ടിലുള്ള കുട്ടികളെ കളിപ്പിക്കുന്നതിനു കൊച്ചയ്യപ്പനും കൊച്ചയ്യപ്പന്റെ അടുക്കൽച്ചെന്നു കളിക്കുന്നതിന് അവിടുത്തെ കുട്ടികൾക്കും ഏറെ സന്തോ‌ഷവും ഉത്സാഹവുമായിരുന്നു. കുട്ടികളെ കൊച്ചയ്യപ്പന്റെ അടുക്കലാക്കിയാൽ വേണ്ടതുപോലെ സൂക്ഷിച്ചുകൊള്ളുമെന്നുള്ള വിശ്വാസം അവിടെയുള്ള അമ്മമാർക്കും ഉണ്ടായിരുന്നു. അതിനാൽത്തന്നെ ആ വീട്ടിലെ നടക്കാറായ കുട്ടികളെല്ലാം കൊച്ചയ്യപ്പന്റെ അടുക്കൽ ചെന്നു കളിക്കുന്നതും പതിവായിരുന്നു. അതും യാതൊരു പേടിയും കൂടാതെ.

ADVERTISEMENT

ഇടവും വലവും പഠിപ്പിച്ച് ഇണക്കി, കൂട്ടിൽനിന്നിറക്കി കർത്താവിന്റെ വാസസ്ഥലത്തു കൊണ്ടുവന്ന ദിവസം മുതൽ കാരണവരു കർത്താവ് നെയ്യും പരിപ്പും കൂട്ടിക്കുഴച്ച് ഒരുരുളച്ചോറ് കൊച്ചയ്യപ്പനു കൊടുക്കാതെ ഊണു കഴിക്കാറില്ല. അതു കണ്ട് അവിടെയുള്ളവരെല്ലാവരും കൊച്ചയ്യപ്പന് ഒരുരുളച്ചോറുവീതം പതിവായി കൊടുത്തുതുടങ്ങി. എന്നാൽ കാരണവരു കർത്താവ് ഉരുള കൊടുക്കുന്നതിനു മുൻപ് ആരെങ്കിലും ഉരുള കൊണ്ടുചെന്നാൽ കൊച്ചയ്യപ്പൻ വാങ്ങുകയില്ല. കാരണവരു കർത്താവിന്റെ ഉരുള വാങ്ങിത്തിന്നുകഴിഞ്ഞാൽ പിന്നെ ആരു കൊണ്ടുചെന്നു കൊടുത്താലും അവൻ വാങ്ങിത്തിന്നുകയും ചെയ്യും. പിന്നെ നിർബന്ധമൊന്നുമില്ല.

കൊച്ചയ്യപ്പൻ കർത്താവിന്റെ വീട്ടിൽ താമസിച്ചിരുന്ന സമയത്ത് അവന് ആനക്കാരന്മാരും ഉണ്ടായിരുന്നില്ല. തീറ്റിയോ തെങ്ങോലയോ വേണമെങ്കില്‍ ആരെക്കൊണ്ടെങ്കിലും കർത്താവു വെട്ടിച്ചുകൊടുക്കും. തീറ്റി കഴിഞ്ഞാൽ മുറ്റത്തോ പറമ്പിലോ എവിടെയെങ്കിലും പോയി കിടക്കും; അങ്ങനെയാണ് പതിവ്. അക്കാലത്തു കർത്താവിന്റെ വീട്ടിൽ ജോലിക്കായി ചക്കിയെന്നും വിക്കിയെന്നും പേരായിട്ടുള്ള രണ്ടു സ്ത്രീകൾ താമസിച്ചിരുന്നു. കൊച്ചയ്യപ്പന്റെ ശുശ്രൂ‌ഷയ്ക്കായി ആ സ്ത്രീകളെയാണു കർത്താവു നിയമിച്ചിരുന്നത്. അവർ പതിവായി കൊച്ചയ്യപ്പനെ പുഴയിൽക്കൊണ്ടുപോയി കുളിപ്പിക്കും. അതല്ലാതെ വിശേ‌ഷിച്ചൊന്നും ആനയെ സംബന്ധിച്ച് അവർക്ക് ചെയ്യാനുണ്ടായിരുന്നില്ല.

പക്ഷേ കുറച്ചുകാലം കഴിഞ്ഞപ്പോൾ ചക്കിയും വിക്കിയും പെട്ടെന്നു മരിച്ചുപോയി. അപ്പോൾ കൊച്ചയ്യപ്പനുണ്ടായ സങ്കടം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. വിക്കിക്ക് മക്കളുണ്ടായിരുന്നില്ല. ചക്കിക്ക് ഒരു മകളുണ്ടായിരുന്നു. ചക്കി മരിച്ചതിനു ശേ‌ഷം കർത്താവ് കൊച്ചയ്യപ്പനെ കുളിപ്പിക്കുന്നതിനു ചക്കിയുടെ മകളെ നിയമിച്ചു.

അങ്ങനെ കുറച്ചു കാലംകൂടി കഴിഞ്ഞപ്പോൾ കാരണവരു കർത്താവും മരിച്ചു. അന്ന് കൊച്ചയ്യപ്പനുണ്ടായ സങ്കടം വാക്കുകളിൽ വിവരിക്കാനാകില്ല. കർത്താവു മരിച്ചു മൂന്നുദിവസത്തേക്ക് കൊച്ചയ്യപ്പൻ എന്തെങ്കിലും തിന്നുകയോ കുടിക്കുകയോ ഉറങ്ങുകയോ പോലും ചെയ്തില്ല അഹോരാത്രം കരഞ്ഞു കൊണ്ടുതന്നെ ആ വീട്ടിൽ കഴിച്ചുകൂട്ടി.

ADVERTISEMENT

കാരണവരു കർത്താവു മരിച്ചതു സംബന്ധിച്ചുള്ള അടിയന്തിരങ്ങളെല്ലാം കഴിഞ്ഞതിനു ശേ‌ഷം പതിനേഴാം ദിവസം പിന്നത്തെ കാരണവരു കർത്താവ് തളത്തിൽച്ചെന്ന് ഉണ്ണാനിരുന്നപ്പോൾ മുൻ പതിവു വിചാരിച്ച് കൊച്ചയ്യപ്പൻ തളത്തിന്റെ വാതിൽക്കലേക്കു വന്നു. എന്നാൽ മുൻ കാരണവരുടെ സ്വഭാവമേ ആയിരുന്നില്ല പുതിയ ആൾക്ക്. അദ്ദേഹം കൊച്ചയ്യപ്പന് ഉരുള കൊടുത്തില്ല. അന്ന് ആ ആനയ്ക്കുണ്ടായ സങ്കടത്തിനു കണക്കുണ്ടായിരുന്നില്ല. പക്ഷേ അവിടെ ഉണ്ടായിരുന്ന മറ്റുള്ളവർ പതിവുപോലെ ഉരുള കൊടുത്തതിനാൽ കൊച്ചയ്യപ്പൻ ഒരുവിധം സമാധാനപ്പെട്ടു. എന്നാൽ ആ സമാധാനവും അധികദിവസത്തേക്കു നീണ്ടുനിന്നില്ല. അവിടെ ശേ‌ഷമുള്ളവരെല്ലാം ആനയ്ക്ക് ഉരുള കൊടുക്കുന്നുണ്ടെന്നു രണ്ടുമൂന്നുദിവസം കഴിഞ്ഞപ്പോൾ പുതിയ കാരണവര്‍ അറിഞ്ഞു. അതോടെ കോപിച്ച് എല്ലാവരെയും ശാസിച്ച് ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞു– ‘‘ആനയ്ക്ക് തിന്നാൻ തെങ്ങോലയോ മറ്റോ അല്ലാതെ ചോറു കൊടുക്കുന്നത് അനാവശ്യമാണ്. എന്നുമാത്രമല്ല, ആനയ്ക്കു കുട്ടിപ്രായം കഴിഞ്ഞതിനാൽ ഇനി അതിന് ഒരാനക്കാരനെ നിയമിക്കണം. ചങ്ങലയ്ക്കിട്ടു പണിയിച്ചു തുടങ്ങണമെന്നും കൂടി അദ്ദേഹം പറഞ്ഞതോടെ കൊച്ചയ്യപ്പന്റെ കാര്യത്തിന്റെ ഏറക്കുറെ തീരുമാനമായിരുന്നു.

ഇതൊന്നുമറിയാതെ കൊച്ചയ്യപ്പൻ പിറ്റേ ദിവസം പതിവു പോലെ ഉരുളയ്ക്കായി അടുക്കളവാതിൽക്കൽ ഹാജരായി. അപ്പോൾ അവിടത്തെ വലിയമ്മ കൊച്ചയ്യപ്പനോട് പറഞ്ഞു– ‘‘എന്റെ മകനേ, ഈയിടെ കാലമൊക്കെ മാറിപ്പോയി, വലിയമ്മ, നിനക്കു ചോറു തരരുതെന്നാണ് ഇപ്പോഴത്തെ കാരണവരുടെ കൽപന. അദ്ദേഹം പറയുന്നതിനെ അനുസരിക്കാതിരിക്കാൻ ഞങ്ങൾക്കു നിവൃത്തിയില്ലല്ലോ. നിനക്കു ചോറു തരരുതെന്നു മാത്രമല്ല. ചങ്ങലയ്ക്കിട്ടു നിന്നെ ഇനി പണിക്കയയ്ക്കണമെന്നുകൂടി അദ്ദേഹം നിശ്ചയിച്ചിരിക്കുന്നു. ഞങ്ങൾക്കൊക്കെ ഇതു വലിയ സങ്കടമായിട്ടുള്ള കാര്യമാണ്. എങ്കിലും എന്തു ചെയ്യാം, എല്ലാം സഹിക്കുകയല്ലാതെ നിവൃത്തിയില്ലല്ലോ’’. ഇതു കേട്ട കൊച്ചയ്യപ്പന് സഹിച്ചില്ല. അവൻ കണ്ണീരൊലിപ്പിച്ച് കരഞ്ഞുകൊണ്ട് സ്വൽപനേരം വിചാരമഗ്നനായി അവിടെ നിന്നു. ആ സമയം അവിടത്തെ ഒരു ചെറിയ കുഞ്ഞമ്മ കുറേ ചോറെടുത്തു കുഴച്ചുരുട്ടി കൊച്ചയ്യപ്പനു കൊടുത്തെങ്കിലും അവൻ അതു വാങ്ങിയില്ല.

യാത്ര പറയേണ്ട സമയമായെന്ന് അവനു വ്യക്തമായിരുന്നു. എല്ലാവരോടും യാത്ര പറയുന്ന ഭാവത്തിൽ തുമ്പിക്കൈകൊണ്ടു ചില ആംഗ്യങ്ങൾ കാണിക്കുകയും ദീനസ്വരങ്ങൾ പുറപ്പെടുവിക്കുകയും ചെയ്ത് കുറച്ചു നേരം കൊച്ചയ്യപ്പൻ അവിടെനിന്നു. പിന്നെ കണ്ണീരൊലിപ്പിച്ചു കൊണ്ട് ഇറങ്ങിപ്പോയി. കൊച്ചയ്യപ്പന്റെ ആ യാത്ര കണ്ട് അവിടെയുണ്ടായിരുന്ന സകലരും പൊട്ടിക്കരഞ്ഞുപോയി. കൊച്ചയ്യപ്പൻ നേരെ പോയത് ആറ്റിലേക്കായിരുന്നു. മണിക്കൂറുകളോളം അവൻ വെള്ളത്തിൽത്തന്നെ കിടന്നു. അതിനിടെ ചക്കിയുടെ മകൾ കുളിക്കാനായി ആറ്റുകടവിൽ ചെന്നു. ആ സമയം കൊച്ചയ്യപ്പൻ അവിടെനിന്ന് എഴുന്നേറ്റു പോയി ആറ്റുവക്കത്തു നിന്നിരുന്ന മുളങ്കൂട്ടം കുത്തി മറിച്ചിട്ടു. അതിന്റെ ചുവട്ടിൽ മണ്ണിനിടയിൽ ഇരുന്നിരുന്ന ഒരു ചെപ്പുകുടം ഉരുണ്ട് ആറ്റിലേക്കു വീണു. കൊച്ചയ്യപ്പൻ ആ ചെപ്പുകുടമെടുത്തു ചക്കിയുടെ മകൾക്കു കൊടുത്ത് യാത്ര പറയുന്ന ഭാവത്തിൽ തുമ്പിക്കൈകൊണ്ടു ചില ആംഗ്യങ്ങൾ കാണിച്ചു. പിന്നെ കർത്താവിന്റെ ഗൃഹത്തിലേക്കു നോക്കി കരയുകയും ചെയ്തിട്ട് അവിടെനിന്നു പോവുകയും ചെയ്തു. ചക്കിയുടെ മകൾ ആ ചെപ്പുകുടം തുറന്നപ്പോള്‍ കണ്ണു മഞ്ഞളിച്ചു പോയി. ആ കുടം നിറച്ചും പണമായിരുന്നു!

അവിടെനിന്നു നടന്ന കൊച്ചയ്യപ്പൻ നേരെ എത്തിയത് അച്ചൻകോവിൽ ശാസ്താവിന്റെ നടയിലായിരുന്നു. ആ ക്ഷേത്രത്തിലായിരുന്നു റാന്നിയിൽ കർത്താവ് അവനെ പണ്ട് നടയ്ക്കിരുത്തിയിരുന്നത്. ശാന്തിക്കാരൻ കൊച്ചയ്യപ്പനെ കണ്ടപ്പോൾ തിരിച്ചറിയുകയും കുറേ ചോറുകൊണ്ടുചെന്നു കൊടുക്കുകയും ചെയ്തു. കൊച്ചയ്യപ്പൻ അതു വാങ്ങിത്തിന്നിട്ടു കാട്ടിൽക്കയറി കണ്ടതൊക്കെ പറിച്ചു തിന്നു തുടങ്ങി. അന്നുമുതൽ കൊച്ചയ്യപ്പൻ കാട്ടിൽനിന്നു തിന്ന് കണ്ടെത്തുന്ന തടാകങ്ങളിലും മറ്റും ഇറങ്ങി വെള്ളം കുടിച്ച് രാത്രിയാകുമ്പോൾ അമ്പലത്തിന്റെ തിരുമുറ്റത്തു ചെന്നു കിടന്നുറങ്ങുന്നത് പതിവാക്കി. അങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോൾ ദേവസ്വക്കാർക്കു തോന്നി. കൊച്ചയ്യപ്പനെ രക്ഷിക്കണം. അതിന് ഒരാനക്കാരനെ നിയമിക്കണം. ഈ വിവരം രാജാവിനെ എഴുതി അറിയിച്ചു. അക്കാലത്ത് നാടുവാണിരുന്നത് കൊല്ല വർഷം 1022നു നാടു നീങ്ങിയ രാമവർമ മഹാരാജാവായിരുന്നു. അതിനോടകം കൊച്ചയ്യപ്പന്റെ കഥകളെല്ലാം രാജാവും കേട്ടിരുന്നു. അങ്ങനെയാണ് കൊച്ചയ്യപ്പനെ കോന്നിയിൽ താപ്പനകളുടെ കൂട്ടത്തിൽ നിർത്തി വേണ്ടതുപോലെ സംരക്ഷിക്കാൻ അദ്ദേഹം കൽപന പുറപ്പെടുവിച്ചത്. അങ്ങനെ കൊച്ചയ്യപ്പൻ കോന്നിയിലെത്തി താമസമായി.

ADVERTISEMENT

∙ കൊച്ചയ്യപ്പന്റെ കൂട്ടുകാരൻ

കുറച്ചുകാലം കഴിഞ്ഞപ്പോൾ പത്തനാപുരം തിരുമൂലംപിള്ള എന്നൊരു പാപ്പാനും കൊച്ചയ്യപ്പനു വേണ്ടി നിയമിക്കപ്പെട്ടു. തിരുമൂലംപിള്ളയുടെ ശിക്ഷണത്തിലും കോന്നിയിലുണ്ടായിരുന്ന മറ്റു താപ്പാനകളുടെ സഹവാസംകൊണ്ടും മറ്റും കൊച്ചയ്യപ്പൻ കാലക്രമേണ ഒരു ഉശിരൻ താപ്പാനയായിത്തീർന്നു. എന്നുമാത്രമല്ല കുഴിയിൽ വീഴുന്ന ആനകളെ കരയ്ക്ക് കയറ്റി കൂട്ടിലാക്കി അടയ്ക്കുന്നതിനു കൊച്ചയ്യപ്പനെപ്പോലെ ബുദ്ധിയും സാമർഥ്യവുമുള്ള ഒരു താപ്പാന തിരുവിതാംകൂറിൽതന്നെ വേറെയില്ലെന്നായി. ഏറെത്താമസിയാതെ പത്മനാഭൻ എന്നു പ്രസിദ്ധനായ ഒരു താപ്പാനകൂടി കോന്നിയിൽ എത്തിച്ചേര്‍ന്നു. കുറച്ചുദിവസത്തെ സഹവാസം കൊണ്ടുതന്നെ കൊച്ചയ്യപ്പനും പത്മനാഭനും സുഹൃത്തുക്കളായി. അവർ രണ്ടുപേരും ചേർന്നാൽ എത്ര വലിയ കാട്ടാനയായാലും കുഴിയിൽനിന്നു കരയ്ക്കു കയറ്റി കൂട്ടിൽക്കൊണ്ടുചെന്ന് അടയ്ക്കുന്നതിന് പാപ്പാന്മാർക്കു യാതൊരു പ്രയാസവുമുണ്ടാവില്ല എന്ന സ്ഥിതിയായി.

അങ്ങനെയിരിക്കെയാണ് മഞ്ഞപ്ര തിരുനീലകണ്ഠൻ പോലുള്ള മറ്റു ചില താപ്പാനകൾ കൂടി അവിടെയെത്തിയത്. മഞ്ഞപ്രത്തിരുനീലകണ്ഠനും ഒരൊന്നാന്തരം താപ്പാന തന്നെയായിരുന്നു. എങ്കിലും കൊച്ചയ്യപ്പന്റെ സ്വഭാവവും തിരുനീലകണ്ഠന്റെ സ്വഭാവവും തമ്മിൽ നല്ല അന്തരമുണ്ടായിരുന്നു. കൊച്ചയ്യപ്പൻ തന്റെ പിടിയിലമർത്തിക്കൊണ്ടുപോയി മറ്റ് ആനകളെ കൂട്ടിലാക്കി അടയ്ക്കും. തിരുനീലകണ്ഠനാകട്ടെ തന്റെ പിടിയിലമരാത്ത ആനകളെ ഉടനെ കുത്തിക്കൊല്ലും. ഇതായിരുന്നു അവർ തമ്മിലുള്ള പ്രധാന വ്യത്യാസം. അങ്ങനെ മഞ്ഞപ്രത്തിരുനീലകണ്ഠൻ അനേകം നല്ല ആനകളെ കുത്തിക്കൊല്ലുകയും അതുവഴി സർക്കാരിലേക്കു വളരെ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

അക്കാലത്തു വൈകിട്ട് കൊച്ചയ്യപ്പനെയും പത്മനാഭനെയും ചങ്ങല മാറ്റി കാട്ടിലേക്കു വിട്ടയയ്ക്കുന്ന പതിവുണ്ടായിരുന്നു. അവർ രണ്ടുപേരും കൂടി കാട്ടിൽക്കയറി കണ്ടതൊക്കെ ഒടിച്ചും പറിച്ചും തിന്നു വയറു നിറയ്ക്കുകയും ഉറക്കം വരുമ്പോൾ യഥേഷ്ടം എവിടെയെങ്കിലും കിടന്നുറങ്ങുകയും നേരം വെളുക്കുമ്പോൾ ആനക്കാരുടെ വാസസ്ഥലത്തു ഹാജരാവുകയും ചെയ്തിരുന്നു. ഒരു ദിവസം പതിവുപോലെ രണ്ടാനകളും ഒരുമിച്ചു കാട്ടിലേക്കു പുറപ്പെട്ടു. കൊച്ചയ്യപ്പൻ തിന്നുതിന്നു വടക്കോട്ടും പത്മനാഭൻ തെക്കോട്ടും പോയതിനാൽ അവർ തമ്മിൽ പിരിയാനിടയായി. കുറച്ചുദൂരം പോയതിന്റെ ശേ‌ഷം പത്മനാഭൻ കൊച്ചയ്യപ്പൻ വരുന്നുണ്ടോ എന്നു നാലുവശത്തേക്കും നോക്കി. അപ്പോൾ മുൻവശത്തു കുറച്ചു ദൂരെയായി ഒരാന നിൽക്കുന്നതുകണ്ട് അതു കൊച്ചയ്യപ്പനാണെന്നു വിചാരിച്ച് പത്മനാഭൻ ചെന്നു. അതൊരു കാട്ടാനയായിരുന്നു. ആ ആന പത്മനാഭനു നേരെ ചാടിയൊരു കുത്തുകൊടുത്തു. പത്മനാഭൻ കൊമ്പുകൊണ്ടു തട്ടിക്കളഞ്ഞതിനാൽ കുത്തു കൊണ്ടില്ല. അപ്പോൾ കാട്ടനയ്ക്കു ദേ‌ഷ്യം കലശലായി. പത്മനാഭനെ കുത്താനായി വീണ്ടും ചാടിച്ചെന്നു.

അതോടെ പത്മനാഭനും ദേഷ്യം വന്നു. ആ കുത്തും കൊള്ളാതെ കൊമ്പുകൊണ്ടു തട്ടിക്കളഞ്ഞിട്ടു കാട്ടാനയെ കുത്താനായി പത്മനാഭൻ ചാടിവീണു. കാട്ടാനയും ആ കുത്തുകൊള്ളാതെ കൊമ്പുകൊണ്ടു തട്ടിക്കളഞ്ഞു. ഇങ്ങനെ രണ്ടാനകളും ബാലിസുഗ്രീവന്മാരെപ്പോലെ അതിഭയങ്കരമായ യുദ്ധത്തിലൂടെ കാട്ടിൽ പൊടിപാറിച്ചുതുടങ്ങി. പിറ്റേ ദിവസം നേരം വെളുത്തിട്ടും ആനകളുടെ യുദ്ധം അവസാനിച്ചില്ല. നേരം വെളുത്തപ്പോൾ കൊച്ചയ്യപ്പൻ പതിവുപോലെ ആനക്കാരന്മാരുടെ വാസസ്ഥലത്തെത്തി. പക്ഷേ പത്മനാഭനെ കാണാനില്ല. അതോടെ കൊച്ചയ്യപ്പനു വല്ലായ്മയായി. നേരം രാത്രിയായിട്ടും പത്മനാഭൻ വന്നുചേർന്നില്ല. ഒരുവിധത്തിൽ രാത്രി കഴിച്ചുകൂട്ടി നേരം വെളുത്തപ്പോൾ കൊച്ചയ്യപ്പൻ പത്മനാഭനെ അന്വേ‌ഷിച്ച് കാട്ടിലേക്കു യാത്രയായി. അവന്റെ പിന്നാലെ ചില താപ്പനകളോടുകൂടി തിരുമൂലംപിള്ള ഉൾപ്പെടെയുള്ള ആനക്കാരും പോയി. കുറേ ദൂരം ചെന്നപ്പോൾ ഏതാനും അടി അകലെയായി രണ്ടാനകളുടെ അമർച്ചയും കൊമ്പുകൾ കൂട്ടിയിടിക്കുന്ന ശബ്ദങ്ങളും കേട്ടുതുടങ്ങി. അപ്പോൾത്തന്നെ കൊച്ചയ്യപ്പനും തിരുമൂലംപിള്ളയും ഉറപ്പിച്ചു– സംഗതി പ്രശ്നമാണ്. ഉടനെ തിരുമൂലംപിള്ള ഒരുതാപ്പനയുടെ ചങ്ങലയഴിച്ചു കൊച്ചയ്യപ്പന്റെ മുൻപിൽ ഇട്ടുകൊടുത്തു.

കൊച്ചയ്യപ്പൻ ആ ചങ്ങല നാലായി മടക്കിയെടുത്തുകൊണ്ടു നടന്നുതുടങ്ങി. പിന്നാലെ മറ്റുള്ളവരും ചെന്നു. അങ്ങനെ കുറച്ചുദൂരം കൂടി ചെന്നപ്പോൾ പത്മനാഭനും ഒരു വലിയ കാട്ടാനയും തമ്മിൽ യുദ്ധം ചെയ്തുകൊണ്ടു നിൽക്കുന്നത് അവർ വ്യക്തമായി കണ്ടു. കാട്ടാന ചാടി പത്മനാഭനെ കുത്തുകയും പത്മനാഭൻ കൊമ്പുകൊണ്ടു തട്ടുകയുംചെയ്ത സമയം കൊച്ചയ്യപ്പൻ ഓടിച്ചെന്ന് കൈയിലുണ്ടായിരുന്ന ചങ്ങല കൊണ്ട് കാട്ടാനയുടെ മർമസ്ഥാനത്ത് ഊക്കോടുകൂടി ഒരൊറ്റയടി. അടികൊണ്ട ക്ഷണത്തിൽ കാട്ടാന മരണവേദനയോടുകൂടി മൂന്നുവട്ടം ചുറ്റി നിലംപതിച്ചു. അതോടുകൂടി ആ കാട്ടാനയുടെ കഥയും കഴിഞ്ഞു. പിന്നെ എല്ലാവരുംകൂടി കാട്ടിൽനിന്നു തിരികെപ്പോരുകയുംചെയ്തു. അതിൽപ്പിന്നെ കൊച്ചയ്യപ്പനെക്കൂടാതെ പത്മനാഭൻ തനിച്ച് ഒരുകാര്യത്തിനും ഒരു സ്ഥലത്തും പോകാറില്ല.

∙ പത്നനാഭനോളം വരുമോ വലിയ ബാലകൃഷ്ണൻ!

ഒരിക്കൽ കുഴിയിൽ വീണ ഒരു കാട്ടാനയെ വടം കെട്ടി വലിച്ചു കയറ്റുന്നതിനിടെ മഞ്ഞപ്രത്തിരുനീലകണ്ഠന്റെ തുമ്പിക്കൈയിൽ കുഴിക്കു മുകളിലുണ്ടായിരുന്ന മരത്തടികള്‍ തട്ടി. അൽപം വേദനിച്ചുവെന്നത് സത്യം. അതിന്റെ ദേഷ്യത്തിൽ സമീപത്തുനിന്ന പത്മനാഭനെ ഒരൊറ്റക്കുത്ത്. പത്മനാഭൻ അവിടെ വീണു ചരിഞ്ഞു. ഇതു കണ്ടുനിന്ന കൊച്ചയ്യപ്പന്റെ മട്ടാകെ മാറി. അവൻ ദേഷ്യംകൊണ്ടു വിറച്ചു. പക്ഷേ ദേഹത്ത് വടം ചുറ്റിയിരിക്കുകയാണ്. വടം വിട്ടാൽ വലിയ അപകടം സംഭവിക്കും. ഇതറിഞ്ഞ തിരുമൂലംപിള്ള കരഞ്ഞു പറഞ്ഞു–‘ ‘മകനേ! ചതിക്കരുതേ, വടം വിട്ടുകളയല്ലേ’’. കൊച്ചയ്യപ്പന് ആ അഭ്യർഥന കേൾക്കാതെ നിവൃത്തിയില്ലായിരുന്നു. അതിനിടെ തിരുനീലകണ്ഠന്റെ പാപ്പാനോടായി ഒരു കാര്യം ആംഗ്യത്തിലൂടെ പറഞ്ഞു– ‘‘അവനെ സ്ഥലത്തുനിന്നു മാറ്റിയേക്കണം’’. തിരുനീലകണ്ഠനെ ഉടനെത്തന്നെ മാറ്റുകയും ചെയ്തു.

അത്യന്തം കോപത്തോടും ദുഃഖത്തോടും കൂടി വടംപിടിച്ചു കൊണ്ടുപോയി കാട്ടാനയെ കൂട്ടിലാക്കി അടച്ചതിനു ശേ‌ഷം തിരുനീലകണ്ഠൻ നിന്നിരുന്ന സ്ഥലത്തേക്ക് കൊച്ചയ്യപ്പൻ അതിവേഗത്തിൽ ഓടിയെത്തി. പക്ഷേ തിരുനീലകണ്ഠനെ അവിടെയെങ്ങും കാണാനില്ല. അതോടെ ദേഷ്യവും കൊമ്പിന്റെ തരിപ്പും തീർക്കാനായി അവിടെ നിന്നിരുന്ന ഒരു തേക്കുമരത്തിന്മേൽ ഊക്കോടും കോപത്തോടുംകൂടി ഒരൊറ്റക്കുത്തു കൊടുത്തു കൊച്ചയ്യപ്പൻ. കുത്തു കൊണ്ടു മരം തുളഞ്ഞു കൊച്ചയ്യപ്പന്റെ കൊമ്പുകൾ മറുവശത്തു ചെന്നു. പിന്നെ കൊമ്പ് ഊരിയെടുത്തുകൊണ്ടു തിരുമൂലംപിള്ളയുടെ വാസസ്ഥലത്തേക്കു പോയി. കൊച്ചയ്യപ്പൻ കുത്തിത്തുളച്ച തേക്കുമരം ഇപ്പോഴും അവിടെ നിൽക്കുന്നുണ്ടത്രേ! ആ സമയം തിരുനീലകണ്ഠനെ കണ്ടിരുന്നുവെങ്കിൽ കൊച്ചയ്യപ്പൻ അവന്റെ കഥ കഴിക്കുമായിരുന്നു എന്ന് ഉറപ്പായിരുന്നു. ആ സമയത്തെന്നല്ല പിന്നെ ഒരിക്കലും കൊച്ചയ്യപ്പനു മഞ്ഞപ്രത്തിരുനീലകണ്ഠനെ കാണേണ്ടി വന്നിട്ടില്ല. തിരുനീലകണ്ഠനെ അരിപ്പാട്ടു ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനായി അയച്ച് അവിടെത്തന്നെ നിർത്തുകയായിരുന്നു.

അവനു പകരം കോന്നിയിലേക്കു താപ്പാനായി വലിയ ബാലകൃ‌ഷ്ണൻ എന്ന പേരിൽ പ്രസിദ്ധനായ ആനയാണ് എത്തിയത്. പക്ഷേ പത്മനാഭൻ മരിച്ചതിന്റെ സങ്കടം കൊച്ചയ്യപ്പനു താങ്ങാനാകുമായിരുന്നില്ല. അവൻ തിരുമൂലംപിള്ളയുടെ വാസസ്ഥലത്തു ചെന്ന് ഏഴു ദിവസത്തേക്കു വെള്ളം പോലും കുടിക്കാതെ രാപകൽ കരഞ്ഞുകൊണ്ട് ഒരിടത്തു കിടക്കുകയായിരുന്നു. പിന്നീട് തിരുമൂലംപിള്ളയുടെ സാന്ത്വനവാക്കുകൾകൊണ്ട് ഒരുവിധം ആശ്വസിച്ച് കുറേശ്ശേ തീറ്റി തിന്നുകയും വെള്ളം കുടിക്കാൻ തുടങ്ങുകയും ക്രമേണ പൂർവസ്ഥിതിയിലാവുകയും ചെയ്തു. എത്ര വലിയ ദുഃഖമാണെങ്കിലും കാലം ചെല്ലുമ്പോൾ കുറഞ്ഞുപോകും എന്നാണല്ലോ. വലിയ ബാലകൃ‌ഷ്ണൻ കോന്നിയിൽ വന്നതിനു ശേ‌ഷം കുറച്ചു കാലത്തേക്ക് ആനകളെ കുഴിയിൽനിന്നു കയറ്റി കൂട്ടിലാക്കി അടയ്ക്കുകയെന്നുള്ള കാര്യം ആ ആനയും കൊച്ചയ്യപ്പനും കൂടിയാണ് നിർവഹിച്ചു പോന്നിരുന്നത്. കൊച്ചയ്യപ്പനു വലിയ ബാലകൃ‌ഷ്ണനോട് പത്മനാഭനോളം സ്നേഹമുണ്ടായിരുന്നില്ല. എങ്കിലും വിരോധവുമുണ്ടായിരുന്നില്ല.

അങ്ങനെയിരുന്നപ്പോൾ ഒരു വലിയ കാട്ടാന കുഴിയിൽ വീണു. അതിനെ വടങ്ങളിട്ടു കെട്ടി കുഴിയിൽനിന്നു കയറ്റി കഴുത്തിൽ കെട്ടിയിരുന്ന വടങ്ങളിൽ ഇടത്തുവശത്തേതു കൊച്ചയ്യപ്പനും വലത്തുവശത്തേതു ബാലകൃ‌ഷ്ണനും കടിച്ചുപിടിചുകൊണ്ട് കൂട്ടിലേക്കു പുറപ്പെട്ടു. അതിനിടെ ആ കാട്ടാന കാട്ടിലേക്കു പാഞ്ഞു. ഈ രണ്ടാനകൾ പിടിച്ചിട്ടും ആ കാട്ടാന നിന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ വലിയ കാടായി. കാട്ടാനയെ തിരിച്ചുകൊണ്ടുവരുവാൻ സാധിക്കുകയില്ലെന്നു കണ്ടപ്പോൾ ബാലകൃ‌ഷ്ണൻ വടം വിട്ടുകളയുകയും പിൻതിരിഞ്ഞ് ഓടിപ്പോവുകയും ചെയ്തു. എങ്കിലും കൊച്ചയ്യപ്പൻ വിട്ടില്ല. ആ കാട്ടാന കാട്ടിൽക്കൂടി കൊച്ചയ്യപ്പനെയും വലിച്ചുകൊണ്ടു നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ നേരം വൈകിത്തുടങ്ങി.

അപ്പോൾ തിരുമൂലംപിള്ള ‘‘മകനേ! നേരം വൈകിത്തുടങ്ങി. രാത്രിയിൽ നമ്മൾ കാട്ടിലകപ്പെടാൽ ഈ ആനയുടെ കൂട്ടാനകൾ വന്നു നമ്മുടെ കഥ കഴിക്കും. അതിനാൽ നേരമിരുട്ടുന്നതിനു മുൻപു നമുക്കു തിരിച്ചു പോകാനുള്ള മാർഗം നോക്കണം’’ എന്നു പറഞ്ഞു. ഉടനെ കൊച്ചയ്യപ്പൻ തലതാഴ്ത്തി വടത്തിന്മേൽ ചവിട്ടിപ്പിടിച്ചുകൊണ്ട് കൊമ്പുകൊണ്ടു വടത്തിന്മേൽ ഒരു തട കൊടുത്തു. അപ്പോൾ കാട്ടാനയുടെ തല പെട്ടെന്നു താഴുകയും കൊമ്പു നിലത്തു മുട്ടുകയും ചെയ്തു. അത്തരത്തിന് കൊച്ചയ്യപ്പൻ കാട്ടാനയുടെ പാർശ്വഭാഗത്ത് ഊക്കോടുകൂടി ഒരു കുത്തും അതോടുകൂടി ഒരു തള്ളും കൊടുത്തു. മലപോലെയിരുന്ന കാട്ടാന തൽക്ഷണം മറിഞ്ഞുവീണ് ചാകുകയും കൊച്ചയ്യപ്പനും തിരുമൂലംപിള്ളയും അപ്പോൾത്തന്നെ തിരികെ വാസസ്ഥലത്തേക്കു പോരുകയും ചെയ്തു. അതിൽപ്പിന്നെ കൊച്ചയ്യപ്പൻ വലിയ ബാലകൃ‌ഷ്ണനോടുകൂടി യാതൊന്നിനും പോയിരുന്നില്ല.

∙ ഗോവിന്ദന്റെ ‘ചോറുചതി’

കോന്നിയിൽ താപ്പാനകളുടെ കൂട്ടത്തിൽ കല്യാണി എന്നു പേരുള്ള ഒരു പിടിയാനയും ഉണ്ടായിരുന്നു. അതിന്റെ ആനക്കാരൻ ഗോവിന്ദപ്പിള്ള എന്നൊരാളായിരുന്നു. അയാൾ കൊച്ചയ്യപ്പന്റെ ആനക്കാരനാകണമെന്നാഗ്രഹിച്ച് അതിനു വേണ്ടിയുള്ള പല ശ്രമങ്ങളും നടത്തിയിരുന്നു. കുറേ നാളത്തെ ഉത്സാഹവും ശുപാർശയും കൊണ്ട് ഒടുക്കം അതു സാധിച്ചു. തിരുമൂലംപിള്ളയെ കല്യാണിയുടെ ആനക്കാരനായും ഗോവിന്ദപ്പിള്ളയെ കൊച്ചയ്യപ്പന്റെ ആനക്കാരനായും നിയമിച്ച് ഉത്തരവു വന്നു. തിരുമൂലംപിള്ളയ്ക്കും കൊച്ചയ്യപ്പനും ഇത് ഏറ്റവും സങ്കടകരമായിരുന്നു. എങ്കിലും നിവൃത്തിയില്ലാതെ അവരതു സമ്മതിച്ചു. കൊച്ചയ്യപ്പനു ഗോവിന്ദപ്പിള്ളയോട് വിരോധമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും അയാൾ പറയുന്നതുപോലെയൊന്നും അവൻ ചെയ്തിരുന്നില്ല. അതോടെ കാര്യങ്ങളൊന്നും നടക്കാതെ വന്നു. മാത്രവുമല്ല അധികം വൈകാതെ തിരുമൂലംപിള്ളയ്ക്ക് കൊച്ചയ്യപ്പന്റെ പാപ്പാൻ സ്ഥാനത്തേക്കു തിരികെ വരാനും സാധിച്ചു.

പത്മനാഭൻ മരിച്ചതിനു ശേ‌ഷം തിരുമൂലംപിള്ള പകലത്തെ പണികഴിഞ്ഞു തന്റെ വാസസ്ഥലത്തേക്കു പോകുമ്പോൾ കൊച്ചയ്യപ്പനെ കൂടെ കൊണ്ടുപോയി തീറ്റ കൊടുത്ത് അവിടെ നിർത്തുകയായിരുന്നു പതിവ്. കൊച്ചയ്യപ്പൻ ചെറുപ്പത്തിൽ റാന്നിയിൽ കർത്താവിന്റെ വാസസ്ഥലത്ത് എപ്രകാരമാണോ ജീവിച്ചത് അപ്രകാരംതന്നെയായിരുന്നു തിരുമൂലംപിള്ളയുടെ വീട്ടിലും. പിള്ളയുടെ മക്കളും യാതൊരു പേടിയുമില്ലാതെ കൊച്ചയ്യപ്പന്റെ അടുക്കൽ വന്നു കളിച്ചു പോന്നു. കുട്ടികൾചെന്നു കൊച്ചയ്യപ്പന്റെ ചെവികളിലും തുമ്പിക്കൈയിന്മേലും വാലിന്മേലും പിടിച്ചു തുങ്ങിയാലും അവൻ അവരെ ഉപദ്രവിക്കാറില്ല. ചിലപ്പോൾ കുട്ടികളുടെ ഉപദ്രവംകൊണ്ടു വേദന ഉണ്ടായാൽ കൊച്ചയ്യപ്പൻ അവരുടെ ചെവിക്കും തുടയ്ക്കും തുമ്പിക്കയ്യിന്റെഅഗ്രംകൊണ്ടും ചെറുതായൊന്നു പിടിച്ചു തിരുമ്മുന്നതു പോലെ കാണിക്കും. എന്നാൽ കുട്ടികൾക്കു അതുകൊണ്ട് വലിയ വേദന ഉണ്ടാകാറുമില്ല.

തിരുമൂലംപിള്ളയ്ക്ക് ഒരിക്കലും കൊച്ചയ്യപ്പനെ അടിക്കേണ്ടിവന്നിട്ടില്ല. അദ്ദേഹം പറയുന്നവ മാത്രമല്ല മനസ്സിൽ വിചാരിക്കുന്നവകൂടി കൊച്ചയ്യപ്പൻ അറിഞ്ഞു വേണ്ടതുപോലെ ചെയ്യുമെന്നായിരുന്നു വയ്പ്. പിന്നെ അവനെ അടിക്കുന്നതെന്തിനാണ്? ഇന്ന സ്ഥലത്തു കുഴിയിൽ ഒരാന വീണിട്ടുണ്ട്; അതിനെക്കയറ്റാൻ നമുക്ക് അങ്ങോട്ടു പോകണം എന്നോ, അല്ലെങ്കിൽ ഇന്ന സ്ഥലത്ത് ഉത്സവമാണ്; അവിടെ എഴുന്നള്ളിപ്പിനു പോകണമെന്നോ പറഞ്ഞ് തിരുമൂലംപിള്ള പുറത്തുയറിക്കിടന്നുറങ്ങിയാൽ കൊച്ചയ്യപ്പൻ മുൻപു പോയിട്ടുള്ള സ്ഥലമാണെങ്കിൽ നടന്ന് അവിടെ എത്തിക്കൊള്ളും. ഇടയ്ക്കു വഴിക്കു സംശയം തോന്നിയാൽ അവിടെനിന്നു പതുക്കെ തിരുമൂലംപിള്ളയെ ഉണർത്തും. അയാൾ വഴി പറഞ്ഞുകൊടുത്താൽ പിന്നെയും നടന്നുതുടങ്ങും. അങ്ങനെ ലക്ഷ്യസ്ഥാനത്തു ചെന്നുചേരുകയും ചെയ്യും. അങ്ങനെയായിരുന്നു പതിവ്.

കൊച്ചയ്യപ്പനു ചോറു നൽകാനായി സർക്കാരിൽനിന്ന് പ്രതിദിനം രണ്ടുപറ അഞ്ചിടങ്ങഴി അരി നൽകിയിരുന്നു. ആ അരി തിരുമൂലംപിള്ളയെ ഏൽപിച്ചുകൊടുക്കുകയാണ് പതിവ്. കോന്നിയിൽ കാട്ടുതീറ്റി ധാരാളമായിട്ടുണ്ടായിരുന്നതുകൊണ്ടും തിരുമൂലംപിള്ള തെങ്ങോല മുതലായവ ധാരാളമായി കൊടുത്തിരുന്നതിനാലും കൊച്ചയ്യപ്പൻ ഒരു പറ അരിയുടെ ചോറിലധികം തിന്നാറില്ല. ശേ‌ഷമുള്ള അരി തിരുമൂലംപിള്ള എടുക്കുകയാണ് പതിവ്. തിരുമൂലംപിള്ളയുടെ വീട്ടിൽ ഭാര്യയും മക്കളും മറ്റുമായി അനേകം പേരുണ്ടായിരുന്നു. അയാൾക്കുള്ള ശമ്പളംകൊണ്ട് എല്ലാവർക്കുംകൂടി ചെലവിന് മതിയാവുകയില്ലായിരുന്നു. പിള്ള ഈ അരികൊണ്ടുകൂടിയായിരുന്നു കുടുംബം പുലർത്തിപ്പോന്നിരുന്നത്. ഇക്കാര്യം കല്യാണിയുടെ ആനക്കാരനായ ഗോവിന്ദപ്പിള്ളയും അറിഞ്ഞു. അയാൾ കൺസർവേറ്റർ സായ്പിന്റെ പേർക്ക് ഒരു കള്ളഹർജി എഴുതി അയച്ചു; പേരും ഒപ്പുമൊന്നുമില്ലാതെ!

ആ ഹർജിയിൽ, കൊച്ചയ്യപ്പൻ ഒരു പറയരിയുടെ ചോറിലധികം തിന്നുകയില്ലെന്നും ശേ‌ഷമുള്ള അരി തിരുമൂലംപിള്ള അന്യായമായി അപഹരിക്കുകയാണെന്നും മറ്റും വിവരിച്ചിരുന്നു. ഹർജി കിട്ടിയ കാര്യം മറച്ചുവച്ച് ഉടനെതന്നെ സായ്പ് കോന്നിയിലെത്തി. കാലത്ത് ആറുമണിക്കാണ് സായ്പ് അവിടെ എത്തിയത്. ഉടൻ തിരുമൂലംപിള്ളയെ വിളിച്ചു കൊച്ചയ്യപ്പനു ചോറ് തന്റെ മുന്നിൽ വച്ച് അരി അളന്നിട്ടു വച്ചുകൊടുക്കണമെന്നു സായ്പ് ചട്ടംകെട്ടി. തിരുമൂലംപിളളയാകട്ടെ സായ്പിന്റെ മുമ്പിൽവച്ചുതന്നെ ഇരുപത്തഞ്ചിടങ്ങഴി അരി അളന്നിട്ടുവച്ചു കൊച്ചയ്യപ്പനു ചോറു കൊടുത്തു. അതിനിടയ്ക്ക് തിരുമൂലംപിള്ള കൊച്ചയ്യപ്പന്റെ ചെവിയിൽ ഒരു കാര്യം സ്വകാര്യമായി പറഞ്ഞു– ‘‘മകനേ! ചതിക്കരുതേ; എന്റെ കുഞ്ഞുക്കുട്ടികളെ പട്ടിണിയാക്കല്ലേ’’. കൊച്ചയ്യപ്പൻ അതു കേട്ടു കാര്യം മനസ്സിലായി എന്ന ഭാവത്തിൽ തല കുലുക്കുകയും ചെയ്തു.

പിന്നെയാണ് രസകരമായ കാര്യം സംഭവിച്ചത്. കൊച്ചയ്യപ്പൻ ആ ചോറു മുഴുവനും തിന്നതിനു ശേ‌ഷം വിശപ്പടങ്ങിയില്ല എന്ന ഭാവത്തിൽ സായ്പിന്റെ മുമ്പിൽ ചെന്നുനിന്ന് ഉറക്കെ നിലവിളിച്ചു. സായ്പ് അഞ്ചെട്ടു പഴക്കുലകൂടി വരുത്തി കൊച്ചയ്യപ്പനു കൊടുത്തു. അവൻ അതുമെല്ലാം വാങ്ങിത്തിന്നു. എന്നിട്ടും നല്ല തൃപ്തിയായ ഭാവമുണ്ടായിരുന്നില്ല. അതോടെ സായ്പ് തിരുമൂലംപിള്ളയെ വിളിച്ചു കൊച്ചയ്യപ്പനെ കൊണ്ടുപോയി അവനു വയർ നിറയത്തക്കവണ്ണം തെങ്ങോലയോ മറ്റോ കൊടുക്കാൻ ചട്ടംകെട്ടി. അന്നുതന്നെ സായ്പ് അദ്ദേഹത്തിനു കിട്ടിയ ഹർജി തിരുമൂലംപിള്ളയുടെ വിരോധികളാരോ അയച്ച കള്ളഹർജിയാണെന്നു തീർച്ചപ്പെടുത്തുകയും കൊച്ചയ്യപ്പന് അഞ്ചിടങ്ങഴി അരി കൂട്ടി പ്രതിദിനം മൂന്നു പറ അരിയുടെ ചോറുവീതം കൊടുക്കുന്നതിനും അതിനുള്ള അരി യഥാപൂർവ്വം തിരുമൂലംപിള്ളയെത്തന്നെ ഏൽപിച്ചുകൊടുക്കുന്നതിനും ഏർപ്പാടുചെയ്തു. ഗോവിന്ദപ്പിള്ള ചെയ്ത ഉപദ്രവം തിരുമൂലംപിള്ളയ്ക്ക് അക്ഷരാർഥത്തിൽ ഉപകാരമായിത്തീർന്നെന്നു ചുരുക്കം.

∙ ‘എന്നാൽ കാച്ചിക്കള മകനേ’

അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ വൈക്കത്തു ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് ആനയൊന്നും ഇല്ലാത്ത അവസ്ഥയായി. കൊച്ചയ്യപ്പനെ അവിടെ അയച്ചു നിർത്തണമെന്ന് ഉത്തരവു വന്നു. അതനുസരിച്ച് അവനെ അങ്ങോട്ടയ്ക്കുകയും ചെയ്തു. പക്ഷേ, അക്കൊല്ലം കോന്നിയിൽ തക്കതായ താപ്പാന ഇല്ലാതെയിരുന്നതുകൊണ്ട് കുഴിയിൽവീണ ആനകളിൽ മിക്കവയും രക്ഷപ്പെട്ടു. പിടിച്ചവയെത്തന്നെ കൂട്ടിലാക്കിയടയ്ക്കാൻ എല്ലാവരും പാടുപെട്ടു. ആ വിവരങ്ങളെല്ലാം സായ്പ് എഴുതി അയയ്ക്കുകയും കൊച്ചയ്യപ്പനെ തിരിയെ കോന്നിയിൽത്തന്നെ വരുത്തി നിർത്തിക്കൊള്ളുന്നതിന് ഉത്തരവുണ്ടാവുകയും ചെയ്തു. അതനുസരിച്ചു കൊച്ചയ്യപ്പൻ പിന്നെയും കോന്നിയിൽത്തന്നെ എത്തി. കുഴികളിൽനിന്നുതന്നെ എഴുനൂറിലധികം ആനയെ കയറ്റി കൂട്ടിലാക്കി അടച്ചിട്ടുണ്ട് കൊച്ചയ്യപ്പനെന്നാണു കണക്ക്. അവൻ അധികം ആനകളെ കൊന്നിട്ടുമില്ല. കൊച്ചയ്യപ്പൻ ഒരു കാട്ടാനയെ ചങ്ങലകൊണ്ട് അടിച്ചും മറ്റൊന്നിനെ കുത്തിയും കൊന്നിട്ടുള്ളതായി നേരത്തേ പറഞ്ഞിരുന്നല്ലോ. അതു കൂടാതെ അവൻ ഒരാനയെക്കൂടി കൊന്നിട്ടുണ്ട്.

ഒരിക്കൽ കോന്നിയിലുള്ള ആനക്കൂടുകളിൽ സ്ഥലം മതിയാകാതെ വന്നതോടെ പത്തനാപുരത്ത് ചില ആനക്കൂടുകളുണ്ടാക്കി. കൊച്ചയ്യപ്പനും മറ്റൊരു താപ്പാനയും കൂടി ഒരു കാട്ടാനയെ കുഴിയിൽനിന്നു കയറ്റിക്കൊണ്ടുവന്ന് പത്തനാപുരത്തുള്ള കൂട്ടിലേക്ക് അടയ്ക്കാനായി പുറപ്പെട്ടു. ആ കാട്ടാന വലിയ പിണക്കക്കാരനായിരുന്നു. അതിനെ കൊണ്ടുപോകാനുളള പ്രയാസം കാരണവും എങ്ങനെയെങ്കിലും കൂട്ടിലാക്കി അടച്ചാലും പിന്നീടു നാശങ്ങളുണ്ടാക്കിത്തീർത്തേക്കുമെന്നു തോന്നിയതിനാലും പിടിവിട്ടാൽ തന്നെത്തന്നെ അവൻ കുത്തിക്കൊന്നേക്കുമെന്നുള്ള ഭയം നിമിത്തവും കൊച്ചയ്യപ്പൻ ആ കാട്ടാനയെ വഴിക്കു വച്ചു കുത്തിക്കൊന്നുകളഞ്ഞു. അതു തിരുമൂലംപിള്ളയുടെ സമ്മതപ്രകാരമായിരുന്നു. കൊച്ചയ്യപ്പനും കൂട്ടാനയും വി‌ഷമിക്കുന്നു എന്നു കണ്ടപ്പോൾ ‘എന്നാൽ കാച്ചിക്കള മകനേ’ എന്നു തിരുമൂലംപിള്ള പറഞ്ഞിട്ടാണ് കൊച്ചയ്യപ്പൻ കുത്തിയത്. തിരുമൂലംപിള്ള പറയാതെ കൊച്ചയ്യപ്പൻ സ്വമേധയാ അങ്ങനെയൊന്നും ചെയ്യാറില്ല.

ശ്രീമൂലം തിരുനാൾ മഹാരാജാവ് ഒരിക്കൽ കൊല്ലത്തേക്ക് എഴുന്നള്ളിയ സമയം. അദ്ദേഹത്തിന് കൊച്ചയ്യപ്പനെ കാണണമെന്നു തോന്നി. അങ്ങനെ തിരുമൂലംപിള്ള അവനെ കൊല്ലത്തു കൊണ്ടുചെന്നു രാജാവിനു മുൻപാകെ ഹാജരാക്കി. രാജാവിനു മുന്നിലെത്തിയ കൊച്ചയ്യപ്പന്‍ ഒരുി കുസൃതി കാണിച്ചു. തുമ്പിക്കയ്യിൽ മടക്കിപ്പിടിച്ചിരുന്ന ഒരു കടലാസ് രാജാവിനു മുന്നിൽ വച്ചിട്ടു മുട്ടുകുത്തി തലകുനിച്ചു നമസ്കരിച്ചു. ഉടനെ എഴുന്നേറ്റ് ‘എന്താണ് തീരുമാനം’ എന്നറിയാനുള്ള മട്ടിൽനിന്നു. രാജാവ് ആ കടലാസു കൈയിലെടുത്തു നോക്കി. അത് ഒരു ഹർജിയായിരുന്നു. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘‘അടിയന് ആകാമായിരുന്ന കാലത്തെല്ലാം തിരുമനസ്സിലെ ഗവർമ്മെണ്ടിലേക്ക് നഷ്ടം നേരിടാത്ത വിധത്തിലും ആദായമുണ്ടാക്കത്തക്കവണ്ണവും മടിയും വ്യാജവും കൂടാതെ യഥാശക്തി വേലചെയ്തിട്ടുണ്ട്. ഇപ്പോൾ അടിയനു പ്രായാധിക്യം നിമിത്തമുള്ള ക്ഷീണംകൊണ്ടു വേലചെയ്‌വാൻ നിവൃത്തിയില്ലാതെ ആയിരിക്കുന്നു. അതിനാൽ വേലയിൽനിന്നു വിടുതൽതന്ന് പെൻ‌ഷൻ അനുവദിക്കുന്നതിനു സദയം കൽപനയുണ്ടാകണമെന്നു സവിനയം അപേക്ഷിച്ചുകൊള്ളുന്നു’’ എന്നായിരുന്നു അത്.

കൊച്ചയ്യപ്പന് ഇത് എഴുതിക്കൊടുത്തത് ആരാണെന്നും മറ്റും അന്വേ‌ഷിക്കാതെതന്നെ രാജാവ് അവനു പെൻ‌ഷൻ കൊടുക്കാൻ സസന്തോ‌ഷം കൽപിച്ചനുവദിച്ചു. കൊച്ചയ്യപ്പനെക്കൊണ്ടു മേലാൽ യാതൊരു വേലയും ചെയ്യിച്ചുപോകരുതെന്നും അവനു പതിവുള്ള ചോറും മറ്റു തീറ്റികളും ശരിയായി കൊടുത്തുകൊള്ളണമെന്നും അവനെ മേലാൽ ആറന്മുള നിർത്തി രക്ഷിച്ചുകൊള്ളണമെന്നും രണ്ടുനേരവും ആറ്റിൽ കൊണ്ടുപോയി കുളിപ്പിക്കണമെന്നും ചോറു കൊടുക്കുന്നതിനും മറ്റും കാലതാമസം വരുത്തരുതെന്നും മറ്റുമായിരുന്നു കൽപന. ഇങ്ങനെ ഒരു കൽപന തിരുവിതാംകൂറിൽ മറ്റൊരാനയെക്കുറിച്ചും ഉണ്ടായിട്ടുള്ളതായി കേട്ടുകേൾവി പോലുമില്ലെന്നതാണു സത്യം. ഈ കൽപന ഉണ്ടായ കാലംമുതൽ കൊച്ചയ്യപ്പന്റെ താമസം ആറന്മുളയായിരുന്നു. ആറന്മുള വച്ചുതന്നെയായിരുന്നു കൊച്ചയ്യപ്പന്റെ മരണവും. കൊല്ലവർഷം 1086 കുംഭമാസത്തിൽ കൊച്ചയ്യപ്പന്റെ നൂറ്റിമൂന്നാമത്തെ വയസ്സിലായിരുന്നു അവൻ ഈ ലോകത്തോടു വിട പറഞ്ഞത്.

English Summary:

An Extraordinary Tale of an Elephant from 'Aithihyamala' - The Life of Konniyil Kochayyappan- Illustrated Story