ബഹുരാഷ്ട്ര കമ്പനി തലവൻ ഇവിടെ പശുവിനെ മേയ്ക്കും, ഞാറു നടും; ജീവിക്കാൻ ‘കാശ്’ വേണ്ട; ഓറോവിൽ, ഇന്ത്യയുടെ സ്വപ്ന ഭൂമി

പിന്നിയിട്ട മുടിയിൽ മുല്ലപ്പൂ ചൂടി, ഭർത്താവായ സായിപ്പിനെയും പിന്നിലിരുത്തി സ്കൂട്ടറിൽ പോകുന്ന തമിഴ് സ്ത്രീ. പാവാടയും ഉടുപ്പുമിട്ട തമിഴ് പെൺകുട്ടിക്കൊപ്പം കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന വിദേശികളായ രക്ഷിതാക്കൾ. കറൻസിയും കോടതിയും പൊലീസ് സ്റ്റേഷനുമില്ലാത്ത, കിലോമീറ്ററുകളോളം മൺപാതകളും ഇടവഴികളുമുള്ള പച്ചപ്പിന്റെ പറുദീസ.– ഒരു സിനിമാക്കാഴ്ചപോലെ ഓറോവിൽ! ആദ്യ കാഴ്ചയിൽത്തന്നെ മായികത നിറയ്ക്കുന്ന വശ്യഭൂമിക. ഓരോ അണുവിലും സൂക്ഷ്മമായി നോക്കിയാൽ ആധ്യാത്മികതയുടെയും മാനവികതയുടെയും അനേകം അടരുകളുള്ള ലോകം. ചെന്നൈയിൽ നിന്ന് 150 കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലും അതിനോടു ചേർന്നു കിടക്കുന്ന കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്ന പഴയ പോണ്ടിച്ചേരിയിലുമായാണ് ഓറോവിൽ. 3900 ഏക്കറിലേറെ വരുന്ന സ്വപ്നലോകം. പുതുച്ചേരി നഗരത്തിൽനിന്ന് ഓറോവിലിലേക്ക് 10 കിലോമീറ്റർ മാത്രം. ദക്ഷിണേന്ത്യ കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായ പോണ്ടിയിലെ ഓറോവിൽ അമ്പരപ്പിക്കുന്ന അദ്ഭുതമാണ്. കാഴ്ചയിലേക്ക് വണ്ടി പിടിച്ചെത്തുന്നവരെ ഒട്ടും അപരിചിതത്വം തോന്നാതെ സ്വീകരിക്കാനുള്ള ഓറോവിലിന്റെ കഴിവ് നമ്മളെ ഞെട്ടിക്കും.

പിന്നിയിട്ട മുടിയിൽ മുല്ലപ്പൂ ചൂടി, ഭർത്താവായ സായിപ്പിനെയും പിന്നിലിരുത്തി സ്കൂട്ടറിൽ പോകുന്ന തമിഴ് സ്ത്രീ. പാവാടയും ഉടുപ്പുമിട്ട തമിഴ് പെൺകുട്ടിക്കൊപ്പം കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന വിദേശികളായ രക്ഷിതാക്കൾ.
കറൻസിയും കോടതിയും പൊലീസ് സ്റ്റേഷനുമില്ലാത്ത, കിലോമീറ്ററുകളോളം മൺപാതകളും ഇടവഴികളുമുള്ള പച്ചപ്പിന്റെ പറുദീസ.– ഒരു സിനിമാക്കാഴ്ചപോലെ ഓറോവിൽ! ആദ്യ കാഴ്ചയിൽത്തന്നെ മായികത നിറയ്ക്കുന്ന വശ്യഭൂമിക. ഓരോ അണുവിലും സൂക്ഷ്മമായി നോക്കിയാൽ ആധ്യാത്മികതയുടെയും മാനവികതയുടെയും അനേകം അടരുകളുള്ള ലോകം.
ചെന്നൈയിൽ നിന്ന് 150 കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലും അതിനോടു ചേർന്നു കിടക്കുന്ന കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്ന പഴയ പോണ്ടിച്ചേരിയിലുമായാണ് ഓറോവിൽ. 3900 ഏക്കറിലേറെ വരുന്ന സ്വപ്നലോകം. പുതുച്ചേരി നഗരത്തിൽനിന്ന് ഓറോവിലിലേക്ക് 10 കിലോമീറ്റർ മാത്രം. ദക്ഷിണേന്ത്യ കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായ പോണ്ടിയിലെ ഓറോവിൽ അമ്പരപ്പിക്കുന്ന അദ്ഭുതമാണ്. കാഴ്ചയിലേക്ക് വണ്ടി പിടിച്ചെത്തുന്നവരെ ഒട്ടും അപരിചിതത്വം തോന്നാതെ സ്വീകരിക്കാനുള്ള ഓറോവിലിന്റെ കഴിവ് നമ്മളെ ഞെട്ടിക്കും.
∙ അരബിന്ദോയുടെ... ‘മദറിന്റെ’ പ്രഭാത നഗരം
പുലരി എന്നർഥം വരുന്ന ഓറോറ എന്ന വാക്കിൽ നിന്നാണ് ഓറോവിൽ എന്ന പദമുണ്ടായത്. പ്രഭാത നഗരം എന്ന് അർഥം. എന്നാൽ ഓറോവില്ലിന്റെ പിന്നിൽ മറ്റൊരു വെട്ടമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമര നായകരിൽ ഒരാളായ അരബിന്ദോ (ഒറബിന്ദോ) ഘോഷാണ് അത്. കൊൽക്കത്തയിൽ ജനിച്ച് ലണ്ടനിൽ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യൻ സ്വാതന്ത്യസമരത്തിന്റെ ഭാഗമായി. 1908ലെ ആലിപ്പൂർ ബോംബ് കേസിൽ ഉൾപ്പെട്ട ഘോഷ് ബ്രിട്ടന്റെ കണ്ണിലെ കരടായിരുന്നു.
സായുധ പോരാട്ടത്തിൽ നിന്നു മാറി, ആത്മീയതയുടെയും തത്വചിന്തയിൽ അധിഷ്ഠിതമായ യോഗയുടെയും വഴിയിൽ നടക്കാൻ തീരുമാനിച്ച അദ്ദേഹം ഫ്രഞ്ച് ഭരണത്തിൻ കീഴിലുള്ള പുതുച്ചേരിയിൽ രാഷ്ട്രീയ അഭയം തേടുകയായിരുന്നു.
1914ലാണ് ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായ ഭർത്താവിനോടൊപ്പം മിറ അൽഫാസ എന്ന ഫ്രഞ്ച്–ജൂത വനിത പുതുച്ചേരിയിൽ എത്തുന്നത്. മിറ അൽഫാസ എന്ന പേരിലല്ല, ഓറോവിലിൽ അവർ അറിയപ്പെടുന്നത് ‘ദ് മദർ’ എന്നാണ്. ആ വരവിൽ അവിചാരിതമായി, ആത്മീയപാതയിൽ സഞ്ചരിക്കുന്ന അരബിന്ദോയെ അവർ പരിചയപ്പെടുന്നു. നാട്ടിലേക്ക് മടങ്ങി അവർ 6 വർഷത്തിനുശേഷം തിരിച്ചെത്തി അദ്ദേഹത്തിന്റെ പാതയിൽ ചേർന്നു. ഒന്നിച്ചുള്ള ആ യാത്രയാണ് എല്ലാത്തിന്റെയും തുടക്കം. ആത്മീയവഴിയിലെ സഹയാത്രികയായ, തന്നെക്കാൾ 6 വയസ്സിന് ഇളയ മിറ അൽഫാസയെ അരബിന്ദോയാണ് ആദ്യമായി ‘മദർ’ എന്ന് വിളിച്ചത്. ആ വിളി ഇന്നും മുഴങ്ങുന്നു.
∙ ഒറബിന്ദോ ആശ്രമം
1926ലാണ് അരബിന്ദോ ആശ്രമം തുടങ്ങുന്നത്. കാൽപനികതയ്ക്കും ആത്മീയതയ്ക്കും ഇടയിലെ പാലമായിരുന്നു ആശ്രമം. ഒട്ടേറെപ്പേർ ആ വഴി തേടിയെത്തി. 1950ൽ മരിക്കുന്നതുവരെ അരബിന്ദോ ആശ്രമത്തിലാണ് താമസിച്ചത്. പ്രതിരൂപമായി മദറും.
തികഞ്ഞ നിശ്ശബ്ദതയാണ് നമ്മളെ ആശ്രമത്തിലേക്ക് കൈപിടിച്ച് കയറ്റുക. അവിടെ വെള്ള മാർബിളിൽ തീർത്ത ഒറ്റക്കുടീരത്തിനകത്തെ 2 അറകളിലായി അരബിന്ദോയെയും മദറിനെയും അടക്കം ചെയ്തിരിക്കുന്നു. അന്തേവാസികളായി കഴിയുന്നവരും സന്ദർശകരും ഭക്തിയോടെ കൈകൂപ്പി, ശബ്ദമില്ലാതെ സങ്കടം കരഞ്ഞുതീർത്ത് നിർവൃതി നേടുന്നത് കാണാം. ശ്രീ ഒറബിന്ദോ ആശ്രം ട്രസ്റ്റിന് കീഴിലാണ് ആശ്രമത്തിന്റെ പ്രവർത്തനങ്ങൾ.
∙ ഓറോവിൽ എന്ന വിളി
‘എല്ലാ സന്മനസ്സുള്ള മനുഷ്യർക്കും ആശംസകൾ. ഉയർന്ന, യഥാർഥ ജീവിതം ആഗ്രഹിക്കുന്നവർക്ക് ഓറോവില്ലിലേക്ക് സ്വാഗതം.’ – അരബിന്ദോയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഓറോവിൽ എന്ന ആഗോള വാസയിടം നിർമിക്കാൻ മദർ ലോകത്തെ വിളിച്ചത് ഇങ്ങനെയാണ്. 124 രാജ്യങ്ങളിലെയും 23 ഇന്ത്യൻ സംസ്ഥാനങ്ങളിലെയും ഓരോ പിടി മണ്ണുമായി മനുഷ്യർ ആ വിളിക്ക് ഉത്തരം നൽകി ഇന്നത്തെ ഓറോവില്ലിലേക്ക് ഓടിയെത്തി.
ഹിപ്പികൾ, ആത്മീയ അന്വേഷകർ, കർഷകർ, മീൻപിടിത്തക്കാർ തുടങ്ങിയ മനുഷ്യർ ചേർന്നപ്പോൾ അത് ആത്മീയതയുടെയും ഭൗതികതയുടെയും വിളനിലമായി. വൈകാരികതയുടെയും ആവേശത്തിന്റെയും നനവു പറ്റിയ ആ മൺതരികൾ ഒരു മാർബിൾ കലത്തിൽ1968 ഫെബ്രുവരി 28ന് ഒന്നിച്ചു ചേർത്ത് ഒരു ഭൂമി അവർ സൃഷ്ടിച്ചു.
∙ വരണ്ടുണങ്ങിയ ഭൂമി
ഇന്ന് ഓറോവില്ലിന്റെ മണ്ണിൽ കാൽവച്ചാൽ നഗ്നമായ കാൽപ്പാദത്തിലൂടെ തണുപ്പ് അരിച്ചു കയറും. പക്ഷേ, അന്ന് മദറിന്റെ വിളികേട്ട് എത്തിയവർക്കു മുന്നിലുണ്ടായിരുന്നത് വരണ്ടുണങ്ങിയ ഉറപ്പില്ലാത്ത മണ്ണും ഒരാൽമരത്തണലും മാത്രമായിരുന്നു. കുളങ്ങൾ നിർമിച്ചും മരങ്ങൾ വച്ചുപിടിപ്പിച്ചും ആ ഊഷരഭൂമിയെ ഇന്നു കാണുന്ന പച്ച കൊട്ടാരമാക്കിയത് കൂട്ടായ്മയുടെ കരുത്തിലാണ്.
ഭൂമിയിൽത്തന്നെ ഒരു സ്വർഗം ഉണ്ടാക്കി, ഭൂമിയോടു ചേർന്ന്, പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഒരു ഇടം. അതാണ് ഓറോവിൽ എന്ന സ്വപ്നഭൂമി. 50,000 പേർക്കു താമസിക്കാൻ പറ്റുന്ന രീതിയാണു വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും പുതിയ കണക്കനുസരിച്ച് 61 രാജ്യങ്ങളിൽ നിന്നുള്ള 3296 പേരാണ് ഇവിടെ സ്ഥിരം താമസക്കാർ, ഇവർ ഓറോവില്ലിയൻസ് എന്ന് അറിയപ്പെടുന്നു.
ഒട്ടേറെ കടമ്പകൾ കടന്നാണ് ഓറോവില്ലിയൻസ് ആകാൻ സാധിക്കുക. ഓറോവിലിന്റെ പ്രവർത്തന രീതി കണ്ട് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം എൻട്രി ബോർഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മെന്ററെ ലഭിക്കും. തുടർന്ന് ഒന്നര വർഷത്തോളം തങ്ങളുടെ കഴിവും താൽപര്യങ്ങൾക്കും അനുസരിച്ച് ഓറോവിൽ കമ്യൂണിറ്റിക്ക് വേണ്ടി സേവനം ചെയ്യണം. സ്വഭാവം, പശ്ചാത്തലം എന്നിവയും മാനദണ്ഡമാണ്. അങ്ങനെ നീളുന്ന ‘പരീക്ഷ’കൾക്ക് ശേഷമാണ് ഓറോവില്ലിയൻ ആകാൻ സാധിക്കുക. ചുരുക്കത്തിൽ അതത്ര എളുപ്പമല്ലെന്ന് സാരം. 1702 പേർ തദ്ദേശീയരാണ്. തൊട്ടുപിന്നിൽ ഫ്രാൻസ്, ഇറ്റലി, ജർമനി എന്നീ രാജ്യക്കാരാണ്.
∙ പണമല്ല അധിപൻ
ഓറോവില്ലിൽ പണം ആയിരിക്കില്ല ഒന്നിന്റെയും അധിപൻ എന്നു പറഞ്ഞത് മദർ ആണ്. എല്ലാവർക്കും തുല്യ പരിഗണന, ജോലികൾ, പ്രതിഫലം എന്നിങ്ങനെയാണ് ഓറോവില്ലിലെ രീതി. ആരും ആർക്കും മുകളിലുമല്ല. താഴെയുമല്ലെന്നു സാരം.
ബഹുരാഷ്ട്ര കമ്പനികളിൽ ഉയർന്ന പദവികളിൽ ഇരുന്ന വ്യക്തികളെ ചിലപ്പോൾ നിങ്ങൾക്ക് ഇവിടെ പശുവിനെ മേയ്ക്കുന്നവരോ ഞാറു നടുന്നവരോ ആയി കാണാം. ഒരു രാജ്യത്തെയും കറൻസികൾ ഇവിടെ ഉപയോഗിക്കുന്നില്ല. പകരം ഓറോ കാർഡ് ആണ് വിനിമയ രീതി. നിങ്ങൾ ചെയ്ത തൊഴിലിന് നിങ്ങൾക്ക് കാർഡ് കിട്ടും. അതുപയോഗിച്ച് ആവശ്യമായ വസ്തുക്കൾ വാങ്ങാം. പഴം, പച്ചക്കറി, തുണിത്തരങ്ങൾ, വെള്ളം, ചികിത്സ, വിദ്യാഭ്യാസം എന്നിവ ലഭിക്കും. ഗ്രാമീണ മേഖലയുടെ പുരോഗതി അടക്കം ലക്ഷ്യമിട്ടുള്ള മുന്നൂറിലേറെ സംരംഭങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 80 ശതമാനവും ഹരിത സംരംഭങ്ങളാണ്. തൊട്ടറിയാനും പഠിക്കാനുമുള്ള അവസരം നമുക്കുമുണ്ട്.
∙ ഐഐടി മദ്രാസ് c/o ഓറോവിൽ
ഓറോവിലിന് അകത്ത് ഐഐടി മദ്രാസ് (ഐഐടി–എം) ക്യാംപസ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഐഐടി–എമ്മിന്റെ നാലാമത്തെ ക്യാംപസാണ് 100 ഏക്കറിൽ ഒരുങ്ങുന്നത്. സുസ്ഥിരതയും പ്രകൃതിയോട് ഇണങ്ങിയതുമായ ക്യാംപസ് ആദ്യഘട്ടത്തിൽ 20 ഏക്കറിലാണ് നിർമിക്കുക. കാർബൺ ഫ്രീ ലക്ഷ്യമിടുന്നതോടൊപ്പം ഈ വർഷം മധ്യത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി.
∙ കളരിയും നാടകവും!
ആത്മീയ പശ്ചാത്തലമുള്ള ഓറോവിലിന് അരികിലൂടെ പോകുമ്പോൾ ഉറുമിയിൽ നിന്നു തെറിക്കുന്ന തീപ്പൊരിയും വായുവിൽ പറക്കുന്ന ചേകവനും നമ്മുടെ കണ്ണിൽ പെടും. അങ്ങനെയൊരു കാഴ്ച കണ്ടാൽ നമ്മളൊന്ന് അമ്പരക്കും അല്ലേ!
ആത്മീയതയിൽ എന്താണ് കളരിക്കും നാടകത്തിനും കാര്യമെന്നു നിങ്ങൾക്ക് തോന്നിയില്ലേ? എന്നാൽ എല്ലാം ചേർന്നതാണ് ഓറോവിൽ. 2010ലാണ് കളരിഗ്രാം സ്ഥാപിച്ചത്. ഹിന്ദുസ്ഥാൻ കളരി സംഗം ശാഖയിലെ കളരി ആരംഭിച്ചത് ലക്ഷ്മണൻ ഗുരുക്കളാണ്. അടിയും തടയും വിളക്കും എല്ലാംകൊണ്ട് നമ്മുടെ മുന്നിൽ ഒരു അങ്കത്തട്ട് ഒരുങ്ങി നിൽക്കുന്ന കാഴ്ച കാണാം. യോഗ, ആയുർവേദം, ധ്യാനം എന്നിവയും പരിശീലിപ്പിക്കുന്നുണ്ട്. തെയ്യം അടക്കമുള്ള അനുഷ്ഠാന കലകളും ഇവിടെ കാണാം. ആദിശക്തിയാണ് നാടകം, അഭിനയം തുടങ്ങിയവയുടെ കേന്ദ്രം.
∙ മാത്രി മന്ദിർ
ഓറോവിൽ ഒരു ഗ്രഹമാണെങ്കിൽ അതിന്റെ അച്ചുതണ്ടാണ് മാത്രി മന്ദിർ, ശരീരത്തിന് ഹൃദയം പോലെ. വണ്ടി ഇറങ്ങി ഓടിക്കയറി കാണാവുന്ന കെട്ടിടമല്ല ഇത്. തണുത്ത മണ്ണിലൂടെ കാറ്റു കൊണ്ട് 15 മിനിറ്റ് നടന്നാൽ സുവർണഗോളമായ മാത്രി മന്ദിറിനെ വിദൂരതയിൽനിന്ന് ഒരു നോക്ക് കാണാം. ധ്യാനത്തിനുള്ള ഇടമാണിത്. മദറിന്റെ കൊച്ചുമകളുടെ ഭർത്താവ് റോജർ ആങ്കർ ആണ് ഇതിന്റെ പ്രാരംഭ മാതൃക രൂപകൽപന ചെയ്തത്.
ഇതൊരു വിനോദ സഞ്ചാര ഇടമല്ല എന്ന മുഖവുരയോടെയാണ് ഓറോവിൽ അധികൃതർ മാത്രി മന്ദിറിനെ പരിചയപ്പെടുത്തുന്നത്. കോവിഡ് കാലത്ത് ദീർഘനാൾ അടച്ചിട്ട മന്ദിരം ഇപ്പോൾ സന്ദർശകർക്ക് തുറന്നു നൽകുന്നുണ്ട്. നിശ്ചിത സമയത്തിനകം ബുക്ക് ചെയ്യുന്ന ചുരുക്കം ആളുകൾക്ക് മാത്രമാണ് ഒരു ദിവസം പ്രവേശനം. അതും കടുത്ത നിയന്ത്രണത്തിൽ മാത്രം.
∙ വിവാദങ്ങൾ
1973ൽ മദർ മരിച്ചതോടെ പ്രശ്നങ്ങൾ തലപൊക്കി തുടങ്ങി. ഓറോവിൽ ആരുടെയും സ്വകാര്യ സ്വത്തല്ല എന്നതായിരുന്നു മദറിന്റെ വാദം. ഓറോവില്ലിയൻസിലെ പാരമ്പര്യവാദികളായ വിദേശികളും പുരോഗമനവാദികളായ തദ്ദേശീയരും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും പ്രധാന പ്രശ്നമായിരുന്നു. 1980ൽ ഓറോവില്ലിന്റെ നടത്തിപ്പുകാരായിരുന്ന ശ്രീ ഒറബിന്ദോ സൊസൈറ്റിയും ഓറോവിൽ നിവാസികളും തമ്മിലുള്ള അധികാര വടംവലിയിൽ കേന്ദ്ര സർക്കാർ ഇടപെട്ടു. ദി ഓറോവിൽ എമർജൻസി പ്രൊവിഷൻസ് നിയമത്തിലൂടെ ഇന്ദിരാഗാന്ധി ഓറോവില്ലിന്റെ അധികാരം സർക്കാരിനാക്കി. ഇതിന്റെ തുടർച്ചയായി സർക്കാർ ദീർഘകാല വികസന പ്രവർത്തനങ്ങൾക്കു വേണ്ടി ഓറോവിൽ ഫൗണ്ടേഷൻ ആക്ടും പാസാക്കി. ഓറോവിൽ ഫൗണ്ടേഷനെ നയിക്കുന്ന ഗവേണിങ് ബോഡിയുമായുള്ള ഏറ്റുമുട്ടലുകളുടെ പേരിൽ ഓറോവിൽ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.
ഗവേണിങ് ബോഡിയുടെ തലവൻ തമിഴ്നാട് ഗവർണറാണ്. സെക്രട്ടറി ഗുജറാത്ത് കേഡർ മുൻ ഐഎഎസ് ഉദ്യോഗസ്ഥ ജയന്തി രവിയും.
∙ ക്രൗൺ റോഡ് എന്ന വിവാദ ഇടനാഴി
ജയന്തി രവിയാണ് ഇപ്പോൾ ഓറോവില്ലിയൻസിന്റെ പ്രധാന ‘ശത്രു’. 3 വർഷം മുൻപാണ് ഓറോവിൽ നഗരത്തിനെ രണ്ടായി പകുത്ത് ക്രൗൺ റോഡ് എന്ന പേരിൽ പുതിയ പാതയുടെ നിർമാണം ആരംഭിച്ചത്. ഇതിനായി ധാരാളം മരങ്ങളും മുറിച്ചു. എന്നാൽ വ്യാപകമായി മരം മുറിച്ചു നിർമിക്കുന്ന പാതയ്ക്കെതിരെ ഓറോവില്ലിയൻസ് രംഗത്തെത്തി. മുൻകൂട്ടി തയാറാക്കിയ മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് റോഡ് വരുന്നതെന്ന് അധികൃതർ പറഞ്ഞെങ്കിലും ഓറോവില്ലിയൻസ് പ്രതിഷേധവുമായി രംഗത്തെത്തി.
പ്രകൃതിയെ ക്രൂശിച്ചുള്ള വികസനത്തിനെതിരെയായിരുന്നു ഇവരുടെ ശബ്ദം. എന്നാൽ ആളുകളുമായി രാത്രി എത്തിയ കോൺട്രാക്ടർ പ്രതിഷേധക്കാരുടെ ചർച്ചാവേദിയായ യൂത്ത് സെന്റർ അടക്കം പൊളിച്ചുനീക്കി. സ്ത്രീകളടക്കമുള്ള സമരക്കാരെ മർദിച്ചു. മരംമുറി നിർത്തിവയ്ക്കാനുള്ള ഹരിത ട്രൈബ്യൂണൽ വിധി വന്നതോടെയാണ് രംഗം താൽകാലികമായെങ്കിലും ശാന്തമായത്. വികസനത്തിന് എതിരു നിൽക്കുന്നവർക്കെതിരെ വീസ പുതുക്കുന്നതിലടക്കം പ്രതികാര നടപടി ഉണ്ടാകുന്നുണ്ടെന്നാണ് വിദേശികളായ ഓറോവില്ലിയൻസിന്റെ ആരോപണം.
ഇനി ലോകത്ത് എവിടെയെങ്കിലും ഇങ്ങനെ ഒരു ഒരു സ്വപ്ന ഭൂമി പിറക്കുമോ എന്നറിയില്ല. ഉണ്ടായാലും ഇല്ലെങ്കിലും ഇതൊരു മോഡലാണ്. ഇന്ത്യയിൽ പിറന്ന, ആഗോള മാനവികതയുമായി പൊക്കിള്‍ക്കൊടി മുറിക്കാത്ത കുഞ്ഞ്. ഒറ്റക്കാഴ്ചയിൽ നമുക്ക് മനസ്സിലാക്കാൻ പറ്റാത്ത, വിട്ടു പോരാൻ തോന്നിപ്പിക്കാത്ത മണ്ണ്.