കുഞ്ഞാണ്, അവരെ കൊലപാതകി ആക്കുന്നത് ആരാണ്? 2 വയസ്സുകാരനോടും പന്ത്രണ്ടുകാരിയോടും എങ്ങനെ ഇടപെടണം? മാതാപിതാക്കൾ അറിയാൻ...

‘എല്ലാവർക്കും കൂടുതൽ സ്നേഹം കുഞ്ഞിനോട്... കൊന്നു’ – എന്റെ വീട് അപ്പൂന്റെയും എന്ന സിനിമയെ അനുസ്മരിപ്പിക്കും വിധമായിരുന്നു കണ്ണൂരിൽ പന്ത്രണ്ടു വയസ്സുകാരി നാലു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നത്. സിനിമയിൽ കണ്ടതുപോലെ, ഇളയ കുഞ്ഞ് വരുമ്പോൾ മൂത്തകുട്ടിക്കുണ്ടായ ഒറ്റപ്പെടലാണു ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. എങ്ങനെയാണ് നിഷ്കളങ്കമായ മനസ്സിൽ ഇത്രയും വൈരാഗ്യം നിറയുന്നത്? ഇത്തരത്തിലുള്ള സ്വഭാവമാറ്റത്തിൽ മാതാപിതാക്കളുടെ പങ്കെന്താണ്? പ്രശസ്ത കൗൺസലറും പാരന്റിങ് കോച്ചുമായ ലക്ഷ്മി ഗിരിഷ് കുറുപ്പ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു. ‘‘ഏതൊരു കുടുംബത്തിലും ആദ്യ കുഞ്ഞിന് ലഭിക്കുന്നത് ഗംഭീര വരവേൽപായിരിക്കും. മാതാപിതാക്കൾക്കും ഇത് എക്സ്പിരിമെന്റൽ പിരിയഡ് ആണ്. കുഞ്ഞിന്റെ ഓരോ അനക്കങ്ങള്‍ പകർത്താനും ശ്രദ്ധപുലർത്താനുമെല്ലാം അവർ ഉത്സാഹം കാണിക്കുന്നു. അങ്ങനെ ആദ്യത്തെ കുഞ്ഞ് ഒരു രാജാവോ രാജ്ഞിയോ ആയി ജീവിക്കുന്നതിനിടെയാണ് രണ്ടാമത്തെയാള്‍ എത്തുന്നത്. ഇവിടെ ആദ്യത്തെ കുഞ്ഞിന് കിട്ടിയ അത്ര പരിഗണനപോലും രണ്ടാമത്തെ കുഞ്ഞിന് ലഭിക്കാറില്ല. ആദ്യത്തെ കുഞ്ഞിന്റെ ഓരോ വളർച്ചയും വിഡിയോയാക്കാൻ കാണിച്ച ആവേശം രണ്ടാമത്തെയാളുടെ കാര്യത്തിൽ പലപ്പോഴും ഉണ്ടാകാറില്ല. ആ കുട്ടിക്ക് അഡാപ്റ്റിങ് കപ്പാസിറ്റി കൂടുതലാണ്. എവിടെ എങ്ങനെ നിൽക്കണമെന്ന് കണ്ടുപഠിക്കുന്നു. എന്നാൽ ഒന്നാമത്തെ കുട്ടി നിഷ്കളങ്കരായിരിക്കും, സെൻസിറ്റീവ് ആയിരിക്കും. അവരെ ലാളിച്ചും കൊഞ്ചിച്ചുമാണ് വളർത്തിയത്. പെട്ടെന്ന് അവർക്ക്

‘എല്ലാവർക്കും കൂടുതൽ സ്നേഹം കുഞ്ഞിനോട്... കൊന്നു’ – എന്റെ വീട് അപ്പൂന്റെയും എന്ന സിനിമയെ അനുസ്മരിപ്പിക്കും വിധമായിരുന്നു കണ്ണൂരിൽ പന്ത്രണ്ടു വയസ്സുകാരി നാലു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നത്. സിനിമയിൽ കണ്ടതുപോലെ, ഇളയ കുഞ്ഞ് വരുമ്പോൾ മൂത്തകുട്ടിക്കുണ്ടായ ഒറ്റപ്പെടലാണു ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. എങ്ങനെയാണ് നിഷ്കളങ്കമായ മനസ്സിൽ ഇത്രയും വൈരാഗ്യം നിറയുന്നത്? ഇത്തരത്തിലുള്ള സ്വഭാവമാറ്റത്തിൽ മാതാപിതാക്കളുടെ പങ്കെന്താണ്? പ്രശസ്ത കൗൺസലറും പാരന്റിങ് കോച്ചുമായ ലക്ഷ്മി ഗിരിഷ് കുറുപ്പ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
‘‘ഏതൊരു കുടുംബത്തിലും ആദ്യ കുഞ്ഞിന് ലഭിക്കുന്നത് ഗംഭീര വരവേൽപായിരിക്കും. മാതാപിതാക്കൾക്കും ഇത് എക്സ്പിരിമെന്റൽ പിരിയഡ് ആണ്. കുഞ്ഞിന്റെ ഓരോ അനക്കങ്ങള്‍ പകർത്താനും ശ്രദ്ധ പുലർത്താനുമെല്ലാം അവർ ഉത്സാഹം കാണിക്കും. അങ്ങനെ ആദ്യത്തെ കുഞ്ഞ് ഒരു രാജാവോ രാജ്ഞിയോ ആയി ജീവിക്കുന്നതിനിടെയാണ് രണ്ടാമത്തെയാള്‍ എത്തുന്നത്. ഇവിടെ ആദ്യത്തെ കുഞ്ഞിന് കിട്ടിയ അത്ര പരിഗണനപോലും രണ്ടാമത്തെ കുഞ്ഞിന് ലഭിക്കാറില്ല.
ആദ്യത്തെ കുഞ്ഞിന്റെ ഓരോ വളർച്ചയും വിഡിയോയാക്കാൻ കാണിച്ച ആവേശം രണ്ടാമത്തെയാളുടെ കാര്യത്തിൽ പലപ്പോഴും ഉണ്ടാകാറില്ല. ആ കുട്ടിക്ക് അഡാപ്റ്റിങ് കപ്പാസിറ്റി കൂടുതലാണ്. എവിടെ എങ്ങനെ നിൽക്കണമെന്ന് കണ്ടുപഠിക്കുന്നു. എന്നാൽ ഒന്നാമത്തെ കുട്ടി നിഷ്കളങ്കരായിരിക്കും, സെൻസിറ്റീവ് ആയിരിക്കും. അവരെ ലാളിച്ചും കൊഞ്ചിച്ചുമാണ് വളർത്തിയത്. പെട്ടെന്ന് അവർക്ക് കിട്ടിയ സ്നേഹം മറ്റൊരാൾക്ക് കൂടി പങ്കുവയ്‌ക്കേണ്ട അവസ്ഥ വരുന്നത് അവരെ വേദനിപ്പിക്കും.
അടുത്തിടെ എന്റെ അടുത്തു വന്ന ഒരു കേസ് കരുനാഗപ്പള്ളിയിലെ മൂന്നു വയസ്സുകാരനായിരുന്നു. അവനെ എന്നും അമ്മ മടിയിലിരുത്തിയാണ് ചോറൂട്ടിയിരുന്നത്. എന്നാൽ രണ്ടാമത്തെ കുഞ്ഞ് വന്നപ്പോൾ അമ്മയുടെ ശ്രദ്ധ അങ്ങോട്ടേക്കായി. ചോറുരുള കൈയിൽ വച്ച് ഇടയ്ക്കിടയ്ക്ക് വാരിക്കൊടുക്കുകയും മുലപ്പാൽ കുടിക്കുന്ന കുഞ്ഞിനെ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്യാൻ തുടങ്ങി.
‘നീ വലിയ കുട്ടിയായില്ലേ, ഇനി ഒറ്റയ്ക്ക് വാരിക്കഴിക്ക്’ എന്ന് ഒരിക്കൽ അമ്മ പറയുകയും ചെയ്തു. മാതാപിതാക്കളുടെ കണ്ണിൽ അവൻ വലുതായി, പക്ഷേ യഥാർഥത്തിൽ അവൻ കുഞ്ഞല്ലേ...? ഇത്തരത്തിൽ മാതാപിതാക്കൾ കാണിക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ വലിയ രീതിയിലാണ് കുഞ്ഞുങ്ങളെ ബാധിക്കുന്നത്. അമ്മൂമ്മയ്ക്കും അപ്പൂപ്പനുമെല്ലാം ഇതിൽ പങ്കുണ്ട്’’ – ലക്ഷ്മി പറയുന്നു.
∙ മുതിർന്നവരെ മാറ്റിനിർത്തുന്നതാണ് ബുദ്ധി
തിരുവനന്തപുരത്ത് നിന്ന് വന്ന ഒരു കേസുണ്ട്. മൂത്തകുട്ടിക്ക് ഇരുനിറവും ഇളയകുട്ടി വെളുത്തതും. ആദ്യമൊന്നും മൂത്തകുട്ടിക്ക് തന്റെ നിറത്തിൽ യാതൊരു പ്രശ്നവും കണ്ടിരുന്നില്ല. എന്നാൽ രണ്ടാമത്തെ കുഞ്ഞ് വന്നതോടെ കാര്യങ്ങൾ മാറി. ‘അയ്യോ നീ എന്താണടാ ഇങ്ങനെ ഇരുനിറമായത്, അനിയനെ കണ്ടോ..’ എന്നൊക്കെ അപ്പൂപ്പനും അമ്മൂമ്മയും ചുറ്റുമുള്ള മുതിർന്നവരുമെല്ലാം വെറുതെ പറയാൻ തുടങ്ങി. നിഷ്കളങ്കമായ കുഞ്ഞിന്റെ മനസ്സിൽ ഒരു തീ ഇട്ടുകൊടുത്തു. പിന്നീട് കുട്ടി അമ്മയുടെ ക്രീമുകളും മറ്റും തേച്ചുതുടങ്ങി, അനിയനെ ഉപദ്രവിക്കാൻ തുടങ്ങി. ഇതോടെയാണ് മൂത്ത കുട്ടിയെ കൗൺസലിങ്ങിനായി കൊണ്ടുവരുന്നത്. ഈ പ്രശ്നം നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും? വഴിയുണ്ട്.
എത്ര സ്നേഹമാണെങ്കിലും പലപ്പോഴും കുട്ടികൾ തമ്മിൽ വഴക്കുകൾ ഉണ്ടാകും. അത് ആരോഗ്യകരമായ വഴക്കാണോ എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അവർ തുടങ്ങിയ വഴക്ക് അവർ തന്നെ അവസാനിപ്പിക്കുന്നതാണ് നല്ലത്.
വീട്ടിലുള്ളവർ അനാവശ്യമായി കമന്റുകൾ പുറപ്പെടുവിക്കാതിരിക്കുക. പഴയ ആളുകളെ നമുക്ക് തിരുത്താൻ ചിലപ്പോൾ കഴിയണമെന്നില്ല. പക്ഷേ മാതാപിതാക്കൾ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മൂത്തകുട്ടിക്ക് ലഭിച്ചുകൊണ്ടിരുന്ന പരിഗണനകൾ രണ്ടാമത്തെ കുഞ്ഞ് വരുമ്പോഴും തുടരുക. വീണ്ടും അച്ഛനും അമ്മയും ആകുന്നതിനേക്കാൾ പ്രാധാന്യം മൂത്ത കുഞ്ഞ് ഒരു ചേച്ചിയോ ചേട്ടനോ ആകുന്നതാണ്. അതിനാൽ അവരെ ആദ്യം പാകപ്പെടുത്തിയെടുക്കണം. കുഞ്ഞുങ്ങളോട് സ്നേഹത്തോടെ പെരുമാറുന്നതെങ്ങനെയെന്ന് പറഞ്ഞ് പഠിപ്പിക്കണം.
∙ വഴക്കുകൾ ആരോഗ്യകരമാണോ?
എത്ര സ്നേഹമാണെങ്കിലും പലപ്പോഴും കുട്ടികൾ തമ്മിൽ വഴക്കുകൾ ഉണ്ടാകും. അത് ആരോഗ്യകരമായ വഴക്കാണോ എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അവർ തുടങ്ങിയ വഴക്ക് അവർ തന്നെ അവസാനിപ്പിക്കുന്നതാണ് നല്ലത്. പെൺകുട്ടികളാണെങ്കിൽ കഞ്ഞിയും കറിയുംവച്ച് കളിക്കുന്നു, ആൺകുട്ടികളാണെങ്കില്‍ അടിയും ഇടിയുമായിരിക്കും. ഈ സമയത്ത് മുതിർന്നവർ ഇടപെട്ട് മൂത്തകുട്ടിയെ ശകാരിക്കരുത്. അനാവശ്യമായി അവരുടെ അതിർത്തിയിലേക്ക് കടക്കാതിരിക്കുക. വഴക്കിട്ട് ഒരു മണിക്കൂർ കഴിഞ്ഞാൽ അവർതന്നെ ഒന്നിക്കും. അത് സ്വാഭാവികമായ കാര്യമാണ്. എപ്പോഴും കുട്ടികളെ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
∙ അകലം പാലിക്കുന്നത് നല്ലത്
അമ്മയും അച്ഛനും ജോലി ചെയ്യുന്നവരാണെങ്കില്‍ കുട്ടികളെ നോക്കുന്നത് അപ്പൂപ്പനും അമ്മൂമ്മയുമായിരിക്കും. പ്രായമുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. അവർക്ക് കുഞ്ഞുങ്ങളെ നോക്കുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. പേരക്കുട്ടികളോട് സ്നേഹമുണ്ടെങ്കിലും അവരുടെ കുസൃതികൾ പലപ്പോഴും ദേഷ്യപ്പെടുത്തിയേക്കാം. കുഞ്ഞുങ്ങൾക്ക് എനർജി കൂടുതലാണ്. അവർക്കൊപ്പം ഓടിച്ചാടി നിൽക്കാൻ മുതിർന്നവർക്ക് കഴിയില്ല.
കുട്ടികൾ വഴക്കിടുമ്പോൾ ഇളയ കുട്ടിയെയായിരിക്കും ഇവർ ചേർത്തുപിടിക്കുക. മുതിർന്നവരുടെ വാക്കുകേട്ട് മാതാപിതാക്കളും മൂത്തകുട്ടിയെ ശകാരിക്കുന്നു. ഇത് തുടർച്ചയായി നടക്കുമ്പോൾ മൂത്തകുട്ടിക്ക് ഒറ്റപ്പെടൽ അനുഭവപ്പെടുകയും ഇത് ഇളയകുട്ടിയോടുള്ള ദേഷ്യമായി മാറുകയും ചെയ്യുന്നു.
എല്ലാവരും ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുന്നത് നല്ലതാണെങ്കിലും ഇപ്പോഴുള്ള സാഹചര്യത്തിൽ രണ്ടായി നിൽക്കുന്നതാണ് നല്ലത്. അപ്പൂപ്പനും അമ്മൂമ്മയും ഒരുമിച്ചാണെങ്കിലും വീടിന്റെ മുകളിലും താഴെയുമായി താമസിക്കുന്നതാണ് നല്ലത്. എല്ലാത്തിനും ഒരു അതിര് വയ്ക്കുന്നത് നല്ലതാണ്.
ഇപ്പോൾ നിരവധി എഡിഎച്ച്ഡി, വിർച്വൽ ഓട്ടിസം, ഓട്ടിസം കേസുകൾ വരുന്നുണ്ട്. അങ്ങനെയൊരു കുട്ടിയുടെ കേസ് അടുത്തിടെ എത്തിയിരുന്നു. രണ്ട് വയസ്സുള്ള ഒരു കുഞ്ഞാണ്. അവന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. അവനൊരു അനിയനുണ്ടായി. ആ കുട്ടിക്ക് ഓട്ടിസം ബാധിച്ചിരുന്നു. അതിനാൽ വീട്ടുകാർ എല്ലാ ശ്രദ്ധയും അവന് നൽകിത്തുടങ്ങി.
മൂത്തകുട്ടി അനിയനെ കളിപ്പിക്കാനായി പോകുമ്പോൾ അതിനെല്ലാം അമ്മ കുറ്റപ്പെടുത്തി. ഇതിനെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അവന് അറിയാതെയായി. ഇത് കുട്ടിയെ മാനസികമായി ബാധിച്ചു. തുടർന്നാണ് അവൻ ഇവിടെയെത്തുന്നത്. ഒരു കുഴപ്പവുമില്ലാത്ത ആ കുട്ടിയാണ് ഇപ്പോൾ തെറപ്പിയെടുക്കുന്നത്. ഈ അവസ്ഥയിലേക്ക് അവനെ തള്ളിവിട്ടത് മാതാപിതാക്കളാണ്. മൂത്ത കുഞ്ഞിനും ശ്രദ്ധ കൊടുക്കണമെന്ന് ഞങ്ങൾ നിർദേശിച്ചിട്ടുണ്ട്.
∙ ഡേ കെയർ തെറ്റല്ല
ഇന്നത്തെ കാലത്ത് അച്ഛനും അമ്മയും ഒരുമിച്ച് ജോലി ചെയ്താൽ മാത്രമേ സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ ജീവിക്കാനാകൂ. ഈ സന്ദർഭത്തിൽ എപ്പോഴും കുഞ്ഞുങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനാകില്ല. അപ്പൂപ്പനും അമ്മൂമ്മയുമൊന്നുമില്ലാത്തവർക്ക് ഡേ കെയർ ഓപ്ഷനാണ്. എന്നാൽ ജോലികഴിഞ്ഞ് തിരിച്ചെത്തുമ്പോൾ കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കണം. അവർക്ക് പറയാനുള്ളത് കേൾക്കണം.
രണ്ട് വയസ്സുള്ള ഒരു കുഞ്ഞ്. അവന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. അവനൊരു അനിയനുണ്ടായി. ആ കുട്ടിക്ക് ഓട്ടിസം ബാധിച്ചിരുന്നു. അതിനാൽ വീട്ടുകാർ എല്ലാ ശ്രദ്ധയും അവന് നൽകിത്തുടങ്ങി. മൂത്തകുട്ടി അനിയനെ കളിപ്പിക്കാനായി പോകുമ്പോൾ അതിനെയെല്ലാം അമ്മ കുറ്റപ്പെടുത്തി. ഇതിനെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അവന് അറിയാതെയായി. ഇത് കുട്ടിയെ മാനസികമായി ബാധിച്ചു.
∙ സിനിമകൾ സ്വാധീനിക്കുന്നു
സിനിമകളും ആക്രമണങ്ങളുമെല്ലാം കുഞ്ഞുങ്ങളെ ഇൻഫ്ലുവൻസ് ചെയ്യുന്നുണ്ട്. സ്പൈഡർമാനെ കാണുമ്പോൾ അതുപോലെ ചുമരിൽ പിടിച്ചുകയറാൻ ശ്രമിക്കുന്നതും ആക്‌ഷൻ രംഗങ്ങൾ അതുപോലെ അനുകരിക്കാൻ ശ്രമിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. കുട്ടികളെ എന്തുകാണിക്കണം, കാണിക്കേണ്ട എന്നത് കൃത്യമായി മാതാപിതാക്കൾക്ക് അറിവുണ്ടായിരിക്കണം.
വിഡിയോയും കാർട്ടൂണും കാണുന്നതിന് നിശ്ചിത സമയം ഏർപ്പെടുത്തണം. കുട്ടികള്‍ സ്കൂൾ കഴിഞ്ഞു വന്നാൽ അവരുടെ ബാഗുകൾ പരിശോധിക്കണം. ഇന്നത്തെ കാലത്ത് എന്താണെന്ന് സംഭവിക്കുന്നതെന്ന് പറയാനാകില്ല. അവർക്ക് എന്തും തുറന്നുപറയാനുള്ള ഇടം മാതാപിതാക്കൾ നൽകണം. ഇത് കുട്ടികളില്‍ കള്ളത്തരങ്ങൾ കുറയ്ക്കാൻ കാരണമാകും.
∙ പ്രായം മനസ്സിലാക്കി പെരുമാറുക
കുട്ടികളുടെ വളർച്ച പല ഘട്ടങ്ങളിലായി തിരിച്ചിരിക്കുന്നു. അതനുസരിച്ച് വേണം മാതാപിതാക്കളുടെ പെരുമാറ്റവും. 2 വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് കൊഞ്ചിക്കുന്നതും ചേർത്തുപിടിക്കുന്നതുമാണ് ഏറെ ഇഷ്ടം. അവർ സംസാരിക്കുമ്പോൾ ശ്രദ്ധ കൊടുക്കുന്നതും എപ്പോഴും നാം അവർക്കൊപ്പമുണ്ടെന്ന ഫീൽ നൽകുകയും വേണം. മൂന്ന് വയസ്സ് മുതൽ 7 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളിക്കാനാണ് ഇഷ്ടം. അവർക്കൊപ്പം ഇൻഡോർ–ഔട്ട്‍ഡോർ ഗെയിമുകളിൽ ഏർപ്പെടുക. അവർ ചെയ്യുന്നത് ചെറിയ കാര്യങ്ങളാണെങ്കിൽ പോലും പ്രശംസിക്കുക.
7–12 വയസ്സുള്ള കുട്ടികൾക്ക് സ്വതന്ത്രമായി പെരുമാറാനും തങ്ങൾ ടീനേജിലേക്ക് കടക്കുകയാണെന്ന ഫീലും ഉണ്ടാകുന്നു. മാതാപിതാക്കൾ അവരെ കുഞ്ഞുകുട്ടികളെപ്പോലെ കാണുന്നത് ഇഷ്ടമല്ല. ഒറ്റയ്ക്ക് ഡ്രസ് ഇടുകയും മറ്റും ചെയ്യുമ്പോൾ നല്ലത് പറയുകയും വലിയ കുട്ടിയായിപ്പോയല്ലോ എന്നൊക്കെ പറയുന്നതും അവർക്ക് ഇഷ്ടമാണ്. വീട്ടിൽ ചെറിയ കാര്യങ്ങൾ ചെയ്യുമ്പോഴും അവരെ പ്രശംസിക്കണം.
12 വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് ഉപദേശം ഇഷ്ടമല്ല. അവരോട് ഫ്രണ്ട്‌ലിയായി പെരുമാറിയാൽ മാത്രമേ ശരിയായ ട്രാക്കിലേക്ക് കൊണ്ടുവരാനാകൂ. ടീനേജിലേക്ക് കയറുന്ന സമയമായതിനാൽ അവരുടെ മനസ്സിൽ പല കാര്യങ്ങളാണ് ഉണ്ടാകുന്നത്. പരീക്ഷ കഴിഞ്ഞാൽ അടുത്ത പരിപാടി എന്താണ് എന്നാണ് മാതാപിതാക്കൾ ആലോചിക്കുക. എന്നാൽ അവരുടെ ശ്രദ്ധ മുഴുവൻ മറ്റ് പലതിലുമാണ്.
പെൺകുട്ടികളാണെങ്കിൽ അവരുടെ ശരീരഭാഗങ്ങൾ വളരുന്നുണ്ടോയെന്ന് നിരീക്ഷിക്കുക, വാക്സ് ചെയ്യണം, മറ്റുള്ളവരെപ്പോലെ ഒരുങ്ങണം എന്നൊക്കെയാണ്. ആൺപിള്ളേർ ആണെങ്കിൽ മീശ വളരുന്നുണ്ടോ താടി വളരുന്നുണ്ടോ എന്നൊക്കെയായിരിക്കും. ആ പ്രായമുള്ള മക്കളോട് സുഹൃത്തുക്കളെപ്പോലെയാണ് പെരുമാറേണ്ടത്. ശകാരിക്കുന്നതിനു പകരം സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കണം. തന്റെ അച്ഛനമ്മമാരോട് എന്തുകാര്യവും പേടിയില്ലാതെ തുറന്നുപറയാം എന്ന വിശ്വാസം അവരിൽ ഉണ്ടാക്കണം.