ലോകം മുഴുവൻ നേരിടുന്ന പ്രശ്നമാണ് അഭയാർഥികളുടേത്. യുദ്ധവും പ്രകൃതിദുരന്തങ്ങളുമെല്ലാം ആയിരക്കണക്കിന് മനുഷ്യരെ പലായനത്തിന് പ്രേരിപ്പിക്കുന്നു. ജീവിതം കരുപ്പിടിപ്പിക്കാൻ പുതിയ തീരങ്ങൾ തേടി പോകുന്ന മനുഷ്യർ ദിവസവും വാർത്തയാകാറുണ്ട്. പലർക്കും ഈ യാത്രയിൽ ജീവൻ നഷ്ടപ്പെടുന്നു. ചിലർ കര പറ്റുന്നു. അഭയാർഥികളായി അംഗീകരിക്കപ്പെട്ടാൽ അവർക്കവിടെ കഴിയാം. രേഖകളുടെ പിന്തുണയില്ലാതെ എത്തുന്നവരും കുറവല്ല. എന്നാൽ അഭയാർഥികൾക്കായി ആഫ്രിക്കൻ രാജ്യങ്ങളിൽ ‘പുതിയ കോളനി’കൾ തുറക്കാനൊരുങ്ങുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. ലോകത്തെ ഏറ്റവും വലിയ വംശഹത്യകളിലൊന്ന് നടന്ന സ്ഥലമാണ് കിഴക്കന്‍ ആഫ്രിക്കൻ രാജ്യമായ റുവാണ്ട. എട്ടു മുതൽ 10 ലക്ഷം ആളുകളെ വരെ 1994 ഏപ്രില്‍ മുതൽ 100 ദിവസങ്ങളിലായി കൂട്ടക്കുരുതി ചെയ്തു എന്നാണ് കണക്ക്. ഭൂരിപക്ഷ ഗോത്രമായ ഹുട്ടുക്കൾ, അധികാരവും സമ്പത്തും കൈകാര്യം ചെയ്തിരുന്ന ടുട്സികളെയും ഹുട്ടുക്കളിൽത്തന്നെയുള്ള പുരോഗമനകാരികളെയും അന്ന് കൊന്നൊടുക്കുകയായിരുന്നു. ‌ടുട്സി ഗോത്രക്കാരനായ പോൾ കഗാമെയാണ് ഇപ്പോൾ റുവാണ്ട ഭരിക്കുന്നത്. ഹുട്ടു, ടുട്സി എന്നീ ഗോത്രങ്ങളിൽപ്പെട്ട 1200–ഓളം പേരെ പരസ്പരം പോരടിക്കുന്ന കലാപകാരികൾക്ക് വിട്ടുകൊടുക്കാതെ ഹോട്ടലിൽ സംരക്ഷിച്ച മാനേജറുടെ കഥ പറഞ്ഞ പ്രശസ്ത ഹോളിവുഡ് ചിത്രമാണ് ‘ഹോട്ടൽ റുവാണ്ട’. അതോടെ ആ മാനേജർ, പോൾ റുസെസബഗിന പ്രശസ്തനായി. എന്നാൽ അന്ന് ഹോട്ടലിൽ ഉണ്ടായിരുന്നവരടക്കം പിന്നീട് അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു.

ലോകം മുഴുവൻ നേരിടുന്ന പ്രശ്നമാണ് അഭയാർഥികളുടേത്. യുദ്ധവും പ്രകൃതിദുരന്തങ്ങളുമെല്ലാം ആയിരക്കണക്കിന് മനുഷ്യരെ പലായനത്തിന് പ്രേരിപ്പിക്കുന്നു. ജീവിതം കരുപ്പിടിപ്പിക്കാൻ പുതിയ തീരങ്ങൾ തേടി പോകുന്ന മനുഷ്യർ ദിവസവും വാർത്തയാകാറുണ്ട്. പലർക്കും ഈ യാത്രയിൽ ജീവൻ നഷ്ടപ്പെടുന്നു. ചിലർ കര പറ്റുന്നു. അഭയാർഥികളായി അംഗീകരിക്കപ്പെട്ടാൽ അവർക്കവിടെ കഴിയാം. രേഖകളുടെ പിന്തുണയില്ലാതെ എത്തുന്നവരും കുറവല്ല. എന്നാൽ അഭയാർഥികൾക്കായി ആഫ്രിക്കൻ രാജ്യങ്ങളിൽ ‘പുതിയ കോളനി’കൾ തുറക്കാനൊരുങ്ങുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. ലോകത്തെ ഏറ്റവും വലിയ വംശഹത്യകളിലൊന്ന് നടന്ന സ്ഥലമാണ് കിഴക്കന്‍ ആഫ്രിക്കൻ രാജ്യമായ റുവാണ്ട. എട്ടു മുതൽ 10 ലക്ഷം ആളുകളെ വരെ 1994 ഏപ്രില്‍ മുതൽ 100 ദിവസങ്ങളിലായി കൂട്ടക്കുരുതി ചെയ്തു എന്നാണ് കണക്ക്. ഭൂരിപക്ഷ ഗോത്രമായ ഹുട്ടുക്കൾ, അധികാരവും സമ്പത്തും കൈകാര്യം ചെയ്തിരുന്ന ടുട്സികളെയും ഹുട്ടുക്കളിൽത്തന്നെയുള്ള പുരോഗമനകാരികളെയും അന്ന് കൊന്നൊടുക്കുകയായിരുന്നു. ‌ടുട്സി ഗോത്രക്കാരനായ പോൾ കഗാമെയാണ് ഇപ്പോൾ റുവാണ്ട ഭരിക്കുന്നത്. ഹുട്ടു, ടുട്സി എന്നീ ഗോത്രങ്ങളിൽപ്പെട്ട 1200–ഓളം പേരെ പരസ്പരം പോരടിക്കുന്ന കലാപകാരികൾക്ക് വിട്ടുകൊടുക്കാതെ ഹോട്ടലിൽ സംരക്ഷിച്ച മാനേജറുടെ കഥ പറഞ്ഞ പ്രശസ്ത ഹോളിവുഡ് ചിത്രമാണ് ‘ഹോട്ടൽ റുവാണ്ട’. അതോടെ ആ മാനേജർ, പോൾ റുസെസബഗിന പ്രശസ്തനായി. എന്നാൽ അന്ന് ഹോട്ടലിൽ ഉണ്ടായിരുന്നവരടക്കം പിന്നീട് അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം മുഴുവൻ നേരിടുന്ന പ്രശ്നമാണ് അഭയാർഥികളുടേത്. യുദ്ധവും പ്രകൃതിദുരന്തങ്ങളുമെല്ലാം ആയിരക്കണക്കിന് മനുഷ്യരെ പലായനത്തിന് പ്രേരിപ്പിക്കുന്നു. ജീവിതം കരുപ്പിടിപ്പിക്കാൻ പുതിയ തീരങ്ങൾ തേടി പോകുന്ന മനുഷ്യർ ദിവസവും വാർത്തയാകാറുണ്ട്. പലർക്കും ഈ യാത്രയിൽ ജീവൻ നഷ്ടപ്പെടുന്നു. ചിലർ കര പറ്റുന്നു. അഭയാർഥികളായി അംഗീകരിക്കപ്പെട്ടാൽ അവർക്കവിടെ കഴിയാം. രേഖകളുടെ പിന്തുണയില്ലാതെ എത്തുന്നവരും കുറവല്ല. എന്നാൽ അഭയാർഥികൾക്കായി ആഫ്രിക്കൻ രാജ്യങ്ങളിൽ ‘പുതിയ കോളനി’കൾ തുറക്കാനൊരുങ്ങുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. ലോകത്തെ ഏറ്റവും വലിയ വംശഹത്യകളിലൊന്ന് നടന്ന സ്ഥലമാണ് കിഴക്കന്‍ ആഫ്രിക്കൻ രാജ്യമായ റുവാണ്ട. എട്ടു മുതൽ 10 ലക്ഷം ആളുകളെ വരെ 1994 ഏപ്രില്‍ മുതൽ 100 ദിവസങ്ങളിലായി കൂട്ടക്കുരുതി ചെയ്തു എന്നാണ് കണക്ക്. ഭൂരിപക്ഷ ഗോത്രമായ ഹുട്ടുക്കൾ, അധികാരവും സമ്പത്തും കൈകാര്യം ചെയ്തിരുന്ന ടുട്സികളെയും ഹുട്ടുക്കളിൽത്തന്നെയുള്ള പുരോഗമനകാരികളെയും അന്ന് കൊന്നൊടുക്കുകയായിരുന്നു. ‌ടുട്സി ഗോത്രക്കാരനായ പോൾ കഗാമെയാണ് ഇപ്പോൾ റുവാണ്ട ഭരിക്കുന്നത്. ഹുട്ടു, ടുട്സി എന്നീ ഗോത്രങ്ങളിൽപ്പെട്ട 1200–ഓളം പേരെ പരസ്പരം പോരടിക്കുന്ന കലാപകാരികൾക്ക് വിട്ടുകൊടുക്കാതെ ഹോട്ടലിൽ സംരക്ഷിച്ച മാനേജറുടെ കഥ പറഞ്ഞ പ്രശസ്ത ഹോളിവുഡ് ചിത്രമാണ് ‘ഹോട്ടൽ റുവാണ്ട’. അതോടെ ആ മാനേജർ, പോൾ റുസെസബഗിന പ്രശസ്തനായി. എന്നാൽ അന്ന് ഹോട്ടലിൽ ഉണ്ടായിരുന്നവരടക്കം പിന്നീട് അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം മുഴുവൻ നേരിടുന്ന പ്രശ്നമാണ് അഭയാർഥികളുടേത്. യുദ്ധവും പ്രകൃതിദുരന്തങ്ങളുമെല്ലാം ആയിരക്കണക്കിന് മനുഷ്യരെ പലായനത്തിന് പ്രേരിപ്പിക്കുന്നു. ജീവിതം കരുപ്പിടിപ്പിക്കാൻ പുതിയ തീരങ്ങൾ തേടി പോകുന്ന മനുഷ്യർ ദിവസവും വാർത്തയാകാറുണ്ട്. പലർക്കും ഈ യാത്രയിൽ ജീവൻ നഷ്ടപ്പെടുന്നു. ചിലർ കര പറ്റുന്നു. അഭയാർഥികളായി അംഗീകരിക്കപ്പെട്ടാൽ അവർക്കവിടെ കഴിയാം. രേഖകളുടെ പിന്തുണയില്ലാതെ എത്തുന്നവരും കുറവല്ല. എന്നാൽ അഭയാർഥികൾക്കായി ആഫ്രിക്കൻ രാജ്യങ്ങളിൽ ‘പുതിയ കോളനി’കൾ തുറക്കാനൊരുങ്ങുകയാണ് യൂറോപ്യൻ രാജ്യങ്ങൾ.

ലോകത്തെ ഏറ്റവും വലിയ വംശഹത്യകളിലൊന്ന് നടന്ന സ്ഥലമാണ് കിഴക്കന്‍ ആഫ്രിക്കൻ രാജ്യമായ റുവാണ്ട. എട്ടു മുതൽ 10 ലക്ഷം ആളുകളെ വരെ 1994 ഏപ്രില്‍ മുതൽ 100 ദിവസങ്ങളിലായി കൂട്ടക്കുരുതി ചെയ്തു എന്നാണ് കണക്ക്. ഭൂരിപക്ഷ ഗോത്രമായ ഹുട്ടുക്കൾ, അധികാരവും സമ്പത്തും കൈകാര്യം ചെയ്തിരുന്ന ടുട്സികളെയും ഹുട്ടുക്കളിൽത്തന്നെയുള്ള പുരോഗമനകാരികളെയും അന്ന് കൊന്നൊടുക്കുകയായിരുന്നു. ‌ടുട്സി ഗോത്രക്കാരനായ പോൾ കഗാമെയാണ് ഇപ്പോൾ റുവാണ്ട ഭരിക്കുന്നത്. ഹുട്ടു, ടുട്സി എന്നീ ഗോത്രങ്ങളിൽപ്പെട്ട 1200–ഓളം പേരെ പരസ്പരം പോരടിക്കുന്ന കലാപകാരികൾക്ക് വിട്ടുകൊടുക്കാതെ ഹോട്ടലിൽ സംരക്ഷിച്ച മാനേജറുടെ കഥ പറഞ്ഞ പ്രശസ്ത ഹോളിവുഡ് ചിത്രമാണ് ‘ഹോട്ടൽ റുവാണ്ട’. അതോടെ ആ മാനേജർ, പോൾ റുസെസബഗിന പ്രശസ്തനായി. എന്നാൽ അന്ന് ഹോട്ടലിൽ ഉണ്ടായിരുന്നവരടക്കം പിന്നീട് അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു.

‘ഹോട്ടൽ റുവാണ്ട’യുടെ പോസ്റ്ററിനു സമീപം പോൾ റുസെസബഗിന. 2004ലെ ചിത്രം (Photo by Stephen Shugerman /Getty Images via AFP)
ADVERTISEMENT

കഗാമെ ഭരണത്തിന്റെ കടുത്ത വിമർശകനായി മാറി റുസെസബഗിന പിന്നീട്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം കഗാമയ്ക്കെതിരെ പൊരുതാൻ സ്വന്തം പാർട്ടിയും സ്ഥാപിച്ചു. എന്നാൽ ദുബായിൽനിന്ന് ബറുണ്ടിയിലേക്ക് പറക്കുന്നതിനിടെ, വിമാനക്കമ്പനിക്ക് പണം കൊടുത്ത് റുവാണ്ടൻ തലസ്ഥാനമായ കിഗാലിയിൽ ഇറക്കിപ്പിക്കുകയും റുസെസബഗിനയെ അറസ്റ്റ് ചെയ്യുകയും ചെയ്തു കഗാമെ സർക്കാർ. പിന്നീട് 25 വർഷത്തെ തടവിന് ശിക്ഷിച്ച അദ്ദേഹം കഴിഞ്ഞ ദിവസം മോചിതനായി. നാളുകളായി അമേരിക്ക നടത്തിയ ഒത്തുതീർപ്പു ചർച്ചകൾക്കൊടുവിലാണ് കഗാമെ സർക്കാർ റുസെസബഗിനയെ മോചിപ്പിച്ചത്.

റുവാണ്ട ഇന്ന് പുരോഗമിച്ചു കൊണ്ടിരിക്കുന്ന, ‘അച്ചടക്ക’മുള്ള, സുരക്ഷിത രാജ്യമാണ്. കിഗാലി ഒരു യൂറോപ്യൻ നഗരത്തെ അനുസ്മരിപ്പിക്കുന്ന വിധം മാറിയിരിക്കുന്നു. എന്നാൽ മനുഷ്യാവകാശ പ്രശ്നങ്ങൾക്ക് പുല്ലുവിലയാണ്. ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരെയും എതിരാളികളെയും കാണാതാവുന്നതും പിന്നീട് മൃതദേഹം കണ്ടുകിട്ടുന്നതും പതിവ്. കലാപം അവസാനിപ്പിച്ച് ഭരണം പിടിച്ചത് 1994–ലാണെങ്കിലും 2000–ത്തിലാണ് കഗാമെ പ്രസിഡന്റാകുന്നത്. അന്നു മുതൽ എല്ലാ തിരഞ്ഞെടുപ്പുകളിലും ‘99 ശതമാനം വോട്ടുകൾ നേടി’ വിജയിച്ചു കൊണ്ടിരിക്കുന്നു. ദശകങ്ങൾ നീണ്ട വംശീയ പോരാട്ടങ്ങളും കൊലകളും പലായനങ്ങളും കണ്ട ആ രാജ്യം മറ്റൊരു ചർച്ചയിലാണ് ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. യുദ്ധങ്ങളും ദാരിദ്ര്യവുമെല്ലാം അഭയാർ‌ഥികളാക്കി മാറ്റിയതോടെ മെച്ചപ്പെട്ട ജീവിതം കൊതിച്ച് കുടിയേറുന്ന മനുഷ്യരെ ‘പുനരധിവസിപ്പിക്കാൻ’ പാശ്ചാത്യ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്ന രാജ്യമാണ് ഇന്ന് റുവാണ്ട.

∙ അഭയാർഥികളെ ‘കയറ്റിഅയയ്ക്കൽ’

ലിസ് ട്രസ് മന്ത്രിസഭയിൽനിന്ന് രാജി വയ്ക്കുന്നതിന് മുൻപ്, ഇന്ത്യൻ വംശജയായ സുവെല്ല ബ്രേവർമാൻ നടത്തിയ ഒരു പ്രസ്താവനയോട് ഇന്ത്യ അന്ന് ശക്തമായി പ്രതികരിച്ചിരുന്നു. യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായുള്ള വീസ അനുവദിക്കൽ കാര്യത്തിലായിരുന്നു അത്. ഇന്ത്യയുമായി ഒരു ‘തുറന്ന അതിർത്തി’ കാര്യം താൻ ഉദ്ദേശിക്കുന്നില്ലെന്നും അതിനല്ല ബ്രെക്സിറ്റിന് ആളുകൾ വോട്ടുചെയ്തത് എന്നുമായിരുന്നു ആ പ്രസ്താവന. ഒപ്പം അവർ ഇത്രകൂടി പറഞ്ഞു: ‘യുകെയിൽ വീസ കാലാവധി കഴിഞ്ഞും തങ്ങുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്’ എന്ന്.

റിഷി സുനക്കും സുവെല്ല ബ്രേവർമാനും (Photo by ANDY BAILEY / UK PARLIAMENT / AFP)
ADVERTISEMENT

സ്വാഭാവികമായും ഇത് ഇന്ത്യയെ ചൊടിപ്പിക്കുകയും ബ്രേവർമാന് മറുപടി നൽകുകയും ചെയ്തിരുന്നു. വ്യക്തിഗത ഇ–മെയിലിൽനിന്ന് ഔദ്യോഗിക കാര്യങ്ങൾ അയച്ച പിഴവിന്റെ പേരിൽ അവർ രാജി വച്ചെങ്കിലും ആറു ദിവസത്തിനുള്ളിൽ ബ്രേവർമാൻ ഋഷി സുനക് മന്ത്രിസഭയിൽ വീണ്ടും ആഭ്യന്തര മന്ത്രിയായി നിയമിതയായി. കഴിഞ്ഞയാഴ്ച അവർ റുവാണ്ടൻ സന്ദർശനത്തിലായിരുന്നു. റുവാണ്ടൻ വിദേശകാര്യ മന്ത്രി വിൻസന്റ് ബിരൂട്ടയുമായി കൂടിക്കാഴ്ച നടത്തിയ അവർ ബ്രിട്ടിഷ് സർക്കാരിന്റെ ‘അഭയാർഥികളെ കയറ്റി അയയ്ക്കൽ’ പദ്ധതിയുടെ അവസാനഘട്ട ഒരുക്കങ്ങളും വിലയിരുത്തി.

ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക് ഈയിടെ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ബ്രേവർമാന്റെ സന്ദർശനം. അനധികൃതമായി എത്തുന്നവരെ തടങ്കലിലാക്കും; തു‌ടർന്ന് സ്വന്തം രാജ്യത്തേക്കോ അല്ലെങ്കിൽ റുവാണ്ട പോലെ സുരക്ഷിതമായ മൂന്നാമതൊരു രാജ്യത്തേക്കോ മാറ്റുമെന്നായിരുന്നു സുനക് വ്യക്തമാക്കിയത്. അവരെ പിന്നീട് യുകെയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുമെന്നും സുനക് പറഞ്ഞിരുന്നു.

റുവാണ്ടയിലേക്ക് അഭയാർഥികളെ അയയ്ക്കാനുള്ള തീരുമാനത്തിനെതിരെ സെൻട്രൽ ലണ്ടനിൽ നടന്ന പ്രതിഷേധം (Photo by Niklas HALLE'N / AFP)

ചെറു ബോട്ടുകളിൽ ഇംഗ്ലിഷ് ചാനൽ കടന്നും ട്രക്കുകളിൽ ഒളിച്ചുെമാക്കെയായി നൂറുകണക്കിന് പേരാണ് അഭയാർഥികളായി യുകെയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിന്റെ തീരത്ത് 2022–ൽ മാത്രം 45,000–ത്തിലധികം കുടിയേറ്റക്കാർ അനധികൃതമായി വന്നിറങ്ങി. 2021–ൽ ഇത് 28,526, 2020–ൽ 8404 എന്നിങ്ങനെയായിരുന്നു. ഇത് കർശനമായി നിയന്ത്രിക്കും എന്നാണ് ബ്രിട്ടിഷ് സർക്കാർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനാണ് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്. എന്നാൽ സുവെല്ലാ ബ്രേവർമാനെതിരെ രൂക്ഷമായ ആക്രമണമാണ് പ്രതിപക്ഷം നടത്തുന്നത്.

അഭയം ആവശ്യപ്പെട്ടുകൊണ്ട് 2022–ൽ മാത്രം യുെകയ്ക്ക് കിട്ടിയത് 74,700 അപേക്ഷകളാണ്. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും കൂടിയ കണക്കാണിത്.

എത്ര പേരെ റുവാണ്ട സ്വീകരിക്കുമെന്നോ എത്ര പണം ഇതിനായി ബ്രിട്ടനിലെ നികുതിദായകർ നൽകേണ്ടി വരുമെന്നോ ഉള്ള കാര്യത്തിൽ ബ്രേവർമാന് യാതൊരു ധാരണയുമില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ‘പദ്ധതി പരാജയമാണെന്നും നിരവധി തട്ടിപ്പുകൾ നടക്കാനിടയുണ്ടെന്നും മനസ്സിലായിട്ടും 14 കോടി പൗണ്ട് നൽകിക്കഴിഞ്ഞു. ഇത്തരം പിആർ പരിപാടികൾക്ക് പകരം അവർ ചെയ്യേണ്ടത് യുകെയിലേക്ക് ബോട്ട് മാർ‌ഗം അപകടരമായ രീതിയിൽ അഭയാർഥികളെ കൊണ്ടുവരുന്ന കള്ളക്കടത്ത് സംഘങ്ങളെ തടയുകയാണ്’, എന്നായിരുന്നു അവരുടെ വിമർശനം.

ADVERTISEMENT

∙ പ്രീതി പട്ടേലിൽനിന്ന് സുവെല്ല ബ്രേവർമാനിലേക്ക്

യുകെയിൽനിന്ന് റുവാണ്ടയിലേക്ക് അഭയാർഥികളെ കൊണ്ടുപോകുന്നത് സംബന്ധിച്ചുള്ള ധാരണാപത്രം തങ്ങൾ പുതുക്കിയെന്ന് വിൻസന്റ് ബിരൂട്ടയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ബ്രേവർമാൻ പറഞ്ഞിരുന്നു. യുകെയിൽനിന്നു വരുന്ന ആയിരക്കണക്കിനു പേരെ ഉൾക്കൊള്ളാൻ തങ്ങൾ തയാറാണെന്ന് റുവാണ്ടൻ അധികൃതരും വ്യക്തമാക്കി. ‘റുവാണ്ട സാമ്പത്തികമായി വേഗത്തിൽ വളരുന്ന, പുരോഗമന രാജ്യമാണ്. എന്തൊക്കെ അവസരങ്ങൾ നൽകാൻ ഈ രാജ്യത്തിന് കഴിയുമെന്ന കാര്യം ഞാൻ നേരിൽ കണ്ടു’, ബ്രേവർമാനും പറയുന്നു. കഴിഞ്ഞ വർഷം ബോറിസ് ജോൺസൻ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് നിയമവിരുദ്ധ കുടിയേറ്റ ബിൽ യുകെ സർക്കാർ കൊണ്ടുവരുന്നത്. യുകെയിൽ അനധികൃതമായി കുടിയേറുന്നവരെ തിരിച്ചയയ്ക്കുക, അല്ലെങ്കിൽ റുവാണ്ടയിലേക്ക് മാറ്റുക എന്നതായിരുന്നു തീരുമാനം. ഇതിന്റെ മുന്നൊരുക്കങ്ങൾക്കായാണ് 14 കോടി പൗണ്ട് റുവാണ്ടയ്ക്ക് നൽകിയതും.

പ്രീതി പട്ടേൽ (AFP PHOTO/ Jessica Taylor /UK Parliament)

രാജ്യത്തെത്തുന്ന അനധികൃത കുട‌ിയേറ്റക്കാരായ പുരുഷന്മാരെയാണ് ആദ്യഘട്ടമായി റുവാണ്ടയിലേക്ക് അയയ്ക്കുക. റുവാണ്ടയുെട മനുഷ്യാവകാശ ചരിത്രം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഇതിനെതിരെ വ്യാപകമായ എതിർപ്പുകൾ ഉണ്ടായെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകാനായിരുന്നു സർക്കാർ തീരുമാനം. മനുഷ്യക്കടത്ത് തടയാനും ‘സമുദ്രങ്ങൾ ശവപ്പറമ്പാകാതിരിക്കാനു’മാണ് ഈ തീരുമാനമെന്നാണ് 2022 ഏപ്രിലിൽ ബോറിസ് ജോൺസൻ പറഞ്ഞത്. തുടർന്ന്, അന്നത്തെ ആഭ്യന്തര മന്ത്രിയായ ഇന്ത്യൻ വംശജ പ്രീതി പട്ടേൽ റുവാണ്ടൻ തലസ്ഥാനമായ കിഗാലിയിലെത്തി കരാറിൽ ഒപ്പുവച്ചു.

‘അനധികൃത കുടിയേറ്റത്തെ മുഴുവനായി മാറ്റിമറിക്കുന്ന ലോകത്തെ ആദ്യത്തെ സംഭവം’ എന്നാണ് അന്ന് പ്രീതി പട്ടേൽ വിശദീകരിച്ചത്. എന്നാൽ യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സിന്റെ ഇടപെടലുണ്ടായതോടെ റുവാണ്ടയിലേക്ക് അഭയാർഥികളെ കയറ്റിവിടുന്നത് താത്കാലികമായി നിർത്തി വച്ചു. അഭയം തേടുന്നവർക്ക് റുവാണ്ട ഒരു സുരക്ഷിത സ്ഥലമല്ല എന്നതാണ് ഈ പദ്ധതിയെ എതിർക്കുന്നവർ പറയുന്നത്. എല്ലാ മനുഷ്യാവകാശ നിയമങ്ങളും ലംഘിക്കുന്നതാണ് ഈ പദ്ധതിയെന്നും അവർ കുറ്റപ്പെടുത്തുന്നു.

റുവാണ്ട പ്രസിഡന്റ് പോൾ കഗാമെ (Photo by Ludovic MARIN / POOL / AFP)

എന്നാൽ 2022 ഡിസംബറിൽ യുകെയിലെ ഒരു കോടതി പദ്ധതിക്ക് അനുമതി നൽകുകയും ഇത് ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ചട്ടങ്ങളെ ലംഘിക്കുന്നതല്ലെന്നും വിധിച്ചിരുന്നു. അതേസമയം, പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചവർക്ക് മേൽക്കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്നും അതുവരെ പദ്ധതി നിർത്തി വയ്ക്കാനും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അനുകൂല വിധി വരുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ; ഇല്ലെങ്കിൽ ഇതിനെ മറികടക്കാൻ നിയമനിർമാണം നടത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ബ്രേവർമാന്റെ റുവാണ്ടൻ സന്ദർശനം. പദ്ധതി തുടങ്ങിവച്ച പ്രീതി പട്ടേലും ഇപ്പോൾ ഇതിനായി ശക്തമായി വാദിച്ച് മുന്നോട്ടു പോകുന്ന സുവെല്ലാ ബ്രേവർമാനും കുടിയേറ്റക്കാരായ ഇന്ത്യൻ‌ വംശജരുടെ പിന്മുറക്കാരാണെന്ന വൈരുധ്യവും ഇവിടുണ്ട്.

∙ എന്തുകൊണ്ട് റുവാണ്ട? എന്താണ് വിമർശനം?

കലാപങ്ങളും പ്രകൃതിദുരന്തങ്ങളും യുദ്ധങ്ങളും മൂലം നൂറുകണക്കിന് പേരാണ് ദിനേനയെന്നോണം അഭയാർഥികളാകുന്നത്. ആഫ്രിക്കൻ, പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്ന് യൂറോപ്പിലേക്കും മറ്റും മനുഷ്യരുടെ ഒഴുക്ക് ആരംഭിച്ച് കാലങ്ങളായി. ഇതിനൊപ്പം അഭയാർഥികൾക്ക് അഭയം നൽകുന്നതിനെതിരെ യൂറോപ്യൻ രാജ്യങ്ങളിൽ എതിർപ്പുകളും ഉയര്‍ന്നു വന്നു. അത് പലപ്പോഴും വംശീയ ആക്രമണങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും വരെ നയിച്ചു. തങ്ങളുടെ രാജ്യത്തെ വിഭവങ്ങൾ അഭയാർഥികൾ കൊള്ളയടിക്കുന്നു എന്നും തങ്ങളുടെ നികുതിയിലാണ് അവരെ തീറ്റിപ്പോറ്റുന്നത് എന്നുമെല്ലാമുള്ള ആരോപണങ്ങൾ ഉയർത്തി വലതു രാഷ്ട്രീയ സംഘടനകളും ശക്തമായി. ഇതോടെയാണ് പലയിടത്തും കുടിയേറ്റ നിയമങ്ങൾ ശക്തമാവുന്നതും അഭയാർഥികൾക്ക് വിലക്ക് പ്രഖ്യാപിക്കപ്പെടുന്നതും. ഇന്ന് പല യൂറോപ്യൻ രാജ്യങ്ങളിലേയും കുടിയേറ്റ നിയമങ്ങൾ ശക്തവും കർശനവുമാണ്. ഈ രീതിയിൽ തന്നെയാണ് ഇപ്പോൾ യുകെയും നീങ്ങുന്നത്.

തലസ്ഥാനമായ കിഗാലിക്ക് പുറത്ത് കാർഷിക സമൂഹമായാണ് റുവാണ്ട അറിയപ്പെടുന്നത്. 1.3 കോടി ജനം പാർക്കുന്ന ഈ രാജ്യത്തെ ഗ്രാമീണ മേഖലകളിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഉള്ള ഭൂമിയിൽ കൃഷിയും നടക്കുന്നു. അതുകൊണ്ടുതന്നെ അഭയാർഥികളെ എവിടെയാണ് പുനരധിവസിപ്പിക്കേണ്ടത് എന്നതിലും വിമർശനങ്ങൾ ഉയർന്നിരുന്നു. വലിയ തോതിൽ അഭയാർഥികൾ ഇതിനകംതന്നെ ജീവിക്കുന്ന രാജ്യവുമാണ് റുവാണ്ട.

യുഎന്നിന്റെയും ആഫ്രിക്കൻ യൂണിയന്റെയും അഭയാർഥി പദ്ധതികളുടെ ഭാഗമായി 2019 മുതൽ ലിബിയയിൽനിന്നുള്ള അഭയാർഥികള്‍ റുവാണ്ടയിൽ എത്തിയിരുന്നു. കോംഗോ, ബുറുണ്ടി പോലുള്ള കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 1.3 ലക്ഷം അഭയാർഥികളാണ് അടുത്തിടെ റുവാണ്ടയിൽ എത്തിയിയത്. കോംഗോയിൽ റുവാണ്ട നടത്തുന്ന നിഴൽ യുദ്ധം അവിടെനിന്നുള്ള ധാരാളം പേരെ അഭയാർഥികളാക്കിയിട്ടുണ്ട്. 2020–ലെ ‘ഫ്രീഡം ഹൗസ്’ റിപ്പോർട്ട് പറയുന്നത്, കോംഗോയിൽനിന്നും ബുറുണ്ടിയിൽനിന്നുമുള്ള ചെറുപ്പക്കാരായ അഭയാർഥികൾ വലിയ തോതിലുള്ള ലൈംഗിക ചൂഷണത്തിന് റുവാണ്ടയിൽ ഇരയാകുന്നു എന്നാണ്. ഇവരെ സായുധ സംഘങ്ങളും തങ്ങളുടെ കൂട്ടത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്.

∙ എന്താണ് യുകെ–റുവാണ്ട കരാർ?

യുകെയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ ഇനി മുതൽ റുവാണ്ട പോലുള്ള രാജ്യങ്ങളിലേക്ക് അയയ്ക്കാനാണ് തീരുമാനം. അവിടെ താമസമടക്കം ചെലവുകൾ അധികൃതർ വഹിക്കും. ജോലി ചെയ്യാൻ താത്പര്യമുള്ള, യോഗ്യതയുള്ളവർക്ക് അത് ചെയ്യാം. അവിടെ പൗരത്വത്തിന് അപേക്ഷിക്കുകയുമാകാം. ഇതാണ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി. അതേസമയം, വിമർശകർ പറയുന്നത്, അഭയാർഥികളെ പാവപ്പെട്ട ആഫ്രിക്കൻ രാജ്യങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയാണ് യൂറോപ്യൻ യൂണിയൻ എന്നാണ്. ലിബിയയിലെ ഡിറ്റൻഷൻ സെന്ററുകളിലുണ്ടായിരുന്ന 3000–ത്തോളം പേർ യൂറോപ്പിലെത്താൻ ശ്രമിച്ചിരുന്നു എങ്കിലും ഒരു യുഎൻ പദ്ധതിയുടെ പേരിൽ ഇവരെ മാറ്റിയത് നൈജീരിയയിലേക്കാണ്. തങ്ങൾ അവരെ ‘രക്ഷപെടുത്തുക’യായിരുന്നു എന്നാണ് യുഎൻ അവകാശപ്പെട്ടത്. ഇത്തരത്തിൽ പണത്തിന് ആവശ്യമുള്ള പല ആഫ്രിക്കൻ രാജ്യങ്ങളിലും ഡിറ്റൻഷൻ സെന്ററുകൾ നിർമിച്ച്, അഭയാർഥികളെ തങ്ങളുടെ രാജ്യത്തുനിന്ന് ഒഴിവാക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ ചെയ്യുന്നത് എന്നാണ് ആരോപണങ്ങൾ.

അഭയം ആവശ്യപ്പെട്ടുകൊണ്ട് 2022–ൽ മാത്രം യുെകയ്ക്ക് കിട്ടിയത് 74,700 അപേക്ഷകളാണ്. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും കൂടിയ കണക്കാണിത്. ഇതിൽ 23,800 പേർക്കും അവരെ ആശ്രയിച്ചു നിൽക്കുന്നവർക്കും സംരക്ഷണം അനുവദിക്കുകയും ചെയ്തിരുന്നു. ബാക്കി വരുന്നവരെ അഭയാർഥികളായി തന്നെ കണക്കാക്കുന്നു. നിലവിൽ അഭയാർഥികളുടെ കാര്യങ്ങൾ നോക്കുന്നതിന് വര്‍ഷത്തിൽ 150 കോടി പൗണ്ട് എങ്കിലും യുകെയ്ക്ക് ചിലവുണ്ട്. അഭയാർഥികൾക്കായി താമസ സൗകര്യവും മറ്റും ഒരുക്കാൻ ദിവസം 70 ലക്ഷം പൗണ്ടാണ് കണക്കാക്കിയിരിക്കുന്നത്.

എന്നാൽ ഇവരെ റുവാണ്ടയ്ക്ക് കൈമാറുന്നതാണ് കൂടുതൽ ലാഭം എന്നാണ് പദ്ധതിയെ അനുകൂലിക്കുന്നവർ പറയുന്നത്. അഞ്ചു വർഷത്തെ പൈലറ്റ് പദ്ധതിയായാണ് ഇപ്പോൾ ഇത് നടപ്പാക്കാൻ ഒരുങ്ങുന്നത്. അതേസമയം, റുവാണ്ടയിലേക്ക് അഭയാർഥികളെ അയയ്ക്കുന്ന കാര്യം ‘കുറച്ചുകൂടി വൈകിയേക്കു’മെന്ന് ഋഷി സുനക് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഓഗസ്റ്റോടു കൂടി റുവാണ്ടയ്ക്കുള്ള ആദ്യ വിമാനം പുറപ്പെടും എന്നായിരുന്നു നേരത്തേ ബ്രിട്ടിഷ് സർക്കാർ പറഞ്ഞിരിക്കുന്നത്. എന്നാൽ നിയമപരമായ പ്രശ്നങ്ങൾ കൂടി ഉൾപ്പെടുന്നതിനാൽ ഇത് വീണ്ടും വൈകിയേക്കുമെന്നാണ് സുനകിന്റെ പ്രസ്താവനയിൽനിന്ന് മനസ്സിലാകുന്നത്.

റുവാണ്ടയിലേക്ക് അഭയാർഥികളെ അയയ്ക്കാനുള്ള തീരുമാനത്തിനെതിരെ സെൻട്രൽ ലണ്ടനിലെ ആഭ്യന്തര വകുപ്പ് ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധം (Photo by Niklas HALLE'N / AFP)

∙ ഇസ്രയേലും ഓസ്ട്രേലിയയും തുടങ്ങിവച്ച മാതൃക

യുകെ മാത്രമല്ല ഇത്തരത്തിൽ അനധികൃത കുടിയേറ്റക്കാരെ മറ്റു രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന രാജ്യം. ഓസ്ട്രേലിയ 2001 മുതൽ ഇത്തരത്തിൽ രാജ്യത്തിനു പുറത്തുള്ള ഡിറ്റൻഷൻ കേന്ദ്രങ്ങളിലേക്ക് അഭയാർഥികളെ അയയ്ക്കുന്നുണ്ട്. 2013–ൽ ഓസ്ട്രേലിയ കുടിയേറ്റ നിയമം കൂടുതൽ കർശനമാക്കി. 2012 മുതൽ 2019 വരെയുള്ള സമയത്ത് 4,000ത്തോളം പേരെ ഇത്തരത്തിൽ ക്യാംപുകളിലേക്ക് അയച്ചു എന്നാണ് കണക്ക്. പസിഫിക് മേഖയിൽ സ്ഥിതി ചെയ്യുന്ന നൗരു, പാപ്പുവ ന്യൂ ഗിനിയയിലെ മാനൂസ് പോലുള്ള ദ്വീപുകൾ തുടങ്ങിയവയിലാണ് ഈ ഡിറ്റൻഷൻ കേന്ദ്രങ്ങളുള്ളത്. ഇവിടുത്തെ മോശം ജീവിതസാഹചര്യങ്ങളുടെ പേരിൽ ഓസ്ട്രേലിയ വലിയ തോതിൽ വിമർശനവും ഏറ്റുവാങ്ങിയിരുന്നു. അക്രമങ്ങൾ, കൊലപാതകം, വൈദ്യശുശ്രൂഷ ലഭിക്കായ്മ, ആത്മഹത്യ തുടങ്ങിയവയിലൂടെ നിരവധി പേർക്ക് ഇവിടെ ജീവൻ നഷ്ടപ്പെട്ടിട്ടുമുണ്ട്. 2021-22 വർഷത്തിൽ മാത്രം ഈ പദ്ധതിക്കായി ഓസ്ട്രേലിയ 100 കോടി ഡോളർ എങ്കിലും ചെലവഴിച്ചിട്ടുണ്ട് എന്നാണ് കണക്ക്.

അനധികൃത കുടിയേറ്റക്കാരെ ഇത്തരത്തിൽ മറ്റു രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന മറ്റൊരു രാജ്യം ഇസ്രയേലാണ്. സുഡാൻ, എറിത്രിയ പോലുള്ള രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം ഏറിയതോടെയാണ് ഇത്. മൂന്ന് കാര്യങ്ങളാണ് കുടിയേറ്റക്കാർക്ക് മുന്നിൽ വയ്ക്കുക, ഒന്നുകിൽ സ്വന്തം രാജ്യത്തേക്ക് തിരികെ പോവുക, അല്ലെങ്കിൽ ഇസ്രയേലിലെ ഡിറ്റൻഷൻ സെന്ററിലേക്ക് മാറുക, അതായത് ജയിലിൽ പോവുക. മൂന്നാമത്തേത് റുവാണ്ടയിലേക്കോ ഉഗാണ്ടയിലേക്കോ പോവുക. ഇതിന് ഒരു ഭാഗത്തേക്കുള്ള വിമാനടിക്കറ്റും 3500 ഡോളറും നൽകും. 2013–18 കാലയളവിൽ ഏതാണ്ട് 4000ത്തോളം അഭയാർഥികളെ റുവാണ്ട, ഉഗാണ്ട എന്നീ രാജ്യങ്ങളിലേക്ക് ഇസ്രയേൽ കയറ്റിവിട്ടിട്ടുണ്ട്. എന്നാൽ പലപ്പോഴും റുവാണ്ടൻ അധികൃതരുടെ ഒത്താശയോടെ മനുഷ്യക്കടത്തുകാർ ഇവരെ ഉഗാണ്ടയിലേക്ക് അയയ്ക്കുന്ന നിരവധി കഥകൾ പുറത്തു വന്നിരുന്നു. അവിടെനിന്ന് വീണ്ടും ഇവർ യൂറോപ്പ് ലക്ഷ്യമാക്കി യാത്ര തുടങ്ങുന്നു.

ഇസ്രയേലിന്റെ ഈ പദ്ധതി വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. 2018–ഓടു കൂടി ഇസ്രയേലിൽ ഉണ്ടായിരുന്ന അനധികൃത കുടിയേറ്റക്കാരിൽ 30 ശതമാനത്തോളം പേർ രാജ്യം വിടുകയുണ്ടായി. ഇത്തരത്തിൽ കയറ്റി വിടുന്ന ആളുകളുടെ കാര്യത്തിൽ ഇസ്രയേലിന് യാതൊരു ഉത്തരവാദിത്തവും ഇല്ല എന്നു വന്നതോടെ വലിയ പ്രതിഷേധം 2018–ൽ അരങ്ങേറിയിരുന്നു. ഇത് കോടതിയുടെ ഇടപെടലിലേക്ക് നയിക്കുകയും പദ്ധതി പാതിവഴിയിൽ അവസാനിക്കുകയുമായിരുന്നു.

റുവാണ്ടയിലേക്ക് അഭയാർഥികളെ അയയ്ക്കാനുള്ള തീരുമാനത്തിനെതിരെ സെൻട്രൽ ലണ്ടനിൽ നടന്ന പ്രതിഷേധം (Photo by Niklas HALLE'N / AFP)

ഈ പദ്ധതി നടപ്പാക്കാനൊരുങ്ങിയ മറ്റൊരു രാജ്യം ഡെന്മാർക്ക് ആയിരുന്നു. കർശനമായ കുടിയേറ്റ വിരുദ്ധ നിയമം നിലവിലുള്ള രാജ്യമാണ് ഡെന്മാർക്ക്. തുനീസിയ, ഈജിപ്ത്, റുവാണ്ട, ഉഗാണ്ട പോലുള്ള രാജ്യങ്ങളിലേക്ക് അഭയാർഥികളെ കയറ്റി വിടുന്ന പദ്ധതിക്ക് ഡെന്മാർക്കും ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ പലയിടത്തും വിജയം കാണാത്തതിനാൽ ഇക്കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾ‌ക്ക് പൊതുവായ ഒരു നയം ഉണ്ടാകുന്നതു വരെ പദ്ധതി നടപ്പാക്കുന്നത് നിർത്തി വച്ചിരിക്കുകയാണ് ഡെന്മാർക്ക്. നൈജീരിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലേക്ക് അഭയാർഥികളെ കയറ്റി അയയ്ക്കാനുള്ള പദ്ധതികളും പല യൂറോപ്യൻ രാജ്യങ്ങളും അണിയറയിൽ ഒരുക്കുന്നുണ്ട്.

English Sumamry: Why is the UK Planning to Send Asylum Seekers to Rwanda and What is the Controversy?