10-ാം റിൻപോച്ച മംഗോളിയയിൽ നിന്ന്; എവിടെയെന്നറിയാതെ ചൈന കവർന്ന പഞ്ചൻ ലാമ; ദലൈ ലാമയുടെ മനസ്സിലെന്ത്?
എങ്കിലും തന്റെ പിൻഗാമിയെ കണ്ടെത്താതെ ദലൈ ലാമ കടന്നു പോകുമോ എന്ന് ഭയക്കുന്നവരും സംശയിക്കുന്നവരുമാണ് മിക്ക ടിബറ്റുകാരും. ഇതിനൊരു ഉത്തരം കൂടിയായാണ് പലരും അടുത്തിടെ നടന്ന ഒരു സംഭവത്തെ വിശേഷിപ്പിക്കുന്നത്. ടിബറ്റൻ ബുദ്ധിസത്തിലെ മൂന്നാമത്തെ ഉന്നത പദവിയിലേക്ക് അദ്ദേഹം ഒരു എട്ടു വയസുകാരനെ വാഴിച്ചു. അടുത്ത ദലൈ ലാമയെ കണ്ടെത്തുന്ന കാര്യത്തിൽ നിർണായക പദവിയാണ് പത്താമത്തെ ഈ റിൻപോച്ചെയ്ക്കുള്ളത്. ടിബറ്റിനെ തങ്ങളുടെ ഭാഗമാക്കിയ ചൈനയ്ക്ക് ടിബറ്റൻ ജനതയേയും ടിബറ്റൻ ബുദ്ധിസത്തേയും തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാനുള്ള അവസരത്തിന് തടസമായേക്കാൻ സാധ്യതയുള്ള നീക്കം കൂടിയാണ് ഇത് എന്നതു കൊണ്ട് വരുംനാളുകളിൽ ഏറെ കോളിളക്കങ്ങൾക്കും ഇത് വഴിവച്ചേക്കാം.

താൻ 113 വയസു വരെ ജീവിക്കുമെന്നാണ് ടിബറ്റൻ ബുദ്ധമതക്കാരുടെ ആത്മീയാചാര്യനായ 14–ാമത് ദലൈ ലാമ ടെൻസിൻ ഗ്യാത്‍സോ പറയുന്നത്. അതുകൊണ്ട് തന്റെ പിൻഗാമിയെ കണ്ടെത്തുന്ന കാര്യത്തിൽ ഇനിയും സമയമുണ്ടെന്ന് 87–കാരനായ അദ്ദേഹം പറയുന്നു. എന്നാൽ ചിലപ്പോഴെങ്കിലും അദ്ദേഹം പറയാറുള്ള മറ്റൊരു കാര്യമുണ്ട്; രാജാവും ആത്മീയാചാര്യനുമൊക്കെ പഴഞ്ചൻ കാര്യങ്ങളാണ്, ടിബറ്റൻ ജനതയുടെ കാര്യങ്ങൾ നോക്കാനുള്ള ചുമതല ടിബറ്റിനു പുറത്തു പ്രവർത്തിക്കുന്ന സർക്കാരി (government in exile) ന് നൽകുകയാണ് ചെയ്യേണ്ടതെന്ന്.
എങ്കിലും തന്റെ പിൻഗാമിയെ കണ്ടെത്താതെ ദലൈ ലാമ കടന്നു പോകുമോ എന്ന് ഭയക്കുന്നവരും സംശയിക്കുന്നവരുമാണ് മിക്ക ടിബറ്റുകാരും. ഇതിനൊരു ഉത്തരം കൂടിയായാണ് പലരും അടുത്തിടെ നടന്ന ഒരു സംഭവത്തെ വിശേഷിപ്പിക്കുന്നത്. ടിബറ്റൻ ബുദ്ധിസത്തിലെ മൂന്നാമത്തെ ഉന്നത പദവിയിലേക്ക് അദ്ദേഹം ഒരു എട്ടു വയസുകാരനെ വാഴിച്ചു. അടുത്ത ദലൈ ലാമയെ കണ്ടെത്തുന്ന കാര്യത്തിൽ നിർണായക പദവിയാണ് പത്താമത്തെ ഈ റിൻപോച്ചെയ്ക്കുള്ളത്. ടിബറ്റിനെ തങ്ങളുടെ ഭാഗമാക്കിയ ചൈനയ്ക്ക് ടിബറ്റൻ ജനതയേയും ടിബറ്റൻ ബുദ്ധിസത്തേയും തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാനുള്ള അവസരത്തിന് തടസമായേക്കാൻ സാധ്യതയുള്ള നീക്കം കൂടിയാണ് ഇത് എന്നതു കൊണ്ട് വരുംനാളുകളിൽ ഏറെ കോളിളക്കങ്ങൾക്കും ഇത് വഴിവച്ചേക്കാം.
∙ ആരാണ് ആ എട്ടു വയസുകാരൻ?
മംഗോളിയയിലെ ഏറ്റവും പ്രമുഖമായ രാഷ്ട്രീയ, വ്യവസായ കുടുംബങ്ങളിലൊന്നിലാണ് ഈ എട്ടു വയസുകാരൻ ജനിച്ചത്. 2015–ൽ അമേരിക്കയിലായിരുന്നു ജനനം. നാഷനൽ യൂണിവേഴ്സിറ്റി ഓഫ് മംഗോളിയയിലെ കണക്ക് പ്രഫസറായ അൽതാന്നർ ചിൻചുലൂണിന്റെയും ഒരു വ്യവസായ സാമ്രാജ്യത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥയായ മൊങ്ക്നാസൻ നാർമണ്ടാക്കിന്റെയും ഇരട്ട കുട്ടികളായ അഗ്യുദൈ, അച്ചിൽതായ് എന്നിവരിലൊരാളാണ് പത്താം റിൻപോച്ച. ഈ കുട്ടികളുടെ മുത്തശി ഗരംജാവ് സെഡാൻ മംഗോളിയൻ പാർലമെന്റംഗമായിരുന്നു.
പത്താമത് ഖൽക്ക ജെത്‍സുൻ ധാംപ എന്നാണ് ടിബറ്റൻ ബുദ്ധിസ്റ്റ് പാരമ്പര്യത്തിൽ ഈ പദവി അറിയപ്പെടുന്നത്. ദലൈ ലാമയും പഞ്ചൻ ലാമയും കഴിഞ്ഞാൽ മൂന്നാമത്തെ ഉയർന്ന പദവിയാണിത്. അതുപോലെ മംഗോളിയയിലെ ടിബറ്റൻ ബുദ്ധമതത്തിന്റെ ആത്മീയാചാര്യനും ഈ റിൻപോച്ചെ ആയിരിക്കും. ദലൈ ലാമയുടെ പിൻഗാമിയെ കണ്ടെത്തുന്നതിൽ നിര്‍ണായക പങ്കു വഹിക്കുന്ന പദവികളിലൊന്നാണ് ഇത് എന്നതുകൊണ്ടാണ് ഈ എട്ടു വയസുകാരന്റെ സ്ഥാനാരോഹണം ഏറെ പ്രശ്നം സൃഷ്ടിക്കുന്നത്. കാരണം, സർക്കാർ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്ന നേതാക്കളെ മാത്രമേ അംഗീകരിക്കൂ എന്നാണ് ചൈനീസ് നിലപാട്. ഇത് വകവയ്ക്കാതെയാണ് ദലൈ ലാമ പത്താം റിൻപോച്ചയെ നിയമിച്ചിരിക്കുന്നത്.
2016–ൽ മംഗോളിയ സന്ദർശിച്ച ദലൈ ലാമ അന്തരിച്ച ഒമ്പതാം ഖൽക്ക ജെത്‍സുൻ ധാംപയുടെ പുനർജന്മമായ കുട്ടിയെ കണ്ടെത്തിയെന്ന് അറിയിച്ചിരുന്നു. അന്ന് ആരംഭിച്ചതാണ് സ്ഥാനാരോഹണ ചടങ്ങുകൾ. ഈ വർഷം ഫെബ്രുവരിയിൽ മംഗോളിയയിൽ നടന്ന ചടങ്ങിൽ കുട്ടിയുടെ സ്ഥാനാരോഹണം നടന്നു. ഇതിന്റെ സമാപന ചടങ്ങുകളാണ് മാർച്ച് എട്ടിന് ഹിമാചൽ പ്രദേശിലെ ധരംശാലയില്‍ ദലൈ ലാമ നിർവഹിച്ചത്. മംഗോളിയയിൽ നിന്നുള്ള 600–ഓളം ബുദ്ധ സന്യാസിമാർ ഉൾപ്പെടെ 5000–ത്തോളം പേർ പങ്കെടുത്തു എന്നാണ് റിപ്പോർട്ടുകൾ.
ബുദ്ധമതാശയങ്ങൾ പഠിക്കാനും മറ്റുമായി കുട്ടി ഇന്ത്യയിലേക്ക് വന്നുവെന്നും ഹിമാചലിലോ കർണാടകത്തിലോ ഇന്ത്യയിലെ മറ്റേതെങ്കിലും ഭാഗത്തുള്ള ടിബറ്റൻ കേന്ദ്രങ്ങളിലോ ഉണ്ടാകാമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 10–ാം റിൻപോച്ചയുടെ സുരക്ഷ മുൻനിർത്തി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടുമില്ല. അതിനു കാരണമുണ്ട്.
∙ 27 വർഷം മുമ്പ് കാണാതായ പഞ്ചൻ ലാമ
1995–ലാണ് ഗെധുൻ ചോക്കീ നൈമയെ ടിബറ്റൻ ബുദ്ധമതത്തിലെ രണ്ടാമത്തെ ഉന്നത പദവിയായ പഞ്ചൻ ലാമയായി ദൈല ലാമ വാഴിച്ചത്. അടുത്ത ദലൈ ലാമയെ കണ്ടെത്തുന്നതിനും ടിബറ്റൻ ബുദ്ധമതക്കാരുടെ ആത്മീയ നേതാവായി അദ്ദേഹത്തെ വളർത്തിയെടുക്കുന്നതിനും ചുമതലയുള്ള ആളാണ് പഞ്ചൻ ലാമ. ആറു വയസായിരുന്നു അന്ന് നൈമയ്ക്ക്. ചൈനീസ് അധികൃതർ കസ്റ്റഡിയിലെടുത്ത നൈമയേയും മാതാപിതാക്കളേയും പിന്നീട് ആരും കണ്ടിട്ടില്ല. ചൈനയുടെ നയം അനുസരിച്ച് ബുദ്ധമത നേതാക്കളെ തിരഞ്ഞെടുക്കാനുള്ള അവകാശം സർക്കാരിനു കൂടി ഉള്ളതാണ്. ഐക്യരാഷ്ട്ര സഭയും അമേരിക്ക പോലുള്ള രാജ്യങ്ങളും ഇയാളെ കുറിച്ച് അന്വേഷിച്ചെങ്കിലും ചൈന അവഗണിച്ചു. ഏതാനും വർഷം മുമ്പ് ചൈന വെളിപ്പെടുത്തിയത് നൈമ പഠനശേഷം ജോലി ചെയ്ത് സാധാരണ ജീവിതം നയിക്കുന്നു എന്നാണ്.
നൈമയ്ക്ക് പകരം ചൈനീസ് അധികൃതർ ആറു വയസുകാരനായ ഗ്യയ്ൻകയിൻ നോർബുവിനെ പഞ്ചൻ ലാമയായി വാഴിച്ചു. ടിബറ്റൻ സ്വദേശിയാണ് നോർബു. ഇപ്പോൾ ചൈനയിലെ ബുദ്ധിസ്റ്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായ നോർബു ചൈനയ്ക്ക് അനുകൂലമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു. അപ്പോൾ അടുത്ത ദലൈ ലാമയെ തിരഞ്ഞെടുക്കേണ്ട സാഹചര്യം വരുമ്പോൾ ചൈനീസ് അധികൃതരുടെ ഭാഷ്യമനുസരിച്ച് നോർബുവിനാണ് അതിനുള്ള അധികാരം. എന്നാൽ ദലൈ ലാമയും ടിബറ്റൻ ബുദ്ധമതക്കാരും ഇത് അംഗീകരിക്കുന്നില്ല. അതുകൊണ്ടു തന്നെ പത്താം റിൻപോച്ചയെ വാഴിച്ചത് ചൈനീസ് അധികൃതരെ പ്രകോപിപ്പിക്കുകയും ചെയ്തു. ഇനി അടുത്ത ദലൈ ലാമ ഉണ്ടാവുന്ന സാഹചര്യമുണ്ടായാൽ തന്നെ പത്താം റിൻപോച്ചയെ മുന്നിൽ നിർത്തി ടിബറ്റൻ ബുദ്ധമതക്കാർക്ക് അതിനുള്ള നടപടികൾ സ്വീകരിക്കാം. മുൻകാല ചരിത്രവും പഞ്ചൻ ലാമയുടെ ചരിത്രവും പരിശോധിക്കുമ്പോൾ ഈ സാഹചര്യത്തിൽ ചൈന അടങ്ങിയിരിക്കാൻ സാധ്യത ഒട്ടുമില്ല.
∙ അടുത്ത ദലൈ ലാമ ഉണ്ടാകുമോ? ആരാകും?
അടുത്ത ദലൈ ലാമ ഉണ്ടാകുമോ എന്ന കാര്യത്തിൽ സന്ദേഹം നിലനിൽക്കുന്നുണ്ടെങ്കിലും ടിബറ്റൻ സമൂഹം ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ ചൈന എന്തു നിലപാട് സ്വീകരിക്കും എന്നതിനെ കൂടി അനുസരിച്ചിരിക്കും മുന്നോട്ടുള്ള സംഭവഗതികൾ എന്നും പറയാം. കാരണം, 1951–ൽ ചൈന ടിബറ്റിനെ തങ്ങളോട് കൂട്ടിച്ചേർത്തത് ഭൂവിഭാഗം മാത്രമല്ല, മറിച്ച് ടിബറ്റൻ ബുദ്ധിസത്തിന്റെ പിന്തുടർച്ചാവകാശം കൂടിയാണ്. അതനുസരിച്ച് ലാമ മുതൽ ടിബറ്റൻ ബുദ്ധിസ്റ്റ് പാരമ്പര്യത്തിലുള്ള എല്ലാ ഉന്നത പദവികളിലും ആളുകളെ തിരഞ്ഞെടുക്കാനുള്ള അധികാരം ചൈനയിൽ നിക്ഷിപ്തമായിരിക്കുന്നു എന്നാണ്. പക്ഷേ ദലൈ ലാമയും ടിബറ്റൻ ഭരണാധികാരികളും ഇത് അംഗീകരിക്കുന്നില്ല. അതുകൊണ്ടു തന്നെ നിലവിലെ ദലൈ ലാമ തന്റെ പിൻഗാമിയെ കണ്ടെത്താൻ തീരുമാനിച്ചാൽ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ കാലശേഷം മറ്റുള്ളവർ അതിനു ശ്രമിച്ചാൽ ലോകത്ത് രണ്ടു ദലൈ ലാമമാരുണ്ടാകും. ടിബറ്റിനാണ് യഥാർഥ ലാമയെ തിരഞ്ഞെടുക്കാനുള്ള അവകാശമെന്ന് നേരത്തെ അമേരിക്ക അഭിപ്രായപ്പെട്ടിട്ടുണ്ട്.
1959-ലാണ് ദലൈ ലാമ ശിഷ്യർക്കൊപ്പം ഇന്ത്യയിലേക്ക് രക്ഷപെടുന്നത്. പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ആശീർവാദത്തോടെയായിരുന്നു ഈ നീക്കം. അതിനു ശേഷം ഹിമാചലിലെ ധരംശാലയാണ് ടിബറ്റൻ ബുദ്ധസത്തിന്റെ കേന്ദ്രം. ടിബറ്റൻ സർക്കാരും ഈ വിധത്തിൽ പ്രവർത്തിക്കുന്നു. അന്നു മുതൽ ദലൈ ലാമയുടെ സുരക്ഷയും ഇന്ത്യയിലും വിദേശത്തുമെല്ലാമുള്ള യാത്രകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ത്യയാണ് നോക്കുന്നത്. ഇത് പലപ്പോഴും ചൈനയെ പ്രകോപിപ്പിക്കാറുമുണ്ട്.
പൊതുവെ ചൈനയുമായി രമ്യതയിൽ മുന്നോട്ടു പോവുന്നതാണ് തന്റെ ടിബറ്റൻ നയമെന്ന് ദലൈ ലാമ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ടിബറ്റിന് സ്വാതന്ത്ര്യമല്ല, മറിച്ച് സ്വയംഭരണമാണ് താൻ കാംഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ദലൈ ലാമയേയും അദ്ദേഹം വഹിക്കുന്ന പദവിയേയും ചൈന അംഗീകരിക്കുന്നില്ല. തന്റെ പിൻഗാമിയെക്കുറിച്ച് 90 വയസ് പിന്നിട്ടതിനു ശേഷം തീരുമാനിക്കുമെന്നും ദലൈ ലാമ ഇടയ്ക്ക് വ്യക്തമാക്കിയിരുന്നു. ഒന്നുകിൽ പരമ്പരാഗത രീതിയിൽ പുനർജന്മമെന്ന നിലയിൽ അടുത്ത ദലൈ ലാമയെ കണ്ടെത്തുക, അല്ലെങ്കിൽ ദലൈ ലാമ ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരു പിൻഗാമിയെ നിർദേശിക്കുക, അതുമല്ലെങ്കിൽ ചൈനീസ് തിരഞ്ഞെടുപ്പിനെ അംഗീകരിക്കുക തുടങ്ങിയ വഴികളാണ് ലാമയ്ക്കും ടിബറ്റൻ ജനതയ്ക്കും മുന്നിലുള്ളത്. ഇതെല്ലാം നടക്കുന്നതിന്റെ കേന്ദ്രം ധരംശാല ആയതിനാൽ ദലൈ ലാമയുമായി ബന്ധപ്പെട്ട ഏതൊരു കാര്യവും ഇന്ത്യക്കും പ്രധാനമാണ്.
English Sumamry: As China Wants to Control Over Dalai Lama, the Tibetan Spiritual Leader Appoints Mongolian Head of Buddhism