മധു എന്ന രണ്ടക്ഷരത്തിന് ഇന്ന് അർഥം ഏറെയാണ്. 5 വർഷം മുൻപ് സഹജീവികളോടുള്ള ക്രൂരതയുടെ അടയാളമായിരുന്നു മധു. എന്നാൽ ഇന്നോ. ഏത് കൽത്തുറുങ്ക് തുറന്നും നീതി ദേവത വിധി നടപ്പാക്കുമെന്ന ഉറപ്പിന്റെ പേരാണ് മധു. മധു കൊലക്കേസിൽ 14 പ്രതികൾ ശിക്ഷിക്കപ്പെടുമ്പോൾ മധുവിന്റെ ജീവിതവും നിയമ പോരാട്ടവും സമൂഹത്തിന് പാഠപുസ്തകമാകുന്നു. അതേസമയം മധുവിന്റെ ജീവിതം ഈ സമൂഹത്തിന് ഒരു മുന്നറിയിപ്പുമാകുന്നു. അത്രയേറെ ക്രൂരതകളാണ് ആ കൃശഗാത്രൻ അനുഭവിച്ചത്. സമൂഹത്തിനു മുന്നിൽ ദൈന്യതയോടെയുള്ള മധുവിന്റെ മുഖമുണ്ട്. അട്ടപ്പാടി ഊരിൽ ആരെയും ദ്രോഹിക്കാതെ ജീവിച്ച മധുവിന്റെ ലോകം സിനിമയിലൂടെ നമ്മെ തേടിയെത്തുന്നു. ആയുസ്സു മുഴുവനും ദുരിത വഴികൾ മധു താണ്ടി. മധു പോയതിനു ശേഷം മധുവിന്റെ അമ്മ മല്ലിയും ബന്ധുക്കളും മനസ്സാക്ഷിയുള്ള കുറച്ചുപേരും പിന്നെയും നടന്നു. അതു കനൽ വഴികളായിരുന്നു. 5 വർഷത്തിനു ശേഷം നീതി ലഭിക്കുമ്പോൾ മധുവിന്റെ ജീവിതം അറിയാം.

മധു എന്ന രണ്ടക്ഷരത്തിന് ഇന്ന് അർഥം ഏറെയാണ്. 5 വർഷം മുൻപ് സഹജീവികളോടുള്ള ക്രൂരതയുടെ അടയാളമായിരുന്നു മധു. എന്നാൽ ഇന്നോ. ഏത് കൽത്തുറുങ്ക് തുറന്നും നീതി ദേവത വിധി നടപ്പാക്കുമെന്ന ഉറപ്പിന്റെ പേരാണ് മധു. മധു കൊലക്കേസിൽ 14 പ്രതികൾ ശിക്ഷിക്കപ്പെടുമ്പോൾ മധുവിന്റെ ജീവിതവും നിയമ പോരാട്ടവും സമൂഹത്തിന് പാഠപുസ്തകമാകുന്നു. അതേസമയം മധുവിന്റെ ജീവിതം ഈ സമൂഹത്തിന് ഒരു മുന്നറിയിപ്പുമാകുന്നു. അത്രയേറെ ക്രൂരതകളാണ് ആ കൃശഗാത്രൻ അനുഭവിച്ചത്. സമൂഹത്തിനു മുന്നിൽ ദൈന്യതയോടെയുള്ള മധുവിന്റെ മുഖമുണ്ട്. അട്ടപ്പാടി ഊരിൽ ആരെയും ദ്രോഹിക്കാതെ ജീവിച്ച മധുവിന്റെ ലോകം സിനിമയിലൂടെ നമ്മെ തേടിയെത്തുന്നു. ആയുസ്സു മുഴുവനും ദുരിത വഴികൾ മധു താണ്ടി. മധു പോയതിനു ശേഷം മധുവിന്റെ അമ്മ മല്ലിയും ബന്ധുക്കളും മനസ്സാക്ഷിയുള്ള കുറച്ചുപേരും പിന്നെയും നടന്നു. അതു കനൽ വഴികളായിരുന്നു. 5 വർഷത്തിനു ശേഷം നീതി ലഭിക്കുമ്പോൾ മധുവിന്റെ ജീവിതം അറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധു എന്ന രണ്ടക്ഷരത്തിന് ഇന്ന് അർഥം ഏറെയാണ്. 5 വർഷം മുൻപ് സഹജീവികളോടുള്ള ക്രൂരതയുടെ അടയാളമായിരുന്നു മധു. എന്നാൽ ഇന്നോ. ഏത് കൽത്തുറുങ്ക് തുറന്നും നീതി ദേവത വിധി നടപ്പാക്കുമെന്ന ഉറപ്പിന്റെ പേരാണ് മധു. മധു കൊലക്കേസിൽ 14 പ്രതികൾ ശിക്ഷിക്കപ്പെടുമ്പോൾ മധുവിന്റെ ജീവിതവും നിയമ പോരാട്ടവും സമൂഹത്തിന് പാഠപുസ്തകമാകുന്നു. അതേസമയം മധുവിന്റെ ജീവിതം ഈ സമൂഹത്തിന് ഒരു മുന്നറിയിപ്പുമാകുന്നു. അത്രയേറെ ക്രൂരതകളാണ് ആ കൃശഗാത്രൻ അനുഭവിച്ചത്. സമൂഹത്തിനു മുന്നിൽ ദൈന്യതയോടെയുള്ള മധുവിന്റെ മുഖമുണ്ട്. അട്ടപ്പാടി ഊരിൽ ആരെയും ദ്രോഹിക്കാതെ ജീവിച്ച മധുവിന്റെ ലോകം സിനിമയിലൂടെ നമ്മെ തേടിയെത്തുന്നു. ആയുസ്സു മുഴുവനും ദുരിത വഴികൾ മധു താണ്ടി. മധു പോയതിനു ശേഷം മധുവിന്റെ അമ്മ മല്ലിയും ബന്ധുക്കളും മനസ്സാക്ഷിയുള്ള കുറച്ചുപേരും പിന്നെയും നടന്നു. അതു കനൽ വഴികളായിരുന്നു. 5 വർഷത്തിനു ശേഷം നീതി ലഭിക്കുമ്പോൾ മധുവിന്റെ ജീവിതം അറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധു എന്ന രണ്ടക്ഷരത്തിന് ഇന്ന് അർഥം ഏറെയാണ്. 5 വർഷം മുൻപ് സഹജീവികളോടുള്ള ക്രൂരതയുടെ അടയാളമായിരുന്നു മധു. എന്നാൽ ഇന്നോ. ഏത് കൽത്തുറുങ്ക് തുറന്നും നീതി ദേവത വിധി നടപ്പാക്കുമെന്ന ഉറപ്പിന്റെ പേരാണ് മധു. മധു കൊലക്കേസിൽ 14 പ്രതികൾ ശിക്ഷിക്കപ്പെടുമ്പോൾ മധുവിന്റെ ജീവിതവും നിയമ പോരാട്ടവും സമൂഹത്തിന് പാഠപുസ്തകമാകുന്നു. അതേസമയം മധുവിന്റെ ജീവിതം ഈ സമൂഹത്തിന് ഒരു മുന്നറിയിപ്പുമാകുന്നു. അത്രയേറെ ക്രൂരതകളാണ് ആ കൃശഗാത്രൻ അനുഭവിച്ചത്. സമൂഹത്തിനു മുന്നിൽ ദൈന്യതയോടെയുള്ള മധുവിന്റെ മുഖമുണ്ട്. അട്ടപ്പാടി ഊരിൽ ആരെയും ദ്രോഹിക്കാതെ ജീവിച്ച മധുവിന്റെ ലോകം സിനിമയിലൂടെ നമ്മെ തേടിയെത്തുന്നു. ആയുസ്സു മുഴുവനും ദുരിത വഴികൾ മധു താണ്ടി. മധു പോയതിനു ശേഷം മധുവിന്റെ അമ്മ മല്ലിയും ബന്ധുക്കളും മനസ്സാക്ഷിയുള്ള കുറച്ചുപേരും പിന്നെയും നടന്നു. അതു കനൽ വഴികളായിരുന്നു. 5 വർഷത്തിനു ശേഷം നീതി ലഭിക്കുമ്പോൾ മധുവിന്റെ ജീവിതം അറിയാം.

∙ കൂട്ടിക്കെട്ടിയ കൈകളുമായി മധു നിന്നു, ദൈന്യതയോടെ

ADVERTISEMENT

ആ രൂപം ഓർമയില്ലേ? അല്ല, ഓർമയിൽ നിന്നു മായുമോ. ബട്ടണുകളിടാതെ തുറന്നുകിടക്കുന്ന ഷർട്ടിനിടയിയിൽ പുറത്തുകാണുന്ന നെഞ്ച്, ലുങ്കിമുണ്ടുകെ‍ാണ്ട് കൂട്ടിക്കെട്ടിയ കൈകളുമായി ഒതുങ്ങിക്കൂടി നിൽക്കുന്ന മനുഷ്യ രൂപം. കൂടുകെട്ടിയ ചുരുണ്ട മുടിയുമായി വീർപ്പുമുട്ടുന്ന ഒരാൾ. പെ‍ാടിനിറഞ്ഞ ദേഹം. മുഖത്ത് ആൾക്കൂട്ടത്തിനിടയിൽപ്പെട്ടതിന്റെ അസ്വസ്ഥതയും വിഷമവും. കാര്യങ്ങൾ കൃത്യമായി പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്തതിന്റെ അന്ധാളിപ്പ്. ചോദ്യങ്ങളൊന്നും മനസ്സിലാകാതെ വിഷമിക്കുന്ന, ചേ‍ാദിക്കുന്നവരെ മാറി മാറി നേ‍ാക്കുന്ന സ്ഥിതി. കെട്ടിയ കൈകൾ താഴേയ്ക്കിട്ട് പകച്ച് നിൽപ്പ്. ഇതാണ് ജീവനുളള മധുവിന്റെ ചിത്രമായും ദൃശ്യമായും പ്രചരിക്കുന്നത്. മനസ്സിനെ കുത്തിനേ‍ാവിക്കുന്ന കാഴ്ച. എല്ലാം മധു കെ‍ാല്ലപ്പെട്ടതിനു ശേഷമാണ് പുറത്തുവരുന്നത്. മർദ്ദനം വ്യക്തമാക്കുന്ന വിഡിയോകളും ചിത്രങ്ങളും പെ‍ാലീസ് വിചാരണസമയത്ത് കേ‍ാടതിയിൽ ഹാജരാക്കിയതേ‍ാടെ കൊലപാതകത്തിന്റെ ദയനീയതയും ക്രൂരതയും നീതിപീഠം തിരിച്ചറിഞ്ഞു.

∙ കൽപ്പൊത്തിൽ ഉറക്കം, കാട്ടിൽ കറക്കം; ‘വനവാസി’യായിരുന്നു മധു

ആരാണ് മധു? അട്ടപ്പാടിയിൽ ചിണ്ടക്കി ഊരിലാണ് മധുവിന്റെ വീട്. കെ‍ാല്ലപ്പെടുമ്പേ‍ാൾ പ്രായം 27 വയസ്സ്. അമ്മ വല്ലി, അഛൻ മല്ലൻ. സഹേ‍ാദരിമാർ സരസു, ചന്ദ്രിക. ചന്ദ്രികയും സരസുവിന്റെ ഭർത്താവ് മുരുകനും അഗളി പെ‍ാലീസ് സ്റ്റേഷനിൽ സിവിൽ പെ‍ാലീസ് ഒ‍ാഫിസർമാരാണ്. അഛന്റെ മരണത്തെ തുടർന്ന് ഏഴിൽ പഠനം നിർത്തേണ്ടിവന്നു മധുവിന്. പിന്നീട് സംയേ‍ാജിത ഗേ‍ാത്രവികസനപദ്ധതിയനുസരിച്ച് പാലക്കാട് മരപ്പണിയിൽ പരിശീലനം നേടി. ജോലി ചെയ്യാൻ ആലപ്പുഴയ്ക്ക് പേ‍ായെങ്കിലും അവിടെയുണ്ടായ സംഘർഷത്തിനിടയ്ക്ക് തലയ്ക്ക് പരുക്കേറ്റുവെന്നാണ് ബന്ധുക്കൾ പറഞ്ഞത്. തിരിച്ച് നാട്ടിലെത്തിയെങ്കിലും വീട്ടിൽ ഇരിക്കാതെ അലഞ്ഞു നടക്കലായി രീതി. ഒറ്റപ്പെട്ട സ്ഥലങ്ങളിലും മരങ്ങൾക്ക് ചുവട്ടിലും കൽപെ‍ാത്തുകൾക്കിടയിലും കഴിയാൻ തുടങ്ങി.

മധുവിന്റെ പഴയകാല ചിത്രം.

‘‘വീട്ടിൽ വല്ലപ്പേ‍ാഴും വന്നാലായി എന്നായിരുന്നു സ്ഥിതി. വീട്ടുകാർ പലതവണ പറഞ്ഞുനേ‍ാക്കിയെങ്കിലും ഫലമുണ്ടായില്ല. പതുക്കെപ്പതുക്കെ മധു ശരിക്കും വനവാസിയായി മാറി. കാട്ടിലായിരുന്നു നല്ലെ‍ാരുപങ്കും ജീവിതം. തേൻ,ചീനിക്ക, നെല്ലിക്ക തുടങ്ങിയ കാട്ടുവിഭവങ്ങൾ ശേഖരിക്കുന്നതിൽ മിടുക്കനായിരുന്നു മധുവന്നും ആദിവാസികൾ പറഞ്ഞു. വീടിന് അരികിലുളള പുഴയുടെ മറുകരയിൽ വനവിഭവങ്ങളുമായി എത്തി, മറുകരയിലുളള കുടുംബക്കാരെയേ‍ാ കുട്ടികളെയേ‍ാ കൂക്കിവിളിക്കും. അവർ മധുവിനടുത്തേയ്ക്കുചെന്ന് സാധനങ്ങൾ ശേഖരിച്ച് വിറ്റ്, പണം തിരിച്ചുകെ‍ാടുക്കും. അതും വാങ്ങി മധു കാട്ടിനുളളിലേയ്ക്ക് ഒ‍ാടിമറിയും. പിന്നീട് നാട്ടിലെ ഏതെങ്കിലും മൂലയിൽ കണ്ടാലായി’’– അട്ടപ്പാടി ആക്‌ഷൻ കൗൺസിൽ ചെയർമാൻ പി.വി.സുരേഷ് മധുവിനെ ഒ‍ാർമിക്കുന്നത് ഇങ്ങനെയാണ്. എന്നിട്ടും എന്തിനാണ് മധുവിനെ മർദ്ദിച്ചത്, കള്ളനാക്കിയത്?

ADVERTISEMENT

∙ അവർ മധുവിനെ അരിക്കള്ളനാക്കി, മർദ്ദിച്ചു, ക്രൂരമായി

2018 ഫെബ്രുവരി 22. അരിയും പലവ്യഞ്ജനങ്ങളും മേ‍ാഷ്ടിച്ചുവന്നപേരിൽ ഒരു ആദിവാസിയുവാവിനെ അട്ടപ്പാടി മുക്കാലിയിൽനിന്ന് ഒരുകൂട്ടം ആളുകൾ പിടികൂടിയെന്നും പെ‍ാലീസ് ജീപ്പിൽ അഗളിയിലെത്തുമ്പേ‍ാഴേക്കും അയാൾ മരിച്ചുവെന്നുമായിരുന്നു ആദ്യ വാർത്ത. മേ‍‍ാഷ്ടാവെന്ന് വിളിച്ചും ചേ‍ാദ്യം ചെയ്തും ആളുകൾ യുവാവിനെ വല്ലാതെ അടിച്ചുവന്നും വിവരം ലഭിച്ചു. ഇതിനിടെ ചിലർ വിവരം പെ‍ാലീസിനെ അറിയിച്ചു. പെ‍ാലീസ് സ്റ്റേഷനിലേയ്ക്കുളള വഴിയിൽ പെ‍ാലീസ് ജീപ്പിൽ വച്ചുളള മർദ്ദനമേറ്റാണ് അയാൾ മരിച്ചതെന്ന ആരേ‍ാപണവുമുയർന്നു. മരിച്ചത് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവായിരുന്നു. ചെറുക്കാനുളള കെൽപും തിരിച്ചെ‍ാന്നും കൃത്യമായി ചേ‍ാദിക്കാനും ത്രാണിയില്ലാത്ത മനുഷ്യൻ. അട്ടപ്പാടിയിൽ ആദിവാസികൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ ഒന്നുകൂടി എന്ന രീതിയിലാണ് പെ‍ാലീസ് ആദ്യം സംഭവം കൈകാര്യം ചെയ്തതെങ്കിലും പിന്നീട് അതു കൈവിട്ടുപേ‍ായി.

∙ കൈകൾ കൂട്ടിക്കെട്ടി, ചാക്ക് ചുമപ്പിച്ചു, ക്രൂരതയുടെ കഥ ഇങ്ങനെ

ക്രൂരമായ സിനിമകളിൽ പോലും കേൾക്കാത്ത കഥയാണ് മധുവിനേറ്റ മർദ്ദനം. അട്ടപ്പാടിയിലേയ്ക്കുളള വഴിയിൽ സൈലന്റ് വാലിക്ക് സമീപം, പ്രധാന കവലയായ മുക്കാലിയിലെ കടയിൽനിന്ന് അരിയും പലവ്യഞ്ജനങ്ങളും മുൻപ് മേ‍ാഷ്ടിച്ചുവന്ന് ആരേ‍ാപിച്ചാണ് ആൾക്കൂട്ടം മധുവിനെ ക്രൂരമായി മർദ്ദിച്ചതെന്നാണ് കേസ്. അന്ന് രാവിലെ കാട്ടിൽ വിറകു ശേഖരിക്കാൻപേ‍ായ ഒരാൾ പാറപ്പൊത്തിൽ മധുവിനെ കണ്ടപ്പേ‍ാൾ ആളുകളെ മുക്കാലിയിൽനിന്നു വിളിച്ചു വരുത്തുകയുമായിരുന്നു. തുടർന്ന്, ആളുകൾ മധുവിനെ ചേ‍ാദ്യം ചെയ്തു. ദേഹബലമില്ലാത്ത, മനസ്സ് പതറിയ മധുവിനെ അവർ മർദ്ദിച്ചു. കൈകൾ ബന്ധിച്ചു. കനമുളള ചാക്ക് തലയിൽ വച്ചുകെ‍ാടുത്ത് നാലു കിലേ‍ാമീറ്റർ ദൂരെയുളള മുക്കാലിയിലേയ്ക്ക് നടത്തിച്ചു.

ADVERTISEMENT

നടത്തത്തിനിടയിലും മുക്കാലിയിലെത്തിയിട്ടും മർദ്ദിച്ചു. ഉച്ചയ്ക്ക് രണ്ടരയേ‍ാടെയാണ് മധുവുമായി സംഘം മുക്കാലിയിലെത്തിയതെന്നാണ് പെ‍ാലീസ് റിപ്പോർട്ടുകൾ. ആദിവാസികളിൽ പലരും ഇതു കണ്ടിരുന്നു. താൽക്കാലികക്കാരായ വനംവാച്ചർമാരും സാക്ഷികളായി. ഇതിനിടയിൽ ആദിവാസി യുവാവിനെ കുറേ പേർ മർദിക്കുന്ന വിവരം പെ‍ാലീസിനും ലഭിച്ചു. പെ‍ാലീസെത്തി മുന്നരയേ‍ാടെ, അവശനായ മധുവിനെ അഗളി ആശുപത്രിയിലേയ്ക്കു കെ‍ാണ്ടുപേ‍ായി. അഗളിയിലേയ്ക്കുളള യാത്രക്കിടയിൽ മധു പെ‍ാലീസ് ജീപ്പിൽ ചർദ്ദിച്ച് കുഴഞ്ഞുവീണു. 4.15ഒ‍ാടെ അഗളി ചികിത്സാകേന്ദ്രത്തിലെത്തിയപ്പേ‍ാഴേയ്ക്കും മധു മരിച്ചിരുന്നു. ഡേ‍ാക്ടർമാർ മരണം സ്ഥിരീകരിച്ചു. സാധാരണ മരണമെന്നായിരുന്നു പെ‍ാലീസിന്റെ ആദ്യം നിലപാട്.

ഉടുമുണ്ടഴിച്ച് കൈകെട്ടി, മർദ്ദിച്ച് മലയറിക്കി, വാരിയെല്ലു പൊട്ടി മരണം

ആൾക്കൂട്ട മർദ്ദനത്തെക്കുറിച്ച് പെ‍ാലീസ് കേ‍ാടതിയിൽ നൽകിയ കുറ്റപത്രം പറയുന്നത് ഇങ്ങനെയാണ്.– സംഘം മധുവിന്റെ ഉടുമുണ്ട് അഴിച്ച് അയാളുടെ കൈകൾ ശരീരം അടക്കം കൂട്ടിക്കെട്ടി. സംഘം ചേർന്നു മർദിച്ചു. മധുവിന്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങൾ വഴി സംഘം പലർക്കും അയച്ചു. കെട്ടിയിട്ടിരിക്കുകയാണെങ്കിലും മധു ഓടിപ്പോകാതിരിക്കാൻ ബാഗിന്റെ സിബ് കീറിയെടുത്ത് മധുവിന്റെ വലതു കയ്യിൽ കെട്ടി. അവിടെയുള്ള അരി അടക്കമുള്ള ചാക്ക് തോളിൽ വച്ചു. ഉടുതുണി പോലുമില്ലാത്ത മധുവിനെ കള്ളനാണെന്നും മറ്റും ഉറക്കെ വിളിച്ച് തെറിയഭിഷേകത്തോടെ മലയിറക്കി. വിവരം അറിഞ്ഞ് കൂടുതൽ പേർ ഇവിടേക്ക് എത്തി. ഇവരും മർദനം തുടർന്നു. വടികൊണ്ടുള്ള അടിയിൽ വാരിയെല്ലു പൊട്ടി.

മധുവിനെ അരിച്ചാക്ക് ചുമപ്പിച്ചു കൊണ്ടുപോകുന്നതിന്റെ വിഡിയോ ദൃശ്യം.

വണ്ടിക്കടവ് ഷെഡിൽ എത്തിച്ച മധുവിനെ രക്ഷപ്പെടാനാകാത്ത വിധം കൈകളിൽ കൂട്ടിപ്പിടിച്ചു. അസഭ്യം പറഞ്ഞ് റോഡിലൂടെ 3 കിലോമീറ്റർ അർധ നഗ്നനായി നടത്തിച്ച് മുക്കാലി ജംക്‌ഷനിലെത്തിച്ചു. കള്ളനെന്നു വിളിച്ചു. ഒരാൾ മധുവിന്റെ പുറത്ത് കാൽമുട്ടുകൊണ്ട് ഇടിച്ചു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പ്രതികൾ എല്ലാവരും കൂടി മധുവിനെ പൊന്മല ധർമശാസ്താ ക്ഷേത്ര ഭണ്ഡാരത്തിന്റെ ചുമരിനോടു ചേർത്തിരുത്തി. അവിടെ വച്ചും മർദ്ദിച്ചു. ഈ സമയം വാഹനത്തിലെത്തിയ ഒന്നാം പ്രതി മധുവിന്റെ നെഞ്ചത്ത് ചവിട്ടുകയും തലയുടെ പിൻഭാഗം ഭണ്ഡാരത്തിന്റെ ചുമരിൽ ശക്തമായി ഇടിക്കുകയും ചെയ്തു. സംഘത്തിലുള്ളവർ വീണ്ടും വടികൊണ്ട് അടിച്ചു. മധുവിനെ വീണ്ടും ചുമട് എടുപ്പിച്ച് ആളുക്കൾക്കിടയിലൂടെ അർധ നഗ്നനായി നടത്തി. പൊലീസ് എത്തി ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിന്റെ ഇടയ്ക്കായിരുന്നു മരണം.–കുറ്റപത്രം വിവരിക്കുന്നു– മൂവായിരത്തിലധികം പേജുളള കുറ്റപത്രം 2018 മേയിലാണ് കേ‍ാടതിയിൽ സമർപ്പിച്ചത്.

∙ അന്ന് കേരളം തലകുനിച്ചു; ഇവിടെയും ആൾക്കൂട്ടമർദ്ദനമോ, മരണമോ!

കേരളം ലജ്ജിച്ചു തലതാഴ്ത്തിയ ദിവസങ്ങളായിരുന്നു അത്. 2018 ഫൈബ്രുവരി 22ന് വൈകിട്ട് നാലരേ‍ാടെ മധുവിന്റെ മൃതദേഹം അഗളി ആശുപത്രി മോർച്ചറിയിലെത്തി. സ്വാഭാവിക മരണമെന്ന് ആദ്യം പറഞ്ഞ സംഭവത്തിൽ പിന്നീട് 16 പ്രതികളായി. മരണകാരണം പെ‍ാലീസ് റിപ്പേ‍ാർട്ടിലും കേസിലും ആൾക്കൂട്ട മർദ്ദനമായി മാറി. സംഭവം രാജ്യം മുഴുവൻ ചർച്ചചെയ്തു. ലേ‍ാകത്തിന് മുൻപിൽ നാണക്കേടുകെ‍ാണ്ട് കേരളം തലകുനിച്ച സംഭവമായിരുന്നു ആ കൊലപാതകം. ആദിവാസിമേഖലയിൽ ഇങ്ങനെയെ‍ാരു കെ‍ാലപാതകം ആദ്യമായിരുന്നു. വിശപ്പുമാറ്റാൻ അരിയെടുത്തതിന് ആദിവാസി യുവാവിനെ മർദ്ദിച്ചുകെ‍ാന്നുവന്ന ആരേ‍ാപണം സമൂഹത്തെ ഞെട്ടിച്ചു.

മധുവിന്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനത്തിനെത്തിയപ്പോൾ (ഫയൽ ചിത്രം: മനോരമ)

ദരിദ്രൻ, ശരീരബലമില്ലാത്തവൻ, കൃത്യമായി സംസാരിക്കാൻ ശേഷിയില്ലാത്തയാൾ.. മധുവിനെതിരെ നടന്നത് സംഘടിത അക്രമവും പ്രാകൃതവുമായ നീതി നടപ്പാക്കലുമായിരുന്നുവെന്ന് കുറ്റപത്രത്തിലെ വിവരണം വ്യക്തമാക്കുന്നു. മധുവിനെ മർദ്ദിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയുമെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയെന്ന ക്രൂരതയും പ്രതികൾ ചെയ്തു. എല്ലാംകെ‍ാണ്ടും നിസ്സഹായനും നിരാശ്രയനുമായ യുവാവ് മർദ്ദനത്തിൽ അവശനായി ഇരിക്കുന്നതും നിൽക്കുന്നതുമാണ് സെൽഫിയിൽ ചിത്രീകരിച്ചത്. ആ പടമുൾപ്പെടെ ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ സജീവചർച്ചയായി.

∙ ‘‘ഇല്ല മധു, നീ ഒറ്റയ്ക്കല്ല’’: ഒരു ജനത പറഞ്ഞു, ചരിത്രം ഈ സമരം

കാട്ടിൽ ജീവിച്ച മധുവിനെ നേടി നാട്ടിലുള്ളവർ പുറത്തിറങ്ങി. അതായിരുന്നു മധു കേസിന്റെ തുടക്കം. അന്നേ‍ാളം കാണാത്ത വിധത്തിലുളള ആദിവാസികളുടെ സംഘടിത മുന്നേറ്റത്തിനും പ്രക്ഷേ‍ാഭത്തിനും മുൻപിൽ, മധുവിന്റെ കെ‍ാലപാതകം തണുപ്പിക്കാനും ഒതുക്കാനുമുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടുവന്നു പറയാം. ആദിവാസികൾ മധുവിന്റെ മൃതദേഹം കിടത്തിയിരുന്ന അഗളി ചികിത്സാകേന്ദ്രത്തിനു മുൻപിലും അഗളി പെ‍ാലീസ് സ്റ്റേഷനു മുൻപിലും സമരം തുടങ്ങി. അട്ടപ്പാടിയിലെ ഊരുകൾ മുഴുവൻ ഇളകിയെത്തി. അഗളി സ്റ്റേഷൻ വളഞ്ഞു. സ്റ്റേഷനു മുൻപിൽ സമരപന്തൽ ഉയർന്നു.

മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു.

വിവാദം തീർക്കാൻ സെക്രട്ടേറിയറ്റിലെ മുതിർന്ന ഉദ്യേ‍ാഗസ്ഥരും പെ‍ാലീസ് ഉദ്യേ‍ാഗസ്ഥരും നിരന്തരം മെനക്കെട്ടെങ്കിലും ഫലമുണ്ടായില്ല. മണിക്കൂറുകൾ കഴിയുംതേ‍ാറും ആദിവാസി പ്രക്ഷേ‍ാഭത്തിന്റെ തീവ്രത വർധിച്ചു. ആൾക്കൂട്ട മർദ്ദന കെ‍ാലപാതകത്തിന്റെ തെളിവുകളാണ് പിന്നീട് അട്ടപ്പാടിയിൽനിന്ന് ലേ‍ാകം മുഴുവൻ കേ‍ട്ടത്. മധു കെ‍ാല്ലപ്പെട്ടത് ക്രൂരമായ ആൾക്കൂട്ട മർദ്ദനത്തിലാണെന്നു പിന്നീട് വ്യക്തമായി. ആ സമരചരിത്രം പുതിയ വിവാദങ്ങളിൽ മുങ്ങി. കേസിലെ 16 പ്രതികളിൽ 14 പേർ കുറ്റക്കാരെന്നു മണ്ണാർക്കാട് സ്പെഷൽ കേ‍ാടതി കണ്ടെത്തി. പ്രതികൾക്ക് ചുമത്തിയിരിക്കുന്ന വകുപ്പും അതനുസരിച്ച് ലഭിക്കാവുന്ന ശിക്ഷയും ഇത്തരമെ‍ാരു സംഭവത്തിന് പര്യാപ്തമാണേ‍ാ എന്ന ചേ‍ാദ്യവും അടുത്തദിവസം ഉയർന്നേക്കാം.

∙ നീതിക്കായി സമരം, അട്ടിമറിക്കാൻ പ്രബലർ, അതും കടന്ന് നീതി

അട്ടപ്പാടിയിൽ നടക്കുന്ന പല മരണങ്ങളുടെയും കണക്കിൽപ്പെടുത്തുമായിരുന്ന കേസ്, എന്നാൽ, അതിനെതിരെ അട്ടപ്പാടി സാക്ഷിയായത് വലിയ സമരത്തിനായിരുന്നു. രാജ്യം മുഴുവൻ ശ്രദ്ധിച്ച മണിക്കൂറുകൾ. ആ മരണം ആൾക്കൂട്ട മർദ്ദനത്തിൽ നടന്ന കെ‍ാലപാതകമായി കേസെടുക്കാൻ പ്രക്ഷേ‍ാഭം നിർണായക പങ്കുവഹിച്ചു. പെ‍ാതുസമൂഹത്തിന്റെ സമ്മർദ്ദവും നടപടികൾക്ക് ആക്കം കൂട്ടി. ശക്തമായ പ്രക്ഷേ‍ാഭത്തെ തുടർന്ന് എഫ്ഐആറിൽ കെ‍ാലക്കുറ്റം ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി. ഒരു രാഷ്ട്രീയപാർട്ടികളെയും അടുപ്പിക്കാതെ സ്വന്തമായി അവർ സമരം നയിച്ചു.. തൃശൂർ മെഡിക്കൽ കോളജിലെ പേ‍ാസ്റ്റുമേ‍ാർട്ടത്തിൽ, ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നു വ്യക്തമായി.

മധു വധക്കേസ് പ്രതികളെ കോടതിയിൽനിന്നു പുറത്തുകൊണ്ടു വരുന്നു.

ആദിവാസികൾ കെ‍ാലപാതകം എന്ന് ആരേ‍ാപിച്ചത് പേ‍ാസ്റ്റുമേ‍ാർട്ടം റിപ്പേ‍ാർട്ട് ശരിവച്ചു. പെ‍ാലീസാണ് മരണത്തിനു കാരണമെന്നും അവർ ആരേ‍‌ാപിച്ചു. കാരണം പെ‍ാലീസ് മുക്കാലിയിൽനിന്ന് കസ്റ്റഡിയിലെടുക്കുമ്പേ‍ാൾ ജീവനുണ്ടായിരുന്ന മധു മരിച്ചത് പെ‍ാലീസ് ജീപ്പിൽവച്ചായിരുന്നു എന്നതാണ് അതിനു കാരണം. കേ‍ാടതിവിധി വന്നപ്പേ‍ാഴും ആദിവാസികൾ ഈ സംശയം ഉന്നയിക്കുന്നുണ്ട്. തലയ്ക്കുപിന്നിൽ മാരകമായ, ആഴത്തിലുള്ള മുറിവേറ്റു. ചില വാരിയെല്ലുകൾ തകർന്നുവന്നാണ് പെ‍ാലീസിന്റെ ആദ്യ റിപ്പേ‍ാർട്ടുകൾ. മധുവിന്റെ ശരീരത്തിൽ മെ‍ാത്തം 42 മുറിവുകളുണ്ടായിരുന്നതായി ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ റിപ്പേ‍ാർട്ടിലും പറയുന്നു. പെ‍ാലീസ് ജീപ്പിലുളള മരണമായതിനാൽ കസ്റ്റഡി മരണത്തിന് സമാനമായ നടപടികൾ സ്വീകരിച്ചു. മരണം പെ‍ാലീസ് കസ്റ്റഡിയിലാണെന്ന് കേസ് വിചാരണയിലും വാദത്തിലും പ്രതികളുടെ അഭിഭാഷകരും ആരേ‍ാപിച്ചു.

∙ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതാര്, അവരെ സഹായിച്ചതാര്?

അന്വേഷണത്തിനെക്കുറിച്ചു പരാതികളും ആരേ‍ാപണങ്ങളും ഉയർന്നെങ്കിലും 2018ൽതന്നെ കേസിന്റെ കുറ്റപത്രം, പട്ടികജാതി–വിഭാഗങ്ങൾക്കെതിരെയുളള അതിക്രമം തടയൽ നിയമ കേസുകൾ കൈകാര്യം ചെയ്യുന്ന മണ്ണാക്കാട് സ്പെഷൽകേ‍ാടതിയിൽ അഗളി സ്പെഷൽ സ്ക്വാഡ് ഡിവൈഎസ്പി ടി.കെ.സുഹ്രഹ്ണ്യൻ നൽകി. കുറ്റപത്രത്തിൽ ചില പേ‍ാരായ്മകളുണ്ടെന്ന് പ്രേ‍ാസിക്യൂഷൻ അടക്കം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി. ശശികുമാറിന്റെ നേതൃത്വത്തിൽ പുനരന്വേഷണം നടത്തി അപാകത പരിഹരിച്ച് റിപ്പേ‍ാർട്ടു നൽകി. കുറ്റപത്രം നൽകുമ്പേ‍ാൾ കേ‍ാടതിയിൽ സ്ഥിരം ജഡ്ജിയുണ്ടായിരുന്നില്ല.

മധുവിന്റെ വീട്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനത്തിനെത്തിയപ്പോൾ (ഫയൽ ചിത്രം: മനോരമ)

കേസിൽ സ്പെഷൽ പ്രേ‍ാസിക്യൂട്ടറെ നിയമിക്കുന്നതിൽ സർക്കാർ തുടക്കത്തിൽ താൽപര്യക്കുറവ് കാണിച്ചത്, അനാവശ്യച്ചെലവ് വരുമെന്ന് സൂചിപ്പിച്ചായിരുന്നു. ഒരു കേസിനു മാത്രമായി സ്പെഷൽ പ്രേ‍ാസിക്യൂട്ടർ വേണേ‍ാ എന്നാണ് ചില കേന്ദ്രങ്ങൾ ചേ‍ാദിച്ചതായി ആദിവാസികൾ ആരോപിച്ചു. കേസിന്റെ ഗൗരവം രാഷ്ട്രീയ നേതൃത്വം അന്നു വേണ്ടത്ര മനസ്സിലാക്കിയില്ലെന്നതിന് തെളിവായിട്ടാണ് ഇതിനെ സംഘടനകൾ കണ്ടത്. പരാതിയും ചർച്ചയും വിവാദവുമായതേ‍ാടെ പ്രേ‍ാസിക്യൂട്ടർമാരുടെ നിയമനം നടത്തിയെങ്കിലും ആരും സ്ഥാനത്ത് തുടരാത്തതും കേസ് നടത്തിപ്പിനു തുടർച്ചയില്ലാത്ത സാഹചര്യം ഉണ്ടാക്കി. അഡ്വ. പി.ഗേ‍ാപിനാഥിനെ ആദ്യം പ്രേ‍ാസിക്യൂട്ടറായി നിയമിച്ചെങ്കിലും താമസ സൗകര്യവും താൽക്കാലിക ഒ‍‍ാഫിസും നൽകാൻ സർക്കാർ തയാറാകാഞ്ഞതേ‍ാടെ അദ്ദേഹം പിൻമാറി.

∙ മധുവിനായി കേരളം കൈ കോർത്തു, സഹായവുമായി മമ്മൂട്ടിയും

കേസ് വിചാരണ നിലച്ചത് വലിയ ചർച്ചയായതേ‍ാടെ അഡ്വ.വി.ടി.രഘുനാഥിനെ പ്രേ‍ാസിക്യൂട്ടറാക്കിയെങ്കിലും ആരേ‍ാഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹവും ഒഴിഞ്ഞു. നിയമനത്തെക്കുറിച്ച് ചിലർ പരാതികളും ഉന്നയിച്ചു. കേസ് നടത്തിപ്പ് സർക്കാർ അവഗണിക്കുന്നതായി ആരേ‍ാപണമുണ്ടായി. പലസംഘടനകളും വിഷയം ഉയർത്തിപിടിച്ച് രംഗത്തെത്തി. പരാതികൾ ഒഴിവാക്കാൻ മധുവിന്റെ കുടുംബംകൂടി നിർദ്ദേശിക്കുന്നയാളെ പ്രേ‍ാസിക്യൂട്ടറായി നിയമിക്കാമെന്നു നിയമവകുപ്പ് നിലപാട് എടുത്തു. ഇതിനിടെ കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ആരേ‍ാപിച്ച് മധുവിന്റെ കുടുംബം ഹൈക്കേ‍ാടതിയിലെത്തി. അന്വേഷണം സിബിഐക്ക് വിടണമെന്നു ആവശ്യമുന്നയിച്ചു.

മധുവിന്റെ കുടുംബത്തിന് നിയമേ‍ാപദേശം നൽകാൻ നടൻ മമ്മുട്ടിയുടെ ക്ഷേമസംഘടന രംഗത്തെത്തി. അവർ കേ‍ായമ്പത്തൂർ സ്വദേശിയായ അഡ്വ.നന്ദകുമാർ മുഖേന കേസ് നടത്തിപ്പ് കാര്യങ്ങൾ ചർച്ചചെയ്തു. അട്ടപ്പാടി ആക്‌ഷൻ കൗൺസിലും മറ്റും നൽകിയ അഭിഭാഷകരുടെ പട്ടികയിൽനിന്ന്, ഹൈക്കേ‍ാടതിയിലെ മുതിർന്ന അഭിഭാഷകൻ സി. രാജേന്ദ്രനെ സ്പെഷൽ പബ്ലിക് പ്രേ‍ാസിക്യൂട്ടറായും അഡ്വ.രാജേഷ് എം.മനേ‍ാനെ അഡീഷണൽ പബ്ലിക് പ്രേ‍ാസിക്യൂട്ടറായും നിയമിച്ചു. എന്നാൽ പിന്നീട് വിചാരണയ്ക്കിടയിലുണ്ടായ ചില അസ്വാരസ്യങ്ങളാലാണെന്നറിയുന്നു, അഡ്വ.രാജേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം ഡയറക്ടർ ജനറൽ ഒ‍ാഫ് പ്രേ‍ാസിക്യൂഷനെ (ഡിജിപി) സമീപിച്ചു. കഴിഞ്ഞ വർഷം ജൂണിൽ സി.രാജേന്ദ്രൻ സ്ഥാനം രാജിവച്ചതേ‍ാടെ രാജേഷ് എം.മേനേ‍ാൻ സ്പെഷൽ പ്രേ‍ാസിക്യൂട്ടറായി വിചാരണ മുന്നേ‍ാട്ടുപേ‍ായി.

∙ തുടർച്ചയായ കൂറുമാറ്റം, പെ‍ാലീസിന്റെ പഴുതടച്ച നീക്കം

കൂറുമാറ്റവും ദുര്‍ബലമായ ചില തെളിവുകളും ഉണ്ടായെങ്കിലും, ശക്തമായ ഡിജിറ്റൽ തെളിവുകളും സാഹചര്യ തെളിവുകളും കെ‍ാല്ലപ്പെട്ട മധുവിന്റെ സാമൂഹിക പശ്ചാത്തലവും, ആൾക്കൂട്ട മർദ്ദനത്തിനായി ആരേ‍ാപിക്കപ്പെട്ട കാരണവുമാണ് കേസിൽ പ്രധാന ഘടകങ്ങളായി എടുത്തതെന്നാണ് നിരീക്ഷണം. പ്രോസിക്യൂഷൻ സാക്ഷികളിൽ കൂറുമാറിയതിൽ മധുവിന്റെ ഇളയമ്മയുടെ മകനുമുണ്ട്.

വിചാരണഘട്ടത്തിൽ പല സംഘടനകളും മധുവിന്റെ കുടുംബത്തെ സഹായിച്ചെങ്കിലും മധു കെ‍ാല്ലപ്പെട്ടതു മുതൽ കുറ്റപത്രം തയാറാക്കുന്നതുവരെ ആദിവാസിസംഘടനകളുടെ നിരന്തര നീക്കങ്ങളും ഇടപെടലുമാണ് ഉണ്ടായത്. വിചാരണ ഘട്ടത്തിൽ പ്രതികളുടെ ഭാഗത്തുനിന്ന് പല വിധത്തിൽ സ്വാധീനം ഉണ്ടായതായി ആക്ഷേപം ഉയർന്നു. സാക്ഷികൾ തുടർച്ചയായി കൂറുമാറിയതും പെ‍ാലീസിന്റെ വീഴ്ചകെ‍ാണ്ടെന്ന ആരേ‍ാപണം ഉയർന്നു. ഇത്രയും പ്രമാദമായ കേസായിട്ടും സാക്ഷികളെ നിരീക്ഷിക്കാൻ, നിയമനുസരിച്ചു സ്വീകരിക്കേണ്ട നടപടിയുണ്ടായില്ലെന്നായിരുന്നു പരാതി.

മധു വധക്കേസ് പ്രതികൾ.

ശേഷം പെ‍ാലീസും അതീവ ജാഗ്രതയിലായി. സാക്ഷികളെ സ്വാധീനിച്ച് കൂറുമാറ്റാൻ സംഘടിത ശ്രമം നടന്നതായി ജില്ലാ സെഷൻസ് ജഡ്ജി അധ്യക്ഷനായുളള വിറ്റ്നസ് പ്രൊട്ടക്‌ഷൻ കമ്മിറ്റിയുടെ കീഴിൽ, അഗളി ഡിവൈഎസ്പി എൻ. മുരളിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച സെൽ കണ്ടെത്തി. പണവും മറ്റു സൗകര്യങ്ങളും നൽകിയായിരുന്നു ഇടപാടെന്നാണ് റിപ്പേ‍ാർട്ട്. ജില്ലാ പെ‍ാലീസ് സൂപ്രണ്ട് ആർ.വിശ്വനാഥന്റെ നേതൃത്വത്തിൽ, സാക്ഷിനിരീക്ഷണ സംരക്ഷണസെൽ നിരന്തരം നടപടികളാണ് സ്വീകരിച്ചത്.

ആഴ്ചയിൽ രണ്ടു ദിവസമെന്നവണ്ണം കേസിന്റെ പുരേ‍ാഗതി എസ്പി വിലയിരുത്തിപ്പോന്നു. സാക്ഷികളുടെ സ്ഥിതിഗതികൾ വിലയിരുത്തി. പഴുതടച്ചുളള നീക്കങ്ങളാണ് പെ‍ാലീസ് പിന്നീട് നടത്തിയത്. കേസിൽ 14 പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയെങ്കിലും വിട്ടയച്ച രണ്ടുപേർക്കെതിരെ നിയമനടപടി സ്വീകരിക്കാനും, പ്രതികൾക്കെതിരെ കെ‍ാലക്കുറ്റം ചുമത്താനും മേൽക്കേ‍ാടതിയെ സമീപിക്കുമെന്ന് മധുവിന്റെ അമ്മ മല്ലിയും സഹേ‍ാദരി സരസവും വ്യക്തമാക്കിയിട്ടുണ്ട്.

English Summary: Attappadi Madhu Murder Case: The Story You Never Wanted to Hear Again