പവന്റെ വില അരലക്ഷത്തിലേക്ക്? നിക്ഷേപകരുടെ സ്വർഗമായി വീണ്ടും സ്വർണം; ഇനിയും ഉയരുമോ?
അനിശ്ചിതാവസ്ഥകളുടെ കാലത്ത് ഏറ്റവും മികച്ച നിക്ഷേപമാർഗം ഏതെന്നുള്ള ചോദ്യത്തിന് കുറേക്കാലമായി മാറ്റമില്ലാത്ത ഉത്തരം സ്വർണമെന്നു തന്നെയാണ്. 2015 ൽ പവന് 18,720 രൂപ വിലയുണ്ടായിരുന്ന സ്വർണത്തിന് ഇപ്പോഴത്തെ വില 45,000 രൂപയാണ്. രണ്ടര ഇരട്ടിയോളമാണു വിലവർധന. കഴിഞ്ഞ 100 ദിവസംകൊണ്ട് അതായത് 2023 ൽ ഇതുവരെ 4520 രൂപയാണു കൂടിയത്. ഓഹരി വിപണികൾ ചാഞ്ചാടുമ്പോൾ സ്വർണം മുന്നോട്ടുള്ള കുതിപ്പ് തുടരുകയാണ്. മികച്ച നിക്ഷേപമാർഗമെന്നു പറയുമ്പോഴും വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി സ്വർണം വാങ്ങേണ്ടിവരുന്നവരുടെ നെഞ്ചിടിപ്പ് കൂടുകയാണ്. ഒരു ലക്ഷം രൂപയ്ക്ക് രണ്ടു പവന്റെ മാത്രം ആഭരണങ്ങൾ ലഭിക്കുമെന്ന സ്ഥിതിയാണിപ്പോൾ. ഇതു സാധാരണക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. സ്വർണത്തോട് ഏറ്റവുമധികം വൈകാരിക അടുപ്പമുള്ള കേരളത്തിലെ ജനങ്ങൾക്ക് സ്വർണവിലയിലുണ്ടാകുന്ന ഓരോ മാറ്റവും പ്രധാനപ്പെട്ടതാണ്. വീട്ടിലുള്ള സ്വർണത്തിന്റെ മൂല്യം ഉയരുമെന്ന സന്തോഷവും സ്വർണം വാങ്ങാനുള്ള ചെലവേറുമെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. എത്ര വരെ ഉയരും സ്വർണവില? പവന് 50,000 രൂപ കടക്കുമോ? വില കുറയാനുള്ള സാധ്യതകൾ മുന്നിലുണ്ടോ? വില കൂടുന്നതിനനുസരിച്ച് പണിക്കൂലിയും നികുതിയും കൂടുമോ? സ്വർണവില കുതിക്കാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? വിശദമായി പരിശോധിക്കാം.

അനിശ്ചിതാവസ്ഥകളുടെ കാലത്ത് ഏറ്റവും മികച്ച നിക്ഷേപമാർഗം ഏതെന്നുള്ള ചോദ്യത്തിന് കുറേക്കാലമായി മാറ്റമില്ലാത്ത ഉത്തരം സ്വർണമെന്നു തന്നെയാണ്. 2015 ൽ പവന് 18,720 രൂപ വിലയുണ്ടായിരുന്ന സ്വർണത്തിന് ഇപ്പോഴത്തെ വില 45,000 രൂപയാണ്. രണ്ടര ഇരട്ടിയോളമാണു വിലവർധന. കഴിഞ്ഞ 100 ദിവസംകൊണ്ട് അതായത് 2023 ൽ ഇതുവരെ 4520 രൂപയാണു കൂടിയത്. ഓഹരി വിപണികൾ ചാഞ്ചാടുമ്പോൾ സ്വർണം മുന്നോട്ടുള്ള കുതിപ്പ് തുടരുകയാണ്. മികച്ച നിക്ഷേപമാർഗമെന്നു പറയുമ്പോഴും വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി സ്വർണം വാങ്ങേണ്ടിവരുന്നവരുടെ നെഞ്ചിടിപ്പ് കൂടുകയാണ്. ഒരു ലക്ഷം രൂപയ്ക്ക് രണ്ടു പവന്റെ മാത്രം ആഭരണങ്ങൾ ലഭിക്കുമെന്ന സ്ഥിതിയാണിപ്പോൾ. ഇതു സാധാരണക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.
സ്വർണത്തോട് ഏറ്റവുമധികം വൈകാരിക അടുപ്പമുള്ള കേരളത്തിലെ ജനങ്ങൾക്ക് സ്വർണവിലയിലുണ്ടാകുന്ന ഓരോ മാറ്റവും പ്രധാനപ്പെട്ടതാണ്. വീട്ടിലുള്ള സ്വർണത്തിന്റെ മൂല്യം ഉയരുമെന്ന സന്തോഷവും സ്വർണം വാങ്ങാനുള്ള ചെലവേറുമെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. എത്ര വരെ ഉയരും സ്വർണവില? പവന് 50,000 രൂപ കടക്കുമോ? വില കുറയാനുള്ള സാധ്യതകൾ മുന്നിലുണ്ടോ? വില കൂടുന്നതിനനുസരിച്ച് പണിക്കൂലിയും നികുതിയും കൂടുമോ? സ്വർണവില കുതിക്കാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? വിശദമായി പരിശോധിക്കാം.
∙ വില കൂടുന്നതെന്തുകൊണ്ട്?
പവന് 45,000 രൂപയിലേക്കു വരെയെത്തി സ്വർണവില. രാജ്യാന്തര വിപണിയിൽ നേരിയ തോതിൽ വില ഇടിഞ്ഞതോടെ ഇന്ന് (ഏപ്രിൽ 6) 44,720 രൂപയിലേക്കു കുറഞ്ഞു. പവന് 280 രൂപയുടെ കുറവു മാത്രം. ഒരു ഗ്രാം പൊന്നിന്റെ വില 5625 രൂപയെന്ന റെക്കോർഡും കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണവില വീണ്ടും 2000 ഡോളർ കടന്നു മുന്നേറിയതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലുണ്ടായത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ (31.1 ഗ്രാം) വില 2029 ഡോളർ വരെ ഉയർന്നശേഷം 2011 ഡോളറിലേക്കു കുറഞ്ഞു.
ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 82 നു മുകളിൽ തുടരുന്നതും വില ഉയരാൻ കാരണമായിരുന്നു. അതേസമയം ഏപ്രിൽ ആറിന് രൂപ 81.90 നിലവാരത്തിലേക്കു മെച്ചപ്പെട്ടു. 24 കാരറ്റ് തങ്കത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 62 ലക്ഷം രൂപയായും ഉയർന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ചകളിൽ 2000 ഡോളറിനു മുകളിലായിരുന്ന വില വീണ്ടും 1950 ഡോളറിനു താഴെയെത്തിയപ്പോൾ, വൻകിട നിക്ഷേപകരും വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളും സ്വർണം വലിയ തോതിൽ വാങ്ങിക്കൂട്ടിയതോടെ സ്വർണ ഡിമാൻഡ് ഉയർന്നതാണ് വില കൂട്ടിയത്. സാമ്പത്തിക പ്രതിസന്ധികളുടെ കാലത്ത് കേന്ദ്ര ബാങ്കുകൾ സ്വർണ കരുതൽ ശേഖരത്തിന്റെ അളവു കൂട്ടുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് വൻകിട സ്വകാര്യ നിക്ഷേപകരെപ്പോലെ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടുന്നത്.
ചൈനയുടെ സ്വർണനിക്ഷേപം 2000 ടൺ കടന്നു. മാന്ദ്യഭീഷണിയും ആഗോള ബാങ്കിങ് രംഗത്തെ പ്രതിസന്ധികളും ആടിയുലയുന്ന ഓഹരി, ഓഹരി ബോണ്ട് വിപണികളുമെല്ലാം സ്വർണത്തെ വീണ്ടും നിക്ഷേപകരുടെ സ്വർഗമാക്കി മാറ്റുകയാണ്. ഇതാണ് ആഗോള തലത്തിൽ സ്വർണ ഡിമാൻഡ് ഉയർത്തുന്നത്. ദേശീയ ബുള്യൻ വിപണിയിൽ 10 ഗ്രാമിന്റെ വിലയും ഇന്നലെ റെക്കോർഡ് മറികടന്നു. വ്യാപാരത്തിനിടെ വില 61,080 രൂപയിലെത്തി. മറ്റ് മൂല്യമേറിയ ലോഹങ്ങളുടെ വിലയും സ്വർണത്തോടൊപ്പം കുതിക്കുകയാണ്. വെള്ളിവില കിലോഗ്രാമിന് 1810 രൂപ കൂടി 73,950 രൂപയിലെത്തി. ആഗോള സാമ്പത്തിക രംഗം സ്ഥിരത പ്രാപിക്കുംവരെ, മഞ്ഞലോഹമാണ് ഏറ്റവും സുരക്ഷിതമെന്നുള്ള നിക്ഷേപകരുടെ ചിന്ത ഉടനൊന്നും മാറാനിടയില്ല. സ്വർണത്തിന്റെ ഡിമാൻഡിൽ ഏറെ നാളുകളായി കാര്യമായ ഇടിവില്ലാത്തതിന്റെ കാരണവുമിതാണ്.
∙ വില 50,000 രൂപയിലേക്ക്?
അമേരിക്കയിലെ സാമ്പത്തിക കണക്കുകൾ (മാക്രോ ഇക്കണോമിക് ഡേറ്റ) പുറത്തുവന്നതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുതിച്ചത്. ബോണ്ട് വരുമാനവും അമേരിക്കൻ ഡോളർ ഇൻഡക്സും ഇടിഞ്ഞതു സ്വർണത്തിനു കരുത്തുകൂട്ടി. സ്വർണവിലയിൽ ഇനി കാര്യമായ വില ഇടിവുണ്ടാകണമെങ്കിൽ ബാങ്കിങ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുകയും വിലപ്പെരുപ്പം നിയന്ത്രണവിധേയമാകുകയും ചെയ്യണമെന്നാണ് വിലയിരുത്തലുകൾ. 2078 ഡോളറാണ് നിലവിലെ റെക്കോർഡ്. 2056 ഡോളറിൽ പ്രതിരോധമുണ്ടായില്ലെങ്കിൽ ഒരുപക്ഷേ, സ്വർണവില അടുത്ത റെക്കോർഡിലേക്കു കുതിച്ചേക്കാം. 2100 ഡോളർ മറികടക്കുമെന്ന റിപ്പോർട്ടുകളുണ്ട്.
രാജ്യാന്തര വിപണിയിൽ റെക്കോർഡ് മറികടന്ന് വില മുന്നേറിയാൽ കേരളത്തിൽ ഒരു പവന്റെ വില 50,000 രൂപയ്ക്കു മുകളിലാകും. പ്രതിസന്ധിക്ക് അയവു വന്നില്ലെങ്കിൽ സ്വർണത്തിന്റെ കുതിപ്പു തുടരാൻ തന്നെയാണു സാധ്യത. കേരളത്തിലെ വില എടുത്തു പരിശോധിച്ചാൽ 2020 നു ശേഷം സ്വർണവിലയിൽ കാര്യമായ ഇടിവു വന്നില്ലെന്നു കാണാം. 2019 ഡിസംബറിൽ 29,000 രൂപയുടെ പരിസരത്തായിരുന്നു ഒരു പവന്റെ വില. എന്നാൽ കോവിഡ് ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിച്ചപ്പോൾ സ്വർണവില 40,000 കടന്നു. 2020 ഓഗസ്റ്റ് 7 ന് വില 42,000 എന്ന റെക്കോർഡ് കുറിച്ചു. എന്നാൽ പിന്നീട് വില ഇടിഞ്ഞെങ്കിലും 20,000–30,000 രൂപ എന്ന പഴയ നിലവാരത്തിലേക്കു തിരിച്ചുപോയില്ല. 35,000 രൂപയുടെ പരിസരത്ത് വില സ്ഥിരത പ്രാപിക്കുകയായിരുന്നു.
33,000 നിലവാരത്തിലേക്ക് താഴ്ന്നെങ്കിലും വീണ്ടും 39,000 വരെ ഉയർന്നു. 2022 അവസാനത്തോടെ വീണ്ടും 40,000 രൂപയുടെ പരിസരത്തേക്കു സ്വർണം തിരിച്ചെത്തി. ഇക്കാലയളവിലൊന്നും കോവിഡ് പ്രതിസന്ധിയുടെ സമയത്തുണ്ടായിരുന്ന റെക്കോർഡ് രാജ്യാന്തര വിപണിയിൽ മറികടന്നില്ലെന്നതും പ്രധാനമാണ്. രൂപയുടെ മൂല്യത്തകർച്ചയാണ് രാജ്യത്ത് സ്വർണവില ഇത്രയുമധികം ഉയരാനുള്ള പ്രധാന കാരണം. 2022 ൽ രൂപയ്ക്ക് 10 ശതമാനത്തിനു മുകളിൽ ഇടിവു നേരിട്ടിരുന്നു. 2023 ൽ വീണ്ടും വില കുത്തനെ ഉയരുന്ന പ്രവണതയാണു കാണാനാകുന്നത്.
∙ മാന്ദ്യവും സ്വർണവും
2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി സ്വർണവിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. ട്രോയ് ഔൺസിന് 700 ഡോളറായിരുന്ന വില 2011ൽ 1900 ഡോളറിലേക്ക് ഉയർന്നു. ഇതേസമയം സംസ്ഥാനത്ത് പവന് 9200 രൂപയായിരുന്ന വില 24,240 രൂപയിലേക്കാണ് ഉയർന്നത്. രാജ്യാന്തര വിപണിയിൽ 1900 ഡോളർ നിലവാരത്തിൽ വീണ്ടും വിലയെത്തുമ്പോൾ സംസ്ഥാനത്ത് ഇരട്ടിയോളം വില അനുഭവപ്പെടുന്നതിന്റെ കാരണം രൂപയുടെ മൂല്യത്തകർച്ചയാണ്. ഇറക്കുമതി നികുതി 2 ശതമാനത്തിൽ നിന്ന് 15 ശതമാനത്തിലേക്ക് ഉയർത്തിയതും ആഭ്യന്തര വിപണിയിലെ വില വർധനയ്ക്കു കാരണമായി. 2011ൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 46 ആയിരുന്നു.
സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് വിലവർധന വലിയ നേട്ടമാകുന്നുണ്ട്. സിലിക്കൺ വാലി, സിഗ്‌നേച്ചർ, ക്രെഡിറ്റ് സ്വീസ് ബാങ്കുകളുടെ പ്രതിസന്ധി ആവർത്തിച്ചേക്കുമോ എന്ന സൂചനകൾ വിപണിയിലുണ്ടാക്കിയപ്പോഴാണ് സ്വർണവില വീണ്ടും വലിയ കുതിപ്പു നടത്തിയത്. എന്നാൽ പ്രതിസന്ധിയിലായ ബാങ്കുകളെ വമ്പൻ സാമ്പത്തിക സ്ഥാപനങ്ങൾ ഏറ്റെടുത്തതോടെ മാന്ദ്യഭീഷണി തൽക്കാലത്തേക്ക് അടങ്ങി. ഇതോടെ സ്വർണവിലയിൽ കാര്യമായ തിരുത്തലുകൾ വന്നു. ഈ സമയത്താണ് കേന്ദ്ര ബാങ്കുകൾ സ്വർണ കരുതൽ ശേഖരം കൂട്ടാനുള്ള ശ്രമം നടത്തിയത്.
∙ വില കുറയുമോ?
അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പലിശ വർധന അടക്കമുള്ള നയങ്ങൾ മൂലം സമ്പദ്‌വ്യവസ്ഥ സ്ഥിരത കൈവരിച്ചാൽ വില കുറയാനും ഇടയുണ്ട്. ബാങ്ക് പ്രതിസന്ധി അമേരിക്കൻ ബാങ്കിങ് മേഖലയെ ആകെ ബാധിച്ച പ്രശ്നമല്ലെന്നും തകർന്ന ബാങ്കുകളുടെ മാനേജ്മെന്റിന്റെ മാത്രം കുഴപ്പമാണെന്നുമാണ് ഫെഡ് ചെയർമാൻ ജെറോം പവൽ പറയുന്നത്. കഴിഞ്ഞ പണനയ അവലോകന യോഗത്തിനു ശേഷം പലിശ നിരക്ക് കാൽശതമാനം വർധിപ്പിക്കാനുള്ള തീരുമാനവും ഈ നിഗമനത്തിൽ നിന്നാണ്. കൂടാതെ, സ്വർണം വലിയ റാലി നടത്തിയതിനാൽ ലാഭമെടുപ്പിനുള്ള സാധ്യതകളും വിപണിയിൽ നിലനിൽക്കുന്നുണ്ട്.
ലാഭമെടുക്കാനായി വൻകിട നിക്ഷേപകർ സ്വർണം വിറ്റാൽ ഡിമാൻഡ് ഇടിയുകയും സ്വാഭാവികമായി വില കുറയുകയും ചെയ്യാം. 2030 ഡോളർ പരിസരത്തെത്തിയ സ്വർണം ഏപ്രിൽ ആറിനു പുലർച്ചയോടെ 2011 ഡോളറിലേക്ക് ഇടിഞ്ഞത് ലാഭമെടുപ്പു മൂലമാണ്. അതേസമയം വിപണിയിലെ അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വലിയ തോതിലുള്ള വിറ്റൊഴിക്കലിനു നിക്ഷേപകർ തയാറാകില്ല. രൂപ ചെറിയ തോതിലെങ്കിലും മെച്ചപ്പെടുന്നതാണ് സ്വർണവിലയിൽ നേരിയ കുറവു വന്നേക്കുമെന്നു പ്രതീക്ഷിക്കാനുള്ള മറ്റൊരു കാരണം. ബോണ്ട് വരുമാനവും, ഡോളർ ഇൻഡെക്സും ഇടിഞ്ഞതിനെത്തുടർന്ന് രൂപ ചെറിയ തോതിലുള്ള തിരിച്ചുവരവു നടത്തുന്നുണ്ട്. 81.90 എന്ന നിലവാരത്തിലാണ് നാണ്യവിപണിയിൽ വ്യാപാരം നടക്കുന്നത്.
∙ ഒരു പവന്റെ ആഭരണത്തിന് 49,000 രൂപ
കേരളത്തിൽ ഇപ്പോഴത്തെ വിലയ്ക്ക് ഒരു പവന്റെ ആഭരണം വാങ്ങാൻ ഏതാണ്ട് 49,000 രൂപ നൽകണം. ഒരു ലക്ഷം രൂപയ്ക്കു ലഭിക്കുക രണ്ടു പവന്റെ സ്വർണാഭരണവും. മികച്ച ഡിസൈനർ ആഭരണങ്ങൾക്ക് ഉയർന്ന പണിക്കൂലിയായതിനാൽ തുക ഇതിലും കൂടും. 5 ശതമാനം പണിക്കൂലിയുള്ള ആഭരണമാണു വാങ്ങുന്നതെങ്കിൽ പണിക്കൂലി, ജിഎസ്ടി, എച്ച്‌യുഐഡി ചാർജ് തുടങ്ങിയവയെല്ലാം ചേർത്ത് 48,712.50 രൂപയാകും. സ്വർണം പവന് 45,000 രൂപയാണു വിലയെങ്കിൽ ആഭരണത്തിന്റെ വില കണക്കാക്കുന്നതെങ്ങനെയെന്നു നോക്കാം.
ഏറ്റവും കുറഞ്ഞ പണിക്കൂലിയുള്ള (5 ശതമാനം) ആഭരണമാണു വാങ്ങുന്നതെങ്കിൽ 2250 രൂപ പണിക്കൂലി മാത്രമാകും. അപ്പോൾ ആകെ വില 47,250 രൂപയാകും. ഈ വിലയിൻമേലാണ് ചരക്കുസേവന നികുതി ഈടാക്കുന്ന്. 3 ശതമാനമാണ് സ്വർണത്തിന്റെ ജിഎസ്ടി. 1417.50 രൂപ നികുതിയാകും. എച്ച്‌യുഐഡി എന്ന ഗുണേൻമാ മുദ്ര പതിപ്പിക്കാനുള്ള 45 രൂപയും ആഭരണത്തോടൊപ്പം ഈടാക്കും. ഇതുകൂടി ചേരുമ്പോൾ 48712. 50. പണിക്കൂലി 10 ശതമാനമാണെങ്കിൽ 51,000 രൂപയിലേറെയാകും. സിംഗപ്പൂർ ഡിസൈൻ പോലുള്ളവയ്ക്ക് വില ഇതിലും കൂടും. പണിക്കൂലിയും നികുതിയുമെല്ലാം ശതമാനത്തിൽ കണക്കാക്കുന്നതിനാൽ സ്വർണത്തിന്റെ വില അനുസരിച്ച് ഇവയും കൂടും.
∙ ഈ വർഷം കൂടിയത് 4520 രൂപ
40,480 രൂപയായിരുന്നു ജനുവരി ഒന്നിന് ഒരു പവന്റെ വില. 100 ദിവസംകൊണ്ട് കൂടിയത് പവന് 4520 രൂപ. 40,360 രൂപയാണ് (ജനുവരി–2) ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില. കഴിഞ്ഞ 2 ദിവസങ്ങളിൽ പവന് 1240 രൂപയുടെ വർധനയുമുണ്ടായി.
English Summary: Gold Price Hits All-Time High in India; What is Driving Rally in Yellow Metal