കേരളത്തിന്റെ മണ്ണിൽനിന്ന് ആഗോള വ്യവസായ ഭൂമികയിലേക്ക് ഉയർന്ന ബിസ്കറ്റ് രാജാവ് രാജൻപിള്ള ജുഡീഷ്യൽ കസ്റ്റയിലിരിക്കെ മരിച്ചിട്ട് മൂന്നു പതിറ്റാണ്ടാകുകയാണ്. ആ മരണത്തിനു കോടതി വിധിച്ചത് വെറും 10 ലക്ഷം രൂപ നഷ്ടപരിഹാരം. മരണത്തിനു പിന്നാലെ, ദുരൂഹത നീക്കാൻ കുടുംബം നടത്തിയ പോരാട്ടങ്ങളൊന്നും ലക്ഷ്യത്തിൽ എത്തിയില്ല. പാർലമെന്റിൽ വരെ ആ മരണം ചർച്ചയായി. അന്വേഷണം നടത്തണമെന്ന ആവശ്യം സിബിഐ പോലും നിഷേധിച്ചു. അങ്ങനെ നിഷേധിക്കപ്പെടേണ്ട ഒരു വ്യക്തിയാണോ രാ‍ജൻപിള്ള? 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിൽ ഒതുക്കാവുന്നതാണോ ആ വ്യവസായിയുടെ ജീവിത മൂല്യം? തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയവെ രാജൻ പിള്ള മരണത്തിനു കീഴടങ്ങുകയായിരുന്നില്ല, കീഴടക്കുകയായിരുന്നു. അന്വേഷണ കമ്മിഷനു മുന്നിൽ സാക്ഷികൾ അതൊക്കെ വള്ളിപുള്ളി വിടാതെ പറഞ്ഞെങ്കിലും കറുത്ത ശക്തികളെ വെളിച്ചത്തേക്ക് പിടിച്ചുകൊണ്ടു വരാൻ, മൂന്നു പതിറ്റാണ്ടാകുമ്പോഴും കഴിഞ്ഞിട്ടില്ല. അത്രമാത്രം കരുത്തുണ്ട് ആ കറുത്ത ശക്തിക്ക് അന്നും ഇന്നും. ആരാണത്?. രാജ്യം സ്വാതന്ത്ര്യം നേടിയ വർഷത്തിലാണ് രാജൻപിള്ള ജനിച്ചത്, 1947ൽ. നാൽപത്തിയെട്ടാമത്തെ വയസ്സിൽ, സ്വതന്ത്ര ഇന്ത്യയിൽ, 4 ദിവസത്തെ ജയിൽ വാസത്തിനിടയിൽ കയ്യിൽ കരുതിയ ഇഡ്ഡലി കഴിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതെ, ആസൂത്രിത കൊലപാതകമെന്നു തോന്നാവുന്ന തരത്തിൽ മരണത്തിനു വിട്ടുകൊടുക്കുകയായിരുന്നു വ്യവസായ ലോകത്തെ ഈ രാജാവിനെ. ആരായിരുന്നു രാജൻപിള്ള? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ മരണം ഇന്നും ഉത്തരമില്ലാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ മണ്ണിൽനിന്ന് ആഗോള വ്യവസായ ഭൂമികയിലേക്ക് ഉയർന്ന ബിസ്കറ്റ് രാജാവ് രാജൻപിള്ള ജുഡീഷ്യൽ കസ്റ്റയിലിരിക്കെ മരിച്ചിട്ട് മൂന്നു പതിറ്റാണ്ടാകുകയാണ്. ആ മരണത്തിനു കോടതി വിധിച്ചത് വെറും 10 ലക്ഷം രൂപ നഷ്ടപരിഹാരം. മരണത്തിനു പിന്നാലെ, ദുരൂഹത നീക്കാൻ കുടുംബം നടത്തിയ പോരാട്ടങ്ങളൊന്നും ലക്ഷ്യത്തിൽ എത്തിയില്ല. പാർലമെന്റിൽ വരെ ആ മരണം ചർച്ചയായി. അന്വേഷണം നടത്തണമെന്ന ആവശ്യം സിബിഐ പോലും നിഷേധിച്ചു. അങ്ങനെ നിഷേധിക്കപ്പെടേണ്ട ഒരു വ്യക്തിയാണോ രാ‍ജൻപിള്ള? 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിൽ ഒതുക്കാവുന്നതാണോ ആ വ്യവസായിയുടെ ജീവിത മൂല്യം?

ADVERTISEMENT

തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയവെ രാജൻ പിള്ള മരണത്തിനു കീഴടങ്ങുകയായിരുന്നില്ല, കീഴടക്കുകയായിരുന്നു. അന്വേഷണ കമ്മിഷനു മുന്നിൽ സാക്ഷികൾ അതൊക്കെ വള്ളിപുള്ളി വിടാതെ പറഞ്ഞെങ്കിലും പ്രബല ശക്തികളെ വെളിച്ചത്തേക്ക് പിടിച്ചുകൊണ്ടു വരാൻ, മൂന്നു പതിറ്റാണ്ടാകുമ്പോഴും കഴിഞ്ഞിട്ടില്ല. അത്രമാത്രം കരുത്തുണ്ട് ആ പ്രബല ശക്തിക്ക് അന്നും ഇന്നും. ആരാണത്?. രാജ്യം സ്വാതന്ത്ര്യം നേടിയ വർഷത്തിലാണ് രാജൻപിള്ള ജനിച്ചത്, 1947ൽ. നാൽപത്തിയെട്ടാമത്തെ വയസ്സിൽ, സ്വതന്ത്ര ഇന്ത്യയിൽ, 4 ദിവസത്തെ ജയിൽ വാസത്തിനിടയിൽ കയ്യിൽ കരുതിയ ഇഡ്ഡലി കഴിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതെ, ആസൂത്രിത കൊലപാതകമെന്നു തോന്നാവുന്ന തരത്തിൽ മരണത്തിനു വിട്ടുകൊടുക്കുകയായിരുന്നു വ്യവസായ ലോകത്തെ ഈ രാജാവിനെ. ആരായിരുന്നു രാജൻപിള്ള? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ മരണം ഇന്നും ഉത്തരമില്ലാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നത്? 

രാജൻ പിള്ളയും കുടുംബവും (ഫയൽ ചിത്രം)

∙ ‘രാജാവാ’യ രാജൻപിള്ള 

ADVERTISEMENT

അ‍ഞ്ചു പതിറ്റാണ്ടു മുൻപേ ആഗോള വ്യവസായിയായി മാറിയ മലയാളിയാണു രാജൻ പിള്ള. കൊല്ലത്തുകാരനായ ഈ വ്യവസായിയെ രാജൻപിള്ള എന്നു പറഞ്ഞാൽ ഒരുപക്ഷേ പെട്ടെന്നു തിരിച്ചറിയില്ല. എന്നാൽ പേരിനു മുന്നിലൊരു ബിസ്കറ്റ് ചേർത്താൽ പിന്നെ മുഖവുര വേണ്ട. അതാണ് ബിസ്കറ്റ് രാജൻ പിള്ള, അഥവാ ബിസ്കറ്റ് രാജാവ്. ഇന്ത്യയുടെ ‘ബിസ്കറ്റ് മാൻ’ എന്നും ഇദ്ദേഹം അറിയപ്പെടുന്നു.

സിബിഐ അറസ്റ്റ് ചെയ്ത രാജൻ പിള്ളയെ ന്യൂഡൽഹി തീസ് ഹസാരി കോടതിയിലേക്കു കൊണ്ടുവരുന്നു (1995ലെ ചിത്രം: മനോരമ)

ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്ന വ്യവസായ സ്ഥാപനം അടക്കം 400 കോടി രൂപയൂടെ ആസ്തിയും 680 കോടി രൂപ പ്രതിവർഷ വിറ്റുവരവും ഉണ്ടായിരുന്നു രാജൻപിള്ളയ്ക്ക്. ന്യൂസീലൻഡ് മുതൽ പാകിസ്ഥാൻ വരെ വ്യാപിച്ചു കിടക്കുന്ന വ്യാപാര ശൃംഖല. പതിനായിരത്തിലധികം ജീവനക്കാർ, ലോക ബിസിനസ് മാധ്യമങ്ങളിൽ ഓരോ വർഷവും പലതവണ തലക്കെട്ട് സൃഷ്ടിച്ച വിദേശ ഇന്ത്യൻ വ്യവസായി... ദശാബ്ദങ്ങൾക്കു മുൻപ്, രാജൻ പിള്ളയുടെ ആഗോള സാമ്രാജ്യം അത്ര വലുതായിരുന്നു. അതിനു മുൻപ്, മലയാളിയായ മറ്റൊരാൾ ഇങ്ങനെയൊരു ഔന്നത്യത്തിലെത്തിയിട്ടില്ല. 

ADVERTISEMENT

∙ ജയിലിൽ സംഭവിച്ചത്...

സിംഗപ്പൂരിലെ രാജൻപിള്ളയുടെ ബിസ്കറ്റ് ഫാക്ടറിയിലെ കാഴ്ച (ഫയൽ ചിത്രം: മനോരമ)

‘‘അഞ്ചാം തീയതി കോടതിയിൽ പോയി തിരികെ വന്നപ്പോൾ രാജൻ പിള്ളയുടെ കയ്യിൽ ഒരു പായ്ക്കറ്റിൽ ഇഡ്ഡലിയും മൂന്നു നാലു കുപ്പി വെള്ളവും ഉണ്ടായിരുന്നു. ഇഡ്ഡലി ജയിലിൽ അനുവദിച്ചിട്ടില്ല എന്നു പറഞ്ഞ് അസി. ജയിൽ സൂപ്രണ്ട് മഹാവീർ പൊതി തട്ടിപ്പറിച്ച് ചവറ്റുകൊട്ടയിൽ എറിഞ്ഞു.’’– തിഹാർ ജയിലിൽ അന്നു സഹ തടവുകാരനായിരുന്ന ആന്ധ്ര സ്വദേശി രാമാകോട്ടി, ലീലാ സേത്ത് കമ്മിഷനു നൽകിയ മൊഴിയിലാണ് ഇഡ്ഡലി പോലും നിഷേധിച്ച പൈശാചികത്വം വിവരിക്കുന്നത്. 

രാജൻ പിള്ള അറസ്റ്റിലായപ്പോൾ (File Photo by AFP)

അടുത്ത ദിവസം രാജൻ പിള്ളയ്ക്ക് നടക്കാൻ പോലും കഴിയാത്ത വിധം അവശനായി. കടുത്ത പനി, ആനയുടെ കാലുകൾ പോലെ കാലുകൾ വീർത്തു. തുട മുതൽ താഴേക്ക് വെള്ളപ്പാടുകൾ. ത്വക് രോഗം ആയിരുന്നില്ല അത്. അന്നു രാജൻപിള്ള ഒരു പോളക്കണ്ണടച്ചില്ല– രാമാകോട്ടിയുടെ മൊഴി ഇങ്ങനെ തുടർന്നു. ആഹാരം മാത്രമല്ല, കരൾ രോഗിയായിരുന്ന രാജൻ പിള്ളയ്ക്കു മരുന്നും നിഷേധിച്ചിരുന്നു. ജൂലൈ 7നു രാവിലെ രാജൻപിള്ള തീരെ അവശനാണെന്നു ജയിൽ അധികൃതരെ രാമാകോട്ടി അറിയിച്ചു. 

രാജൻ പിള്ളയും കുടുംബവും (ഫയൽ ചിത്രം)

‘‘തുടർന്നു വാർഡ് 12ലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ഒരു പരിചരണവും ലഭിച്ചില്ല. ഏത് അസുഖത്തിനും നൽകുന്ന പാരസെറ്റാമോൾ ഗുളിക മാത്രം നൽകി. കടുത്ത പനിയുണ്ടായിരുന്നു. കടുത്ത ചൂടിൽ സംഭരണിയിൽ തിളച്ചുകിടന്ന വെള്ളം കൊണ്ടുവന്നാണ്, മുഷിഞ്ഞു നാറിയ പുതപ്പു മാറ്റി ഒരു തടവുകാരൻ രാ‍ജൻപിള്ളയെ തുടച്ചത്. ആ പുതപ്പു കൊണ്ടുതന്നെ പുതപ്പിക്കുകയും ചെയ്തു’’– രാജൻ പിള്ളയെ മരണത്തിനു കീഴടക്കുകയായിരുന്നു എന്നതിന് ഇതിനേക്കാൾ വലിയ മൊഴി വേണോ? 

∙ ബിസ്കറ്റ് രാജാവിൽനിന്ന് ‘ഒളിച്ചോട്ട’ത്തിലേക്ക്...

കൊല്ലം കൊച്ചുപിലാംമൂട് വസന്ത വിഹാറിൽ കെ.ജനാർദനൻ പിള്ളയുടെയും എ‍ൻ. രാജമണിയമ്മയുടെയും മൂത്ത മകൻ ജെ.മോഹൻദാസ് രാജൻ എന്ന രാജൻ പിള്ളയാണ് ബിസ്കറ്റ് രാജാവായി ആഗോള തലത്തിൽ വളർന്നത്. ടികെഎം എൻജിനീയറിങ് കോളജിൽനിന്നു ബിരുദം നേടിയ ശേഷമാണ് അദ്ദേഹം വ്യവസായ രംഗത്തേക്കു കടന്നത്. അച്ഛന്റെ ആഗ്രഹപ്രകാരം, വ്യവസായ സംരംഭം എന്ന ആശയവുമായി 1973ൽ സിംഗപ്പൂരിൽ എത്തി. 

രാജൻ പിള്ളയുടെ ജീവിതകഥ പറയുന്ന പുസ്തകം– ‘എ വേസ്റ്റഡ് ഡെത്ത്’

സിംഗപ്പൂരിൽ ട്വന്റിയത്ത് സെഞ്ചറി ഫുഡ് കമ്പനിയുമായി ചേർന്ന് ആദ്യ ഉദ്യമം. ഉരുളക്കിഴങ്ങ് ചിപ്സും പീനട്ടും അടങ്ങിയ ഫുഡ്സ് പാക്കേജിങ് വ്യവസായമാണ് തുടങ്ങിയത്. തുടർന്ന് ആഗോള അമേരിക്കൻ കമ്പനിയായ സ്റ്റാൻഡ‍േർഡ് ബ്രാൻഡ്സുമായി ചേർന്നു. ഈ കമ്പനി പുതുതായി ഏറ്റെടുത്ത ‘ ‘നാബിസ്കോ കമോഡിറ്റീസ്’ മേധാവിയായി രാജൻപിള്ള മാറി. ബേക്കറി, ബിസ്കറ്റ് ഉൽപാദനത്തിലെ വമ്പന്മാരായ ബ്രിട്ടാനിയയുടെ ഏഷ്യയിലെ പ്രവർത്തന മേഖലയും ഏറ്റെടുത്തു. കൊല്ലത്തുകാരനായ രാജൻപിള്ള അതോടെ ആഗോളതലത്തിൽ ബിസ്കറ്റ് രാജാവായി മാറി. 

രാജൻപിള്ളയായി പൃഥ്വിരാജ് (യൂഡ്‌ലി ഫിലിംസ് പുറത്തിറക്കിയ ചിത്രം)

ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ചെയർമാനായിരിക്കെയാണ് പ്രശ്നങ്ങളുടെ തുടക്കം. അദ്ദേഹം പാർട്നർമാരുമായി തെറ്റി. കമ്പനിയുടെ പണം മറ്റു കമ്പനികളിലേക്കു മാറ്റിയെന്ന കേസ് പിന്നാലെയെത്തി. സാമ്പത്തിക ബാധ്യതകളും നിയമ നടപടികളും ഉണ്ടായി. കേസിൽ സിംഗപ്പുർ കോടതി വിധി പ്രഖ്യാപിക്കാനിരിക്കെ അദ്ദേഹം അവിടെനിന്നു ഡൽഹിയിലേക്കു കടന്നു. ഇന്ത്യ മാതൃ രാജ്യമാണല്ലോ. ഇവിടെ അദ്ദേഹം സുരക്ഷിതത്വം കണ്ടു. 

∙ റെഡ് അലർട്ട് പിന്നെ അറസ്റ്റ്

രാജൻ പിള്ളയെ അറസ്റ്റ് ചെയ്യുന്നതിന് ഇന്റർപോൾ റെഡ് അലർട്ട് പുറപ്പെടുവിച്ചു. എന്നാൽ സിംഗപ്പൂരിനു കൈമാറുന്നതിനെതിരെ കോടതിയിൽനിന്നു അനുകൂല വിധി അദ്ദേഹം നേടിയെടുത്തു. രാജൻപിള്ളയ്ക്ക് മുൻകൂർ ജാമ്യം തേടി ഭാര്യ നീന പിള്ള മുംബൈ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ജാമ്യം നിരസിച്ചതോടെ മുംബൈ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. 

1995 ജൂലൈ 4ന്, ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ ലെ മെറിഡിയനിൽനിന്ന് ഡൽഹി പൊലീസ് രാജൻ പിള്ളയെ അറസ്റ്റ് ചെയ്തു. തുടർന്നു തിഹാർ ജയിലിലേക്ക്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടി വിദഗ്ധ പരിശോധനയ്ക്ക് അപേക്ഷ നൽകിയെങ്കിലും ‘നിയമാനുസൃത ചികിത്സ നൽകാൻ’ ജയിൽ സൂപ്രണ്ടിനോടു നിർദേശിക്കുകയായിരുന്നു മജിസ്ട്രേട്ട് കോടതി ചെയ്തത്. 

∙ മജിസ്ട്രേട്ടിന്റെ കത്ത്

ജയിൽ സൂപ്രണ്ടിനു നിർദേശം നൽകിയതിനൊപ്പം തിഹാർ ജയിലിലെ റെസിഡന്റ് മെഡിക്കൽ ഓഫിസർക്ക് (ആർഎംഒ) ഒരു രഹസ്യ കത്ത് മജിസ്ട്രേട്ട് മേത്ത എഴുതുകയുണ്ടായി. രാജൻപിള്ളയുടെ അപേക്ഷയിൽ പറയുന്ന രോഗം പ്രതിക്ക് ഉണ്ടോ എന്നു പരിശോധിച്ച് അടുത്ത ദിവസം കോടതിക്കു റിപ്പോർട്ട് ചെയ്യാനായിരുന്നു കത്തിലെ നിർദേശം. രാജൻ പിള്ളയുടെ അപേക്ഷയുടെ പകർപ്പും കത്തിനോടൊപ്പം ഉണ്ടായിരുന്നു. സെൻട്രൽ ജയിൽ സൂപ്രണ്ടിനും കത്തിന്റെ പകർപ്പ് അയച്ചു. എന്നിട്ടു നിയമാനുസൃത ചികിത്സ ലഭിച്ചോ?. ഇല്ല എന്നു മാത്രമല്ല, ആർഎംഒ ഡോ.എസ്.പി.ബറുവ കോടതിക്കു മറുപടി നൽകുക പോലും ചെയ്തില്ല. കത്തു തനിക്കു ലഭിച്ചില്ല എന്നാണ്, രാജൻ പിള്ളയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ലീലാ സേത്ത് കമ്മിഷന് ബറുവ മൊഴി നൽകിയത്. 

∙ കത്ത് പൊട്ടിച്ചത് ആര്?

ആർഎംഒയ്ക്കു കത്തു കിട്ടിയില്ലെങ്കിൽ അതെവിടെപ്പോയി? ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് സഞ്ജയ് ഗുപ്ത രണ്ടു കത്തും കൈപ്പറ്റിയതായി റജിസ്റ്ററി‍ൽ തെളിവുണ്ട്. രഹസ്യ കത്ത് സഞ്ജയ് ഗുപ്ത പൊട്ടിച്ചു വായിച്ചതായി കമ്മിഷൻ കണ്ടെത്തി. ഇത്തരത്തിൽ കത്തു മുക്കിയതിനാൽ രാജൻ പിള്ളയുടെ ആരോഗ്യസ്ഥിതി ആർഎംഒ അറിഞ്ഞതുമില്ല. മജിസ്ട്രേട്ട് കോടതി ആർഎംഒയ്ക്ക് അയച്ച കത്ത് കിട്ടാതിരിക്കുകയും മറ്റൊരാൾ അതു പൊട്ടിച്ചു വായിക്കുകയും ചെയ്യണമെങ്കിൽ അതിനു പിന്നിൽ ഒരു പ്രബല ശക്തി ഉണ്ടാകുമെന്നത് ഉറപ്പ്. അത് ആരാണെന്ന് അന്വേഷിക്കണ്ടിയിരുന്നില്ലേ? 

എസ്കോർട്ട് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ റിപ്പോർട്ട് സഹിതമാണ് രാജൻപിള്ള ചികിത്സയ്ക്ക് അപേക്ഷ നൽകിയിരുന്നത്. മജിസ്ട്രേട്ടിന്റെ കത്തിനൊപ്പം ഈ റിപ്പോർട്ടും അപ്രത്യക്ഷമായി. രാജനെ ചികിത്സിക്കുന്നതിൽ ജയിൽ അധികൃതരും ഡോക്ടർമാരും ഗുരുതര അനാസ്ഥ കാട്ടിയെന്നു മരണം അന്വേഷിച്ച ലീലാ സേത്ത് കമ്മിഷൻ കണ്ടെത്തിയിരുന്നു. 

∙ ആ പണം പാവപ്പെട്ട കുട്ടികൾക്ക്

രാജൻ പിള്ളയുടെ മരണത്തിനു നഷ്ടപരിഹാരമായി ലഭിച്ച 10 ലക്ഷം രൂപ കേരളത്തിലെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ഭാര്യ നീന പിള്ള ചെലവഴിച്ചത്. നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപ്പായില്ല. ‌ജയിൽ പരിഷ്കരണത്തിനു പക്ഷേ രാജൻ പിള്ളയുടെ മരണം കാരണമായി. എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടിരുന്ന ജയിലിന്റെ അകത്തളങ്ങളിൽ മാറ്റത്തിന്റെ വെളിച്ചം കടന്നെത്തിയത് ആ മരണത്തോടെയാണ്. അതുകൊണ്ടു മാത്രമായോ?. കൊലപാതകം എന്നു വിശേഷിപ്പിക്കാവുന്ന ആ മരണത്തിനു പിന്നിൽ കളിച്ചവരെ കണ്ടെത്തണ്ടേ?. നിർഭാഗ്യകരമെന്നു പറയാം, അതിതു വരെ സംഭവിച്ചിട്ടില്ല. ഒരേറ്റു പറച്ചിലോ മറ്റോ സംഭവിക്കാതെ, രാജൻപിള്ളയുടെ മരണത്തിനു പിന്നിലെ കരങ്ങൾ ആരുടേതാണെന്ന് ലോകം അറിയുകയുമില്ല.

∙ വരുമോ സീരീസ്?

രാജൻപിള്ളയുടെ ജീവിതം ആസ്പദമാക്കി വെബ് സീരീസ് നിർമിക്കാൻ നടൻ പൃഥ്വിരാജ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. പൃഥ്വി തന്നെയായിരിക്കും രാജൻപിള്ളയുടെ വേഷത്തിലെത്തുക. നിർമാതാക്കളായ യൂഡ്‌ലി ഫിലിംസ് 2021ൽ ഇക്കാര്യം സ്ഥിരീകരിക്കുകയും സീരീസിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുകയും ചെയ്തു. എന്നാൽ പ്രോജക്ടിന്റെ മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രാജൻപിള്ളയുടെ ഇളയ സഹോദരൻ രാജ്മോഹൻ പിള്ള സഹ എഴുത്തുകാരനായി ഒരു പുസ്തകം 2001ൽ ഇറങ്ങിയിരുന്നു– ‘എ വേസ്റ്റഡ് ഡെത്ത്: ദ് റൈസ് ആൻഡ് ഫാൾ ഓഫ് രാജൻ പിള്ള’ എന്നായിരുന്നു പേര്.

English Summary: The Life and Death of India's 'Biscuit King' Rajan Pillai