മോദി-ഷാ സഖ്യത്തിന് ബിജെപിയിലൊരു 'ശത്രു'; വസുന്ധര പിണങ്ങിയാൽ രാജസ്ഥാൻ കൈവിടും?
രാജസ്ഥാനിൽ അഴിച്ചുപണിയുടെ തിരക്കിലാണു ബിജെപി. ഒരു വിധത്തിൽ പറഞ്ഞാൽ അഴിച്ചിട്ടും പണിതിട്ടും തങ്ങളുടെ വരുതിയിൽ വരാത്ത ഏക സംസ്ഥാനത്ത് ഇത്തവണ വിട്ടുവീഴ്ചയില്ലാതെ കാര്യങ്ങൾ കൈപ്പിടിയിലൊതുക്കുന്നതിനുള്ള നടപടികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടങ്ങുന്ന കേന്ദ്ര നേതൃത്വം; വളരെ ഊർജിതമായിത്തന്നെ. ജാട്ട് സമുദായാംഗമായ പാർട്ടി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയയെ മാറ്റി ബ്രാഹ്മണ സമുദായക്കാരനായ സി.പി.ജോഷിയെ പുതിയ അധ്യക്ഷനാക്കി. പ്രതിപക്ഷ നേതാവായിരുന്ന ഗുലാബ് ഛന്ദ് കട്ടാരിയയെ അസം ഗവർണറായി നേരത്തേതന്നെ നിയമിച്ചിരുന്നു. അദ്ദേഹത്തിനു പകരക്കാരനായി, ഉപനേതാവായിരുന്ന രജപുത്ര വിഭാഗത്തിൽനിന്നുള്ള രാജേന്ദ്ര റാത്തോഡിനെ നിയമിച്ചു. ഉപനേതാവായി സതീഷ് പൂനിയയ്ക്കും ചുമതല നൽകി. ഈ മാറ്റങ്ങള്‍ക്കെല്ലാം പിന്നിൽ ഒറ്റ ലക്ഷ്യമേയുള്ളു. ഈ വർഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ വടക്കേ ഇന്ത്യൻ ഹൃദയ ഭൂമിയിലെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഡിസംബറോടെയുണ്ടാകും. തെലങ്കാന, മിസോറം എന്നിവയും അതോടൊപ്പം തിരഞ്ഞെടുപ്പിലേക്കു നീങ്ങും. ആദ്യം പറഞ്ഞ മൂന്നു സംസ്ഥാനങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം കോൺഗ്രസിന് അടിയറ വയ്ക്കേണ്ടിവന്നു. കൂറുമാറ്റത്തിലൂടെ മധ്യപ്രദേശ് തിരികെ പിടിച്ചെങ്കിലും രാജസ്ഥാനിൽ ആ ശ്രമവും പരാജയപ്പെട്ടു. മോദി–അമിത് ഷാ സഖ്യത്തെ സംബന്ധിച്ചിടത്തോളം അത്ര പരിചിതമായ അനുഭവമല്ലായിരുന്നു ഈ പരാജയവും. ഏതാണ്ട് വിജയിച്ചു എന്നതിന്റെ വക്കിൽനിന്നാണ് ആ അട്ടിമറി ഒന്നുമല്ലാതെ ആയിത്തീർന്നത്. കോൺഗ്രസിന്റെ കഴിവിനേക്കാളും മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ രാഷ്ട്രീയ ചാതുര്യത്തേക്കാളുമേറെയായി മോദി– ഷാ സഖ്യത്തെ സംബന്ധിച്ചിടത്തോളം രാജസ്ഥാനിൽ നടപ്പാക്കാനുദ്ദേശിച്ച എല്ലാ പദ്ധതികളും തകര്‍ന്നതിനു പിന്നിൽ ഒരേയൊരു കാരണമേയുള്ളു – മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. അതും ഇത്തവണ തീർപ്പാക്കിയേക്കുമെന്നാണു നിലവിലെ അഴിച്ചുപണിയിൽനിന്നു ലഭിക്കുന്ന സൂചന. എന്നാൽ അതും അത്ര എളുപ്പം സാധ്യമാകുമോ? വിശദമായി പരിശോധിക്കാം.
രാജസ്ഥാനിൽ അഴിച്ചുപണിയുടെ തിരക്കിലാണു ബിജെപി. ഒരു വിധത്തിൽ പറഞ്ഞാൽ അഴിച്ചിട്ടും പണിതിട്ടും തങ്ങളുടെ വരുതിയിൽ വരാത്ത ഏക സംസ്ഥാനത്ത് ഇത്തവണ വിട്ടുവീഴ്ചയില്ലാതെ കാര്യങ്ങൾ കൈപ്പിടിയിലൊതുക്കുന്നതിനുള്ള നടപടികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടങ്ങുന്ന കേന്ദ്ര നേതൃത്വം; വളരെ ഊർജിതമായിത്തന്നെ. ജാട്ട് സമുദായാംഗമായ പാർട്ടി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയയെ മാറ്റി ബ്രാഹ്മണ സമുദായക്കാരനായ സി.പി.ജോഷിയെ പുതിയ അധ്യക്ഷനാക്കി. പ്രതിപക്ഷ നേതാവായിരുന്ന ഗുലാബ് ഛന്ദ് കട്ടാരിയയെ അസം ഗവർണറായി നേരത്തേതന്നെ നിയമിച്ചിരുന്നു. അദ്ദേഹത്തിനു പകരക്കാരനായി, ഉപനേതാവായിരുന്ന രജപുത്ര വിഭാഗത്തിൽനിന്നുള്ള രാജേന്ദ്ര റാത്തോഡിനെ നിയമിച്ചു. ഉപനേതാവായി സതീഷ് പൂനിയയ്ക്കും ചുമതല നൽകി. ഈ മാറ്റങ്ങള്‍ക്കെല്ലാം പിന്നിൽ ഒറ്റ ലക്ഷ്യമേയുള്ളു. ഈ വർഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ വടക്കേ ഇന്ത്യൻ ഹൃദയ ഭൂമിയിലെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഡിസംബറോടെയുണ്ടാകും. തെലങ്കാന, മിസോറം എന്നിവയും അതോടൊപ്പം തിരഞ്ഞെടുപ്പിലേക്കു നീങ്ങും. ആദ്യം പറഞ്ഞ മൂന്നു സംസ്ഥാനങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം കോൺഗ്രസിന് അടിയറ വയ്ക്കേണ്ടിവന്നു. കൂറുമാറ്റത്തിലൂടെ മധ്യപ്രദേശ് തിരികെ പിടിച്ചെങ്കിലും രാജസ്ഥാനിൽ ആ ശ്രമവും പരാജയപ്പെട്ടു. മോദി–അമിത് ഷാ സഖ്യത്തെ സംബന്ധിച്ചിടത്തോളം അത്ര പരിചിതമായ അനുഭവമല്ലായിരുന്നു ഈ പരാജയവും. ഏതാണ്ട് വിജയിച്ചു എന്നതിന്റെ വക്കിൽനിന്നാണ് ആ അട്ടിമറി ഒന്നുമല്ലാതെ ആയിത്തീർന്നത്. കോൺഗ്രസിന്റെ കഴിവിനേക്കാളും മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ രാഷ്ട്രീയ ചാതുര്യത്തേക്കാളുമേറെയായി മോദി– ഷാ സഖ്യത്തെ സംബന്ധിച്ചിടത്തോളം രാജസ്ഥാനിൽ നടപ്പാക്കാനുദ്ദേശിച്ച എല്ലാ പദ്ധതികളും തകര്‍ന്നതിനു പിന്നിൽ ഒരേയൊരു കാരണമേയുള്ളു – മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. അതും ഇത്തവണ തീർപ്പാക്കിയേക്കുമെന്നാണു നിലവിലെ അഴിച്ചുപണിയിൽനിന്നു ലഭിക്കുന്ന സൂചന. എന്നാൽ അതും അത്ര എളുപ്പം സാധ്യമാകുമോ? വിശദമായി പരിശോധിക്കാം.
രാജസ്ഥാനിൽ അഴിച്ചുപണിയുടെ തിരക്കിലാണു ബിജെപി. ഒരു വിധത്തിൽ പറഞ്ഞാൽ അഴിച്ചിട്ടും പണിതിട്ടും തങ്ങളുടെ വരുതിയിൽ വരാത്ത ഏക സംസ്ഥാനത്ത് ഇത്തവണ വിട്ടുവീഴ്ചയില്ലാതെ കാര്യങ്ങൾ കൈപ്പിടിയിലൊതുക്കുന്നതിനുള്ള നടപടികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടങ്ങുന്ന കേന്ദ്ര നേതൃത്വം; വളരെ ഊർജിതമായിത്തന്നെ. ജാട്ട് സമുദായാംഗമായ പാർട്ടി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയയെ മാറ്റി ബ്രാഹ്മണ സമുദായക്കാരനായ സി.പി.ജോഷിയെ പുതിയ അധ്യക്ഷനാക്കി. പ്രതിപക്ഷ നേതാവായിരുന്ന ഗുലാബ് ഛന്ദ് കട്ടാരിയയെ അസം ഗവർണറായി നേരത്തേതന്നെ നിയമിച്ചിരുന്നു. അദ്ദേഹത്തിനു പകരക്കാരനായി, ഉപനേതാവായിരുന്ന രജപുത്ര വിഭാഗത്തിൽനിന്നുള്ള രാജേന്ദ്ര റാത്തോഡിനെ നിയമിച്ചു. ഉപനേതാവായി സതീഷ് പൂനിയയ്ക്കും ചുമതല നൽകി. ഈ മാറ്റങ്ങള്‍ക്കെല്ലാം പിന്നിൽ ഒറ്റ ലക്ഷ്യമേയുള്ളു. ഈ വർഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ വടക്കേ ഇന്ത്യൻ ഹൃദയ ഭൂമിയിലെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഡിസംബറോടെയുണ്ടാകും. തെലങ്കാന, മിസോറം എന്നിവയും അതോടൊപ്പം തിരഞ്ഞെടുപ്പിലേക്കു നീങ്ങും. ആദ്യം പറഞ്ഞ മൂന്നു സംസ്ഥാനങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം കോൺഗ്രസിന് അടിയറ വയ്ക്കേണ്ടിവന്നു. കൂറുമാറ്റത്തിലൂടെ മധ്യപ്രദേശ് തിരികെ പിടിച്ചെങ്കിലും രാജസ്ഥാനിൽ ആ ശ്രമവും പരാജയപ്പെട്ടു. മോദി–അമിത് ഷാ സഖ്യത്തെ സംബന്ധിച്ചിടത്തോളം അത്ര പരിചിതമായ അനുഭവമല്ലായിരുന്നു ഈ പരാജയവും. ഏതാണ്ട് വിജയിച്ചു എന്നതിന്റെ വക്കിൽനിന്നാണ് ആ അട്ടിമറി ഒന്നുമല്ലാതെ ആയിത്തീർന്നത്. കോൺഗ്രസിന്റെ കഴിവിനേക്കാളും മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ രാഷ്ട്രീയ ചാതുര്യത്തേക്കാളുമേറെയായി മോദി– ഷാ സഖ്യത്തെ സംബന്ധിച്ചിടത്തോളം രാജസ്ഥാനിൽ നടപ്പാക്കാനുദ്ദേശിച്ച എല്ലാ പദ്ധതികളും തകര്‍ന്നതിനു പിന്നിൽ ഒരേയൊരു കാരണമേയുള്ളു – മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. അതും ഇത്തവണ തീർപ്പാക്കിയേക്കുമെന്നാണു നിലവിലെ അഴിച്ചുപണിയിൽനിന്നു ലഭിക്കുന്ന സൂചന. എന്നാൽ അതും അത്ര എളുപ്പം സാധ്യമാകുമോ? വിശദമായി പരിശോധിക്കാം.
രാജസ്ഥാനിൽ അഴിച്ചുപണിയുടെ തിരക്കിലാണു ബിജെപി. ഒരു വിധത്തിൽ പറഞ്ഞാൽ അഴിച്ചിട്ടും പണിതിട്ടും തങ്ങളുടെ വരുതിയിൽ വരാത്ത ഏക സംസ്ഥാനത്ത് ഇത്തവണ വിട്ടുവീഴ്ചയില്ലാതെ കാര്യങ്ങൾ കൈപ്പിടിയിലൊതുക്കുന്നതിനുള്ള നടപടികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടങ്ങുന്ന കേന്ദ്ര നേതൃത്വം; വളരെ ഊർജിതമായിത്തന്നെ. ജാട്ട് സമുദായാംഗമായ പാർട്ടി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയയെ മാറ്റി ബ്രാഹ്മണ സമുദായക്കാരനായ സി.പി.ജോഷിയെ പുതിയ അധ്യക്ഷനാക്കി. പ്രതിപക്ഷ നേതാവായിരുന്ന ഗുലാബ് ഛന്ദ് കട്ടാരിയയെ അസം ഗവർണറായി നേരത്തേതന്നെ നിയമിച്ചിരുന്നു. അദ്ദേഹത്തിനു പകരക്കാരനായി, ഉപനേതാവായിരുന്ന രജപുത്ര വിഭാഗത്തിൽനിന്നുള്ള രാജേന്ദ്ര റാത്തോഡിനെ നിയമിച്ചു. ഉപനേതാവായി സതീഷ് പൂനിയയ്ക്കും ചുമതല നൽകി.
∙ ലക്ഷ്യം നിയമസഭ, വസുന്ധര രാജെ സിന്ധ്യ
ഈ മാറ്റങ്ങള്‍ക്കെല്ലാം പിന്നിൽ ഒറ്റ ലക്ഷ്യമേയുള്ളു. ഈ വർഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്. എല്ലാവരും ഉറ്റുനോക്കുന്ന കർണാടക തിരഞ്ഞെടുപ്പിന് തീയതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പാണ് ഫൈനൽ എങ്കിൽ കർണാടക ക്വാർട്ടർ ഫൈനൽ മാത്രമാണ്. കാരണം രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ വടക്കേ ഇന്ത്യൻ ഹൃദയ ഭൂമിയിലെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഡിസംബറോടെയുണ്ടാകും. തെലങ്കാന, മിസോറം എന്നിവയും അതോടൊപ്പം തിരഞ്ഞെടുപ്പിലേക്കു നീങ്ങും. ആദ്യം പറഞ്ഞ മൂന്നു സംസ്ഥാനങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം കോൺഗ്രസിന് അടിയറ വയ്ക്കേണ്ടിവന്നു. കൂറുമാറ്റത്തിലൂടെ മധ്യപ്രദേശ് തിരികെ പിടിച്ചെങ്കിലും രാജസ്ഥാനിൽ ആ ശ്രമവും പരാജയപ്പെട്ടു.
മോദി–അമിത് ഷാ സഖ്യത്തെ സംബന്ധിച്ചിടത്തോളം അത്ര പരിചിതമായ അനുഭവമല്ലായിരുന്നു ഈ പരാജയവും. ഏതാണ്ട് വിജയിച്ചു എന്നതിന്റെ വക്കിൽനിന്നാണ് ആ അട്ടിമറി ഒന്നുമല്ലാതെ ആയിത്തീർന്നത്. കോൺഗ്രസിന്റെ കഴിവിനേക്കാളും മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ രാഷ്ട്രീയ ചാതുര്യത്തേക്കാളുമേറെയായി മോദി– ഷാ സഖ്യത്തെ സംബന്ധിച്ചിടത്തോളം രാജസ്ഥാനിൽ നടപ്പാക്കാനുദ്ദേശിച്ച എല്ലാ പദ്ധതികളും തകര്‍ന്നതിനു പിന്നിൽ ഒരേയൊരു കാരണമേയുള്ളു – മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. അതും ഇത്തവണ തീർപ്പാക്കിയേക്കുമെന്നാണു നിലവിലെ അഴിച്ചുപണിയിൽനിന്നു ലഭിക്കുന്ന സൂചന. എന്നാൽ അതും അത്ര എളുപ്പം സാധ്യമാകുമോ?
∙ ബിജെപിക്കും മുൻപേ വന്ന ഹിന്ദുത്വ പാർട്ടി
ഹിന്ദുത്വ രാഷ്ട്രീയത്തിനു സ്വതന്ത്രാനന്തര ഇന്ത്യയിൽ ആദ്യം മുതലേ വേരോട്ടമുണ്ടായിരുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. 1948ൽ സ്വാമി കർപാത്രി രൂപീകരിച്ച അഖിൽ ഭാരതീയ രാം രാജ്യ പരിഷത് (ആർആർപി) ആണ് ഇതിൽ ആദ്യത്തേത്. ഹിന്ദു വ്യക്തിനിയമ ബില്ലുകൾക്ക് എതിരായിരുന്ന പാർട്ടി പശുഹത്യ, വാനരഹത്യ എന്നിവ തീവ്രമായി എതിർക്കുകയും ശ്രീരാമരാജ്യം തിരികെ കൊണ്ടുവരിക എന്ന ആത്യന്തിക ലക്ഷ്യം മുന്നില്‍ വച്ചു പ്രവർത്തിക്കുകയുമായിരുന്നു.
ഹിന്ദു മഹാസഭയും ആർഎസ്എസുമെല്ലാം ഉണ്ടായിരിക്കെ നിലവിൽവന്ന പാർട്ടി 1952ൽ ലോക്സഭയിലേക്കു മൂന്നു സീറ്റുകളിലും 1962ൽ രണ്ടു സീറ്റുകളിലും വിജയിച്ചു. 1952, 57, 62 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും നിരവധി സീറ്റുകൾ നേടി ശക്തമായ സാന്നിധ്യമാകാൻ പാർട്ടിക്കു കഴിഞ്ഞിരുന്നു. പിന്നീട് ബിജെപിയുടെ മുൻഗാമികളായ ജനസംഘിൽ ലയിക്കുകയായിരുന്നു ആർആർപി.
ബിജെപി ദേശീയ രാഷ്ട്രീയത്തിൽ കാര്യമായി വേരാഴ്ത്തും മുൻപേ ബിജെപി സർക്കാരിനെ വാഴിച്ച സംസ്ഥാനമാണ് രാജസ്ഥാൻ. ബിജെപിയുടെ പൂർവസൂരികളായ ഭാരതീയ ജനസംഘിന്റെ ശക്തികേന്ദ്രമായി കരുതപ്പെട്ട സംസ്ഥാനമാണ് രാജസ്ഥാൻ. 1990ൽ രാജ്യത്ത് ആദ്യത്തെ ബിജെപി സംസ്ഥാന മുഖ്യമന്ത്രിയായി ഭൈറോൺ സിങ് ഷെഖാവത്ത് ചരിത്രം എഴുതിയതും രാജസ്ഥാനിലാണ്. ജനതാ പാർട്ടിയുടെ ഭാഗമായി ഭാരതീയ ജനസംഘ് മത്സരിച്ച 1977ൽ സംസ്ഥാനത്തെ ആദ്യ കോൺഗ്രസ് ഇതര മന്ത്രിസഭയ്ക്കു നേതൃത്വം നൽകിയതും, കൂടുതൽ എംഎൽഎമാരുടെ പിന്തുണയുണ്ടായിരുന്ന ജനസംഘ് നേതാവ് ഷെഖാവത്ത് തന്നെയായിരുന്നു. 1993ൽ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി. അതിനു ശേഷമുള്ള വർഷങ്ങളിൽ ബിജെപിയും കോൺഗ്രസും മാറിമാറി ഭരണത്തിൽ എത്തുന്ന കാഴ്ചയാണ് രാജസ്ഥാനിലുണ്ടായത്.
പറഞ്ഞുവരുന്നത് മോദി അമിത് ഷാ സഖ്യത്തിന്റെ തേരോട്ടം ഉണ്ടാകുന്നതിനും എത്രയോ മുൻപേ സംസ്ഥാനത്ത് ബിജെപി ഒരു ഭരണകക്ഷി പാർട്ടിയായി മാറുകയും താഴേത്തട്ടുവരെ വേരോട്ടവും പാർട്ടി സംവിധാനങ്ങളുമുള്ള പ്രസ്ഥാനമാകുകയും ചെയ്തിരുന്നു എന്നതാണ്. ഇപ്പോഴത്തെ ബിജെപി കേന്ദ്ര നേതൃത്വത്തെ സംബന്ധിച്ചിടത്തോളം രാജസ്ഥാനിൽ പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അതാണ്. കേന്ദ്ര നേതൃത്വത്തിന്റെ അധികാരം അടിച്ചേൽപ്പിക്കാൻ കഴിയാത്ത, മെരുങ്ങാത്ത, സംസ്ഥാനമായി രാജസ്ഥാൻ തുടരുന്നു. ആ വെല്ലുവിളി അവസാനിപ്പിക്കാൻ ഒരേയൊരു വഴിയേയുള്ളൂ– വസുന്ധര രാജെയെ മാറ്റിനിർത്തുക. എന്നാൽ തോൽക്കാത്ത കരുത്തിന്റെ പ്രതീകമായി അവർ പുതിയ വെല്ലുവിളികളാണ് കേന്ദ്ര നേതൃത്വത്തിനു മുന്നിൽ ഉയർത്തുന്നത്.
രാജ്യത്തെ മറ്റു മിക്ക സംസ്ഥാനങ്ങളിലും സമീപ ഭൂതകാലത്ത് ബിജെപി അധികാരത്തിൽ എത്തിയത് മോദി–അമിത് ഷാ സഖ്യത്തിന്റെ ചിറകിലേറിയായിരുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ ആര് മുഖ്യമന്ത്രിയാകണം, ആരെല്ലാം മന്ത്രിമാരാകണം എന്നെല്ലാം കേന്ദ്ര നേതൃത്വം തീരുമാനിക്കും. ആ തീരുമാനങ്ങൾക്കപ്പുറത്ത് ആരും ചലിക്കാറുമില്ല. എന്നാൽ രാജസ്ഥാനിൽ പാർട്ടിയിലും ഭരണത്തിലും അതായിരുന്നില്ല സ്ഥിതി. മോദിയും ഷായുമൊക്കെ പാർട്ടിയിലോ ഭരണത്തിലോ എന്തെങ്കിലുമൊക്കെ ആകും മുൻപേ പാർട്ടിയിലും ദേശീയ തലത്തിൽ പൊതുജനങ്ങൾക്കിടയിലും തിരിച്ചറിയപ്പെടുന്ന ശക്തയായ, ജനപിന്തുണയുള്ള നേതാവായി മാറിക്കഴിഞ്ഞിരുന്നു വസുന്ധര രാജെ സിന്ധ്യ.
∙ ആരാണ് വസുന്ധര?
കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തുകയും പിന്നീട് കടുത്ത കോൺഗ്രസ് വിരോധിയായി മാറുകയും ചെയ്ത അമ്മ വിജയരാജെ സിന്ധ്യയുടെ പാത പിൻപറ്റി 1984ലാണ് വസുന്ധര രാജെ സിന്ധ്യ രാഷ്ട്രീയത്തിലെത്തുന്നത്. 1951ൽ രൂപീകൃതമായ ജനസംഘ് 1977ൽ ജനതാപാർട്ടിയിൽ ലയിക്കുകയും പിന്നീട് അടിച്ചു പിരിയുകയും ചെയ്ത ശേഷം അടൽ ബിഹാരി വാജ്പേയി, ലാൽകൃഷ്ണ അദ്വാനി എന്നിവരുടെ നേതൃത്വത്തിൽ പഴയ ജനസംഘ് നേതാക്കൾ 1980ൽ ബിജെപി രൂപീകരിച്ചപ്പോഴും ശക്തമായ പിന്തുണയുമായി വിജയരാജെ സിന്ധ്യ കൂടെയുണ്ടായിരുന്നു.
എല്ലാക്കാലത്തും മധ്യപ്രദേശിൽനിന്നു വാജ്പേയിയുടെ വിജയം ഉറപ്പാക്കിയിരുന്നതും ഗ്വാളിയർ മേഖലയിൽ രാജമാത എന്നറിയപ്പെട്ടിരുന്ന വിജയരാജെയുടെ അനുഗ്രഹാശിസ്സുകൾ ആയിരുന്നു. ഇതൊക്കെയാണെങ്കിലും ആദ്യകാലം ജനസംഘിലായിരുന്ന മകൻ മാധവറാവു സിന്ധ്യ അതിനോടകം കോൺഗ്രസിൽ എത്തിക്കഴിഞ്ഞിരുന്നു. അമ്മയും മകനും തമ്മിൽ സ്വത്തു തർക്കങ്ങളിലേക്കും കോടതി വ്യവഹാരങ്ങളിലേക്കും വരെ കാര്യങ്ങൾ നീങ്ങുകയും ചെയ്തു. എന്നാൽ സഹോദരന്റെ വഴിയേ പോകാതെ അന്നു നാമമാത്രമായ എംപിമാരും എംഎൽഎമാരും മാത്രമുണ്ടായിരുന്ന ബിജെപിയിലേക്കായിരുന്നു വസുന്ധരയുടെ വരവ്.
∙ വ്യക്തിജീവിതം
1953 മാർച്ച് എട്ടിന് മുംബൈയിൽ ജനിച്ച വസുന്ധരയുടെ സ്കൂൾ വിദ്യാഭ്യാസം കൊടൈക്കനാലിലെ പ്രസന്റേഷൻ കോൺവന്റ് സ്കൂളിലായിരുന്നു. ഇക്കണോമിക്സും പൊളിറ്റിക്കൽ സയൻസും ഐഛിക വിഷയങ്ങളായി പഠിച്ച് മുംബൈ സോഫിയ വനിതാ കോളജിൽനിന്ന് ഉന്നത വിദ്യാഭ്യാസവും പൂർത്തിയാക്കി. 1972ൽ ധോൽപൂരിലെ ജാട്ട് രാജകുടുംബത്തിലേക്കാണ് വിവാഹം കഴിച്ച് അയച്ചത്. രാജ്യത്തെ ഏക ജാട്ട് രാജവംശമാണ് ധോൽപൂരിലേത്. റാണാ ഹേമന്ദ് സിങ്ങുമായുള്ള വിവാഹ ബന്ധം കേവലം ഒരു വർഷം മാത്രമാണ് നീണ്ടതെങ്കിലും ഗ്വാളിയർ രാജകുമാരി അതിനോടകം രാജസ്ഥാന്റെ മരുമകളായി മാറി.
∙ രാഷ്ട്രീയപ്രവേശം, മുഖ്യമന്ത്രിപദം
1984ൽ ബിജെപി ദേശീയ സമിതി അംഗമായാണ് രാഷ്ട്രീയ പ്രവേശനം. 1985ൽ ധോൽപൂരിൽനിന്ന് രാജസ്ഥാൻ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥായ യുവമോർച്ച വൈസ് പ്രസിഡന്റായും ആ വർഷം നിയോഗിക്കപ്പെട്ടു. 1987ൽ സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു. 1989 മുതൽ 200 3വരെ ധോൽപൂർ ഉൾപ്പെടുന്ന ഝാലാവാഡിനെ പ്രതിനിധീകരിച്ച് ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1999 മുതൽ വാജ്പേയി സർക്കാരുകളിൽ വിവിധ വകുപ്പുകളിൽ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി പ്രവർത്തിച്ചു. ഈ ചുമതലയിൽ ഇരിക്കവെയാണ് വാജ്പേയിയുടെ നിർദേശപ്രകാരം 2013 ഡിസംബറിൽ രാജസ്ഥാൻ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. തൊട്ടു പിന്നാലെ പാർട്ടി സംസ്ഥാന അധ്യക്ഷയുമായി സ്ഥാനമേറ്റു.
∙ വസുന്ധരയുടെ പ്രസക്തി
പല ജാതി ഉപജാതി വിഭാഗങ്ങളുടെ ചേരിതിരിവുകളിൽ ഭിന്നിച്ചു നിന്നിരുന്ന രാജസ്ഥാനിലെ ബിജെപിയെ ഏറെ ശക്തമാക്കുന്നതിൽ വസുന്ധരയുടെ നേതൃത്വം നിർണായക പങ്ക് വഹിച്ചു. രജപുത്ര ക്ഷത്രിയ വിഭാഗത്തിൽപ്പെട്ട അവർ വിവാഹം കഴിച്ചത് ജാട്ട് വിഭാഗക്കാരനെയാണെന്നത് ഇരു വിഭാഗങ്ങളുടെയും പിന്തുണ നേടാൻ അവരെ സഹായിച്ചു. അതിൽത്തന്നെ സമ്പന്ന കർഷകരായ ജാട്ടുകൾ എല്ലാക്കാലവും കോൺഗ്രിസിനെ പിന്തുണച്ചിരുന്നവരാണെന്ന പ്രത്യേകതയുമുണ്ട്.
വസുന്ധരയുടെ ഏക മകനും ഇപ്പോൾ നാലാം തവണയും എംപിയുമായ ദുഷ്യന്ത് സിങ് വിവാഹം കഴിച്ചിരിക്കുന്നത് മറ്റൊരു നിർണായക വിഭാഗമായ ഗുജ്ജർ സമുദായത്തിൽപ്പെട്ട നിഹാരിക സിങ്ങിനെയാണ്. ഇത്രയേറെ വൈവിധ്യമാർന്ന ജാതിസമവാക്യങ്ങൾ കുടുംബത്തിൽനിന്നുതന്നെ പിന്തുണയ്ക്കാൻ ഉണ്ടായിരുന്നത് അവർക്ക് രാജസ്ഥാനിൽ നേടിക്കൊടുത്ത മേൽക്കെ ചെറുതല്ല. പാർട്ടിയുടെ യുവജന വിഭാഗം മുതൽ പ്രവർത്തിച്ചു കയറിയതിലൂടെ പാർട്ടിയുടെ പ്രാദേശിക നേതാക്കളുമായി അവർക്കു നേരിട്ടുള്ള ബന്ധവും വലിയ മുതൽക്കൂട്ടായി.
∙ കേന്ദ്രനേതൃത്വത്തിന്റെ അപ്രീതി
2014ൽ വസുന്ധര രാജെ മുഖ്യമന്ത്രിയായിരിക്കെ അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിട്ടു നടത്തിയ, കെട്ടഴിച്ചുവിട്ട പ്രചാരണത്തിനു രാജസ്ഥാനിൽ സർവ പിന്തുണയുമായി വസുന്ധരയുമുണ്ടായിരുന്നു. രാജസ്ഥാനിൽ പാര്‍ട്ടിയുടെ സ്ഥാനാർഥികളെ നിശ്ചയിച്ചതും വസുന്ധരയുടെ താൽപര്യപ്രകാരമായിരുന്നു. എന്നാൽ മോദി ഭരണത്തിൽ ഏറിയതോടെ അതിനു മാറ്റം വന്നു. എത്രമാത്രം ഹിന്ദുത്വം എന്നതിലായിരുന്നു ഈ ഭിന്നിപ്പ് എന്നത് ഒരു ചെറിയ അംശം മാത്രമാണ്.
പാർട്ടിയിൽ അന്നു രണ്ടാം നിരക്കാരായി മുന്നിലുണ്ടായിരുന്ന മിക്ക നേതാക്കളും പിൻനിരയിലേക്കു മാറ്റി നിർത്തപ്പെട്ടപ്പോൾ അതിനെ ചെറുത്തുനിന്ന ഏക നേതാവാണ് വസുന്ധര രാജെ. ഇതിന് അവരെ പ്രാപ്തയാക്കിയതാകട്ടെ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദം മാത്രമല്ല; അവിടെ പാർട്ടിയിൽ അവർക്കുണ്ടായിരുന്ന പൂർണ ആധിപത്യവും പാർട്ടി അണികൾക്കിടയിലുള്ള സ്വീകാര്യതയുമായിരുന്നു. ആ പിന്തുണ ഇപ്പോഴും വലിയ ഇടിവില്ലാതെ തുടരുന്നു എന്നതാണ് കഴിഞ്ഞ കുറേ വർഷങ്ങളായി അവരെ നിഷ്കാസിതയാക്കുന്നതിനു കേന്ദ്ര നേതൃത്വത്തിനു വിലങ്ങുതടി ആയതും.
അവർ മുഖ്യമന്ത്രിയായിരിക്കെ 2017– 18 കാലഘട്ടത്തിൽത്തന്നെ പകരക്കാരെ വയ്ക്കുന്നതിനായുള്ള ശ്രമങ്ങൾ കേന്ദ്ര നേതൃത്വം ആലോചിച്ചിരുന്നു. ഒരവസരത്തിൽ, അവരുടെ കീഴിൽ വരുന്ന ഖനന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ റെയ്ഡ് നടത്തി പിടികൂടുകയും അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്നതുവരെ കാര്യങ്ങൾ നീങ്ങുകയും ചെയ്തിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ചെയർമാനും വ്യവസായിയുമായിരുന്ന ലളിത് മോദിയുമായുള്ള അവരുടെ അടുത്ത ബന്ധവും ചർച്ചയാക്കിയിരുന്നു. എങ്കിലും സംസ്ഥാനത്തുനിന്നുള്ള എംപിമാരിൽ ഭൂരിപക്ഷവും അവരെ പിന്തുണയ്ക്കുന്നവരായതും എംഎൽമാരിൽ ചുരുക്കം പേർ ഒഴികെയുള്ളവർ അവരുടെ പിന്നിൽ ഉറച്ചു നിൽക്കുമെന്നതും എടുത്തുചാടി ഒരു ഭരണമാറ്റം നടപ്പാക്കാൻ കേന്ദ്ര നേതൃത്വത്തിനു തടസ്സമായി.
കേന്ദ്രമന്ത്രിസ്ഥാനവും മറ്റും നൽകി അവരെ ഡൽഹിയിലേക്കു മാറ്റുകയായിരുന്നു മറ്റൊരു പദ്ധതി. എന്നാൽ ആ ചൂണ്ടയിലും അവർ കുടുങ്ങാതായതോടെ 2018ലെ നിയസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ കേന്ദ്ര നേതൃത്വം പിടിമുറുക്കി. അവിടെയും, മുഖ്യമന്ത്രിയായിരുന്ന വസുന്ധരയും കേന്ദ്ര നേതൃത്വവും തമ്മിൽ വലിയ ശീതസമരമാണുണ്ടായത്. മന്ത്രിസഭയിലെ രണ്ടാമനും വസുന്ധരയുടെ വലംകൈയുമായിരുന്ന യൂനുസ് ഖാന് കേന്ദ്ര നേതൃത്വം ടിക്കറ്റ് നിഷേധിക്കുന്നതിൽ വരെയെത്തി കാര്യങ്ങൾ.
വസുന്ധര രാജെ വഴങ്ങില്ല എന്നു തീർപ്പായശേഷം മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസങ്ങളിൽ അദ്ദേഹത്തിനു മത്സരിക്കാനുള്ള അനുമതി ലഭിക്കുന്നത്. അതാകട്ടെ 2003ലും 2013ലും അദ്ദേഹം ജയിച്ച ഡിഡ്‌വാന മണ്ഡലത്തിൽനിന്ന് ഒഴിവാക്കി, കോൺഗ്രസിന്റെ മുഖ്യമന്ത്രിയാകുമെന്നു കരുതപ്പെട്ടിരുന്ന സച്ചിൻ പൈലറ്റിനെതിരെ ടോങ്കിൽ മത്സരിക്കുന്നതിനും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച ഏക മുസ്‌ലിം സ്ഥാനാർഥിയുമായിരുന്നു യൂനുസ് ഖാൻ.
പാർട്ടിക്കു ഭരണം നഷ്ടപ്പെട്ടപ്പോഴും ജയിച്ചുകയറിയവരിൽ ഭൂരിപക്ഷവും വസുന്ധരയെ പിന്തുണയ്ക്കുന്നവരായിരുന്നു. എങ്കിലും പ്രതിപക്ഷ നേതാവായി പാർട്ടി, വസുന്ധരയുടെ പ്രധാന എതിരാളിയും തുറന്ന വിമർശകനുമായ ഗുലാബ് ഛന്ദ് കട്ടാരിയയെ ആണ് നിയമിച്ചത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിലും സ്ഥാനാർഥി നിർണയത്തിൽ ദേശീയ തലത്തിൽ സ്ഥിതി പൂർണമായും കേന്ദ്ര നേതൃത്വത്തിന്റെ പിടിയിലമർന്നപ്പോഴും രാജസ്ഥാനിൽ വലിയ അളവു വരെ വസുന്ധരയുടെ താൽപര്യങ്ങൾ മാനിക്കാൻ പാർട്ടി നിർബന്ധിതരായി. കാരണം, എങ്ങനെയും എംപിമാരെ ജയിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തിലേക്ക് അത് അനിവാര്യമായിരുന്നു.
എന്നാൽ പ്രചാരണം മുറുകുകയും കാര്യങ്ങൾ പാർട്ടിക്ക് തികച്ചും അനുകൂലമാണെന്നും മനസ്സിലായതോടെ പ്രചാരണത്തിൽ അവരെ കാര്യമായി പങ്കെടുപ്പിക്കാതെ മാറ്റി നിർത്തുകയായിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമാകട്ടെ അവരെ തീർത്തും പരിഗണിക്കാതെയുള്ള നീക്കങ്ങൾക്കായിരുന്നു രാജസ്ഥാൻ ബിജെപി സാക്ഷിയായത്. കേന്ദ്ര നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ പാർട്ടി സംസ്ഥാന പ്രസിഡന്റായി സ്ഥാനമേറ്റ സതീഷ് പൂനിയ പാർട്ടി പരിപാടികളിൽനിന്നെല്ലാം വസുന്ധരയെ അകറ്റി നിർത്തി. എന്തിനേറെ പാർട്ടി ഓഫിസിനു മുന്നിലെ പരസ്യപ്പലകയിൽപ്പോലും അവരുടെ ചിത്രമില്ലെന്ന് ഉറപ്പാക്കി.
∙ ആർഎസ്എസിനും താൽപര്യക്കുറവ്
കേന്ദ്രനേതൃത്വത്തിന്റെ അപ്രീതി മാത്രമല്ല വസുന്ധര നേരിടുന്ന വെല്ലുവിളി. പാർട്ടിയുടെ മാർഗദർശിയായ ആർഎസ്എസിനും വസുന്ധരയോടു താൽപര്യം തീരെയില്ലെന്നുള്ളതാണ് യാഥാർഥ്യം. ഹിന്ദുത്വ പാർട്ടിയായ ബിജെപിയിലാണെങ്കിലും ഒരിക്കലും തീവ്ര ഹിന്ദുത്വത്തിന്റെ വക്താവായിരുന്നില്ല വസുന്ധര. കഴിഞ്ഞ തവണയും ഭരണത്തിലിരിക്കെ ചിലർ കുത്തിപ്പൊക്കാൻ ശ്രമിച്ച വർഗീയ ചേരിതിരിവുകളെയും കലാപസാധ്യത പോലും ഉണ്ടായിരുന്ന സാഹചര്യങ്ങളെയും മികച്ച ഭരണാധികാരിയായി അവർ മുളയിലേ നുള്ളിയിരുന്നു. അഴിമതി ആരോപണങ്ങൾ പലതും ഉയർന്നപ്പോഴും പ്രതിപക്ഷത്തോടും ജനാധിപത്യ സംവിധാനങ്ങളോടുമുള്ള ബഹുമാനവും അവർ എന്നും പുലർത്തിയിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ എന്നതുപോലെത്തന്നെ ആർഎസ്എസിന്റെയും തിട്ടൂരങ്ങൾ വള്ളിപുള്ളി വിടാതെ അനുസരിക്കാനും അവർ തയാറല്ലായിരുന്നു.
∙ മനംമാറ്റമുണ്ടോ..!
വസുന്ധര ഇല്ലാത്ത രാജസ്ഥാൻ ബിജെപി എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ കുറേ കാലമായി സംസ്ഥാനത്ത് പാർട്ടി നേതൃത്വം പ്രവർത്തിച്ചത്. അതിനിടെയാണ് സച്ചിൻ പൈലറ്റിനെ കൂട്ടുപിടിച്ച് അശോക് ഗെലോട്ട് മന്ത്രിസഭയെ അട്ടിമറിയ്ക്കാനുള്ള ശ്രമം നടക്കുന്നത്. വസുന്ധരയെ അടുത്തെങ്ങും അടുപ്പിക്കാതെ ആയിരുന്നു ഇതിന്റെ എല്ലാ നീക്കങ്ങളും. ആ അട്ടിമറി ശ്രമം പരാജയപ്പെട്ടതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വസുന്ധരയുടെ തികഞ്ഞ മൗനമായിരുന്നു എന്നതും ചരിത്രം. നിയമസഭയിൽ ഒരു വിശ്വാസ വോട്ടെടുപ്പു വന്നാൽ ബിജെപിയിൽനിന്ന് അശോക് ഗെലോട്ടിന് അനുകൂലമായി കൂറുമാറ്റം ഉണ്ടായേക്കാം എന്ന ഗുരുതരമായ അവസ്ഥയിലേക്ക് ആ മൗനം പാർട്ടിയെ അന്നെത്തിച്ചു.
വസുന്ധരയ്ക്കു പകരം വയ്ക്കാൻ അതിനടുത്തു മേധാശക്തിയുള്ള മറ്റൊരു നേതാവ് ഇപ്പോഴും സംസ്ഥാനത്തില്ലെന്ന തിരച്ചറിവു മാത്രമല്ല കേന്ദ്ര നേതൃത്വത്തിന് ഈ അവസരത്തിൽ ലഭിച്ചത്. അവരെ പൂർണമായി പിണക്കിയും ഒഴിവാക്കിയും നിർത്തി പാർട്ടിയെ സംസ്ഥാന ഭരണത്തിൽ എത്തിക്കുന്നത് അത്ര എളുപ്പമല്ല എന്നും കേന്ദ്ര നേതൃത്വം തിരിച്ചറിയുന്നു. പുറമേയ്ക്കെങ്കിലും ആ യാഥാർഥ്യം ഉൾക്കൊണ്ടുതന്നെയാണ് ഇപ്പോൾ നടക്കുന്ന അഴിച്ചുപണികളും മാറ്റി പ്രതിഷ്ഠിക്കലുകളും.
∙ പുതിയ സംസ്ഥാന നേതൃത്വം, പുതിയ അടവുകൾ
ഡിസംബറിനുള്ളിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഏതു വിധേനയും രാജസ്ഥാൻ തിരികെ പിടിക്കുക എന്ന കാര്യത്തിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിനു നിർബന്ധമുണ്ട്. കോൺട്രിബ്യൂട്ടറി പെൻഷൻ ഓഴിവാക്കി സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിച്ചും ആരോഗ്യ അവകാശ നിയമം പാസാക്കി സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും ആരോഗ്യ ഇൻഷൂറൻസ് നടപ്പാക്കിയും ദീർഘകാല ആവശ്യമായിരുന്ന 19 ജില്ലകൾ കൂടി രൂപീകരിച്ചും സാഹചര്യങ്ങൾ തനിക്ക് അനുകൂലമാക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ആ അവസരത്തിൽ വസുന്ധര പുറംതിരിഞ്ഞു നിന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന കൃത്യമായ ധാരണ ബിജെപിക്കുണ്ട്.
സംസ്ഥാന പാർട്ടി അധ്യക്ഷനെ മാറ്റി നിയമിച്ചതും അതിന്റെ ആദ്യ പടിയായി മാത്രമേ കാണാൻ കഴിയൂ. കടുത്ത സിന്ധ്യ വിരോധിയായ സതീഷ് പൂനിയയെ മാറ്റി ഛിത്തോഡ്ഗഡിൽനിന്നു രണ്ടാമതും എംപിയായ സി.പി.ജോഷിയെ പാർട്ടി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത് 2023 മാർച്ച് 23നാണ്. നാലു ദിവസത്തിനു ശേഷം അദ്ദേഹം സ്ഥാനമേൽക്കുമ്പോൾ അഭിനന്ദിച്ച് വസുന്ധര വിഡിയോ സന്ദേശം അയച്ചിരുന്നു. മറ്റൊന്ന് അദ്ദേഹം അധികാരം ഏൽക്കും മുൻപേതന്നെ പാർട്ടി ഓഫിസിനു മുന്നിൽ പുതിയ പോസ്റ്റർ ഉയരുകയും അതിൽ പ്രധാനമന്ത്രി മോദി, പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഢ എന്നിവർക്കൊപ്പം വസുന്ധരയും ഇടം പിടിച്ചിരുന്നു എന്നതാണ്. പൂനിയയുടെ കാലത്ത് മുൻ മുഖ്യമന്ത്രിയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങുന്ന അവസ്ഥയുമുണ്ടായി. കഴിഞ്ഞ ദിവസം സ്ഥാപിച്ച ബോർഡുകളിൽ വസുന്ധര ഉണ്ടായിരിക്കെ സതീഷ് പൂനിയയുടെ ചിത്രം ഇല്ല എന്നതും ശ്രദ്ധിക്കപ്പെട്ട കാര്യം.
∙ മുഖ്യമന്ത്രിയാകാൻ കച്ചമുറുക്കി...
മുഖ്യമന്ത്രി സ്ഥാനത്തേക്കു താൻ ഇത്തവണയും ശക്തമായി രംഗത്തുണ്ടെന്ന വ്യക്തമായ സൂചനകൾ വസുന്ധര രാജെ ഇതിനോടകം നൽകിക്കഴിഞ്ഞു. മാർച്ച് എട്ടിനുള്ള ജന്മദിനത്തിനു മുന്നോടിയായി നാലിന് ചുരു ജില്ലയിലെ സാലാസർ ബാലാജി ക്ഷേത്രത്തിൽ അവരുടെ സന്ദർശനവും തുടർന്നു നടത്തിയ യോഗവും അതിന്റെ ആദ്യപടിയായിരുന്നു. അന്നേ ദിവസംതന്നെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് പാർട്ടി യുവജന വിഭാഗം ജയ്പൂരിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്കു മാർച്ചും സംഘടിപ്പിച്ചിരുന്നു. അന്ന് പാർട്ടി അധ്യക്ഷനായിരുന്ന സതീഷ് പൂനിയ പാർട്ടിയുടെ എല്ലാ എംഎൽഎമാരോടും ഈ പരിപാടിയിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ജന്മദിനത്തിന്റെ ഭാഗമായുള്ള ക്ഷേത്ര സന്ദർശനം എന്നു പറഞ്ഞു, മകനും എംപിയുമായ ദുഷ്യന്ത് സിങ്ങിനൊപ്പം ചുരുവിലെത്തിയ വസുന്ധരയുടെ പൊതുയോഗത്തിൽ അന്നു പങ്കെടുത്തത് 40ലേറെ എംഎൽഎമാരും 10 എംപിമാരും മുൻഎംഎൽഎയോ എംപിയോ ആയ മറ്റു 110 നേതാക്കളുമാണ്. തീവ്രഹിന്ദുത്വം പറയുന്നവരെ ലക്ഷ്യമിട്ടുകൂടിയാണെന്നു തോന്നുന്നു ഇത്തവണ ദേവ് ദർശൻ യാത്ര എന്ന പേരിൽ ക്ഷേത്ര സന്ദർനങ്ങളുടെയും ഒപ്പം റാലികളുടെയും പദ്ധതി വസുന്ധര പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന്റെ തുടർച്ചയായി ഈ മാസം ആദ്യപകുതിയിൽത്തന്നെ അവരുടെ സ്വന്തം തട്ടകമായ ഹാഡൗതി മേഖലയിൽ ‘വിജയ സങ്കൽപ മഹാധിവേശൻ’ എന്ന പേരിൽ റാലിയും പ്രഖ്യാപിച്ചിട്ടുണ്ട്.
∙ വസുന്ധരയാകുമോ മുഖ്യമന്ത്രി സ്ഥാനാർഥി?
ആർക്കും ഉത്തരം പറയാൻ കഴിയാത്ത ചോദ്യമായി ഇതിപ്പോഴും തുടരുകയാണ്. സ്ഥിരമായി വസുന്ധരയെ വിമർശിച്ചുകൊണ്ടിരുന്ന സതീഷ് പൂനിയയെ നീക്കം ചെയ്തെങ്കിലും ഇതൊന്നും വസുന്ധരയ്ക്ക് അനുകൂലമായ കാര്യമാണെന്നു കരുതേണ്ടതില്ലെന്ന സന്ദേശവും ഇപ്പോഴത്തെ അഴിച്ചുപണിയിലുണ്ട്. ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ ആളല്ല എന്നതാണ് സി.പി.ജോഷിയെ പ്രസിഡന്റ് സ്ഥാനത്തേക്കു കൊണ്ടുവരുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. മാത്രവുമല്ല എല്ലാ വിഭാഗത്തിലെയും നേതാക്കളുമായി അടുത്ത ബന്ധവും 47കാരനായ ജോഷി പുലർത്തുന്നു.
എൻഎസ്‌യു വഴി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ജോഷി പിന്നീട് ഭാരതീയ യുവമോർച്ചയിലെത്തുകയായിരുന്നു. 2014ൽ വസുന്ധരയുടെ നോമിനി ആയാണ് ജോഷി എംപിയാകുന്നത്. അതേസമയം കേന്ദ്രമന്ത്രി അമിത് ഷായുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സ്പീക്കർ ഓം ബിർലയുമായാണ് ജോഷിക്കു കൂടുതൽ അടുപ്പമെന്നതും മറ്റൊരു കാര്യം. എല്ലാ കാലവും വസുന്ധരയുടെ പ്രധാന എതിരാളിയായി നിൽക്കുകയും മുഖ്യമന്ത്രി സ്ഥാനത്തിനു വെല്ലുവിളി ഉയർത്തിയിരുന്നതുമായ ഗുലാബ് ഛന്ദ് കട്ടാരിയയെ ഫെബ്രുവരിയിൽ അസം ഗവർണറായി നിയമിച്ചതും വസുന്ധര ക്യാംപിന് സന്തോഷം പകർന്ന കാര്യമായിരുന്നു. ഈ രണ്ടു നിയമനങ്ങളിലും വസുന്ധര ക്യാംപ് സന്തുഷ്ടരായിരുന്നുവെങ്കിൽ, ഏറ്റവും ഒടുവിൽ പാർട്ടി നിയസഭാ കക്ഷി നേതാവിന്റെയും ഉപനേതാവിന്റെയും നിയമനം ഈ ശുഭപ്രതീക്ഷകളുടെമേൽ വെള്ളം ഒഴിക്കുന്ന നടപടിയായിരുന്നു.
കട്ടാരിയ മാറിയ സ്ഥിതിക്ക് വസുന്ധര വീണ്ടും പ്രതിപക്ഷ നേതാവായി രംഗത്തു വന്നേക്കാമെന്ന പ്രതീക്ഷ തകിടം മറിച്ചുകൊണ്ടാണ് ചുരുവിൽനിന്നുള്ള എംഎൽഎയും ഇപ്പോൾ പാർട്ടി നിയമസഭാകക്ഷി ഉപനേതാവുമായ രജപുത്ര വിഭാഗത്തിൽനിന്നുള്ള രാജേന്ദ്ര റാത്തോഡിനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. മാത്രവുമല്ല പാർട്ടി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട സതീഷ് പൂനിയയെ ഉപനേതാവുമാക്കി. വസുന്ധരയെ മുന്നിൽ നിർത്തി ഇനിയുമൊരു തവണകൂടി അവരെ മുഖ്യമന്ത്രിയായി വാഴിക്കാന്‍ കേന്ദ്ര നേതൃത്വം താൽപര്യപ്പെടുന്നില്ല എന്നതിന്റെ കൃത്യമായ സന്ദേശമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ വസുന്ധരയ്ക്ക് എന്തെങ്കിലും റോൾ പാർട്ടി നൽകുമോ എന്ന കാര്യത്തിലെ അവ്യക്തത കൂടുതൽ വർധിച്ചിരിക്കുകയാണ്.
വസുന്ധരയാകില്ല പാർട്ടിയുടെ മുഖമെന്നു പുതിയ പ്രസിഡന്റായി ചുമതലയേറ്റ സി.പി.ജോഷിയുടെ പ്രസ്താവനകളിലും തെളിഞ്ഞ സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാകും രാജസ്ഥാനിൽ പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞാകും വോട്ടു തേടുക എന്നും അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. ഏതെങ്കിലും നേതാവിനോടു വീരാരാധന വേണ്ടെന്നും തന്റേതടക്കം തങ്ങളുടെ പട്ടണത്തിലേക്കു വരുന്ന ഒരു നേതാവിന്റെയും പോസ്റ്റർ പതിക്കേണ്ട എന്നും മോദി സർക്കാരിന്റെ നോട്ടങ്ങളുടെ പോസ്റ്ററുകൾ മതിയെന്നുമാണ് അധ്യക്ഷൻ പറയുന്നത്. ബിജെപിയിൽ മറ്റു സംസ്ഥാനങ്ങളിലേതുപോലെ ‘മോദിയല്ലാതെ മറ്റൊരു നേതാവു വേണ്ട’ എന്ന സന്ദേശം രാജസ്ഥാനിലും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്നതും വ്യക്തം.
മാത്രവുമല്ല വസുന്ധരയെ ഒഴിവാക്കി എല്ലാ ജാതി സമവാക്യങ്ങളും പാർട്ടിക്ക് അനുകൂലമാക്കുന്നതിനുള്ള നടപടികളും ഉണ്ടായിക്കഴിഞ്ഞു. സംസ്ഥാനത്തുനിന്നുള്ള നേതാക്കളിൽ കേന്ദ്രമന്ത്രിയില്ലെന്ന ബ്രാഹ്മണ സമുദായത്തിന്റെ പരാതിയും ജോഷിയുടെ നിയമനത്തിലൂടെ പരിഹരിക്കാനുള്ള ശ്രമം കൂടിയാണ് ഇപ്പോൾ കേന്ദ്ര നേതൃത്വം നടത്തിയിരിക്കുന്നത്. ബിജെപിയും കോൺഗ്രസും നിയമസഭാ തിരഞ്ഞെടുപ്പിൽ 30 ടിക്കറ്റ് വീതം നൽകണമെന്നും ഒരു മുഖ്യമന്ത്രിയെ എങ്കിലും നൽകണമെന്നുമൊക്കെ ആവശ്യപ്പെട്ട് മാർച്ച് 20ന് ബിജെപി അനുഭാവമുള്ള ബ്രാഹ്മണ സമുദായ സംഘടനകൾ പ്രകടനവും നടത്തിയിരുന്നു.
ജാട്ട് സമുദായക്കാരനായ ജഗ്‌ദീപ് ധൻകറെ ഉപരാഷ്ട്രപതിയാക്കിയതോടെ ജാട്ടു വിഭാഗങ്ങളെ തൃപ്തരാക്കാൻ കഴിഞ്ഞതായാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. സതീഷ് പൂനിയയെ അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയെങ്കിലും പാർലമെന്ററി പാർട്ടി ഉപനേതാവായി നിയമിച്ചതും കേന്ദ്ര മന്ത്രിസഭയിൽ സംസ്ഥാനത്തുനിന്നുള്ള കൈലാഷ് ചൗധരിയുടെ സാന്നിധ്യവും ഈ വിഭാഗത്തെ തൃപ്തിപ്പെടുത്തുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി കേന്ദ്ര നേതൃത്വം. രജപുത്ര വിഭാഗത്തിൽ രാജേന്ദ്ര റാത്തോഡിനു പുറമെ കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത്, ഒബിസി വിഭാഗത്തിൽ കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്ര യാദവ്, അശ്വനി വൈഷ്ണവ്, എസ്‌സി വിഭാഗത്തിൽനിന്ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൽ എന്നിവരുടെയൊക്കെ സാന്നിധ്യം ഈ വിഭാഗങ്ങളെയെല്ലാം പാർട്ടിക്കൊപ്പം നിർത്തുമെന്നും കേന്ദ്രനേതൃത്വം വിലയിരുത്തുന്നു.
∙ കാഴ്ചക്കാരിയാകുമോ വസുന്ധര!
വസുന്ധരയെ മുന്നിൽ നിർത്താതെയും എന്നാൽ മാറ്റിനിർത്തിയിട്ടില്ലെന്നും ബോധ്യപ്പെടുത്തി തിരഞ്ഞെടുപ്പിനെ നേരിടാമോ എന്നതിന്റെ സാധ്യതകളാണ് കേന്ദ്ര നേതൃത്വം പരിശോധിക്കുന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ തങ്ങളുടെ തീരുമാനപ്രകാരം മുഖ്യമന്ത്രിയെ വാഴിക്കാമെന്നും അവർ കണക്കുകൂട്ടുന്നു. എന്നാൽ ഇത്തരമൊരു കളിയിൽ വീഴില്ല വസുന്ധര എന്നത് അവരെ കൃത്യമായി നിരീക്ഷിച്ചിട്ടുള്ളവർക്ക് മനസ്സിലാകുന്ന കാര്യം മാത്രം. മുഖ്യമന്ത്രി പദവിയിൽ കുറഞ്ഞ ഒന്നുകൊണ്ടും അവർ തൃപ്തിപ്പെടില്ലെന്ന കാര്യം ഉറപ്പാണ്.
തന്നെ തീരെ മാനിക്കാത്ത ഒരു ബിജെപി സർക്കാർ ജയ്പൂരിൽ അധികാരത്തിൽ എത്തുന്നതിലും അവർ ഇഷ്ടപ്പെടുക, ഒരുപക്ഷേ, അശോക് ഗെലോട്ടിനെപ്പോലെ അവർക്ക് എല്ലാ ബഹുമാനങ്ങളും കൊടുക്കുന്ന ഒരു മുഖ്യമന്ത്രിയെ ആകാം എന്നതും ബിജെപി കേന്ദ്ര നേതൃത്വത്തിന് തിരിച്ചറിവുള്ള കാര്യം തന്നെ. അതല്ല അവർ നിലവിൽ പ്ലാൻ ചെയ്തിരിക്കുന്ന റാലികളും യാത്രകളും പാർട്ടി ഏറ്റെടുക്കുകയും സംസ്ഥാന സർക്കാരിനെതിരെ ഇനിയുള്ള മാസങ്ങളിൽ പോരിനു നിയോഗിക്കുകയുമാണെങ്കിൽ സംശയമേതുമന്യേ പാർട്ടിക്കു തിരഞ്ഞെടുപ്പിനെ നേരിടാനാകും. ഇങ്ങനെയാണു തീരുമാനമെങ്കിൽ പാർട്ടിയുടെ സ്ഥാനാർഥി നിർണയത്തിലടക്കം അവർക്കു നിർണായക സ്ഥാനം നൽകേണ്ടിയും വരും.
റാലികൾ നടത്തുകയും ഓരോ പ്രദേശത്തെ വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർഥികളെ അവർ കണ്ടെത്തുകയും ചെയ്താൽ രാജസ്ഥാന്റെ കുറേ നാളുകളായുള്ള രീതി അനുസരിച്ചു പാർട്ടി അധികാരത്തിൽ തിരിച്ചുവരാനുള്ള സാധ്യതയേറുകയാകും ചെയ്യുക. അതല്ല, മുൻമുഖ്യമന്ത്രിയെ മാറ്റി നിർത്തി മോദി പ്രഭാവവും ഭരണവിരുദ്ധ വികാരവും മാത്രം മതി ജയിക്കാൻ എന്നു കരുതുന്ന വിഭാഗമാണ് മേൽക്കൈ നേടുന്നതെങ്കിൽ രാജസ്ഥാനിലെ പോരാട്ടം മറ്റൊരു തലത്തിലേക്കു മാറുകയാകും ചെയ്യുക.
കേന്ദ്ര നേതൃത്വത്തിന് അത്രമേൽ ഇക്കാര്യത്തിൽ ആത്മവിശ്വാസം പോരാ എന്നു തെളിയിക്കുന്നതാണ് വസുന്ധരയുമായി വെടിനിർത്തലിന് അവരെ പ്രേരിപ്പിച്ചതെന്നു വേണം മനസ്സിലാക്കാൻ. എങ്കിലും കേവലം എംഎൽഎ എന്നതിനപ്പുറം പാർട്ടിയിലോ നിയമസഭയിലോ ഒരു ചുമതലയും അവരെ ഇപ്പോഴും ഏൽപ്പിച്ചിട്ടില്ല എന്നതുകൊണ്ടുതന്നെ മിക്കവാറും സ്ഥാനാർഥി നിർണയത്തിലേക്കു കാര്യങ്ങൾ എത്തും വരേയ്ക്കും ബിജെപിയിലെ ഈ അനിശ്ചിതത്വം തുടരാനാണ് സാധ്യത.
വലിയ വിജയങ്ങൾ നേടുന്നതിനു പാർട്ടിയുടെ പ്രാദേശിക നേതാക്കൾക്കു വലിയ സ്ഥാനം കൊടുക്കുക എന്നതാണു പാർട്ടിയുടെ പ്രഖ്യാപിത നയം എന്ന് ആവർത്തിക്കുമ്പോഴും വസുന്ധരയുടെ കാര്യത്തിൽ അത് എത്രമാത്രം ശരിയായി എന്നതിൽ സംശയമുണ്ട്. സമാന സാഹചര്യങ്ങളിൽക്കൂടി കടന്നുപോയ കർണാടകയിലെ തിരഞ്ഞെടുപ്പുഫലം അതുകൊണ്ടുതന്നെ, രാജസ്ഥാനിൽ ഏതു നിലപാടു സ്വീകരിക്കണമെന്ന കാര്യത്തിൽ ബിജെപി നേതൃത്വത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചേക്കാം. കർണാടക തിരഞ്ഞെടുപ്പിനു ശേഷമുള്ള ദിവസങ്ങൾ രാജസ്ഥാനിലെ ബിജെപിക്കും വളരെ നിർണായക തീരുമാനങ്ങളുടെ ദിവസങ്ങളാകുമെന്നുറപ്പ്.
English Summary: Is it Vasundhara Raje vs BJP in Rajasthan? As the Assembly Poll Nears, Heat is Up