‘നീ സ്പെഷലെ’ന്ന് ട്രംപിന്റെ സ്നേഹം; രതിചിത്ര നടിയിൽ തീരുന്നില്ല; കുരുക്കിട്ട് രണ്ടാം ‘പ്ലേബോയ് സുന്ദരി’യും
ആനന്ദത്തില്‍ ആറാടി സമയം കളയുന്ന പണക്കാരന്‍– എന്താണ് ‘പ്ലേബോയ്’ എന്ന വാക്കിന്റെ അർഥമെന്നു ചോദിച്ചാൽ ഓക്സ്ഫഡ് ഡിക്‌ഷനറി നൽകുന്ന ഉത്തരമാണിത്. അത്തരമൊരു പ്ലേബോയ് ഇമേജായിരുന്നു ഇക്കാലമത്രയും ഡോണൾഡ് ട്രംപിന്. മൂന്നു വിവാഹം കഴിച്ച ട്രംപാകട്ടെ ആ വിശേഷണത്തിൽ പരസ്യമായിപ്പോലും ആനന്ദിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ആ ഇമേജുതന്നെ തിരിഞ്ഞു കൊത്തിരിയിരിക്കുകയാണ് മുൻ യുഎസ് പ്രസിഡന്റിനെ. രതിചിത്ര നടി സ്റ്റോമി ഡാനിയേലിനു പണം നല്‍കിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായിരിക്കുകയാണ് ട്രംപ്. പതിനേഴു വർഷം മുൻപ് ഒരു ഹോട്ടൽ മുറിയിൽ സംഭവിച്ച ലൈംഗികബന്ധവും തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് ട്രംപിനു തിരിച്ചടിയായത്. വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചാലും അദ്ദേഹം ഇനി വിജയിക്കുമോയെന്നത് സംശയത്തിന്റെ നിഴലിലാണ്. വിജയിക്കുമെന്ന പ്രതീക്ഷയുടെ നേർത്തൊരു വെട്ടമുണ്ടായതാണ് സ്റ്റോമി ഡാനിയേൽ തല്ലിക്കെടുത്തിയത്. എന്നാൽ ‘പ്ലേബോയ് ട്രംപി’നു മേൽ ഇടിത്തീയായി വന്നുവീണ വനിതകളില്‍ ഒരാൾ കൂടിയുണ്ട്– മുൻ ‘പ്ലേബോയ്’ മാഗസിൻ മോഡൽ കൂടിയായ കാരൻ മക്ദൂഗൽ. 2008ൽ സ്റ്റോമിയുമായുണ്ടായ വഴിവിട്ട ബന്ധം ഒതുക്കിത്തീർക്കാൻ, 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപു 1.30 ലക്ഷം ഡോളർ നൽകിയെന്നാണ് ട്രംപിനെതിരെയുള്ള കേസ്. എന്നാൽ ട്രംപിനെ കോടതി കയറ്റിയത് സ്റ്റോമി ഡാനിയേൽ ആണെങ്കിൽ കോടതി രേഖകളിൽ കേസിന് പിൻബലമേകി മറഞ്ഞിരുന്ന മറ്റൊരു പേരുകാരിയാണ് കാരന്‍ മക്‌ദൂഗൽ. ട്രംപ് കേസിലെ രണ്ടാമത്ത സ്ത്രീ എന്ന പേരിലാണ് മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ ഇപ്പോൾ കാരൻ പ്രത്യക്ഷപ്പെടുന്നതും. ‘ട്രംപുമായുള്ള ബന്ധത്തിന്റെ പേരിൽ ഞാനിപ്പോൾ പശ്ചാത്തപിക്കുന്നു’ എന്നു പോലും ഒരിക്കല്‍ കാരൻ പറഞ്ഞിട്ടുണ്ട്. എന്താണ് ഇത്രയേറെ വിവാദമായ ആ സംഭവം? ആരാണ് കാരന്‍ മക്‌ദൂഗൽ? എന്തുകൊണ്ടാണ് സ്റ്റോമിയുമായുള്ള കേസുമായി ബന്ധപ്പെട്ട് കാരന്റെ പേരും ഉയർന്നു കേൾക്കുന്നത്? പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കാരന്റെ വരവും ട്രംപിനു തിരിച്ചടിയാകുമോ?

ആനന്ദത്തില്‍ ആറാടി സമയം കളയുന്ന പണക്കാരന്‍– എന്താണ് ‘പ്ലേബോയ്’ എന്ന വാക്കിന്റെ അർഥമെന്നു ചോദിച്ചാൽ ഓക്സ്ഫഡ് ഡിക്‌ഷനറി നൽകുന്ന ഉത്തരമാണിത്. അത്തരമൊരു പ്ലേബോയ് ഇമേജായിരുന്നു ഇക്കാലമത്രയും ഡോണൾഡ് ട്രംപിന്. മൂന്നു വിവാഹം കഴിച്ച ട്രംപാകട്ടെ ആ വിശേഷണത്തിൽ പരസ്യമായിപ്പോലും ആനന്ദിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ആ ഇമേജുതന്നെ തിരിഞ്ഞു കൊത്തിരിയിരിക്കുകയാണ് മുൻ യുഎസ് പ്രസിഡന്റിനെ. രതിചിത്ര നടി സ്റ്റോമി ഡാനിയേലിനു പണം നല്‍കിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായിരിക്കുകയാണ് ട്രംപ്.
പതിനേഴു വർഷം മുൻപ് ഒരു ഹോട്ടൽ മുറിയിൽ സംഭവിച്ച ലൈംഗികബന്ധവും തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് ട്രംപിനു തിരിച്ചടിയായത്. വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചാലും അദ്ദേഹം ഇനി വിജയിക്കുമോയെന്നത് സംശയത്തിന്റെ നിഴലിലാണ്. വിജയിക്കുമെന്ന പ്രതീക്ഷയുടെ നേർത്തൊരു വെട്ടമുണ്ടായതാണ് സ്റ്റോമി ഡാനിയേൽ തല്ലിക്കെടുത്തിയത്. എന്നാൽ ‘പ്ലേബോയ് ട്രംപി’നു മേൽ ഇടിത്തീയായി വന്നുവീണ വനിതകളില്‍ ഒരാൾ കൂടിയുണ്ട്– മുൻ ‘പ്ലേബോയ്’ മാഗസിൻ മോഡൽ കൂടിയായ കാരൻ മക്ദൂഗൽ.
2008ൽ സ്റ്റോമിയുമായുണ്ടായ വഴിവിട്ട ബന്ധം ഒതുക്കിത്തീർക്കാൻ, 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപു 1.30 ലക്ഷം ഡോളർ നൽകിയെന്നാണ് ട്രംപിനെതിരെയുള്ള കേസ്. എന്നാൽ ട്രംപിനെ കോടതി കയറ്റിയത് സ്റ്റോമി ഡാനിയേൽ ആണെങ്കിൽ കോടതി രേഖകളിൽ കേസിന് പിൻബലമേകി മറഞ്ഞിരുന്ന മറ്റൊരു പേരുകാരിയാണ് കാരന്‍ മക്‌ദൂഗൽ. ട്രംപ് കേസിലെ രണ്ടാമത്തെ സ്ത്രീ എന്ന പേരിലാണ് മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ ഇപ്പോൾ കാരൻ പ്രത്യക്ഷപ്പെടുന്നതും. ‘ട്രംപുമായുള്ള ബന്ധത്തിന്റെ പേരിൽ ഞാനിപ്പോൾ പശ്ചാത്തപിക്കുന്നു’ എന്നു പോലും ഒരിക്കല്‍ കാരൻ പറഞ്ഞിട്ടുണ്ട്. എന്താണ് ഇത്രയേറെ വിവാദമായ ആ സംഭവം? ആരാണ് കാരന്‍ മക്‌ദൂഗൽ? എന്തുകൊണ്ടാണ് സ്റ്റോമിയുമായുള്ള കേസുമായി ബന്ധപ്പെട്ട് കാരന്റെ പേരും ഉയർന്നു കേൾക്കുന്നത്? പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കാരന്റെ വരവും ട്രംപിനു തിരിച്ചടിയാകുമോ?
∙ ആരാണ് കാരന്‍ മക്‌ദൂഗൽ?
സ്റ്റോമിയെപ്പോലെത്തന്നെ പ്ലേബോയ് മാഗസിന്റെ മോഡലായിരുന്നു മക്‌ദൂഗൽ. 1998ൽ ‘പ്ലേമേറ്റ് ഓഫ് ദി ഇയറായി’ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഈ സുന്ദരി. ഇപ്പോൾ 52 വയസ്സ്. പ്ലേബോയ് മാഗസിന്റെ ഏറ്റവും മികച്ച മോഡലുകളെ തിരഞ്ഞെടുത്ത് നൽകുന്ന അംഗീകാരമാണ് പ്ലേമേറ്റ്. ഒരു ദശാബ്ദക്കാലത്തെ മികച്ച പ്ലേബോയ് മോഡലിനെ തിരഞ്ഞെടുത്തപ്പോഴും രണ്ടാം സ്ഥാനത്ത് കാരനായിരുന്നു. യുഎസ് സ്റ്റേറ്റായ ഇന്ത്യാനയിലെ മെറിവില്ലിൽ ജനിച്ച കാരൻ തന്റെ ഇരുപതാം വയസ്സിൽ സ്വിംസ്യൂട്ട് മോഡലിങ് മത്സരത്തിലൂടെയാണ് മോഡലിങ് രംഗത്തേക്കു വരുന്നത്. 1990കളിൽ പ്ലേബോയ് മാഗസിന്റെ ഭാഗമായി. തുടർന്നാണ് 1998ൽ ‘പ്ലേമേറ്റ് ഓഫ് ദി ഇയറായി’ തിരഞ്ഞെടുക്കപ്പെടുന്നത്.
പിന്നീട് ഫിറ്റ്നസ് മോഡലായി മാറിയ കാരൻ 1999ൽ പുരുഷന്മാരുടെ ഫിറ്റ്നസ് മാഗസിനിൽ കവർ ഗേൾ ആകുന്ന ആദ്യത്തെ യുഎസ് വനിതയായി. നിരവധി മ്യൂസിക് വിഡിയോകളിലും ടിവി ഷോകളിലും മുഖം കാണിച്ചിട്ടുള്ള ഇവർ ചില സിനിമകളിലും ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മൃഗസംരക്ഷണത്തിനു വേണ്ടിയടക്കം പോരാടുന്ന ഒരു ആക്ടിവിസ്റ്റാണെന്നും ഇവരുടെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നു.
മാറിടത്തിനു വലുപ്പം കൂട്ടുന്നതിനുള്ള ‘ബ്രെസ്റ്റ് ഇംപ്ലാന്റ്’ സർജറിക്കെതിരെ നിലകൊള്ളുന്ന വനിത കൂടിയാണിവർ. ഇതെടുത്തു പറയുന്നതിനുമുണ്ട് ഒരു കാരണം. മോഡലിങ്ങിലെ അഴകളവുകൾക്കു വേണ്ടി യുഎസിൽ ഉൾപ്പെടെ പലരും ബ്രെസ്റ്റ് ഇംപ്ലാന്റ് സർജറി ചെയ്യുന്നുണ്ട്. കാരനും അതു ചെയ്തിരുന്നു. എന്നാല്‍ അതിനു പിന്നാലെ വിട്ടുമാറാതെ പല അസുഖങ്ങളും ശാരീരിക പ്രശ്നങ്ങളും അവരെ പിന്തുടർന്നു. അതോടെയാണ് ഈ സർജറിക്കെതിരെ ബോധവൽക്കരണവുമായി അവർ ശക്തമായി രംഗത്തെത്തിയത്.
∙ ട്രംപുമായി 10 മാസത്തെ ബന്ധം
2018ൽ ദ് ന്യൂയോർക്കർ മാഗസിൻ, ട്രംപുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന കാരന്റെ ഒരു എഴുത്ത് പ്രസിദ്ധീകരിച്ചു. 2006ലാണ് ഇവർ ട്രംപിനെ കാണുന്നതെന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. പ്ലേബോയ് മാഗസിന്റെ സ്രഷ്ടാവ് ഹഗ് ഹെൻഫറുടെ വസതിയായിരുന്ന പ്ലേബോയ് മാൻഷനിൽ വച്ചായിരുന്നു ആ കൂടിക്കാഴ്ച. അന്ന് താൻ നിർമിച്ച് അവതരിപ്പിച്ചിരുന്ന ‘ദ് അപ്രന്റിസ്’ എന്ന ടെലിവിഷൻ സീരിസിന്റെ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു ട്രംപ്. അവിടെവച്ചു കാരനുമായി പരിചയപ്പെടുകയും സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു.
‘‘നീ എത്ര സുന്ദരിയാണ്, എന്നിങ്ങനെയുള്ള മനോഹരമായ സംഭാഷണങ്ങളാണ് അന്ന് ഉണ്ടായത്. ആദ്യ ഡേറ്റിനായി എത്തിയത് ബിവേർലി ഹിൽസ് ഹോട്ടലിൽ. അന്ന് മണിക്കൂറുകളോളം സംസാരിച്ചു. തുടർന്ന് ശാരീരികബന്ധത്തിൽ ഏർപ്പെട്ടു. പിരിയാൻ നേരം അദ്ദേഹം എനിക്ക് പണം നൽകി. അതു കണ്ടപ്പോൾ വേദന തോന്നി. വേദനയോടെത്തന്നെ അത് നിരസിച്ചു. എനിക്ക് ഈ പണം വേണ്ട. ഞാൻ അങ്ങനെയൊരു സ്ത്രീയല്ല. നിങ്ങളെ ഇഷ്ടപ്പെട്ടതു കൊണ്ടാണ് നിങ്ങൾക്കൊപ്പം ബന്ധത്തിൽ ഏർപ്പെട്ടത്. അല്ലാതെ പണത്തിനു വേണ്ടിയല്ല, എന്നു ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞത്, നീ വളരെ സ്പെഷലാണ് എന്നാണ്.’’– കാരന്റെ വാക്കുകൾ.
പിന്നീട് ആ ബന്ധം വളരുകയും മാസത്തിൽ അഞ്ചു തവണയെങ്കിലും തമ്മിൽ കാണുന്ന രീതിയിലേക്ക് മാറുകയും ചെയ്തയായി 2018ൽ സിഎൻഎൻ ചാനലിനു നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കിയിട്ടുണ്ട്. പത്തു മാസത്തോളം ആ ബന്ധം നീണ്ടുനിന്നു. പല സ്ഥലങ്ങളിൽവച്ച് നിരവധി തവണ ട്രംപുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തിയിട്ടുണ്ട്. കലിഫോർണിയയിൽ നടന്ന ഗോൾഫ് മത്സരത്തിനിടയിൽ, ന്യൂജഴ്സിയിലെ ഒരു സ്വകാര്യ ഗോൾഫ് ക്ലബിൽ, ന്യൂയോർക്ക് നഗരത്തിലെ ട്രംപ് ടവറിൽ എന്നിങ്ങനെ വിവിധ സ്ഥലങ്ങളുടെ വിവരങ്ങളും കാരൻ പങ്കുവച്ചിട്ടുണ്ട്.
അതേ അഭിമുഖത്തിൽ, ട്രംപിന്റെ ഭാര്യയായ മെലാനിയയോട് അവർ ക്ഷമാപണം നടത്തുകയും ചെയ്തു. ‘‘എന്നോട് ക്ഷമിക്കണം. എന്റെ ജീവിതത്തിൽ ഇതു സംഭവിക്കാൻ പാടില്ലായിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ അത് തെറ്റായി തോന്നുന്നു.’’ എന്നാണ് മക്‌ദൂഗൽ അഭിമുഖത്തിൽ പറഞ്ഞത്. 2005ലാണ് മെലാനിയയെ തന്റെ മൂന്നാം ഭാര്യയായി ട്രംപ് വിവാഹം ചെയ്തത്. എന്നാൽ മക്‌ദൂഗലുമായുള്ള ബന്ധം ട്രംപ് ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നതാണു സത്യം.
∙ കുറ്റപത്രത്തിൽ പേരില്ല!
ട്രംപിനെതിരെയുള്ള കുറ്റവും ശിക്ഷയും സ്റ്റോമി ഡാനിയേലിനു പണം നൽകിയതുമായി ബന്ധപ്പെട്ട് മാത്രമുള്ളതാണ്. രതിചിത്ര നടിക്ക് പണം നൽകിയ കേസിൽ ട്രംപിനെ കുറ്റക്കാരനെന്നു വിധിച്ച മൻഹാറ്റൻ കോടതിയുടെ കുറ്റപത്രത്തിൽ കാരൻ മക്ദൂഗലിന്റെ പേര് രേഖപ്പെടുത്തിയിട്ടുമില്ല. എന്നാൽ കോടതി രേഖകളിൽ ഇവരുടെ ഇടപാടുകളെക്കുറിച്ചും അത് പുറത്തു പറയാതിരിക്കാൻ നടത്തിയ ഇടപെടുലകളെ കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. ഡിസ്ട്രിക്ട് അറ്റോർണിയുടെ രേഖകളിൽ ഉൾപ്പെട്ടിരിക്കുന്ന ഈ വിവരങ്ങൾ കേസിന്റെ പശ്ചാത്തല വിവരമായാണ് നൽകിയിരിക്കുന്നത്.
ട്രംപിനെതിരെ പട നയിക്കണമെന്ന് കാരൻ ഒരിക്കലും വിചാരിച്ചിട്ടില്ല എന്നു വേണം ഇതിൽനിന്ന് മനസ്സിലാക്കാൻ. കാരണം അവരെപ്പോഴും ആ ബന്ധം തീർത്തും പ്രണയാർദ്രവും ഉഭയസമ്മതപ്രകാരമുള്ളതുമാണെന്നാണു വ്യക്തമാക്കിയിട്ടുള്ളത്. കാരനുമായുള്ള ബന്ധം നിഷേധിച്ചിരുന്നെങ്കിലും അത് പുറത്തുവരരുതെന്നും തന്റെ രാഷ്ട്രീയ ഭാവി തകരരുതെന്നുമുള്ള ചിന്ത ട്രംപിന് ഉണ്ടായിരുന്നു. 2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ദ് നാഷനൽ എൻക്വയറർ എന്ന ടാബ്ലോയ്ഡ് മക്ദൂഗലുമായി ഒരു കരാറിൽ ഏർപ്പെട്ടു. മക്ദൂഗലിന്റെ ജീവിതകഥയും ട്രംപുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവരങ്ങളും തങ്ങൾക്കായി എക്സ്ക്ലുസീവായി എഴുതണം എന്നതായിരുന്നു കരാർ. ഒന്നര ലക്ഷം ഡോളറിനാണ് അന്ന് കരാർ ഒപ്പിട്ടത്.
അതോടെ പൊതുവേദിയിൽ ട്രംപുമായുള്ള ബന്ധത്തെ കുറച്ച് സംസാരിക്കുന്നതിൽനിന്ന് കാരൻ വിലക്കപ്പെട്ടു. കാരനെ സംബന്ധിച്ചുള്ള ലേഖനങ്ങൾ പിന്നീട് നാളുകളോളം ആരും പ്രസിദ്ധീകരിച്ചതുമില്ല. ഇപ്പോൾ ട്രംപിന്റെ അറസ്റ്റാണ് വീണ്ടും അവരെ വിവാദത്തിന്റെ വെള്ളിവെളിച്ചത്തിലേക്കു കൊണ്ടുവന്നത്. ട്രംപിന്റെ വിജയത്തിനായുള്ള ക്യാംപെയ്നിന്റെ ഭാഗമായിരുന്നു കാരനുമായുള്ള ‘നാഷനൽ എൻക്വയററി’ന്റെ ‘ഡീൽ’ എന്നാണു വിലയിരുത്തപ്പെടുന്നത്. ട്രംപിന്റെ പ്രതിച്ഛായ തകർക്കുന്ന പ്രചരണങ്ങളുടെ വാ മൂടിക്കെടുന്ന ദൗത്യത്തിന്റെ ഭാഗമായിരുന്നു, പ്രസിദ്ധീകരണ അവകാശം കൈക്കലാക്കിയുള്ള ഈ നാടകമെന്നാണ് അറ്റോണിയുടെ രേഖകളിലും പരാമർശിച്ചിരിക്കുന്നത്.
∙ എ360– ട്രംപ് ഡീൽ!
അമേരിക്കയിലെ പ്രധാന മാധ്യമശൃംഖലകളിലൊന്നായ എ360 മീഡിയയാണ് (മുൻ പേര് അമേരിക്കൻ മീഡിയ) ട്രംപിന്റെ ‘നിശബ്ദമാക്കൽ’ പദ്ധതിയുടെ കയ്യാളായി പ്രവർത്തിച്ചതെന്നാണു കരുതപ്പെടുന്നത്. നിരവധി മാഗസിനുകളും, ടാബ്ളോയ്ഡുകളും ഉൾപ്പെടെ പ്രസിദ്ധീകരിക്കുന്നുണ്ട് എ360 മീഡിയ. ഇവരുടെ അധീനതയിലുള്ള നാഷനൽ എൻക്വയറർ ടാബ്ളോയ്ഡിനെ ആ ദൗത്യം ഏൽപിക്കുകയായിരുന്നു. ട്രംപിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്ന വാർത്തകൾ കണ്ടെത്തി അവ ഇല്ലാതാക്കുക. ട്രംപിനെതിരെയുള്ള ആരോപണങ്ങളും പ്രസിദ്ധീകരണ അവകാശം ‘എക്സ്ക്ലുസീവ് സ്റ്റോറി’ എന്ന നിലയിൽ വാങ്ങി അവ ഒരിക്കലും പ്രസിദ്ധീകരിക്കാതിരിക്കുക. ‘ക്യാച്ച് ആൻഡ് കിൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രക്രിയയാണ് നാഷനൽ എൻക്വയറർ കാരൻ വിഷയത്തിൽ പ്രയോഗിച്ചത്.
‘വുമൺ 1’ എന്ന് കോടതി രേഖകളിൽ പറഞ്ഞിട്ടുള്ള സ്ത്രീക്ക് എ360 മീഡിയ, ഒന്നര ലക്ഷം ഡോളർ നൽകിയെന്നാണ് ന്യൂയോർക്ക് പ്രോസിക്യൂട്ടർ കോടതിയിൽ ആരോപിച്ചത്. അവർ വിവാഹിതനായ പ്രതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും അതു മറ്റാരോടും പങ്കുവയ്ക്കരുത് എന്നു പറഞ്ഞ് പ്രസിദ്ധീകരണ അവകാശം പണം നൽകി കൈപ്പറ്റുകയും ചെയ്തു. രണ്ടു മാഗസിൻ കവർ ഫീച്ചറുകളും ലേഖന പരമ്പരയും അവരുടെ പേരിൽ പ്രസിദ്ധപ്പെടുത്താമെന്നായിരുന്നു കരാറെന്നും പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.
കരാറിൽ ഏർപ്പെട്ടതോടെ പക്ഷേ ‘എക്സ്ക്ലുസീവ്’ വിവരങ്ങളൊന്നും പുറംലോകം അറിയാതെ പോയി. അതിനിടെ എ360യുടെ ‘മസിൽ ആൻഡ് ഫിറ്റ്നസ് ഹെർസി’ന്റെ കവർചിത്രമായി വരികയും ആരോഗ്യപരിപാലനത്തെ കുറിച്ച് കോളങ്ങൾ എഴുതുകയും ചെയ്തിരുന്നു കാരൻ. ചതി തിരിച്ചറിഞ്ഞതിനു പിന്നാലെ നാഷനൽ എൻക്വയററിനെതിരെ കേസ് ഫയൽ ചെയ്യുകയും തന്റെ ജീവിതകഥ പ്രസിദ്ധീകരിക്കാനുള്ള അവകാശം തിരികെ വാങ്ങുകയും ചെയ്തു.
2018ൽ കാരന് പണം നൽകിയത്, ഒരു പ്രസിഡന്റ് സ്ഥാനാർഥിയുടെ ക്യാംപെയ്ന്റെ ഭാഗമായി അയാൾക്കെതിരെയുള്ള ആരോപണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണെന്ന് എ360 മീഡിയ സമ്മതിച്ചതായി യുഎസ് അറ്റോർണി ഓഫിസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപ്പോഴേക്കും ഇത്തരത്തിൽ നിരവധി ആരോപണങ്ങൾ കമ്പനിക്കെതിരെ ഉയർന്നു വന്നു. 2021ൽ യുഎസ് ഫെഡറൽ ഇലക്‌ഷൻ കമ്മിഷൻ, ദി എൻക്വയറർ പണം നൽകി വാർത്ത പ്രസിദ്ധീകരിക്കാത്തതിനാൽ തിരഞ്ഞെടുപ്പ് നിയമങ്ങൾ ലംഘിച്ചെന്നു വിധിയെഴുതി. ഒരു നിയമവിരുദ്ധ ക്യാംപെയ്ന്റെ ഭാഗമായാണ് മക്ദൂഗലിന് പണം നൽകിയതെന്നും കണ്ടെത്തിയതോടെ എൻക്വയററിനു മേൽ 1.87 ലക്ഷം ഡോളർ പിഴയും ചുമത്തി.
∙ വെറും ആരോപണങ്ങൾ
തനിക്കെതിരെ ഉയരുന്ന ലൈംഗികാരോപണങ്ങളെല്ലാം ശത്രുക്കൾ പടച്ചുവിടുന്നവയാണെന്ന രീതിയിലാണ് ട്രംപിന്റെ നിലപാട്. സ്റ്റോമിയുടെയും കാരന്റെയും വെളിപ്പെടുത്തൽ നിഷേധിച്ച ട്രംപ് തനിക്ക് ഈ സ്ത്രീകളുമായി ശാരീരികബന്ധം ഉണ്ടായിട്ടില്ലെന്നാണു പറയുന്നത്. മൻഹറ്റാൻ കോടതിയിൽ ഒരു മണിക്കൂർ നീണ്ട നടപടിക്രമത്തിനിടെ കുറ്റപത്രത്തിലെ ആരോപണങ്ങളെല്ലാം ട്രംപ് നിഷേധിച്ചു. തെളിവു നശിപ്പിച്ചതിനും രേഖകൾ തിരുത്തിയതിനും ഉൾപ്പെടെ 34 കുറ്റങ്ങളാണു ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്.
ട്രംപിനെതിരായ തെളിവുകൾ രണ്ടു മാസത്തിനകം സമർപ്പിക്കുമെന്നാണു പ്രോസിക്യൂഷൻ അറിയിച്ചത്. 2023 ഓഗസ്റ്റ് 8 വരെ ട്രംപിന് അപ്പീൽ നൽകാം. ഡിസംബർ 4 നാണ് ഈ അപ്പീൽ പരിഗണിക്കുകയെന്നും സ്റ്റേറ്റ് സുപ്രീം കോടതി ജസ്റ്റിസ് യുവാൻ എം. മെർച്ചൻ പറഞ്ഞു. കേസ് ഒതുക്കി എങ്ങനെയും അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന മോഹത്തിലാണ് ട്രംപ്. പ്രസിഡന്റ് സ്ഥാനാർഥിയെ കണ്ടെത്താനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറി സീസൺ 2024 ഫെബ്രുവരിയിലാണ് ആരംഭിക്കുക. അതിൽ കയറിപ്പറ്റാൻ ഇനി എതൊക്കെ വഴികളിലൂടെ ട്രംപ് നീങ്ങുമെന്നതും കാണേണ്ടതാണ്.
അതിനിടയിലാണ് വഴിമുടക്കി സ്റ്റോമി ഡാനിയേലുമായി ബന്ധപ്പെട്ട കേസിന്റെയും കാരന്റെ ആരോപണങ്ങളുടെയും നിൽപ്. കാരനാകട്ടെ, ട്രംപ് കേസുമായി ബന്ധപ്പെട്ടു തനിക്കുണ്ടായ പ്രശസ്തി പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലുമാണ്. അതിന്റെ ഭാഗമായി ‘കാമിയോ’ എന്ന വെബ്സൈറ്റിൽ സ്വന്തം ജീവിതം പറയുന്ന വിഡിയോ സീരീസ് തുടങ്ങാനിരിക്കുകയാണ് അവർ. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും സജീവമാണ് കാരൻ. പ്രസിഡന്റ് തിരഞ്ഞെടുപ്പെന്ന കടമ്പ മറികടക്കുകയെന്നത്, ഈ രണ്ടു വനിതകളുടെ ആരോപണങ്ങളുടെ സാന്നിധ്യത്തിൽ ട്രംപിന് അതികഠിനമായിരിക്കുമെന്നത് ഏറെക്കുറെ ഉറപ്പ്.
English Summary: Karen McDougal: Who is this Playboy Magazine Model in Trump's case?