ഇന്ത്യയുടെ തൊട്ടയൽപ്പക്കത്തുള്ള ഗൾഫ് രാജ്യങ്ങളെ സമ്പന്നമാക്കിയത് എണ്ണയും പ്രകൃതിവാതകങ്ങളുമാണ്. പ്രകൃതിവിഭവങ്ങളുടെ ലഭ്യതക്കുറവ് കാരണം അത്തരം സാമ്പത്തിക നേട്ടങ്ങളൊന്നും സ്വപ്നം കാണാൻ പോലും ഇന്ത്യയ്ക്കു കഴിഞ്ഞിട്ടില്ല. എന്നാൽ, അപൂർവ പ്രകൃതിവിഭവ നിക്ഷേപത്തിന്റെ കരുത്തിൽ കശ്മീർ ഇന്ത്യയുടെ

ഇന്ത്യയുടെ തൊട്ടയൽപ്പക്കത്തുള്ള ഗൾഫ് രാജ്യങ്ങളെ സമ്പന്നമാക്കിയത് എണ്ണയും പ്രകൃതിവാതകങ്ങളുമാണ്. പ്രകൃതിവിഭവങ്ങളുടെ ലഭ്യതക്കുറവ് കാരണം അത്തരം സാമ്പത്തിക നേട്ടങ്ങളൊന്നും സ്വപ്നം കാണാൻ പോലും ഇന്ത്യയ്ക്കു കഴിഞ്ഞിട്ടില്ല. എന്നാൽ, അപൂർവ പ്രകൃതിവിഭവ നിക്ഷേപത്തിന്റെ കരുത്തിൽ കശ്മീർ ഇന്ത്യയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ തൊട്ടയൽപ്പക്കത്തുള്ള ഗൾഫ് രാജ്യങ്ങളെ സമ്പന്നമാക്കിയത് എണ്ണയും പ്രകൃതിവാതകങ്ങളുമാണ്. പ്രകൃതിവിഭവങ്ങളുടെ ലഭ്യതക്കുറവ് കാരണം അത്തരം സാമ്പത്തിക നേട്ടങ്ങളൊന്നും സ്വപ്നം കാണാൻ പോലും ഇന്ത്യയ്ക്കു കഴിഞ്ഞിട്ടില്ല. എന്നാൽ, അപൂർവ പ്രകൃതിവിഭവ നിക്ഷേപത്തിന്റെ കരുത്തിൽ കശ്മീർ ഇന്ത്യയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ തൊട്ടയൽപ്പക്കത്തുള്ള ഗൾഫ് രാജ്യങ്ങളെ സമ്പന്നമാക്കിയത് എണ്ണയും പ്രകൃതിവാതകങ്ങളുമാണ്. പ്രകൃതിവിഭവങ്ങളുടെ ലഭ്യതക്കുറവ് കാരണം അത്തരം സാമ്പത്തിക നേട്ടങ്ങളൊന്നും സ്വപ്നം കാണാൻ പോലും ഇന്ത്യയ്ക്കു കഴിഞ്ഞിട്ടില്ല. എന്നാൽ, അപൂർവ പ്രകൃതിവിഭവ നിക്ഷേപത്തിന്റെ കരുത്തിൽ കശ്മീർ ഇന്ത്യയുടെ പണപ്പെട്ടിയാകുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്. കശ്മീരിലെ റിയാസി ജില്ലയിൽ സലാൽ- ഹയ്മന മലനിരകളിൽ ലിഥിയത്തിന്റെ വൻ നിക്ഷേപമുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനമാണ് ഈ പ്രതീക്ഷയ്ക്കു പിന്നില്‍. ജമ്മു, രജൗരി, കുൽഗാം ജില്ലകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് റിയാസി. 

 

ADVERTISEMENT

കശ്മീരിൽ 59 ലക്ഷം ടൺ ലിഥിയം നിക്ഷേപമുണ്ടെന്നാണ് ജിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ കണ്ടെത്തിയത്. രാജ്യത്ത് ആദ്യമായാണ് ഇത്രയേറെ ലിഥിയം നിക്ഷേപം കണ്ടെത്തുന്നത്. ലോകത്തു തന്നെ ഏറ്റവുമധികം ലിഥിയം കരുതൽ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യ. ലിഥിയം ഉപയോഗിച്ചുള്ള ബാറ്ററി നിർമാണത്തിൽ ഇതോടെ രാജ്യം സ്വയംപര്യാപ്തത കൈവരിക്കുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമാണത്തിൽ പ്രധാന ഘടകമായ ലിഥിയം നിലവിൽ ഇന്ത്യ പൂർണമായും ഇറക്കുമതി ചെയ്യുകയാണ്. 

 

മൊബൈൽ ഫോണുകൾ, സോളർ പാനലുകൾ എന്നിവയുടെ നിർമാണത്തിലും ലിഥിയം ഉപയോഗിക്കുന്നുണ്ട്. ‘വെളുത്ത സ്വർണം’ എന്നു വിശേഷിപ്പിക്കുന്ന ലിഥിയത്തിന്റെ 90 ശതമാനവും ചൈന, ഒാസ്ട്രേലിയ, ചിലെ എന്നീ രാജ്യങ്ങളിലാണ് നിലവിൽ ഉൽപാദിപ്പിക്കപ്പെടുന്നത്. ബൊളീവിയയാണ് ലോകത്ത് ലിഥിയം ശേഖരം ഏറ്റവും കൂടുതലുള്ള രാജ്യമെങ്കിലും ഖനനത്തിനും സംസ്കരണത്തിനും മികച്ച സംവിധാനങ്ങളില്ലാത്തതിനാൽ ഇത് പൂർണമായി പ്രയോജനപ്പെടുത്താൻ അവർക്കു സാധിക്കുന്നില്ല. ലോകത്ത് ഏറ്റവുമധികം ലിഥിയം ശേഖരമുള്ളതിൽ ആറാം സ്ഥാനം ചൈനയ്ക്കാണ്. 2019ലെ കണക്കു പ്രകാരം രാജ്യത്ത് 45 ലക്ഷം ടൺ ലിഥിയം ശേഖരമുണ്ട്. എന്നാൽ ഇതിനേക്കാളുമേറെ ശേഖരം ഇന്ത്യയ്ക്കുണ്ടെന്നാണ് ജിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയുടെ കണ്ടെത്തൽ. 

 

ADVERTISEMENT

ഇലക്ട്രിക് ഉൽപന്നങ്ങളുടെ പ്രധാന നിർമാതാക്കളായതിനാൽത്തന്നെ ചൈനയാണ് ലിഥിയത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളും. നിലവിൽ രാജ്യത്ത് ഉൽപാദിപ്പിക്കുന്നതിനു പുറമെ ഓസ്ട്രേലിയയില്‍നിന്നുള്‍പ്പെടെ ലിഥിയം ഇറക്കുമതി ചെയ്യുന്നുമുണ്ട് ചൈന. ബൊളീവിയയിൽ ഇതുവരെ ആരും ‘തൊടാത്ത’ ലിഥിയം ശേഖരം ഖനനം ചെയ്തെടുക്കാനും ചില വമ്പൻ ചൈനീസ് കമ്പനികൾ സജീവമായി രംഗത്തുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് ലോകം മാറുന്നതിന്റെ സാധ്യതകൾ മനസ്സിലാക്കിയാണ് ചൈന ഇക്കാര്യത്തിൽ വമ്പൻ ഇടപെടലുകൾ നടത്തുന്നത്. 

 

∙ നേട്ടത്തിലേക്കുള്ള കാത്തിരിപ്പ്

 

ADVERTISEMENT

രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണത്തോടൊപ്പം സാമ്പത്തികമായും വൻ നേട്ടങ്ങൾക്ക് ലിഥിയം നിക്ഷേപം ഇന്ത്യയ്ക്കു സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ ഖനനത്തിനും സംസ്കരണത്തിനും കുറഞ്ഞത് 10 വർഷമെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ധർ പറയുന്നത്. ലിഥിയം ഉപയോഗിച്ചുള്ള ബാറ്ററികൾക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് തുടരേണ്ടി വരുമെങ്കിലും ഭാവിയിൽ വലിയ നേട്ടമുണ്ടാക്കാൻ കശ്മീരിലെ കണ്ടെത്തൽ ഇന്ത്യയ്ക്കു പ്രയോജനപ്പെടും. 

 

∙ ഇലക്ട്രിക്കിലേക്കുള്ള കുതിപ്പ്

 

ഏതാനും വർഷങ്ങൾക്കുള്ളിൽ സമ്പൂർണമായി ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവർത്തനം സാധ്യമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ലക്ഷ്യം നേടാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽ ഈ ലക്ഷ്യത്തിലേക്കുള്ള പ്രധാന തടസ്സം ഉയർന്ന ചാർജിങ് ശേഷിയുള്ള ബാറ്ററികളാണ്. വളരെ വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കുന്നതും ഉയർന്ന ശേഷിയുള്ളതുമായ ബാറ്ററികൾ വിപണിയിലെത്തിയാൽ മാത്രമേ ഇലക്ട്രിക് വാഹന വിപണിയുടെ വളർച്ച യാഥാർഥ്യമാകുകയുള്ളൂ. ലിഥിയം ഉപയോഗിച്ചു നിർമിക്കുന്ന ഇത്തരം ബാറ്ററികൾ വലിയതോതിൽ രാജ്യം ഇറക്കുമതി ചെയ്യുന്നുണ്ട്. കശ്മീരിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയത് ഇക്കാരണത്താലാണ് ഇന്ത്യയ്ക്കു നിർണായകമാവുന്നത്. 

 

∙ ഇറക്കുമതി ഇല്ലാതാകുമോ...? 

 

ഇലക്ട്രിക് ഗതാഗത സംവിധാനങ്ങളിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിനു വലിയ മുതൽക്കൂട്ടാകാൻ ലിഥിയം ശേഖരത്തിനു സാധിക്കും. വളരെ വേഗം ചാർജു ചെയ്യാൻ കഴിയുന്ന ബാറ്ററികൾ നിർമിക്കുന്ന കമ്പനികൾക്ക് ഇന്ത്യയിൽ തന്നെ ഇതിനാവശ്യമായ ലിഥിയം ലഭ്യമാകുമെന്നതാണ് പ്രധാനം. വിദേശ ഇറക്കുമതി കുറയുന്നതോടെ ഇത്തരം ബാറ്ററികളുടെ വില കുറയുന്നതും വാഹന ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടും. സൗരോർജത്തിൽനിന്നു വൈദ്യുതി ഉൽപ്പാദനം, കാറ്റാടി യന്ത്രം ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം എന്നിവയ്ക്കും ലിഥിയം ശേഖരത്തിന്റെ കണ്ടെത്തൽ പ്രയോജനപ്പെടും. 

 

2030ൽ ആകെയുള്ള പുതിയ വാഹന റജിസ്ട്രേഷനുകളുടെ 30 ശതമാനമെങ്കിലും ഇലക്ട്രിക് വാഹനങ്ങളായിരിക്കണമെന്ന ലക്ഷ്യമാണ് കേന്ദ്ര സർക്കാരിനുള്ളത്. രാജ്യത്തിന്റെ ഊർജ സംഭരണ ലക്ഷ്യങ്ങൾക്ക് ആവേശം പകരുന്നതാണ് കശ്മീരിലെ മലനിരകളിൽ കണ്ടെത്തിയ ലിഥിയം ശേഖരം. നിലവിൽ ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽനിന്നാണ് ഇന്ത്യ ലിഥിയം ഉപയോഗിച്ചു നിർമിക്കുന്ന ബാറ്ററികൾ വലിയ തോതിൽ ഇറക്കുമതി ചെയ്യുന്നത്. ലിഥിയം സംസ്കരണം, ബാറ്ററി നിർമാണം എന്നിവയിൽ ചൈന വളരെയേറെ മുന്നിലാണ്. 

 

ഇത്തരം ബാറ്ററികൾക്കു വേണ്ടി ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനും കശ്മീരിലെ കണ്ടെത്തൽ ഇന്ത്യയ്ക്കു പ്രയോജപ്പെടും. ഇന്ത്യയുടെ മികച്ച സാമ്പത്തിക പങ്കാളിയായി മാറിയ ഒാസ്ട്രേലിയയുടെ അനുഭവസമ്പത്ത് ലിഥിയം ഖനനത്തിനും സംസ്കരണത്തിനും പ്രയോജപ്പെടുത്താനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. കശ്മീരിൽ നിർമിക്കുന്ന ഉയർന്ന ശേഷിയുള്ള ബാറ്ററികൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് വൻ സാമ്പത്തിക നേട്ടമുണ്ടാക്കാനും വഴിതെളിയും. 

 

∙ ഖനനം വെല്ലുവിളി

 

കശ്മീരിലെ മലകളിലുള്ള ലിഥിയം നിക്ഷേപത്തിന്റെ ഖനനവും സംസ്കരണവും പക്ഷേ കേന്ദ്ര സർക്കാരിനു വെല്ലുവിളിയാകും. പരിസ്ഥിതിക്കു ദോഷം വരാതെയുള്ള ഖനനത്തിന് ആധുനിക സാങ്കേതിക വിദ്യകൾ അനിവാര്യമാണ്. അതേസമയം, ലിഥിയം ഉപയോഗിച്ചുള്ള ബാറ്ററി നിർമാണ കമ്പനികൾ വൻതോതിൽ പ്രവർത്തനം ആരംഭിക്കാൻ സാധ്യതയുള്ളത് കശ്മീരിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പുരോഗതിക്കു കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. പ്രകൃതിസൗന്ദര്യത്താൽ സമ്പന്നമാണ് കശ്മീർ. പ്രകൃതി വിഭവങ്ങളുടെ കരുത്തിൽ വൻ സാമ്പത്തിക നേട്ടങ്ങളിലേക്കു കശ്മീർ കുതിക്കുന്ന കാലം വിദൂരമല്ലെന്ന സൂചനയാണ് സലാൽ- ഹയ്മന മലനിരകളിൽ പ്രതിധ്വനിക്കുന്നത്.

 

English Summary: Huge Lithium Reserve in  Jammu & Kashmir: How it Helps India's Industrial Growth?