വെറുതെയല്ല അരിക്കൊമ്പന്റെ കണ്ണു കെട്ടിയത്! കാരണം ഇത്; ‘ആനത്തലയോളമുണ്ട് ബുദ്ധി’
‘ആനത്തലയാണ്’– പണ്ടു മുതൽ ഇതാണു ബുദ്ധിമാന്റെ വിശേഷണം. ആനത്തല എന്താണെന്ന് കഴിഞ്ഞ ദിവസം ചിന്നക്കനാൽ അരിക്കൊമ്പൻ കാണിച്ചു തന്നു. തന്നെ വെടിവയ്ക്കാനെത്തിയ ദൗത്യസംഘത്തെ ഒരു ദിവസം മുഴുവൻ കൊമ്പൻ കബളിപ്പിച്ചു. 15 വർഷങ്ങൾക്ക് മുൻപ് നെയ്യാറില്‍ ‘കൊലകൊല്ലിയെന്ന’ കൊമ്പനെ വെടിവയ്ക്കാൻ വന്ന ദൗത്യ സംഘത്തെ വലച്ചത് ഒരു മാസം. ആന ഏവർക്കും അദ്ഭുതമാണ്. വലുപ്പത്തിൽ മാത്രമല്ല പെരുമാറ്റത്തിലും സ്വഭാവത്തിലും. ‘കുരുടൻ ആനയെ കണ്ടപോലെ’ എന്നാണ് പഴമൊഴി. കണ്ണും കാതും ഉള്ളവർ പോലും ആനയെ പൂർണമായി മനസ്സിലാക്കിയോ? അതോ ഈ സമയംകൊണ്ട് ആന മനുഷ്യനെയാണോ മനസ്സിലാക്കിയത്? ആനകൾക്കു മനുഷ്യനെപ്പോലെ ബുദ്ധിയുണ്ടോ? അതോ ഓർമശക്തിയിലാണോ ആന മുന്നിൽ? വിദഗ്ധർക്ക് എന്താണ് ഇതിനെപ്പറ്റി പറയാനുള്ളത്? വിശദമായറിയാം...

∙ പത്തു വയസ്സുകാരന്റെ ബുദ്ധി, 21 മനുഷ്യന്റെ ശക്തി
ആനയ്ക്ക് എത്രത്തോളം ബുദ്ധിയുണ്ട്? 10 വയസ്സുള്ള ഒരു കുട്ടിയുടെ ബുദ്ധിയാണ് ആനയ്ക്ക് ഉള്ളതെന്ന് വിദഗ്ധർ പറയുന്നു. കരയിലുള്ള ജീവികളിൽ ഏറ്റവും വലിയ മസ്തിഷ്കം ആനയ്ക്കാണ്. മനുഷ്യനുള്ളതിനേക്കാൾ മൂന്നിരട്ടി ന്യൂറോണുകള്‍ ആനയ്ക്കുണ്ട്. അവയുടെ ജോലിയിൽ കൂടുതലും വലിയ ശരീരം നിയന്ത്രിക്കുക എന്നതാണെന്നു മാത്രം. ആനയ്ക്കു ശബ്ദം തിരിച്ചറിഞ്ഞ് ബുദ്ധിപരമായി പ്രവർത്തിക്കാൻ കഴിയുമെന്ന് യുകെ ബ്രൈറ്റൻ സസ്സെക്സ് സർവകലാശാലയിലെ ഗവേഷക സംഘം. ആഫ്രിക്കൻ ആനകളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയതാണിത്.
ശബ്ദത്തിൽനിന്ന് അവ മനുഷ്യന്റെ പ്രായവും മറ്റും മനസ്സിലാക്കും. മാത്രമല്ല, തങ്ങളെ ഉപദ്രവിക്കാൻ വരുന്നവരാണെങ്കിൽ രക്ഷപ്പെടാനും അവയ്ക്ക് സാധിക്കും. ഭാഷയും ശരീര ഭാഷയും അവ മനസ്സിലാക്കും. ആഫ്രിക്കന്‍ ആനകളിലാണ് പഠനം. ആനകളെ വേട്ടയാടുന്നവരാണ് മസായി ഗോത്രം. കാമ്പ വിഭാഗക്കാരാകട്ടെ ആനകളെ സ്നേഹിക്കുന്നവരും. ‘നോക്കൂ ആനക്കൂട്ടം വരുന്നുണ്ട്’ എന്ന് മസായിക്കാരും കാമ്പക്കാരും പറയുന്നത് റിക്കോർഡ് ചെയ്ത് ആനക്കൂട്ടത്തെ ഗവേഷകർ കേൾപ്പിച്ചു. മസായിയുടെ ശബ്ദം കേട്ട ആനകൾ വിരണ്ടുവെന്നാണ് പഠനം. ദൗത്യസംഘം മേധാവി ഡോ. അരുൺ സഖറിയയെ കണ്ടു തിരിച്ചറിഞ്ഞ് അരിക്കൊമ്പൻ ഒളിച്ചു നിന്നത് വെറുതെയാണോ!
∙ കൊമ്പൻ, ഓർമയിൽ മുമ്പൻ; കണ്ണുകെട്ടി അരിക്കൊമ്പൻ
ശക്തിയിൽ മത്രമല്ല ഓർമശക്തിയിലും ആനകൾ മുന്നിലാണ്. എറിഞ്ഞ കല്ലു കാത്തു സൂക്ഷിച്ചു കൈയിൽ വച്ച് പിന്നീട് എറിഞ്ഞയാളെ കണ്ടപ്പോൾ തിരിച്ചെറിഞ്ഞ ആനയുടെ കഥ പലരും കേട്ടിട്ടുണ്ട്. കഥയിൽ മാത്രമല്ല ജീവിതത്തിലും ഇതു ശരിയാണ്. ഈറോഡിൽനിന്ന് പിടിച്ച് പറമ്പിക്കുളത്ത് എത്തിച്ച കൊമ്പൻ വന്ന വഴി പോയ സംഭവമുണ്ട്. ആനമലയിൽനിന്ന് പൊള്ളാച്ചി വഴി ഉക്കടത്ത് എത്തിയ ആനയെ തമിഴ്നാട് വനംവകുപ്പ് പിന്നീട് പിടിച്ചു. റേഡിയോ കോളർ ഘടിപ്പിച്ചതിനു ശേഷം പറമ്പിക്കുളത്തിനു സമീപം ആനയെ വിട്ടു.
ചിന്നക്കനാലിൽനിന്നു പിടിച്ച അരിക്കൊമ്പനെ കണ്ണുകെട്ടി ലോറിയിൽ കയറ്റിയത് വെറുതെയാണോ! (കണ്ണുകെട്ടിയതിനു പിന്നിൽ ഇതു മാത്രമല്ല കാരണം. അതു പിന്നാലെ പറയാം) പിടിച്ചു കൊണ്ടു വന്ന ആന കാട്ടിലേക്ക് ഓടിപ്പോയ സംഭവങ്ങളും ഏറെയുണ്ട്. വയനാടിന് സമീപം മുതുതലയിൽ കർണാടക വനംവകുപ്പ് പിടിച്ച ആന ക്യാംപിൽനിന്ന് രക്ഷപെട്ട ചരിത്രമുണ്ട്. മൈസൂരു വരെയാണ് ആന പോയത്. ഇതിനെല്ലാം സഹായിക്കുന്നത് ആനകളുടെ ഓർമശക്തിയാണെന്നും ഗവേഷകർ പറയുന്നു.
∙ അന്നു കൂട്ടത്തിൽനിന്ന് കൊലകൊല്ലി മയക്കുവെടി തടുത്തു
നെയ്യാർ ഡാമിലെ കൊലകൊല്ലിയെന്ന ആനയാണ് വർഷങ്ങൾക്കു മുമ്പ് വനംവകുപ്പിനെ കറക്കിയത്. വെടിവയ്ക്കാൻ എടുത്തത് ഒരു മാസം. തോക്കുമായി വനംവകുപ്പ് ദൗത്യ സംഘം ഒരു മാസത്തോളം ആനയുടെ പിന്നാലെ നടന്നു. സംഘം വരുന്നതു കണ്ടാൽ തന്ത്രപരമായി രക്ഷപെടാൻ കൊലകൊല്ലിക്ക് അറിയാമായിരുന്നു. കൂട്ടത്തിൽനിന്ന് മാറ്റിനിർത്തിയാണ് മയക്കുവെടി വയ്ക്കുന്നത്. ഒരു വട്ടം ദൗത്യസംഘം തൊട്ടടുത്ത് എത്തിയപ്പോൾ ആനക്കൂട്ടത്തിന്റെ നടുവിൽ കയറി നിന്നു കൊലകൊല്ലിയെന്ന് മുൻ ചീഫ് വെറ്ററിനറി സർജൻ ഡോ. ഇ.കെ. ഈശ്വരൻ ഓർമിക്കുന്നു.
ഡോ. ഈശ്വരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലകൊല്ലിയെ വെടിവച്ചത്. ‘‘പല്ല് കേടായതിനെ തുടർന്ന് അണുബാധ മൂലം ന്യുമോണിയ വന്നതായിരുന്നു കൊലകൊല്ലിയുടെ പ്രശ്നം. അതിനാൽ നാരുകളുള്ള ഭക്ഷണം കടിച്ചു തിന്നാൻ പ്രയാസം. വാഴപ്പോള പോലെ മൃദുവായ ഭക്ഷണങ്ങളാണ് കൊലകൊല്ലി കഴിച്ചത്. ആനപ്പിണ്ടം പരിശോധിച്ചതിൽനിന്നാണ് ഇക്കാര്യം അന്നു മനസ്സിലായത്. പിന്നീട് ന്യുമോണിയ രൂക്ഷമായി ആന ചരിഞ്ഞു’’– ഡോ. ഈശ്വരൻ ഓർക്കുന്നു.
∙ ആശയവിനിമയം, 30 കിലോമീറ്റർ അകലെ വരെ
ആനകളുടെ പല കഴിവുകളും ആർക്കും അറിയില്ലെന്നതാണു സത്യം. അതിലൊന്നാണു പരസ്പരം ആശയവിനിമയം നടത്താനുള്ള കഴിവ്. 30 കിലോമീറ്റർ അകലെയുള്ള കൂട്ടാനകളുമായി സംവദിക്കാൻ ആനകൾക്കു കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഏഷ്യ ബയോഡൈവേഴ്സിറ്റി ബോർഡ് ശാസ്ത്രജ്ഞൻ ഡോ. പി.എസ്. ഈസ പറയുന്നു. ‘‘ഇതു സംബന്ധിച്ച നിരവധി പഠനങ്ങളും ലഭ്യമാണ്. ഹ്രസ്വ തരംഗങ്ങളിലാണ് ആനകൾ പരസ്പരം സംവദിക്കുന്നത്. മരങ്ങൾക്കിടയിലൂടെ തരംഗങ്ങൾക്ക് കടന്നു പോകാനും കഴിയും’’– ഡോ. ഈസ പറഞ്ഞു.
പൂച്ച പതുങ്ങുംപോലെ എന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ കാൽചുവട്ടിലെ കരിയില പോലും അനങ്ങാതെ സഞ്ചരിക്കാൻ ആനയ്ക്ക് കഴിയും. കാട്ടിൽ നടക്കുമ്പോൾ പൊടുന്നനെ മുന്നിൽ പ്രത്യക്ഷപ്പെടാൻ ആനയ്ക്കു കഴിയും. വെറുതെയാണോ അരിക്കൊമ്പൻ എവിടെയെന്നു കണ്ടെത്താൻ വനംവകുപ്പ് കഷ്ടപ്പെട്ടത്.
∙ കാട്ടാന, ഒരു സാമൂഹിക ജീവിയാണ്
മനുഷ്യന് മാത്രമേ സാമൂഹിക ജീവിതമുള്ളൂവെന്ന് കരുതേണ്ട. ആനകൾ ഒന്നാംതരം സാമൂഹിക ജീവികളാണ്. പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും അവ കഴിയുന്നു. കുട്ടിയാനകൾക്ക് പ്രത്യേക സുരക്ഷയും പരിഗണനയും ആനക്കൂട്ടം നൽകും. 1978 ൽ തേക്കടിയിൽ ചത്ത കുട്ടിയാനയെ മാറ്റാൻ വനംവകുപ്പിന് ദിവസങ്ങളോളം കാത്തു നിൽക്കേണ്ടി വന്നു. ചത്ത കുട്ടിയാനയ്ക്ക് ചുറ്റും ആനക്കൂട്ടം കാവൽ നിന്നതാണ് കാരണം. മറ്റ് ആനകൾ രണ്ടു ദിവസം കഴിഞ്ഞ് മാറി. കുട്ടിയാനയുടെ തള്ളയാന പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ് അവിടെ നിന്നു മാറിയത്. വിഷമം വരുമ്പോൾ പുറത്തു തട്ടി കൂട്ടാനയെ ആശ്വസിപ്പിക്കുന്ന ആനകളെയും കണ്ടെത്തിയിട്ടുണ്ട്.
∙ ധീരൻ കുങ്കി, പേരു കളയാൻ പേടിത്തൊണ്ടന്മാരും
ആനകളെ പിടിക്കാൻ സഹായിക്കുന്ന കൊമ്പന്മാരാണ് കുങ്കികൾ അല്ലെങ്കിൽ താപ്പാനകൾ. കാട്ടില്‍ വലിയ പ്രശ്നമുണ്ടാക്കുന്നവരാണ് പിന്നീട് താപ്പാനയാകുന്നത്. എന്താണ് കുങ്കിയുടെ അധിക കഴിവ്? മറ്റ് ആനകളേക്കാൾ കുങ്കിയാനകൾക്ക് ആത്മധൈര്യം കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു. കാട്ടാന തല്ലിത്തകർത്തു വന്നാലും കുങ്കി ഭയക്കില്ല. അവയ്ക്ക് ലഭിക്കുന്ന പരിശീലനമാണ് ആത്മധൈര്യം നൽകുന്നത്. ഇതിനും പക്ഷേ അപവാദങ്ങളുണ്ട്.
വർഷങ്ങൾക്ക് മുമ്പ് വയനാട്ടിൽ ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. അതേസമയം റേഡിയോ കോളർ ഘടിപ്പിക്കാൻ മയക്കുവെടി വയ്ക്കുന്നതിനിടെ പിടിയാന വീണ് ചത്തതും വയനാട്ടിലാണ്. താപ്പാനയെ നിയന്ത്രിക്കുന്ന പാപ്പാന്റെ കൈയിലാണ് കടിഞ്ഞാൺ. വർഷങ്ങൾക്കു മുമ്പ് അസമിൽ കടുവയെ മയക്കു വെടി വയ്ക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരും താപ്പാനകളും പോകുന്നു. ഡിഎഫ്ഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ താപ്പാനയുടെ പുറത്താണ്. ഇതിനിടെ താപ്പാനയുടെ മുന്നിലേക്ക് കടുവ എടുത്തു ചാടി. പാപ്പാന്റെ കൈയിൽ അടിച്ചു. പാപ്പാൻ പതറിയില്ല, താപ്പാനയും. അതും ചരിത്രം.
∙ സൂക്ഷിക്കണം, ആയുധം വച്ചുള്ള കളിയാണ്
മനുഷ്യനു മാത്രമല്ല ആനകൾക്കും ആയുധം ഉപയോഗിക്കാൻ കഴിയും. മനുഷ്യരെപ്പോലെ സങ്കീർണമായ ആയുധങ്ങളല്ലെന്നു മാത്രം. കമ്പുകൊണ്ട് പുറം ചൊറിയുന്ന ആനകൾ ഏറെയുണ്ട്. മദമിളകിയാൽ ആനകളുടെ കന്നത്തിൽ (കവിൾ) ചൊറിയും. ചൊറിച്ചിൽ സഹിക്ക വയ്യാതെ വരുമ്പോള്‍ കമ്പു കൊണ്ട് ചൊറിയുന്നതും പതിവാണ്. ഇത്തരത്തിൽ കന്നത്തിൽ ചൊറിയുമ്പോൾ പലപ്പോഴും സമീപത്തെ കണ്ണിൽ ക്ഷതമേൽക്കാറുണ്ടെന്ന് ഡോ. ഈശ്വരൻ പറയുന്നു. അതുക്കും മേലെയാണ് ചില ആനകളുടെ കഴിവുകൾ. ഡൽഹി നാഷണൽ സുവോളജിക്കൽ പാർക്കിലെ കൻഡുല എന്ന ആന പഴം പറിക്കുന്ന വിഡിയോ വൈറലാണ്. തുമ്പിക്കൈകൊണ്ട് പഴം എത്താതെ വന്നപ്പോൾ ചെറിയ കട്ട ഉരുട്ടിക്കൊണ്ടു വന്ന് അതിൽ കയറിയാണ് പഴം പറിക്കുന്നത്. പുല്ലിലെ പ്രാണികളെ കമ്പു കൊണ്ട് ഓടിക്കാനും ആനകൾക്കറിയാം.
∙ കാഴ്ചയിൽ പിന്നിൽ, കണ്ണു കെട്ടുന്നത് അതിനല്ല
അരിക്കൊമ്പന്റെ കണ്ണു കെട്ടിയതിന്റെ പേരിൽ ഏറെ ചർച്ചകൾ നടക്കുന്നുണ്ട്. ചിന്നക്കനാലിൽനിന്ന് പെരിയാർ കടുവാ സങ്കേതത്തിലേക്കാണ് കൊമ്പനെ മാറ്റുന്നത്. പോകുന്ന വഴി തിരിച്ചറിഞ്ഞ് തിരികെ വരാതിരിക്കാനാണ് കണ്ണു കെട്ടിയതെന്നാണ് പ്രചാരണം. വാസ്തവം അങ്ങനെയല്ല. ആനകളുടെ കാഴ്ചയുമായി ബന്ധപ്പെട്ടു തന്നെയാണ് കണ്ണു കെട്ടുന്നത്. ശരീരത്തിന്റെ വലുപ്പത്തിന് അനുസരിച്ച് കാഴ്ചയിൽ പിന്നിലാണ് ആന. 50 മീറ്ററിനപ്പുറം കാഴ്ച കുറവാണെന്ന് ഡോ. ഈശ്വരൻ പറയുന്നു.
മയക്കുവെടി വയ്ക്കുമ്പോൾ ഞരമ്പുകൾ അഴയും. കണ്ണിനെ ബാധിക്കും. കാഴ്ച മങ്ങും. ഇത് ആനയ്ക്ക് അസ്വസ്ഥത ഉണ്ടാക്കും. വെപ്രാളം കാണിക്കും. ഈ സാഹചര്യം ഒഴിവാക്കാനാണു കണ്ണുകെട്ടുന്നത്. കാഴ്ചയുടെ കുറവ് പരിഹരിക്കുന്നത് മൂക്കാണ്. മണം പിടിച്ചാണു പരിസരം തിരിച്ചറിയുന്നത്. പെരിയാറിൽ ചെല്ലുമ്പോഴുള്ള വെല്ലുവിളിയും ഇതാണ്. പരിസരം പഠിച്ച ശേഷമാണ് കൊമ്പൻ പുതിയ വാസസ്ഥാനത്തേക്ക് ഇറങ്ങുക. സാധാരണ രീതിയിൽ പുതിയ സ്ഥലത്ത് ഒരു ദിവസം നിരീക്ഷണത്തിൽ നിർത്തി. പരിസരവുമായി പരിചയപ്പെട്ട ശേഷമാണ് മൃഗങ്ങളെ തുറന്നു വിടുന്നത്.
∙ സ്ഥലംമാറ്റം; ഇനി അരിക്കൊമ്പന്റെ ‘അരികൾ’ ആരൊക്കെ?
ചിന്നക്കനാലിൽനിന്ന് നാടുകടത്തുന്ന അരിക്കൊമ്പന്റെ ജീവിതം എങ്ങനെയാകും? അരിക്കൊമ്പനെ പുതിയ വാസ സ്ഥാനത്ത് സുഗമമായി പാർപ്പിക്കാൻ കഴിയുമോ? അരിക്കൊമ്പൻ എത്തുമ്പോൾ മറ്റ് കൊമ്പന്മാർ അരികളായി (ശത്രുക്കൾ) മാറുമോ? പുതിയ സ്ഥലത്ത് വേറെ കൊമ്പന്മാർ ഇല്ലെങ്കിൽ കുഴപ്പമില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. 20 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ ദൂരപരിധിയിലാണ് ഓരോ ആനയും വസിക്കുന്നത്. വെള്ളം, തീറ്റ, വെയിൽ കൊള്ളാതെയും മറ്റും വിശ്രമിക്കാനുള്ള സൗകര്യം ഇവയാണു പ്രധാന ആവശ്യങ്ങൾ.
ഭക്ഷണത്തിനു വേണ്ടി 100 കിലോമീറ്റർ വരെ യാത്ര ചെയ്യാനും ഇവയ്ക്ക് മടിയില്ല. പുതിയ സ്ഥലത്ത് മറ്റ് കൊമ്പന്മാരുണ്ടെങ്കിൽ തർക്കത്തിന് സാധ്യതയുണ്ട്. അതേസമയം മദമിളകിയ മറ്റ് ആനകളുണ്ടെങ്കിൽ അതും പ്രതിസന്ധിയാണ്. മദത്തിലുള്ള ആനയുടെ സമീപത്തേക്ക് മറ്റ് ആനകൾ പോകാറില്ല. മദത്തിലായ ചക്കക്കൊമ്പനെ അരിക്കൊമ്പൻ ഒഴിവാക്കിയിരുന്നല്ലോ. റേഡിയോ കോളർ ധരിച്ചാണ് അരിക്കൊമ്പൻ പുതിയ സ്ഥലത്തേക്കു പോകുന്നത്. അതിനാൽ അരിക്കൊമ്പന്റെ അടുത്ത രഹസ്യം വേറെയാണ്- ആനക്കൂട്ടത്തിന്റെ ജീവിതം പകർത്തുക. അരിക്കൊമ്പന്റെ സ്ഥലംമാറ്റ ദൗത്യം വനംവകുപ്പിന് തീർന്നാലും കാടിനകത്തെ അരിക്കൊമ്പന്റെ ‘ദൗത്യം’ തുടരുമെന്നു ചുരുക്കം.
English Summary: Are Elephants more Intelligent than Humans? How Smart Are They? Experts Reply