രാജവാഴ്ചയ്ക്ക് അന്ത്യം കുറിക്കപ്പെട്ട ഇന്നത്തെ ലോകക്രമത്തില്‍ പഴമയുടെ അടയാളങ്ങൾ മാറ്റമില്ലാതെ പിന്തുടരുക എന്നത് ബ്രിട്ടിഷുകാരുടെ മനസിൽ ആഴത്തിൽ വേരൂന്നിയ വികാരമാണ്. ഇന്ന് ബ്രിട്ടനിൽ ജീവിച്ചിരിക്കുന്ന ഭൂരിഭാഗം ആളുകളും സ്നേഹനിധിയായ എലിസബത്ത് രാജ്ഞിയെ മനസ്സിൽ കൊണ്ടുനടന്നവരാണ്. 70 വർഷം നീണ്ടു നിന്ന ആ സ്ഥാനത്തേയ്ക്കാണ് പുതിയ രാജാവ് എത്തിയിരിക്കുന്നത്.

രാജവാഴ്ചയ്ക്ക് അന്ത്യം കുറിക്കപ്പെട്ട ഇന്നത്തെ ലോകക്രമത്തില്‍ പഴമയുടെ അടയാളങ്ങൾ മാറ്റമില്ലാതെ പിന്തുടരുക എന്നത് ബ്രിട്ടിഷുകാരുടെ മനസിൽ ആഴത്തിൽ വേരൂന്നിയ വികാരമാണ്. ഇന്ന് ബ്രിട്ടനിൽ ജീവിച്ചിരിക്കുന്ന ഭൂരിഭാഗം ആളുകളും സ്നേഹനിധിയായ എലിസബത്ത് രാജ്ഞിയെ മനസ്സിൽ കൊണ്ടുനടന്നവരാണ്. 70 വർഷം നീണ്ടു നിന്ന ആ സ്ഥാനത്തേയ്ക്കാണ് പുതിയ രാജാവ് എത്തിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജവാഴ്ചയ്ക്ക് അന്ത്യം കുറിക്കപ്പെട്ട ഇന്നത്തെ ലോകക്രമത്തില്‍ പഴമയുടെ അടയാളങ്ങൾ മാറ്റമില്ലാതെ പിന്തുടരുക എന്നത് ബ്രിട്ടിഷുകാരുടെ മനസിൽ ആഴത്തിൽ വേരൂന്നിയ വികാരമാണ്. ഇന്ന് ബ്രിട്ടനിൽ ജീവിച്ചിരിക്കുന്ന ഭൂരിഭാഗം ആളുകളും സ്നേഹനിധിയായ എലിസബത്ത് രാജ്ഞിയെ മനസ്സിൽ കൊണ്ടുനടന്നവരാണ്. 70 വർഷം നീണ്ടു നിന്ന ആ സ്ഥാനത്തേയ്ക്കാണ് പുതിയ രാജാവ് എത്തിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടനെ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യമാക്കി വളർത്തിയതിൽ  അവിടത്തെ  രാജഭരണം വഹിച്ച പങ്ക് വലുതാണ്. പിന്നീട്  ജനാധിപത്യത്തിന്റെ പാത തിരഞ്ഞെടുത്തപ്പോഴും ബ്രിട്ടീഷ് ജനതയ്ക്ക്  രാജകുടുംബത്തിനോടുള്ള സ്നേഹവും ആദരവും ഒട്ടും കുറയാതിരുന്നതിന് കാരണവും ഒരു പക്ഷേ ഇതുതന്നെയാവാം. ഒരിയ്ക്കൽ കോളനിയാക്കി അടക്കി ഭരിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ലോക സാമ്പത്തിക വ്യവസ്ഥയുടെ നെടുന്തൂണായി വളരുമ്പോൾ ബ്രിട്ടന്റെ പ്രതാപവും, സാമ്പത്തിക വളര്‍ച്ചയടക്കമുള്ള പുരോഗതിയുടെ അടയാളങ്ങൾ മങ്ങുകയാണ്. അപ്പോഴും  രാജകുടുംബത്തിലെ വിശേഷങ്ങൾ സന്തോഷത്തോടെ ഏറ്റെടുക്കുകയും, കൊട്ടാരത്തിലെ ദുഃഖങ്ങൾ തങ്ങളുടേതുകൂടിയാണെന്ന് കരുതുകയും ചെയ്യുന്നരാണ് ഈ രാജ്യത്തെ ജനത. 2022 സെപ്റ്റംബർ എട്ട്  അവരെ സംബന്ധിച്ചിടത്തോളം ദുഃഖത്തിന്റേതായിരുന്നു. അവരുടെ പ്രിയപ്പെട്ട രാജ്ഞിയുടെ അപ്രതീക്ഷിത വിയോഗം അത്രത്തോളമാണ് രാജ്യത്തെ ദുഖത്തിലാഴ്ത്തിയത്. എന്നാൽ ബ്രിട്ടീഷ് ജനതയ്ക്ക് ഇന്ന് പുതിയ രാജാവിനെ ലഭിച്ചിരിക്കുന്നു. ബ്രിട്ടീഷ് രാജ്ഞിയുടെ നിര്യാണത്തിന് തൊട്ടുപിന്നാലെ തന്നെ രാജാധികാരം അടുത്ത അവകാശിയായ ചാള്‍സിൽ വന്നു ചേർന്നുവെങ്കിലും ആചാരങ്ങൾ പിൻതുടർന്നുള്ള അദ്ദേഹത്തിൻറെ കിരീടധാരണ ചടങ്ങിന് ശനിയാഴ്ചയാണ് ബ്രിട്ടൻ സാക്ഷിയായത്. ബ്രിട്ടൻറെ പുതിയ രാജാവായി അധികാരത്തിന്റെ കിരീടം ധരിച്ച്  ചാൾസ് മൂന്നാമൻ  സിംഹാസനത്തിലിരിക്കുമ്പോൾ ആ കാഴ്ചയെ ജനം എങ്ങനെയാവും ഉൾക്കൊള്ളുക. 

ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങ് ( Photo @RoyalFamily / Twitter)

 

ADVERTISEMENT

ചാള്‍സ്  ഇനി  56 സ്വതന്ത്ര രാജ്യങ്ങളുടെ തലവന്‍

എലിസബത്ത് രാജ്ഞി അന്തരിച്ചയുടൻ രാജപദവി അടുത്ത അനന്തരാവകാശിയായ ചാൾസിലേക്ക് വന്നുചേർന്നിരുന്നു. എന്നാൽ ഈ പദവി സ്വന്തമാക്കാൻ അദ്ദേഹത്തിന് നിരവധി നടപടികൾ പൂർത്തിയാക്കേണ്ടതായിട്ടുണ്ടായിരുന്നു. അങ്ങനെയാണ്  പ്രിൻസ് ഓഫ് വെയിൽസ്

ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങ് (Photo by Yui Mok / POOL / AFP)

എന്ന സ്ഥാനപ്പേരുണ്ടായിരുന്ന ചാൾസ് രാജകുമാരൻ, ചാള്‍സ് മൂന്നാമൻ രാജാവായി മാറിയത്. ബ്രിട്ടനിലെ കിരീടവകാശി ബ്രിട്ടീഷുകാരുടെ മാത്രം തലവനല്ല. 56 സ്വതന്ത്ര രാജ്യങ്ങള്‍ ചേർന്ന കോമൺവെൽത്തിന്റെ തലവനും ഇദ്ദേഹമാണ്. അതായത് ലോകത്തെ  2.4 ബില്യനോളം ആളുകളുടെ തലവനായി അദ്ദേഹം മാറിയെന്ന് ചുരുക്കം. ഇതിൽ തന്നെ യുകെയും ഓസ്ട്രേലിയയും ന്യൂസീലൻ‍ഡും കാനഡയും ഉൾപ്പെടെ 14 രാഷ്ട്രങ്ങളുടെ തലവനുമാണ് അദ്ദേഹം. ബ്രിട്ടന്റെ  രാജാവായി ചാള്‍സ് മാറുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ കാമിലയുടെ പദവിയിലും മാറ്റമുണ്ടാവും. രാജാവിന്റെ ഭാര്യക്ക് നൽകുന്ന പദവിയെ ക്യൂൻ കൺസോർട്ട് എന്നാണ് അറിയപ്പെടുക. മരിക്കുന്നതിന് മുൻപ് കാമിലയ്ക്ക്  ഈ പദവി നൽകാൻ എലിസബത്ത് രാജ്ഞി അനുമതി നല്‍കിയിരുന്നു. ചാൾസ് രാജാവായതോടെ അടുത്ത കിരീടവകാശിയായ മൂത്ത മകന്‍ വില്യം രാജകുമാരനായിരിക്കും  പ്രിൻസ് ഓഫ് വെയിൽസ് എന്നറിയപ്പെടുക. 

 

ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങ് (Photo by Daniel LEAL / AFP)
ADVERTISEMENT

വൈകിയെത്തിയ കിരീടം, കാലങ്ങളോളം രാജകുമാരൻ 

എന്നാൽ ബ്രിട്ടീഷുകാർക്ക് കിരീടാവകാശിയായ ചാൾസ് ഫിലിപ്പ് ആർതർ ജോർജ് അദ്ദേഹത്തിന്റെ 74മത്തെ വയസിലും രാജകുമാരനായിരുന്നു. ചാൾസ് രാജകുമാരന് കിരീടം സ്വന്തമാക്കാൻ കഴിഞ്ഞത് ഈ പ്രായത്തിൽ മാത്രമാണ്. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമുള്ള കിരീടാവകാശിയായിരുന്നു ചാൾസ് എന്ന് വേണമെങ്കില്‍ പറയാം. അതേ സമയം ചാൾസ് രാജകുമാരൻറെ മാതാവായ എലിസബത്ത് രാജ്ഞി 25മത്തെ വയസിലാണ് ബ്രിട്ടന്‍റെ രാജ്ഞിയായി മാറിയത്. നീണ്ട 70 വർഷം ആ സ്ഥാനത്ത് ബ്രിട്ടന്റെ വളർച്ചയും പിന്നീട് ലോക അധികാര ക്രമത്തിൽ സ്വന്തം രാജ്യത്തിൻറെ താഴോട്ടിറക്കവുമെല്ലാം അവർ നേരിട്ടുകണ്ടു. തന്റെ എഴുപതുകളിലും  രാജകുമാരനായി തുടരേണ്ടിവന്ന ചാൾസിന് വില്ലൻ പരിവേഷമായിരുന്നു ബ്രിട്ടനിലെ മാധ്യമങ്ങളടം ചാർത്തി നൽകിയത്. കുടുംബ ജീവിതത്തിലെ താളപ്പിഴകൾ വരെ ഇതിന് കാരണമായി തീരുകയും ചെയ്തു. ലോകം  ചർച്ച ചെയ്യപ്പെടുന്ന  വിവിധ വിഷയങ്ങളിൽ തന്റേതായ വീക്ഷണവും അഭിപ്രായവും തുറന്ന് പറഞ്ഞു ചാൾസ്. 

എലിസബത്ത് രാജ്ഞി File Image SIphotography / kylieellway

 

അന്നേ ചാൾസിന്റെ മുന്നറിയിപ്പ്, സൂക്ഷിക്കുക കാലാവസ്ഥാ വ്യതിയാനം

ADVERTISEMENT

ലോകം കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും, ലോകതാപനത്തെ കുറിച്ചുമെല്ലാം ഗൗരവത്തോടെ ചിന്തിച്ചു തുടങ്ങുകയും, ചർച്ച ചെയ്യുകയും ചെയ്തിട്ട് കുറച്ചു വർഷങ്ങളേ ആവുകയുള്ളു. എന്നാൽ ചാൾസ് മൂന്നാമൻ ഇരുപത്തിയൊന്നാം വയസിൽ നടത്തിയ പ്രസംഗങ്ങളിലൊന്ന് അന്തരീക്ഷ മലിനീകരണം, പ്ളാസ്റ്റിക് പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷങ്ങൾ എന്നിവയായിരുന്നു. ലോകത്തിന് ഭീഷണിയായ വിഷയങ്ങളിൽ എത്ര ദശാബ്ദങ്ങൾക്ക് മുൻപേ ശ്രദ്ധ പതിപ്പിക്കാൻ ചാൾസിനായി എന്നത് ശ്രദ്ധേയമാണ്. പരിസ്ഥിതിയോടുള്ള തന്റെ അടങ്ങാത്ത സ്നേഹം ഇപ്പോഴും പ്രസംഗങ്ങളിലൂടെ ചാൾസ് വ്യക്തമാക്കാറുണ്ട്. ‘കാലാവസ്ഥാ വ്യതിയാനത്തിന്റെ നശീകരണ ക്ലോക്ക് അടിച്ചു തുടങ്ങിയിരിക്കുന്നു’എന്ന മുന്നറിയിപ്പ് 2008ൽ  യൂറോപ്യൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ചാൾസ് എടുത്തു പറഞ്ഞു. പരിസ്ഥിതി സ്നേഹം പോലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ലോകത്തും ചാൾസ് ഏറെ സംഭാവനകൾ ചെയ്തിട്ടുണ്ട്. ദി പ്രിൻസസ് ട്രസ്റ്റ് നൽകുന്ന സംഭാവനകൾ  എടുത്തു പറയേണ്ടതാണ്. വിദ്യാഭ്യാസത്തിനായി ബുദ്ധിമുട്ടുന്ന മുപ്പതു വയസ്സുവരെയുളള്ളവരെ സാമ്പത്തികമായി സഹായിക്കുന്ന ദി പ്രിൻസസ് ട്രസ്റ്റിലൂടെ സമൂഹത്തില്‍ ഉയർച്ച നേടിയിട്ടുള്ളവർ നിരവധിയാണ്. 

 

രാജ്ഞി മാറി രാജാവ് വന്നു, രാജ്യത്തിൽ മാറ്റം പലത് 

ചാൾസ് മൂന്നാമൻ രാജാവും ഭാര്യ കാമില പാർക്കറും ( Photo https://www.royal.uk/)

എലിസബത്ത് രാജ്ഞിയുടെ അനന്തരാവകാശിയായുള്ള ചാൾസിന്റെ കിരീട ധാരണ ചടങ്ങിന്  മാസങ്ങളുടെ ഇടവേളയുണ്ടായിരുന്നെങ്കിലും, ബ്രിട്ടനെ സംബന്ധിച്ചിടത്തോളം അവരുടെ കറൻസി മുതൽ ദേശീയഗാനത്തിൽ വരെ മാറ്റം കൊണ്ടുവരണമായിരുന്നു. 

ബ്രിട്ടിഷ് നാണയങ്ങളിലും കറൻസികളിലും ഇനി എലിസബത്തിനു പകരം രാജാവായ ചാൾസിന്റെ ചിത്രങ്ങളാണ്  മുദ്രണം ചെയ്യുക. ബ്രിട്ടനൊപ്പം ബ്രിട്ടീഷ് രാജകുടുംബത്തെ അംഗീകരിച്ചിട്ടുള്ള കോമൺവെൽത്ത് രാജ്യങ്ങളിലെ ചില രാജ്യങ്ങളും ഈ മാറ്റം വരുത്തേണ്ടി വരും. ബ്രിട്ടനിൽ കറൻസിക്കു പുറമേ സ്റ്റാമ്പിലും  ചാൾസ് രാജാവിന്റെ മുഖചിത്രം ഉൾപ്പെടുത്തും. പാസ്പോർട്ടിലും മാറ്റങ്ങളുണ്ടാവും.  എന്നാൽ  ഇതിലും വലിയ മാറ്റം സംഭവിക്കുന്നത് ബ്രിട്ടന്റെ ദേശീയ ഗാനത്തിനാണ്. ‘ഗോഡ് സേവ് ദി ക്വീൻ’ എന്ന കഴിഞ്ഞ എഴുപതു വർഷമായി ബ്രിട്ടീഷുകാർ മനസിൽ പതിപ്പിച്ച ഗാനത്തിന് പകരം ഇനി ‘ഗോഡ് സേവ് ദി കിങ്’ എന്ന് ആലപിക്കണം. 

ചാൾസ് മൂന്നാമൻ രാജാവിനെ കിരീടം അണിയിച്ചപ്പോൾ. Photo: Twitter, @Coronation2023

 

ആയിരം കോടിയുടെ കിരീടധാരണം, ചടങ്ങിലുമുണ്ട് പ്രത്യേകതകൾ 

കിരീടധാരണ ചടങ്ങിലൂടെ ഇതിനകം 38 പേരാണ് ബ്രിട്ടന്റെ സിംഹാസനത്തിലിരുന്നത്.  കിരീടധാരണം പ്രൗഢമായ, മതപരമായ ഒരു ചടങ്ങാണ്. ബക്കിങ്ങാം കൊട്ടാരത്തിൽനിന്നുള്ള ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്കു തുടക്കം. ഘോഷയാത്ര വെസ്റ്റ്മിൻസ്റ്റർ ആബിയിലെത്തുന്നതോടെയാണ്  ഔദ്യോഗികമായി ചടങ്ങ് ആരംഭിച്ചത്. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ  ബ്രിട്ടീഷ് രാജാവായി ചാൾസ് മൂന്നാമൻറെ കിരീടധാരണ ചടങ്ങുകൾ പുരോഗമിക്കുമ്പോൾ അതിന് ചെലവായ തുകയുടെ വലിപ്പവും ചർച്ചയായിട്ടുണ്ട്. 1022 കോടി ഇന്ത്യൻ രൂപയാണ് കിരീടധാരണ ചടങ്ങിനായി ബ്രിട്ടൻ ചെലവഴിക്കുന്നത്.  ബ്രിട്ടിഷ് ഭരണകൂടമാണ്  ഈ തുക ചെലവാക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും ജനങ്ങളുടെ നികുതിപ്പണമെന്ന് നിസംശയം പറയാം. കടുത്ത സാമ്പത്തിക അച്ചടക്കത്തിലൂടെയാണ് ഇന്ന് ബ്രിട്ടനിലെ ഓരോ കുടുംബവും കഴിയുന്നത്.  ജീവിതച്ചെലവിലെ വർദ്ധനവാണ് കാരണം. എഴുപതു വർഷം മുൻപ് എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങിനും 472 കോടി ഇന്ത്യൻ രൂപയാണ് ബ്രിട്ടൻ ചെലവിട്ടത്. എന്നാൽ അന്നത്തെ  സാമ്പത്തിക പ്രൗഢിയൊന്നും ഇന്ന് ബ്രിട്ടനില്ലെന്നതാണ് യാഥാർഥ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാജ്യതലവൻമാർ വരെ ചാൾസ് മൂന്നമൻറെ കിരീടധാരണത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അതിനാൽ ഈ അവസരത്തിൽ ആഡംബരം കുറയ്ക്കുന്ന കാര്യത്തെ കുറിച്ച് ബ്രിട്ടന് ചിന്തിക്കാനും കഴിയില്ല.  കിരീടധാരണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് പങ്കെടുത്തത്. ഉറ്റബന്ധുക്കളും സുഹൃത്തുക്കളും ലോക രാഷ്ട്രങ്ങളിലെ നേതാക്കളും ഉൾപ്പെടെ 2,800 അതിഥികളുടെ സാന്നിധ്യത്തിലാണ് ചാൾസിന്റെ കിരീടധാരണം.

 

വിവാദങ്ങളൊഴിയാതെ ചാൾസിന്റെ ജീവിതം 

ബ്രിട്ടീഷ് ടാബ്ളോയിഡുകളുടെ വളർച്ചയിൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ ചാൾസ് രാജകുമാരൻ  വലിയ പങ്കാണ് വഹിച്ചത്. ഇതിൻറെ മറ്റൊരു വശം എന്തെന്നാല്‍ ബ്രിട്ടീഷ് ജനത രാജകുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളിൽ എത്ര കണ്ട് തത്പരർ ആയിരുന്നു എന്നതാണ്. ചാൾസ് രാജകുമാരന്റെ   ജീവിതത്തിലെ താളപ്പിഴകൾ പ്രത്യേകിച്ച് ആദ്ദേഹത്തിൻറെ ആദ്യ ഭാര്യ ഡയാന രാജകുമാരിയുമായുള്ള കുടുംബജീവിതത്തിലെ താളപ്പിഴകളും,  തകർന്ന വിവാഹബന്ധവും പിന്നീട് ചാൾസിൻറെ ജീവിതത്തിലേക്ക് കടന്നുവന്ന കാമില പാർക്കർ ബൗൾസുമായുള്ള ബന്ധവുമെല്ലാം ഏറെ ചർച്ചയായി. ഈ വിഷയത്തിൽ ഓരോ സംഭവങ്ങളുണ്ടാവുമ്പോഴും ബ്രിട്ടനിലെ ജനങ്ങളുടെ മനസിൽ ചാൾസിനോടുള്ള ഇഷ്ടക്കേട് കൂടിക്കൊണ്ടിരുന്നു. ചാൾസിനെപ്പോലെ  മാധ്യമ വിചാരണയുടെ ഇരയായ മറ്റൊരു രാജകുടുംബാംഗം ബ്രിട്ടനിലുണ്ടോ എന്നതുതന്നെ സംശയകരമാണ്. ഇപ്പോഴിതാ ചാൾസ് മൂന്നാമനായി രാജ തുടർച്ചയുടെ പുതിയ കണ്ണിയായി അദ്ദേഹം മാറുന്നു. 

 

ഇനി ചാൾസ് മൂന്നാമൻ രാജാവിന്റെ നാളുകൾ 

രാജവാഴ്ചയ്ക്ക് അന്ത്യം കുറിക്കപ്പെട്ട ഇന്നത്തെ ലോകക്രമത്തില്‍ പഴമയുടെ അടയാളങ്ങൾ മാറ്റമില്ലാതെ പിന്തുടരുക എന്നത് ബ്രിട്ടീഷുകാരുടെ മനസിൽ ആഴത്തിൽ വേരൂന്നിയ വികാരമാണ്. ഇന്ന് ബ്രിട്ടനിൽ ജീവിച്ചിരിക്കുന്ന ഭൂരിഭാഗം ആളുകളും സ്നേഹനിധിയായ എലിസബത്ത് രാജ്ഞിയെ മനസിൽ കൊണ്ടുനടന്നവരാണ്. 70 വർഷം നീണ്ടു നിന്ന ആ സ്ഥാനത്തേയ്ക്കാണ് പുതിയ രാജാവ് എത്തിയിരിക്കുന്നത്.  ‘നിങ്ങൾ ഒന്നും തന്നെ ചെയ്യുന്നില്ലെങ്കിൽ ആളുകൾ പരാതി പറയുന്നത് അതിനെക്കുറിച്ചാവും. എന്നാൽ നിങ്ങൾ എന്തെങ്കിലും ചെയ്യുകയോ സഹായിക്കാൻ ശ്രമിക്കുകയോ ചെയ്താൽ അതിനെക്കുറിച്ചും പരാതി പറയാൻ ആളുണ്ടാവും’,തനിക്ക് നേരെയുള്ള  പ്രതികരണങ്ങളെക്കുറിച്ച് ചാൾസ് ഒരിക്കൽ പ്രതികരിച്ചത് ഇപ്രകാരമാണ്. രാജാവായി കഴിയുന്ന നാളുകളിൽ ചാൾസിന് ജനങ്ങളെ, അവരുടെ മനസിലെ തന്നെക്കുറിച്ചുള്ള ചിത്രം  എത്രമാത്രം മാറ്റാനാകും എന്ന് വരും ദിനങ്ങള്‍ തെളിയിക്കും.  

 

English Summary : Britain's King Charles III coronation at Westminster Abbey