15 വർഷത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ ആനന്ദ് മോഹനന്റെ മകൻ ചേതൻ ആനന്ദ് ആർജെഡി എംഎൽഎയാണ്. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ആർജെഡി ടിക്കറ്റിൽ മത്സരിച്ച ലവ്‍ലി ആനന്ദ് നേരിയ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ആനന്ദ് മോഹൻ സിങ്ങിനും അദ്ദേഹത്തിന്റെ കുടുംബത്തിനും കോസി മേഖലയിൽ ഇന്നും ശക്തമായ സ്വാധീനമുണ്ട് എന്നതിന്റെ തെളിവായിക്കൂടിയാണ് ഇത് കണക്കാക്കുന്നത്.

15 വർഷത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ ആനന്ദ് മോഹനന്റെ മകൻ ചേതൻ ആനന്ദ് ആർജെഡി എംഎൽഎയാണ്. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ആർജെഡി ടിക്കറ്റിൽ മത്സരിച്ച ലവ്‍ലി ആനന്ദ് നേരിയ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ആനന്ദ് മോഹൻ സിങ്ങിനും അദ്ദേഹത്തിന്റെ കുടുംബത്തിനും കോസി മേഖലയിൽ ഇന്നും ശക്തമായ സ്വാധീനമുണ്ട് എന്നതിന്റെ തെളിവായിക്കൂടിയാണ് ഇത് കണക്കാക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

15 വർഷത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ ആനന്ദ് മോഹനന്റെ മകൻ ചേതൻ ആനന്ദ് ആർജെഡി എംഎൽഎയാണ്. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ആർജെഡി ടിക്കറ്റിൽ മത്സരിച്ച ലവ്‍ലി ആനന്ദ് നേരിയ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ആനന്ദ് മോഹൻ സിങ്ങിനും അദ്ദേഹത്തിന്റെ കുടുംബത്തിനും കോസി മേഖലയിൽ ഇന്നും ശക്തമായ സ്വാധീനമുണ്ട് എന്നതിന്റെ തെളിവായിക്കൂടിയാണ് ഇത് കണക്കാക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

24 വർഷമായി ആനന്ദ് മോഹൻ സിങ്ങ് ബിഹാറിലെ സജീവ രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞിട്ട്. കഴിഞ്ഞ 15 വർഷത്തിലധികമായി ജയിലിലുമായിരുന്നു ഈ ‘ബാഹുബലി’ രാഷ്ട്രീയക്കാരൻ. എന്നാൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് ആനന്ദ് മോഹനെ സംസ്ഥാന സർക്കാർ മോചിപ്പിച്ചു. തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതായിരുന്നു ഈ തീരുമാനം.  അടുത്തു വരുന്ന തിരഞ്ഞെടുപ്പുകളിൽ രാജ്പുത് സമുദായത്തിന്റെ പിന്തുണ ഉറപ്പിക്കുയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി നിതീഷ് കുമാർ ആലോചിച്ച് എടുത്ത തീരുമാനമാണത്.

യാദവ–മുസ്ലീം വോട്ട് ബാങ്കിന്റെ പിന്തുണയുള്ള ആർജെഡിയുടെ നിർബന്ധം കൂടിയായപ്പോൾ ആനന്ദ് മോഹനെ മോചിപ്പിക്കാനുള്ള നടപടിക്രമങ്ങൾക്ക് മിന്നൽ വേഗത്തിലായി. മുന്നാക്ക സമുദായമായ രജപുത്രർക്കിടയിൽ ആനന്ദ് മോഹന് നിർണായക സ്വാധീനമുണ്ടെന്നാണ് കരുതപ്പെടുന്നത്. സംസ്ഥാനത്തെ യുവ ഐഎഎസ് ഉദ്യോഗസ്ഥനും ദളിത് സമുദായാംഗവുമായ ജി. കൃഷ്ണയ്യയെ 1994–ൽ കൊലപ്പെടുത്തിയ കേസിലാണ് ആനന്ദ് മോഹൻ ജയിൽ ശിക്ഷ അനുഭവിച്ചു വന്നത്.

തേജസ്വി യാദവ്, നിതീഷ് കുമാർ (ഫയൽ ചിത്രം)
ADVERTISEMENT

രാജ്പുത് രാജാവായിരുന്ന മഹാറാണാ പ്രതാപിന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് രജപുത്ര സമുദായം ഇൗ വർഷം ജനുവരി 24ന് സംഘടിപ്പിച്ച ‘രാഷ്ട്രീയ സ്വാഭിമാന്‍ ദിവസ്’ പരിപാടിയിൽ മുഖ്യമന്ത്രി നിതീഷ്കുമാർ പങ്കെടുത്തിരുന്നു. ആനന്ദ് മോഹനെ മോചിപ്പിക്കൂ എന്ന മുദ്രാവാക്യം വിളികളോടെയാണ് അന്ന് നിതീഷിനെ ആളുകൾ വരവേറ്റത്. അന്ന് ജനക്കൂട്ടത്തോടായി നിതീഷ് കുമാർ പറഞ്ഞു: ‘ആപ് ലോ​ഗ് ചിന്താമത് കിജിയേ, ഹം ലോഗ് ലഗെ ഹ്യുവെ, ആനേ വാലേ ദിനോമേ റിസൾട്ട് ദിഖേഗാ, ഉൻകി പത്നി (ആനന്ദ് മോഹന്റെ ഭാര്യ ലൗലി ആനന്ദ്) സേ പുച്ച് ലിജിയേകി, ഹം ലോഗ് ക്യാ കർ രഹേ ഹേ’ (നിങ്ങൾ വിഷമിക്കേണ്ട, ഞങ്ങൾ അതിനായി പ്രവർത്തിക്കുകയാണ്. വരും ദിവസങ്ങളിൽ അതിന്റെ ഫലം നിങ്ങൾ കാണും. അദ്ദേഹത്തിന്റെ ഭാര്യയോട് തന്നെ ചോദിക്കു എന്താണ് ‍ഞങ്ങൾ ഇതിനായി ചെയ്യുന്നതെന്ന്).

അങ്ങനെ ഇക്കഴിഞ്ഞ ഏപ്രിൽ 27–ന് ആനന്ദ് മോഹൻ ജയിൽ മോചിതനായി. അദ്ദേഹത്തിന്റെ മോചനം ബിഹാർ രാഷ്ട്രീയത്തിൽ എന്തുമാറ്റമാണ് കൊണ്ടുവരാൻ പോകുന്നത്? ആർജെഡി–ജെഡി(യു) സഖ്യത്തിന് ഇതുകൊണ്ട് പ്രയോജനമുണ്ടാകുമോ? ബിജെപി എങ്ങനെയായിരിക്കും ഈ നീക്കത്തെ നേരിടാൻ പോകുന്നത്? പരിശോധിക്കാം.

ജി. കൃഷ്ണയ്യ ഐഎഎസ്, ഭാര്യ ഉമാദേവി (ചിത്രം– Twitter/RahulSeeker)

∙ ജയിൽ നിയമം തിരുത്തി പുറത്തിറക്കി

മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞ് രണ്ടരമാസത്തിനകം സംസ്ഥാന സർക്കാർ ബിഹാർ പ്രിസൺ മാനുവൽ 2012ൽ മാറ്റങ്ങൾ വരുത്തി. ആനന്ദ് മോഹനനെ ഇളവിന് അപേക്ഷിക്കാൻ യോഗ്യനാക്കി. ആഭ്യന്തര സെക്രട്ടറി, നിയമസെക്രട്ടറി, െഎജി (ജയിൽ) സെഷൻസ് ജഡ്ജി, എന്നിവരടങ്ങുന്ന സംസ്ഥാന ശിക്ഷാ ഇളവ് ബോർഡാണ് അപേക്ഷകൾ പരി​ഗണിച്ചത്. ഏപ്രിൽ 10ന് ബിഹാറിലെ ആഭ്യന്തരവകുപ്പ് ബിഹാർ പ്രിസൺ മാനുവൽ 2012ലെ ചട്ടം 481 (1-എ) ഇല്ലാതാക്കാൻ വ‍ിജ്ഞാപനം പുറപ്പെടുവിച്ചു. ‍

ADVERTISEMENT

ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട കുറ്റവാളിയെ 20 വർഷം വരെ വിട്ടയ്ക്കുന്നത് വിലക്കിയിട്ടുണ്ട്. ഈ ചട്ടമാണ് ഭേദഗതിയിലൂടെ എടുത്തുകളഞ്ഞത്. ഇതോടെ ഏപ്രിൽ 27ന് 69കാരനായ ആനന്ദ് മോഹൻ ജയിലിൽ നിന്ന് പുറത്തിറങ്ങി. സഹർസ ജില്ലയിലെ പഞ്ച്ഗച്ചിയ ​ഗ്രാമത്തിൽ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ‍ വൻ വിജയ മാർച്ച് ആസൂത്രണം ചെയ്തിരുന്നെങ്കിലും ജയിലിൽ നിന്ന് പുലർച്ചെ മൂന്നിന് പുറത്തിറങ്ങിയതിനാൽ ഇത് സംഘടിപ്പിക്കാനായില്ല. ‌

ജയിൽ മോചിതനായ ശേഷം കഴിഞ്ഞ ദിവസം ആനന്ദ് മോഹൻ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു. ക്ഷത്രിയ സമാജം അരാരിയ ജില്ലയിൽ സംഘടിപ്പിച്ച ഈ പരിപാടി ആനന്ദ് മോഹനെ രജപുത്ര സമുദായത്തിന്റെ നേതാവായി ഉയർത്തിക്കാട്ടാൻ കൂടി ഉദ്ദേശിച്ചുള്ളതാണെന്നാണ് കരുതുന്നത്. താൻ നിരപരാധിയാണെന്നും രാജ്യത്തെ നിയമങ്ങൾ അനുസരിക്കുന്ന, ഭരണഘടനയിൽ വിശ്വസിക്കുന്ന ആളാണ് താനെന്നുമാണ് അദ്ദേഹം പറഞ്ഞത്. 3500ഓളം പേർ തടിച്ചുകൂടിയ ഒരു സ്ഥലത്തുണ്ടായ പ്രശ്നത്തിന്റെ പേരിൽ ബാക്കിയെല്ലാവരും വിട്ടയയ്ക്കപ്പെട്ടപ്പോഴും താൻ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും എന്നാൽ ഇതുവരെ അക്കാര്യത്തിൽ പരാതി പറഞ്ഞിട്ടില്ലെന്നും ആനന്ദ് മോഹൻ കൂട്ടിച്ചേർത്തു. എന്നാൽ ഇന്നും കുറ്റവാളിയെപ്പോെല കണക്കാക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഐഎഎസ് അസോസിയേഷൻ ഉൾപ്പെടെ ആനന്ദ് സിങ്ങിനെ വിട്ടയച്ചതിനെ രംഗത്തു വന്ന സാഹചര്യത്തിലായിരുന്നു ഈ പ്രതികരണം.

ആനന്ദ് മോഹൻ സിങ് (ചിത്രം–ANI)

കൊല്ലപ്പെട്ട കൃഷ്ണയ്യരുടെ ഭാര്യ ഉമാദേവി തന്റെ പെൺമക്കൾക്കൊപ്പം തെലങ്കാനയിലാണ് താമസിക്കുന്നത്. ആനന്ദ് സിങിനെ വിട്ടയ്ക്കാനുള്ള തീരുമാനത്തിനെതിരെ അവർ സുപ്രീംകോടതി സമീപിച്ചതിനു പിന്നാലെ കോടതി സംസ്ഥാന സർക്കാരിന് നോട്ടിസ് അയച്ചിരുന്നു. സിങിന് ലഭിച്ച ജീവപര്യന്തം തടവ് ശിക്ഷയുടെ അർഥം അദ്ദേഹത്തിന്റെ സ്വഭാവിക ജീവിതത്തിന്റെ മുഴുവൻ തടവുകാരനാണെന്നും അത് 14 വർഷം നീണ്ടുനിൽക്കുമെന്ന് വ്യാഖ്യാനിക്കാനാവില്ലെന്നുമാണ് അവർ ഹർജിയിൽ പറഞ്ഞിട്ടുള്ളത്. വധശിക്ഷയ്ക്ക് പകരമായി ജീവപര്യന്തം വിധിക്കുമ്പോൾ കോടതി നിർദേശിച്ച പ്രകാരം കർശനമായി നടപ്പാക്കേണ്ടതുണ്ടെന്നും അത് ഇളവ് അപേക്ഷയ്ക്ക് അതീതമാണെന്നു ഹർജിയിൽ പറയുന്നു. തുടർന്നാണ് ആനന്ദ് സിങ്ങിനെ വിട്ടയയ്ക്കാനുള്ള തീരുമാനത്തെ കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചത്. 

നിയമവ്യവസ്ഥകൾ പ്രകാരമാണ് ആനന്ദ് മോഹനനെ മോചിപ്പിച്ചതെന്നാണ് ബിഹാർ ചീഫ് സെക്രട്ടറി അമീർ സുബ്ഹാനി പറയുന്നത്. പ്രത്യേകമായ ഒരു കാര്യവും ആർക്കും വേണ്ടി ചെയ്തിട്ടില്ല. ജയിൽ ചട്ടങ്ങൾ കാലാകാലങ്ങളായി ഭേദഗതി ചെയ്യപ്പെടുന്നു. ഡ്യൂട്ടിയിലുള്ള സർക്കാർ ജീവനക്കാരെക്കുറിച്ചുള്ള ക്ലോസ് വിവേചനപരമാണെന്ന് കണ്ടെത്തിയതിനാൽ ഒഴിവാക്കി. മറ്റൊരു സംസ്ഥാനവും ഇത്തരം കൊലപാതകങ്ങളെ വ്യത്യസ്തമായി പരി​ഗണിക്കുന്നതായി കണ്ടെത്തിയിട്ടില്ല- സുബ്ഹാനി പറഞ്ഞു. ‘അദ്ദേഹം 15 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചു, വേറെന്താണ് വേണ്ടത്?’, എന്നായിരുന്നു അടുത്തിടെ മാധ്യമങ്ങളോട് നിതീഷ് കുമാറിന്റെ പ്രതികരണം. 14 വർഷം ശിക്ഷാ കാലാവധി പൂർത്തിയാക്കിയ മറ്റ് 26 പേർ കൂടി ഇത്തരത്തിൽ മോചിതരായിരുന്നു.

ADVERTISEMENT

കൊലപാതകം നടന്ന ദിവസം

തെലങ്കാനയിലെ ദളിത് സമുദായത്തിൽ ജനിച്ച 1985 ബിഹാർ േകഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു കൃഷ്ണയ്യ. ഗോപാൽഗഞ്ച് കലക്ടർ ആയിരിക്കെ 1994 ഡിസംബർ 5ന് ഒരു പരിപാടിയിൽ പങ്കെടുത്ത് ഹാജിപ്പൂരിൽ നിന്ന് മടങ്ങുകയായിരുന്നു അദ്ദേഹം. അംഗരക്ഷകരായ ടി.എം. ഹെബ്രാമും ഡ്രൈവർ ദീപക് കുമാറിനൊപ്പം അംബാസഡർ കാറിലായിരുന്നു മടക്കം. ഈ സമയത്താണ് ആൾക്കൂട്ടം കാർ തടയുന്നത്. ആനന്ദ് മോഹനന്റെ എതിരാളികൾ കൊലപ്പെടുത്തിയ ഛോട്ടൻ ശുക്ലയുടെ മൃതദേഹവുമായാണ് ജനക്കൂട്ടം നീങ്ങിയിരുന്നത്. ആനന്ദ് മോഹൻ സ്ഥാപിച്ച ബിഹാർ പീപ്പിൾസ് പാർട്ടി നേതാവായിരുന്നു ശുക്ല. ആനന്ദ് മോഹനും ഭാര്യ ലൗലി ആനന്ദും മറ്റ് നേതാക്കളും ജനക്കൂട്ടത്തിലുണ്ടായിരുന്നു. ഭഗവാൻപൂർ ചൗക്കിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത ആനന്ദ് മോഹൻ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രതിഞ്ജയെടുത്തു. സർക്കാർ തങ്ങളെ തടഞ്ഞാൽ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയാണ് ജനക്കൂട്ടം നീങ്ങിയിരുന്നത്. 

കൃഷ്ണയ്യയുടെ കാർ ജനക്കൂട്ടത്തെ മറികടക്കുന്നതിടെ ജനക്കൂട്ടം ഖബ്ര ഗ്രാ‌മത്തിലെത്തി. ഈ സമയത്ത് കാർ ആക്രമിക്കാൻ ആനന്ദ് മോഹൻ ആഹ്വാനം ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. അക്രമത്തിനിടെ കാർ മറിഞ്ഞു. കൊല്ലൂ, കൊല്ലൂ എന്ന് ആക്രോശിച്ചു കൊണ്ട് ജനക്കൂട്ടം കാർ വളഞ്ഞു. കൃഷ്ണയ്യയെ പൊലീസ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആനന്ദ് മോഹൻ, ലൗലി എന്നിവരടടക്കം 36 പേരായിരുന്നു കേസിലെ പ്രതികൾ. പൊലീസ് ഉദ്യോ​ഗസ്ഥരും കൃഷ്ണയ്യയുടെ ഡ്രൈവറും സുരക്ഷാ ജീവനക്കാരുമായിരുന്നു കേസിലെ പ്രധാന സാക്ഷികൾ. 2007 ഒക്ടോബർ 1ന് അഡീഷനൽ സെഷൻസ് ജഡ്ജി ഏഴു പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. അതിൽ 3 പേർക്ക് (ആനന്ദ് മോഹൻ, പ്രഫ. അരുൺകുമാർ സിങ്, അഖ്ലാഖ് അഹമ്മദ്) വധശിക്ഷയും ലൗലി ആനന്ദ്, വിജയ് ശുക്ല, ശശിശേഖർ താക്കൂർ, ഹരേന്ദ്ര പ്രസാദ് എന്നിവർക്ക് ജീവപര്യന്തം തടവും വിധിച്ചു. ആനന്ദ് മോഹൻ ഉൾപ്പെടെയുള്ളവർ പട്ന ഹൈക്കോടതിയെ സമീപിച്ചു, 2008ൽ കോടതി ആനന്ദ് മോഹനന്റെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റുകയും മറ്റ് ആറു പേരെ വെറുതേ വിടുകയും ചെയ്തു.

കൊല്ലപ്പെട്ട ജി. കൃഷ്ണയ്യ ഐഎഎസിന്റെ ഭാര്യ ഉമ ദേവി (ചിത്രം–ANI)

രജപുത്ര വോട്ടുകൾ ആനന്ദ് മോഹൻ സമാഹരിക്കുമോ?

2025-ലാണ് ബിഹാറിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്. അതിനു മുമ്പ് അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ഈ തിരഞ്ഞെടുപ്പുകൾ അടുത്തു വരുന്ന സാഹചര്യത്തിൽ ആനന്ദ് മോഹന്റെ മോചനം രാജ്പുത് വോട്ടുകൾ കൈക്കലാക്കാനുള്ള രാഷ്ട്രീയ നീക്കമായി തന്നെയാണ് കരുതപ്പെടുന്നത്. വലിയൊരു വിഭാഗം രജപുത്രർ ആനന്ദ് മോഹനനെ ആരാധിക്കുകയും അദ്ദേഹത്തെ കേസിൽ ബലിയാടാക്കുകയായിരുന്നു എന്നു വിശ്വസിക്കുന്നവരാണ്. ആനന്ദ് ജനക്കൂട്ടത്തിൽ ഇല്ലായിരുന്നെന്നും മറ്റൊരിടത്ത് നിന്ന് അറസ്റ്റ്ചെയ്ത് കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്നും ഇവർ വാദിക്കുന്നു. ജില്ലാ ഭരണാധികാരിയെ കൊല്ലാൻ തക്ക വൈരാ​ഗ്യമൊന്നും ആനന്ദിനില്ലായിരുന്നു എന്നും എല്ലാ ജാതിയിലും പെട്ട ജനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിച്ചത് എന്നുമെല്ലാമാണ് ആ വാദങ്ങൾ. 

ബിഹാർ ജനസംഖ്യയിൽ 15 ശതമാനമാണ് ബ്രാഹ്മണർ, രാജ്പുത്, ഭൂമിഹാർ തുടങ്ങിയ സമുദായങ്ങളുള്ളത്. ഇതിൽ 3–5 ശതമാനമാണ് രജപുത്രർ. 2014–ലെ തിരഞ്ഞെടുപ്പിൽ ഈ 15 ശതമാനം ജനങ്ങളിലെ 63 ശതമാനം പേരും ബിജെപിക്കാണ് വോട്ടു ചെയ്തത്. 2019–ൽ ജെഡ‍ി(യു) കൂടി ഉൾപ്പെട്ടതോടെ ഇത് 73 ശതമാനമായി. അതുകൊണ്ടു തന്നെ ബിഹാർ രാഷ്ട്രീയത്തിൽ അഞ്ചു ശതമാനത്തോളം വരുന്ന രജപുത്ര വോട്ടുകൾ എല്ലാ പാർട്ടികൾക്കും പ്രധാനമാണ്. അതിനാൽ ആനന്ദ് മോഹന്റെ മോചനത്തെ ഒരു രാഷട്രീയ പാർട്ടിയും പരസ്യമായി എതിർത്തിട്ടുമില്ല. മുഖ്യ പ്രതിപക്ഷമായ ബിജെപി പോലും ജയിൽ നിയമ ദേദ​ഗതിയെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ആനന്ദ് മോഹനന്റെ മോചനത്തെ എതിർക്കുന്നില്ല.

മുന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രിയും ആർജെഡി നേതവുമായിരുന്ന അന്തരിച്ച രഘുവംശ പ്രസാദ് സിങ് (ഫയൽ ചിത്രം)

പിന്തുണച്ച് ബിജെപിയും

‌ബിജെപിയുടെ രജപുത്ര നേതാവ് രാജീവ് പ്രതാപ് റൂഡി നിതീഷ് കുമാർ സർക്കാരിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്തു. ആനന്ദ് മോഹനന്റെ മോചനത്തിൽ എതിർപ്പില്ലെന്ന് മറ്റൊരു ബിജെപി നേതാവ് ഗിരിരാജ് സിങ് പറഞ്ഞു. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അശ്വനി ചൗബെയും തീരുമാനത്തെ സ്വാ​ഗതം ചെയ്യുകയാണുണ്ടായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡി–കോൺഗ്രസ്–ഇടത് മഹാസഖ്യത്തിന് രജപുത്ര വോട്ടുകളുടെ ഒമ്പത് ശതമാനം മാത്രമാണ് കിട്ടിയത്, അതേസമയം രജപുത്രരിൽ 55 ശതമാനം ജെഡി(യു)–ബിജെപി സഖ്യത്തിന് വോട്ട് ചെയ്തു. രജപുത്ര വോട്ട് ലക്ഷ്യമിട്ടുള്ള നീക്കം ‘ക്ലിക്കാ’യാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന് അത് മുതൽക്കൂട്ടാവുമെന്ന് ഉറപ്പാണ്. നിതീഷ് കുമാറിന് ഇപ്പോഴുള്ള കുർമി, പിന്നാക്ക, അതി പിന്നാക്ക, മഹാദളിത് വോട്ടുബാങ്കിനൊപ്പം രജപുത്ര വോട്ടുകൾ കൂടി ചേർന്നാൽ ബിജെപി ഭീഷണിയെ ചെറുക്കാൻ കഴിയുമെന്നാണ് കരുതുന്നത്. അതിനൊപ്പമാണ് ആര്‍ജെഡിക്കുള്ള യാദവ–മുസ്ലീം പിന്തുണയും. സംസ്ഥാന ജനസംഖ്യയിൽ 15 ശതമാനം യാദവരും 17 ശതമാനം മുസ്ലീങ്ങളുമാണ്.  

അതേസമയം ജി. കൃഷ്ണയ്യ ദളിത് വിഭാഗത്തിൽ നിന്നുള്ള ആളായതിനാൽ ആനന്ദ് മോഹന്റെ മോചനത്തിലൂടെ മഹാസഖ്യം ദളിത് വിരുദ്ധമാണെന്ന് ചിത്രീകരിക്കപ്പെടുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. മാത്രമല്ല, മുമ്പുണ്ടായിരുന്ന സ്വാധീനം ഇപ്പോൾ ആനന്ദ് മോഹന് ഇല്ലെന്ന വാദവും ശക്തമാണ്. 1990കളിൽ മണ്ഡൽ പ്രസ്ഥാനം ഉച്ചസ്ഥായിലായിരുന്നപ്പോൾ ലാലു പ്രസാദ് യാദവിനെ വെല്ലുവിളിച്ച് ജനതാദൾ വിട്ട നേതാവാണ് ആനന്ദ് മോഹൻ. കോസി മേഖലയിൽ ആനന്ദ് മോഹനും ആർജെഡി നേതാവ് പപ്പു യാദവും തമ്മിലായിരുന്നു പ്രധാന ഏറ്റുമുട്ടൽ. ഇരുവരും സ്ഥലത്തെ പ്രമുഖരായ ബാഹുബലികൾ. എന്നാൽ ഏറെക്കാലമായി ജയിലിലായിരുന്നതിനാൽ ആനന്ദ് മോഹന് രജപുത്രർക്കിടയിൽ കാര്യമായ സ്വാധീനമുണ്ടോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പഴയ തലമുറക്കാർ അദ്ദേഹത്തെ പിന്തുണച്ചാലും യുവജനങ്ങളുടെ പിന്തുണ വേണ്ടത്ര കിട്ടാൻ ഇടയില്ലെന്നും നീരിക്ഷകരുടെ വിലയിരുത്തലുണ്ട്.

നേരത്തെ രാജ്പുത് വോട്ടർമാരിൽ ഒരു വിഭാ​ഗം സോഷ്യലിസ്റ്റുകളായിരുന്നു. അതുകൊണ്ടാണ് രഘുവംശ പ്രസാദ് സിങ്, ജഗദാനന്ദ് സിങ് തുടങ്ങിയ രജപുത്ര നേതാക്കൾ ആർജെഡിയിൽ ചേക്കേറിയത്. എന്നാൽ ഇന്ന് ഈ സമുദായത്തിലെ പലരുേടയും ചായ്‍വ് ബിജെപിയോടാണ്. 

ആനന്ദ് മോഹൻ സിങ്, ഭാര്യ ലവ്‍ലി ആനന്ദ് (ചിത്രം–Twitter/RahulSeeker)

വളർച്ച ലാലുവിനോട് പോരടിച്ച്

സ്വാതന്ത്ര്യ സമര സേനാനിയായ റാം ബഹാദൂർസിങ് തോമറിന്റെ ചെറുമകനായ ആനന്ദ് മോഹൻ വടക്കൻ ബി​ഹാറിലെ കോസി മേഖലയിൽനിന്നുള്ള നേതാവാണ്. ജയപ്രകാശ് നാരായണന്റെ സമ്പൂർണ ക്രാന്തി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തുന്നത്. 1990ൽ ഹംഷിഹിയിൽ നിന്ന് ബിഹാർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം ജനതാ പാർട്ടിയിലായിരുന്നു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വി.പി. സിങ് സർക്കാർ തകർന്ന വർഷമായിരുന്നു അത്.

ചന്ദ്രശേഖർ സമാജ് വാദി ജനതാപാർട്ടി രൂപീകരിച്ച് കോൺഗ്രസിന്റെ ബാഹ്യപിന്തുണയോടെ സർക്കാർ രൂപീകരിക്കുകയും ചെയ്തു. ആനന്ദ മോഹൻ ജനതാപാർട്ടി വിട്ട് ചന്ദ്രശേഖർ വിഭാഗത്തിൽ ചേർന്നു രജപുത്രരുൾപ്പെടുന്ന മുന്നാക്ക വിഭാഗത്തിന്റെ നേതാവായി. 1991െല ലോക്സഭാ തിരഞ്ഞെടുപ്പിൽ മധേപ്പുരയിൽ പപ്പു യാദവിനോട് മത്സരിച്ച് തോറ്റു. ലാലു വി​രുദ്ധ നിലപാടിന് പേരുകേട്ട ആനന്ദ് മോഹൻ ബിഹാർ പീപ്പിൾസ് പാർട്ടി 94ൽ രൂപീകരിച്ചു. 94ൽ ഭാര്യ ലൗലി ആനന്ദ് വൈശാലിയിൽ നിന്ന് കോൺഗ്രസ് പിന്തുണയോടെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു. 1996ൽ ആനന്ദ് മോഹനും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ (ചിത്രം– PTI)

15 വർഷത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ ആനന്ദ് മോഹനന്റെ മകൻ ചേതൻ ആനന്ദ് ആർജെഡി എംഎൽഎയാണ്. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ആർജെഡി ടിക്കറ്റിൽ മത്സരിച്ച ലവ്‍ലി ആനന്ദ് നേരിയ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ആനന്ദ് മോഹൻ സിങ്ങിനും അദ്ദേഹത്തിന്റെ കുടുംബത്തിനും കോസി മേഖലയിൽ ഇന്നും ശക്തമായ സ്വാധീനമുണ്ട് എന്നതിന്റെ തെളിവായിക്കൂടിയാണ് ഇത് കണക്കാക്കുന്നത്. സഹർസ മേഖലയിൽ ‘റോബിൻഹുഡ്’ പ്രതിച്ഛായ ആയിരുന്നു ആനന്ദ് സിങ്ങിന് ഒരുകാലത്ത്. എന്നാൽ റോബിൻ ഹുഡ് അല്ല, വെറും ഗുണ്ടാ നേതാവ് മാത്രമെന്ന് വിശേഷിപ്പിക്കുന്നവരുമുണ്ട്. എന്തായാലും വരുന്ന തിരഞ്ഞെടുപ്പുകളിൽ ആനന്ദ് മോഹൻ പ്രധാനപ്പെട്ട ഒരു വിഷയം തന്നെയായിരിക്കും എന്നതിൽ സംശയമില്ല. 

 

English Summary: What is Nitish Kumar's Plan by Releasing Anand Mohan Singh In Bihar