കോൺഗ്രസ് നേതാക്കൾ ബിജെപി പക്ഷത്തേക്ക് പോകുന്നത് പതിവു കാഴ്ചയാണെങ്കിൽ, കർണാടകയിൽ സംഭവിച്ച ‘റിവേഴ്സ് മൈഗ്രേഷൻ’ കനഗോലുവിന്റെയും സംഘത്തിന്റെയും ബിജെപി വിരുദ്ധ ക്യാംപെയിന് വലിയ ഗുണംചെയ്തു. ബിജെപിയുടെ മുതിർന്ന നേതാക്കളായ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ, ഉപമുഖ്യമന്ത്രി മഹേഷ് സാവദി തുടങ്ങിയവർ കോൺഗ്രസ് പാളയത്തിലേക്ക് എത്തിയത് പ്രചാരണത്തിൽ മുഖ്യ ആയുധമായി. കോൺഗ്രസിന്റെ മികവിനേക്കാളേറെ, ബിജെപിയുടെ പിഴവുകളിലേക്ക് വിരൽച്ചൂണ്ടിയ കനഗോലുവിന്റെ പ്രചാരണതന്ത്രത്തിൽ ഇത്തരം കൊഴിഞ്ഞുവരവുകളും വലിയ ആയുധങ്ങളായി മാറി.

കോൺഗ്രസ് നേതാക്കൾ ബിജെപി പക്ഷത്തേക്ക് പോകുന്നത് പതിവു കാഴ്ചയാണെങ്കിൽ, കർണാടകയിൽ സംഭവിച്ച ‘റിവേഴ്സ് മൈഗ്രേഷൻ’ കനഗോലുവിന്റെയും സംഘത്തിന്റെയും ബിജെപി വിരുദ്ധ ക്യാംപെയിന് വലിയ ഗുണംചെയ്തു. ബിജെപിയുടെ മുതിർന്ന നേതാക്കളായ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ, ഉപമുഖ്യമന്ത്രി മഹേഷ് സാവദി തുടങ്ങിയവർ കോൺഗ്രസ് പാളയത്തിലേക്ക് എത്തിയത് പ്രചാരണത്തിൽ മുഖ്യ ആയുധമായി. കോൺഗ്രസിന്റെ മികവിനേക്കാളേറെ, ബിജെപിയുടെ പിഴവുകളിലേക്ക് വിരൽച്ചൂണ്ടിയ കനഗോലുവിന്റെ പ്രചാരണതന്ത്രത്തിൽ ഇത്തരം കൊഴിഞ്ഞുവരവുകളും വലിയ ആയുധങ്ങളായി മാറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോൺഗ്രസ് നേതാക്കൾ ബിജെപി പക്ഷത്തേക്ക് പോകുന്നത് പതിവു കാഴ്ചയാണെങ്കിൽ, കർണാടകയിൽ സംഭവിച്ച ‘റിവേഴ്സ് മൈഗ്രേഷൻ’ കനഗോലുവിന്റെയും സംഘത്തിന്റെയും ബിജെപി വിരുദ്ധ ക്യാംപെയിന് വലിയ ഗുണംചെയ്തു. ബിജെപിയുടെ മുതിർന്ന നേതാക്കളായ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ, ഉപമുഖ്യമന്ത്രി മഹേഷ് സാവദി തുടങ്ങിയവർ കോൺഗ്രസ് പാളയത്തിലേക്ക് എത്തിയത് പ്രചാരണത്തിൽ മുഖ്യ ആയുധമായി. കോൺഗ്രസിന്റെ മികവിനേക്കാളേറെ, ബിജെപിയുടെ പിഴവുകളിലേക്ക് വിരൽച്ചൂണ്ടിയ കനഗോലുവിന്റെ പ്രചാരണതന്ത്രത്തിൽ ഇത്തരം കൊഴിഞ്ഞുവരവുകളും വലിയ ആയുധങ്ങളായി മാറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയുമായി കർണാടകയില്‍ ഭരണമാറ്റം സംഭവിച്ചിരിക്കുന്നു. അഭൂതപൂർവമായ വിജയമാണ് കോൺഗ്രസ് ഇത്തവണ ഈ ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് നേടിയത്. വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലം വന്നപ്പോൾ കോണ്‍ഗ്രസ് നേതൃത്വത്തെ ഉൾപ്പെടെ ഞെട്ടിച്ചുകൊണ്ട് മിന്നും വിജയം. ഈ വിജയത്തിലേക്ക് പാർട്ടിയെ കൈപിടിച്ച് നടത്തിയത് ആരാണ്? 

120 സീറ്റുവരെ പ്രതീക്ഷിച്ചിരുന്ന കോൺഗ്രസിന് 135 സീറ്റും ആകെ പോൾ ചെയ്ത വോട്ടിന്റെ 42.91 ശതമാനവും സ്വന്തമാക്കാൻ സഹായിച്ച ഘടകങ്ങൾ എന്തെല്ലാം? 

ADVERTISEMENT

∙ തന്ത്രം മെനയാൻ സംഘങ്ങൾ, കനഗോലു ചിത്രത്തിൽ

സിദ്ധ – ഡികെ ‘ഡബിൾ എൻജിന്‍’ കരുത്തിന്റെ വിജയമായി ഈ നേട്ടത്തെ ഉയർത്തിക്കാട്ടാമെങ്കിലും അതിലുമപ്പുറം ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ച മറ്റുചില ഘടകങ്ങൾക്കൂടിയുണ്ട്. സ്ഥാനാർഥി നിർണയം മുതൽ പ്രചാരണ തന്ത്രങ്ങളും പ്രകടനപത്രിക തയാറാക്കുന്നതില്‍വരെയും ശക്തമായ സ്വാധീനം ചെലുത്തിയ ചിലർ. സുനിൽ കനഗോലു ഉൾപ്പെടെയുള്ള രാഷ്ട്രീയ തന്ത്രജ്‍‍ഞർ ഈ കൂട്ടത്തിൽ മുൻനിരയിലാണ്.

കർണാടക കൈപ്പിടിയിലാക്കാൻ കോൺഗ്രസും കൈമോശം വരാതിരിക്കാൻ ബിജെപിയും തിരഞ്ഞെടുപ്പിന് ഏറെക്കാലം മുൻപ് തന്നെ പല ഏജൻസികളെയും അണിനിരത്തിയിരുന്നു. ഓരോ മണ്ഡലത്തിലെയും അനുകൂല, പ്രതികൂല സാധ്യതകൾ വിലയിരുത്താനും സ്ഥാനാർഥി നിർണയത്തിനുള്ള സാധ്യതകൾ ആരായാനുമായി നാല് ഏജൻസികളെയാണ് ബിജെപി ഔദ്യോഗികമായി തന്നെ രംഗത്തിറക്കിയിരുന്നത്. എന്നാൽ സുനിൽ കനഗോലുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ മാത്രമാണ് കോൺഗ്രസ് ഔദ്യോഗികമായി രംഗത്തിറക്കിയത്. ഇതിനൊപ്പം പല മേഖലകളിലും നേതാക്കളെ കേന്ദ്രീകരിച്ചും മറ്റും ചെറുകിട സംഘങ്ങളും സജീവമായിരുന്നു. 

സിദ്ധരാമയ്യയെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മലയാളിയായ അബിൻ തീപ്പുരയുടെ നേതൃത്വത്തിലുള്ള ‘പി മാർക്’, സെൻട്രൽ കർണാടക കേന്ദ്രമാക്കി പ്രവർത്തിച്ച സ്റ്റാർട്ടപ് സംരംഭമായ ‘ഫാക്ടറി’ എന്നിവ കോൺഗ്രസിന് വേണ്ടി സജീവമായിരുന്ന ചില അനൗദ്യോഗിക സംരംഭങ്ങളാണ്. ഇവയ്ക്കു പുറമേ മറ്റ് ഏതാനും സംഘടനകളും കോൺഗ്രസിനായി പിന്നണിപ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നിരുന്നാലും രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ മുൻ സംഘാംഗം സുനിൽ കനഗോലുവിന്റെ ആയുധങ്ങൾ തന്നെയാണ് കർണാടകയുടെ മണ്ണിൽ കോട്ട കെട്ടാൻ കോൺഗ്രസിന് ഏറെ സഹായകമായത്. 

പ്രിയങ്ക ഗാന്ധി, ഡി.കെ ശിവകുമാർ, രാഹുൽ ഗാന്ധി, സിദ്ധരാമയ്യ (Photo-Twitter/INCIndia)
ADVERTISEMENT

∙ ആരാണ് സുനിൽ കനഗോലു?

കർണാടകയിലെ ബെള്ളാരി ജില്ലയിൽ ജനിച്ച സുനിൽ കനഗോലു, സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ചെന്നൈയിലേക്കും തുടർന്ന് ബെംഗളൂരുവിലേക്കും താമസം മാറ്റി. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനൊപ്പവും കനഗോലു പ്രവർത്തിച്ചിരുന്നു. 

വിവിധ രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടി സജീവമായിരുന്ന കനഗോലു കഴിഞ്ഞ വർഷമാണ് കോൺഗ്രസ് അംഗത്വം എടുത്തത്. പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക് വരാൻ മടിച്ചുനിന്ന സമയത്തായിരുന്നു കനഗോലുവിന്റെ പാർട്ടി പ്രവേശം. അംഗത്വമെടുത്ത് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ കനഗോലു, 2024 ലേക്സഭാ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകാനുള്ള കോൺഗ്രസ് ദൗത്യസംഘത്തിന്റെ ഭാഗമാകുകയും ചെയ്തു. സോണിയാ ഗാന്ധിയുടെ പ്രത്യേക നിർദേശപ്രകാരമാണ് പി. ചിദംബരം, മുകൾ വാസ്‌നിക്, ജയ്റാം രമേശ്, കെ.സി. വേണുഗോപാൽ, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി, രൺദീപ് സിങ് സുർജേവാല തുടങ്ങിയ ഉന്നത കോൺഗ്രസ് നേതാക്കൾ അടങ്ങിയ ദൗത്യസംഘത്തിലേക്ക് കനഗോലുവും എത്തിയത്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ വിജയകരമായ നടത്തിപ്പിന് പിന്നിലും കനഗോലുവിന്റെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു.

2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കും ബിജെപിക്കും വേണ്ടി രംഗത്തെത്തിയ സുനിൽ കനഗോലു എന്ന കർണാടക സ്വദേശി 2018 ഫെബ്രുവരി വരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പമായിരുന്നു. 2018ൽ കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന്റെ പിന്നിലെ നിർണായക ശക്തിയും കനഗോലുവും സംഘവും തന്നെയായിരുന്നു. ഉത്തർ പ്രദേശ്, ഉത്തരാഖണ്ട്, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ബിജെപി സർക്കാരുകളെ അധികാരത്തിലെത്തിക്കാൻ കനഗോലുവിന്റെ സംഘം പ്രവർത്തിച്ചിട്ടുണ്ട്. 

ADVERTISEMENT

തുടർന്ന് തമിഴ്നാട്ടിലെത്തിയ കനഗോലുവിനും സംഘത്തിനും ഡിഎംകെയ്ക്കൊപ്പവും അണ്ണാഡിഎംകെയ്ക്കൊപ്പവും പ്രവർത്തിച്ച പാര്യമ്പര്യമുണ്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്കുവേണ്ടി പ്രവർത്തിച്ച കനഗോലുവിന്റെ തന്ത്രങ്ങൾക്ക് അവിടെ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ആ തിരഞ്ഞെടുപ്പിൽ 39ൽ 38 സീറ്റുകളിലും ഡിഎംകെ ഉൾപ്പെട്ട യുപിഎ സംഖ്യമാണ് തമിഴ്നാട്ടിൽ വിജയിച്ചത്.

സുനിൽ കനഗോലു ഡി.കെ ശിവകുമാറിനൊപ്പം (ഫയൽ ചിത്രം)

തിരഞ്ഞെടുപ്പുകളിൽ ‘മൈൻഡ് ഷെയർ’ എന്ന പേരില്‍ പ്രവർത്തിച്ചിരുന്ന കനഗോലുവും സംഘവും കോൺഗ്രസ് തിര‍ഞ്ഞെടുപ്പ് ദൗത്യങ്ങൾക്കായി ‘ഇൻക്ലുസീവ് മൈൻഡ്സ്’ എന്ന പേരിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. 2017 ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കൊപ്പം ‘അസോസിയേഷൻ ഓഫ് ബ്രില്ല്യന്റ് മൈൻഡ്സ്’ എന്ന പേരിലായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്.  

പലർക്കും ‘അജ്‍‌ഞാതൻ’

പ്രശാന്ത് കിഷോർ ഉൾപ്പെടെയുള്ള രാഷ്ട്രീയ തന്ത്രജ്ഞർ പത്ര–ദൃശ്യ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലെ ശക്തമായ ഇടപെടലുകളിലൂടെയും ജനങ്ങൾക്കിടയില്‍ നിറഞ്ഞു നിൽക്കുമ്പോൾ, സുനിൽ കനഗോലു ഇന്നും പലർക്കും അജ്ഞാതനാണ്. മുഖ്യധാരയിൽ മുഖം വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത കനഗോലുവിനെ ചിലരെങ്കിലും തിരിച്ചറിയുന്നത് ഡി.കെ. ശിവകുമാറിന് ഒപ്പമുള്ള ചിത്രങ്ങളിലൂടെയാണ്. സമൂഹമാധ്യമങ്ങളിൽ സ്ഥാനാർഥികളുടെ മുഖങ്ങളും നിലപാടുകളും തിളങ്ങി നിൽക്കാൻ പണിപ്പെടുന്ന കനഗോലു ഒരിക്കലും നേരിട്ട് ഇത്തരം ഇടങ്ങളിൽ പ്രത്യക്ഷപ്പെടാറില്ല. സ്വന്തമായി സമൂഹമാധ്യമ അക്കൗണ്ടുകൾ പോലും ഇല്ലാത്ത കനഗോലുവിന്റെ ഈ ‘അജ്ഞാതവാസവും’ അദ്ദേഹത്തിന്റെ തന്ത്ര രൂപീകരണത്തിന് വളരെ സഹായകരമാണെന്നാണ് പല കോൺഗ്രസ് നേതാക്കളും പറയുന്നത്. പൊതുജനങ്ങള്‍ക്ക് പരിചിതനല്ലാത്തതിനാൽതന്നെ ഏത് ജനക്കൂട്ടത്തിന് ഇടയിലേക്കും ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയും. അതുതന്നെയാണ് കനഗോലുവിന്റെ വിജയ സമവാക്യങ്ങളിലെ സുപ്രധാന ഏടും. 

∙ മണ്ഡലങ്ങളിലേക്കിറങ്ങി, ജനങ്ങളെ അറിഞ്ഞു

ഒരോ മണ്ഡലത്തിലെയും സഹചര്യങ്ങൾ മനസ്സിലാക്കി ജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തുക എന്നതായിരുന്നു കനഗോലുവിന്റെയും സംഘത്തിന്റെയും ആദ്യ ചുമതല. എന്നാൽ കേരളത്തിന് സമാനമായ സാഹചര്യം തന്നെയായിരുന്നു കർണാടക കോൺഗ്രസിലും നിലനിന്നിരുന്നത്. അടിത്തട്ടിലെ പ്രവർത്തനങ്ങൾ തീർത്തും ദുർബലമായിരുന്നു. അതിനു പരിഹാരമായി ബൂത്ത് കമ്മിറ്റികളെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് പ്രധാനമായും ആദ്യം നടപ്പാക്കിയത്. പരമാവധി ബൂത്ത് കമ്മിറ്റികൾ വിളിച്ചു ചേർത്തു. ഇത്തരം കമ്മിറ്റികളിലേക്ക് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൻമാരുടെ വരെ സാന്നിധ്യം ഉറപ്പാക്കാൻ ശ്രദ്ധിച്ചു. 

കർണാടക തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (ഫയൽ ചിത്രം)

ഇതിനൊപ്പം തന്നെ പ്രദേശിക തലത്തിൽ പലഘട്ടങ്ങളിലായി വിവിധ സർവേകൾ നടത്തി. പാർട്ടിക്ക് അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങൾ മനസ്സിലാക്കി. ഓരോ മേഖലയിലെയും പ്രചാരണതന്ത്രങ്ങൾ രൂപീകരിക്കുന്നതിനും ജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തുന്നതിലും ഈ സർവേകളാണ് നിർണായകമായത്. മാസങ്ങൾ നീണ്ട ബൂത്തുതല പ്രവർത്തനങ്ങളിലൂടെ പ്രാദേശിക വിഷയങ്ങൾ കോൺഗ്രസിന് അനുകൂലമാക്കി കൊണ്ടുവരുന്നതിനും കനഗോലുവിന്റെ സംഘം ശ്രദ്ധവച്ചു. 

∙ ‘പേ സിഎം’ മുതൽ പാചക വാതക സിലിണ്ടർ വരെ

ബിജെപി പ്രചാരണം ദേശീയ വിഷയങ്ങളിലും ദേശീയ നേതൃത്വത്തിലും ശ്രദ്ധവച്ചപ്പോൾ, പ്രാദേശിക വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് ബിജെപിയെ പ്രതിസ്ഥാനത്തു നിർത്തുന്ന തരത്തിലുള്ള തന്ത്രമാണ് കനഗോലുവും സംഘവും അവതരിപ്പിച്ചത്. ‘പേ സിഎം’ പോലെയുള്ള ക്യാംപെയ്നുകളിലൂടെ ബിജെപിക്ക് എതിരെ ആഞ്ഞടിക്കാനുള്ള ആയുധങ്ങൾ കോൺഗ്രസിന് സമ്മാനിച്ചതും ഇവരാണ്. സംസ്ഥാന സർക്കാരിന്റെ അഴിമതിയുടെ മുഖം പുറത്തുകൊണ്ടുവരാൻ ഈ ക്യാംപെയ്നുകളിലൂടെ സാധിച്ചു.

‘പേടിഎം’ സ്കാനറിന്റെ മാതൃകയിൽ ‘പേ സിഎം’ എന്നെഴുതി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ചിത്രം പതിച്ച് നടത്തിയ പ്രചാരണം വലിയ രീതിയിൽ വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്തിയിരുന്നു. ഇതേത്തുടർന്ന് സർക്കാരിന്റെ അഴിമതിയും ഭരണ പരാജയങ്ങളും തുടരെത്തുടരെ ഉയർത്തിക്കൊണ്ടുവരാനും കോൺഗ്രസിനു സാധിച്ചു. വിലക്കയറ്റവും ഒരു പ്രധാന പ്രചരണ വിഷയമായിരുന്നു. കോണ്‍ഗ്രസ് പ്രചരണ പരിപാടികളിലെ പ്രധാന ‘സാന്നിധ്യ’ങ്ങളിലെന്നായിരുന്നു പാചക വാതക സിലിണ്ടർ.

ബൊമ്മെ സർക്കാരിനെതിരെ ഉയർന്ന അഴിമതി ഉൾപ്പെടെയുള്ള ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിയാതെവന്നതോടെ പ്രചാരണ രംഗത്തുതന്നെ ബിജെപിക്ക് കാലിടറിയിരുന്നു. പ്രാദേശിക വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിനൊപ്പം കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുന്ന തരത്തിലാണ് പ്രചാരണ സാമഗ്രികൾ ഉൾപ്പെടെയുള്ളവ തയാറാക്കിയതും. ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കളെ മുൻനിർത്തി പ്രചാരണം നടത്തിയപ്പോൾ കോൺഗ്രസിന്റെ പ്രചരണ സാമഗ്രികളിൽ നിറഞ്ഞുനിന്നത് സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കളാണ്. 

ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും രൺദീപ് സിങ് സുർജേവാലയ്ക്കൊപ്പം (Photo - Twitter/@siddaramaiah)

∙ കോൺഗ്രസിനെ തിരഞ്ഞെടുപ്പിന് മുന്നേ ‘വിജയിപ്പിച്ചു’

തിരഞ്ഞെടുപ്പിന് മാസങ്ങൾക്കു മുൻപുതന്നെ വിജയിക്കാൻ പോകുന്നത് കോൺഗ്രസ് ആണെന്ന വികാരം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കനഗോലുവും സംഘവും വിജയിച്ചു. ഇത് പോളിങ് ബൂത്തുകളിൽ കോൺഗ്രസിനെ വലിയരീതിയില്‍ സഹായിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കഥകൾ പുറത്തുകൊണ്ടുവരുന്നതിനൊപ്പം തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ പ്രാദേശികതലം മുതൽതന്നെ വോട്ടർമാരിലേക്ക് എത്തിച്ചുകൊണ്ടുള്ള പ്രവർത്തനരീതിയാണ് ഇവർ സ്വീകരിച്ചത്. വോട്ടർമാരിൽ കോൺഗ്രസ് അനുകൂല വികാരം ഉണ്ടാക്കുന്നതിനൊപ്പംതന്നെ ബിജെപി വിരുദ്ധ വികാരം നിറയ്ക്കാനും ഈ ക്യാംപെയ്നുകളിലൂടെ സാധിച്ചു. അഴിമതിക്ക് വോട്ടില്ലെന്ന ചിന്ത ആളുകളിലേക്ക് എത്തിക്കാൻ സാധിച്ചതിലൂടെയാണ് തിരഞ്ഞെടുപ്പിന് മുൻപുതന്നെ കോൺഗ്രസ് ഭരണത്തിൽ വരുമെന്ന ചിന്ത വോട്ടർമാരിലേക്ക് എത്തിക്കാൻ സാധിച്ചത്. നിഷ്പക്ഷരായി നിന്നിരുന്ന ഒട്ടേറെ വോട്ടർമാരെ കോൺഗ്രസിലേക്ക് അടുപ്പിക്കാനും ഇത് വഴിയൊരുക്കി.

മണ്ഡലങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ച് നടത്തിയ പ്രവർത്തനങ്ങളും കോൺഗ്രസിന്റെ വിജയത്തിൽ നിർണായകമായി. വിജയം ഉറപ്പായുള്ള മണ്ഡലങ്ങൾ, ചാഞ്ചാട്ടമുള്ള മണ്ഡലങ്ങൾ, മികച്ച സ്ഥാനാർഥികൾ ഉൾപ്പെടെയുള്ള അനുകൂലഘടകങ്ങൾ ചേർന്നുവന്നാൽ എതിർപക്ഷത്തുനിന്ന് പിടിച്ചെടുക്കാൻ സാധിക്കുന്ന മണ്ഡലങ്ങൾ, തീരെ സാധ്യത കുറഞ്ഞ മണ്ഡലങ്ങൾ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ ആവിഷ്കരിച്ചത്. ഇതിൽ ചാഞ്ചാട്ടമുള്ള മണ്ഡലങ്ങളായി കണ്ടെത്തിയ 70 മണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കനഗോലുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രധാന പ്രവർത്തനം. തുടർച്ചയായുള്ള സർവേകളിലൂടെയും മറ്റും ഇത്തരത്തിൽ കണ്ടെത്തിയ 70 മണ്ഡലങ്ങളിൽ 48 ഇടങ്ങളിലും കോൺഗ്രസിന് മിന്നുംവിജയം സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു. ഇത് കോൺഗ്രസിന്റെ ആകെ പ്രകടനത്തിൽ നിർണായക ശക്തിയായി മാറി. ഈ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം, പ്രചാരണതന്ത്ര രൂപീകരണം തുടങ്ങി എല്ലാ പിന്നണി പ്രവർത്തനങ്ങളും ആവിഷ്കരിക്കാൻ നേതൃത്വം നൽകിയതും കനഗോലുവും സംഘവുമാണ്. 

ഡി.കെ ശിവകുമാര്‍, മല്ലികാർജുൻ ഖർഗെ, സിദ്ധരാമയ്യ (ഫയൽ ചിത്രം)

∙ വാഗ്ദാനങ്ങള്‍ ജനങ്ങളിലെത്തിച്ചു, വോട്ട് കിട്ടി

കോൺഗ്രസിന്റെ ഏറ്റവും പ്രധാന പ്രചാരണായുധമായിരുന്ന ‘ഗാരന്റി കാർഡുകൾ’ ഓരോ വീടുകളിലും നേരിട്ട് വിതരണം ചെയ്യാനുള്ള ആശയരൂപീകരണം നടത്തിയതും അത് പ്രായോഗികമാക്കാൻ നേതൃത്വം നൽകിയതും കനഗോലുവിന്റെ സംഘമാണ്. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ, ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ അംഗീകാരം നൽകുന്ന പദ്ധതികൾ എന്ന ഉറപ്പോടെയാണ് ഈ ‘ഗാരന്റി കാർഡുകൾ’ വീടുവീടാന്തരം വിതരണം ചെയ്തത്. 

ഗൃഹനാഥയ്ക്ക് പ്രതിമാസം 2000 രൂപ വീതം വിതരണം ചെയ്യുന്ന ഗൃഹലക്ഷ്മി പദ്ധതി, തൊഴിൽരഹിതരായ ബിരുദധാരികൾക്ക് മാസം 3000 രൂപയും ഡിപ്ലോമക്കാർക്ക് രണ്ടുവർഷത്തേക്ക് 1500 രൂപ വീതവും വിതരണം ചെയ്യുകയും ഇവർക്ക് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന യുവനിധി പദ്ധതി, ബിപിഎൽ കുടുംബങ്ങളിലെ അംഗങ്ങൾക്ക് പ്രതിമാസം 10 കിലോ അരി വീതം വിതരണം ചെയ്യുന്ന അന്നഭാഗ്യ പദ്ധതി, ഓരോ വീടിനും 200 യൂണിറ്റ് സൗജന്യ വൈദ്യുതി ഉറപ്പാക്കുന്ന ഗൃഹജ്യോതി പദ്ധതി, സംസ്ഥാനത്തെവിടെയും സ്ത്രീകൾക്ക് സൗജന്യമായി ബസ് യാത്ര നടത്താൻ കഴിയുന്ന സഖി പദ്ധതി എന്നിവയാണ് ഈ ഗാരന്റി കാർഡിൽ ഉൾപ്പെട്ടിരുന്നത്. സാധാരണക്കാരിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന കാര്യങ്ങളായതിനാൽ തന്നെ ഈ ‘ഗാരന്റി കാർഡി’ന് വൻ സ്വീകാര്യത ലഭിച്ചതും കോൺഗ്രസ് വിജയത്തിൽ നിർണായകമായി.

∙ ‘ബിജെപിക്കാർ കോൺഗ്രസിലേക്കോ?’

കോൺഗ്രസ് നേതാക്കൾ ബിജെപി പക്ഷത്തേക്ക് പോകുന്നത് പതിവു കാഴ്ചയാണെങ്കിൽ, കർണാടകയിൽ സംഭവിച്ച ‘റിവേഴ്സ് മൈഗ്രേഷൻ’ കനഗോലുവിന്റെയും സംഘത്തിന്റെയും ബിജെപി വിരുദ്ധ ക്യാംപെയിന് വലിയ ഗുണംചെയ്തു. ബിജെപിയുടെ മുതിർന്ന നേതാക്കളായ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ, ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി തുടങ്ങിയവർ കോൺഗ്രസ് പാളയത്തിലേക്ക് എത്തിയത് പ്രചാരണത്തിൽ മുഖ്യ ആയുധമായി. കോൺഗ്രസിന്റെ മികവിനേക്കാളേറെ, ബിജെപിയുടെ പിഴവുകളിലേക്ക് വിരൽച്ചൂണ്ടിയ കനഗോലുവിന്റെ പ്രചാരണതന്ത്രത്തിൽ ഇത്തരം കൊഴിഞ്ഞുവരവുകളും വലിയ ആയുധങ്ങളായി മാറി. ബിജെപിയോട് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തില്‍ ഇടഞ്ഞ ലിംഗായത്ത്, വൊക്കലിഗ, മുസ്‌ലിം സമുദായങ്ങൾക്കൊപ്പം ഹിന്ദുക്കളെയും കോൺഗ്രസിലേക്ക് അടുപ്പിച്ചു നിർത്താൻ ഈ ക്യാംപെയ്നുകൾ ഫലം ചെയ്തു. 

ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേരുന്നു (ഫയൽ ചിത്രം)

കനഗോലു ചൂട് കേരളത്തിലേക്കും

ഇതിനോടകം ലോക്സഭാ, വിവിധ നിയമസഭകൾ എന്നിങ്ങനെ 14 തിരഞ്ഞെടുപ്പുകളുടെ ഭാഗമായിട്ടുള്ള കനഗോലുവിന്റെ അടുത്ത പ്രവർത്തന മേഖലകളിലൊന്ന് കേരളമാണ്. അടുത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ദൗത്യങ്ങൾക്ക് ശേഷമാകും കനഗോലുവും സംഘവും കേരളത്തിലെത്തുക. കർണാടകയിലേതിനു സമാനമായി വിവിധ സർവേകളിലൂടെയും മറ്റും ഓരോ മണ്ഡലത്തിലെയും നിലവിലെ അവസ്ഥകൾ മനസ്സിലാക്കിയ ശേഷമാകും കേരളാ നിയമസഭയിലേക്കുള്ള സ്ഥാനാർഥി നിർണയത്തിന് ഉൾപ്പെടെയുള്ള നിർദേശങ്ങൾ നൽകുന്നത്.

സ്ഥാനാർഥികളായി നിശ്ചയിക്കപ്പെടുന്നവരുടെ സമൂഹമാധ്യമ ഇടപെടലുകൾ ശക്തിപ്പെടുത്താനുള്ള പദ്ധതികൾക്ക് പുറമേ ഓരോ മണ്ഡലത്തിന്റെയും സ്വഭാവത്തിന് അനുസൃതമായ പ്രചാരണ തന്ത്രങ്ങൾ ആവിഷ്ക്കരിക്കാനും കനഗോലു തന്നെയാകും നേതൃത്വം നൽകുക. കർണാടകയിൽ ഭരണത്തിലുണ്ടായിരുന്ന ബിജെപി സർക്കാരിനെതിരെ ജനവികാരം ഉണർത്തിവിടാൻ സഹായിച്ച ‘പേ സിഎം’ ക്യംപെയ്നിനും തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ മുഖം ഉയർത്തിക്കാട്ടാൻ വിജയകരമായി നടപ്പാക്കിയ ‘നമുക്ക് നാമേ’ ക്യംപെയ്നിനും സമാനമായി വിവിധ ഭാവത്തിലുള്ള തന്ത്രങ്ങള്‍ കേരളത്തിലും പ്രതീക്ഷിക്കാം. 

 

English Summary: Who Is Sunil Kanugolu, the political strategist of Congress in Karnataka? - Explained

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT