ഇനി ഒത്തുതീര്പ്പിനില്ല? അയവില്ലാതെ സമസ്ത– സിഐസി തർക്കം; ആശങ്കയിൽ ലീഗ്
സമസ്തയും സിഐസിയും തമ്മിലുള്ള പ്രശ്നങ്ങളും തർക്കങ്ങളും ഇപ്പോൾ തുടങ്ങിയതല്ല. സിഐസി ആരംഭിച്ച സമയത്തു തന്നെ ബിരുദം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം ആരംഭിച്ചിരുന്നു. സമസ്തയുടെ ആശയ–ആദർശങ്ങൾക്ക് അനുസരിച്ചേ പ്രവർത്തിക്കൂ, സമസ്തയുടെ അധ്യക്ഷൻ സിഐസിയുടെ ഉപദേശക സമിതി അംഗമായിരിക്കും തുടങ്ങിയവ സിഐസിയുടെ പ്രവർത്തനച്ചട്ടങ്ങളിൽ ഉൾപ്പെടുന്നു. വഫിയ്യ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥിനികൾ കോഴ്സ് പൂർത്തിയാക്കിയ ശേഷമേ വിവാഹം കഴിക്കാവൂ എന്ന നിബന്ധനയും ഇതിലുണ്ടായിരുന്നു. ഈ നിബന്ധന പാടില്ലെന്നും വിവാഹത്തിൽ ഇളവ് നൽകണമെന്നുമുള്ള സമസ്തയുടെ നിർദേശം സിഐസി തള്ളി. ഇതോടെ ഉപദേശക സമിതിയുടെ നിർദേശം സിഐസി തള്ളുകയാണെന്ന് ആരോപണം ഉയർന്നു. ഇതിനു പുറമേ ഹക്കീം ഫൈസി ആദൃശ്ശേരിക്ക് ആശയ വ്യതിയാനം സംഭവിച്ചെന്നും അദ്ദേഹത്തിന്റെ ആശയങ്ങളിൽ പുത്തൻ വാദങ്ങൾ കടന്നു വന്നെന്നും അത് സുന്നി ആശയങ്ങൾക്ക് വിരുദ്ധമാണെന്നും സമസ്ത ആരോപിച്ചു.
സമസ്തയും സിഐസിയും തമ്മിലുള്ള പ്രശ്നങ്ങളും തർക്കങ്ങളും ഇപ്പോൾ തുടങ്ങിയതല്ല. സിഐസി ആരംഭിച്ച സമയത്തു തന്നെ ബിരുദം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം ആരംഭിച്ചിരുന്നു. സമസ്തയുടെ ആശയ–ആദർശങ്ങൾക്ക് അനുസരിച്ചേ പ്രവർത്തിക്കൂ, സമസ്തയുടെ അധ്യക്ഷൻ സിഐസിയുടെ ഉപദേശക സമിതി അംഗമായിരിക്കും തുടങ്ങിയവ സിഐസിയുടെ പ്രവർത്തനച്ചട്ടങ്ങളിൽ ഉൾപ്പെടുന്നു. വഫിയ്യ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥിനികൾ കോഴ്സ് പൂർത്തിയാക്കിയ ശേഷമേ വിവാഹം കഴിക്കാവൂ എന്ന നിബന്ധനയും ഇതിലുണ്ടായിരുന്നു. ഈ നിബന്ധന പാടില്ലെന്നും വിവാഹത്തിൽ ഇളവ് നൽകണമെന്നുമുള്ള സമസ്തയുടെ നിർദേശം സിഐസി തള്ളി. ഇതോടെ ഉപദേശക സമിതിയുടെ നിർദേശം സിഐസി തള്ളുകയാണെന്ന് ആരോപണം ഉയർന്നു. ഇതിനു പുറമേ ഹക്കീം ഫൈസി ആദൃശ്ശേരിക്ക് ആശയ വ്യതിയാനം സംഭവിച്ചെന്നും അദ്ദേഹത്തിന്റെ ആശയങ്ങളിൽ പുത്തൻ വാദങ്ങൾ കടന്നു വന്നെന്നും അത് സുന്നി ആശയങ്ങൾക്ക് വിരുദ്ധമാണെന്നും സമസ്ത ആരോപിച്ചു.
സമസ്തയും സിഐസിയും തമ്മിലുള്ള പ്രശ്നങ്ങളും തർക്കങ്ങളും ഇപ്പോൾ തുടങ്ങിയതല്ല. സിഐസി ആരംഭിച്ച സമയത്തു തന്നെ ബിരുദം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം ആരംഭിച്ചിരുന്നു. സമസ്തയുടെ ആശയ–ആദർശങ്ങൾക്ക് അനുസരിച്ചേ പ്രവർത്തിക്കൂ, സമസ്തയുടെ അധ്യക്ഷൻ സിഐസിയുടെ ഉപദേശക സമിതി അംഗമായിരിക്കും തുടങ്ങിയവ സിഐസിയുടെ പ്രവർത്തനച്ചട്ടങ്ങളിൽ ഉൾപ്പെടുന്നു. വഫിയ്യ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥിനികൾ കോഴ്സ് പൂർത്തിയാക്കിയ ശേഷമേ വിവാഹം കഴിക്കാവൂ എന്ന നിബന്ധനയും ഇതിലുണ്ടായിരുന്നു. ഈ നിബന്ധന പാടില്ലെന്നും വിവാഹത്തിൽ ഇളവ് നൽകണമെന്നുമുള്ള സമസ്തയുടെ നിർദേശം സിഐസി തള്ളി. ഇതോടെ ഉപദേശക സമിതിയുടെ നിർദേശം സിഐസി തള്ളുകയാണെന്ന് ആരോപണം ഉയർന്നു. ഇതിനു പുറമേ ഹക്കീം ഫൈസി ആദൃശ്ശേരിക്ക് ആശയ വ്യതിയാനം സംഭവിച്ചെന്നും അദ്ദേഹത്തിന്റെ ആശയങ്ങളിൽ പുത്തൻ വാദങ്ങൾ കടന്നു വന്നെന്നും അത് സുന്നി ആശയങ്ങൾക്ക് വിരുദ്ധമാണെന്നും സമസ്ത ആരോപിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും കോ ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസും രണ്ടു വഴിയിലാണോ യാത്ര? മുസ്‌ലിം വിഭാഗത്തിലെ വലിയ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും (സമസ്ത ഇകെ വിഭാഗം) ഇസ്‌ലാമിക കോളജുകളുടെ കൂട്ടായ്മയായ സിഐസിയും (കോ ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ്) തമ്മിലുള്ള പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുകയാണ്. സിഐസിയിൽ നിന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസല്യാരും രാജി വച്ചു. ഇതോടെ സിഐസിയുമായി ഇനി ഒത്തുതീർപ്പിനില്ലെന്ന സന്ദേശമാണ് സമസ്ത നൽകുന്നത്. തർക്കം തുടരുന്നത് മുസ്‌ലിം ലീഗിനെയും പ്രതിസന്ധിയിലാക്കുന്നു. പാണക്കാട് തങ്ങളുടെ നിലപാട് സമസ്ത അംഗീകരിക്കുന്നില്ലെന്ന പ്രചാരണത്തിനും ഈ നിലപാട് ഇടയാക്കുമോ? പ്രശ്നപരിഹാരം വൈകുന്നത് ലീഗിന് രാഷ്ട്രീയമായി വെല്ലുവിളിയാകാം. പ്രശ്നം പാണക്കാട് കുടുംബത്തെയും മുസ്‌ലിം സമുദായത്തിലെ പ്രബല കക്ഷിയായ മുസ്‌ലിം ലീഗിനെയും എങ്ങനെ ബാധിക്കും? എന്താണ് സിഐസി വിവാദം? സമസ്തയുടെ നീരസത്തിനു കാരണമെന്താണ്? പരിശോധിക്കാം.
∙ വിദ്യാഭ്യാസ മേഖലയെ നയിച്ച് സിഐസി
വാഫി, വഫിയ്യ കോഴ്സുകൾ നടത്തുന്ന കോളജുകളെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംവിധാനമാണ് സിഐസി. മത വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും ഒരുമിച്ചുള്ള പഠന സംവിധാനമാണ് വാഫി, വഫിയ്യ കോഴ്സുകൾ. വാഫി എന്നാൽ ആൺകുട്ടികൾക്കുള്ള ബിരുദവും ബിരുദാനന്തര ബിരുദവുമടക്കമുള്ള 8 വർഷത്തെ കോഴ്സും വഫിയ്യ എന്നാൽ പെൺകുട്ടികൾക്ക് ബിരുദം ഉൾപ്പെടുന്ന 5 വർഷത്തെ കോഴ്സുമാണ്. സമസ്തയുടെ കീഴിലുള്ള വളാഞ്ചേരി മർകസിലാണ് മതഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് പുതിയ രീതി തുടങ്ങിയത്. പിന്നീടത് വാഫി, വഫിയ്യ കോഴ്സുകളായി മാറുകയായിരുന്നു.
വാഫി, വഫിയ്യ കോഴ്സുകൾ വലിയ ജനപിന്തുണ ആർജിക്കുകയും മറ്റ് ഒട്ടേറെ ക്യാംപസുകളിൽ കൂടി ആരംഭിക്കുകയും ചെയ്തു. ഈ സ്ഥാപനങ്ങളെയെല്ലാം ഉൾപ്പെടുത്തിയാണ് 2000ൽ സിഐസി രൂപീകരിക്കുന്നത്. ഇന്ന് പെൺകുട്ടികൾക്കു മാത്രമായുള്ള 36 ക്യാംപസുകളടക്കം 96 കോളജുകൾ സിഐസിക്കു കീഴിലുണ്ട്. പാങ്ങ് ആസ്ഥാനമായാണ് സിഐസി പ്രവർത്തിക്കുന്നത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റും സമസ്തയുടെ ബഹുജന സംഘടനയായ എസ്‌വൈഎസിന്റെ പ്രസിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തന്നെയാണ് സിഐസിയുടെയും പ്രസിഡന്റ്. ഹക്കീം ഫൈസി ആദൃശ്ശേരി ആയിരുന്നു ജനറൽ സെക്രട്ടറി.
∙ വിവാഹത്തിൽ ഇളവു വേണോ, സമസ്തയും സിഐസിയും ഇടയുന്നു
സമസ്തയും സിഐസിയും തമ്മിലുള്ള പ്രശ്നങ്ങളും തർക്കങ്ങളും ഇപ്പോൾ തുടങ്ങിയതല്ല. സിഐസി ആരംഭിച്ച സമയത്തു തന്നെ ബിരുദം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം ആരംഭിച്ചിരുന്നു. സമസ്തയുടെ ആശയ–ആദർശങ്ങൾക്ക് അനുസരിച്ചേ പ്രവർത്തിക്കൂ, സമസ്തയുടെ അധ്യക്ഷൻ സിഐസിയുടെ ഉപദേശക സമിതി അംഗമായിരിക്കും തുടങ്ങിയവ സിഐസിയുടെ പ്രവർത്തനച്ചട്ടങ്ങളിൽ ഉൾപ്പെടുന്നു. വഫിയ്യ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥിനികൾ കോഴ്സ് പൂർത്തിയാക്കിയ ശേഷമേ വിവാഹം കഴിക്കാവൂ എന്ന നിബന്ധനയും ഇതിലുണ്ടായിരുന്നു. ഈ നിബന്ധന പാടില്ലെന്നും വിവാഹത്തിൽ ഇളവ് നൽകണമെന്നുമുള്ള സമസ്തയുടെ നിർദേശം സിഐസി തള്ളി. ഇതോടെ ഉപദേശക സമിതിയുടെ നിർദേശം സിഐസി തള്ളുകയാണെന്ന് ആരോപണം ഉയർന്നു.
ഇതിനു പുറമേ ഹക്കീം ഫൈസി ആദൃശ്ശേരിക്ക് ആശയ വ്യതിയാനം സംഭവിച്ചെന്നും അദ്ദേഹത്തിന്റെ ആശയങ്ങളിൽ പുത്തൻവാദങ്ങൾ കടന്നു വന്നെന്നും അത് സുന്നി ആശയങ്ങൾക്ക് വിരുദ്ധമാണെന്നും സമസ്ത ആരോപിച്ചു. സിഐസി നൽകുന്ന സർട്ടിഫിക്കറ്റുകളിൽ സമസ്തയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് എന്നത് രേഖപ്പെടുത്തണമെന്ന നിർദേശം സിഐസി അംഗീകരിച്ചില്ലെന്നും ആരോപണമുയർന്നു. ജനറൽസെക്രട്ടറി സ്ഥാനത്തുനിന്നു ഹക്കീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കുന്നതിലാണ് ഈ സംഭവങ്ങളെത്തിയത്.
∙ ആശയവ്യതിയാനം, ഹക്കീം ഫൈസി പുറത്ത്
പ്രശ്നം രൂക്ഷമായതോടെ, സമസ്ത മലപ്പുറം ജില്ലാ മുശാവറാംഗമായിരുന്ന ഹക്കീം ഫൈസി ആദൃശ്ശേരിയെ കഴിഞ്ഞ നവംബറിൽ സമസ്ത പുറത്താക്കി. ആശയ വ്യതിയാനവും സമസ്ത നിർദേശിച്ച മാറ്റങ്ങൾ വാഫിയിലും സിഐസിയിലും കൊണ്ടുവരാത്തതുമായിരുന്നു കാരണം. എന്നാൽ എന്നും സമസ്തക്കാരനായി തന്നെ തുടരുമെന്നും തന്നോട് വിശദീകരണം ചോദിച്ചില്ലെന്നും ഹക്കീം ഫൈസി ആദൃശ്ശേരി മാധ്യമങ്ങളോട് വിശദീകരിച്ചു. സംഭവം വിവാദമായതോടെ സമൂഹ മാധ്യമങ്ങളിലും മറ്റും പിന്തുണയും അവകാശ വാദങ്ങളുമായി ഇരു വിഭാഗവും രംഗത്തെത്തി.
∙ തങ്ങൾക്കൊപ്പം വേദി പങ്കിട്ട് ഹക്കീം ഫൈസി, തർക്കം രൂക്ഷം
പ്രശ്നം ഗുരുതരമായതോടെ ഹക്കീം ഫൈസി ആദൃശ്ശേരി സിഐസി തലപ്പത്ത് ഇരിക്കുമ്പോൾ സിഐസിയുമായി സഹകരിക്കേണ്ടതില്ലെന്നും വേദി പങ്കിടരുതെന്നും സമസ്ത തീരുമാനിച്ചു. അതിന് ശേഷം കോഴിക്കോട് നാദാപുരത്ത് പാണക്കാട് സാദിഖലി തങ്ങൾ പങ്കെടുത്ത നടന്ന ചടങ്ങിൽ ഹക്കീം ഫൈസി ആദൃശ്ശേരിയുമുണ്ടായിരുന്നു. വേദി പങ്കിടരുതെന്ന നിർദേശം വന്നതിന് അടുത്ത ദിവസമായിരുന്നു ഇത്. ഇതോടെ പാണക്കാട് തങ്ങൾ സിഐസിക്കൊപ്പമാണെന്ന വാദം ഹക്കീം ഫൈസി അനുകൂലികൾ ഉയർത്തി. എന്നാൽ സംഭവത്തിൽ വിശദീകരണത്തിന് സാദിഖലി തങ്ങൾ തയാറായില്ല. തുടർന്ന് സാദിഖലി തങ്ങൾ ഹക്കീം ഫൈസി ആദൃശ്ശേരിയുമായി പാണക്കാട് വച്ച് കൂടിക്കാഴ്ച നടത്തുകയും സിഐസി സെക്രട്ടറി സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
∙ ഹക്കീം ഫൈസിക്ക് പിന്തുണ, വകുപ്പു മേധാവികളുടെ കൂട്ടരാജി
സമസ്തക്കെതിരെ രൂക്ഷ വിമർശനവുമായാണ് ഹക്കീം ഫൈസി ആദൃശ്ശേരി പാണക്കാട് സാദിഖലി തങ്ങൾക്ക് രാജിക്കത്ത് നൽകിയത്. തന്നെ പുറത്താക്കാൻ അധികാരമില്ലാത്തതിനാൽ പാണക്കാട് തങ്ങളെ സമ്മർദത്തിലാക്കി നേടിയെടുക്കുകയാണ്; സമസ്തയിലെ നേതാക്കൾ നടത്തുന്ന നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ചുവടു മാറ്റത്തിനും പാണക്കാട് കുടുംബത്തോടുള്ള അസൂയയ്ക്കും മാറ്റങ്ങൾ ഉൾകൊള്ളാനുള്ള വിമുഖതയ്ക്കും വ്യക്തി വിരോധത്തിനും പങ്കുണ്ട്; സമസ്ത ഉന്നയിച്ച നിർദേശങ്ങൾ മനഃസാക്ഷിക്കു വിരുദ്ധമായിട്ട് കൂടി അംഗീകരിച്ചിട്ടുണ്ട്; എന്നിട്ടും വേട്ട അവസാനിച്ചില്ല; വേദി പങ്കിടൽ ഈ പരിഷ്കൃത കാലത്തും കുറ്റമാകുന്നത് കണ്ടു തല താഴ്ത്തുന്നതായും ഹക്കീം ഫൈസി ആദൃശ്ശേരി കത്തിൽ തുറന്നടിച്ചു. തന്നെ സിഐസിയിൽ നിന്ന് മാറ്റാനുള്ള അധികാരം സിഐസി ജനറൽ ബോഡിക്കാണെന്നും അദ്ദേഹം പറഞ്ഞു.
ഹക്കീം ഫൈസിയുടെ രാജിക്ക് പിന്നാലെ വാഫി കോളജുകളിലെ വകുപ്പ് മേധാവികൾ ഉൾപ്പെടെ 118 പേരും സാദിഖലി തങ്ങൾക്ക് രാജി നൽകി. തുടർന്ന് പ്രശ്നം രമ്യതയിൽ പരിഹരിക്കുവാനും സിഐസിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും സമസ്ത നേതാക്കൾ പാണക്കാടെത്തി സാദിഖലി തങ്ങളെ കണ്ടതോടെ ഇരുവിഭാഗവും തമ്മിലുള്ള ഭിന്നത അവസാനിച്ചെന്നാണ് വിലയിരുത്തിയിരുന്നത്. ഇതിനിടെ സമസ്ത പ്രശ്നം വിശദീകരിക്കാൻ വിശദീകരണ യോഗവും വിളിച്ചിരുന്നു.
∙ പുതിയ വിദ്യാഭ്യാസ പദ്ധതിയുമായി സമസ്ത
ഇതിനിടെ ദേശീയ ലക്ഷ്യങ്ങളുമായി സമസ്ത പുതിയ വിദ്യാഭ്യാസ പദ്ധതിയായ ‘സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതിക്ക്’ തുടക്കം കുറിച്ചു. എസ്എൻഇസി (സമസ്ത നാഷനൽ എഡ്യൂക്കേഷൻ കൗൺസിൽ) എന്ന ബോഡിയുടെ നിയന്ത്രണത്തിലുള്ള പദ്ധതിയുടെ ചെയർമാൻ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും കൺവീനർ പി.പി. ഉമ്മർ മുസല്യാർ കൊയ്യാടും ട്രഷറർ പാണക്കാട് സാദിഖലി തങ്ങളുമാണ്. സമസ്തയുടെ പ്രധാന നേതാക്കളും അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി ശിഹാബ് തങ്ങളും എസ്എൻഇസി കമ്മിറ്റിയിൽ അംഗങ്ങളാണ്. വാഫി, വഫിയ്യ കോഴ്സുകൾക്ക് സമാനമായി ശരീഅഃ, ഷീ, ലൈഫ് എന്നീ 3 കോഴ്സുകളാണ് എസ്എൻഇസി അവതരിപ്പിച്ചത്. സിഐസിക്ക് കീഴിലുള്ള ചില കോളജുകൾ എസ്എൻഇസിയിലേക്ക് മാറിയിരുന്നു.
∙ പുതിയ സെക്രട്ടറിക്കെതിരെ നേതാക്കളുടെ രാജി
സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള ഹക്കീം ഫൈസി ആദൃശ്ശേരിയുടെ രാജി സ്വീകരിച്ച് പാണക്കാട് സാദിഖലി തങ്ങൾ പുതിയ സെക്രട്ടറിയായി ഹബീബുല്ല ഫൈസിയെ നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. സമസ്തയുടെ ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസല്യാരുടെ മരുമകൻ കൂടിയാണ് പുതിയ സെക്രട്ടറിയായ ഹബീബുല്ല ഫൈസി. ഹക്കീം ഫൈസിയെ മാറ്റി നിർത്തണമെന്ന ആവശ്യം നടപ്പിലായതോടെ പ്രശ്നത്തിന് അവസാനമാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ സമസ്ത നേതാക്കൾ സിഐസിയിൽ നിന്നു രാജി വയ്ക്കുകയാണ് ഉണ്ടായത്. ഉപദേശക സമിതിയിൽ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങളും പരീക്ഷ കൺട്രോളർ സ്ഥാനത്ത് നിന്ന് ആലിക്കുട്ടി മുസല്യാരുമാണ് രാജി വച്ചത്. സമസ്ത നൽകിയ മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്നതും സെക്രട്ടറിയെ തീരുമാനിക്കുന്നതിൽ പങ്കാളിയാക്കിയില്ലെന്നതും പുതിയ സെക്രട്ടറിയോടുള്ള അനിഷ്ടവുമാണ് സമസ്തയുടെ പിണക്കത്തിന് കാരണമെന്നാണ് സൂചന.
∙ സമസ്തയിൽ തർക്കം, ലീഗിൽ പ്രതിസന്ധി
മുസ്‌ലിം ലീഗിന്റെ കൂടെ നിൽക്കുന്ന ഏറ്റവും വലിയ വിഭാഗമാണ് സമസ്ത ഇകെ വിഭാഗം. സിഐസിയും പാണക്കാട് കുടുംബത്തിനോട് പിന്തുണ പ്രഖ്യാപിച്ചവരാണ്. സമസ്തയിലെ ഏത് പ്രതിസന്ധിയും ലീഗിനെ കൂടി വിഷമ വൃത്തത്തിലാക്കും. സമസ്തയും ലീഗും തമ്മിലുള്ള ബന്ധത്തിലുള്ള വിയോജിപ്പാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് വാദിക്കുന്നവരുണ്ട്. പാണക്കാട് തങ്ങളുടെ തീരുമാനത്തിനപ്പുറത്തേക്ക് സമസ്ത നീങ്ങിയത് ലീഗിനെ ഞെട്ടിച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. എന്നിരുന്നാലും ചർച്ച ചെയ്ത് പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാനാകും ലീഗ് നേതാക്കളുടെ ശ്രമം.
മുൻപ് പ്രശ്നം രൂക്ഷമായപ്പോൾ ഹക്കീം ഫൈസി, പാണക്കാട് സാദിഖലി തങ്ങളുമായി ചർച്ച നടത്താൻ മുൻകൈ എടുത്തത് ലീഗിന്റെ നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും ആബിദ് ഹുസൈൻ തങ്ങളുമായിരുന്നു. സമസ്തയുടെ ജനറൽ സെക്രട്ടറിയായ ആലിക്കുട്ടി മുസല്യാരുടെ മരുമകൻ കൂടിയായ ഹബീബുള്ള ഫൈസിയെ സിഐസി സെക്രട്ടറിയാക്കിയതോടെ പ്രശ്നം അവസാനിക്കുമെന്നായിരുന്നു ലീഗ് നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. ലീഗ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ഹൈദരലി തങ്ങളുടെ മകൻ മുഈനലി തങ്ങളെ മുൻനിർത്തി സമസ്ത നടത്തുന്ന നീക്കവും ശ്രദ്ധയോടെയാണ് ലീഗ് വീക്ഷിക്കുന്നത്.
∙ ആരെ സ്വീകരിക്കും, ആരെ കൈവിടും
ഒരേ സമയം ലീഗിലും സമസ്തയിലും പ്രവർത്തിക്കുന്നവരാണ് ഇരു സംഘടനയിലെയും ഭൂരിഭാഗം പ്രവർത്തകർ. ഇവരെ സംബന്ധിച്ചിടത്തോളം വേദനയുണ്ടാക്കുന്ന സംഭവവികാസങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവിഭാഗവും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. സമുദായത്തിന്റെ നേതൃത്വമായി കണക്കാക്കപ്പെടുന്ന പാണക്കാട് കുടുംബത്തെ അവഗണിക്കാൻ സമസ്തക്കോ, ലീഗിന്റെ ഏറ്റവും വലിയ ശക്തിയായ സമസ്തയെ അവഗണിക്കുവാൻ ലീഗിനോ കഴിയാത്തതിനാൽ രണ്ട് കൂട്ടരും പരസ്പരം ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കുമെന്നാണ് അണികൾ വിശ്വസിക്കുന്നത്.
English Summary: As Controversies Continues Between Samastha and the CIC, How the Muslim League will Address it?