മോദി പാർലമെന്റിൽ എഴുതുന്ന ‘ചരിത്ര’വും ബിജെപി കരുതിവയ്ക്കുന്ന ‘രാഷ്ട്രീയ’വും
അലഹബാദ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന, ഇന്ത്യൻ സ്വാതന്ത്ര്യ പിറവിയിൽ താരതമ്യേന അപ്രധാനമായി പരിഗണിക്കപ്പെട്ട സ്വർണ ചെങ്കോലിനെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു സ്ഥാപിച്ചു മുഖ്യ ചർച്ചയാക്കി മാറ്റാനുള്ള രാഷ്ട്രീയ ആസൂത്രണം ബിജെപി നടത്തി. ചെങ്കോലിന്റെ കഥ മാധ്യമസമ്മേളനം നടത്തി പറയാൻ ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തെത്തിയതും ഇതിന്റെ തുടർച്ച തന്നെ. പിന്നാലെ, ‘അത്രമേൽ പ്രധാനപ്പെട്ട ചെങ്കോലിനെ അലഹബാദിലെ മ്യൂസിയത്തിൽ നെഹ്റു ഉപയോഗിച്ചിരുന്ന വെറും വോക്കിങ് സ്റ്റിക്ക് ആയി ഇരുട്ടറയിൽ സൂക്ഷിച്ചു’ എന്ന ആരോപണം ഉയർത്താനും ബിജെപി നേതാക്കൾ മൽസരിച്ചു.
അലഹബാദ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന, ഇന്ത്യൻ സ്വാതന്ത്ര്യ പിറവിയിൽ താരതമ്യേന അപ്രധാനമായി പരിഗണിക്കപ്പെട്ട സ്വർണ ചെങ്കോലിനെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു സ്ഥാപിച്ചു മുഖ്യ ചർച്ചയാക്കി മാറ്റാനുള്ള രാഷ്ട്രീയ ആസൂത്രണം ബിജെപി നടത്തി. ചെങ്കോലിന്റെ കഥ മാധ്യമസമ്മേളനം നടത്തി പറയാൻ ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തെത്തിയതും ഇതിന്റെ തുടർച്ച തന്നെ. പിന്നാലെ, ‘അത്രമേൽ പ്രധാനപ്പെട്ട ചെങ്കോലിനെ അലഹബാദിലെ മ്യൂസിയത്തിൽ നെഹ്റു ഉപയോഗിച്ചിരുന്ന വെറും വോക്കിങ് സ്റ്റിക്ക് ആയി ഇരുട്ടറയിൽ സൂക്ഷിച്ചു’ എന്ന ആരോപണം ഉയർത്താനും ബിജെപി നേതാക്കൾ മൽസരിച്ചു.
അലഹബാദ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന, ഇന്ത്യൻ സ്വാതന്ത്ര്യ പിറവിയിൽ താരതമ്യേന അപ്രധാനമായി പരിഗണിക്കപ്പെട്ട സ്വർണ ചെങ്കോലിനെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു സ്ഥാപിച്ചു മുഖ്യ ചർച്ചയാക്കി മാറ്റാനുള്ള രാഷ്ട്രീയ ആസൂത്രണം ബിജെപി നടത്തി. ചെങ്കോലിന്റെ കഥ മാധ്യമസമ്മേളനം നടത്തി പറയാൻ ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തെത്തിയതും ഇതിന്റെ തുടർച്ച തന്നെ. പിന്നാലെ, ‘അത്രമേൽ പ്രധാനപ്പെട്ട ചെങ്കോലിനെ അലഹബാദിലെ മ്യൂസിയത്തിൽ നെഹ്റു ഉപയോഗിച്ചിരുന്ന വെറും വോക്കിങ് സ്റ്റിക്ക് ആയി ഇരുട്ടറയിൽ സൂക്ഷിച്ചു’ എന്ന ആരോപണം ഉയർത്താനും ബിജെപി നേതാക്കൾ മൽസരിച്ചു.
മേയ് 28, ഇന്ത്യൻ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ, ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ സുവർണ മുഹൂർത്തങ്ങളിൽ ഒന്നാകും അത്. എന്നാൽ, അടുത്ത വർഷം ഇതേ ദിവസങ്ങളിൽ ഇന്ത്യൻ ജനാധിപത്യത്തിൽ എന്താകും സംഭവിക്കുക? ഒരു വർഷമെന്നതിൽ രാഷ്ട്രീയകാറ്റ് മാറിമറിയാനുള്ള സമയം ആവോളമുണ്ട്; മാറാതിരിക്കാനും. അത് എന്തു തന്നെയായാലും പാർലമെന്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിലൂടെ അതിന്റെ രാഷ്ട്രീയ നേട്ടം സ്വന്തമാക്കാൻ നരേന്ദ്ര മോദി സർക്കാർ ആവുന്നതും ശ്രമിക്കും. ഒപ്പം, 2024നു ശേഷം വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിലേക്കുള്ള ദിശാസൂചന കൂടി ഈ പുതിയ മന്ദിരം നൽകുന്നുണ്ട്. അതേക്കുറിച്ചാണിത്:
∙ എന്തുകൊണ്ട് 888?
ഞെങ്ങിയും ഞെരുങ്ങിയും മൂന്നും നാലും പേർ വരെ ഒരു ബെഞ്ചിലിരിക്കുന്ന പഴയ കാഴ്ചയിൽ നിന്നു വിശാലമായ ഇടത്തിലേക്കാണ് പുതിയ പാർലമെന്റ് മന്ദിരം വാതിൽ തുറക്കുന്നത്. ലോക്സഭയിൽ മാത്രം ആകെ സീറ്റുകൾ 888. ആവശ്യമെങ്കിൽ ഇനിയും കൂട്ടാനാകും വിധം വിസ്തൃതിയുമുണ്ട്. എവിടെ നിന്നാണ് ഈ 888 സീറ്റുകൾ എന്ന കണക്ക് സർക്കാരിനു ലഭിച്ചത്? വലിയ ആലോചനയുടെയൊന്നും ആവശ്യം ഇതിനില്ല. ഉത്തരം ലളിതമാണ്, രാജ്യത്ത് 2019-ലെ വോട്ടർ പട്ടിക കണക്കനുസരിച്ച് ഏതാണ്ട് 88 കോടി വോട്ടർമാരുണ്ട്. ഒരോ പത്തു ലക്ഷം വോട്ടർമാർക്കും 1 എംപിയെന്ന തിരഞ്ഞെടുപ്പു കമ്മിന്റെ കണക്കുപ്രകാരം, ആകെ 888 എംപിമാർ. നിലവിൽ 543 ലോക്സഭാ സീറ്റുകളാണുള്ളതെങ്കിലും ജനസംഖ്യാനുപാതികമായി നോക്കിയാൽ ഭാവിയിൽ ഇത് 888 സീറ്റായി കൂടായ്കയില്ല. ഈ കണക്കാണ് തൽക്കാലം 888 സീറ്റുകളൊരുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
∙ എന്നുയരും സീറ്റെണ്ണം?
പുതിയ പാർലമെന്റ് മന്ദിരത്തിലെ വിശാലമായ സൗകര്യങ്ങളിൽ നിന്ന് ഒന്നുറപ്പിക്കാം. ഇന്ത്യയിൽ ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയം ഇനിയും വൈകില്ല. 2 കാരണങ്ങളാണ് പ്രധാനമായും ഇതിനുള്ളത്. ഒന്ന്, മണ്ഡല പുനർനിർണയം ഒടുവിൽ നടന്നിട്ട് 5 പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. മറ്റൊന്ന് ജനസംഖ്യാവലുപ്പത്തിൽ ലോകത്തിൽ ഒന്നാമതെത്തിയ ഇന്ത്യ ഇതുവരെ ഇതിനാനുപാതികമായി ജനപ്രതിനിധ്യം ലോക്സഭയിലേക്ക് വർധിപ്പിച്ചിട്ടില്ല. ലോക്സഭ സീറ്റുകൾ 523-ൽ നിന്ന് നിലവിലെ 545ലേക്ക് (2020-ൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്കുള്ള നോമിനേഷൻ നിർത്തലാക്കിയതിനാൽ നിലവിൽ 543) ഉയർത്തിയതു 1973ലെ 31-ാം ഭരണഘടന ഭേദഗതിയിലൂടെയാണ്. 1971ലെ സെൻസസിനെ അടിസ്ഥാനമാക്കിയായിരുന്നു അത്. അടുത്ത 25 വർഷത്തേക്കു സീറ്റെണ്ണം വർധിപ്പിക്കേണ്ടതില്ലെന്ന തീരുമാനവും 1976–ൽ പാർലമെന്റ് കൈക്കൊണ്ടു.
2001-ൽ അടുത്ത 25 വർഷത്തേക്കു കൂടി ഇതു നീട്ടി. ഈ സമയപരിധി 2026-ന് അവസാനിക്കാനിരിക്കെയാണ് ഇന്ത്യൻ ജനാധിപത്യം പുതിയ സൗകര്യങ്ങളിലേക്കു കടക്കുന്നത്. ഇതിൽ നിന്ന് നിന്ന് ഒന്നു വ്യക്തം, മണ്ഡല പുനർനിർണയത്തിനുള്ള കമ്മിഷൻ രൂപീകരണവും തുടർ നടപടികളും വൈകാതെ വരും. ആകെയുള്ള തടസ്സം ലഭ്യമായ ജനസംഖ്യ സെൻസസ് 2011ലേത് ആണ് എന്നതിലാണ്. 2021–ൽ കോവിഡ് മൂലം സെൻസസ് മുടങ്ങിയിരുന്നു. പുതിയ കണക്കിനായി 2031 വരെ കാക്കുമോയെന്നതാണ് ചോദ്യം. 2026-ൽ പുതിയ ലോക്സഭ മണ്ഡല പുനർനിർണയം വന്നാൽ 2029 മുതൽ തുടർന്നങ്ങോട്ടുള്ള അനേകം തിരഞ്ഞെടുപ്പുകൾ ഇതുപ്രകാരമാകും.
∙ കേരളത്തിനെത്ര, യുപിക്കെത്ര ?
മണ്ഡല പുനർനിർണയത്തിനുള്ള പഴയ രീതി തന്നെയാണ് തുടരുകയെങ്കിൽ സീറ്റുകളുടെ ആകെയെണ്ണം 800 കവിയും. ജനസംഖ്യാനുപാതികമാണ് ഈ മണ്ഡല പുനർനിർണയ രീതി. അങ്ങനെ വരുമ്പോൾ കേരളത്തിലെ ഇപ്പോഴത്തെ 20 സീറ്റെന്ന സ്ഥിതിയിൽ കാര്യമായ മാറ്റത്തിനു സാധ്യതയില്ല. ജനസംഖ്യ നിയന്ത്രണ നടപടികൾ കേരളം ഫലപ്രദമായി നടപ്പാക്കിയെന്നതാണ് ഇതിനുള്ള പ്രധാന കാരണം. അതേസമയം ജനസംഖ്യയിൽ കാര്യമായ വർധനയുണ്ടായ ഉത്തർപ്രദേശിലെ സ്ഥിതി മറ്റൊന്നാകും. നിലവിലെ 80 സീറ്റെന്നത് 143 സീറ്റായി വർധിക്കാം. മഹാരാഷ്ട്രയും (48 സീറ്റ് 84 ആകാം) ബംഗാളുമായിരിക്കും(42, 72 ആകാം) സീറ്റെണ്ണത്തിൽ മുന്നിലെത്തുന്ന മറ്റു സംസ്ഥാനങ്ങൾ. മറ്റു പ്രധാന സംസ്ഥാനങ്ങളിൽ വരാവുന്ന മാറ്റം ഇങ്ങനെയാണ്: രാജസ്ഥാൻ(25^48), മധ്യപ്രദേശ്(29^51), കർണാടക(28^49), തമിഴ്നാട്(39^58), ഗുജറാത്ത്(26^44), തെലങ്കാന(17^28).
ആകെ ജനസംഖ്യ 60 ലക്ഷത്തിൽ കുറവായ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ജനസംഖ്യാനുപാതിക സീറ്റ് നിർണയത്തിൽ ഇളവുണ്ട്. കുറഞ്ഞത് ഒരു സീറ്റ് എല്ലായിടത്തു നിന്നുമുണ്ടാകണം. ഉദാഹരണത്തിനു ലക്ഷദ്വീപ്. 2011–ലെ കണക്കുപ്രകാരം 64,000 പേർ മാത്രമുള്ള ലക്ഷദ്വീപിനും ഒരു എംപിയെ ലോക്സഭയിലേക്ക് അയയ്ക്കാം. ഫലത്തിൽ, പുതിയ മണ്ഡല പുനർനിർണയത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മാറ്റമുണ്ടാകാനുള്ള സാധ്യത വിരളം.
∙ ‘ഹിന്ദിയിൽ’ ചിരിച്ച് ബിജെപി
എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായ പ്രാതിനിധ്യം ഉറപ്പുവരുത്തുക കൂടിയാണ് ഈ ജനസംഖ്യാനുപാതിക മണ്ഡല നിർണയത്തിന്റെ ലക്ഷ്യം. എന്നാൽ, കുടുംബാസൂത്രണ പദ്ധതികൾ ഫലപ്രദമാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു നിലവിലെ പ്രാതിനിധ്യം കുറയുകയും ക്രമാതീത വർധന രേഖപ്പെടുത്തിയ യുപി പോലുള്ള സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം ഉയരുകയും ചെയ്യുന്നത് അനീതിയാണെന്ന ആശങ്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മുന്നോട്ടുവയ്ക്കുന്നു. മേഖലാടിസ്ഥാനത്തിലെ പ്രാതിനിധ്യത്തിൽ ഇതു വ്യക്തമാകും. ദക്ഷിണേന്ത്യയ്ക്ക് നിലവിലെ പ്രാതിനിധ്യത്തിൽ -1.9 സീറ്റുകൾ കുറയുമ്പോൾ, കിഴക്കൻ ഇന്ത്യയിലും പടിഞ്ഞാറൻ ഇന്ത്യയിലും പ്രാതിനിധ്യം 0.5 വീതം വർധിക്കും. മധ്യ ഇന്ത്യയിൽ 0.4 ശതമാനം പ്രാതിനിധ്യമാകും വർധിക്കുക.
ഈ വർധന ബിജെപിയുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്നതാണെന്നൊരു വാദമുണ്ട്. വിശേഷിച്ചും സീറ്റെണ്ണത്തിലെ വലിയ വർധന കാണിക്കുന്നത് ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലാണെന്നതിനാൽ. ഇക്കാര്യം കൂടുതൽ എളുപ്പത്തിൽ വ്യക്തമാകാൻ, ഇപ്പോഴത്തെ സഭയിലെ പ്രാതിനിധ്യം കൂടി വച്ചു 888 സീറ്റുകളിൽ വരാവുന്ന കക്ഷി നില പരിശോധിച്ചാൽ മതിയാകും. അതിങ്ങനെ: ബിജെപി 515, കോൺഗ്രസ് 75, മറ്റുകക്ഷികൾ- 296.
ശതമാന കണക്കിൽ പറഞ്ഞാൽ, ഇപ്പോഴത്തെ ലോക്സഭയിൽ 42% സീറ്റുകൾ ‘ഹിന്ദി ബെൽറ്റ്’ എന്നറിയപ്പെടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ്. 24% ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലു 35 % മറ്റു സംസ്ഥാനങ്ങളിലുമാണ്. നിലവിലെ രീതിയിൽ പുനർനിർണയം നടന്നാൽ ഹിന്ദി ബെൽറ്റിലെ സീറ്റുകളുടെ എണ്ണം 48% ദക്ഷിണേന്ത്യയിലേത് 19% മറ്റിടങ്ങളിലേത് 32 % എന്നിങ്ങനെ മാറും. 2019–ലെ തിരഞ്ഞെടുപ്പിൽ ഹിന്ദി ബെൽറ്റിലെ 225 സീറ്റുകളിൽ 179 സീറ്റുകളും (ഏതാണ്ട് 80%) ബിജെപിയാണ് വിജയിച്ചതെന്നു കൂടി അറിയുമ്പോഴേ ഈ കണക്കുകൾ ഇന്ത്യയുടെ രാഷ്ട്രീയഭാവിയിൽ വരുത്തുന്ന മാറ്റം പ്രകടമാകു. ആ രാഷ്ട്രീയ ഭാവി തെളിച്ചെഴുതുന്നതിനൊപ്പം ചില കാര്യങ്ങൾ കൂടി പുതിയ പാർലമെന്റ് മന്ദിരത്തിലൂടെ ബിജെപി കണക്കു കൂട്ടുന്നു. അതിലൊന്ന് ‘ചരിത്രമെഴുത്താണ്’.
∙ പുതിയ ചരിത്രമെഴുത്ത്
നാമറിഞ്ഞതല്ല ചരിത്രമെന്നും യഥാർഥചരിത്രം ഇനി പറയുന്നതാണെന്നും 2014-ൽ അധികാരമേറ്റ നാൾ മുതൽ നരേന്ദ്ര മോദി സർക്കാരിൽ നിന്ന് ആവർത്തിച്ചു കേൾക്കുന്നു. ബ്രിട്ടിഷുകാർ അവശേഷിപ്പിച്ച കൊളോണിയൽ തൊങ്ങലുകൾ മാറ്റിയെഴുതുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു പറയുമ്പോഴും രാഷ്ട്രീയമായി സ്വതന്ത്രാനന്തര ഭാരതത്തെ നയിച്ച കോൺഗ്രസ് സർക്കാരുകളെ കൂടി ബിജെപി ഉന്നമിടുന്നു. ഏറ്റവുമൊടുവിലായി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ ചെങ്കോൽ സ്ഥാപനം നടത്തുന്നതിലൂടെ മോദി മുന്നോട്ടുവയ്ക്കുന്നതും ഇതു തന്നെ.
അലഹബാദ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന, ഇന്ത്യൻ സ്വാതന്ത്ര്യ പിറവിയിൽ താരതമ്യേന അപ്രധാനമായി പരിഗണിക്കപ്പെട്ട സ്വർണ ചെങ്കോലിനെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു സ്ഥാപിച്ചു മുഖ്യ ചർച്ചയാക്കി മാറ്റാനുള്ള രാഷ്ട്രീയ ആസൂത്രണം ബിജെപി നടത്തി. ചെങ്കോലിന്റെ കഥ മാധ്യമസമ്മേളനം നടത്തി പറയാൻ ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തെത്തിയതും ഇതിന്റെ തുടർച്ച തന്നെ. പിന്നാലെ, ‘അത്രമേൽ പ്രധാനപ്പെട്ട ചെങ്കോലിനെ അലഹബാദിലെ മ്യൂസിയത്തിൽ നെഹ്റു ഉപയോഗിച്ചിരുന്ന വെറും വോക്കിങ് സ്റ്റിക്ക് ആയി ഇരുട്ടറയിൽ സൂക്ഷിച്ചു’ എന്ന ആരോപണം ഉയർത്താനും ബിജെപി നേതാക്കൾ മൽസരിച്ചു.
1947 ഓഗസ്റ്റ് 14ന്റെ കഥ അമിത് ഷാ വിവരിക്കുമ്പോൾ പക്ഷേ, ജവഹർ ലാൽ നെഹ്റുവിന്റെ സാന്നിധ്യം അവഗണിക്കാനായില്ല. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് ഉണർന്ന ആ രാത്രിയിൽ സർവവും നെഹ്റുവിനെ ചുറ്റിയായിരുന്നു വലംവച്ചതെന്നു വ്യക്തമാക്കുന്നതായിരുന്നു ചെങ്കോലിനെക്കുറിച്ചു വിശദീകരിക്കാൻ തയാറാക്കിയ വിഡിയോയും. എന്നാൽ, നെഹ്റു ആവശ്യപ്പെട്ടതനുസരിച്ചു സി. രാജഗോപാലാചാരിയാണ് ചെങ്കോൽ കൈമാറ്റമെന്ന ആശയം രൂപീകരിച്ചതെന്നു അമിത് ഷാ ചൂണ്ടിക്കാട്ടുന്നു. ഇതുപ്രകാരമാണ്, തഞ്ചാവൂരിൽ നിന്നെത്തിയ ക്ഷേത്ര പൂജാരിമാർ ചെങ്കോൽ കൈമാറി യഥാർഥ അധികാര കൈമാറ്റം നടത്തിയതെന്നും മോദി സർക്കാർ വാദിക്കുന്നു.
മതേതര മുഖം സദാ സൂക്ഷിക്കുന്ന നെഹ്റു ക്ഷേത്ര പുരോഹിതന്മാരിൽ നിന്നാണ് രാജ്യത്തിന്റെ അധികാരം സ്വീകരിച്ചതെന്ന വ്യാഖ്യാനവും പരോക്ഷമായി ഇതിലൂടെ ബിജെപി നൽകി. ശൃംഗേരി ശാരദാ പീഠത്തിലെ ശ്രേഷ്ഠ പുരോഹിതരെ എത്തിച്ചു നടത്തിയ ഭൂമിപൂജ മുതൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിനു നടത്തുന്ന ഹോമം വരെ ഹിന്ദു പുരോഹിതരുടെ കാർമികതത്വത്തിലാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ വിശേഷിച്ചും കോൺഗ്രസിന്റെ കൂടി എതിർസ്വരം ഉറപ്പിക്കാനാണ് നെഹ്റുവിനെ മുന്നിൽ നിർത്തുന്നതെന്ന വ്യാഖ്യാനം ചിലരിൽ നിന്നെങ്കിലും ഉണ്ട്.
എന്നാൽ, പഴയ രേഖകൾ പരിശോധിച്ചും അന്നു ജീവിച്ചിരുന്നവരുമായി ആശയവിനിമയം നടത്തിയും ലാറി കോളിൻസും ഡോമിനിക് ലാപ്പിയറും തയാറാക്കിയ സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന പുസ്തകം ഈ ചെങ്കോൽ ചടങ്ങിന് തികച്ചും അനൗദ്യോഗിക ഛായയാണു നൽകുന്നത്. 1947 ഓഗസ്റ്റ് 14ന് അത്താഴത്തിനിരിക്കും മുമ്പ് തന്നെ ആശീർവദിക്കാൻ തമിഴ്നാട്ടിൽ നിന്നെത്തിയ പൂജാരിമാരുടെ ആഗ്രഹത്തിനു നെഹ്റു വഴങ്ങിയെന്നാണ് പുസ്കത്തതിലുള്ളത്. ചടങ്ങിൽ, ഡോ. രാജേന്ദ്ര പ്രസാദിന്റെയും മൗണ്ട്ബാറ്റന്റെയും പങ്കും മോദി സർക്കാർ പഴയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി സമർഥിക്കുന്നുണ്ടെങ്കിലും ഈ ചടങ്ങ് നിയമനിർമാണ സഭരേഖകളിലുമില്ല. എല്ലാത്തിനും പ്രധാനമായി അന്നത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാക്കൾ അധികാര കൈമാറ്റമെന്ന കൊളോണിയൽ സങ്കൽപമായല്ല, മറിച്ച് ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യ ലബ്ധി എന്ന മട്ടിലാണ് 1947 ഓഗസ്റ്റ് 15നെ കണ്ടത്.
സ്വതന്ത്ര്യ ഭാരത്തെ നെഹ്റുവിലേക്കു കയ്യേൽപ്പിച്ചതു പോലൊരു ചടങ്ങുകൂടി, ചെങ്കിൽ ചരിത്രം പറഞ്ഞ് ബിജെപി പുതിയ പാർലമെന്റ് മന്ദിരത്തിൽ നടത്തുന്നുണ്ട്. ഇതിനായി തഞ്ചാവൂരിൽ നിന്ന് പുരോഹിതർ ഡൽഹിയിലെത്തി. അന്നു നെഹ്റുവിനു നൽകിയ ചെങ്കോൽ പുരോഹിതർ പുതിയ പാർലമെന്റ് മന്ദിരത്തിൽ വച്ചു മോദിക്കു കൈമാറും. ഇതിലും വ്യക്തമായ കണക്കുകൂട്ടലുകൾ ബിജെപി നടത്തുന്നു.
∙ വമ്പൻ നിരയിൽ പാർലമെന്റും
അടിസ്ഥാന സൗകര്യ വികസനം എന്നതിനെക്കാൾ, നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാട് വമ്പൻ പദ്ധതികൾക്കോ വലിയ പ്രത്യാഘാതം (ഇംപാക്ട്) സൃഷ്ടിക്കുന്നവയ്ക്കു പിന്നാലെയാണെന്ന് സസൂക്ഷ്മ നിരീക്ഷണത്തിൽ വ്യക്തമാകും. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ മുതൽ തുടങ്ങുന്നു ഈ ശ്രേണി. നോട്ടുനിരോധനവും ജിഎസ്ടി നടപ്പാക്കലും വിപരീത ഫലം സൃഷ്ടിച്ചുവെന്ന് ആരോപണം ഉയർന്നപ്പോഴും വമ്പൻ സാമ്പത്തിക പരിഷ്കരണമെന്ന നിലയിലാണ് മോദി സർക്കാർ പ്രതിരോധിച്ചത്. സാധാരണക്കാരുടെ മനസ്സിലേക്ക് ‘വമ്പൻ’ എന്ന പ്രതിഛായ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇതിനെ കാണുന്നവരുണ്ട്. സമാനശ്രേണിയിൽ വരുന്നതാണ് സെൻട്രൽ വിസ്റ്റ പ്രോജക്ടും.
യുപിഎ കാലത്തു തന്നെ പുതിയ പാർലമെന്റ് മന്ദിരത്തിനായി ആലോചന ഉണ്ടായിരുന്നെങ്കിലും ബിജെപി സർക്കാർ ഇക്കാര്യം മുഖ്യ അജൻഡയായെടുത്തു. സെൻട്രൽ വിസ്റ്റയുടെ ഭാഗമായി ഇന്ദിര ഗാന്ധി സെൻട്രൽ ഫോർ ദി ആർട്സും ശാസ്ത്രിഭവനും കൃഷിഭവനും ജവഹർലാൽ നെഹ്റു ഭവനും നിർമാൺ ഭവനുമെല്ലാം പൊളിച്ചുനീക്കി പുതിയ മന്ദിരങ്ങൾ പണിയുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. ഈ മുഖഛായ പരിഷ്കരണത്തിലെ മുഖ്യ ഇനമാണ് പാർലമെന്റ് മന്ദിരം. പഴയ മന്ദിരം പൊളിച്ചുനീക്കാതെ, പുതിയതു സൃഷ്ടിക്കുകയാണു സർക്കാർ ചെയ്തത്.
∙ പ്രതിഷേധ മൂർച്ച തടുക്കും
വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ തടസ്സപ്പെടുന്നുവെന്ന പരിഭവം തീർക്കാനുള്ള വഴി കൂടി ഉറപ്പാക്കിയാണ് ബിജെപി സർക്കാർ പുതിയ ലോക്സഭ, രാജ്യസഭ ചേംബറുകൾ നിർമിച്ചിരിക്കുന്നത്. നടുത്തളത്തിലേക്ക് ഇറങ്ങി പ്രതിഷേധിക്കുമ്പോൾ സ്പീക്കറുടെ ചേംബർ മറയ്ക്കുംവിധം പ്ലാക്കാർഡുകൾ ഉയർത്തുക, കടലാസുകൾ വലിച്ചെറിയുക തുടങ്ങിയവ പഴയ മന്ദിരത്തിൽ പതിവായിരുന്നു. മറ്റൊന്ന് നടുത്തളത്തിലിറങ്ങി നിന്നാൽ പ്രതിഷേധം ലൈവായി സൻസദ് ടിവിയിലൂടെ രാജ്യത്തെ അറിയിക്കാമെന്ന കണക്കുകൂട്ടലും പ്രതിപക്ഷ നടത്താറുണ്ട്. രണ്ടും പുതിയ പാർലമെന്റ് മന്ദിരത്തിൽ ശ്രമകരമായിരിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ലോക്സഭയിലെയും രാജ്യസഭയിലെയും സഭാധ്യക്ഷന്മാരുടെ പീഠം പതിവിലും ഉയർന്നിട്ടാണ്. ഫലത്തിൽ, നടുത്തളത്തിലേക്ക് ഇറങ്ങിയാലും പ്രതിഷേധക്കാർക്ക് സ്പീക്കറുടെ ചേംബർ എളുപ്പത്തിൽ പ്രാപ്യമാകില്ല. സ്പീക്കറുടെ ചേംബർ ഉയർന്നിരിക്കുന്നതിനാൽ ക്യാമറകൾക്കും എളുപ്പത്തിൽ പ്രതിഷേധക്കാരെ ഒഴിവാക്കി, സ്പീക്കറെ മാത്രം ടിവിയിൽ ലൈവായി അവതരിപ്പിക്കാം.
English Summery: Who is Benefiting from the Present Controversy Over the New Parliament Inauguration?