ജീവനെടുക്കാന്‍ കാട്ടുപോത്ത്, കാട്ടാന, കടുവ, കാട്ടുപന്നി...; നീറിപ്പുകഞ്ഞ് കര്‍ഷകരോഷം, മലയോരത്തിന്റെ മനസ്സിലെന്ത്?
ബഫര്‍ സോണിനും പട്ടയപ്രശ്നങ്ങള്‍ക്കും പിന്നാലെ, കാട്ടുപോത്തും കാട്ടാനയും കടുവയും ജീവനു ഭീഷണിയായി നാട്ടിലിറങ്ങുന്നത് പതിവായതോടെ കേരളത്തിലെ മലയോര കാര്‍ഷിക മേഖലകളില്‍ ആശങ്ക പുകയുകയാണ്. മാസങ്ങളോളം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാടുകടത്തിയ അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് മടക്കയാത്ര തുടങ്ങിക്കഴിഞ്ഞു. കാട്ടുപോത്തിന്റെ കുത്തേറ്റ് 3 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തോടെ കര്‍ഷകരോഷം അതിന്റെ മൂര്‍ധന്യാവസ്ഥയിലാണ്. ജീവന്‍ കയ്യില്‍പ്പിടിച്ചാണ് വനാതിര്‍ത്തികളില്‍ ജനജീവിതം. കണമലയിലെ കൊലയാളി കാട്ടുപോത്തിനു പിന്നാലെ, പത്തനംതിട്ടയുടെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ കടുവ മനുഷ്യരുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. വളര്‍ത്തുമൃഗങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടുമ്പോള്‍ കര്‍ഷകരുടെ ജീവിതമാര്‍ഗവും അടയുകയാണ്. ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് കര്‍ഷകജീവിതം.
ബഫര്‍ സോണിനും പട്ടയപ്രശ്നങ്ങള്‍ക്കും പിന്നാലെ, കാട്ടുപോത്തും കാട്ടാനയും കടുവയും ജീവനു ഭീഷണിയായി നാട്ടിലിറങ്ങുന്നത് പതിവായതോടെ കേരളത്തിലെ മലയോര കാര്‍ഷിക മേഖലകളില്‍ ആശങ്ക പുകയുകയാണ്. മാസങ്ങളോളം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാടുകടത്തിയ അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് മടക്കയാത്ര തുടങ്ങിക്കഴിഞ്ഞു. കാട്ടുപോത്തിന്റെ കുത്തേറ്റ് 3 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തോടെ കര്‍ഷകരോഷം അതിന്റെ മൂര്‍ധന്യാവസ്ഥയിലാണ്. ജീവന്‍ കയ്യില്‍പ്പിടിച്ചാണ് വനാതിര്‍ത്തികളില്‍ ജനജീവിതം. കണമലയിലെ കൊലയാളി കാട്ടുപോത്തിനു പിന്നാലെ, പത്തനംതിട്ടയുടെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ കടുവ മനുഷ്യരുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. വളര്‍ത്തുമൃഗങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടുമ്പോള്‍ കര്‍ഷകരുടെ ജീവിതമാര്‍ഗവും അടയുകയാണ്. ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് കര്‍ഷകജീവിതം.
ബഫര്‍ സോണിനും പട്ടയപ്രശ്നങ്ങള്‍ക്കും പിന്നാലെ, കാട്ടുപോത്തും കാട്ടാനയും കടുവയും ജീവനു ഭീഷണിയായി നാട്ടിലിറങ്ങുന്നത് പതിവായതോടെ കേരളത്തിലെ മലയോര കാര്‍ഷിക മേഖലകളില്‍ ആശങ്ക പുകയുകയാണ്. മാസങ്ങളോളം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാടുകടത്തിയ അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് മടക്കയാത്ര തുടങ്ങിക്കഴിഞ്ഞു. കാട്ടുപോത്തിന്റെ കുത്തേറ്റ് 3 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തോടെ കര്‍ഷകരോഷം അതിന്റെ മൂര്‍ധന്യാവസ്ഥയിലാണ്. ജീവന്‍ കയ്യില്‍പ്പിടിച്ചാണ് വനാതിര്‍ത്തികളില്‍ ജനജീവിതം. കണമലയിലെ കൊലയാളി കാട്ടുപോത്തിനു പിന്നാലെ, പത്തനംതിട്ടയുടെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ കടുവ മനുഷ്യരുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. വളര്‍ത്തുമൃഗങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടുമ്പോള്‍ കര്‍ഷകരുടെ ജീവിതമാര്‍ഗവും അടയുകയാണ്. ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് കര്‍ഷകജീവിതം.
ബഫര്‍ സോണിനും പട്ടയപ്രശ്നങ്ങള്‍ക്കും പിന്നാലെ, കാട്ടുപോത്തും കാട്ടാനയും കടുവയും ജീവനു ഭീഷണിയായി നാട്ടിലിറങ്ങുന്നത് പതിവായതോടെ കേരളത്തിലെ മലയോര കാര്‍ഷിക മേഖലകളില്‍ ആശങ്ക പുകയുകയാണ്. മാസങ്ങളോളം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാടുകടത്തിയ അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് മടക്കയാത്ര തുടങ്ങിക്കഴിഞ്ഞു.
കാട്ടുപോത്തിന്റെ കുത്തേറ്റ് 3 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തോടെ കര്‍ഷകരോഷം അതിന്റെ മൂര്‍ധന്യാവസ്ഥയിലാണ്. ജീവന്‍ കയ്യില്‍പ്പിടിച്ചാണ് വനാതിര്‍ത്തികളില്‍ ജനജീവിതം. കണമലയിലെ കൊലയാളി കാട്ടുപോത്തിനു പിന്നാലെ, പത്തനംതിട്ടയുടെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ കടുവ മനുഷ്യരുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. വളര്‍ത്തുമൃഗങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടുമ്പോള്‍ കര്‍ഷകരുടെ ജീവിതമാര്‍ഗവും അടയുകയാണ്. ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് കര്‍ഷകജീവിതം.
∙ തിളച്ചുമറിയുന്ന കര്‍ഷകരോഷം
കാട്ടുപോത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് കണമലയിലുണ്ടായ ശക്തമായ പ്രതിഷേധവും പൊതുവെ സൗമ്യമായി മാത്രം പ്രതികരിച്ചിരുന്ന ബിഷപ്പുമാര്‍ പോലും ഈ വിഷയത്തില്‍ ശക്തമായ പ്രതികരണങ്ങളുമായി രംഗത്തുവന്നതുമൊക്കെ തിളച്ചുമറിയുന്ന കര്‍ഷകരോഷത്തിന്റെ പ്രതിഫലനമായി കാണാം. വീടിന്റെ വരാന്തയില്‍ പത്രം വായിച്ചിരുന്നയാളും റബര്‍ തോട്ടത്തില്‍ നിന്നവരുമൊക്കെയാണ് പാഞ്ഞുവന്ന വന്യമൃഗത്തിന്റെ കൊമ്പില്‍ കോര്‍ത്ത് ജീവന്‍ വെടിഞ്ഞത്.
പട്ടയഭൂമിയിലെ സ്വന്തം വീട്ടിലും പറമ്പിലും പോലും ജീവന് സുരക്ഷിതത്തമില്ലാത്ത അവസ്ഥ കര്‍ഷകരെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നു. റബറും ഏലവും ഉള്‍പ്പെടെ ഒട്ടുമിക്ക വിളകളും കാലങ്ങളായി വിലത്തകര്‍ച്ച നേരിടുന്നതു മൂലം നിലവില്‍ ദുരിതപൂര്‍ണമാണ് കര്‍ഷകജീവിതം. മക്കളുടെ വിദ്യാഭ്യാസവും വിവാഹവും ഉള്‍പ്പെടെ ജീവിതം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന കര്‍ഷക കുടുംബങ്ങളുടെ നെടുംതൂണിളക്കിയാണ് പലപ്പോഴും വന്യജീവി ആക്രമണങ്ങള്‍ മരണമായും മാരകക്ഷതങ്ങളായുമൊക്കെ കുതിച്ചെത്തുന്നത്.
∙ വനംവകുപ്പില്‍ വിശ്വാസം നഷ്ടപ്പെടുമ്പോള്‍
മലയോരജില്ലകളും വനാതിര്‍ത്തി മേഖലകളിലും മാത്രമല്ല നഗരപ്രാന്തങ്ങളില്‍ വരെ കാട്ടുപന്നിയും കടുവയും ഉള്‍പ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം കുറെക്കാലമായി സ്വൈരജീവിതത്തിന് ഭീഷണിയാകുന്നുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ പിഞ്ചുകുഞ്ഞുങ്ങളും ആദിവാസികളും വനം ഉദ്യോഗസ്ഥരുംവരെ ഉള്‍പ്പെടുന്നു. എന്നിട്ടും വേണ്ടത്ര ഗൗരവത്തോടെയുള്ള പ്രതികരണങ്ങളും നടപടികളുമല്ല മന്ത്രിമാരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന അഭിപ്രായവും ജനങ്ങള്‍ക്കുണ്ട്.
കണമലയില്‍ കർഷകന്റെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവച്ചുകൊല്ലണോ, വെടിവയ്ക്കാന്‍ ഉത്തരവ് ഇറക്കേണ്ടതാര് തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ തര്‍ക്കിച്ചു സമയം കളഞ്ഞതും ജനരോഷത്തിനിടയാക്കിയിരുന്നു. കാട്ടുപോത്തിന് നായാട്ടുകാരുടെ വെടിയേറ്റതുകൊണ്ടാണ് പ്രകോപിതനായി നാട്ടുകാരെ ആക്രമിച്ചതെന്ന വനംവകുപ്പിന്റെ കണ്ടുപിടിത്തവും കര്‍ഷകര്‍ വിശ്വാസത്തിലെടുത്തിട്ടില്ല. ഇത് എങ്ങനെ കണ്ടെത്തി എന്നതിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടുമില്ല.
∙ ‘കാട്ടുപോത്തിന് വോട്ടില്ലെന്ന് മറക്കരുത്’
അതേസമയം, കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പ്രതിഷേധിച്ചവരെ വിമര്‍ശിക്കുകയും കാട്ടുപോത്തുകള്‍ ഉപദ്രവകാരികളല്ലെന്ന രീതിയില്‍ സംസാരിക്കുകയും ചെയ്ത മന്ത്രി എ.കെ.ശശീന്ദ്രന്റെ നിലപാടും വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ ശക്തമായാണ് പ്രതികരിച്ചത്. ജനങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതു തുടരുമെന്നും ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാന്‍ നോക്കേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെസിബിസി പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ നിലപാട് ഈ വിഷയത്തില്‍ കത്തോലിക്കാ സഭ സ്വീകരിക്കുന്ന കടുത്ത നിലപാടിന്റെകൂടി സൂചനയാണ്.
കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക മഹാറാലിയില്‍ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ നടത്തിയ പ്രതികരണങ്ങളും ഇതിന്റെ തുടര്‍ച്ചയായി കാണാം. കാട്ടുപോത്ത് നിയമസഭയിലോ പാര്‍ട്ടി ഓഫിസിലോ കയറിയാല്‍ വെടിവയ്ക്കാതെ നോക്കിനില്‍ക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. കാട്ടുപോത്തിന് വോട്ടില്ലെന്ന് മറക്കരുത് എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും ഇത്തരം വിഷയങ്ങളില്‍ പ്രത്യക്ഷമായിത്തന്നെ നിലപാട് വ്യക്തമാക്കാന്‍ സഭ മടിക്കുന്നില്ലെന്നതിനു തെളിവാണ്. കട്ടപ്പനയിലെ കര്‍ഷകറാലിയിലെ വന്‍ ജനപങ്കാളിത്തവും ഉയര്‍ന്നുവരുന്ന കര്‍ഷക പ്രതിഷേധത്തിന്റെ സൂചനയാണ്.
∙ കള്ളം പറയാത്ത കണക്കുകള്‍
വന്യജീവി ആക്രമണ വിഷയത്തില്‍ നിലപാടുകള്‍ കര്‍ശനമാക്കി കര്‍ഷക സമൂഹവും മതനേതാക്കളുമൊക്കെ മുന്നോട്ടുവരുന്നത് വെറുതെയല്ല. അടുത്തകാലത്തായി, കൃഷിചെയ്തു ജീവിക്കാന്‍ മാത്രമല്ല, സമാധാനത്തോടെ കിടന്നുറങ്ങാന്‍ പോലും കഴിയാത്തവിധം വന്യമൃഗശല്യം രൂക്ഷമായിക്കഴിഞ്ഞു. ഇതിനു മുന്‍പ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായിട്ടില്ലെന്ന രീതിയിലുള്ള മന്ത്രിയുടെ വാദത്തെ പൊളിക്കുന്ന കണക്കുകള്‍ പുറത്തുവന്നിരുന്നു.
7 വര്‍ഷത്തിനിടയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 8 പേര്‍ മരിച്ചതായാണ് കണക്ക്. ഇതില്‍ത്തന്നെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതും 11 പേര്‍ക്ക് പരുക്കേറ്റതും 2 വര്‍ഷത്തിനിടെയാണെന്ന് വനംവകുപ്പിന്റെ തന്നെ രേഖകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം, ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി തെക്ക്-വടക്ക് ഭേദമില്ലാതെ മിക്ക ജില്ലകളിലും കാട്ടുപോത്തിന്റെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനാണ് കോതമംഗലം കുട്ടമ്പുഴയില്‍ ആദിവാസി വയോധികന്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ചത്.
∙ 5 വര്‍ഷത്തിനിടെ കൊന്നത് 640 പേരെ
കാട്ടാന, കാട്ടുപന്നി ആക്രമണങ്ങളില്‍ അടുത്തകാലത്തായി ജീവന്‍ നഷ്ടപ്പെട്ടവര്‍ ഒട്ടേറെയാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത് 105 പേരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് പാലക്കാട്, കോട്ടയം വനം സര്‍ക്കിളുകളിലാണ്. വന്യജീവി ആക്രമണങ്ങളില്‍ 5 വര്‍ഷത്തിനിടെ കേരളത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 640 പേര്‍ക്കാണെന്ന് വനംവകുപ്പിന്റെ തന്നെ കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം മാത്രം കൊല്ലപ്പെട്ടത് 152 പേര്‍.ആയിരത്തഞ്ഞൂറോളം പേര്‍ക്ക് പരുക്കേറ്റു.ആറായിരത്തോളം കൃഷിയിടങ്ങള്‍ നശിപ്പിക്കപ്പെട്ടു. ആയിരത്തോളം പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. പ്രശ്നം ഇത്രയും രൂക്ഷമായിട്ടും ഫലപ്രദമായ എന്തു നടപടികളാണ് വനംവകുപ്പോ സര്‍ക്കാരോ സ്വീകരിച്ചതെന്നാണ് കര്‍ഷകരുടെ ചോദ്യം. വനം കയ്യേറാതെ സംരക്ഷിക്കേണ്ടതുപോലെ തന്നെ വന്യജീവികള്‍ പുറത്തിറങ്ങി ജനങ്ങളുടെ ജീവനും കൃഷിയും കവരാതെ സംരക്ഷിക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
അടുത്ത കാലത്തായി വനം വിസ്തൃതിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം വന്യജീവികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു എന്ന യാഥാര്‍ഥ്യം തിരിച്ചറിയണം. പല വികസിത രാജ്യങ്ങളും ചെയ്യുന്നതുപോലെ ഇവയുടെ എണ്ണം നിയന്ത്രിച്ചുനിര്‍ത്താനും നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
∙ മലയോരത്തിന് ചൂടുപിടിക്കുമ്പോള്‍
ഇപ്പോള്‍ തിളച്ചുമറിയുന്ന ഈ കര്‍ഷകരോഷം ഒരു സുപ്രഭാതത്തില്‍ ഉയര്‍ന്നുവന്നതല്ല. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് മലയോരമേഖലകളില്‍ ഉയര്‍ന്നുവന്ന പ്രതിഷേധവും അതിന്റെ തുടര്‍ച്ചയായി തിരഞ്ഞെടുപ്പിലടക്കം ഉണ്ടായ രാഷ്ട്രീയ പ്രതിഫലനങ്ങളും കഴിഞ്ഞ കാലങ്ങളില്‍ കേരളം കണ്ടതാണ്. അതിനു സമാനമായ പ്രതിഷേധങ്ങളിലേക്കും പ്രക്ഷോഭങ്ങളിലേക്കും മലയോരമേഖലകള്‍ നീങ്ങിയാല്‍ അത്ഭുതപ്പെടാനില്ല.
അന്ന് സിറോ മലബാര്‍ സഭ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ തന്നെ സമരത്തിന് പ്രത്യക്ഷപിന്തുണയുമായി രംഗത്തുണ്ടായിരുന്നു. തലശ്ശേരി ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി കര്‍ഷകവിഷയത്തില്‍ പരസ്യമായി നിലപാട് വ്യക്തമാക്കിയതിന്റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇപ്പോഴും തുടര്‍ചര്‍ച്ചകള്‍ മുന്നേറുന്നു. കൃഷിയും കര്‍ഷകരുടെ ജീവനും സംരക്ഷിക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെടുമ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത കര്‍ഷരുടെ രോദനമാണ് പ്രതിഷേധങ്ങളായി അന്തരീക്ഷത്തില്‍ അലയടിക്കുന്നത്.
∙ വേണ്ടത് നഷ്ടപരിഹാരത്തുകകളല്ല
മരണങ്ങളും വലിയ പ്രതിഷേധങ്ങളും ഉയരുമ്പോള്‍ മാത്രമാണ് ഇത്തരം പ്രശ്നങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്. കാട്ടാനയുടെയോ കാട്ടുപന്നികളുടെയോ കടുവയുടെയോ പുലിയുടെയോ ഒക്കെ ആക്രമണങ്ങളില്‍ വീടു തകരുന്നതും വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നതുമായ വാര്‍ത്തകള്‍ ഇല്ലാത്ത ദിവസങ്ങള്‍ ഇപ്പോള്‍ വിരളമാണ്.
ഏറെക്കാലം ജനങ്ങളുടെ സമരങ്ങളും പ്രതിഷേധങ്ങളുമായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന അരിക്കൊമ്പന്‍ എന്ന ഭീഷണി കാടുമാറിയെങ്കിലും തിരിച്ചുവരവിന്റെ സൂചനകളാണ് പുറത്തുവരുന്നത്. കുമളിയും തമിഴ്‌നാട്ടിലെ ജനവാസമേഖലകളും ഇപ്പോള്‍ അരിക്കൊമ്പന്റെ ഭീഷണിയിലാണ്. ചിന്നക്കനാലിലും സമീപപ്രദേശങ്ങളിലും ചക്കക്കൊമ്പനും പേരില്ലാത്ത കൊമ്പന്‍മാരുമൊക്കെ ഇപ്പോഴും ചെറിയചെറിയ ആക്രമണങ്ങള്‍ തുടരുന്നുണ്ട്.
പത്തനംതിട്ട വടശേരിക്കരയില്‍ കടുവ ജനങ്ങളുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് 2 മാസത്തോളമാകുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശാശ്വത പരിഹാരം ഉണ്ടാകാത്തിടത്തോളം കാലം ഇത്തരം ഭീഷണികളും ആക്രമണങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കും. തുച്ഛമായ നഷ്ടപരിഹാരത്തുകകള്‍ കൊണ്ട് തണുപ്പിക്കാനാകാത്ത കര്‍ഷകപ്രതിഷേധങ്ങള്‍ മലയോരമേഖലകളില്‍ നീറിപ്പുകഞ്ഞുകൊണ്ടേയിരിക്കും.
∙ ‘പേടിച്ചരണ്ട്, വീട്ടിലൊളിച്ച് ആയിരങ്ങൾ’
വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളിലെ ആയിരക്കണക്കിന് മനുഷ്യര്‍ ദിവസങ്ങളായി പേടിച്ചരണ്ട് വീടിനുള്ളില്‍ കഴിയുകയാണെന്ന് പത്തനംതിട്ട എംപി ആന്റോ ആന്റണി. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതുമൂലം പൊറുതിമുട്ടിയ കര്‍ഷകര്‍ പശുവിനെയും ആടിനെയും വളര്‍ത്തിയാണ് ഇപ്പോള്‍ ജീവിതമാര്‍ഗം കണ്ടെത്തുന്നത്.
കടുവയുടെ ആക്രമണം മൂലം ഇപ്പോള്‍ അതും അസാധ്യമായിരിക്കുകയാണ്. വന്യമൃഗത്തില്‍നിന്നു രക്ഷിക്കാന്‍ ആടിനെ വീടിനുള്ളില്‍ കെട്ടി മനുഷ്യര്‍ കാവലിരിക്കുകയാണിപ്പോള്‍. രണ്ടു ദിവസം കഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോള്‍ എങ്ങനെ കുഞ്ഞുങ്ങളെ ധൈര്യമായി സ്‌കൂളിലയയ്ക്കുമെന്ന ആശങ്കയിലാണ് ഈ മേഖലയിലുള്ളവരെന്നും എംപി പറയുന്നു.
ഈ വിഷയം 7 തവണ പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. സ്വയരക്ഷയ്ക്കുള്ള നടപടികള്‍ സംസ്ഥാനത്തിനു സ്വീകരിക്കാമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല. കാട്ടുപന്നിയെ വെടിവയ്ക്കാന്‍ അനുമതി ലഭിച്ചിട്ടും ഇതു കാര്യക്ഷമമായി ഉപയോഗിക്കാന്‍ തയാറായിട്ടുമില്ല.
ഉള്ളതും ഇല്ലാത്തതുമായ നിയമങ്ങളുടെ പേരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ വേട്ടയാടുകയാണിവിടെ. തകര്‍ന്നുകിടക്കുന്ന സോളര്‍ ഫെന്‍സിങ് പുനഃസ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സത്യഗ്രഹം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
∙ ‘ജനവാസ മേഖലയിലിറങ്ങുന്ന കാട്ടുമൃഗത്തെ തളച്ചേ മതിയാകൂ’
ഭ്രാന്തുപിടിച്ച് ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളെ തളയ്ക്കുകയല്ലാതെ ഈ പ്രശ്‌നത്തിന് മറ്റു പരിഹാരമില്ലെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. മൃഗങ്ങള്‍ക്കുവേണ്ടിയല്ല. കര്‍ഷകരാകെ ആശങ്കയിലാണ്. അവര്‍ക്ക് ആശ്വാസമേകുന്ന നടപടികള്‍ വേണം.
ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ സ്വകാര്യബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. വരുന്ന സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന മൃഗങ്ങളെ തുരത്താനും വേണ്ടിവന്നാല്‍ കൊന്നൊടുക്കാനും ജനങ്ങള്‍ക്ക് അനുമതി നല്‍കുന്ന തരത്തില്‍ വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യമെന്നും ഡീൻ പറഞ്ഞു.
സംസ്ഥാനസര്‍ക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും അവരുടെ ചുമതല നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു. അരിക്കൊമ്പന്റെ ആക്രമണം രൂക്ഷമായ സമയത്ത് നടപടിയെടുക്കാന്‍ മാസങ്ങളോളം വൈകിയതാണ് പിന്നീടുണ്ടായ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും എംപി പറഞ്ഞു.
∙ ‘സംരക്ഷണമല്ല, വേണ്ടത് വന്യജീവി മാനേജ്‌മെന്റ്’
1972ല്‍ നിലവില്‍ വന്ന കേന്ദ്ര വന്യജീവി സംരക്ഷണനിയമത്തില്‍ കാലാകാലങ്ങളില്‍ നിലവില്‍വന്ന ഭേദഗതികളാണ് വന്യജീവികളുടെ നിയന്ത്രണം പൂര്‍ണമായും അസാധ്യമാക്കിയതെന്ന് ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജ്. നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കപ്പെടണം. കേരളത്തിലെ വനവിസ്തൃതിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത രീതിയില്‍ വന്യജീവികളുടെ എണ്ണം വര്‍ധിച്ചതാണ് ഇവ നാട്ടിലിറങ്ങി മനുഷ്യര്‍ക്ക് ഭീഷണിയാകുന്നതിന്റെ പ്രധാന കാരണം.
വന്യജീവി സംരക്ഷണമെന്ന ഒറ്റ ആശയത്തില്‍ മാത്രം ഊന്നിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോകുന്നത്. എന്നാല്‍ വിദേശരാജ്യങ്ങളിലെപ്പോലെ വന്യജീവി മാനേജ്മെന്റ് എന്ന ശാസ്ത്രീയമായ രീതിയാണ് ഇവിടെയും നടപ്പാക്കേണ്ടതെന്ന് ജോയ്സ് പറഞ്ഞു.
ഉദ്യോഗസ്ഥര്‍ പറയുന്നത് മാത്രം കേള്‍ക്കാതെ, പ്രശ്നങ്ങള്‍ വ്യക്തമായി പഠിച്ച് സ്വതന്ത്രമായി തീരുമാനമെടുക്കാനും കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാനുമാണ് അധികാരികള്‍ തയാറാകേണ്ടത്. മനുഷ്യജീവിതം പ്രതിസന്ധിയിലാക്കിക്കൊണ്ട് വനം, വന്യജീവി സംരക്ഷണം അസാധ്യമാണെന്ന് മനസ്സിലാക്കണം.
തങ്ങളുടെ അതിജീവനപ്രശ്നം അധികാരികളെ ബോധ്യപ്പെടുത്താന്‍ ജാതിമത ഭേദമെന്യേ കര്‍ഷകര്‍ ഒരുമിച്ചുനിന്ന് പോരാട്ടം തുടരണം. ജനങ്ങള്‍ക്ക് ഭീഷണിയായി അരിക്കൊമ്പന്‍ വീണ്ടും ചിന്നക്കനാലിലേക്ക് തിരിച്ചുവന്നാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം വിദഗ്ധസമിതിക്കായിരിക്കുമെന്നും ജോയ്സ് ജോര്‍ജ് പറഞ്ഞു.
English Summary: Rise in Wild Animal Attacks: Problems And Protests of Farmers