ഗർഭച്ഛിദ്രം വേണ്ട, പുസ്തകവും; തോക്ക് കരുതാം; ഇന്ത്യയ്ക്കൊപ്പം ദീപാവലി, ചൈനയുടെ ശത്രു; ആരാണ് ഡിസാന്റിസ്?
‘‘മഹത്തായ അമേരിക്കൻ തിരിച്ചുവരവിനെ (The Great American Comeback) നയിക്കാൻ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാൻ മത്സരിക്കുകയാണ്’’ റോൺ ഡിസാന്റിസിന്റെ ശബ്ദരേഖ ട്വിറ്ററിലൂടെ മുഴങ്ങി. ഇലോൺ മസ്കിന്റെ സാന്നിധ്യത്തിൽ നടന്ന സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ വാർത്തകളിലിടം നേടിയാണ്, അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുവഴികളിലേക്ക് റോൺ ഡിസാന്റിസിന്റെ രംഗപ്രവേശം. റിപബ്ലിക്കൻ പാർട്ടി അംഗവും ഫ്ലോറിഡയിലെ ഗവർണറുമായ ഈ നാൽപത്തിനാലുകാരൻ തിരഞ്ഞെടുപ്പിൽ ട്രംപിന് വലിയ വെല്ലുവിളിയാകുമെന്നു സർവേ ഫലങ്ങളുണ്ട്. ‘ട്രംപിനു മീതെ ഡിസാന്റിസ് പറക്കുമോ’ എന്ന ചോദ്യത്തിന് ഉത്തരമറിയാൻ കാത്തിരിക്കുകയാണ് ലോകം.
‘‘മഹത്തായ അമേരിക്കൻ തിരിച്ചുവരവിനെ (The Great American Comeback) നയിക്കാൻ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാൻ മത്സരിക്കുകയാണ്’’ റോൺ ഡിസാന്റിസിന്റെ ശബ്ദരേഖ ട്വിറ്ററിലൂടെ മുഴങ്ങി. ഇലോൺ മസ്കിന്റെ സാന്നിധ്യത്തിൽ നടന്ന സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ വാർത്തകളിലിടം നേടിയാണ്, അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുവഴികളിലേക്ക് റോൺ ഡിസാന്റിസിന്റെ രംഗപ്രവേശം. റിപബ്ലിക്കൻ പാർട്ടി അംഗവും ഫ്ലോറിഡയിലെ ഗവർണറുമായ ഈ നാൽപത്തിനാലുകാരൻ തിരഞ്ഞെടുപ്പിൽ ട്രംപിന് വലിയ വെല്ലുവിളിയാകുമെന്നു സർവേ ഫലങ്ങളുണ്ട്. ‘ട്രംപിനു മീതെ ഡിസാന്റിസ് പറക്കുമോ’ എന്ന ചോദ്യത്തിന് ഉത്തരമറിയാൻ കാത്തിരിക്കുകയാണ് ലോകം.
‘‘മഹത്തായ അമേരിക്കൻ തിരിച്ചുവരവിനെ (The Great American Comeback) നയിക്കാൻ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാൻ മത്സരിക്കുകയാണ്’’ റോൺ ഡിസാന്റിസിന്റെ ശബ്ദരേഖ ട്വിറ്ററിലൂടെ മുഴങ്ങി. ഇലോൺ മസ്കിന്റെ സാന്നിധ്യത്തിൽ നടന്ന സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ വാർത്തകളിലിടം നേടിയാണ്, അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുവഴികളിലേക്ക് റോൺ ഡിസാന്റിസിന്റെ രംഗപ്രവേശം. റിപബ്ലിക്കൻ പാർട്ടി അംഗവും ഫ്ലോറിഡയിലെ ഗവർണറുമായ ഈ നാൽപത്തിനാലുകാരൻ തിരഞ്ഞെടുപ്പിൽ ട്രംപിന് വലിയ വെല്ലുവിളിയാകുമെന്നു സർവേ ഫലങ്ങളുണ്ട്. ‘ട്രംപിനു മീതെ ഡിസാന്റിസ് പറക്കുമോ’ എന്ന ചോദ്യത്തിന് ഉത്തരമറിയാൻ കാത്തിരിക്കുകയാണ് ലോകം.
‘‘മഹത്തായ അമേരിക്കൻ തിരിച്ചുവരവിനെ (The Great American Comeback) നയിക്കാൻ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാൻ മത്സരിക്കുകയാണ്’’ റോൺ ഡിസാന്റിസിന്റെ ശബ്ദരേഖ ട്വിറ്ററിലൂടെ മുഴങ്ങി. ഇലോൺ മസ്കിന്റെ സാന്നിധ്യത്തിൽ നടന്ന സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ വാർത്തകളിലിടം നേടിയാണ്, അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുവഴികളിലേക്ക് റോൺ ഡിസാന്റിസിന്റെ രംഗപ്രവേശം. റിപബ്ലിക്കൻ പാർട്ടി അംഗവും ഫ്ലോറിഡയിലെ ഗവർണറുമായ ഈ നാൽപത്തിനാലുകാരൻ തിരഞ്ഞെടുപ്പിൽ ട്രംപിന് വലിയ വെല്ലുവിളിയാകുമെന്നു സർവേ ഫലങ്ങളുണ്ട്. ‘ട്രംപിനു മീതെ ഡിസാന്റിസ് പറക്കുമോ’ എന്ന ചോദ്യത്തിന് ഉത്തരമറിയാൻ കാത്തിരിക്കുകയാണ് ലോകം.
∙ ഭൂരിപക്ഷം കുറഞ്ഞു, പിന്നെ കൂടി
ഇറ്റാലിയൻ വേരുകളുള്ള റൊണാൾഡ് ഡിയോൺ ഡിസാന്റിസ് ജനിച്ചു വളർന്നത് അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തെ ജാക്സൻവിലിലാണ്. യേൽ സർവകലാശാലയിൽനിന്നു ചരിത്രത്തിൽ ബിരുദമെടുത്തതിനു ശേഷം ഹാർവഡ് ലോ സ്കൂളിൽ നിയമവിദ്യാർഥിയായി. പിന്നീട് നേവിയിൽ നിയമ ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിച്ചിരുന്നു. 2012 ൽ ഹൗസ് ഓഫ് റപ്രസന്റേറ്റിവിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെയായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. 2018ൽ ഫ്ലോറിഡ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിനാണ്.
ഡമോക്രാറ്റിക് പാർട്ടിയിലെ ആഫ്രിക്കൻ–അമേരിക്കൻ വംശജനായ ആൻഡ്രൂ ഗില്ലം ആയിരുന്നു ഫ്ലോറിഡയിലെ എതിരാളി. വംശീയാധിക്ഷേപം ഉൾപ്പെടെ ഡിസാന്റസിനെതിരെ ആരോപിക്കപ്പെട്ട തിരഞ്ഞെടുപ്പിലായിരുന്നു നേരിയ ജയം. ആൻഡ്രൂ 49.2% വോട്ട് നേടിയപ്പോൾ 49.6% വോട്ടു മാത്രമാണ് റോണിന് നേടാനായത്. യുഎസ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെതന്നെ ചെറിയ ഭൂരിപക്ഷ വിജയങ്ങളിലൊന്നായും അതു മാറി. എന്നാൽ 2022ലെ തിരഞ്ഞെടുപ്പിൽ രാജ്യത്തെ പല റിപബ്ലിക്കൻ സ്ഥാനാർഥികളും പരാജയപ്പെട്ടപ്പോഴും വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ച് ഗവർണർ സ്ഥാനം നിലനിർത്താൻ ഡിസാന്റസിന് കഴിഞ്ഞു. ഡമോക്രാറ്റിക് സ്ഥാനാർഥിയായ ചാർലി ക്രിസ്റ്റിനെ പരാജയപ്പെടുത്തിയായിരുന്നു വിജയം.
∙ തീവ്ര നയങ്ങൾ നടപടികൾ
കടുത്ത യാഥാസ്ഥിതിക നിലപാടുകൾക്കും തീവ്രവലതുപക്ഷ ആശയങ്ങൾക്കുമൊപ്പമാണ് ഡിസാന്റിസ് എന്ന രാഷ്ട്രീയക്കാരൻ എന്നും നിലകൊണ്ടിട്ടുള്ളത്. കുട്ടികൾ വായിക്കുന്ന പല പുസ്തകങ്ങളും നിരോധിക്കണമെന്നതു മുതൽ സ്വയരക്ഷയ്ക്ക് തോക്കുകൾ ഒളിപ്പിച്ച് കയ്യിൽ വയ്ക്കാനുള്ള നിയമം വേണമെന്നു വരെ വാദിക്കുന്ന വ്യക്തിയാണ് പ്രസിഡന്റ് സ്ഥാനാർഥിയാകുന്നത്. എൽജിബിടിക്യു പ്ലസ് സമൂഹത്തിനെതിരായ നിലപാടുകളുടെയും നിയമനിർമാണത്തിന്റെയും പേരിലും വിവാദനായകനാണ് ഇദ്ദേഹം. അനധികൃത കുടിയേറ്റത്തിനെതിരെയും കുടിയേറ്റക്കാർ ഭൂമി സ്വന്തമാക്കുന്നതിനെതിരെയും ഫ്ലോറിഡയിൽ ഡിസാന്റിസ് നിയമനിർമാണം നടത്തിയിരുന്നു.
∙ ലിംഗ ന്യൂനപക്ഷങ്ങൾക്കെതിരെ
കടുത്ത യാഥാസ്ഥിതിക വാദി ആയതുകൊണ്ടുതന്ന എൽജിബിടിക്യു പ്ലസ് വിഭാഗത്തെ ഇരയാക്കി ഒട്ടേറെ നിയമ നിർമാണങ്ങൾക്ക് ചുക്കാൻ പിടിച്ച വ്യക്‌തിയാണ് ഡിസാന്റിസ്. 2022 ജൂലൈയിൽ തയാറാക്കിയ എച്ച്ബി 1521 ബിൽ പ്രകാരം, ട്രാൻസ് വിഭാഗത്തിൽപെട്ടവർക്ക് അവരുടെ ഇഷ്ടാനുസരണം ശുചിമുറി തിരഞ്ഞെടുക്കാനുള്ള അവസരം പോലും നിഷേധിക്കാൻ ശ്രമിച്ചു. ജനനസമയത്തെ ജെൻഡർ ഏതാണോ അതിനു ചേരുന്ന ശുചിമുറി ഉപയോഗിച്ചില്ലെങ്കിൽ പിഴ ഒടുക്കേണ്ടി വരും എന്ന നിയമം അമേരിക്കയിലെ ഒരു സംസ്ഥാനം പാസാക്കി എന്നതുതന്നെ ലോകത്തെ ഞെട്ടിച്ചിരുന്നു.
ഫ്ലോറിഡയിലെ വിദ്യാലയങ്ങളിൽ അധ്യാപകർ ലിംഗസ്വത്വത്തെ പറ്റി കുട്ടികളോട് ചർച്ച ചെയ്യുന്നത് പരിമിതപ്പെടുത്തിയും നിയമം വന്നിരുന്നു. ‘സ്വവർഗാനുരാഗി എന്നു പറയരുത്’ (Don't say Gay) എന്ന പേരിൽ ജനങ്ങൾക്കിടയിൽ അറിയപ്പെട്ട ആ ബിൽ വൻ പ്രതിഷേധങ്ങളിലേക്കും വഴിവെട്ടി. ലിംഗ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഇത്തരം അടിച്ചമർത്തലുകൾക്കെതിരെ വാൾട്ട് ഡിസ്നി കമ്പനി ഉൾപ്പെടെ പ്രതികരിച്ചു. ഇതിൽ രോഷാകുലനായ ഡിസാന്റിസ്, ഡിസ്നി വേൾഡ് അനുഭവിച്ചിരുന്ന പ്രത്യേക സ്വയംഭരണാവകാശങ്ങളും ഇളവുകളും ഉൾപ്പെടെ വെട്ടിക്കുറയ്ക്കാൻ ശ്രമിച്ചു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ പ്രതികാര നടപടി ആണെന്ന ആരോപണവുമായി ഡിസ്നി അധികൃതരും രംഗത്തെത്തിയിരുന്നു.
സ്കൂളുകളിൽ ചില പ്രത്യേക പുസ്തകങ്ങളുടെ നിരോധനത്തിനായി നിയമനിർമാണം നടത്തിയിട്ടുള്ളതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ ഉള്ളടക്കത്തെ ചൊല്ലി രക്ഷിതാക്കൾക്ക് പരാതി രേഖപ്പെടുത്താനും അവ സ്കൂൾ ലൈബ്രറിയിൽനിന്നുൾപ്പെടെ എളുപ്പത്തിൽ ഒഴിവാക്കാനും വഴിയൊരുക്കുന്ന നിയമത്തിന്റെ ഭാഗമായിരുന്നു അത്.
പ്രശസ്ത എഴുത്തുകാരിയും നൊബേൽ സമ്മാന ജേതാവുമായ ടോണി മോറിസന്റെ ‘ബ്ലൂവസ്റ്റ് ഐ’ കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക ചൂഷണത്തെ പറ്റിയുള്ള പരാമർശത്തിന്റെ പേരിൽ ഒഴിവാക്കിയിരുന്നു. ആൻഡ് ടാംഗോ മേക്ക്സ് ത്രീ (And Tango makes Three) എന്ന പുസ്തകം നിരോധിച്ചത് കുട്ടികളിൽ തെറ്റായ ലിംഗാവബോധം വളർത്തുന്നു എന്ന പേരിലാണ്. രണ്ട് ആൺ പെൻഗ്വിനുകൾ ചേർന്ന് ഒരു കോഴിക്കുഞ്ഞിനെ വളർത്തുന്നതുൾപ്പെടെയാണ് ഇതിന്റെ ഉള്ളടക്കം
‘സെൻസർ ചെയ്യപ്പെട്ട പുസ്തകങ്ങളിൽ അധികവും പുസ്തക ഷെൽഫുകളിൽ സാന്നിധ്യമറിയിക്കാൻ തലമുറകളായി കഷ്ടപ്പെട്ടവരുടെയാണ്. ആ പുസ്തകങ്ങളിലധികവും കറുത്തവർഗക്കാരുടെയും ലിംഗന്യൂനപക്ഷങ്ങളുടെയും ശബ്ദമാണ്’ എന്നാണ് അമേരിക്കൻ എഴുത്തുകാരി അമാൻഡ ഗോർമാൻ ട്വീറ്റ് ചെയ്തത്. അമാൻഡ ഗോർമാന്റെ ‘ദ് ഹിൽ വി ക്ലൈംബ്’ ഒരേയൊരു രക്ഷിതാവിന്റെ പരാതി പ്രകാരം ഫ്ലോറിഡയിലെ പ്രൈമറി സ്കൂളിൽ നിരോധിച്ചിരുന്നു. വനിതാ അത്‌ലീറ്റുകളോടൊപ്പം ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ടവർക്ക് മത്സരിക്കാനാകില്ലെന്നത് സംബന്ധിച്ച ബില്ലും ഡിസാന്റിസ് പാസാക്കിയിരുന്നു. പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രീയായി മാറുകയും ചെയ്തവരിൽനിന്ന് വനിത അത്‍ലീറ്റുകളെ സംരക്ഷിക്കുക എന്നതാണ് ഉദ്ദേശമെന്നായിരുന്നു ഇതിനെപ്പറ്റി ഡിസാന്റിസ് പറഞ്ഞത്.
∙ ഗർഭച്ഛിദ്രം അനുവദിക്കില്ല
ആറ് ആഴ്ചയിലധികം വളർച്ചയുള്ള ഗർഭം അലസിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ബില്ലിൽ ഡിസാന്റിസ് ഒപ്പുവച്ചിട്ട് അധികം കാലമായില്ല. റിപബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറിയിൽ പങ്കെടുക്കുന്നതിന് തൊട്ടു മുന്നോടിയായിട്ടായിരുന്നു, തന്റെ തീവ്ര വലതുപക്ഷ നിലപാടുകൾക്ക് അടിവരയിടുന്ന ഈ തീരുമാനം ഡിസാന്റിസ് കൈക്കൊണ്ടത്. യാഥാസ്ഥിതികരുടെ വോട്ടു ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും കരുതപ്പെടുന്നു.
∙ കൈയ്യിൽ തോക്ക് കരുതാം
പ്രത്യേക ലൈസൻസ് ഒന്നുമില്ലാതെതന്നെ പൊതുസ്ഥലങ്ങളിൽ തോക്ക് കൈവശം വയ്ക്കാനുള്ള അനുമതി നൽകാനുള്ള നിയമം ഡിസാന്റിസിന്റെ ഭരണപരിഷ്കാരങ്ങളിലൊന്നായിരുന്നു. 2023 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമം അനുസരിച്ച്, തോക്കുകളുമായി ആർക്കും എവിടെയും പോകാനാകും. ഇടയ്ക്കിടെ നടക്കുന്ന വെടിവയ്പ്പുകളും സ്കൂളുകൾക്കു നേരെ പോലുമുണ്ടാകുന്ന ആക്രമണങ്ങളും പെരുകുന്ന അമേരിക്കയിൽ ഈ നിയമത്തിന് പ്രതികൂല വശങ്ങളേറെയാണ്. എന്നാൽ സാധാരണ ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് നിയമം എന്നാണ് ഡിസാന്റിസിന്റെ ഭാഷ്യം
∙ ഇന്ത്യയ്ക്കൊപ്പം, ചൈനയ്ക്കെതിരെ...
യുഎസ് നിയമനിർമാണസഭകളിലെ ഇന്ത്യൻ- അമേരിക്കൻ വംശജരുടെ ഗ്രൂപ്പ് ‘സമോസ കോക്കസ്’ എന്ന ഇരട്ടപ്പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യൻ വംശജരുടെ സ്വാധീനം അമേരിക്കൻ കോൺഗ്രസിൽ (സെനറ്റ് + ഹൗസ് ഓഫ് റപ്രസന്റേറ്റിവ്) കൂടുകയാണെന്നാണു നിരീക്ഷണങ്ങൾ. ഇവരിൽ പ്രമുഖരേറെയും ഡമോക്രാറ്റിക് പാർട്ടിയിലാണെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യൻ–അമേരിക്കൻ വംശജയായ നബീല സെയ്ദ് ഇലിനോയ് സ്റ്റേറ്റ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രപരമായ ഒന്നായി മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നു. ഇന്ത്യക്കാർക്ക് രാഷ്ട്രീയ രംഗത്ത് ഉൾപ്പെടെ പ്രാധാന്യം ലഭിക്കുമ്പോഴും, കുടിയേററ്റത്തിന്റെ വേരറുക്കാനുള്ള ശ്രമത്തിലാണ് ഡിസാന്റിസ്.
എന്നാൽ അനധികൃത കുടിയേറ്റത്തിനെതിരെ നിലകൊള്ളുമ്പോൾതന്നെ അമേരിക്കയിലെ ഇന്ത്യൻ സമൂഹവുമായി സാംസ്കാരികമായി അടുത്ത ബന്ധം വച്ചു പുലർത്താനും അദ്ദേഹം ശ്രദ്ധ ചെലുത്താറുണ്ട്. ഫ്ലോറിഡ ഗവർണറുടെ വസതിയിൽ 2019 മുതൽ ദീപാവലി ആഘോഷം നടത്തുന്നുവെന്നതുതന്നെ അതിനുള്ള മികച്ച ഉദാഹരണം. കോവിഡ്‌സമയത്ത് വെർച്വൽ മീറ്റിങ്ങിലൂടെപ്പോലും ദീപാവലി ആഘോഷിച്ചു ഡിസാന്റിസ്. ഒരു ദീപാവലി ആഘോഷ വേളയിൽ, ചൈനയുടെ വളർച്ചയ്ക്ക് ബദലാകുന്നതിൽ ഇന്ത്യയ്ക്കു വലിയ പങ്കുണ്ടെന്നും, ഫ്ലോറിഡയും ഇന്ത്യയും തമ്മിൽ കൂടുതൽ ബിസിനസ് ബന്ധങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞുവച്ചു. ചൈനയെ ചിരകാലവൈരിയായി കാണുന്ന ഡിസാന്റിസ് അതിനാൽത്തന്നെ ഇന്ത്യയോട് മൃദുസമീപനം പുലർത്തിയേക്കാമെന്നു കരുതപ്പെടുന്നു.
ചൈനയോട് ഒട്ടും സൗഹാർദപരമായ നിലപാടല്ല ഡിസാന്റിസിന്. ചൈനയുടെ വളർച്ചയ്ക്ക് തടയിടാനും അമേരിക്കയുടെ തിരിച്ചുവരവിനും (Make America Great Again) അദ്ദേഹം ആഗ്രഹിക്കുന്നു. ഫ്ലോറിഡയിലെ സാമ്പത്തിക സാംസ്കാരിക രംഗങ്ങളിൽനിന്ന് ചൈനീസ് സ്വാധീനം തുടച്ചെറിയാൻ ഒട്ടേറെ നടപടികളാണ് കൈക്കൊണ്ടത്. ഫ്ലോറിഡയിൽ ചൈനീസ് സർക്കാർ ധനസഹായം നൽകുന്ന സാംസ്കാരിക കേന്ദ്രങ്ങളായ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടുകളെ നിരോധിക്കുന്ന നിയമത്തിൽ ഒപ്പുവച്ചിരുന്നു ഡിസാന്റിസ്. റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള മേഖലകളിലും ചൈനയ്ക്ക് എതിരായ നിലപാടുകളാണ് കൈക്കൊണ്ടത്.
∙ കുട്ടികൾക്കൊപ്പവും പ്രചാരണം
മാധ്യമപ്രവർത്തകയും എമ്മി അവാർഡ് ജേതാവുമായ കെയ്സി ആണ് ഡിസാന്റസിന്റെ ഭാര്യ. ഡിസ്നി വേൾഡുമായി അസ്വാരസ്യത്തിലുള്ള ഡിസാന്റിസ് 2009ൽ വിവാഹിതനായത് ഡിസ്നി വേൾഡിൽ വച്ചായിരുന്നു എന്നതാണു മറ്റൊരു കൗതുകം. മൂന്നു കുട്ടികളാണ് ഇവർക്ക്. മക്കളെ ഉൾപ്പെടുത്തി മുൻപ് പുറത്തിറക്കിയ പ്രചാരണ വിഡിയോ വൻ പ്രചാരണം നേടിയിരുന്നു. മകൾക്കൊപ്പം ബിൽഡിങ് ബ്ലോക്സ് കട്ടകൾകൊണ്ട് കളിക്കുന്നതിനിടെ, അതിർത്തികൾ ശക്തമാക്കി കുടിയേറ്റത്തിനെതിരെ നിലകൊള്ളണമെന്ന അർഥത്തിൽ ‘മതിലുകൾ പണിയണമെന്നായിരുന്നു (Build walls) ഒരു വിഡിയോയിൽ സൂചിപ്പിച്ചത്. മകനൊപ്പം കളിക്കുന്നതിനിടെ (Make America Great Again) എന്ന ആശയം പ്രചരിപ്പിക്കുന്നതും വിഡിയോയിൽ ഉണ്ടായിരുന്നു.
∙ ട്വിറ്ററിലെ ‘ഡിസാസ്റ്റർ’
റോൺ ഡിസാന്റിസ് തന്റെ തിരഞ്ഞെടുപ്പ് ക്യാംപെയ്ൻ ചാറ്റ്ഷോ ട്വിറ്ററിലൂടെ അവതരിപ്പിച്ചപ്പോൾ സംഭാഷണത്തിനിടെ സാങ്കേതിക തടസ്സം നേരിട്ടിരുന്നു. അമേരിക്കൻ ടെക് സംരംഭകനും ട്വിറ്ററിന്റെ മേധാവിയുമായ ഇലോൺ മസ്കിനെ അടുത്തിരുത്തിയായിരുന്നു തിരഞ്ഞെടുപ്പ് ക്യാംപെയ്ൻ നടത്തിയത്. ലക്ഷക്കണക്കിനാളുകൾ ഒരുമിച്ച് ലിങ്ക് തുറന്നതോടെ സംഭാഷണം ഇടയ്ക്കിടെ മുറിഞ്ഞു, വ്യക്തമല്ലാതായി. സംഭവത്തിനു തൊട്ടടുത്ത ദിവസം ട്വിറ്ററിലെ ചീഫ് എൻജിനീയർ ഫോഡ് ഡേബ്രി രാജി വച്ചൊഴിഞ്ഞു.
റോൺ ഡിസാന്റിസിന്റെ തുടക്കംതന്നെ പിഴച്ചത് പരിഹസിച്ച് റിപബ്ലിക്, ഡമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖർ രംഗത്തെത്തിയിരുന്നു. ഡിസാന്റിസിന്റെ പ്രചാരണത്തിന്റെ ട്വിറ്റർ ലിങ്ക് ശരിയായി പ്രവർത്തിക്കാതിരുന്നതിനു ശേഷം, പ്രസിഡന്റ് ജോ ബൈഡൻ തന്റെയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും ചിത്രമുള്ള തിരഞ്ഞെടുപ്പ് ഫണ്ട്സമാഹരണ പേജിന്റെ ലിങ്ക് നൽകി ‘ഇത് പ്രവർത്തിക്കും’ എന്ന പരിഹാസക്കുറിപ്പ് നൽകിയിരുന്നു. തന്റെ സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘ട്രൂത്തി’ൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ശക്തമായി പ്രതികരിച്ചു. ‘റോൺ’ റോക്കറ്റ് മറിഞ്ഞ് പൊട്ടിത്തെറിക്കുന്ന വിഡിയോ പങ്കുവച്ചായിരുന്നു പരിഹാസം. ട്രംപിന്റെ മകൻ ട്രംപ് ജൂനിയർ #Desaster എന്ന ടാഗ് ലൈനോടെ ഒട്ടേറെ പോസ്റ്റുകളും പങ്കുവച്ചു. ഫെയ്‌ലർ ടു ലോഞ്ച്, ക്രാഷ്ഡ് ഡിസാസ്റ്റർ തുടങ്ങിയ ഹാഷ് ടാഗുകളും ചാറ്റ് ഷോ സമയത്ത് യുഎസിൽ ട്രെൻഡിങ് ആയിരുന്നു.
∙ വരുന്നു യുഎസ് തിരഞ്ഞെടുപ്പ്
നാലു വർഷം കൂടുമ്പോഴുള്ള യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബറിലെ ആദ്യ ചൊവ്വാഴ്ചയാണ് നടത്തുക. 2024 നവംബർ 5ന് ആയിരിക്കും അടുത്ത തിരഞ്ഞെടുപ്പ്. ഒരു വർഷത്തിലധികം നീണ്ടുനിൽക്കുന്ന സങ്കീർണമായ തിരഞ്ഞെടുപ്പു പ്രക്രിയയാണ് യുഎസിലുള്ളത്. നിലവിൽ പ്രസിഡന്റ് സ്ഥാനത്തുള്ള ജോ ബൈഡന്റെ കാലാവധി കഴിയുന്നതിനു മുൻപുതന്നെ തിരഞ്ഞെടുപ്പിന്റെ പ്രാരംഭ ഒരുക്കങ്ങളാരംഭിക്കും. 2024 ജനുവരിയോടെ നടക്കുന്ന പ്രൈമറി വോട്ടെടുപ്പിൽ ജയിക്കുന്ന വ്യക്തിയാകും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതിനിധീകരിച്ച് മത്സരിക്കുക.
ട്രംപിനും റോൺ ഡിസാന്റിസിനുമൊപ്പം മത്സരിക്കുന്നവരിൽ കേരളത്തിൽ വേരുകളുള്ള വിവേക് രാമസ്വാമി ഉൾപ്പെടെ ഇന്ത്യൻ വംശജർ മുൻപന്തിയിലുണ്ട്. പാലക്കാട് വടക്കഞ്ചേരി സ്വദേശി വി.ജെ രാമസ്വാമിയുടെയും തൃപ്പൂണിത്തുറക്കാരി ഡോ. ഗീത രാമസ്വാമിയുടെയും മകനാണ് വിവേക്. ബയോടെക് സംരംഭകനും സാമൂഹിക പ്രവർത്തകനുമായ വിവേക് രാഷ്ട്രീയത്തിലേക്ക് ആദ്യ കാൽച്ചുവട് വയ്ക്കുകയാണ്. സിഖ് വംശജയായ നിക്കി ഹാലിയും കരുത്തയായ സ്ഥാനാർഥിയായി രംഗത്തുണ്ട്. 2009ൽ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് നിക്കി. മുൻ യുഎസ് അംബാസഡർ ആയിരുന്നു.
സൗത്ത് കാരലൈന സെനറ്റർ ടിം സ്കോട്ട്, അർക്കാനസ് മുൻ ഗവർണർ ആസാ ഹച്ചിൻണൺ എന്നിവരും റിപബ്ലിക്കൻ പാർട്ടിയിലെ ശക്തരായ മത്സരാർഥികളാണ്. മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും തിരഞ്ഞെടുപ്പ് ഗേദയിലേക്കെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. അഭിപ്രായ സർവേകളിൽ മുന്നിൽ നിൽക്കുന്നത് ട്രംപും ഡിസാന്റിസുമാണ്. സർവേകളിൽ പങ്കെടുത്ത പത്തിൽ രണ്ട് പേരും ഇവരിൽ ആരെയെങ്കിലും ഒരാളെ പിന്താങ്ങുന്നവരാണ്. ട്രംപിനെ കടത്തിവെട്ടി തീവ്ര വലതുപക്ഷ ചിന്തകനായ ഡിസാന്റിസ് അധികാരത്തിലെത്തുമെന്നാണ് പല സർവേകളും സ്ഥാപിക്കുന്നുമുണ്ട്. ഡബ്ല്യുപിഎ ഇന്റലിജൻസ് സർവേ പ്രകാരം 45 ശതമാനത്തോളം വോട്ടർമാരുടെ പിന്തുണയും ഡിസാന്റിസ് സ്വന്തമാക്കിയപ്പോൾ 42 ശതമാനമാണ് ട്രംപിന് ലഭിച്ചത്.
English Summery: US presidential campaign, Florida Governor Ron DeSantis, a Great Challenge to Donald Trump