മാസം 299 രൂപ മാത്രം, ഇനി കെഫോൺ കാലം; നിരക്കു കുറയ്ക്കുമോ മറ്റ് കമ്പനികൾ?
‘അങ്ങനെ നമ്മൾ അതും നേടി’ എന്നാണു കെ ഫോൺ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. കെ ഫോൺ കൊണ്ട് എന്താണു നേടിയതെന്ന് ഇനിയും മനസ്സിലാകാത്ത ഒട്ടേറെപ്പേരുണ്ട്. പേരിൽ ഫോൺ ഉണ്ടെങ്കിലും കെ ഫോണിനു ഫോണുമായി ബന്ധമില്ല. കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് എന്നതിന്റെ ചുരുക്കപ്പേരാണു കെ ഫോൺ.
‘അങ്ങനെ നമ്മൾ അതും നേടി’ എന്നാണു കെ ഫോൺ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. കെ ഫോൺ കൊണ്ട് എന്താണു നേടിയതെന്ന് ഇനിയും മനസ്സിലാകാത്ത ഒട്ടേറെപ്പേരുണ്ട്. പേരിൽ ഫോൺ ഉണ്ടെങ്കിലും കെ ഫോണിനു ഫോണുമായി ബന്ധമില്ല. കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് എന്നതിന്റെ ചുരുക്കപ്പേരാണു കെ ഫോൺ.
‘അങ്ങനെ നമ്മൾ അതും നേടി’ എന്നാണു കെ ഫോൺ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. കെ ഫോൺ കൊണ്ട് എന്താണു നേടിയതെന്ന് ഇനിയും മനസ്സിലാകാത്ത ഒട്ടേറെപ്പേരുണ്ട്. പേരിൽ ഫോൺ ഉണ്ടെങ്കിലും കെ ഫോണിനു ഫോണുമായി ബന്ധമില്ല. കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് എന്നതിന്റെ ചുരുക്കപ്പേരാണു കെ ഫോൺ.
‘അങ്ങനെ നമ്മൾ അതും നേടി’ എന്നാണു കെ ഫോൺ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. കെ ഫോൺ കൊണ്ട് എന്താണു നേടിയതെന്ന് ഇനിയും മനസ്സിലാകാത്ത ഒട്ടേറെപ്പേരുണ്ട്. പേരിൽ ഫോൺ ഉണ്ടെങ്കിലും കെ ഫോണിനു ഫോണുമായി ബന്ധമില്ല. കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് എന്നതിന്റെ ചുരുക്കപ്പേരാണു കെ ഫോൺ. പൊതുമേഖലയിലെ ബിഎസ്എൻഎലും സ്വകാര്യമേഖലയിലെ എയർടെൽ, ജിയോ തുടങ്ങിയവയും നമ്മുടെ വീടുകളിലെത്തിക്കുന്ന ഇന്റർനെറ്റ് സൗകര്യമാണു കെ ഫോൺ വഴി ഇനി മുതൽ ലഭിക്കുക.
ഇന്റർനെറ്റുമായി വീടുകളിലേക്കു സ്പെക്ട്രം എത്തിക്കുക സംസ്ഥാനമാകെ ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് സ്ഥാപിച്ച കെ ഫോൺ ആയിരിക്കും. ആവശ്യമുള്ളവർക്കു കണക്‌ഷനെടുക്കാം. വിപണിയിലെ മറ്റു പ്ലെയേഴ്സിനോടു മത്സരിച്ചു തന്നെയായിരിക്കും കെ ഫോണും താരിഫ് നിരക്ക് തീരുമാനിക്കുക. എങ്കിലും സർക്കാരിന്റേതായതിനാൽ മറ്റുള്ളവയെ അപേക്ഷിച്ചു നിരക്കു കുറവായിരിക്കും. കെ ഫോൺ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് നൽകുന്നതോടെ, സ്വകാര്യ കമ്പനികളും നിരക്കു കുറയ്ക്കാൻ നിർബന്ധിതരാകും. ഫലത്തിൽ ഇന്റർനെറ്റ് കുറേക്കൂടി വിലക്കുറവിലും വേഗത്തിലും ഉപയോക്താക്കൾക്കു ലഭ്യമാകും.
∙ ആരാണ് ഈ കെ ഫോൺ?
കെ ഫോൺ എന്നാൽ ഒരു കമ്പനിയാണ്. കേരളത്തിൽ ഐടി സൗകര്യങ്ങൾ ലഭ്യമാക്കാൻ ഐടി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ), കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി), കേരള സർക്കാർ എന്നിവരുടെ സംയുക്ത സംരംഭം. ഒരു കോടി രൂപ മൂലധനനിക്ഷേപത്തിൽ തുടങ്ങിയ ഈ കമ്പനിയിൽ കെഎസ്ഐടിഐഎലിനും കെഎസ്ഇബിക്കും 49 ശതമാനം വീതം ഷെയർ. സർക്കാരിനു 2 ശതമാനം. മൂന്നു പേരുടെയും പ്രതിനിധികൾ അടങ്ങിയതാണു കെ ഫോൺ ഡയറക്ടർ ബോർഡ്. ഉപയോഗിക്കുന്നതു കെഎസ്ഇബിയുടെ ഓഫിസുകളാണെങ്കിലും പദ്ധതിയുടെ മുഖ്യ നടത്തിപ്പു ചുമതല കെഎസ്ഐടിഐഎലിനാണ്. കെഎസ്ഐടിഐഎലിന്റെ എംഡി തന്നെയാണു കെഫോണിന്റെയും എംഡി.
∙ മുടന്തി നീങ്ങിയ പദ്ധതി
2017ലാണ് കെ ഫോൺ പദ്ധതി സർക്കാർ ആവിഷ്കരിക്കുന്നത്. അന്ന് ഐടി സെക്രട്ടറി എം.ശിവശങ്കറായിരുന്നു. കെഎസ്ഐടിഐഎൽ എംഡി ഡോ.ജയപ്രകാശ്. പദ്ധതി നടത്തിപ്പിന് ആളെ കണ്ടെത്താൻ 2018ൽ ടെൻഡർ വിളിച്ചു. പൊതുമേഖലയിലെ നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡി(ബെൽ) നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യത്തിനാണു കരാർ ലഭിച്ചത്. ഈ കൺസോർഷ്യത്തിൽ എഐ ക്യാമറ സ്ഥാപിച്ചു വിവാദത്തിലായ എസ്ആർഐടി കമ്പനിയുമുണ്ട്.
കേബിൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളെല്ലാം വാങ്ങിയെങ്കിലും കോവിഡ് കാലത്ത് പദ്ധതി മുടങ്ങി. ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് ലോഞ്ച് ചെയ്തെങ്കിലും രണ്ടാം പിണറായി സർക്കാർ വന്നശേഷമാണു വേഗം വച്ചത്. പദ്ധതി അവതരിപ്പിക്കുമ്പോൾ 30000 സർക്കാർ ഓഫിസുകളിലും 20 ലക്ഷം ബിപിഎൽ കുടുംബങ്ങളിലും സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ഇപ്പോൾ 20000ത്തോളം സർക്കാർ ഓഫിസുകളിലും 14000 ബിപിഎൽ കുടുംബങ്ങളിലുമാണു കെ ഫോൺ കണക്‌ഷൻ എത്തിയത്.
കൊച്ചി ഇൻഫോ പാർക്കിൽ സജ്ജമാക്കിയ നെറ്റ് വർക്ക് ഓപ്പറേറ്റിങ് സെന്ററാണു കെ ഫോണിന്റെ തലച്ചോറായ സെന്റർ ഹബ്. സംസ്ഥാനത്താകെ 370 കെഎസ്ഇബി ഓഫിസുകളിൽ പോയിന്റ് ഓഫ് പ്രസൻസ് കേന്ദ്രങ്ങളുണ്ട്. സെന്റർ ഹബ്ബിൽനിന്നു പോയിന്റ് ഓഫ് പ്രസൻസ് കേന്ദ്രങ്ങൾ വഴിയാണ് ഇന്റർനെറ്റ് എത്തിക്കുന്നത്.
∙ പണം കിഫ്ബി വായ്പ
ഏഴു വർഷത്തെ വാർഷിക അറ്റകുറ്റപ്പണി ഉൾപ്പെടെ 1611 കോടി രൂപയുടേതാണു പദ്ധതി. തുക കിഫ്ബി വായ്പയാണ്. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫിസുകളും സ്കൂളുകളും കെഫോണിന്റെ ഇന്റർനെറ്റിലേക്കു മാറ്റാനാണുദ്ദേശിക്കുന്നത്. നിലവിൽ 14500 സ്കൂളുകളിൽ നൽകിക്കൊണ്ടിരിക്കുന്നു. സ്കൂളുകളിലെ മറ്റ് ഇന്റർനെറ്റ് കണക്‌ഷനുകളെല്ലാം റദ്ദാക്കി. സർക്കാർ ഓഫിസുകൾക്കും സ്കൂളുകൾക്കും നൽകുന്ന ഇന്റർനെറ്റിന്റെ വാടക സർക്കാർ നൽകും. ഈ വർഷം ബജറ്റ് വിഹിതമായി 200 കോടിയുണ്ട്.
ഇതു നാലു തവണകളായി കെ ഫോണിനു ലഭിക്കും. സ്കൂളുകളിലും സർക്കാർ ഓഫിസുകളിലും എത്തിക്കാനായി കെ ഫോണിനു ബാൻഡ് വിഡ്ത് നൽകിയിരിക്കുന്നതു ബിഎസ്എൻഎലാണ്. ടെൻഡറിലൂടെയാണു ബിഎസ്എൻഎൽ ഇതു നേടിയത്. 14000 ബിപിഎൽ കുടുംബങ്ങളിൽ കണക്‌ഷൻ നൽകിയിരിക്കുന്നതു കേരളാ വിഷൻ വഴിയാണ്. ഇവരുടെ വാടകത്തുകയും സർക്കാർ നൽകും.
∙ വർഷം 2.5 ലക്ഷം കണക്ഷൻ
ഒരു വർഷം രണ്ടരലക്ഷം കണക്‌ഷനുകൾ നൽകാനുള്ള തയാറെടുപ്പിലാണു കെ ഫോൺ. ജൂലൈ മുതൽ ഗാർഹിക കണക്‌ഷനുകളും ഓഗസ്റ്റ് മുതൽ വാണിജ്യ കണക്‌ഷനുകളും നൽകിത്തുടങ്ങും. കണക്‌ഷൻ ആവശ്യമുള്ളവർ ആപ്പ് സ്റ്റോറിലോ പ്ലേ സ്റ്റോറിലോ പോയി ‘എന്റെ കെ ഫോൺ’ എന്ന മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ആപ്പ് വഴി അപേക്ഷിക്കണം. പിൻകോഡ് അടിസ്ഥാനപ്പെടുത്തി അപേക്ഷകളെ കെ ഫോൺ തരംതിരിക്കും. ഓരോ പ്രദേശത്തെയും കേബിൾ ടിവി ഓപ്പറേറ്റർമാർ വഴിയാണു കെ ഫോൺ കണക്‌ഷൻ നൽകുക. ഇതിനായി ആറായിരത്തോളം കേബിൾ ടിവി ഓപ്പറേറ്റർമാരെ കണ്ടെത്തിയിട്ടുണ്ട്.
കെ ഫോണിൽ അപേക്ഷ ലഭിച്ചാൽ നേരെ പിൻകോഡ് അടിസ്ഥാനപ്പെടുത്തി പ്രദേശത്തെ ഓപ്പറേറ്റർക്കു കൈമാറും. ഓപ്പറേറ്റർ കണക്‌ഷൻ നൽകും. കണക്‌ഷൻ നൽകുന്നതു സൗജന്യമായാണ്. ഇതിന്റെ ചെലവ് കെ ഫോൺ വഹിക്കും. ഉപയോക്താവ് നൽകുന്ന മാസവാടകയുടെ 50 ശതമാനം ഓപ്പറേറ്റർക്കും ബാക്കി കെ ഫോണിനും ലഭിക്കും. ഗാർഹിക കണക്‌ഷന്റെ താരിഫ് ഉദ്ഘാടനസമയത്തു തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ആറുമാസത്തെ അഡ്വാൻസ് പേയ്മെന്റ് താരിഫാണ് ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ളത്. 20 എംബിപിഎസ് വേഗത്തിൽ 3000 ജിബി ഡേറ്റ ആറുമാസത്തേക്കു ലഭിക്കുന്ന 1794 രൂപയുടെ പ്ലാൻ മുതൽ (മാസം 299 രൂപ), 250 എംബിപിഎസ് വേഗത്തിൽ 5000 ജിബി ഡേറ്റ 7494 രൂപയ്ക്കു ലഭിക്കുന്ന പ്ലാൻ വരെ 9 തരം പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്.
നിലവിൽ സ്വകാര്യ കമ്പനികൾ നൽകിപ്പോരുന്ന പാക്കേജുമായി വലിയ വ്യത്യാസമില്ലെങ്കിലും കൂടുതൽ ഉപയോക്താക്കളെ ലഭിക്കുന്നതോടെ ഇനിയും കെ ഫോൺ കുറവു വരുത്തിയേക്കും. ഇത് ഗാർഹിക കണക്‌ഷന്റെ കാര്യമാണ്. ബിസിനസ് ആവശ്യത്തിനും മറ്റുമുള്ള വാണിജ്യ കണക്‌ഷന്റെ നിരക്ക് ഇതിലും അധികമാകും. അതേസമയം, വേഗവും ഡേറ്റയും കൂടുതലുണ്ടാകും. പ്ലാൻ പ്രഖ്യാപിച്ചിട്ടില്ല.
∙ വർഷം 300 കോടി ലക്ഷ്യം
കിഫ്ബിയുടെ വായ്പാ തിരിച്ചടവായി വർഷം 100 കോടി രൂപ വീതമാണു 11 വർഷത്തേക്കു കെ ഫോൺ നൽകേണ്ടത്. ഓഫിസ് നടത്തിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും വൈദ്യുതി ചാർജ് നൽകാനും വീടുകളിലെ ഫ്രീ ഇൻസ്റ്റലേഷനുമെല്ലാം പണം കണ്ടെത്തണം. ഇതിനൊന്നും സർക്കാർ പണം നൽകില്ല. പിന്നെങ്ങനെ പണം കണ്ടെത്തും? വരുമാനം കണ്ടെത്താനായാണു കെ ഫോൺ മാനേജ്ഡ് സർവീസ് പ്രൊവൈഡർ അഥവാ എംഎസ്പിയായി ഒരാളെ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ എസ്ആർഐടിയാണ് എംഎസ്പി. കെ ഫോൺ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്തി ബിസിനസ് പിടിച്ചുകൊടുക്കുകയാണ് എംഎസ്പിയുടെ ചുമതല.
ബിസിനസിന്റെ നടത്തിപ്പും ഇവർ തന്നെ നിർവഹിക്കണം. ബില്ലിങ്, കണക്‌ഷൻ നൽകൽ, മോഡത്തിന്റെ തകരാർ പരിഹരിക്കൽ തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്യണം. ഉപയോഗിക്കാതെ കിടക്കുന്ന ഫൈബറുകൾ (ഡാർക്ക് ഫൈബർ) ലീസിനു നൽകിയും, കൂടുതൽ ഗാർഹിക–വാണിജ്യ കണക്‌ഷനുകൾ കണ്ടെത്തിയുമാണു വരുമാനമുണ്ടാക്കുക. ലഭിക്കുന്ന വരുമാനത്തിന്റെ 10 ശതമാനം എസ്ആർഐടിക്കു നൽകും. എസ്ആർഐടി നന്നായി അധ്വാനിച്ചാൽ രണ്ടുപേർക്കും ഗുണമുണ്ടാകുമെന്നു ചുരുക്കം. വർഷം കുറഞ്ഞത് 300 കോടി രൂപ വരുമാനം ലഭിക്കുമെന്നാണു കെഫോണിന്റെ കണക്കുകൂട്ടൽ.
∙ കേന്ദ്രസഹായം 85 കോടി
സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണെങ്കിലും കെ ഫോണിനു കേന്ദ്രസഹായവുമുണ്ട്. ദ്രുതവികസനം ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യപദ്ധതികൾക്കു വേഗം കൂട്ടാൻ കേന്ദ്രം പ്രഖ്യാപിച്ച പിഎം ഗതിശക്തി പദ്ധതിയിൽ 85 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു. പദ്ധതിയുടെ പ്രവർത്തനത്തിന് ആവശ്യമായ സോഫ്റ്റ് വെയറുകളും ഹാർഡ് വെയറുകളും വാങ്ങുന്നതിനു കേന്ദ്രം നൽകിയ പണം ചെലവഴിക്കും.
∙ സിവിൽ സർവീസിലും രാഷ്ട്രീയത്തിലും പയറ്റിയ എംഡി
കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കമ്പനി യാഥാർഥ്യമാക്കിയതിനു പിന്നിൽ ഡോ.സന്തോഷ് ബാബു എന്ന ഒരു റിട്ടയേഡ് ഐഎഎസുകാരന്റെ മിടുക്കുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ലോഞ്ച് ചെയ്ത്, ഇഴഞ്ഞുനീങ്ങിയ കെ ഫോണിനെ ട്രാക്കിൽ കയറ്റിയത് രണ്ടാം സർക്കാരിൽ കെഎസ്ഐടിഐഎലിന്റെയും കെ ഫോണിന്റെയും എംഡിയായെത്തിയ സന്തോഷ് ബാബുവാണ്. എംഡി ഉൾപ്പെടുന്ന അഞ്ചംഗ ടീമാണു പദ്ധതിക്കായി അധ്വാനിച്ചത്.
തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പാസായ ശേഷമാണു സന്തോഷ് ബാബു സിവിൽ സർവീസിലെത്തിയത്. തമിഴ്നാട് കേഡറിലെ 1995 ഐഎഎസ് ബാച്ച്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, സിംഗപ്പൂർ നാഷനൽ യൂണിവേഴ്സിറ്റി, ഹാർവാഡ് കെന്നഡി സ്കൂൾ ഓഫ് ഗവൺമെന്റ് എന്നിവിടങ്ങളിൽനിന്നെല്ലാം ബിരുദം സമ്പാദിച്ചു. തമിഴ്നാട്ടിൽ ജോലി ചെയ്യുമ്പോൾ മികച്ച കലക്ടർക്കുള്ള അവാർഡുകൾ വാങ്ങി. 2012ലെ ദേശീയ സിവിൽ സർവീസ് ദിനത്തിൽ മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൽകലാം തന്റെ പ്രസംഗത്തിൽ ‘സമർപ്പിത നേതൃത്വ’ത്തിന് ഉദാഹരണമായി സന്തോഷ് ബാബുവിനെ പരാമർശിച്ചതോട ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.
2019ൽ തമിഴ്നാട് ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായെങ്കിലും 2020 ഓഗസ്റ്റിൽ, എട്ടു വർഷം സർവീസ് ശേഷിക്കേ സ്വയം വിരമിച്ചു. സിവിൽ സർവീസിൽനിന്നു വിരമിച്ചശേഷം രാഷ്ട്രീയത്തിൽ പയറ്റി. കമൽഹാസന്റെ മക്കൾ നീതിമയ്യത്തിന്റെ ജനറൽ സെക്രട്ടറിയും 2021ലെ തിരഞ്ഞെടുപ്പിൽ വേളാച്ചേരി മണ്ഡലത്തിൽ സ്ഥാനാർഥിയുമായി. തിരഞ്ഞെടുപ്പിൽ തോറ്റതോടെ രാഷ്ട്രീയത്തിൽനിന്നു തിരിച്ചു ഭരണരംഗത്തേക്ക് എത്തി. കെ ഫോണിലേക്കു കേരള സർക്കാർ ക്ഷണിച്ചത് ഈ സാഹചര്യത്തിലാണ്.
English Summary: What is KFON and how to get a KFON connection- Explained