കൊങ്കുനാട് പിടിക്കാൻ ഡിഎംകെ ദൗത്യം; സെന്തിൽ ബാലാജി ഒരു ചെറിയ മീനല്ല, വിഴുങ്ങുമോ ബിജെപി?
തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ഭൂകമ്പങ്ങൾക്ക് തിരികൊളുത്തുന്നതാണ് സെന്തിൽ ബാലാജിയുടെ അറസ്റ്റ് എന്ന് നിസംശയം പറയാം. ഡിഎംകെ മന്ത്രിസഭയിലെ ഒരംഗത്തെ അഴിമതിയുടെ പേരിൽ അറസ്റ്റ് ചെയ്തു എന്നതല്ല അതിലെ പ്രധാന കാര്യം. മറിച്ച് തമിഴ്നാട് രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിക്കൊണ്ട് കേന്ദ്രവും അവരെ നയിക്കുന്ന ബിജെപിയും കടന്നു വരുന്നു എന്നതാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുകയും കേന്ദ്ര സർക്കാർ നടപടികളേയും ബിജെപിയേയും ശക്തമായി എതിർക്കുകയും ചെയ്യുന്ന ഡിഎംകെയിലെ ശക്തനെ തന്നെയാണ് ഇഡി പൂട്ടിയിരിക്കുന്നത്. ജയലളിതയുടെ മരണവും പാർട്ടിയിലെ തമ്മിലടിയും മൂലം തകർന്നു കൊണ്ടിരിക്കുന്ന എഐഎഡിഎംകെയുടെ സ്ഥാനത്തേക്ക് സ്വയം പ്രതിഷ്ഠിക്കാൻ ബിജെപി തയാറെടുത്തു കഴിഞ്ഞു എന്നതിന്റെ സൂചനയും ഇതിലുണ്ട്, പ്രത്യേകിച്ച് കൊങ്കുനാട് രാഷ്ട്രീയവും സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതും പ്രധാനമാണ്.
തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ഭൂകമ്പങ്ങൾക്ക് തിരികൊളുത്തുന്നതാണ് സെന്തിൽ ബാലാജിയുടെ അറസ്റ്റ് എന്ന് നിസംശയം പറയാം. ഡിഎംകെ മന്ത്രിസഭയിലെ ഒരംഗത്തെ അഴിമതിയുടെ പേരിൽ അറസ്റ്റ് ചെയ്തു എന്നതല്ല അതിലെ പ്രധാന കാര്യം. മറിച്ച് തമിഴ്നാട് രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിക്കൊണ്ട് കേന്ദ്രവും അവരെ നയിക്കുന്ന ബിജെപിയും കടന്നു വരുന്നു എന്നതാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുകയും കേന്ദ്ര സർക്കാർ നടപടികളേയും ബിജെപിയേയും ശക്തമായി എതിർക്കുകയും ചെയ്യുന്ന ഡിഎംകെയിലെ ശക്തനെ തന്നെയാണ് ഇഡി പൂട്ടിയിരിക്കുന്നത്. ജയലളിതയുടെ മരണവും പാർട്ടിയിലെ തമ്മിലടിയും മൂലം തകർന്നു കൊണ്ടിരിക്കുന്ന എഐഎഡിഎംകെയുടെ സ്ഥാനത്തേക്ക് സ്വയം പ്രതിഷ്ഠിക്കാൻ ബിജെപി തയാറെടുത്തു കഴിഞ്ഞു എന്നതിന്റെ സൂചനയും ഇതിലുണ്ട്, പ്രത്യേകിച്ച് കൊങ്കുനാട് രാഷ്ട്രീയവും സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതും പ്രധാനമാണ്.
തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ഭൂകമ്പങ്ങൾക്ക് തിരികൊളുത്തുന്നതാണ് സെന്തിൽ ബാലാജിയുടെ അറസ്റ്റ് എന്ന് നിസംശയം പറയാം. ഡിഎംകെ മന്ത്രിസഭയിലെ ഒരംഗത്തെ അഴിമതിയുടെ പേരിൽ അറസ്റ്റ് ചെയ്തു എന്നതല്ല അതിലെ പ്രധാന കാര്യം. മറിച്ച് തമിഴ്നാട് രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിക്കൊണ്ട് കേന്ദ്രവും അവരെ നയിക്കുന്ന ബിജെപിയും കടന്നു വരുന്നു എന്നതാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുകയും കേന്ദ്ര സർക്കാർ നടപടികളേയും ബിജെപിയേയും ശക്തമായി എതിർക്കുകയും ചെയ്യുന്ന ഡിഎംകെയിലെ ശക്തനെ തന്നെയാണ് ഇഡി പൂട്ടിയിരിക്കുന്നത്. ജയലളിതയുടെ മരണവും പാർട്ടിയിലെ തമ്മിലടിയും മൂലം തകർന്നു കൊണ്ടിരിക്കുന്ന എഐഎഡിഎംകെയുടെ സ്ഥാനത്തേക്ക് സ്വയം പ്രതിഷ്ഠിക്കാൻ ബിജെപി തയാറെടുത്തു കഴിഞ്ഞു എന്നതിന്റെ സൂചനയും ഇതിലുണ്ട്, പ്രത്യേകിച്ച് കൊങ്കുനാട് രാഷ്ട്രീയവും സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതും പ്രധാനമാണ്.
‘‘ഈ ജില്ലയിൽ നിന്നൊരു മന്ത്രിയുണ്ട്. സെന്തിൽ ബാലാജി. അയാളെക്കുറിച്ച് ഒന്നും പറയാതിരിക്കുകയാണ് ഭേദം. 15 തവണ മന്ത്രിസഭയിൽ മാറ്റമുണ്ടായെങ്കിലും അയാൾക്ക് മാത്രം മാറ്റമില്ല. അത്രയധികം പ്രാധാന്യമുണ്ട്. ജയലളിത ജയിലിൽ പോകുന്ന സമയത്ത് ആരെ മുഖ്യമന്ത്രി കസേരയിൽ ഇരുത്തുമെന്ന കാര്യം വന്നപ്പോഴും സെന്തിൽ ബാലാജിയുടെ പേര് ഉയർന്നുകേട്ടിരുന്നു. സെന്തിൽ ബാലാജി മാത്രമല്ല, അദ്ദേഹത്തിന്റെ സഹോദരനും കൂടിയാണ് കരൂർ ജില്ല ഭരിക്കുന്നത്. ഭരണമെന്നാൽ സകലമാന തട്ടിപ്പുകളും നടത്തുന്നത്. തട്ടിക്കൊണ്ടു പോകൽ, ഭൂമി തട്ടിയെടുക്കൽ കേസുകൾ കോടതിയിലുണ്ട്, ബസിൽ ടിക്കറ്റ് കൊടുക്കാനുള്ള വെൻഡിങ് മെഷീൻ വാങ്ങിച്ചു, ഈ മെഷീൻ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് തെളിവു സഹിതം നിയമസഭയിൽ തെളിഞ്ഞതാണ്. ഇതുവരെ നിഷേധിച്ചിട്ടില്ല. ലോക്കൽ ചാനലുകള്‍ നടത്തുന്നത് ബാലാജിയുടെ ബിനാമികളാണ്. മന്ത്രിയായിരുന്നപ്പോൾ കണ്ടക്ടർ ജോലിക്കു വേണ്ടി മൂന്നു ലക്ഷം രൂപ വീതവും മെക്കാനിക്കൽ ജോലിക്ക് വേണ്ടി ആറു ലക്ഷം രൂപയും ലക്ഷക്കണക്കിന് പേരിൽ നിന്ന് വാങ്ങി’’, തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി വി. സെന്തിൽ ബാലാജിയുടെ അറസ്റ്റിനു പിന്നാലെ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു പ്രസംഗത്തിൽ നിന്നുള്ള വാചകങ്ങളാണ് മുകളിൽ പറഞ്ഞത്. പ്രസംഗിക്കുന്നത് അന്ന് ഡിഎംകെ പ്രസിഡന്റായിരുന്ന എം.കെ സ്റ്റാലിൻ. സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത എൻഫോഴ്സ്മെന്റ് നടപടി രാഷ്ട്രീയപ്രേരിതമായ പകപോക്കലെന്ന് സ്റ്റാലിൻ ആരോപിക്കുമ്പോൾ ഈ പ്രസംഗമാണ് മറുപടിയായി എതിരാളികൾ ചൂണ്ടിക്കാട്ടുന്നത്. അന്ന് സ്റ്റാലിന്റെ പ്രസംഗത്തിൽ പറഞ്ഞ അതേ അഴിമതിയിലാണ് ഇഡി അറസ്റ്റ് എന്നതാണ് അവരുടെ ന്യായം.
തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ഭൂകമ്പങ്ങൾക്ക് തിരികൊളുത്തുന്നതാണ് സെന്തിൽ ബാലാജിയുടെ അറസ്റ്റ് എന്ന് നിസംശയം പറയാം. ഡിഎംകെ മന്ത്രിസഭയിലെ ഒരംഗത്തെ അഴിമതിയുടെ പേരിൽ അറസ്റ്റ് ചെയ്തു എന്നതല്ല അതിലെ പ്രധാന കാര്യം. മറിച്ച് തമിഴ്നാട് രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിക്കൊണ്ട് കേന്ദ്രവും അവരെ നയിക്കുന്ന ബിജെപിയും കടന്നു വരുന്നു എന്നതാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുകയും കേന്ദ്ര സർക്കാർ നടപടികളേയും ബിജെപിയേയും ശക്തമായി എതിർക്കുകയും ചെയ്യുന്ന ഡിഎംകെയിലെ ശക്തനെ തന്നെയാണ് ഇഡി പൂട്ടിയിരിക്കുന്നത്. ജയലളിതയുടെ മരണവും പാർട്ടിയിലെ തമ്മിലടിയും മൂലം തകർന്നു കൊണ്ടിരിക്കുന്ന എഐഎഡിഎംകെയുടെ സ്ഥാനത്തേക്ക് സ്വയം പ്രതിഷ്ഠിക്കാൻ ബിജെപി തയാറെടുത്തു കഴിഞ്ഞു എന്നതിന്റെ സൂചനയും ഇതിലുണ്ട്.
14 ന് വെളുപ്പിനെ അറസ്റ്റ് ചെയ്യപ്പെട്ട ബാലാജിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആൻജിയോഗ്രാം നടത്തി. എത്രയും വേഗം ബൈപാസ് ശസ്ത്രക്രിയ നടത്താനും ഡോക്ടർമാർ നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെ 35 അംഗ മന്ത്രിസഭയിലെ ഒട്ടുമിക്കവരും ബാലാജിയെ കാണാൻ ആശുപത്രിയിലെത്തി. തന്റെ രാഷ്ട്രീയ കരിയറിന്റെ വലിയൊരു സമയം എഐഎഡിഎംകെയിൽ ആയിരുന്ന ബാലാജി എങ്ങനെയാണ് ഡിഎംകെയിൽ ഇത്ര ശക്തനായത്? 2018 ൽ മാത്രമാണ് അദ്ദേഹം ഡിഎംകെയിൽ എത്തിയത്. എന്നാൽ സ്റ്റാലിൻ കഴിഞ്ഞാൽ അടുത്തയാൾ എന്ന നിലയിൽപ്പോലും പരിഗണിക്കപ്പെട്ടിരുന്ന ആളാണ് ബാലാജി എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്ത മന്ത്രിയെ കാണാൻ മുഖ്യമന്ത്രി അടക്കമുള്ളവർ ആശുപത്രിയിലേക്ക് ഓടിപ്പാഞ്ഞെത്തിയതിനു പിന്നിലെന്താവും? ബാലാജിയെ പൂട്ടിയാൽ മാത്രമേ ബിജെപിക്ക് തമിഴ്നാട്ടിൽ വേരുപിടിക്കാൻ സാധിക്കൂ എന്ന ആരോപണത്തിന് പിന്നിൽ വാസ്തവമുണ്ടോ? ബാലാജിയുടെ അറസ്റ്റ് ഡിഎംകെയ്ക്ക് തിരിച്ചടിയാകുമോ അതോ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ഗുണകരമാകുമോ?
∙ ‘കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത’യെന്ന് സ്റ്റാലിൻ
‘‘മന്ത്രിയുടെ സെക്രട്ടറിയേറ്റ് ഓഫീസ് റെയ്‍ഡ് ചെയ്ത ഇഡി നടപടി എല്ലാ ഫെഡറൽ തത്വങ്ങൾക്കും എതിരാണ്. രാഷ്ട്രീയ എതിരാളികൾക്കെതിരെയുള്ള ഇത്തരം കുതന്ത്രങ്ങൾ യാതൊരു തരത്തിലും വിലപ്പോവില്ല. ബിജെപി അത് നന്നായി മനസിലാക്കാൻ പോണതേ ഉള്ളൂ. ബിജെപിയുടെ ഇത്തരം വിലകുറഞ്ഞ നാടകങ്ങൾ കണ്ട് മിണ്ടാതിരിക്കുന്നുണ്ടെങ്കിൽ അത് വില കുറച്ച് കാണരുത്. 2024 പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ തൂത്തുവാരാനുള്ള കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയാണത്’’, സെന്തിൽ ബാലാജിയുടെ അറസ്റ്റിനോട് സ്റ്റാലിൻ പ്രതികരിച്ചത് ഇങ്ങനെ.
2024 പൊതുതിരഞ്ഞെടുപ്പിനു മുമ്പായി പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ശക്തമാണ്. ഇതിന് ചുക്കാൻ പിടിക്കുന്ന പ്രധാന പാർട്ടികളിലൊന്നാണ് ഡിഎംകെ. തമിഴ്നാട്ടിൽ നിന്ന് 39 ലോക്സഭാ സീറ്റുകളാണുള്ളത്. 2019 ൽ ഇതിലെ 38 സീറ്റുകളും ഡിഎംകെ–കോൺഗ്രസ്–ഇടത് സഖ്യം നേടിയപ്പോൾ ഒരേയൊരു സീറ്റിലാണ് എഐഎഡിഎംകെ വിജയിച്ചത്. സഖ്യത്തിന്റെ ഭാഗമായിരുന്ന ബിജെപിക്ക് സീറ്റൊന്നും ലഭിച്ചില്ല. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാകട്ടെ, 159 സീറ്റുകൾ ഡിഎംകെ സഖ്യം നേടിയപ്പോൾ 75 സീറ്റുകളിലാണ് എൻഡിഎ വിജയിച്ചത്. ബിജെപി നാലു സീറ്റുകളിൽ വിജയിച്ചു. എഐഎഡിഎംകെ ആകെ നേടിയ 66 സീറ്റിൽ 36 സീറ്റും തങ്ങളുടെ കോട്ടയായ കൊങ്കുമേഖലയിൽ നിന്നാണ് എന്നതാണ് ശ്രദ്ധേയം. മുൻ മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ ഇടപ്പാടി പളനിസ്വാമി ഈ മേഖലയിൽ നിന്നാണ്. അതുകൊണ്ടു തന്നെ ഇപിഎസ്–ഒപിഎസ് ചേരിപ്പോരിൽ ഒ പന്നീർശെൽവത്തിനു മേൽ ഇപിഎസിന് വ്യക്തമായ മേൽക്കൈയും പാർട്ടിയിൽ കിട്ടിയിരുന്നു.
∙ കൊങ്കുനാട് രാഷ്ട്രീയത്തിലെ ഇളക്കങ്ങൾ
എഐഎഡിഎംകെയ്ക്ക് മാത്രമല്ല, ബിജെപിക്കും ശക്തിയുള്ള, പാർട്ടി ലക്ഷ്യം വയ്ക്കുന്ന മേഖലയാണ് കൊങ്കുനാട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാടിന്റെ ഈ പടിഞ്ഞാറൻ മേഖലയിൽ ആകെയുള്ള 50 മണ്ഡലങ്ങളിൽ 36 എണ്ണവും എഐഎഡിഎംകെ സഖ്യം സ്വന്തമാക്കിയിരുന്നു. കോയമ്പത്തൂർ, കരൂർ, തിരുപ്പൂർ, ഈറോഡ്, നീലഗിരി, സേലം, നാമക്കൽ, കൃഷ്ണഗിരി, ധർമപുരി തുടങ്ങിയ ജില്ലകളാണ് കൊങ്കുനാടിന്റെ ഭാഗം. ഇതിൽ കരൂർ മാത്രമാണ് ഡിഎംകെയ്ക്ക് ഒപ്പം നിന്നത്. ഇവിടുത്തെ നാലു സീറ്റിലും പാർട്ടി വിജയിച്ചു. അന്ന് ഈ വിജയത്തിന്റെ സൂത്രധാരനായി പ്രധാനമായും കരുതപ്പെട്ടിരുന്നത് സെന്തിൽ ബാലാജിയെയാണ്. 2021ലെ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ മറ്റെല്ലാ മേഖലകളും തൂത്തുവാരിയെങ്കിലും കൊങ്കു മണ്ഡലം എന്നറിയപ്പെടുന്ന പടിഞ്ഞാറൻ തമിഴ്നാട് മേഖല ഇപ്പോഴും എഐഎഡിഎംകെയ്ക്ക് ഒപ്പമാണുള്ളത്.
പ്രധാനമായും ശക്തരായ പ്രാദേശിക നേതാക്കളില്ലാത്തതാണ് ഈ മേഖലയിലെ പ്രശ്നമെന്ന് ഡിഎംകെ നേതൃത്വം തിരിച്ചറിയുകയും 2021ലെ മുൻസിപ്പൽ തിരഞ്ഞെടുപ്പിനു മുമ്പായി നേതാക്കളെ പാർട്ടിയിലെത്തിക്കാൻ ശ്രമമാരംഭിക്കുകയും ചെയ്തു. ഈ മേഖലയിൽ നിന്നുള്ള മൂന്ന് എംഎൽഎമാരെ സ്റ്റാലിൻ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതും ഈ പ്രദേശം പിടിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു. ഈ മേഖലയിലെ ശക്തരായ സമുദായം കൊങ്കു വെള്ളാളർ എന്ന ഗൗണ്ടർമാരാണ്. തെക്കൻ തമിഴ്നാടിന്റെ ഭാഗമായ ഡിണ്ടിഗലിൽ നിന്നുള്ളതാെണങ്കിലും ഗൗണ്ടർ സമുദായക്കാരനായ ആർ. ശക്കരപാണിയേയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു. പ്രധാനമായും എഐഎഡിഎംകെയ്ക്ക് പിന്നിൽ അണിനിരന്നവരാണ് ഗൗണ്ടർ സമുദായം. ആ സമുദായത്തിന്റെ പിന്തുണ നേടിയെടുക്കുക എന്നതായിരുന്നു ഡിഎംകെ പദ്ധതി. ഗൗണ്ടർ സമുദായാംഗമാണ് ഇപിഎസ്. ഇപ്പോൾ അറസ്റ്റിലായ സെന്തിൽ ബാലാജിയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും ഗൗണ്ടർ സമുദായത്തിൽ നിന്നുള്ളവരാണ്. ബാലാജിയും അണ്ണാമലൈയും കരൂർ ജില്ലയിൽ നിന്നുള്ളവരാണ് താനും.
ബിജെപിയും ഈ മേഖല തന്നെയാണ് തമിഴ്നാട്ടിൽ വേരുറപ്പിക്കാനായി കണക്കുകൂട്ടുന്ന സ്ഥലം. ബിജെപി കഴിഞ്ഞ 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച നാലു മണ്ഡലങ്ങളിൽ രണ്ടെണ്ണവും കൊങ്കു മേഖലയിൽ നിന്നാണ്. എന്നാൽ 2021ലെ തിരഞ്ഞെടുപ്പിൽ ഡിഎംകെയിലെ ആർ.ഇളങ്കോയോട് 24,816 വോട്ടുകൾക്ക് അണ്ണാമലൈ പരാജയപ്പെട്ടിരുന്നു. പ്രധാനമായും സെന്തിൽ ബാലാജിയുടെ പ്രവർത്തനം തന്നെയായിരുന്നു ഇവിടുത്തെ ഡിഎംകെ വിജയത്തിനു പിന്നിൽ. കരൂർ ഒഴികെ കൊങ്കു ജില്ലകളിലെ മറ്റു സീറ്റുകൾ എഐഎഡിഎംകെ വിജയിച്ചതോടെ ബാലാജിയുടെ സഹായത്തോടെ എഐഎഡിഎംകെക്കാരായ നിരവധി പ്രാദേശിക നേതാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ഡിഎംകെയ്ക്കായി. അതിന്റെ ഫലം തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് ലഭിക്കുകയും ചെയ്തു. എഐഎഡിഎംകെയേയും ബിജെപിയേയും ഒരുപോലെ എതിരിട്ട് ഡിഎംകെയെ കൊങ്കുനാട്ടിൽ വളർത്താനുള്ള ഉദ്യമമായിരുന്നു നേതൃത്വം ബാലാജിയെ ഏൽപ്പിച്ചിരുന്നത്.
∙ ബാലാജി എന്ന ശക്തൻ
കരൂർ മാത്രമല്ല, കൊങ്കു മേഖലയുടെ മറ്റു പ്രദേശങ്ങളിലും കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന, വലിയ സ്വാധീന ശേഷിയുള്ള നേതാവായാണ് ബാലാജി വിശേഷിപ്പിക്കപ്പെടുന്നത്. കാർഷിക കുടുംബത്തിൽ ജനിച്ച് അടിത്തട്ടിൽ നിന്ന് രാഷ്ട്രീയം കളിച്ചു വളർന്നയാൾ. 2006 മുതൽ എഐഎഡിഎംകെ എംഎൽഎ. ജയലളിത സർക്കാരിൽ മന്ത്രിയായിരുന്നപ്പോഴാണ് വിവാദമായ ‘ജോലിക്ക് പണം’ കുംഭകോണം അരങ്ങേറുന്നത്. ആരോപണങ്ങൾ ഉയർന്നെങ്കിലും കാര്യമായ പരിക്കു പറ്റാതെ ഡിഎംകെ കൂടാരത്തിലെത്താനും വളർച്ചയുടെ പടവുകൾ താണ്ടാനും ബാലാജിക്ക് കഴിഞ്ഞു. എഐഎഡിഎംകെയിൽ നിന്ന് ആദ്യം പോയത് ടിടിവി ദിനകരന്റെ എഎംഎംകെയിലേക്കാണ്. അവിടെ നിന്ന് 2018 ൽ ഡിഎംകെയിലെത്തി. തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിച്ചതോടെ സ്റ്റാലിൻ മന്ത്രിസഭയിൽ അംഗം.
ഡിഎംകെയിലേക്ക് വന്ന് വൈകാതെ തന്നെ രണ്ട് മികച്ച വകുപ്പുകളാണ് ബാലാജിക്ക് നൽകിയത്. അതും പല സീനിയേഴ്സിനേയും മാറ്റി നിർത്തിയാണ് എന്ന ആരോപണം വൈകാതെ ഉയർന്നിരുന്നു. എന്നാൽ കൊങ്കുനാട്ടിൽ അത്ഭുതങ്ങൾ കാണിക്കാൻ സാധിക്കുന്നയാളാണ് ബാലാജി എന്നത് ഡിഎംകെ നേതൃത്വത്തിന് അറിയാമായിരുന്നു. തിരഞ്ഞെടുപ്പുകൾ ‘മാനേജ്’ ചെയ്യാനും അവസാന നിമിഷങ്ങളിൽ അമ്പരപ്പിക്കുന്ന നീക്കങ്ങളിലൂടെ കാര്യങ്ങൾ തനിക്ക് അനുകൂലമാക്കി മാറ്റാനും ബാലാജിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു എന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. ഡിഎംകെയുടെ ‘കാശുപെട്ടി’ എന്ന് രാഷ്ട്രീയ എതിരാളികൾ ആക്ഷേപിക്കാറുമുണ്ട്. തമിഷ്നാട്ടിലെ മദ്യവിതരണ സംവിധാനമായ ടാസ്മാക്കിന്റെ ഔട്ട്‍ലെറ്റുകളിലൂടെ വിൽക്കുന്ന മദ്യം കുപ്പിക്ക് 10 രൂപ അധികമായി ഈടാക്കാറുണ്ട് എന്ന ആക്ഷേപവും അദ്ദേഹത്തിനെതിരെ ഉയർന്നിട്ടുണ്ട്.
∙ അണ്ണാമലൈയുടെ വാച്ചും കൊമ്പുകോർക്കലും
നിലവിലെ വിവാദങ്ങളിലൊരിടത്ത് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈയുമുണ്ട്. നേരത്തെ സെന്തിൽ ബാലാജിയും അണ്ണാമലൈയുമായി രൂക്ഷമായ തർക്കം അരങ്ങേറിയിട്ടുണ്ട്. അണ്ണാമലൈയുടെ ബെൽ ആൻഡ് റോസ് സ്പെഷ്യൽ എഡീഷൻ റാഫേൽ വാച്ചിനെ ചൊല്ലിയായിരുന്നു ഇത്. ഇത്തരത്തിലുള്ള 500 വാച്ചുകള്‍ മാത്രമാണ് ഫ്രഞ്ച് കമ്പനി നിർമിച്ചിട്ടുള്ളതെന്നും അഞ്ചു ലക്ഷം രൂപ വില വരുന്ന ഈ വാച്ച് വാങ്ങിയതിന്റെ രസീത് അണ്ണാമലൈ കാണിക്കണമെന്നുമായിരുന്നു സെന്തിൽ ബാലാജി ആവശ്യപ്പെട്ടത്. ഇതിനു മറുപടിയായി മുഖ്യമന്ത്രി സ്റ്റാലിൻ, മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, മരുമകൻ ശബരീശൻ, ഡിഎംകെ നേതാക്കൾ തുടങ്ങിയവരുടെ സ്വത്തു വിവരങ്ങൾ പുറത്തുവിടുമെന്ന് അണ്ണാമലൈ വെല്ലുവിളിച്ചിരുന്നു. പിന്നാലെ ഡിഎംകെ നേതാക്കൾക്ക് കോടിക്കണക്കിന് രൂപയുണ്ടെന്ന് ആരോപിച്ച് ചില കണക്കുകൾ പുറത്തുവിടുകയും ചെയ്തു.
നേരത്തെ സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാമലൈയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ ഗവർണർ ആർ.എൻ രവിയെ കണ്ടിരുന്നു. മെയ് മാസത്തിൽ ആദായ നികുതി വകുപ്പ് ബാലാജിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്നു തന്നെ ഈ വിഷയത്തിൽ രാഷ്ട്രീയ വിവാദങ്ങൾ സംസ്ഥാനത്തുണ്ടായിരുന്നു. ‘ജോലിക്ക് പണം’ അഴിമതി കേസിൽ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി അനുമതി നൽകിയ സാഹചര്യത്തിൽ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടിരുന്നു. ബാലാജിയുടെ അറസ്റ്റ് ഗൗണ്ടർ സമുദായത്തെ ചൊടിപ്പിക്കുമെന്നും ഇത് എഐഎഡിഎംകെയ്ക്കും ബിജെപിക്കും തിരിച്ചടിയാകുമെന്നുമുള്ള വാദങ്ങള്‍ ഉയരുന്നുണ്ട്. ഇത്തരമൊരു തിരിച്ചടി ഉണ്ടാവാതിരിക്കാൻ അണ്ണാമലൈ എന്തു ചെയ്യും എന്നതും പ്രസക്തം. പ്രത്യേകിച്ച് ജയലളിതയെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരില്‍ എഐഎഡിഎംകെ നേതൃത്വവുമായുള്ള ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തിൽ.
∙ അമിത് ഷായെ തടയാൻ ഫ്യൂസൂരിയോ?
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ ചെന്നൈയിലെത്തിയപ്പോൾ വൈദ്യുതി നിലച്ച സംഭവവും ഏറെ വിവാദമായിരുന്നു. അമിത് ഷാ വിമാനത്താവളത്തിന് പുറത്തേക്കിറങ്ങുന്ന വേളയിൽ തെരുവിലെ വൈദ്യുതി വിളക്കുകൾ അണഞ്ഞു. തുടർന്ന് ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുകയും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വൈദ്യുതി പോയത് സാങ്കേതിക പ്രശ്നം മൂലമാണെന്നും എന്നാൽ ഇതിനെ രാഷ്ട്രീയവത്ക്കരിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നാണ് ഡിഎംകെ പ്രതികരിച്ചത്.
വൈദ്യുതി മുടങ്ങിയ സംഭവം യാദൃശ്ചികമായി ഉണ്ടായതാണെന്നും എന്നാൽ ബിജെപി അതിനെ രാഷ്ട്രീയവത്ക്കരിക്കുകയായിരുന്നു എന്നുമാണ് വകുപ്പു മന്ത്രി കൂടിയായ ബാലാജി പിന്നീട് പ്രതികരിച്ചത്. സബ് സ്റ്റേഷനിലുണ്ടായ പ്രശ്നം കൊണ്ടാണ് വൈദ്യുതി മുടങ്ങിയതെന്നും 40 മിനിറ്റു കൊണ്ട് പ്രശ്നം പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വിഷയവും ബാലാജിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ സജീവമാണ്.
∙ എന്താണ് ബാലാജിയെ കുടുക്കിയ കേസ്?
2014 നവംബറിലാണ് സംഭവവികാസങ്ങളുടെ തുടക്കം. മെട്രോപ്പൊലീറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ വിവിധ തസ്തികകളിലേക്ക് ആളുകളെ ക്ഷണിച്ചു കൊണ്ട് അഞ്ചു പരസ്യങ്ങൾ നൽകി. ബാലാജിയായിരുന്നു വകുപ്പു മന്ത്രി. 746 ഡ്രൈവർമാർ, 610 കണ്ടക്ടർമാർ, 261 ജൂനിയർ ട്രേഡ്സ്മെൻ, 13 ജൂനിയർ എൻജിനീയർമാർ, 40 അസി. എൻജിനീയർമാർ എന്നിവരുടെ ഒഴിവുകളായിരുന്നു നികത്തേണ്ടിയിരുന്നത്. വൈകാതെ ഈ റിക്രൂട്ട്മെന്റിൽ ക്രമക്കേട് നടന്നതായ സൂചനകളും പുറത്തു വന്നു തുടങ്ങി. 2015 ഒക്ടോബറിൽ ഇതു സംബന്ധിച്ച ആദ്യ പരാതി ലഭിച്ചു. തന്റെ മകന് ജോലി കിട്ടാനായി പളനി എന്നൊരു കണ്ടക്ടർക്ക് 2.60 ലക്ഷം രൂപ നൽകിയെന്നും എന്നാൽ ജോലിയും ലഭിച്ചില്ല, പണം തിരികെക്കിട്ടിയതുമില്ല എന്ന് ദേവസഗായം എന്നൊരാൾ പരാതി നല്‍കി.
അടുത്ത വർഷമായപ്പോഴേക്കും കൂടുതൽ പരാതികൾ കിട്ടിത്തുടങ്ങി. പണം വാങ്ങിയവരിൽ മന്ത്രിയുമായി ബന്ധപ്പെട്ടവരുമുണ്ടെന്ന് പരാതികൾ ഉയർന്നു. പൊലീസ് കാര്യമായ അന്വേഷണം നടത്താതിരുന്നതോടെ ഗോപി എന്ന പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. തുടക്കത്തിൽ കോടതി ഈ അപേക്ഷ തള്ളുകയും ദേവസഗായത്തിന്റെ പരാതിക്കൊപ്പം പരിഗണിക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ ദേവസഗായത്തിന്റെ പരാതിയിൽ മന്ത്രിക്കെതിരെ ആരോപണം ഇല്ല എന്നതിനാൽ തന്റെ പരാതിയിൽ മന്ത്രി വരെയുള്ളവർക്കെതിരെ അന്വേഷണം വേണമെന്ന് ഗോപി ആവശ്യപ്പെട്ടു. തുടർന്ന് എസിപി തലത്തിൽ ഹൈക്കോടതി അന്വഷണം പ്രഖ്യാപിച്ചു. 2017 ൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ മന്ത്രിയും ബന്ധുക്കളും ഒഴികെയുള്ളവരെ പ്രതികളാക്കുകയും ചെയ്തു. പണം നൽകിയിട്ടും ജോലി ലഭിക്കാതെ വന്നതോടെ നിരവധി പരാതികളാണ് പിന്നാലെ ഉയർന്നത്. കോടികളുടെ തട്ടിപ്പ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നടന്നുവെന്ന ആരോപണം ഉയർന്നു. എന്നാൽ എല്ലാ കേസുകളിലും അഴിമതി ആരോപണം മാത്രം അന്വേഷണ പരിധിയിൽ വന്നില്ല. പണം വാങ്ങിയുള്ള വഞ്ചന തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ മാത്രമാണ് അന്വേഷണ പരിധിയിൽ ഉൾപ്പെട്ടത്.
∙ ‘ഒത്തുതീർപ്പ്’ പുലിവാലായി; ബാലാജിയുടെ രാഷ്ട്രീയ ജീവിതം മാറിമറിയുന്നു
2016 ൽ ജയലളിത മരിക്കുന്നതോടെയാണ് ബാലാജിയുടെ ജീവിതവും കീഴ്മേൽ മറിയുന്നത്. ജയലളിതയുടെ തോഴി ശശികലയ്ക്കും മരുമകൻ ടി.ടി.വി ദിനകരനും ഒപ്പമായിരുന്നു ബാലാജി. 2017 ൽ ഇവരെ പുറത്താക്കിയതോടെ ബാലാജി ദിനകരന്റെ പാർട്ടിയിൽ ചേർന്നു. 2018 ൽ ഡിഎംകെയിലുമെത്തി. 2021 ൽ കരൂരിൽ നിന്നും വിജയിച്ച് സ്റ്റാലിൻ മന്ത്രിസഭയിൽ അംഗവുമായി.
ഇതേ സമയത്താണ് ബാലാജിയുടെ പിഎമാരായിരുന്ന ഷൺമുഗവും ആർ സഹായരാജനും കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പണം നഷ്ടമായവർക്ക് അത് തിരികെ നൽകിയെന്നും അതുവഴി ‘ഒത്തുതീർപ്പി’ലെത്തി എന്നുമായിരുന്നു അവരുടെ ന്യായം. ഇത് ഒരു കേസിൽ കോടതി അനുവദിച്ചു. എന്നാൽ ഒത്തുതീർപ്പിലെത്തി എന്നതിനർഥം കുറ്റകൃത്യം നടന്നു എന്നു കൂടിയാണെന്ന് വ്യക്തമായതോടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗപ്രവേശം ചെയ്യുന്നത്. 2021 മുതല്‍ത്തന്നെ ഇഡി ഈ കേസിൽ അന്വേഷണം തുടങ്ങിയിരുന്നു. ‘ഒത്തുതീർപ്പ്’ അംഗീകരിക്കാത്തവരും രംഗത്തെത്തിയതോടെ കേസിൽ ഹൈക്കോടതി പുനരന്വേഷണം പ്രഖ്യാപിച്ചു. ഇതേ സമയത്താണ് ഇഡി ചോദ്യം ചെയ്യലിനായി പ്രതികളെ വിളിപ്പിച്ചു തുടങ്ങുന്നത്. എന്നാൽ ഹൈക്കോടതി ഇത് റദ്ദാക്കി. ഇതിനെതിരെ ഇഡി സുപ്രീം കോടതിയിൽ പോയി. കേസിൽ അന്വേഷണം തുടരാമെന്നും രേഖകൾ പരിശോധിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടതാണ് ഇഡിയുടെ പരിശോധനയിലേക്കും അറസ്റ്റിലേക്കും നയിച്ചത്. മാത്രമല്ല, കേസിൽ അഴിമതി നിരോധന നിയമം കൊണ്ടുവരാതിരുന്നതും സുപ്രീം കോടതിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ബാലാജിയുടെ ആരോപണവും കോടതി തള്ളിക്കളഞ്ഞു.
English Summary: Who is V Senthil Balaji, the Powerful DMK Minister from Tamil Nadu Who was Arrested by the Enforcement Directorate?