‘ബിപർ ജോയ്’ എന്ന ദുരന്തം. വീണ്ടും ഒരു ചുഴലിക്കാറ്റിന്റെ ഭീതി. അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഗുജറാത്ത് കച്ച് മേഖലയിൽ കര തൊട്ടു. ജൂൺ 16നു രാവിലെയോടെ ഗുജറാത്തിലെ കച്ച് തീരത്തിന് 30 കിലോമീറ്റർ പടിഞ്ഞാറു വരെയെത്തി കരയിലേക്കു കയറി ശക്തി കുറ‍ഞ്ഞു തുടങ്ങിയ കാറ്റ് ഇനി ന്യൂനമർദമായി മാറി കെട്ടടങ്ങനാണു സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം വിശദീകരിക്കുന്നു. രാജസ്ഥാനിലും മറ്റും ഏതാനും ദിവസം മഴ തുടരും. ഗുജറാത്ത്– കച്ച് തീരത്തെ തച്ചുടച്ച് 15നു രാത്രിയിലും 16നു പുലർച്ചെയുമായി വീശിയടിച്ച ബിപർജോയ് ചുഴലിക്കാറ്റിന്റെ ബാക്കിപത്രം എന്തൊക്കെയാണ്?

‘ബിപർ ജോയ്’ എന്ന ദുരന്തം. വീണ്ടും ഒരു ചുഴലിക്കാറ്റിന്റെ ഭീതി. അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഗുജറാത്ത് കച്ച് മേഖലയിൽ കര തൊട്ടു. ജൂൺ 16നു രാവിലെയോടെ ഗുജറാത്തിലെ കച്ച് തീരത്തിന് 30 കിലോമീറ്റർ പടിഞ്ഞാറു വരെയെത്തി കരയിലേക്കു കയറി ശക്തി കുറ‍ഞ്ഞു തുടങ്ങിയ കാറ്റ് ഇനി ന്യൂനമർദമായി മാറി കെട്ടടങ്ങനാണു സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം വിശദീകരിക്കുന്നു. രാജസ്ഥാനിലും മറ്റും ഏതാനും ദിവസം മഴ തുടരും. ഗുജറാത്ത്– കച്ച് തീരത്തെ തച്ചുടച്ച് 15നു രാത്രിയിലും 16നു പുലർച്ചെയുമായി വീശിയടിച്ച ബിപർജോയ് ചുഴലിക്കാറ്റിന്റെ ബാക്കിപത്രം എന്തൊക്കെയാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ബിപർ ജോയ്’ എന്ന ദുരന്തം. വീണ്ടും ഒരു ചുഴലിക്കാറ്റിന്റെ ഭീതി. അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഗുജറാത്ത് കച്ച് മേഖലയിൽ കര തൊട്ടു. ജൂൺ 16നു രാവിലെയോടെ ഗുജറാത്തിലെ കച്ച് തീരത്തിന് 30 കിലോമീറ്റർ പടിഞ്ഞാറു വരെയെത്തി കരയിലേക്കു കയറി ശക്തി കുറ‍ഞ്ഞു തുടങ്ങിയ കാറ്റ് ഇനി ന്യൂനമർദമായി മാറി കെട്ടടങ്ങനാണു സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം വിശദീകരിക്കുന്നു. രാജസ്ഥാനിലും മറ്റും ഏതാനും ദിവസം മഴ തുടരും. ഗുജറാത്ത്– കച്ച് തീരത്തെ തച്ചുടച്ച് 15നു രാത്രിയിലും 16നു പുലർച്ചെയുമായി വീശിയടിച്ച ബിപർജോയ് ചുഴലിക്കാറ്റിന്റെ ബാക്കിപത്രം എന്തൊക്കെയാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ബിപർ ജോയ്’ എന്ന ദുരന്തം. വീണ്ടും ഒരു ചുഴലിക്കാറ്റിന്റെ ഭീതി. അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഗുജറാത്ത് കച്ച് മേഖലയിൽ കര തൊട്ടു. ജൂൺ 16നു രാവിലെയോടെ ഗുജറാത്തിലെ കച്ച് തീരത്തിന് 30 കിലോമീറ്റർ പടിഞ്ഞാറു വരെയെത്തി കരയിലേക്കു കയറി ശക്തി കുറ‍ഞ്ഞു തുടങ്ങിയ കാറ്റ് ഇനി ന്യൂനമർദമായി മാറി കെട്ടടങ്ങനാണു സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം വിശദീകരിക്കുന്നു. രാജസ്ഥാനിലും മറ്റും ഏതാനും ദിവസം മഴ തുടരും.  ഗുജറാത്ത്– കച്ച് തീരത്തെ തച്ചുടച്ച് 15നു രാത്രിയിലും 16നു പുലർച്ചെയുമായി വീശിയടിച്ച ബിപർജോയ് ചുഴലിക്കാറ്റിന്റെ ബാക്കിപത്രം എന്തൊക്കെയാണ് ? 

ഗുജറാത്തിലെ പോർബന്തർ തീരത്ത് ബിപർജോയ് ചുഴലിക്കാറ്റിനെത്തുടർന്ന് ആഞ്ഞടിക്കുന്ന തിരമാല (PTI Photo)

 

ADVERTISEMENT

കണക്കെടുപ്പുകൾ ഇതുവരെ തുടങ്ങിയിട്ടില്ല. ബിപർജോയ് പുനരധിവാസം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനു മുന്നിൽ തുറക്കുന്നതു പുതിയ വെല്ലുവിളികളാണ്. സാധാരണ മനുഷ്യർക്കു മുതൽ ഗിർ വനങ്ങളിലെ സിംഹങ്ങൾക്കു വരെ എന്തെല്ലാംസംഭവിച്ചു കാണും? കൃഷിയും വീടും വ്യവസായങ്ങളും വൈദ്യുതി പോസ്റ്റും മുതൽ പരസ്യ ബോർഡുകളും മേൽക്കൂരകളും വരെ ഇളക്കിയെടുത്തു ചുഴലിക്കാറ്റ് നടത്തിയ സംഹാര താണ്ഡവം സൃഷ്ടിച്ച സാമ്പത്തിക നഷ്ടങ്ങളിൽനിന്നു കരകയറാൻ പശ്ചിമ ഗുജറാത്ത് ഇനി എത്രകാലം അത്യധ്വാനം ചെയ്യണം? വീശിയടിക്കുന്ന ചുഴലി, മരങ്ങളെ മാത്രമല്ല, മനുഷ്യരുടെ ഉപജീവന മാർഗങ്ങളെക്കൂടിയാണ് കടപുഴക്കുന്നത്. 

 

ബിപർജോയ് ചുഴലിക്കാറ്റിൽ കടപുഴകി വീണ മരം. ഗുജറാത്തിലെ കാഴ്ച (Photo by twitter/SP_Junagadh)

∙ ആദ്യം ടാങ്കിന്റെ മേൽമൂടി പറക്കും, വൈദ്യുതി പോസ്റ്റുകൾ വളയും

 

ADVERTISEMENT

ചുഴലിക്കാറ്റ് വീശുന്ന സ്ഥലത്ത് ഒരിക്കലെങ്കിലും താമസിച്ചിട്ടുള്ളവർക്ക് അതറിയാം. മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ കാറ്റടിച്ചാൽ പിന്നെ എന്തെങ്കിലും ബാക്കിയുണ്ടാകുമോ? അടച്ചുറപ്പുള്ള വാർക്കക്കെട്ടിടത്തിലാണെങ്കിൽ നിങ്ങൾ ഒരുവിധം സുരക്ഷിതരാണെന്നു പറയാം. എന്നുവച്ചാൽ ‘പക്കാ’ കെട്ടിടം. എന്നാൽ ഉറപ്പില്ലാത്ത ചെറിയ വീടാണെങ്കിൽ നേരത്തേതന്നെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറണം. കാറ്റ് ശക്തമാകുന്നതോടെ ആദ്യ പുരപ്പുറത്തെ ജലസംഭരണികൾ പറന്നു തുടങ്ങും. തുടർന്ന്, അടച്ചിട്ട ജനാലകളുടെ കണ്ണാടി ‘പടുപട’ എന്നു പൊട്ടാൻ തുടങ്ങും. ഇതിനിടെ മിക്ക മരങ്ങളും കടപുഴകിയിട്ടുണ്ടാകും. 

 

റോഡിലും മറ്റുമുള്ള പരസ്യപ്പലകകൾ പറന്നുവന്ന് മനുഷ്യവാസ മേഖലകളിൽ പലതരം കേടുപാടുണ്ടാക്കും. പുറത്തിറങ്ങുന്നവരുടെ ജീവനും ഇതു ഭീഷണിയാണ്. ഇത്തരം പലകകൾ ദുരന്ത വേളകളിൽ ജനങ്ങൾക്കും രക്ഷാപ്രവർത്തകർക്കും വലിയ ബാധ്യത സൃഷ്ടിക്കും. രക്ഷാ വാഹനങ്ങൾക്കു പോലും വരാനാവാത്ത വിധം ഗതാഗത തടസ്സം. സാധാരണ സമയത്ത് ഇവ കാറ്റിനെ തടസ്സപ്പെടുത്തുന്നു എന്നതു വേറെ കാര്യം.  കാറ്റിനു പിന്നെയും ശക്തി കൂടുന്നതോടെ ചെറിയ വൈദ്യുതി പോസ്റ്റുകൾ വളയുകയോ നിലം പൊത്തുകയോ ചെയ്യും. തലപൊക്കി നിൽക്കുന്ന സകലതിനെയും കാറ്റ് നക്കിത്തുടക്കുകയോ അടിച്ചു താഴെയിടുകയോ ചെയ്യും.  

 

ADVERTISEMENT

∙ വരാൻ ‘വൈകിയ’ ബിപർ ജോയ്

 

കാറ്റുകളുടെ പട്ടികയിലേക്കു ബംഗ്ലദേശ് നിർദേശിച്ച പേരാണ് ബിപർജോയ്. ബംഗ്ല ഭാഷയിൽ ഈ വാക്കിനു വൈപരീത്യം, ദുരന്തം എന്നൊക്കെയാണ് അർഥം. പേരിനെ അന്വർഥമാക്കി ബിപർജോയ് വൻനാശം വിതച്ചിരിക്കുകയാണ്. പൂർണരൂപം പ്രാപിച്ചാൽ പിന്നെ കരയിലേക്ക് അടിച്ചു കയറാൻ പരമാവധി നാലോ അഞ്ചോ ദിവസങ്ങളാണ് സാധാരണ കൊടുങ്കാറ്റുകൾക്ക് വേണ്ടത്. എന്നാൽ ജൂൺ ഏഴിനു രൂപപ്പെട്ട ബിപർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിലെ കച്ച് തീരത്തിനു പടിഞ്ഞാറ് ജക്കാവു തുറമുഖം വരെ സഞ്ചരിച്ച് കരയിലേക്കു കയറാൻ എടുത്തത് ഏകദേശം 10 ദിവസം. അറബിക്കടലിൽ രൂപപ്പെട്ട് ഏറ്റവും കൂടുതൽ ദിവസമെടുത്ത് ശക്തിപ്പെട്ട ചുഴലി എന്ന പേരിലാവും ബിപർജോയ് എന്ന സൈക്ലോണിനെ ഇന്ത്യൻ ഉപഭൂഖണ്ഡ കാലാവസ്ഥാ ചരിത്രം ഓർത്തുവയ്ക്കുക. 

 

∙ 15 വർഷം പിന്നോട്ടടിപ്പിക്കുന്ന ചുഴലിക്കാറ്റ്!

 

ആദ്യ റിപ്പോർട്ടുകളനുസരിച്ച് കേവലം രണ്ടോ മൂന്നോ മരണങ്ങളാണ് ബിപർജോയ് ചുഴലിക്കാറ്റിലുണ്ടായത്. ഏകദേശം അഞ്ഞൂറോളം മരങ്ങൾ കടപുഴകി. ആയിരത്തോളം ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു. ഇതൊഴിച്ചാൽ ജീവനു കാര്യമായ ഭീഷണി സംഭവിച്ചിട്ടില്ല. ഇതുപക്ഷേ ചെറിയ കാര്യമല്ല. കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പ്രവർത്തന ഫലമായാണ് ഇതു സാധ്യമായത്. ആയിരക്കണക്കിന് ആളുകളെയാണ് ശരവേഗത്തിൽ മാറ്റിപാർപ്പിച്ചത്.

 

ബിപർജോയ് ചുഴലിക്കാറ്റ് മുന്നറിയിപ്പു വന്നതിനു പിന്നാലെ ഒരുക്കങ്ങളുമായി ഇന്ത്യൻ സേന (Image by twitter/mishra_abhi)

എന്നാൽ ഒരു ചുഴലിക്കാറ്റ് വീശിയാൽ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കോടികളുടേതാണെന്നതു മറക്കരുത്. ഒരു പ്രദേശത്തെ അതു പാപ്പരാക്കും. വ്യവസായങ്ങളും കൃഷിയും വീടും എല്ലാം കേടുപാടു മൂലം പ്രവർത്തനരഹരിതമാകും. ഒരു ചുഴലിക്കാറ്റിന്റെ ‘കണ്ണി’ൽ പെട്ടാൽ ആ പ്രദേശം കുറഞ്ഞത് 15 വർഷമെങ്കിലും പിന്നോട്ടു പോകുമെന്ന് പറയാറുണ്ട്. കാരണം മരങ്ങൾ വീണും ബോർഡുകൾ വീണും നഗരങ്ങൾ താറുമാറാകും. പിന്നെ ഇതെല്ലാം അറ്റകുറ്റപ്പണി നടത്താനാവശ്യമായ ഭീമമായ തുക കണ്ടെത്താൻ കഴിയാതെ പാവപ്പെട്ടവരും കർഷകരും കാലാവസ്ഥാ അഭയാർഥികളാകും.  

 

∙ കേരളത്തിലേക്കു കയറേണ്ടത്; തൊട്ടത് കച്ച്– കറാച്ചി  

 

കേരള തീരത്ത് ജൂൺ ഒന്നിനു കൃത്യമായെത്തിയിരുന്ന തെക്കു–പടിഞ്ഞാറൻ കാലവർഷത്തിനു കരുത്തു പകരുന്നതിനു പകരം ആ മുന്നേറ്റത്തിന്റെ മുനയൊടിച്ചാണ് തെക്കൻ അറബിക്കടലിൽ ജൂൺ ആദ്യവാരം ന്യൂനമർദച്ചുഴിയും തുടർന്ന് ന്യൂനമർദവും രൂപപ്പെട്ടത്. കേരളത്തിൽ അങ്ങിങ്ങായി മഴ കിട്ടുന്നുണ്ടായിരുന്നെങ്കിലും കാലവർഷത്തിന്റെ എല്ലാ അരങ്ങൊരുക്കങ്ങളോടും കൂടിയ ‘ഇടവപ്പാതി’ മഴ എത്താൻ വൈകി. ഇതിന്റെ ഫലമായി മൺസൂണിന്റെ തുടക്കം പ്രഖ്യാപിക്കാൻ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പോലും മടിച്ചുനിന്നു. 

 

ജൂൺ എട്ടിനാണ് തുടക്കം (ഓൺസെറ്റ്) പ്രഖ്യാപിക്കുന്നത്. അപ്പോഴേക്കും മഴ കേരളം വിട്ട് വടക്കോട്ട് വഴി മാറിയിരുന്നു. പിന്നീട് ഏതാനും ദിവസം കടലായിരുന്നു മഴയുടെ കേളീരംഗം. അതിശക്തമായ മഴമേഘങ്ങൾ പടിഞ്ഞാറൻ തീരത്തു വന്ന് കേരളത്തിലേക്ക് എത്തിനോക്കി. കേരളത്തിലേക്കു കയറാതെ കടലിൽത്തന്നെ അവ പെയ്തൊഴിഞ്ഞു. കൊച്ചി സർവകലാശാല റഡാർ കേന്ദ്രത്തിലെ ഗവേഷകനായ ഡോ. എസ്. അഭിലാഷും മറ്റും പങ്കുവച്ച ഉപഗ്രഹ ചിത്രങ്ങളിലൂടെയും മറ്റും കാലവർഷ നാടകത്തിലെ ഈ ‘വിരഹരംഗം’ മലയാളികൾ നന്നായി മനസ്സിലാക്കി. ശാസ്ത്ര സാങ്കേതിക വിദ്യയിലെയും ആശയവിനിമയ രംഗത്തെയും കുതിപ്പിനു നന്ദി.  

 

∙ നിരന്തര നിരീക്ഷണം; കൃത്യമായ പ്രവചനം 

 

ഇതിനിടെ ബിപർജോയ് ചുഴലിക്കാറ്റിന്റെ ദിശ സംബന്ധിച്ച് ചെറിയ അവ്യക്തതകൾ ഉടലെടുത്തു. സാധാരണ ജൂൺ ആദ്യവാരം കാലവർഷത്തോടൊപ്പം അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലികൾ ഘടികാര വിപരീത ദിശയിൽ കറങ്ങിക്കറങ്ങി വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന യെമനിലേക്കോ ഒമാനിലേക്കോ ആണ് കയറിച്ചെല്ലുക. ഇക്കുറി ഇത് കുറച്ചു കൂടി വടക്കോട്ട് പോയി പാക്കിസ്ഥാനിലെ കറാച്ചിയിലോ ബലൂചിസ്ഥാൻ പ്രവിശ്യയിലോ കയറുമെന്നായിരുന്നു പ്രാഥമിക നിഗമനം. ചുഴലി മുംബൈ തീരത്തിന് 1000 കിലോമീറ്ററോളം പടിഞ്ഞാറ് എത്തുമ്പോൾ വരെ ഇതായിരുന്നു സ്ഥിതി. എന്നാൽ ജൂൺ 12 ആയപ്പോഴേക്കും ഇതു കുറച്ചു കൂടി വടക്കു കിഴക്കു ദിശയിലേക്കു വളയുന്നതായിമനസ്സിലാക്കി. 

 

അപ്പോൾത്തന്നെ ഗുജറാത്തിലെ കച്ച്, ദേവഭൂമി– ദ്വാരക തുടങ്ങിയ സ്ഥലങ്ങളിലേക്കാവും ബിപർജോയിയുടെ കണ്ണ് എന്ന് അറിയിപ്പെടുന്ന മധ്യതീവ്രഭാഗം തിരിയുന്നതെന്നു നിരീക്ഷകർക്കു മനസ്സിലായി. തുടർന്നുള്ള രണ്ടുമൂന്നു ദിവസംകൊണ്ട് ഈ പ്രദേശത്തെ ലക്ഷത്തോളം മനുഷ്യരെയാണ് സൈക്ലോൺ അഭയാർഥി ക്യാംപുകളിലേക്കും മറ്റ് സുരക്ഷാ കേന്ദ്രങ്ങളിലേക്കും മാറ്റിയത്. ഇന്ത്യയുടെയും ലോക കാലാവസ്ഥാ സംഘടനകളുടെയും ഉപഗ്രഹങ്ങളിലൂടെയാണ് സൈക്ലോണുകളുടെ നീക്കം തത്സമയം നിരീക്ഷിച്ച് സൈന്യത്തിനും റെയിൽവേയ്ക്കും കപ്പലുകൾക്കും വിമാനങ്ങൾക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാർ ഉൾപ്പെടെ വിവിധ സർക്കാർ ഏജൻസികൾക്കും മുന്നറിയിപ്പു വിവരങ്ങൾ കൈമാറുന്നത്.  

 

∙ അറബിക്കടൽചൂടാകുന്നു; ഭാവി ചുഴലികളെ കരുതണം  

 

അറബിക്കടലിലെ പതിവിലും കൂടുതലായി അനുഭവപ്പെടുന്ന താപനഫലമായി ഓരോ വർഷവും ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വർധിക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഇതുമൂലം ഇന്ത്യയുടെ പശ്ചിമ തീരത്ത് കൂടുതലായി സൈക്ലോൺ രക്ഷാ കേന്ദ്രങ്ങളും ക്യാംപുകളും മറ്റും മുൻകൂട്ടി നിർമിക്കുകയോ തയാറാക്കി നിർത്തുകയോ ചെയ്യുക എന്നതാണ് സർക്കാരിലെ ദുരന്ത നിവാരണ രംഗത്തുള്ളവർക്കു മുന്നിലുള്ള വെല്ലുവിളി. തെറ്റില്ലാത്ത വിധം ഈ പ്രവചനം വിജയകരമായി നടത്താൻ ഇപ്പോൾ ഇന്ത്യയ്ക്കും ലോകത്തിലെ മറ്റു രാജ്യങ്ങൾക്കും കഴിയുന്നുണ്ട്. 

 

എല്ലാവരും പരസ്പരം വിവരങ്ങൾ കൈമാറും. ശാസ്ത്ര–കാലാവസ്ഥാ– ദുരന്ത നിവാരണ രംഗങ്ങളിലെ സമാധാനപരമായ ഈ സഹവർത്തിത്തം ലോകത്തിലെ എല്ലാം രാഷ്ട്രീയത്തലവന്മാരും പഠിക്കേണ്ട പാഠമാണെന്നത് മറ്റൊരു കാര്യം. ഇന്ത്യയുടെ നേതൃത്വത്തിൽ പാക്കിസ്ഥാൻ, ഒമാൻ, യെമൻ, ശ്രീലങ്ക, ബംഗ്ലദേശ്, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളുടെ കാലാവസ്ഥാ സഖ്യമാണ് ഇത്തരം മുന്നറിയിപ്പുകളും രക്ഷാദൗത്യങ്ങളും ഏകോപിപ്പിക്കുന്നത്. വെല്ലുവിളികൾക്കിടയിലും കാലാവസ്ഥാമാറ്റം മുന്നോട്ടു വയ്ക്കുന്ന നയതന്ത്ര– സമാധാന സാധ്യത ഇതാണ്.

 

English Summary: Cyclone Biporjoy Causes Large-scale Property Destruction: Explained