ഡിഗ്രി പാസാകാത്ത വിദ്യാർഥി, മൂന്നു വർഷം ഡിഗ്രിക്കു പഠിച്ച അതേ കോളജിൽ വ്യാജ സ‍ർട്ടിഫിക്കറ്റ് ഉപയോഗിച്ചു പിജിക്കു പ്രവേശനം നേടിയപ്പോൾ പഠിപ്പിച്ച അധ്യാപകർക്കു പോലും സംശയം തോന്നാത്തത് എന്തു കൊണ്ടാണ്?

ഡിഗ്രി പാസാകാത്ത വിദ്യാർഥി, മൂന്നു വർഷം ഡിഗ്രിക്കു പഠിച്ച അതേ കോളജിൽ വ്യാജ സ‍ർട്ടിഫിക്കറ്റ് ഉപയോഗിച്ചു പിജിക്കു പ്രവേശനം നേടിയപ്പോൾ പഠിപ്പിച്ച അധ്യാപകർക്കു പോലും സംശയം തോന്നാത്തത് എന്തു കൊണ്ടാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിഗ്രി പാസാകാത്ത വിദ്യാർഥി, മൂന്നു വർഷം ഡിഗ്രിക്കു പഠിച്ച അതേ കോളജിൽ വ്യാജ സ‍ർട്ടിഫിക്കറ്റ് ഉപയോഗിച്ചു പിജിക്കു പ്രവേശനം നേടിയപ്പോൾ പഠിപ്പിച്ച അധ്യാപകർക്കു പോലും സംശയം തോന്നാത്തത് എന്തു കൊണ്ടാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിഗ്രി പാസാകാത്ത വിദ്യാർഥി,  മൂന്നു വർഷം ഡിഗ്രിക്കു പഠിച്ച അതേ കോളജിൽ വ്യാജ സ‍ർട്ടിഫിക്കറ്റ് ഉപയോഗിച്ചു പിജിക്കു പ്രവേശനം നേടിയപ്പോൾ പഠിപ്പിച്ച അധ്യാപകർക്കു പോലും സംശയം തോന്നാത്തത് എന്തു കൊണ്ടാണ്? എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയ സംഭവത്തിൽ, രാഷ്ട്രീയ ഇടപെടലുകൾക്കപ്പുറം കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഗുരുതര വീഴ്ചകളുമുണ്ട്. വീഴ്ച പറ്റിയത് കേരള സർവകലാശാലയ്ക്കാണെന്നു കോളജും കോളജിനാണെന്നു സർവകലാശാലയും പരസ്പരം പഴിചാരുമ്പോഴും ഇരുകൂട്ടരും ഇപ്പോഴും മറുപടി പറയാൻ തയാറാകാത്ത ഒട്ടേറെ ചോദ്യങ്ങൾ ബാക്കി. 

 

ADVERTISEMENT

∙ ഡിഗ്രി തോറ്റ വിദ്യാർഥിയെ പിജി  പഠിപ്പിച്ച അധ്യാപകർ 

കലിംഗ യൂണിവേഴ്സിറ്റി (Image credit : kalingauniversity/facebook)

 

Representative Image. Photo Credit : Billion Photos/Shutterstock

2017–20 കാലയളവിലാണ് നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ ബികോം പഠിച്ചത്. 2018ലെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ  എസ്എഫ്ഐ സ്ഥാനാർഥിയായി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി (യുയുസി) വിജയിച്ചു. 2019 ൽ യൂണിവേഴ്സിറ്റി യൂണിയൻ ജോയിന്റ് സെക്രട്ടറിയായി. ബികോമിന്റെ 6 സെമസ്റ്റർ പരീക്ഷകളും എഴുതി. പക്ഷേ പല വിഷയത്തിലും പരാജയപ്പെട്ടു. 2020 ജൂൺ 22നാണ് കോളജിൽ നിന്ന് ടിസി വാങ്ങുന്നത്. 

 

ADVERTISEMENT

2022 ജനുവരിയിൽ ഇതേ കോളജിൽ നിഖിൽ എംകോം പ്രവേശനത്തിന് അപേക്ഷിക്കുന്നു. യോഗ്യതയായി ഹാജരാക്കിയത് 2017–20 കാലയളവിൽ ഛത്തീസ്ഗഢിലെ കലിംഗ സർവകലാശാലയിൽ നിന്ന് 60 ശതമാനം മാർക്കോടെ ബികോം പാസായതിന്റെ സർട്ടിഫിക്കറ്റ്. സർട്ടിഫിക്കറ്റ് പരിശോധിച്ച് പ്രവേശനം നൽകാമെന്നു ശുപാർശ ചെയ്തത് അന്നത്തെ കൊമേഴ്സ് വകുപ്പ് മേധാവി. 3 വർഷം സ്വന്തം വകുപ്പിൽ ഡിഗ്രി പഠിച്ചു പരാജയപ്പെട്ട വിദ്യാർഥി എങ്ങനെയാണ് അതേ കാലയളവിൽ മറ്റൊരു സർവകലാശാലയിൽ നിന്നു ബിരുദം സ്വന്തമാക്കിയത് എന്നതിൽ അധ്യാപകനു സംശയം പോലും തോന്നിയില്ല. സിപിഎം അനുകൂല അധ്യാപകസംഘടനയിലെ അംഗവും സെനറ്റ് അംഗവുമായതിനാലാണു അത്തരം ഒരു സംശയം തോന്നാത്തത് എന്നു ന്യായമായും സംശയിക്കാം. നിഖിലിനെ ബികോം പഠിപ്പിച്ച  അതേ അധ്യാപകരാണ് എംകോമിലും ക്ലാസെടുക്കുന്നത്. ഡിഗ്രി തോറ്റ വിദ്യാർഥി എങ്ങനെ പിജി ക്ലാസിലെത്തി എന്ന് ഒരാൾക്കു പോലും സംശയം തോന്നിയില്ലെന്നു വിശ്വസിക്കാനാകില്ല.  

 

കേരള സർവകലാശാല ആസ്ഥാനം (Image credit : universityofkerala/facebook)

പിജി പ്രവേശനത്തിനു സമർപ്പിച്ചതു വ്യാജ സർട്ടിഫിക്കറ്റാണെന്ന വാർത്ത പുറത്തുവരാൻ 2 മാസം കൂടി വെകിയിരുന്നെങ്കിൽ  നിഖിൽ തോമസ് എംകോം പൂർത്തിയാക്കുമായിരുന്നു. 2021–23 പിജി ബാച്ചിൽ പ്രവേശനം നേടിയ നിഖിൽ ആദ്യ 3 സെമസ്റ്റർ പരീക്ഷകളും എഴുതിയിരുന്നു. അവസാന സെമസ്റ്റർ  പരീക്ഷയ്ക്ക് രണ്ടു മാസം കൂടിയാണ് ബാക്കിയുണ്ടായിരുന്നത്.

 

ADVERTISEMENT

∙ കൈകഴുകി കോളജ് അധികൃതർ

 

കലിംഗ യൂണിവേഴ്സിറ്റി (Image credit : kalingauniversity/facebook)

കോളജിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടെന്നു വ്യക്തമായിട്ടും സർവകലാശാലയെ പഴിചാരുകയാണ് ഇപ്പോഴും കോളജ് അധികൃതർ. കലിംഗ സർവകലാശാലയിലെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചത് കേരള സർവകലാശാലയാണെന്നും സർവകലാശാല നൽകിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് പരിശോധിച്ചാണ് നിഖിലിന് പ്രവേശനം നൽകിയത് എന്നുമാണ് കോളജ് പ്രിൻസിപ്പലിന്റെ വിശദീകരണം.  നിഖിൽ സമർപ്പിച്ച കലിംഗ സർവകലാശാലയിലെ സർട്ടിഫിക്കറ്റുകൾ പ്രവേശന നടപടികൾക്കു ശേഷം പരിശോധനയ്ക്കായി വീണ്ടും കേരള സർവകലാശാലയിലേക്ക് അയച്ചിരുന്നതാണെന്നും ഇതും സർവകലാശാല പരിശോധിച്ച് അംഗീകാരം നൽകിയതാണെന്നും പ്രിൻസിപ്പൽ ഡോ.എ. മുഹമ്മദ്  താഹ പറയുന്നു.  

 

മൂന്നു വർഷം കോളജിൽ പഠിച്ചു ഡിഗ്രിക്കു പരാജയപ്പെട്ട ഒരു വിദ്യാർഥി മറ്റൊരു സർവകലാശാലയുടെ സർട്ടിഫിക്കറ്റുമായി അതേ കോളജിൽ അതേ വകുപ്പിൽ പ്രവേശനം നേടിയപ്പോൾ അധ്യാപകർക്കു പോലും സംശയം തോന്നാത്തിൽ ഇപ്പോഴും കോളജ് മാനേജ്മെന്റും പ്രിൻസിപ്പലും അസ്വാഭാവികത സംശയിക്കാത്തിൽ ദുരൂഹതയുണ്ട്.  വിദ്യാർഥിക്ക് പ്രവേശനത്തിനു യോഗ്യത ഉണ്ടോ എന്നു മാത്രമാണു കോളജ് പരിശോധിച്ചതിച്ചെന്നും മറ്റു കാര്യങ്ങളൊന്നും പരിശോധിക്കേണ്ട ആവശ്യം കോളജിനില്ലെന്നുമാണു നിഖിൽ സമർപ്പിച്ചതു വ്യാജസർട്ടിഫിക്കറ്റാണെന്ന വിവരം പുറത്തുവന്നതിനു ശേഷം കോളജിന്റെ വാദം. 

 

കായംകുളം എംഎസ്എം കോളജിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എംകോമിന് അഡ്മിഷൻ നേടിയ നിഖിൽ തോമസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ കോളേജിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടയുന്നു. ചിത്രം: മനോരമ

∙ ഇപ്പോൾ നടത്തിയ പരിശോധന സർവകലാശാല അന്നു നടത്തിയില്ല 

 

കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ നിഖിൽ തോമസ് സമർപ്പിച്ച കലിംഗ സർവകലാശാലയിലെ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ചതു പ്രധാനമായും 2 കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്. 

 

1. കലിംഗ സർവകലാശാലയിൽ രണ്ടു തരം ബികോം കോഴ്സുകളാണ്. ബികോം, ബികോം (ഓണേഴ്സ്) ബാങ്കിങ് ആൻഡ് ഫിനാൻസ്. എന്നാൽ നിഖിൽ സമർപ്പിച്ച സർട്ടിഫിക്കറ്റിൽ ബികോം ബാങ്കിങ് ആൻഡ് ഫിനാൻസ് എന്നു മാത്രമാണുള്ളത്. ഓണേഴ്സ് എന്നില്ല. 

2. കലിംഗ സർവകലാശാലയിൽ ഡിഗ്രിക്ക് സെമസ്റ്റർ സംവിധാനമാണ്. എന്നാൽ നിഖിൽ സമർപ്പിച്ചത് വർഷാടിസ്ഥാനത്തിലുള്ള കോഴ്സിന്റെ മാർക്ക് ലിസ്റ്റാണ്.

ഈ രണ്ടു കാര്യങ്ങൾ 2 വർഷം മുൻപു  നിഖിലിന്  എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകുമ്പോൾ സർവകലാശാല പരിശോധിച്ചില്ലേ എന്ന ചോദ്യം സ്വാഭാവികം. കലിംഗ സർവകലാശാലയുടെ വെബ്സൈറ്റിലുള്ള പ്രാഥമിക വിവരങ്ങൾ പോലും പരിശോധിക്കാതെ യോഗ്യതാ സർട്ടിഫിക്കറ്റ് നൽകിയ സർവകലാശാലയ്ക്കും ഈ വിഷയത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു. 

കേരള സർവകലാശാല നടത്തിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണു നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ പിജിക്കു പ്രവേശനം നേടിയത്.  കലിംഗ സർവകലാശാല അധികൃതർ സാക്ഷ്യപ്പെടുത്തിയ സിലബസ്, നിഖിലിന്റെ 3 വർഷത്തെ മാർക്ക് ലിസ്റ്റ്, ബിരുദ സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സർവകലാശാലയിലെ കൊമേഴ്സ് പഠന ബോർഡ് പരിശോധിച്ച് അക്കാദമിക് കൗൺസിലിന്റെ ശുപാർശപ്രകാരമാണ് യോഗ്യതാ സർട്ടിഫിക്കറ്റ് അനുവദിച്ചതെന്നാണ് സർവകലാശാലയുടെ വിശദീകരണം. ഇത്രയും വിശദമായ പരിശോധന നടന്നിട്ടും കൃത്രിമം കണ്ടെത്താൻ കഴിഞ്ഞില്ലെന്നത് ഉന്നതവിദ്യാഭ്യാസ രംഗത്തെ ക്രമക്കേടിനുള്ള പഴുതുകൾ വ്യക്തമാക്കുന്നു. 

∙ നടന്നതു രാഷ്ട്രീയ ഇടപെടൽ 

സർവകലാശാല സിൻഡിക്കറ്റ് അംഗമായ സിപിഎം നേതാവിന്റെ ഇടപെടലിലാണു നിഖിലിനു കോളജിൽ പ്രവേശനം ലഭിച്ചതെന്നാണ് ആരോപണം. പാർട്ടി നേതാവ് പറഞ്ഞിട്ടാണ് അഡ്മിഷൻ നൽകിയതെന്നും കോളജ് മാനേജർ തന്നെ സ്ഥിരീകരിച്ചു. സർവകലാശാലയുടെയും കോളജിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളുടെ പിന്നിലും ഇതേ രാഷ്ട്രീയ ഇടപെടലാണെന്ന സംശയവും ഉയരുന്നു.

സർവകലാശാലയിലെ പിജി പ്രവേശനത്തീയതി നീട്ടിയതു പോലും നിഖിലിനു വേണ്ടിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. നിഖിൽ തോമസ് പ്രവേശനത്തിനായി ആദ്യമെത്തിയപ്പോൾ  സർവകലാശാല അനുവദിച്ച സമയം അവസാനിച്ചിരുന്നുവെന്നും ഇതിനു പിന്നാലെയാണ് പ്രവേശനത്തീയതി നീട്ടി സർവകലാശാല കോളജുകൾക്ക് അറിയിപ്പ് നൽകിയതെന്നുമുള്ള കോളജ് മുൻ പ്രിൻസിപ്പൽ ഡോ.എസ്.ഭദ്രകുമാരിയുടെ വെളിപ്പെടുത്തൽ ഈ ആരോപണം സാധൂകരിക്കുന്നതാണ്. 

2021–23 വർഷത്തേക്കുള്ള പിജി പ്രവേശനം 2022 ജനുവരി മൂന്നാം വാരത്തിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ, ജനുവരി 31ന് കൂടി പ്രവേശനം നൽകാമെന്ന സിൻഡിക്കറ്റ് തീരുമാനം  ജനുവരി 30 ന് വൈകിട്ട് കോളജുകളെ അറിയിച്ചു. ജനുവരി 31 ന് വൈകിട്ട് മൂന്നിന് ശേഷമാണ് നിഖിൽ പ്രവേശനത്തിനായി കോളജിലെത്തിയത്. വൈകിട്ട് 5ന് സമയപരിധി അവസാനിക്കുമെന്നതിനാൽ തിടുക്കത്തിൽ പ്രവേശനം നൽകി.  തോറ്റ വിദ്യാർഥിക്ക് പിജി പ്രവേശനം നൽകിയിട്ടും കോളജ് അധികൃതർക്കും അധ്യാപകർക്കും സംശയം തോന്നാത്തതിനു പിന്നിലും  ഇതേ രാഷ്ട്രീയ ഇടപെടലാണെന്നു കരുതേണ്ടി വരും. നിഖിലിന്റേതു വ്യാജ സർട്ടിഫിക്കറ്റാണെന്ന പരാതികൾ മൂടിവയ്ക്കാനുള്ള കോളജ് അധികൃതരുടെ ശ്രമവും ഈ സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. 

English Summary: How Nikhil Thomas Cheated MSM College and Kerala University Authorities With Fake Degree Certificates