യുഎസിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സ്റ്റേറ്റ് വിസിറ്റ് ജൂൺ 21 ന് ആരംഭിക്കുകയാണ്. പ്രധാനമന്ത്രിപദത്തിൽ ഒന്‍പത് വർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദിയുടെ യുഎസിലേക്കുള്ള ആദ്യത്തെ സ്റ്റേറ്റ് വിസിറ്റ്. യുഎസിൽ അവസാനമായി ഒരു സ്റ്റേറ്റ് വിസിറ്റിന് ഇന്ത്യയിൽനിന്ന് അവസരം ലഭിച്ചത് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനാണ്. 2009 നവംബർ 23 നും 25 നും ഇടയിലായിരുന്നു സന്ദർശനം. ഇത് വായിച്ചപ്പോൾ എന്തെങ്കിലും സംശയം തോന്നിയോ ? എത്രയോ വട്ടം യുഎസിലേക്ക് നരേന്ദ്ര മോദി യാത്ര ചെയ്തിരിക്കുന്നു. ബറാക് ഒബാമയുടെയും, ഡോണൾഡ് ട്രംപിന്റെയും കാലത്ത് അവർക്കൊപ്പം വൈറ്റ് ഹൗസിൽ സൗഹൃദം പങ്കിട്ടിരിക്കുന്നു.

യുഎസിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സ്റ്റേറ്റ് വിസിറ്റ് ജൂൺ 21 ന് ആരംഭിക്കുകയാണ്. പ്രധാനമന്ത്രിപദത്തിൽ ഒന്‍പത് വർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദിയുടെ യുഎസിലേക്കുള്ള ആദ്യത്തെ സ്റ്റേറ്റ് വിസിറ്റ്. യുഎസിൽ അവസാനമായി ഒരു സ്റ്റേറ്റ് വിസിറ്റിന് ഇന്ത്യയിൽനിന്ന് അവസരം ലഭിച്ചത് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനാണ്. 2009 നവംബർ 23 നും 25 നും ഇടയിലായിരുന്നു സന്ദർശനം. ഇത് വായിച്ചപ്പോൾ എന്തെങ്കിലും സംശയം തോന്നിയോ ? എത്രയോ വട്ടം യുഎസിലേക്ക് നരേന്ദ്ര മോദി യാത്ര ചെയ്തിരിക്കുന്നു. ബറാക് ഒബാമയുടെയും, ഡോണൾഡ് ട്രംപിന്റെയും കാലത്ത് അവർക്കൊപ്പം വൈറ്റ് ഹൗസിൽ സൗഹൃദം പങ്കിട്ടിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സ്റ്റേറ്റ് വിസിറ്റ് ജൂൺ 21 ന് ആരംഭിക്കുകയാണ്. പ്രധാനമന്ത്രിപദത്തിൽ ഒന്‍പത് വർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദിയുടെ യുഎസിലേക്കുള്ള ആദ്യത്തെ സ്റ്റേറ്റ് വിസിറ്റ്. യുഎസിൽ അവസാനമായി ഒരു സ്റ്റേറ്റ് വിസിറ്റിന് ഇന്ത്യയിൽനിന്ന് അവസരം ലഭിച്ചത് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനാണ്. 2009 നവംബർ 23 നും 25 നും ഇടയിലായിരുന്നു സന്ദർശനം. ഇത് വായിച്ചപ്പോൾ എന്തെങ്കിലും സംശയം തോന്നിയോ ? എത്രയോ വട്ടം യുഎസിലേക്ക് നരേന്ദ്ര മോദി യാത്ര ചെയ്തിരിക്കുന്നു. ബറാക് ഒബാമയുടെയും, ഡോണൾഡ് ട്രംപിന്റെയും കാലത്ത് അവർക്കൊപ്പം വൈറ്റ് ഹൗസിൽ സൗഹൃദം പങ്കിട്ടിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സ്റ്റേറ്റ് വിസിറ്റ് ജൂൺ 21 ന് ആരംഭിക്കുകയാണ്. പ്രധാനമന്ത്രിപദത്തിൽ ഒന്‍പത് വർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദിയുടെ യുഎസിലേക്കുള്ള ആദ്യത്തെ സ്റ്റേറ്റ് വിസിറ്റ്. യുഎസിൽ അവസാനമായി ഒരു സ്റ്റേറ്റ് വിസിറ്റിന് ഇന്ത്യയിൽനിന്ന് അവസരം ലഭിച്ചത് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനാണ്. 2009 നവംബർ 23 നും 25 നും ഇടയിലായിരുന്നു സന്ദർശനം. ഇത് വായിച്ചപ്പോൾ എന്തെങ്കിലും സംശയം തോന്നിയോ ?

എത്രയോ വട്ടം യുഎസിലേക്ക് നരേന്ദ്ര മോദി യാത്ര ചെയ്തിരിക്കുന്നു. ബറാക് ഒബാമയുടെയും, ഡോണൾഡ് ട്രംപിന്റെയും കാലത്ത് അവർക്കൊപ്പം വൈറ്റ് ഹൗസിൽ സൗഹൃദം പങ്കിട്ടിരിക്കുന്നു. വിദേശ സഞ്ചാര പ്രിയനെന്ന പ്രതിപക്ഷ പാർട്ടികളുടെ വിമർശനം സ്ഥിരമായി കേൾക്കേണ്ടി വന്നിട്ടുള്ള ഭരണാധികാരിയാണ് നരേന്ദ്ര മോദി. എന്നിട്ടും മോദിയുടെ ആദ്യത്തെ യുഎസ് സ്റ്റേറ്റ് സന്ദർശനം എന്ന് പറയുന്നത് എങ്ങനെ ശരിയാവും?

യുഎസ് സന്ദർശനത്തിനു പുറപ്പെടുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (File Photo by PMOIndia/ Facebook)
ADVERTISEMENT

എങ്കിൽ അറിഞ്ഞോളൂ, അമേരിക്കയിലേക്ക്  മോദിയുടെ ആദ്യത്തെ സ്റ്റേറ്റ് വിസിറ്റ് എന്ന വിശേഷണം തീർച്ചയായും വാസ്തവമാണ്. ഇതിനെ കുറിച്ച് കൂടുതലറിയണമെങ്കിൽ എന്താണ് സ്റ്റേറ്റ് വിസിറ്റ് എന്നറിയണം. ഒപ്പം അമേരിക്കയിൽ നിലനിൽക്കുന്ന സന്ദർശന രീതികളെ കുറിച്ചും മനസ്സിലാക്കണം. സ്റ്റേറ്റ് വിസിറ്റിനെ കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചും വിശദമായി പരിശോധിക്കാം. ഒപ്പം മോദിയുടെ യുഎസ് സന്ദർശം എങ്ങനെ ചരിത്ര പ്രാധാന്യമുള്ളതാവുന്നു എന്നതും അറിയാം.

∙ മോദി പറന്നിറങ്ങിയത് 64 രാജ്യങ്ങളിൽ 

2014 ൽ ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ നരേന്ദ്ര മോദി കഴിഞ്ഞ ഒൻപത് വർഷങ്ങൾക്കിടയിൽ 64 രാജ്യങ്ങളിലാണ് സന്ദർശനം നടത്തിയത്. ഇന്ത്യയുടെ അയൽ രാജ്യമായ ഭൂട്ടാനിലായിരുന്നു പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദിയുടെ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനം.  ലോകം കോവിഡിന്റെ പിടിയിലമർന്ന 2020ൽ അദ്ദേഹം ഒരു രാജ്യത്തും സന്ദർശനം നടത്തിയിരുന്നില്ല.

ഇതുവരെ 68 വിദേശയാത്രകളാണ് മോദി നടത്തിയത്. പലപ്പോഴും ഒരു യാത്രയിൽതന്നെ മൂന്നും നാലും രാജ്യങ്ങളിൽ സന്ദര്‍ശനം നടത്തിയാണ് അദ്ദേഹം മടങ്ങാറുള്ളത്. ലോകരാജ്യങ്ങളുടെ ഇടയിൽ ഇന്ത്യയുടെ പ്രതിച്ഛായ വളർത്താൻ നരേന്ദ്ര മോദിയുടെ സന്ദർശനങ്ങൾ പ്രധാന പങ്കു വഹിക്കുന്നു. ഇതിനൊപ്പം വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തുമ്പോൾ അവിടെയുള്ള ഇന്ത്യൻ വംശജരുടെ കൂട്ടായ്മകളെ അഭിസംബോധന ചെയ്യാനും ഇന്ത്യൻ പ്രധാനമന്ത്രി സമയം കണ്ടെത്തുന്നുണ്ട്. 

നരേന്ദ്ര മോദി വിദേശ സന്ദർശനത്തിനിടെ (File Photo Credit by PMOIndia/ Facebook)
ADVERTISEMENT

64 രാജ്യങ്ങളിൽ സഞ്ചാരം നടത്തിയ മോദി ഇതിൽ പല രാജ്യങ്ങളിലും ഒന്നിൽ കൂടുതൽ തവണ എത്തിയിട്ടുണ്ട്. രണ്ട് രാജ്യങ്ങളിലാണ് അദ്ദേഹം ഏറ്റവും കൂടുതൽ തവണ സന്ദർശനം നടത്തിയിട്ടുള്ളത്. അത് യുഎസും ജപ്പാനുമാണ്. ഏഴു തവണയാണ് മോദി ഈ രണ്ടു രാജ്യങ്ങളിൽ എത്തിയത്. ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ അദ്ദേഹം ആറു തവണ വീതം സന്ദർശിച്ചു. അയൽരാജ്യങ്ങളായ ചൈനയിലും നേപ്പാളിലും ഒപ്പം ഇന്ത്യയുടെ എക്കാലത്തെയും സൗഹൃദ രാജ്യമായ റഷ്യയിലും അഞ്ചു തവണ വീതമാണ് മോദി സന്ദർശനം നടത്തിയിട്ടുള്ളത്.

സിംഗപ്പുർ, യുഎഇ തുടങ്ങിയ ഇന്ത്യയുടെ കിഴക്കും, പടിഞ്ഞാറും ദിശകളിലുള്ള രാജ്യങ്ങളിൽ നാല് തവണ വീതമാണ് മോദിയെത്തിയത്. ശ്രീലങ്ക, ഉസ്ബക്കിസ്ഥാൻ, ബ്രിട്ടൻ എന്നിവിടങ്ങളിൽ മൂന്ന് തവണ മോദി സന്ദർശനത്തിനായെത്തി. അഫ്ഗാനിസ്ഥാൻ ഉൾപ്പടെയുള്ള പതിനാറ് രാജ്യങ്ങളിൽ രണ്ട് തവണ മോദി ഇക്കാലയളവിൽ സന്ദർശനം നടത്തിയിട്ടുണ്ട്്. സന്ദര്‍ശന പട്ടികയിലെ ബാക്കി 36 രാജ്യങ്ങളിൽ ഒറ്റത്തവണയാണ് മോദിയെത്തിയത്. ഈ പട്ടികയിൽ, സ്വാതന്ത്ര്യം നേടി 75 വർഷം കഴിഞ്ഞിട്ടും ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശനത്തിനായി എത്തിയ രാജ്യങ്ങൾ വരെയുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo by POOL / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ കോടികൾ ചെലവുള്ള യാത്രകൾ

പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് എത്ര രൂപയാണ് ചെലവഴിക്കുന്നതെന്ന കണക്കുകൾ pmindia.gov.in എന്ന വെബ്‌സൈറ്റിൽ  നൽകിയിട്ടുണ്ട്. 2015 മുതലുള്ള അഞ്ച് വർഷത്തിനിടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി  446.52 കോടി രൂപയാണ് ചെലവഴിച്ചത്. 2020ൽ ലോക്‌സഭയിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നൽകിയ മറുപടിയിലാണ് ഈ വിവരമുള്ളത്. ഏറ്റവും കൂടുതൽ പണം മോദിയുടെ യാത്രക്കായി ചിലവായത് 2019 സെപ്റ്റംബർ 21 നും 28നും ഇടയിൽ യുഎസ് സന്ദർശിച്ചപ്പോഴാണ്. 23.27 കോടി രൂപയാണ് ഈ യാത്രയ്ക്കു മാത്രമായി വേണ്ടിവന്നത്.   

ADVERTISEMENT

∙ മോദിയുടെ യുഎസ് യാത്രകള്‍ 

ജൂൺ 21ന് യുഎസ് സന്ദർശനത്തിനായി മോദി എത്തുകയാണ്. പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ഏഴാമത്തെ യുഎസ് സന്ദർശനമാവും ഇത്. ഇതോടെ ഏറ്റവും കൂടുതൽ തവണ മോദി സന്ദർശിച്ച രാജ്യമെന്ന വിശേഷണവും യുഎസിന് സ്വന്തമാവും. 2014ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ വർഷംതന്നെ മോദി അമേരിക്കയിൽ സന്ദര്‍ശനം നടത്തിയിരുന്നു. തുടർന്ന് 2015, 2016, 2017, 2019, 2021 എന്നീ വർഷങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ സന്ദർശനം നടത്തിയത്. ഒരിക്കൽ യുഎസ് വീസ വിലക്ക് ഏർപ്പെടുത്തിയിരുന്ന മോദിക്ക് ഇന്ത്യൻ പ്രധാനമന്ത്രിയായതോടെയാണ് വീണ്ടും സന്ദർശനം സാധ്യമായത്. ഐക്യരാഷ്ട്ര സംഘടനയിൽ പങ്കെടുക്കുന്നതിനായും ഇന്ത്യൻ പ്രധാനമന്ത്രിക്ക് യുഎസ് സന്ദർശനം നടത്തേണ്ടി വരുന്നുണ്ട്്.

എന്തുകൊണ്ട് ആദ്യ  'സ്റ്റേറ്റ് വിസിറ്റ്'?

മുന്‍ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ 'സ്റ്റേറ്റ് വിസിറ്റ്' എന്ന വിശേഷമാണ് മോദിയുടെ യുഎസ് സന്ദർശനത്തിന് ലഭിക്കുന്നത്. 2009 നവംബർ 23 നും 25 നും ഇടയിലായിരുന്നു മൻമോഹൻ സിങ്ങിന്റെ യുഎസ് 'സ്റ്റേറ്റ് വിസിറ്റ്'. പലവട്ടം യുഎസിൽ എത്തിയിട്ടും, പ്രസിഡന്റ് പാർക്കുന്ന വൈറ്റ് ഹൗസിന്റെ ആതിഥേയത്വം അനുഭവിച്ചിട്ടും അതൊന്നും അപ്പോൾ യുഎസ് ഔദ്യോഗികമായി കണക്കാക്കിയിരുന്നില്ലേ എന്ന ചിന്ത ആർക്കും ഉണ്ടാവാം. 

2021ൽ യുഎസ് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായി വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ ചർച്ച നടത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (Photo by Jim WATSON / AFP)

കഴിഞ്ഞ ഒൻപത് വർഷമായി മോദി മിക്ക വർഷങ്ങളിലും യുഎസ് യാത്ര ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും സ്റ്റേറ്റ് വിസിറ്റായി അമേരിക്ക പരിഗണിച്ചിരുന്നില്ല. യുഎസ് പ്രസിഡന്റ് തന്റെ രാജ്യത്തേക്ക് മറ്റ് രാജ്യങ്ങളിലെ തലവൻമാരെ ഔദ്യോഗികമായി ക്ഷണിക്കുന്നതാണ് സ്റ്റേറ്റ് വിസിറ്റ്. ഇങ്ങനെ ക്ഷണിക്കപ്പെടുമ്പോൾ അതിഥിയുടെ പേരിലല്ല, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിന്റെ സന്ദർശമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

രാഷ്ട്രത്തലവൻമാരെ മാത്രമാണ് യുഎസ് സ്റ്റേറ്റ് വിസിറ്റിനായി ക്ഷണിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുടെ തലവൻമാരെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വൈസ് പ്രസിഡന്റുമാർ, മതപരമായും ആചാരപരമായും രാഷ്ട്രത്തിന്റെ തലവൻമാരായി പരിഗണിക്കുന്നവർ, കിരീടാവകാശികൾ എന്നിവരെയൊന്നും സ്റ്റേറ്റ് വിസിറ്റിനായി ക്ഷണിക്കുന്ന പതിവില്ല. യുഎസിൽ സ്റ്റേറ്റ് വിസിറ്റിനെത്തുന്നുവർ നാല് ദിവസത്തോളമെങ്കിലും അവിടെ ചെലവഴിക്കേണ്ടി വരും. കാരണം ആർഭാടം നിറഞ്ഞ വിവിധ ചടങ്ങുകളാണ് അതിഥികളെ കാത്തിരിക്കുന്നത്. യുഎസ് മണ്ണിൽ അതിഥി കാലുകുത്തുന്നത് മുതൽ അതാരംഭിക്കും.

ജി20 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും സൗഹൃദ സംഭാഷണത്തില്‍ (Photo by KEVIN LAMARQUE / POOL / AFP)

21-ഗൺ സല്യൂട്ടോടെയാണു സ്വീകരണം, ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ സൈന്യത്തിലെ ബാൻഡ് സംഘം ആലപിക്കും. യുഎസ് പാതകളിലെ ഇരുവശത്തും ഇരു രാജ്യങ്ങളുടെയും പതാകകൾ നാട്ടും. സ്റ്റേറ്റ് വിസിറ്റിനെത്തുന്ന അതിഥികൾക്ക് യുഎസ് പ്രസിഡന്റിന്റെ അതിഥിമന്ദിരമായ ബ്ലെയർ ഹൗസിലാവും താമസസൗകര്യം. ഇതിനെല്ലാം പുറമെയാണ് അതിഥിക്കായി യുഎസ് പ്രസിഡന്റ് അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നത്. രാജ്യത്തെ വിശിഷ്ട വ്യക്തികള്‍ക്ക് ഈ അത്താഴ വിരുന്നിലേക്ക് ക്ഷണമുണ്ടാകും. 

ചെലവെല്ലാം യുഎസ് വക

സ്റ്റേറ്റ് വിസിറ്റിനെത്തുമ്പോൾ അതിഥിയുടെ താമസം, യാത്ര തുടങ്ങി എല്ലാം ചെലവുകളും ആതിഥേയ രാജ്യമായ യുഎസാണു വഹിക്കുക. അതിഥിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആറു മാസം മുൻപേ തുടങ്ങും. വർഷത്തിൽ വിരലിലെണ്ണാവുന്ന അതിഥികളെ മാത്രമേ യുഎസ് സ്റ്റേറ്റ് വിസിറ്റിനായി ക്ഷണിക്കാറുള്ളൂ. ഒരു രാഷ്ട്രത്തലവനെ നാല് വർഷത്തിലൊരിക്കൽ മാത്രമേ സ്റ്റേറ്റ് വിസിറ്റ് ഗണത്തിൽ ക്ഷണിക്കാൻ പ്രസിഡന്റിന് കഴിയുകയുള്ളു എന്നതും ഓർക്കണം.  

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ (Photo by ANDREW CABALLERO-REYNOLDS / AFP)

സ്റ്റേറ്റ് വിസിറ്റ് ഉൾപ്പെടെ യുഎസിൽ, ഒരു വിദേശ രാജ്യത്തെ ഉന്നത സ്ഥാനം അലങ്കരിക്കുന്ന വ്യക്തിക്ക് അഞ്ച് തരത്തിലുള്ള സന്ദർശനങ്ങളാണ് നടത്താനാവുക. യുഎസ് സ്റ്റേറ്റ് ഡിപാർട്ട്‌മെന്റ് മാർഗനിർദേശങ്ങൾ അനുസരിച്ച് അവയെ സ്റ്റേറ്റ് വിസിറ്റ്, ഒഫിഷ്യൽ വിസിറ്റ്, ഒഫിഷ്യൽ വർക്കിങ് വിസിറ്റ്, വർക്കിങ് വിസിറ്റ്, സ്വകാര്യ സന്ദര്‍ശനം എന്നിങ്ങനെയാണു തിരിച്ചിരിക്കുന്നത്. ഇതിനു മുൻപുള്ള നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനങ്ങളിൽ മിക്കവയും വർക്കിങ് വിസിറ്റ്, ഒഫിഷ്യൽ വർക്കിങ് വിസിറ്റ് ഗണത്തിലാണ് യുഎസ് ഉൾപ്പെടുത്തിയിരുന്നത്. 

∙ ചരിത്രത്തിൽ ഇടം നേടുന്ന സന്ദർശനം 

ഇന്ത്യന്‍ പ്രധാനമന്ത്രി യുഎസിൽ എത്തുമ്പോൾ സന്ദര്‍ശനം ചരിത്രമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് വൈറ്റ് ഹൗസ്. സന്ദർശനത്തിന് മുന്‍േപ ഇന്ത്യയെയും മോദിയേയും വാനോളം പുകഴ്ത്തുകയാണ് മുതിർന്ന ഉദ്യോഗസ്ഥർ. മോദിക്കു കീഴിൽ ഇന്ത്യയിൽ ജനാധിപത്യം മികച്ച നിലയിലാണെന്ന യുഎസ് വിലയിരുത്തൽ ഇതിന്റെ ഭാഗമായിരുന്നു. ‘ഇന്ത്യ വളരെ ഊർജസ്വലമായ ജനാധിപത്യ സംവിധാനമാണ്. ഇന്ത്യ സന്ദർശിക്കുന്ന ആർക്കും ഇക്കാര്യം നേരിട്ട് മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ ജനാധിപത്യ സംവിധാനങ്ങളുടെ ആരോഗ്യവും കരുത്തും പൊതു ചർച്ചകളുടെ ഭാഗമാകുമെന്നാണ് എന്റെ പ്രതീക്ഷ’ – യുഎസ് നാഷനൽ സെക്യൂരിറ്റി കൗൺസിൽ കോർഡിനേറ്റർ ജോൺ കിർബി വാർത്താ സമ്മേളനത്തിൽ പറഞ്ഞ വാക്കുകളാണ് ഇത്.

‘‘ഇന്ത്യ യുഎസിന്റെ അടുത്ത സുഹൃത്താകുന്നതിന് കാരണങ്ങൾ പലതുണ്ട്. അത് വെറുമൊരു ഉഭയകക്ഷി ബന്ധമല്ല. ഒട്ടേറെ തലങ്ങളിൽ പടർന്നു കിടക്കുന്നൊരു കൂട്ടുകെട്ടാണ്. എല്ലാ വിഷയങ്ങളെക്കുറിച്ചും സംസാരിക്കാനും ചർച്ച ചെയ്യാനുമായി പ്രധാനമന്ത്രി മോദി എത്തുന്നതിനെ പ്രസിഡന്റ് ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. അങ്ങനെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും പങ്കാളിത്തവും ഊട്ടിയുറപ്പിക്കാമെന്നാണ് പ്രതീക്ഷ’’– ജോൺ കിർബി  മാധ്യമങ്ങളോടു വ്യക്തമാക്കി. 

∙ ബൈഡനെ കുഴപ്പത്തിലാക്കിയ അത്താഴ വിരുന്ന്

ഇന്ത്യൻ പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിലെ മുഖ്യ ആകർഷണം പ്രസിഡന്റ് ബൈഡൻ ഒരുക്കുന്ന അത്താഴ വിരുന്നാണ്. പ്രസിഡന്റ് ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും ചേർന്നാവും മോദിയെ ഇതിലേക്ക് ക്ഷണിക്കുക. വൈറ്റ് ഹൗസ് പുല്‍ത്തകിടിയില്‍ വിനോദ പരിപാടികളും അത്താഴ വിരുന്നിന്റെ ഭാഗമാകുന്നതോടെ ചടങ്ങ് ഗംഭീരമാവും. അത്താഴ വിരുന്നിൽ യുഎസിലെയും, ഇന്ത്യയിലെയും പ്രശസ്തർ പങ്കെടുക്കും.

ജി20 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അട ക്കമുള്ള ലോകനേതാക്കൾക്കൊപ്പം (Photo by Alex Brandon / POOL / AFP)

മോദിയ്ക്കൊപ്പമുള്ള ഈ ചടങ്ങിൽ ഭാഗമാകുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തനിക്ക് അന്വേഷണം വരുന്നുണ്ടെന്ന് ജി7 സമ്മേളനത്തിനിടെ  മോദിയെ കണ്ടപ്പോൾ ബൈഡൻ അഭിപ്രായപ്പെട്ടിരുന്നു. മോദിയുടെ പ്രശസ്തിയിൽ താന്‍ കുഴപ്പത്തിലായിരിക്കുകയാണെന്നാണ് നർമം കലർത്തി ബൈഡൻ ജപ്പാനിൽ വച്ച് മോദിയോട് പറഞ്ഞത്. അത്താഴ വിരുന്നിനായി ക്ഷണിക്കപ്പെട്ട അതിഥികളുടെ വിവരങ്ങൾ വൈറ്റ് ഹൗസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്. 

∙ ചൈനയെ ചെറുക്കും, പ്രതിരോധ സഹകരണം ഊട്ടി ഉറപ്പിക്കും

റഷ്യൻ എണ്ണ നിർബാധം ഇറക്കുമതി ചെയ്ത് തങ്ങളുടെ ഉപരോധ ശ്രമങ്ങളെ പരാജയപ്പെടുത്തിയ ഇന്ത്യയെ  ഇപ്പോഴും യുഎസ് ചേർത്തു നിർത്തുന്നതിന്റെ ഒരു കാരണം ചൈനയാണ്. ചൈനയെ പ്രതിരോധിക്കാനുള്ള തന്ത്രപരമായ പങ്കാളിയായിട്ടാണ് യുഎസ് ഇന്ത്യയെ കാണുന്നത്. മോദിയുടെ സന്ദർശനത്തോടെ തന്ത്രപരമായ അടുപ്പം വർധിക്കുമെന്നും വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നു. പ്രതിരോധം അടക്കമുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടുത്തുന്നതും ഇക്കാര്യം അജണ്ടയിലുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരന്‍ ജീന്‍സ് പിയറി വ്യക്തമാക്കി. 

ഇന്ത്യ യുഎസ് പ്രതിരോധ ബന്ധത്തിലെ ആണിക്കല്ലാകുമെന്ന് കരുതുന്ന പ്രിഡേറ്റർ ഡ്രോണുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മിൽ കരാർ ഉണ്ടായേക്കും. എംക്യു–9ബി സീഗാർഡിയൻ  ഡ്രോണുകൾ വാങ്ങാൻ ഇതിനോടകം ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.  യുഎസില്‍നിന്ന് എംക്യു 9 റീപ്പര്‍ ഡ്രോണുകള്‍ വാങ്ങാനാണ് പ്രതിരോധമന്ത്രാലയത്തിന്‍റെ അനുമതി. കര–നാവിക–വ്യോമസേനകള്‍ക്കായി 10 എണ്ണം വീതം ലഭ്യമാക്കാനായിരുന്നു ആദ്യ ആലോചനയെങ്കിലും വാങ്ങുന്ന ഡ്രോണുകളില്‍ പകുതിയും  നാവികസേനയ്ക്ക് നല്‍കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

2019ൽ യുഎസ് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി മോദിക്ക് യുഎസ് പൗരാവലി ഒരുക്കിയ സ്വീകരണത്തിൽ മോദിക്കൊപ്പം വേദിയിലേക്ക് നടന്നുനീങ്ങുന്ന യുഎസ് പ്രസിഡന്റ് ട്രംപ് ( File Photo by SAUL LOEB/ AFP)

യുഎസിലെ ജനറൽ ആറ്റോമിക്‌സാണ് പ്രെഡേറ്റർ നിർമിച്ചിരിക്കുന്നത്. കൃത്യതയോടെ ശത്രുലക്ഷ്യങ്ങളെ തകർക്കാനുള്ള സ്ട്രൈക്ക് മിസൈലുകൾ ഘടിപ്പിച്ച ഡ്രോണുകൾ വിവിധ ദൗത്യങ്ങൾക്കായി ഉപയോഗിക്കാനാവും. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ തങ്ങൾക്കു തലവേദനയായി തീർന്ന ഭീകരരെ ടാർഗറ്റ് ചെയ്‌തു കൊലപ്പെടുത്താൻ യുഎസ് ഈ ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ട്്. ഹെൽഫയർ മിസൈലുകൾ, ലേസർ-ഗൈഡഡ് ബോംബുകൾ, എയർ ടു എയർ മിസൈലുകൾ തുടങ്ങി വിവിധതരം ആയുധങ്ങൾ വഹിക്കാൻ ഇതിന് കഴിയും. 40,000 അടി ഉയരത്തില്‍ 30 മുതല്‍ 40 മണിക്കൂര്‍ വരെ തുടര്‍ച്ചയായി പറക്കും. 

കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി സംഘര്‍ഷം തുടരുമ്പോള്‍ എംക്യു9 റീപ്പര്‍ ഡ്രോണുകളുടെ വരവ് ഇന്ത്യയ്ക്കു വന്‍ മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ഭീകരക്യാംപുകളെയും ഭാവിയിൽ ഈ ഡ്രോണുകൾ ലക്ഷ്യമിടാം. ഇതിനൊപ്പം ജിഇ-414 ടർബോഫാൻ ജെറ്റ് എഞ്ചിൻ സാങ്കേതിക വിദ്യ കൈമാറ്റവും ചർച്ചയാവും.  ജിഇ എൻജിനുകളുടെ ഭാഗങ്ങള്‍ ഇന്ത്യയില്‍ കൂട്ടിച്ചേര്‍ക്കാനും സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാനുമുള്ള തീരുമാനം പ്രതിരോധ രംഗത്ത് വലിയ മാറ്റമുണ്ടാക്കും. ബഹിരാകാശം, ടെലികോം, ക്വാണ്ടം, എഐ, ഡിഫന്‍സ്, ബയോ ടെക് തുടങ്ങിയ മേഖലകളിലാണ് ഇന്ത്യയും യുഎസും തമ്മിലുള്ള ചര്‍ച്ച പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. മുന്‍പെങ്ങുമില്ലാത്ത പ്രാധാന്യമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് അമേരിക്ക നല്‍കിയിരിക്കുന്നതും. 

2016ൽ യുഎസ് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി മോദി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നു (Photo by MARK WILSON / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ ചരിത്രം കുറിച്ച് മോദി വീണ്ടും യുഎസ് കോൺഗ്രസിൽ

സന്ദർശനത്തിനിടെ നരേന്ദ്ര മോദി യുഎസ് കോൺഗ്രസിലും പ്രസംഗിക്കും. ജൂൺ 22നാണ് നരേന്ദ്രമോദി പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്. രാജ്യം സന്ദർശിക്കാനെത്തുന്ന പ്രമുഖർക്ക് മാത്രമാണ് യുഎസ് ഈ അവസരം ഒരുക്കുന്നത്. അതേസമയം നരേന്ദ്ര മോദി ഇത് രണ്ടാം വട്ടമാണ് യുഎസ് കോൺഗ്രസിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 2016ലാണു യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി ആദ്യമായി അഭിസംബോധന ചെയ്തത്. രണ്ടു വട്ടം അഭിസംബോധന ചെയ്തു എന്ന നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയായി അദ്ദേഹം.

ഇതുവരെ അഞ്ച് ഇന്ത്യൻ പ്രധാനമന്ത്രിമാരാണ് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചിട്ടുള്ളത്. ജവാഹർലാൽ നെഹ്‌റു, രാജീവ് ഗാന്ധി, പി.വി. നരസിംഹ റാവു, അടൽ ബിഹാരി വാജ്‌പേയി, മൻമോഹൻ സിങ് തുടങ്ങിയവരാണവർ. ഒൻപതു വർഷം തുടർച്ചയായി ഇന്ത്യൻ പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന നരേന്ദ്ര മോദിയുടെ ആദ്യ യുഎസ് സ്റ്റേറ്റ് വിസിറ്റിൽ  ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് എത്തുമെന്നാണു ലോകം പ്രതീക്ഷിക്കുന്നത്.

English Summary: Modi Flew to the US for His First State Visit. What is a State Visit, and How does this Differ from Other Visits?