‘വരവേൽപ്’ സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രത്തോട് ഏറെ സാമ്യതകളുള്ള വ്യക്തിയാണ് തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്മോഹൻ. പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ തിരികെയെത്തിയ ഇരുവരും തുടർവരുമാനമെന്ന നിലയിൽ കണ്ടെത്തിയ വഴി ‘ബസ് മുതലാളി’ ആകുക എന്നതാണ്. ഒരാൾ സിനിമയിലും മറ്റൊരാൾ ജീവിതത്തിലുമാണെങ്കിലും ഒരേ വഴിയിൽ മുന്നേറിയ ഇരുവരുടെയും ജീവിതം ചെന്നുനിന്നത് പെരുവഴിയിലാണ്. അതും സ്വന്തം തൊഴിലാളികളുടെ ‘ഇടംതിരിവിനെ’ തുടർന്ന്.

‘വരവേൽപ്’ സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രത്തോട് ഏറെ സാമ്യതകളുള്ള വ്യക്തിയാണ് തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്മോഹൻ. പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ തിരികെയെത്തിയ ഇരുവരും തുടർവരുമാനമെന്ന നിലയിൽ കണ്ടെത്തിയ വഴി ‘ബസ് മുതലാളി’ ആകുക എന്നതാണ്. ഒരാൾ സിനിമയിലും മറ്റൊരാൾ ജീവിതത്തിലുമാണെങ്കിലും ഒരേ വഴിയിൽ മുന്നേറിയ ഇരുവരുടെയും ജീവിതം ചെന്നുനിന്നത് പെരുവഴിയിലാണ്. അതും സ്വന്തം തൊഴിലാളികളുടെ ‘ഇടംതിരിവിനെ’ തുടർന്ന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വരവേൽപ്’ സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രത്തോട് ഏറെ സാമ്യതകളുള്ള വ്യക്തിയാണ് തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്മോഹൻ. പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ തിരികെയെത്തിയ ഇരുവരും തുടർവരുമാനമെന്ന നിലയിൽ കണ്ടെത്തിയ വഴി ‘ബസ് മുതലാളി’ ആകുക എന്നതാണ്. ഒരാൾ സിനിമയിലും മറ്റൊരാൾ ജീവിതത്തിലുമാണെങ്കിലും ഒരേ വഴിയിൽ മുന്നേറിയ ഇരുവരുടെയും ജീവിതം ചെന്നുനിന്നത് പെരുവഴിയിലാണ്. അതും സ്വന്തം തൊഴിലാളികളുടെ ‘ഇടംതിരിവിനെ’ തുടർന്ന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വരവേൽപ്’ സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രത്തോട് ഏറെ സാമ്യതകളുള്ള വ്യക്തിയാണ് തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്മോഹൻ. പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ തിരികെയെത്തിയ ഇരുവരും തുടർവരുമാനമെന്ന നിലയിൽ കണ്ടെത്തിയ വഴി ‘ബസ് മുതലാളി’ ആകുക എന്നതാണ്. ഒരാൾ സിനിമയിലും മറ്റൊരാൾ ജീവിതത്തിലുമാണെങ്കിലും ഒരേ വഴിയിൽ മുന്നേറിയ ഇരുവരുടെയും ജീവിതം ചെന്നുനിന്നത് പെരുവഴിയിലാണ്. അതും സ്വന്തം തൊഴിലാളികളുടെ ‘ഇടംതിരിവിനെ’ തുടർന്ന്.

എന്നാൽ തൊഴിലാളികളുടെ പ്രതിഷേധങ്ങളിൽ തളരാതെ പൊരുതിക്കയറാൻ പതിനെട്ട് അടവും പയറ്റുന്ന കാര്യത്തിലുമുണ്ട് ഇരുവർക്കും സമാനത. സിനിമയിലെ കഥാപാത്രം സ്വയം തൊഴിലാളിവേഷം കെട്ടിയപ്പോൾ യഥാർഥ ജീവിതത്തിലെ ബസ് മുതലാളി ലോട്ടറി കച്ചവടക്കാരന്റെ വേഷം അണിയുകയായിരുന്നു. കോട്ടയം–തിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിന്റെ ഉടമയായ രാജ്മോഹൻ എങ്ങനെയാണ് ലോട്ടറിക്കച്ചവടക്കാരനായത്? ആ കഥയറിയാം അദ്ദേഹത്തിന്റെതന്നെ വാക്കുകളിലൂടെ...

ADVERTISEMENT

∙ താങ്കളെ ‘ലോട്ടറിക്കച്ചവടക്കാരനാക്കിയ’ തൊഴിലാളിസമരത്തിന്റെ യഥാർഥ കാരണം എന്താണ്?

കോവിഡ് വ്യാപനത്തിനു ശേഷം ബസ് സർവീസുകൾ പുനരാരംഭിച്ചപ്പോൾ കൂലി കൂട്ടി നൽകണമെന്ന ആവശ്യവുമായി തൊഴിലാളികളും തൊഴിലാളി സംഘടനകളും മുന്നോട്ടു വന്നിരുന്നു. അന്ന് ലേബർ ഓഫിസറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ, ലാഭകരമായി സർവീസ് നടത്തുന്ന റൂട്ടിൽ തൊഴിലാളികളുടെ ദിവസവേതനത്തിൽ 175 രൂപയുടെ വർധന വരുത്തണമെന്ന് നിർദേശം ഉണ്ടായിരുന്നു. എന്നാൽ ലാഭകരമല്ലാത്ത റൂട്ടുകളിലെ തൊഴിൽ വേതനത്തിന്റെ കാര്യത്തിൽ ഉടമയും തൊഴിലാളികളും ചർച്ചചെയ്ത് തീരുമാനം എടുക്കണമെന്നായിരുന്നു നിർദേശം. 

ഇതിന്റെ അടിസ്ഥാനത്തിൽ, ഞാൻ എനിക്കൊപ്പം ജോലി ചെയ്യുന്ന ഡ്രൈവർമാരുടെ ദിവസ ശമ്പളം 960 രൂപയിൽനിന്ന് 1000 ആയും കണ്ടക്ടർമാരുടെ ശമ്പളം 875ൽനിന്ന് 925 ആയും ഉയർത്തിയിരുന്നു. കഴിഞ്ഞകാലമത്രയും എന്റെ ജീവനക്കാർ ആ തുകയ്ക്കാണ് ജോലി ചെയ്തിരുന്നതും. 

സ്യൂട്ടും കോട്ടും അണിഞ്ഞ് സ്വന്തം ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം നടത്തുന്ന രാജ്മോഹൻ

നാലു ബസാണ് ആകെയുള്ളത്. 15 തൊഴിലാളികളിൽ ഒരാൾ മാത്രമാണ് പൂർണമായ കൂലി വർധന ആവശ്യപ്പെട്ട് ഇപ്പോൾ എന്റെ ബസിനു മുന്നിൽ സിഐടിയുവിന്റെ കൊടികുത്തിയിരിക്കുന്നത്. അദ്ദേഹത്തെക്കൂടാതെ മറ്റ് 3 സിഐടിയു അംഗങ്ങളും എനിക്കുവേണ്ടി ജോലി ചെയ്യുന്നുണ്ട്. അവരാരും എനിക്കെതിരെയോ എന്റെ ബസിന്റെ മുന്നിലോ കൊടി കുത്തിയിട്ടില്ല.

ADVERTISEMENT

∙ ലേബർ ഓഫിസറുമായി നടത്തിയ ചർച്ച ഫലം കണ്ടില്ലേ?

മുന്നോട്ടുവച്ച കാൽ പിന്നോട്ടില്ലെന്നാണ് സിഐടിയുക്കാർ പറഞ്ഞത്. സമരവുമായി എത്തിയ അവരുടെ അംഗത്തെ ഞാൻ പരിഗണിക്കാതിരുന്നതും എന്റെ വഴിയേ സമരവുമായി മുന്നോട്ടു പോയപ്പോൾ മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തതുമെല്ലാം സിഐടിയുവിന് ക്ഷീണമായെന്നാണ് അവരുടെ വാദം. അതിനാൽതന്നെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ് അവർ പറയുന്നത്.

അവർ മുന്നോട്ടു പോകുകയാണെങ്കിൽ അവർക്കു മുന്നേ മുന്നോട്ടുപോകാനാണ് എന്റെ തീരുമാനം. വരുംദിവസങ്ങളിൽ എന്റെ സമരവും ഞാൻ ശക്തിപ്പെടുത്തും. നീതിക്കായി കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഞാൻ. സമരം എനിക്ക് പുതിയ അനുഭവമല്ല. സമരം ചെയ്തുതന്നെയാണ് ഞാൻ ഇതുവരെ എത്തിയത്.

∙ സ്യൂട്ടും കോട്ടും അണിഞ്ഞ് സ്വന്തം ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം ആരംഭിക്കാനുള്ള കാരണം എന്താണ്?

ADVERTISEMENT

നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഒരു തൊഴിലാളി യൂണിയനെയും ഭയക്കാതെ നടത്താനാകുന്ന 2 കച്ചവടങ്ങൾ മാത്രമാണുള്ളത്. ഒന്ന് ലോട്ടറി, മറ്റൊന്ന് വിദേശമദ്യം. ഈ രണ്ട് കച്ചവടങ്ങൾ നടത്തുന്നവരും സംസ്ഥാന സർക്കാരിന്റെ കലക്‌ഷൻ ഏജന്റുമാർക്ക് സമാനരാണ്. അവർ നടത്തുന്ന കച്ചവടത്തിന്റെ ഏറിയപങ്ക് ലാഭവും ചെന്നെത്തുന്നത് സർക്കാരിലേക്കാണ്. അതിനാൽതന്നെ ഈ രണ്ടുകൂട്ടരുടെയും തൊഴിൽ തടസ്സപ്പെടുത്താൻ ഒരു യൂണിയൻകാരും മുന്നോട്ടുവരില്ലെന്ന് ഉറപ്പാണ്. അതിനാലാണ് ഈ പ്രതിഷേധമാർഗം സ്വീകരിച്ചത്.

∙ ‘ടൈംസ് സ്ക്വയർ ലക്കി സെന്റർ’ എന്ന പേരിലുമുണ്ടല്ലോ എന്തോ ഒന്ന്...

രാജ്യത്തെ നമ്പർ വൺ സംസ്ഥാനം എന്ന് അവകാശപ്പെടുന്ന കേരളത്തെ ശരിക്കും ഉപമിക്കാൻ കഴിയുന്നത് 30 വർഷം മുൻപുണ്ടായിരുന്ന ബിഹാറിനോടാണ്. ഇവിടെ മനുഷ്യന് സമാധാനമായി ഉറപ്പോടെ ഒന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഉള്ളതൊക്കെ സ്വരുക്കൂട്ടി ചെറിയ രീതിയിൽ എന്തെങ്കിലും സംരംഭം തുടങ്ങാൻ ഇറങ്ങുന്ന ഓരോരുത്തർക്കും എന്റെ അതേ അവസ്ഥയാണുള്ളത്.

രാജ്മോഹൻ കോട്ടയം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫിസിൽ

വ്യവസായമോ സംരംഭമോ ആരംഭിക്കുന്നവർക്ക് ആദ്യം നേരിടേണ്ടിവരുന്നത് ഭരിക്കുന്ന പാർട്ടിയുടെ തണലുള്ള തൊഴിലാളി സംഘടന എന്ന പേരിൽ ഉയരുന്ന സിഐടിയുവിന്റെ കൊടികളെയാണ്. സ്വന്തം നാട്ടിൽ ചെറുകിട വ്യവസായിക്കുപോലും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തവരാണ് വിദേശ രാജ്യങ്ങളിൽ മാതൃകകൾ പഠിക്കാൻ സാധാരണക്കാരന്റെ നികുതിപ്പണം ധൂർത്തടിക്കുന്നത്. അതിനോടുള്ള പ്രതിഷേധംതന്നെയാണ് എന്റെ വേഷത്തിലും പുതിയ സംരംഭത്തിന്റെ പേരിലും നിഴലിക്കുന്നത്.

∙ മുൻപ് ശവപ്പെട്ടിൽ നെല്ല് നിറച്ചും സമരത്തിന് ഇറങ്ങിയിരുന്നല്ലോ...

ഞാൻ വിദേശത്തുനിന്ന് നാട്ടിലെത്തിയ ശേഷം ആദ്യം ചെയ്തത് നെൽകൃഷിയാണ്. 2017ൽ കോട്ടയം നീണ്ടൂരിൽ 130 ഏക്കർ പാടം പാട്ടത്തിനെടുത്തായിരുന്നു കൃഷി. എന്നാൽ കൊയ്തെടുത്ത വിളവ് ശേഖരിക്കാൻ ഉണ്ടായ മുട്ടാപ്പോക്ക് ന്യായങ്ങളുടെ പേരിൽ അന്നെനിക്ക് നഷ്ടമായത് 20 ലക്ഷത്തിലേറെ രൂപയാണ്. തുടർന്ന് ഞാൻ കൃഷിയിൽനിന്ന് പിൻമാറിയെങ്കിലും നെൽകർഷകർക്ക് തുടർന്നും അതേ അനുഭവം ഉണ്ടായപ്പോഴാണ് ഞാൻ സമരമുഖത്തേക്ക് ഇറങ്ങിയത്. 

കൊയ്ത്തു കഴിഞ്ഞ നെല്ല് സംഭരിക്കാതെ കിടന്നപ്പോൾ, തിരുവാർപ്പ് പഞ്ചായത്ത് ഓഫിസിനു മുന്നിൽ ശവപ്പെട്ടിയിൽ നെല്ലു നിറച്ച് അതുമായി ഞങ്ങൾ സമരത്തിന് ഇറങ്ങിയിരുന്നു. എന്നാൽ, മറ്റു പലരും ചെയ്യുന്നതുപോലെ മനപ്പൂർവമായി ആരെയും ഉപദ്രവിക്കണമെന്നോ തകർക്കണമെന്നോ കരുതിയായിരുന്നില്ല ഞങ്ങളുടെ സമരം. ശരിയായ ആവശ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി മാത്രമായിരുന്നു അത്. അതിനാൽത്തന്നെ സമരം വിജയിക്കുകയും കൊയ്ത്ത് കഴിഞ്ഞ് കെട്ടിക്കിടന്ന നെല്ല് ഉടൻതന്നെ സംഭരിക്കാൻ സംവിധാനം ഒരുങ്ങുകയും ചെയ്തു.

∙ പലരും ഭയന്നു പിൻമാറുന്ന സാഹചര്യത്തിൽ സധൈര്യം മുന്നോട്ടുവരാനുള്ള കാരണം?

ഞാൻ എന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് പട്ടാളക്കാരനായാണ്. അതിർത്തിയിൽ ജോലി ചെയ്തിരുന്ന ഒരു പട്ടാളക്കാരനെ സംബന്ധിച്ച് പ്രതിസന്ധികളും പ്രശ്നങ്ങളും ഇല്ലാതിരിക്കുന്നതാണ് ബുദ്ധിമുട്ട്. അതിനൊപ്പം ഇന്നുവരെയുള്ള എന്റെ ജീവിതത്തിൽ എനിക്ക് ഉണ്ടായിട്ടുള്ളതൊന്നും വെറുതെ കിട്ടിയിട്ടുള്ളതല്ല. എല്ലാം നല്ല പണിപ്പെട്ട് സ്വന്തമാക്കിയവ തന്നെയാണ്. പ്രീഡിഗ്രി പഠനകാലത്താണ് പട്ടളത്തിൽ ചേരുന്നത്. പിന്നീട് അവിടെ ലഭിച്ച ഇടവേളകളിൽ പഠിച്ചാണ് ഞാൻ ‍ഡിഗ്രി പഠനംവരെ പൂർത്തിയാക്കിയത്. 

പട്ടാള ജോലിയിൽനിന്ന് വിരമിച്ച ശേഷം ആദ്യമായി ജോലിക്കായി വിദേശത്തേക്ക് പോയത് സെക്യൂരിറ്റി ജീവനക്കാരനായാണ്. എന്നാൽ അതിൽ ഒതുങ്ങാതെ തുടർന്ന് പഠിക്കാനും മൾട്ടി നാഷനൽ ‍കമ്പനികളിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനായി മാറാനുമെല്ലാം സാധിച്ചത് എന്റെ അധ്വാനത്തിന്റെ ഫലമായാണ്. അല്ലാതെ ഞാൻ എവിടെയും പണിയെടുക്കാതെ മുതലാളിയുടെ കയ്യിൽനിന്ന് പിടിച്ചുപറിക്കാൻ ശ്രമിച്ചിട്ടില്ല. ന്യായം ഒപ്പമില്ലാതെ, ജോലി ചെയ്യാൻ മനസ്സിലാതെ, രാഷ്ട്രീയ പാർട്ടിയുടെ കൊടിയുടെ മാത്രം ബലത്തിൽ പ്രവർത്തിക്കുന്നവരെ നേരിടാനുള്ള കരുത്ത് എനിക്ക് നൽകുന്നത് ഇതെല്ലാം തന്നെയാണ്.

∙ കേരളത്തിൽ സംരഭകർക്ക് തീർത്തും സാഹചര്യമില്ലെന്നാണോ?

ഞാൻ ഒരു കണക്ക് പറയാം. ഒരു ബസുമായി ഈ രംഗത്തേക്ക് ഇറങ്ങിയ എനിക്ക് നിലവിൽ 4 ബസുകളാണ് ഉള്ളത്. ആദ്യത്തെ ബസ് സർവീസ് വിജയകരമായതുകൊണ്ടല്ല ഞാൻ മറ്റ് ബസുകൾ വാങ്ങിയത്. മറിച്ച്, ഇതേ രംഗത്ത് പ്രവർത്തിച്ച്, സാമ്പത്തികമായി തീർത്തും തകർന്ന് മുന്നോട്ടുപോകാൻ കഴിയാതെ വന്ന ചില ബസുകൾ വ്യക്തിബന്ധങ്ങളുടെ പേരിൽ എനിക്ക് ഏറ്റെടുക്കേണ്ടിവരികയാണുണ്ടായത്.

നിലവിൽ ഈ 4 ബസുകളിൽ 3 എണ്ണവും സർവീസ് നടത്തുന്നതിൽനിന്ന് എനിക്ക് കാര്യമായ ഒരു ലാഭവുമില്ലെന്നു മാത്രമല്ല, ജീവനക്കാരുടെ ശമ്പളം നൽകാൻ ഞാൻ കയ്യിൽനിന്ന് പണം മുടക്കുകയാണ്. കൂട്ടത്തിൽ കാര്യമായ ലാഭം പറയാനില്ലെങ്കിലും എനിക്ക് ബാധ്യതയില്ലാതെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ബസിനു മുന്നിലാണ് ഇപ്പോൾ സിഐടിയുക്കാർ കൊടികുത്തിയിരിക്കുന്നത്. 

ലോട്ടറിക്കച്ചവടം നടത്തുന്ന രാജ്മോഹൻ.

ഒരു ബസിന് ഡീസൽ, ജീവനക്കാരുടെ ശമ്പളം, മറ്റ് നികുതികളും ഫീസുകളും എല്ലാം ഉൾപ്പെടുത്തിയാൽ ശരാശരി 7500 രൂപ ദിവസച്ചെലവുണ്ട്. എന്നാൽ, മിക്കപ്പോഴും ഒരു ബസിൽനിന്നും ഈ തുക പോലും ലഭിക്കാറില്ല. ഇതിനിടയിലാണ് അനാവശ്യ സമരങ്ങൾ. വണ്ടി ഓടാതെ കിടന്നാലും ടാക്സ് ഉൾപ്പെടെയുള്ളവ ഉടമകൾ നൽകിക്കൊണ്ടേ ഇരിക്കണം.

ചുവരുണ്ടെങ്കിലെ ചിത്രം വരയ്ക്കാനാവൂ എന്നുള്ള അടിസ്ഥാനതത്വം പോലും മറന്നാണ് ഇവിടെ ചില തൊഴിലാളികളും സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി സംഘടകളും സമരവുമായി രംഗത്തെത്തുന്നത്. വ്യവസായം നടക്കുന്നുണ്ടോ, ബസ് ഓടുന്നുണ്ടോ എന്നതൊന്നും അവരുടെ വിഷയമേ അല്ല. അവർ ചോദിക്കുന്ന പിരിവുകൾ ഉൾപ്പെടെയുള്ള പണം അവർക്ക് കിട്ടിക്കൊണ്ടിരിക്കണമെന്നു മാത്രം.

∙ സർക്കാർ മേഖലയിലും തൊഴിലാളി സംഘടനകൾ ഉണ്ടല്ലോ, അവിടുത്തെ പ്രശ്നങ്ങളോ?

കെഎസ്ആർടിസി എന്ന ഒരു പ്രസ്ഥാനത്തെ മാത്രം നോക്കിയാല്‍ മതി ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടാൻ. ആ പ്രസ്ഥാനത്തെ ഇന്നുകാണുന്ന തരത്തിൽ നാശത്തിലേക്ക് തള്ളിവിട്ടത് ഇതേ തൊഴിലാളി യൂണിയനുകൾ തന്നെയല്ലേ. ഇപ്പോൾ കെ സ്വിഫ്റ്റ് രൂപീക‍‍രിക്കപ്പെടുകയും കലക്‌ഷൻ കൂടുതൽ കിട്ടാൻ സാധ്യതയുള്ളതുമായ റൂട്ടുകൾ ഏറ്റെടുക്കുകയും ചെയ്തെങ്കിലും അതിലെ ജീവനക്കാരുടെ കാര്യം ശ്രദ്ധിച്ചോ.

8 മണിക്കൂർ സ്റ്റിയറിങ് ഡ്യൂട്ടി (വിശ്രമ സമയങ്ങൾ കണക്കാക്കാതെയുള്ള സമയം) ചെയ്യുന്ന ഒരു ഡ്രൈവർ കം കണ്ടക്ടർ സ്റ്റാഫിന് ലഭിക്കുന്നത് പ്രെവറ്റ് ബസ് ജീവനക്കാർക്ക് ലഭിക്കുന്നതിലും കുറഞ്ഞ വേതനമാണ്. അവിടെ പക്ഷേ പ്രതിഷേധിക്കാനോ സ്വിഫ്റ്റിനെ പൂട്ടിക്കാനോ സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി പ്രസ്ഥാനങ്ങളെ കാണുന്നുമില്ല. സ്വകാര്യമേഖലയിൽ ഒരു രീതിയും സ്വിഫ്റ്റിൽ മറ്റൊരു രീതിയും. ഇവിടെയെന്താ രണ്ട് സിഐടിയു ഉണ്ടോ?

∙ ബിജെപി നേതാവ് കൂടി ആയതിനാലാണോ സിഐടിയുവിന് എതിരെ ശക്തമായി നിൽക്കുന്നത്?

ഞാൻ ഒരു ബിജെപിക്കാരനാണെന്നത് അവരുടെ പ്രശ്നമാണ്. എന്നാൽ, എനിക്ക് ഇവിടെ രാഷ്ട്രീയം വിഷയമല്ല, ഉപജീവനമാണ് എന്റെ വിഷയം. ഒരു തൊഴിലാളിയുടെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സിഐടിയുവിന്റെയും ധാർഷ്ഠ്യത്തിനു മുന്നിൽ ഞാൻ മാത്രമല്ല ഇരയാകുന്നത്. എന്റെ മറ്റ് 14 തൊഴിലാളികൾക്കൂടിയാണ്. അവർക്കുവേണ്ടിക്കൂടിയാണ് എന്റെ പ്രതിഷേധം. അതുകൊണ്ടാണ് എന്റെ മറ്റ് 3 ബസുകളും ഇപ്പോഴും സർവീസിന് അയയ്ക്കുന്നത്. 

എന്റെ അതേ അവസ്ഥയിലൂടെ കടന്നു പോകുന്ന, ശബ്ദമുയർത്താനാകാതെ പലരെയും ഭയന്ന് അവർ ചോദിക്കുന്ന പണം നൽകി ദുരിത ജീവിതം നയിക്കുന്ന മുഴുവൻ ബസ് ഉടമകൾക്കു വേണ്ടിയും ഞാൻ ശബ്ദമുയർത്തും. ‘നമ്പർ വൺ കേരള’ത്തിലെ ഈ ദുരവസ്ഥ ദേശീയ തലത്തിലേക്കു വരെ അറിയിക്കുന്നതിന് ആവശ്യമായ സമരമുറകളാകും ഇനി ഞാൻ സ്വീകരിക്കുക. അതിർത്തിയിൽ ശത്രുക്കളെ ഭയക്കാതെ പോരാടിയ എനിക്ക് ഒരു സിഐടിയുവിനെയും ഭയക്കേണ്ട കാര്യമില്ലല്ലോ.

English Summary: Bus Owner Becomes Lottery Seller: Story of Raj Mohan's Fight with CITU