ഛത്തിസ്ഗഡ് തലസ്ഥാനമായ റായ്പുരിൽനിന്ന് 16 കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ കലിംഗ സർവകലാശാലയിലേക്ക്. അവിടെനിന്ന് ബികോം പാസായെന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണ് കായം കുളം എംഎസ്എം കോളജിലെ എസ്എഫ്െഎ നേതാവ് നിഖിൽ തോമസ് എംകോമിനു പ്രവേശനം നേടിയെടുത്തത്. രാജ്യത്തെ പ്രമുഖ സ്വകാര്യ സർവകലശാലകളിൽ ഒന്നാണ് കലിംഗ. ബാലസായ് എജ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സർവകലാശാല പ്രവർത്തിക്കുന്നത്. ഇവിടെനിന്ന് എങ്ങനെയാണ് നിഖിൽ സർട്ടിഫിക്കറ്റ് ഒപ്പിച്ചെടുത്തതെന്നായിരുന്നു വിവാദത്തിന്റെ ആദ്യഘട്ടത്തിൽ ഉയർന്ന ചോദ്യം. എന്നാൽ നിഖിൽ അവിടെ പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല സാക്ഷ്യപ്പെടുത്തിയതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. കലിംഗയെപ്പറ്റി അപ്പോഴും ചോദ്യങ്ങളേറെ ഉയർന്നു. എന്താണ് കലിംഗ സർവകലാശാലയുടെ പ്രത്യേകത? എങ്ങനെയാണ് അവിടുത്തെ പഠന രീതി? നിഖില്‍ വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഛത്തിസ്ഗഡ് തലസ്ഥാനമായ റായ്പുരിൽനിന്ന് 16 കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ കലിംഗ സർവകലാശാലയിലേക്ക്. അവിടെനിന്ന് ബികോം പാസായെന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണ് കായം കുളം എംഎസ്എം കോളജിലെ എസ്എഫ്െഎ നേതാവ് നിഖിൽ തോമസ് എംകോമിനു പ്രവേശനം നേടിയെടുത്തത്. രാജ്യത്തെ പ്രമുഖ സ്വകാര്യ സർവകലശാലകളിൽ ഒന്നാണ് കലിംഗ. ബാലസായ് എജ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സർവകലാശാല പ്രവർത്തിക്കുന്നത്. 

നിഖിൽ തോമസ്

ADVERTISEMENT

ഇവിടെനിന്ന് എങ്ങനെയാണ് നിഖിൽ സർട്ടിഫിക്കറ്റ് ഒപ്പിച്ചെടുത്തതെന്നായിരുന്നു വിവാദത്തിന്റെ ആദ്യഘട്ടത്തിൽ ഉയർന്ന ചോദ്യം. എന്നാൽ നിഖിൽ അവിടെ പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല സാക്ഷ്യപ്പെടുത്തിയതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. കലിംഗയെപ്പറ്റി അപ്പോഴും ചോദ്യങ്ങളേറെ ഉയർന്നു. എന്താണ് കലിംഗ സർവകലാശാലയുടെ പ്രത്യേകത? എങ്ങനെയാണ് അവിടുത്തെ പഠന രീതി? നിഖില്‍ വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിശദമായി പരിശോധിക്കാം...

കലിംഗ സർവകലാശാല (Photo Courtesy facebook/kalingauniversity)

∙ മധ്യ ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വാഴ്സിറ്റി

ADVERTISEMENT

മധ്യേന്ത്യയിലെ പ്രമുഖ സ്വകാര്യ സർവകലാശാലയാണ് കലിംഗ. ന്യൂറായ്പുരിലെ സ്മാർട്സിറ്റിയിലെ 40 ഏക്കറിലാണ് സർവകലാശാല സ്ഥിതി ചെയ്യുന്നത്. 2013ൽ സ്ഥാപിതമായ കലിംഗ സർവകലാശാലയിൽനിന്ന് ഇതിനോടകംതന്നെ എഴായിരത്തിലധികം വിദ്യാർഥികൾ വിവിധ കോഴ്സുകൾ പൂർത്തിയാക്കി പുറത്തിറങ്ങി. മധ്യേന്ത്യയിൽനിന്നും തെക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുമുള്ള വിദ്യാർഥികളാണ് കലിംഗ സർവകലാശാലയിൽ കൂടുതലായുമുള്ളത്. 

അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, നേപ്പാൾ നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമുണ്ട്. നിലവിൽ എൻജിനീയറിങ്, നിയമം, ഫാർമസി, ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ്, സയൻസ്, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ്, ബയോടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി, ലൈബ്രറി സയൻസ്, ഫാഷൻ ഡിസൈൻ ആൻഡ് ഇന്റീരിയർ ഡിസൈൻ എന്നീ ഡിഗ്രി, പിജി കോഴ്സുകളാണ് കലിംഗയിലുള്ളത്. മികച്ച അക്കാദമിക് യോഗ്യതയും അധ്യാപനം, ഗവേഷണം, പ്രസിദ്ധീകരണം എന്നിവയിൽ അനുഭവപരിചയവുമുള്ള മുതിർന്ന പ്രഫസർമാരാണ് എല്ലാ ഡിപ്പാർട്മെന്റുകളുടെയും തലവൻമാർ.

ADVERTISEMENT

∙ വിദ്യാർഥി കേന്ദ്രീകൃത പാഠ്യപദ്ധതി

കലിംഗ സർവകലാശാല ചെയർമാൻ ഡോ. രാജീവ്കുമാർ (Photo courtesy facebook/kalingauniversity)

ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും വിദ്യാർഥി കേന്ദ്രീകൃതമായ പാഠ്യപദ്ധതിയുമാണ് കലിംഗയുടെ മുഖമുദ്ര. നൂതന പഠന സംവിധാനത്തിനും പ്രായോഗിക ആശയ പ്രോജക്ടുകൾക്കും പ്രാമുഖ്യം നൽകുന്ന രീതിയാണിവിടെ. സർവകലാശാലയിൽ 75ലധികം ലബോറട്ടറികളും വർക്‌ഷോപ്പുകളും ഉണ്ടെന്നാണ് മാനേജ്മെന്റിന്റെ അവകാശവാദം. ഇവയെല്ലാം ആത്യാധുനിക ഉപകരണങ്ങളാൽ സജ്ജം. ഭാഷാ ലാബിലൂടെ ആശയവിനിമയ കഴിവുകൾ വികസിപ്പിക്കാനും ഉൗന്നൽ നൽകുന്നു. 

വിദ്യാർഥികൾക്കായി 1200ലേറെ കംപ്യൂട്ടറുകളുണ്ട്. എൺപതിനായിരം പുസ്തകങ്ങളുള്ള ലൈബ്രറിയും കലിംഗയുടെ പ്രത്യേകതയാണ്. കൂടാതെ ഡെൽ നെറ്റ്, നാഷനൽ ഡിജിറ്റൽ ലൈബ്രറി, എൻപിടെൽ, ജെ ഗേറ്റ് എന്നിവയുടെ ഡിജിറ്റൽ ഉള്ളടക്കവും വാഗ്ദാനം ചെയ്യുന്നു. സ്റ്റുഡൻസ് ഹോസ്റ്റൽ സൗകര്യം, ഗ്രീൻ ക്യാംപസ്, കന്റീൻ, ഫുഡ്മെസ്, ജിംനേഷ്യം, വൈഫൈ, എടിഎം, മിനി മാർക്കറ്റ്, സ്റ്റു‍ഡന്റ്സ് ഹാങ് ഒൗട്ട് ഏരിയകൾ, സ്പോട്സ് കോംപ്ലക്സ്, ഇൻഡോർ ഗെയിമിനുള്ള സൗകര്യം, സംഗീതം, വിനോദ പ്രവർത്തനങ്ങൾക്കുള്ള റിക്രിയേഷൻ ഹാളുകൾ എന്നിവയും കലിംഗയിലുണ്ട്.

കലാപരിപാടികൾ അവതരിപ്പിക്കാൻ ഒരുങ്ങിയ കലിംഗ സർവകലാശാലയിലെ വിദ്യാർഥികൾ (Photo Courtesy facebook/kalingauniversity)

∙ തത്സമയ പ്രോജക്ടും ഇന്റേൺഷിപ്പും 

പാഠ്യപദ്ധതിയുടെയും വ്യാവസായിക സന്ദർശനങ്ങളുടെയും അവിഭാജ്യ ഘടകങ്ങളാണ് വ്യവസായങ്ങളുമായുള്ള സംവേദനം. ഇതനുസരിച്ചാണ് തത്സമയ പ്രോജക്ടുകളിലെ ഇന്റേൺഷിപ്പും വ്യവസായ പ്രമുഖകരുടെ മാർഗനിർദേശവും കലിംഗ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികൾക്കായി സംഗീതം, നൃത്തം, ആയോധനകലാ പരിശീലകരുടെ സേവനവും ലഭ്യമാണ്. കൂടാതെ ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്കറ്റ്ബോൾ, വോളിബോൾ അത്‌ലറ്റിക്സ് തുടങ്ങിയവയിൽ പരിശീലനത്തിനും പ്രത്യേക അധ്യാപകരുണ്ട്.

മികച്ച വിദ്യാഭ്യാസത്തിലൂടെ ഉൗർജ്വസ്വലമായ സമൂഹത്തെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കലിംഗ സർവകലാശാല സ്ഥാപിച്ചത്. ഭാവി തലമുറയുടെ നിലനിൽപിനായി അറിവും ജ്ഞാനവും മൂല്യവും ഉറപ്പാക്കിയുള്ള വിദ്യാഭ്യാസത്തിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം സമഗ്ര വികസനത്തിന് ശരിയായ മൂല്യങ്ങൾ വളർത്തിയെടുക്കാനും ലക്ഷ്യമിടുന്നു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രെയിംവർക്ക് (എൻെഎആർഎഫ്) 2021 റാങ്കിങ് അനുസരിച്ച് ബി പ്ലസ് ഗ്രേഡുള്ള, നാക് അക്രഡിറ്റേഷന്റെ പിന്തുണയുള്ള കലിംഗ സർവകലാശാല രാജ്യത്തെ മികച്ച 200 സർവകലാശാലകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ടെന്ന് ചെയർമാൻ ഡോ. രാജീവ്കുമാർ പറഞ്ഞു. ഡോ. ആർ. ശ്രീധറാണ് സർവകലാശാല വിസി.

∙ മറ്റു പ്രത്യേകതകൾ

∙ രാജ്യത്തെ എല്ലാ സംസ്ഥാനത്തുനിന്നും 22 വിദേശരാജ്യങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾ പഠിക്കുന്ന ഗവേഷണ കേന്ദ്രീകൃത സർവകലാശാല.

∙ യുജിസി സെക്‌ഷൻ 12 ബി പ്രകാരം അംഗീകാരമുള്ള രാജ്യത്തെ എട്ടാമത്തെ സർവകലാശാല.

∙ 2020ൽ അസോചമിന്റെ സെൻട്രൽ ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ സർവകലാശാല.

∙ ഒൗട്ട്ലുക്ക് കെയർ 2019ൽ നടത്തിയ സർവേ പ്രകാരം രാജ്യത്തെ മികച്ച സർവകലാശാലകളിൽ 44ാം റാങ്കിങ്.

∙ 2018ൽ ഇന്ത്യ ടുഡേ നടത്തിയ സർവേ പ്രകാരം 2000നു ശേഷം സ്ഥാപിതമായ രാജ്യത്തെ മികച്ച സർവകലാശാലകളിൽ 30ാം റാങ്ക്.

∙ 2018ലെ കോംപറ്റീഷൻ സക്സസ് സർവേയിൽ കലിംഗയിലെ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിന് രാജ്യത്ത് ഏറ്റവും മികച്ച ഏഴാംറാങ്ക്.

∙ 2019ൽ എൻജിനീയറിങ് വിഭാഗം രാജ്യത്തെ ഏറ്റവും മികച്ച മൂന്നാം റാങ്കിങ്.

English Summary: Nikhil Thomas Controversy: All You Need to Know About Kalinga University

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT