അമിത് ഷാ വന്നു, ഒന്നും നടന്നില്ല; മിണ്ടാതെ മോദി വിദേശത്തും; ആരാണ് മണിപ്പുരിന് തീയിട്ടത്?
ജൂൺ 18ന് പഞ്ചാബിലെ ഒരു പൊതുചടങ്ങിൽ പ്രസംഗിക്കവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു– ‘‘പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മന്നിന് സംസ്ഥാനത്തെ കാര്യങ്ങൾ നോക്കാൻ നേരമില്ല, അദ്ദേഹം കേജ്‌രിവാളിനൊപ്പം ടൂറു പോകുന്നതിന്റെ തിരക്കിലാണ്. പഞ്ചാബിലെ ക്രമസമാധാനനില ആകെ തകർച്ചയിലാണ്...’’ ഈ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററിൽ ഉൾപ്പെടെ ഒട്ടേറെ പേർ അമിത് ഷായ്ക്കെതിരെ രംഗത്തുവന്നു. പഞ്ചാബിലെ ക്രമസമാധാനത്തെപ്പറ്റി ആശങ്കകൊള്ളുന്ന അമിത് ഷാ മണിപ്പുരിനെപ്പറ്റി എന്താണ് ഒന്നും പറയാത്തതെന്നായിരുന്നു പലരുടെയും ചോദ്യം. ബിജെപി നേതാവു കൂടിയായ സുബ്രഹ്മണ്യ സ്വാമി ഒരു പടി കൂടി മുന്നോട്ടു പോയി, അമിത് ഷായെ ആഭ്യന്തരത്തിൽനിന്ന് കയികമന്ത്രാലയത്തിലേക്കു മാറ്റണമെന്നു വരെ ട്വീറ്റ് ചെയ്തു.
ജൂൺ 18ന് പഞ്ചാബിലെ ഒരു പൊതുചടങ്ങിൽ പ്രസംഗിക്കവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു– ‘‘പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മന്നിന് സംസ്ഥാനത്തെ കാര്യങ്ങൾ നോക്കാൻ നേരമില്ല, അദ്ദേഹം കേജ്‌രിവാളിനൊപ്പം ടൂറു പോകുന്നതിന്റെ തിരക്കിലാണ്. പഞ്ചാബിലെ ക്രമസമാധാനനില ആകെ തകർച്ചയിലാണ്...’’ ഈ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററിൽ ഉൾപ്പെടെ ഒട്ടേറെ പേർ അമിത് ഷായ്ക്കെതിരെ രംഗത്തുവന്നു. പഞ്ചാബിലെ ക്രമസമാധാനത്തെപ്പറ്റി ആശങ്കകൊള്ളുന്ന അമിത് ഷാ മണിപ്പുരിനെപ്പറ്റി എന്താണ് ഒന്നും പറയാത്തതെന്നായിരുന്നു പലരുടെയും ചോദ്യം. ബിജെപി നേതാവു കൂടിയായ സുബ്രഹ്മണ്യ സ്വാമി ഒരു പടി കൂടി മുന്നോട്ടു പോയി, അമിത് ഷായെ ആഭ്യന്തരത്തിൽനിന്ന് കയികമന്ത്രാലയത്തിലേക്കു മാറ്റണമെന്നു വരെ ട്വീറ്റ് ചെയ്തു.
ജൂൺ 18ന് പഞ്ചാബിലെ ഒരു പൊതുചടങ്ങിൽ പ്രസംഗിക്കവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു– ‘‘പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മന്നിന് സംസ്ഥാനത്തെ കാര്യങ്ങൾ നോക്കാൻ നേരമില്ല, അദ്ദേഹം കേജ്‌രിവാളിനൊപ്പം ടൂറു പോകുന്നതിന്റെ തിരക്കിലാണ്. പഞ്ചാബിലെ ക്രമസമാധാനനില ആകെ തകർച്ചയിലാണ്...’’ ഈ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററിൽ ഉൾപ്പെടെ ഒട്ടേറെ പേർ അമിത് ഷായ്ക്കെതിരെ രംഗത്തുവന്നു. പഞ്ചാബിലെ ക്രമസമാധാനത്തെപ്പറ്റി ആശങ്കകൊള്ളുന്ന അമിത് ഷാ മണിപ്പുരിനെപ്പറ്റി എന്താണ് ഒന്നും പറയാത്തതെന്നായിരുന്നു പലരുടെയും ചോദ്യം. ബിജെപി നേതാവു കൂടിയായ സുബ്രഹ്മണ്യ സ്വാമി ഒരു പടി കൂടി മുന്നോട്ടു പോയി, അമിത് ഷായെ ആഭ്യന്തരത്തിൽനിന്ന് കയികമന്ത്രാലയത്തിലേക്കു മാറ്റണമെന്നു വരെ ട്വീറ്റ് ചെയ്തു.
ജൂൺ 18ന് പഞ്ചാബിലെ ഒരു പൊതുചടങ്ങിൽ പ്രസംഗിക്കവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു– ‘‘പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മന്നിന് സംസ്ഥാനത്തെ കാര്യങ്ങൾ നോക്കാൻ നേരമില്ല, അദ്ദേഹം കേജ്‌രിവാളിനൊപ്പം ടൂറു പോകുന്നതിന്റെ തിരക്കിലാണ്. പഞ്ചാബിലെ ക്രമസമാധാനനില ആകെ തകർച്ചയിലാണ്...’’ ഈ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററിൽ ഉൾപ്പെടെ ഒട്ടേറെ പേർ അമിത് ഷായ്ക്കെതിരെ രംഗത്തുവന്നു. പഞ്ചാബിലെ ക്രമസമാധാനത്തെപ്പറ്റി ആശങ്കകൊള്ളുന്ന അമിത് ഷാ മണിപ്പുരിനെപ്പറ്റി എന്താണ് ഒന്നും പറയാത്തതെന്നായിരുന്നു പലരുടെയും ചോദ്യം. ബിജെപി നേതാവു കൂടിയായ സുബ്രഹ്മണ്യ സ്വാമി ഒരു പടി കൂടി മുന്നോട്ടു പോയി, അമിത് ഷായെ ആഭ്യന്തരത്തിൽനിന്ന് കായികമന്ത്രാലയത്തിലേക്കു മാറ്റണമെന്നു വരെ ട്വീറ്റ് ചെയ്തു.
എന്നാൽ വംശീയകലാപം ആളിക്കത്തുന്ന മണിപ്പൂരിലേക്ക് അമിത് ഷാ പോയിരുന്നു, സമാധാനത്തിന് ആഹ്വാനവും ചെയ്തു. മേയ് അവസാന വാരമായിരുന്നു അത്. അതോടെ പ്രശ്നത്തിനു പരിഹാരമാകുമെന്നും രാജ്യം പ്രതീക്ഷിച്ചു. പക്ഷേ ഒന്നും സംഭവിച്ചില്ല. മണിപ്പൂരിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അതിരൂക്ഷമാണ്. മേയ് 3നു കലാപം തുടങ്ങി ജൂൺ 22 ആയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതെന്തേ എന്ന ചോദ്യവും പ്രതിപക്ഷം നിരന്തരം ഉയർത്തുന്നു. പ്രശ്നപരിഹാരത്തിന് ജൂൺ 24ന് അമിത് ഷാ സർകക്ഷി യോഗം വിളിച്ചിട്ടുണ്ട്. യഥാർഥത്തിൽ എന്താണ് മണിപ്പൂരിലെ പ്രശ്നം? എന്തുകൊണ്ടാണ് ആരംഭിച്ച് ഒന്നര മാസത്തിലേറെ കഴിഞ്ഞിട്ടും കേന്ദ്രത്തിനു പോലും മണിപ്പൂരിലെ വംശീയകലാപം അടിച്ചമർത്താനാകാത്തത്? ആരാണ് ഈ അക്രമങ്ങൾക്കു പിന്നിൽ?
∙ കുക്കി– മെയ്‌തെയ് സംഘർഷം
വംശീയ സംഘർഷം എന്ന നിലയിലാണ് മണിപ്പുർ കലാപം തുടങ്ങിയതെങ്കിലും ഇതിനു പിന്നിൽ പല കാരണങ്ങളുണ്ട്. ഭൂമിശാസ്ത്രപരമായി രണ്ടായി വിഭജിക്കപ്പെട്ട സംസ്ഥാനമാണിത്. ഇംഫാൽ താഴ്‌വരയും കുന്നുകളും എന്ന നിലയിലാണ് ഈ വിഭജനം. സംസ്ഥാനത്തെ പ്രബല വിഭാഗമായ മെയ്തെയ്കൾ താമസിക്കുന്നത് ഇംഫാൽ താഴ്‌വരയിലാണ്. മണിപ്പുരിലെ ജനസംഖ്യയുടെ പകുതിയിലധികം വരും മെയ്‌തെയ് വിഭാഗക്കാർ. ജനസംഖ്യയുടെ 40 ശതമാനം വരുന്ന കുക്കികളും നാഗകളും മറ്റു ഗോത്രവിഭാഗങ്ങളും താമസിക്കുന്നത് സംസ്ഥാനത്തിന്റെ 90 ശതമാനം ഉൾപ്പെടുന്ന കുന്നുകളിലാണ്. വികസനപ്രവർത്തനങ്ങളും ജീവിതസൗകര്യങ്ങളും ഇംഫാൽ താഴ്‌വരയിലാണ്. ഗോത്രമേഖലയായ കുന്നുകളിൽ ജീവിതം ദുരിതപൂർണമാണ്. അവിടെ ഭൂഉടമസ്ഥാവകാശം ഗോത്രവിഭാഗങ്ങൾക്കു മാത്രമാണ്. എന്നാൽ ഇംഫാൽ താഴ്‌വരയിൽ ഭൂമി വാങ്ങുന്നതിനാകട്ടെ അവർക്കു തടസ്സമില്ലതാനും.
സംസ്ഥാനത്തെ 90% ഭൂമി കൈവശം വയ്ക്കുന്നതിനോടൊപ്പം ഗോത്ര വിഭാഗങ്ങൾ താഴ്വരയിലേക്കു കൂടി കുടിയേറുന്നത് മെയ്തെയ്കളിലെ പുതിയ തലമുറയെ രോഷം കൊള്ളിച്ചു. മ്യാൻമറിലുള്ള കുക്കി ഗോത്രങ്ങൾ അതിർത്തികടന്ന് മണിപ്പുരിലേക്ക് എത്തിയത് ഈ പ്രതിഷേധം ആളിക്കത്തിക്കുകയും ചെയ്തു. ഇത്തരത്തിൽ അതിർത്തി കടന്നു വന്ന പുതിയ കുക്കികളും പഴയ കുക്കികളും ചേർന്ന് തങ്ങളുടെ വിഭവ സ്രോതസ്സുകൾ കയ്യടക്കുകയാണെന്നായിരുന്നു മെയ്തെയ്കളുടെ ആരോപണം. ജനപ്പെരുപ്പംമൂലം ഇംഫാൽ താഴ്‌വരയിൽ ജീവിതം ഇടുങ്ങിയതോടെ കുന്നുകളിൽ തങ്ങൾക്കും അവകാശം വേണമെന്ന് മെയ്‌തെയിലെ ഒരു വിഭാഗവും ആവശ്യപ്പെട്ടു തുടങ്ങി.
കുക്കി ഗോത്രത്തിന്റെ വിദ്യാഭ്യാസപരമായ മുന്നേറ്റവും താഴ്‌വരകളിൽ അസ്വസ്ഥത സൃഷ്ടിച്ചു. ഇപ്പോൾ കലാപം ശക്തമായിരിക്കുന്ന ചുരാചന്ദ്പുരിലെയും മറ്റും മിഷനറി സ്കൂളുകളിൽ പഠിച്ച കുക്കികൾ ഭരണസിരാകേന്ദ്രം കയ്യടക്കിത്തുടങ്ങി. ജനറൽ മെറിറ്റിൽ മത്സരിക്കുന്ന മെയ്തെയ്കൾ പിന്നിലായിപ്പോകുന്നുവെന്ന് ബുദ്ധിജീവികൾ അസ്വസ്ഥത പ്രകടിപ്പിച്ചു. അഖിലേന്ത്യ സർവീസിൽ മാത്രമല്ല, സ്റ്റേറ്റ് സിവിൽ സർവീസിലും പ്രധാനജോലികളിൽ കുക്കികളാണ്. അടുത്ത പത്തുവർഷത്തേക്കുള്ള ചീഫ് സെക്രട്ടറി, ഡിജിപി സീനിയോറിറ്റി പട്ടികയിലും കുക്കികളാണുള്ളത്. മെയ്തെയ് അസോസിയേഷനുകൾ പുറത്തുവിട്ട കണക്കുകളനുസരിച്ച് സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ് ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരിൽ 80 ശതമാനവും കുക്കികളാണ്. താഴെത്തട്ടിലുള്ള ജീവനക്കാരിൽ ഭൂരിപക്ഷം മെയ്തെയ്കളും. ഈ വേർതിരിവ് ഇരു വിഭാഗക്കാരിലും അസ്വസ്ഥതയുടെ തീനാമ്പുകൾ ആളിപ്പടർത്താൻ പോന്നതായിരുന്നു. അവിടെയും തീർന്നില്ല പക്ഷേ പ്രശ്നങ്ങൾ.
∙ കലാപത്തിന് ‘ആരംഭായ്’
ഗോത്രവിഭാഗങ്ങൾക്കെതിരെയുള്ള എതിർപ്പ് ആളിക്കത്തിച്ചതിൽ മെയ്തെയ് വിഭാഗത്തിലെ തീവ്രവാദചിന്തകൾക്കും പങ്കുണ്ട്. ക്രിസ്തുമതം പുരാതന മെയ്തെയ് സംസ്കാരത്തെ നശിപ്പിക്കുകയാണെന്നു പറഞ്ഞുള്ള പരസ്യവിചാരണകൾ ആരംഭിച്ചത് സമീപകാലത്താണ്. മെയ്തെയ്കളിൽ ചെറിയൊരു വിഭാഗം ക്രിസ്തുമത വിശ്വാസികളും മുസ്‌ലിംകളുമാണ്. കലാപത്തിന്റെ മറവിൽ ക്രിസ്ത്യൻ മെയ്തെയ് വിഭാഗത്തിന്റെ പള്ളികൾ പോലും കത്തിച്ചത് അതിനാലാണെന്നാണ് റിപ്പോർട്ട്. മണിപ്പുർ ജനത ഹിന്ദുവിഭാഗത്തിലേക്കു പരിവർത്തനം ചെയ്യുന്നതിനു മുൻപുണ്ടായിരുന്ന മെയ്തെയ് സനാമഹിസം അഥവാ പ്രകൃതി ആരാധനയുടെ ഉയിർത്തെഴുന്നേൽപ്പിനും ഇതിനിടെ മറ്റൊരു വിഭാഗം ശ്രമിച്ചു. ഇത്തരത്തിൽ മണിപ്പുർ സംസ്കാരത്തെ സംരക്ഷിക്കാൻ ആരംഭിച്ച ആരംഭായ് ടെൻഗോൾ, മെയ്തെയ് ലീപുൻ എന്നീ തീവ്രവാദ ഗ്രൂപ്പുകളിൽ ആയിരക്കണക്കിനു മെയ്തെയ് ചെറുപ്പക്കാരാണു ചേർന്നത്.
രണ്ടാമതും മണിപ്പുരിന്റെ മുഖ്യമന്ത്രിയായ ബിജെപിയുടെ ബിരേൻ സിങ്ങാണ് ആരംഭായുടെ തലതൊട്ടപ്പനെന്നാണ് കുക്കി വിഭാഗം ആരോപിക്കുന്നത്. മെയ്തെയ് വിഭാഗത്തിന് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്നും അവർ പറയുന്നു. ഇംഫാൽ താഴ്‌വരയിൽ നൂറുകണക്കിനു പള്ളികളും വീടുകളും അഗ്നിക്കിരയാക്കിയതിൽ കറുത്ത വസ്ത്രങ്ങളണിഞ്ഞെത്തിയ ആരംഭായ് പ്രവർത്തകരുടെ പങ്ക് മെയ്തെയ്കൾപോലും തള്ളിക്കളയുന്നുമില്ല. ചരിത്രപരമായി പോരാളികളായ മെയ്തെയ്കൾ ആയുധപരിശീലനവും നടത്തിവന്നിരുന്നു. എന്നാലിത് അടച്ചടക്കത്തിന്റെയും പാരമ്പര്യത്തിന്റെയും സംരക്ഷണത്തിനായാണെന്നാണ് സംഘടനാ ഭാരവാഹികൾ പറയുന്നത്. ഇത്തരത്തിൽ എല്ലാ തലത്തിലും മെയ്‌തെയ്– കുക്കി സംഘർഷം പുകഞ്ഞു നിൽക്കുന്നതിനിടെയാണ് കലാപത്തിലേക്കു നയിച്ച പ്രശ്നങ്ങളുടെ തുടക്കം.
∙ ഇടിച്ചുകയറിയ ബുൾഡോസറുകൾ
പതിറ്റാണ്ടുകളായി മരവിപ്പിക്കപ്പെട്ടിരുന്ന വനം നിയമങ്ങൾ ബിരേൻ സിങ് ഉരുക്കുമുഷ്ടിയോടെ നടപ്പാക്കിയതാണ് കുക്കി ഗോത്രങ്ങളെ ചൊടിപ്പിച്ചത്. ചുരചന്ദ്പൂർ– നോനി ജില്ലയിലെ 38 ഗ്രാമങ്ങൾ സംരക്ഷിത വനമേഖലയിലാണെന്ന് അടുത്തിടെ സർക്കാർ കണ്ടെത്തി. ഇത് അനധികൃതമായി കൈയേറിയിട്ടുള്ളതാണെന്നും ഇവിടെയുള്ളവർ അനധികൃത കുടിയേറ്റക്കാരാണ് എന്നും വ്യക്തമാക്കി ഇവിടെനിന്ന് ഒഴിയാൻ നിർദേശിക്കുകയും ചെയ്തു. ഇതിനു പുറമെ, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ സർവെ നടത്തുമെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ സ്വാതന്ത്ര്യത്തിനും മുൻപേ തലമുറകളായി തങ്ങൾ താമസിച്ചിരുന്ന പ്രദേശങ്ങളാണ്, രേഖകളില്ല എന്ന പേരിൽ ഏറ്റെടുത്ത് വനസംരക്ഷണം നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു കുക്കികളുടെ മറുപടി. മെയ്തെയ് വിഭാഗത്തിന് ഗോത്രവർഗ മേഖലകളിലേക്ക് കടന്നുകയറാനുള്ള പദ്ധതിയുടെ ഭാഗമായുള്ള ശ്രമമാണ് ഇതെന്നും കുക്കികൾ ആരോപിച്ചു.
കാട്ടിൽനിന്നുള്ള കുടിയൊഴിപ്പിക്കൽ പ്രശ്നത്തിൽ ഏപ്രിൽ അവസാന ആഴ്ചയോടെ ചുരചന്ദ്പുർ ജില്ലയിലെ സ്ഥിതിഗതികൾ വഷളായി തുടങ്ങിയിരുന്നു. കുക്കികളും മിസോകളും ഉൾപ്പെടെയുള്ള ഒട്ടേറെ ഗോത്ര വർഗക്കാരെ ‘സംരക്ഷിത വനമേഖല’യിൽനിന്ന് ഇറക്കി വിടാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ഗോത്രസംഘടനകൾ വ്യക്തമാക്കി. എന്നാൽ സർക്കാർ അതിനോടകം ഇടപെടൽ ആരംഭിച്ചിരുന്നു. സംരക്ഷിതവനത്തിലുള്ളിലാണെന്ന് പറഞ്ഞ് കുക്കി ഗ്രാമങ്ങൾ ബുൾഡോസർ ഉപയോഗിച്ചു തകർത്തു. കുക്കി കുന്നുകളിൽ വ്യാപകമായിരുന്ന നിയമവിരുദ്ധ പോപ്പി കൃഷി കൂട്ടത്തോടെ നശിപ്പിച്ചു. മ്യാൻമറിൽനിന്നെത്തുന്ന കുക്കി കുടിയേറ്റക്കാർക്കു നേരെ ശക്തമായ നടപടി സ്വീകരിച്ചു.
അതോടെ ഗോത്ര വിഭാഗങ്ങളുടെ കൂട്ടായ്മയായ ‘ഇൻഡിജീനസ് ട്രൈബൽ ലീഡേഴ്സ് ഫോറം – ഐടിഎൽഎഫ്’ സംസ്ഥാന ബന്ദും പ്രഖ്യാപിച്ചു. ഈ സമയത്താണ് മുഖ്യമന്ത്രി ബിരേൻ സിങ് ഇവിടുത്തെ ന്യൂ ലംക ടൗണിൽ ഒരു ജിംനേഷ്യം ഉദ്ഘാടനം ചെയ്യാനും സത്‍ഭാവന മണ്ഡപ് എന്ന സ്ഥലത്ത് പൊതുയോഗത്തിൽ പങ്കെടുക്കാനും തീരുമാനിക്കുന്നത്. എന്നാൽ ഇതിന്റെ തലേന്ന് ഗോത്രവിഭാഗക്കാരിൽ ചിലർ ഈ ജിംനേഷ്യം തീയിട്ടു നശിപ്പിച്ചു. അതോടെ മുഖ്യമന്ത്രിയുടെ പരിപാടികളെല്ലാം റദ്ദാക്കേണ്ടി വന്നു. കലാപത്തിന്റെ തീപ്പൊരി അവിടെനിന്നാണു പൊട്ടിവീണതെന്ന് ഒരു വിഭാഗം ഇന്നും വിശ്വസിക്കുന്നു.
∙ കലാപത്തിലേക്ക് കോടതിവിധിയും
മണിപ്പൂരിൽ 21 ശതമാനം സംവരണം പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന ഗോത്രവർഗക്കാർക്കും 17 ശതമാനം ഒബിസിക്കാർക്കും രണ്ടു ശതമാനം പട്ടികജാതിക്കാർക്കുമാണ്. തങ്ങളെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം ഏറെക്കാലമായി മെയ്തെയ് വിഭാഗക്കാർ ആവശ്യപ്പെടുന്നതാണ്. തങ്ങൾക്കു 10% സ്ഥലം മാത്രമാണുള്ളതെന്നും ഗോത്ര വിഭാഗക്കാർ മറ്റു ഭൂപ്രദേശങ്ങൾ കയ്യടക്കിവച്ചിരിക്കുകയാണെന്നുമാണ് അവരുടെ വാദം. തങ്ങൾ പട്ടികവർഗ വിഭാഗമായിരുന്നു എന്നും ഇന്ത്യൻ യൂണിയനിൽ ചേർന്നതിനു ശേഷമാണ് ഈ പദവി നഷ്ടപ്പെട്ടതെന്നും മെയ്തെയ് വിഭാഗം വാദിക്കുന്നു. തങ്ങളുടെ ഗോത്രവും പാരമ്പര്യവും ഭാഷയുമെല്ലാം സംരക്ഷിക്കാൻ പട്ടികവർഗ പദവി ആവശ്യമാണെന്നും ഇവർ പറയുന്നു. അതിനിടെ, പട്ടികവർഗ പദവി ആവശ്യപ്പെട്ടുള്ള മെയ്തെയ് വിഭാഗത്തിന്റെ ഹർജി ഹൈക്കോടതി പരിഗണിച്ചു. ഈ വിഭാഗത്തിന് പട്ടിക വർഗ പദവി നൽകുന്ന കാര്യത്തിലുള്ള ശുപാർശ സംസ്ഥാന സർക്കാരിനു കേന്ദ്ര സർക്കാരിന് നൽകിക്കൂടേ എന്നായിരുന്നു ഉത്തരവ്.
അതോടെ മെയ്തെയ്– കുക്കി സംഘർഷം അതിന്റെ മൂർധന്യാവസ്ഥയിലെത്തി. മേയ് മൂന്നിന്, ഗോത്രവർഗ വിഭാഗങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് മണിപ്പൂർ, എടിഎസ്‍യുഎം, നടത്തിയ മാർച്ചോടു കൂടി സംഘർഷം രണ്ടാം ഘട്ടത്തിലേക്കു കടക്കുകയായിരുന്നു. മെയ്തെയ് വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള ബിഷ്ണുപൂരുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ചുരാചന്ദ്പൂർ. അവിടെ നടന്ന മാർച്ച് സംഘർഷത്തിൽ കലാശിക്കുകയും മെയ്തെയ് വിഭാഗക്കാർ ആക്രമിക്കപ്പെട്ടു എന്ന വാർത്ത കാട്ടുതീ പോലെ പരക്കുകയും ചെയ്തു. അതോടെ ഇംഫാലിൽ കുക്കി-സൊ വിഭാഗക്കാരും വ്യാപകമായി ആക്രമിക്കപ്പെട്ടു.
കുക്കി വിഭാഗക്കാർ ചുരാചന്ദ്പുരിലെ റാലിയിൽ തോക്കുകളുമായി പങ്കെടുത്തെന്നും തങ്ങളുടെ ഗ്രാമങ്ങൾ ചുട്ടെരിച്ചെന്നുമാണ് മെയ്തെയ് സംഘടനകൾ ആരോപിച്ചത്. സമാധാനപരമായ റാലി കഴിഞ്ഞു മടങ്ങിയവരെ മെയ്തെയ്കളാണ് ആക്രമിച്ചതെന്നും അതാണ് പ്രശ്നങ്ങളിലേക്കു നയിച്ചതെന്നും കുക്കി വിഭാഗക്കാരും ആരോപിച്ചു. അതുവരെ പുകഞ്ഞുനിന്നത് പിന്നീടങ്ങോട്ട് ആളിക്കത്തുകയായിരുന്നു. ആരാധനാലയങ്ങളും വീടുകളുമുൾപ്പെടെ അഗ്നിക്കിരയായി. ഒട്ടേറെ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് വിലക്കി, സൈന്യമിറങ്ങി. കേന്ദ്ര മന്ത്രിയുടെയും സംസ്ഥാന മന്ത്രിമാരുടെയും വീടു വരെ അഗ്നിക്കിരയാക്കി. പൊലീസ് സ്റ്റേഷൻ ആക്രമിച്ച് തോക്കുകളും ആയുധങ്ങളും അക്രമകാരികൾ കവർന്നു. കുട്ടികളെ ഉൾപ്പെടെ ജീവനോടെ ചുട്ടുകൊലപ്പെടുത്തിയ വാർത്തകളും കൂട്ട ബലാത്സംഗ റിപ്പോർട്ടുകളും മണിപ്പുരിൽനിന്നു തുടർച്ചയായി വരുന്നു. മരണസംഖ്യ നൂറും കടന്ന് കുതിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഒട്ടേറെ പേർ പലായനം ചെയ്തു. അരലക്ഷത്തോളം പേരെ ഇതിനോടകം കലാപം ബാധിച്ചു കഴിഞ്ഞു.
മേയ് മൂന്നിനു തുടങ്ങി ജൂൺ 22ലെത്തുമ്പോൾ, 50 ദിവസം പിന്നിട്ടിട്ടും കലാപത്തെ അടിച്ചമർത്താൻ കേന്ദ്രത്തിനോ സംസ്ഥാനത്തിനോ സാധിച്ചിട്ടില്ല. മണിപ്പൂരിലെ യഥാർഥ നാശനഷ്ടങ്ങളുടെ കണക്കും ഇതുവരെ പുറത്തുവന്നിട്ടില്ല. മെയ്തെയ് വിഭാഗക്കാർക്കും കുക്കി വിഭാഗക്കാർക്കും ഒരുപോലെ യോജിക്കാൻ കഴിയുന്ന ഒരു തീരുമാനത്തിന്മേൽ നടക്കുന്ന സമാധാന ചർച്ചകൾക്കേ ഇനി ആ സംസ്ഥാനത്തെ തീ കെടുത്താനാകൂ. അത് എത്രയും വേഗമുണ്ടാകുമെന്നുതന്നെ പ്രത്യാശിക്കാം. ജൂലൈയോടെയെങ്കിലും കലാപം അവസാനിക്കുമെന്നും...
English Summary: What is the Reason Behind the Manipur Riots? Who are Meiteis and Kukis? Explained