പാക് കോടീശ്വരനും മകനും 'മി. ടൈറ്റാനിക്കും'; റഷ് എന്തിനാണ് ആ റിസ്കെടുത്തത്? മകനോട് ഹാർഡിങ് എന്തുപറയും?
‘‘അത്രവേഗം പേടിക്കുന്ന ആളല്ല ഹാർഡിങ്. അദ്ദേഹം വളരെയധികം ശാന്തനായിരിക്കും എന്നതുറപ്പ്. അതിനൊപ്പം (അകപ്പെട്ടിരിക്കുന്ന അവസ്ഥയിൽനിന്ന് പുറത്തുവരാനുള്ള) പദ്ധതികളും ആലോചനകളുമൊക്കെയായിരിക്കും ആ തലച്ചോറിലുണ്ടാവുക’’. അദ്ദേഹം മറ്റുള്ളവർക്കും പ്രതീക്ഷ പകരുമെന്ന കാര്യം ഉറപ്പാണെന്ന് പറയുകയാണ് ഹാർഡിങ്ങിന്റെ കോടീശ്വരനായ സുഹൃത്ത് ക്രിസ് ബ്രൗൺ. ടൈറ്റനിൽ യാത്ര ചെയ്യാനുള്ള തുകയുടെ ഒരു ഭാഗം നൽകിയിരുന്നെങ്കിലും സുരക്ഷാകാര്യങ്ങളിലുള്ള സംശയം നീങ്ങാത്തതിനാൽ യാത്രയിൽനിന്ന് പിന്മാറുകയായിരുന്നു ക്രിസ് ബ്രൗൺ. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ ടൈറ്റൻ എന്ന സമുദ്രപേടകത്തിനുള്ളിലെ യാത്രക്കാരനാണ് ഹാർഡിങ്. അദ്ദേഹത്തിനൊപ്പം പാക് വംശജനായ ഒരു പിതാവും മകനും ഉൾപ്പെടെ നാലു പേർ കൂടി ആ പേടകത്തിൽ ഉണ്ടായിരുന്നു.

ബ്രിട്ടനിലെ സതാംപ്റ്റനിൽനിന്ന് ന്യൂയോർക്കിലേക്കുള്ള യാത്രക്കിടെ 1912 ഏപ്രിൽ 15ന് നോർത്ത് അറ്റ്ലാന്റിക് കടലിൽ മഞ്ഞുമലയിൽ ഇടിച്ചാണ് ടൈറ്റാനിക് എന്ന അന്നത്തെ ‘പടുകൂറ്റൻ’ കപ്പൽ തകർന്നത്. ആകെയുള്ള 2224 യാത്രക്കാരിൽ 1500 പേരിലധികം ഈ അപകടത്തിൽ മരിച്ചു എന്നാണ് കണക്ക്. 1985ലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടം കണ്ടെത്തുന്നത്. അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിൽ 3700 മീറ്റർ ആഴത്തിലാണ് കപ്പലിന്റെ അവശിഷ്ടമുള്ളത്. എന്നാൽ ഇരുമ്പ് ഉൾപ്പെടെ തിന്നുതീർക്കുന്ന ബാക്ടീരിയ മൂലം കപ്പലിന്റെ അവശിഷ്ടം ദ്രവിച്ചു തീര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ഏതാനും ദശകങ്ങൾക്കുള്ളിൽ കപ്പൽ പൂർണമായി അപ്രത്യക്ഷമാകുമെന്നും മുന്നറിയിപ്പ് പുറത്തു വന്നിരുന്നു.
ഏതാനും വർഷങ്ങളായി ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രകളും നടന്നു വരുന്നുണ്ട്. ‘ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട’ ഒന്നായാണ് സാഹസിക യാത്രികർ ടൈറ്റാനിക് അവശിഷ്ടത്തെ വിശേഷിപ്പിക്കാറുള്ളത്. അതുകൊണ്ടുതന്നെ ‘റിസ്ക്’ എടുക്കാൻ തയാറാകുന്ന ലോക കോടീശ്വരന്മാര്‍ ഇത്തരം യാത്രകൾ നടത്താറുമുണ്ട്. ടൈറ്റാനിലെ യാത്രികരും ഇത്തരത്തിൽ എണ്ണപ്പെട്ടവരായിരുന്നു.
ദുബായിൽ താമസിക്കുന്ന ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ എന്ന വിമാനക്കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരനും സമുദ്രപര്യവേഷകനുമായ പോൾ ഹെൻറി നാർസലേ, ഓഷൻഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണ് സമുദ്ര പേടകത്തിലുള്ളത്. ഇപ്പോൾ അപകടത്തില്‍പ്പെട്ട ടൈറ്റൻ 2021ലും 2022ലും ഇത്തരത്തിൽ ടൈറ്റാനിക് പര്യവേഷണം നടത്തിയിരുന്നു. ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ ഒരാൾക്ക് 2 കോടി രൂപയാണു ടിക്കറ്റ് നിരക്ക്.
∙ എന്നും സാഹസികൻ, പസിഫിക്കിൽ മുങ്ങിയത് 13കാരൻ മകനൊപ്പം
ഈ യാത്രികരിലെ ഏറ്റവും സാഹസികനെന്നുതന്നെ വിശേഷിപ്പിക്കണം അൻപത്തിയെട്ടുകാരനായ ഹാമിഷ് ഹാർഡിങ്ങിനെ. ബ്രിട്ടിഷുകാരനെങ്കിലും ദുബായ് ആസ്ഥാനമായാണ് അദ്ദേഹം ജീവിക്കുന്നതും ജോലി ചെയ്യുന്നതും. വിമാനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ആക്‌ഷൻ ഏവിയേഷൻ എന്ന കമ്പനിയുടെ ഉടമയാണ് ഹാർഡിങ്. സാഹസികമായ കാര്യങ്ങൾ മുൻനിർത്തി മൂന്ന് ഗിന്നസ് റിക്കോർഡുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ കമ്പനി കഴിഞ്ഞ വർഷം നടത്തിയ ബഹിരാകാശ യാത്രയില്‍ ഉൾപ്പെട്ട ആറു പേരിൽ ഒരാളാണ് ഹാർഡിങ്. ഭൂമിയിൽനിന്ന് 107 കി.മീ ഉയരത്തിലാണ് ഇവരെത്തിയത്. (2030–ഓടു കൂടി ഇന്ത്യയും ബഹിരാകാശ ടൂറിസത്തിലേക്ക് കടക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി ബ്ലൂ ഒറിജിൻ കമ്പനി ഐഎസ്ആർഒയെ ചർച്ചകൾക്കായി സമീപിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു).
2019ൽ ഇരു ധ്രുവങ്ങളിലൂടെയും ഏറ്റവും വേഗതയിൽ ഭൂമിയെ വലംവച്ച എട്ടംഗ സംഘത്തിലെ പ്രധാനിയായിരുന്നു ഹാർഡിങ്. മണിക്കൂറിൽ 861 കി.മീ വേഗതയിൽ 40,170 കി.മീ ദൂരം 46 മണിക്കൂർ 39 മിനിറ്റ് 28 സെക്കൻഡുകൾകൊണ്ട് പിന്നിട്ടാണ് ഹാർഡിങ്ങും സംഘവും റെക്കോർഡ് സ്ഥാപിച്ചത്. ഗൾഫ്സ്ട്രീം ജി650ഇആർ എന്ന വിമാനമായിരുന്നു ഇവരുടേത്. ഇതിനു മുൻപുണ്ടായ റെക്കോർഡ് 2008–ൽ 52 മണിക്കൂർകൊണ്ട് യാത്ര ചെയ്തതാണ്. അതേസമയം, ആദ്യമായല്ല ഹാർഡിങ് കടലിനടിയിലേക്ക് ഒരു യാത്ര നടത്തുന്നത്. 2021 ൽ 10,925 മീറ്റർ ആഴമുള്ള പസിഫിക് സമുദ്രത്തിലെ മരിയാനാ ട്രെഞ്ചിലേക്ക് യാത്ര ചെയ്തിട്ടുണ്ട് അദ്ദേഹം. സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗമാണിത്. അതും അന്ന് പതിമൂന്നു വയസ്സുള്ള മകനൊപ്പം.
അതിനു ശേഷം നൽകിയ ഒരു അഭിമുഖത്തിൽ ഹാർഡിങ് പറഞ്ഞിരിക്കുന്ന കാര്യങ്ങൾതന്നെയാണ് അദ്ദേഹത്തിലെ സാഹസികനെ മനസ്സിലാക്കാൻ ഉതകുക. ‘‘അപരിചിതമായ ഇടങ്ങളിലേക്ക് ഞാൻ എന്നും കടന്നു ചെന്നിരുന്നു. സാഹസികതയ്ക്കും പര്യവേഷണത്തിനുമൊക്കെയുള്ള താൽപര്യം എന്നിൽ ഉണ്ടാക്കിയത് അതാണ്. അതുകൊണ്ടുതന്നെ തീവ്രമായ, കഠിനമായ സ്ഥലങ്ങളിലേക്ക് കടന്നു ചെല്ലാൻ ഞാൻ ആഗ്രഹിച്ചു. അതുപോലെ, എങ്ങനെയാണ് ആളുകൾ ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിക്കുക എന്നതും എനിക്ക് അദ്ഭുതമുണ്ടാക്കിയ കാര്യമാണ്. ഭൂമിക്കും ചുറ്റും വേഗത്തിൽ പറന്ന് ഞാനും ആ റെക്കോർഡ് നേടി’’. തന്നോടൊപ്പം മകൻ ജൈൽസ് സാഹസിക കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടാറുണ്ടെന്നും ഹാർഡിങ് ഈ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തലേ വർഷം ദക്ഷിണ ധ്രുവത്തിലേക്ക് നടത്തിയ യാത്രയിലും മകൻ കൂടെയുണ്ടായിരുന്നു എന്നും യാത്രയുടെ വിശദാംശങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നത് മകനാണെന്നും ഹാർഡിങ് പറഞ്ഞിട്ടുണ്ട്.
ഇന്ത്യക്കാർക്ക് മറ്റൊരു തരത്തിൽകൂടി പരിചയമുള്ള ആളാണ് അദ്ദേഹം. 2022 ൽ നമീബിയയിൽനിന്ന് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത് അദ്ദേഹത്തിന്റെ ആക്‌ഷൻ ഏവിയേഷൻ വിമാനത്തിലാണ്. അന്നു ചീറ്റകൾക്കൊപ്പം ഇന്ത്യയിലേക്ക് വരികയും അവയെ തുറന്നുവിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചിത്രമെടുക്കുകയും ചെയ്തിരുന്നു ഹാർഡിങ്. ന്യൂയോർക്കിൽ 1904 ൽ സ്ഥാപിച്ച പ്രശസ്തമായ ‘ദി എക്സ്പ്ലോറേഴ്സ്’ ക്ലബിലെ അംഗം കൂടിയാണ് അദ്ദേഹം.
∙ പാക് കോടീശ്വരനും മകനും; ഭൂമിക്ക് പുറത്തും ജീവനുണ്ടോ?
പാക്കിസ്ഥാനി–ബ്രിട്ടിഷ് ബിസിനസുകാരനായ ദാവൂദിനൊപ്പം ടൈറ്റാനിൽ മകൻ 19കാരനും വിദ്യാർഥിയുമായ മകൻ സുലൈമാനും ഉണ്ടായിരുന്നു. പാക്കിസ്ഥാനിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നാണ് നാൽപത്തിയെട്ടുകാരനായ ദാവൂദിന്റേത്. വിവിധ വ്യവസായ മേഖലകളിൽ ശക്തരായ, കറാച്ചി ആസ്ഥാനമായുള്ള എൻഗ്രോ കോർപറേഷന്റെ വൈസ് ചെയർമാനാണ് ദാവൂദ്. പാക്കിസ്ഥാനിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ സ്ഥിരമായി ഇടംനേടുന്നയാളാണ് ദാവൂദിന്റെ പിതാവ് ഹുസൈൻ ദാവൂദ്. ഒരു നൂറ്റാണ്ടിലേറെയായി ബിസിനസ് പാരമ്പര്യമുള്ളവരാണ് ദാവൂദ് കുടുംബം. ദാവൂദ് ഗ്രൂപ്പിന്റെതന്നെ ദാവൂദ് ഹെർക്കുലീസ് കോർപറേഷൻ പാക്കിസ്ഥാനിലെ വ്യാവസായിക വളർച്ചയ്ക്ക് നിര്‍ണായക പങ്കു വഹിക്കുന്ന സ്ഥാപനങ്ങളിലൊന്നാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ചാൾസ് രാജാവിന്റെ അധ്യക്ഷതയിലുള്ള സന്നദ്ധസംഘടന പ്രിൻസ് ട്രസ്റ്റ് ഇന്റർനാഷണല്‍, മറ്റൊരു സന്നദ്ധ സംഘടനയായ ബ്രിട്ടിഷ്–ഏഷ്യൻ ട്രസ്റ്റ് തുടങ്ങിയവയുടെ ഉപദേശക സമിതി അംഗം, ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്നതിൽ ഗവേഷണങ്ങൾ നടത്തുന്ന കലിഫോർണിയ കേന്ദ്രമായ എസ്ഇടിഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബോർഡ് അംഗം കൂടിയാണ് ഷഹ്സാദ ദാവൂദ്. അനവധി മേഖലകളിലായി പരന്നു കിടക്കുന്നതാണ് ദാവൂദ് ഹെർക്കുലിസ് കോർപറേഷന്റെ ബിസിനസ് താത്പര്യങ്ങൾ. ഊർജം, അഗ്രി–ന്യൂട്രിയന്റ്സ്, പെട്രോ കെമിക്കൽസ്, ഭക്ഷ്യവസ്തുക്കൾ, വസ്ത്ര നിർമാണം തുടങ്ങി വിവിധ മേഖലകളിൽ പടർന്നു കിടക്കുന്ന വ്യവസായ സാമ്രാജ്യമാണ് ഇവരുടേത്. കമ്പനിയെ ഭാവിയിലേക്ക് വളർത്തിയെടുക്കുന്നതിന് ചുക്കാൻ പിടിച്ചിരുന്നത് ഷഹ്സാദ ദാവൂദായിരുന്നു.
ഭാര്യ ക്രിസ്റ്റീനും മക്കളായ സുലൈമാനും അലീനയ്ക്കുമൊപ്പം യുകെയിലാണ് ദാവൂദ് ജീവിച്ചിരുന്നത്. പ്രകൃതിയിലെ വിവിധ ആവാസവ്യവസ്ഥകളെ അറിയുന്നതിൽ താത്പര്യമുള്ളയാളായിരുന്നു ദാവൂദെന്ന് അദ്ദേഹത്തിന്റെ കുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അമേരിക്കയിലെ ഫിലാഡൽഫിയയിലും യുെകയിലെ ബക്കിങ്ങാമിലുമാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയത്. സയൻസ് ഫിക്‌ഷന്റെ വലിയ ഫാനായിരുന്നു സുലൈമാനെന്നും പുതിയ കാര്യങ്ങൾ പഠിക്കാൻ എന്നും താത്പര്യമുണ്ടായിരുന്നു എന്നും കുടുംബം പറയുന്നു.
∙ ‘മിസ്റ്റർ ടൈറ്റാനിക്’, 35 തവണ ആ കപ്പൽ കണ്ടയാൾ
അറ്റ്ലാന്റിക് സമുദ്രത്തിൽ 3700 മീറ്റർ താഴ്ചയിൽ കിടക്കുന്ന ടൈറ്റാനിക് കപ്പല്‍ കാണാൻ പോകുന്നവർ അവിടെ കുടുങ്ങിയാൽ നേരിടാൻ സാധ്യതയുള്ള ഏറ്റവും വലിയ അപകടം എന്തായിരിക്കും? കൊടും തണുപ്പ് എന്നായിരുന്നു ഇതു സംബന്ധിച്ചുള്ള ഒരു ഡോക്യുമെന്ററിയിൽ ഫ്രഞ്ച് പര്യവേഷകൻ പോൾ ഹെൻറി നാർസലേ അതിന് മറുപടി പറഞ്ഞത്. എഴുപത്തിയേഴുകാരനായ നാർസലേ അറിയപ്പെടുന്നത് ‘മിസ്റ്റർ ടൈറ്റാനിക്’ എന്നാണ്. ഇത്തവണ ടൈറ്റാനിക്കിലേക്കു പോയ ടൈറ്റൻ നിയന്ത്രിച്ചിരുന്ന ‘ക്യാപ്റ്റൻ’. ഫ്രാൻസിൽ ജനിച്ച നാർസലേ, മാതാപിതാക്കൾക്കൊപ്പം ആഫ്രിക്കയിലാണ് കുട്ടിക്കാലം ചെലവിട്ടത്. 20 വർഷത്തോളം ഫ്രഞ്ച് നാവികസേനയിലും ജോലി ചെയ്തു. പിന്നീടാണ് അദ്ദേഹം സമുദ്രാന്തർഭാഗങ്ങളിലേക്കുള്ള സമുദ്രപേടകങ്ങളിൽ (സബ്മെർസിബിൾസ്) ആകൃഷ്ടനാകുന്നും 1987 ൽ തന്റെ ആദ്യത്തെ ടൈറ്റാനിക് പര്യവേഷണം നടത്തുന്നതും.
ടൈറ്റാനിക്കിനെ സംബന്ധിച്ച് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും ആധികാരികമായ പേരുകളിലൊന്നാണ് നാർസലേയുടേത്. ടൈറ്റാനിക്കിന്റെ ഉടമകളായ ആർഎംഎസ് ടൈറ്റാനിക്കിനു വേണ്ടി സമുദ്രാന്തർഭാഗങ്ങളിലെ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്നത് അദ്ദേഹമാണ്. ടൈറ്റാനിക്കിനെ സംബന്ധിച്ച് നിർമിച്ചിട്ടുള്ള സിനിമകളിലും ഡോക്യുമെന്ററികളിലുമൊക്കെ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. 35–ഓളം തവണയാണ് അദ്ദേഹം 3700 അടി താഴ്ചയിൽ ടൈറ്റാനിക്കിന് അരുകിലെത്തിയിട്ടുള്ളത്. മറ്റൊരു പര്യവേഷണ ടൂറിസ്റ്റ് യാത്രയായിരുന്നു ലോക കോടീശ്വരന്മാരുമൊത്ത് ഇത്തവണത്തേത്.
∙ 19–ാം വയസ്സിൽ പൈലറ്റ്, ടൈറ്റന്റെ പിതാവ്
തന്റെ സമുദ്രപേടകമായ ‘ടൈറ്റന’കത്തിരുന്ന് അത് നിയന്ത്രിക്കുന്ന വിഡീയോ ഗെയിം കൺട്രോളർ പരിചയപ്പെടുത്തുന്ന സ്റ്റോക്ടൻ റഷ് എന്നയാളുടെ വിഡിയോദൃശ്യങ്ങളാണ് മാധ്യമങ്ങളിൽ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നത്. വിഡിയോ ഗെയിം നിയന്ത്രിക്കുന്ന ഉപകരണംകൊണ്ട്, സമുദ്രത്തിന്റെ 4000 മീറ്റർ താഴ്ചയിൽ പോകുന്ന സമുദ്രപേടകം നിയന്ത്രിക്കുകയോ? പലർക്കും അമ്പരപ്പുണ്ടെങ്കിലും ഇതൊക്കെ സാധ്യമാണെന്നു തെളിയിച്ച ആളാണ് 61–കാരനായ റഷ്. 2009ൽ റഷ് സ്ഥാപിച്ച ഓഷൻഗേറ്റ് എക്സ്പഡീഷൻസ് കമ്പനി 2021 മുതൽ ടൈറ്റാനിക് പര്യവേക്ഷണം നടത്തുന്നുണ്ട്. വാണിജ്യ ആവശ്യങ്ങൾക്കും ശാസ്ത്ര ഗവേഷണങ്ങൾക്കും പര്യവേഷണത്തിനുമൊക്കെ സമുദ്രപേടകം വിട്ടുനൽകുന്ന കമ്പനിയാണിത്. 6000 മീറ്റർ വരെ താഴ്ചയിൽ പോകാവുന്ന സമുദ്രപേടകം നിർമിച്ച് ഈ മേഖലയിൽ ഏറ്റവും മികച്ച കമ്പനിയാവാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് സിഇഒയായ റഷായിരുന്നു. ഈ യാത്രയിൽ കോടീശ്വരന്മാരെ അനുഗമിച്ച അഞ്ചാമൻ.
1981 ൽ തന്റെ 19–ാമത്തെ വയസ്സില്‍ യുണൈറ്റഡ‍് എയർലൈൻസ് ജെറ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ‘ജെറ്റ് ട്രാൻസ്പോർട്ട്–റേറ്റഡ്’ പൈലറ്റ് ലൈസൻസ് നേടിയിട്ടുള്ള റഷ് ഇക്കാര്യത്തിൽ ലോകത്തിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ ആളാണെന്ന് റിപ്പോർട്ടുകളുണ്ട്. കോളജ് പഠനകാലത്ത് കെയ്റോ, ഡമാസ്കസ്, ബോംബെ (ഇന്നത്തെ മുംബൈ), ലണ്ടൻ, സൂറിച്ച്, ഖർത്തൂം എന്നിവിടങ്ങളിലേക്കൊക്കെ വിമാനം പറപ്പിച്ചിട്ടുള്ളയാളാണ് റഷ്. പ്രിൻസ്റ്റൻ സർവകലാശാലയിൽ നിന്ന് ഏറോസ്പേസ് എഞ്ചിനീയറിങ്ങിൽ ബിരുദവും ബെർക്ക്‌ലി സ്കൂൾ ഓഫ് ബിസിനസിൽനിന്ന് എംബിഎയും നേടിട്ടുണ്ട്.
എന്നാൽ റഷ് വിമർശനങ്ങൾക്ക് അതീതനാണോ? അല്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ‘ടൈറ്റൻ’ അങ്ങേയറ്റം അപകടം പിടിച്ചതാണെന്നും 4000 മീറ്റർ താഴ്ചയിൽ എത്തുമ്പോൾ ‘ഹൾ’ അവിടുത്തെ സമ്മർദ്ദത്തെ അതിജീവിക്കുമോ എന്ന് സംശയമുണ്ടെന്നും അതിനാൽ പുറത്തുനിന്നുള്ള കമ്പനിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും ഓഷൻഗേറ്റിന്റെ മുൻ ഡയറക്ടർ ഡേവിഡ് ലോക്ഡ്രിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലോക്ഡ‍്രിച്ചിനെ കമ്പനിയിൽനിന്ന് പുറത്താക്കുകയും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയുമായിരുന്നു റഷ് ചെയ്തത്. റഷിനും കമ്പനിക്കുമെതിരെ ലോക്ഡ‍്രിച്ചും കോടതിയെ സമീപിച്ചിരുന്നു. പിന്നീട് ഇത് ഒത്തുതീർപ്പായി. പുതിയ സംഭവവികാസങ്ങളോടെ, യാത്രികരുടെ ജീവൻ പണയം വയ്ക്കുന്നതായിരുന്നു റഷിന്റെ നടപടികൾ എന്ന ആരോപണവും ശക്തമാണ്.
English Summary: Where is the Missing Titanic Submersible and Who are the People in it?