‘ഇമ കെയ്തല’ടഞ്ഞാൽ സഹിക്കില്ല മണിപ്പൂരിലെ അമ്മമാർ; കലാപം കണ്ടുനിൽക്കില്ല അവർ; കാരണം?
ഇന്ത്യയൊന്നാകെ മണിപ്പൂരിലേക്ക് ഉറ്റുനോക്കുകയാണ്, ആ സംസ്ഥാനത്തിൽ ആളിപ്പടരുന്ന തീ അണയണേ എന്ന പ്രാർഥനയോടെ. മണിപ്പൂരിലെ തീയിൽ ആശങ്ക കേരളത്തിനുമുണ്ട്. ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലെ സംസ്‌ഥാനങ്ങളിൽ ഒന്നായ മണിപ്പുർ കേരളത്തിൽനിന്ന് ഒത്തിരി അകലെയാണെങ്കിലും രണ്ടിടത്തും പ്രകൃതി ഒരുക്കുന്ന കാഴ്‌ചകളിൽ സമാനതകൾ ഏറെയാണ്. കേരളത്തിലുള്ള എല്ലാ സസ്യങ്ങളും ഇവിടെയുണ്ട്. കേരളത്തെപ്പോലെ മഴ കൂടുതൽ ലഭിക്കുന്നതിനാൽ എങ്ങും മനംനിറയ്‌ക്കുന്ന പച്ചപ്പും. അതേസമയം കരുത്തിന്റെ പ്രതീകമാണ് മണിപ്പുർ. പ്രക്ഷോഭങ്ങളും സമരങ്ങളും കണ്ടു വളർന്ന നാട്. മണിപ്പൂരിന്റെ കരുത്ത് അവിടെയുള്ള സ്ത്രീകളുടെ മനസ്സിലാണ്. ഒരുപക്ഷേ ഇപ്പോഴത്തെ കലാപം തീരാനുള്ള പോംവഴിയും ഈ അമ്മമാരിലൂടെയാകാം.

∙ ഈ അമ്മമാർ ശക്തിയുടെ അടയാളം
മണിപ്പുരിലെ അമ്മമാരോടു മാത്രം കളിക്കരുത്. സമാധാനത്തിനും ശാന്തിക്കും വേണ്ടി ഏതറ്റം വരെ പോകാനും അവർ മടിക്കില്ല. ബ്രിട്ടിഷ് രാജിനോടു പൊരുതി വിജയിച്ച ചരിത്രം അവർക്കുണ്ട്. മണിപ്പൂരിലെ അമ്മമാർ ഇറങ്ങിയാൽ പട്ടാളത്തിന്റെ തോക്ക് തീതുപ്പില്ലെന്നു പറയാറുണ്ട്. മേയ് മാസത്തിൽ മണിപ്പൂരിനെ ഗ്രസിച്ച കലാപത്തീയിൽ തകർന്നത് ഇവിടെയുള്ള ഒട്ടനേകം അമ്മമാരുടെ ഹൃദയമാണ്.
മണിപ്പൂരിന്റെ സ്‌ത്രീശക്‌തിയെ ലോകം അറിയും. അസം റൈഫിൾസ് ഉൾപ്പെടെയുള്ള സൈനിക വിഭാഗങ്ങൾക്കു കൂടുതൽ അധികാരം നൽകുന്ന നിയമത്തിനെതിരെ വർഷങ്ങളായി നിരാഹാര സമരമിരുന്ന ഇറോം ശർമിള ചാനു, ലണ്ടൻ ഒളിംപിക്‌സിൽ ‘ഇടിച്ചുകയറി’ രാജ്യത്തിന് അഭിമാനമായി തിളങ്ങിയ മേരി കോം ഇവരെല്ലാം മണിപ്പൂരിന്റെ മക്കളാണ്. ഭാരോദ്വഹനത്തിലും ബോക്സിങ്ങിലും മാത്രം തിളങ്ങിയ അനേകം വനിതകൾ ഈ നാട്ടിലുണ്ട്. സ്ത്രീ സ്വാതന്ത്ര്യം, അവരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിൽനിന്നു തുടങ്ങുന്നുവെന്നതാണ് മണിപ്പൂരിന്റെ പ്രത്യേകത.
∙ കുടുംബം പോറ്റാൻ ജോലിക്കിറങ്ങിയ വനിതകൾ
പതിനാറാം നൂറ്റാണ്ടിൽ മണിപ്പുർ ഭരിച്ച രാജാവിന്റെ കൽപനയായിരുന്നു പുരുഷന്മാരെയെല്ലാം അടിമവേലയ്ക്കു തുല്യമായ ജോലിക്കു നിയോഗിക്കാൻ. വേതനമില്ലാത്ത ജോലിയായിരുന്നതുകൊണ്ട് കുടുംബങ്ങൾ പട്ടിണിയിലായി. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ അമ്മമാർ ജോലിക്കിറങ്ങി. കൃഷിയിടങ്ങളിൽനിന്നു ലഭിക്കുന്ന വസ്തുക്കളുമായി അവർ ചന്തകളിലേക്കിറങ്ങി. അവിടെ വിപണനം ചെയ്തു ലഭിക്കുന്ന പണം ഉപയോഗിച്ചാണ് കുടുംബത്തിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. ഈ മാതൃകയാണു മണിപ്പൂരിനെ സ്ത്രീശാക്തീകരണത്തിലേക്കു നയിച്ചത്.
സാമ്പത്തികമായി സ്ത്രീ സ്വതന്ത്രയാണെങ്കിൽ സാമൂഹികമായും സാംസ്കാരികമായും അടിച്ചമർത്തില്ലെന്ന തിരിച്ചറിവ് ഇന്നാട്ടിലെ അമ്മമാർക്കുണ്ട്. മണിപ്പൂരിലെ സ്‌ത്രീകളുടെ അധ്വാനശീലം മനസ്സിലാക്കി നൂറ്റാണ്ടുകൾ മുൻപ് മഹാരാജാവിന്റെ കാലത്താണു വനിതകൾക്കു മാത്രമായി ചന്തകൾ തുടങ്ങിയതും.
∙ നൂപിലാൻ: ബ്രിട്ടിഷുകാർ വിറച്ച വനിതകളുടെ യുദ്ധം
ഇന്ത്യൻ സ്വാതന്ത്യ്രസമര ചരിത്രത്തിലും മണിപ്പുരിലെ അമ്മമാരുടെ വിപണിക്കൊരു സ്‌ഥാനമുണ്ട്. 1904ലും 1939ലും ബ്രിട്ടിഷുകാർക്കെതിരെ നടന്ന ‘നൂപി ലാൻ’ എന്നറിയപ്പെടുന്ന വനിതായുദ്ധത്തിന്റെ പ്രഭവകേന്ദ്രം ഈ വിപണിയായിരുന്നു. നിർബന്ധപൂർവം ജോലി ചെയ്യിച്ചതിന് എതിരെയായിരുന്നു ആദ്യ നൂപി ലാൻ. വിലക്കയറ്റം, നിയമവിരുദ്ധമായ അരിക്കടത്ത് തുടങ്ങിയവയ്‌ക്ക് എതിരായിരുന്നു രണ്ടാം പ്രക്ഷോഭം. ഇരു മുന്നേറ്റങ്ങളിലും വിജയം ഈ വനിതകൾക്ക് ഒപ്പമായി. മഹാരാജാവിൽനിന്ന് അധികാരം പിടിച്ചെടുത്ത ബ്രിട്ടിഷുകാരോടുള്ള പകയിൽ തിളയ്‌ക്കുകയായിരുന്നു 1904ൽ മണിപ്പൂർ. പ്രതികാരം അഗ്നിയായി ആളി. ഇംഗ്ലിഷ് അധികാരിയുടെ കൊട്ടാരസമാനമായ ബംഗ്ലാവ് അഗ്നിക്കിരയാക്കി.
ബംഗ്ലാവ് പുതുക്കിപ്പണിയുന്നതിന് തടികൊണ്ടുവരാൻ നഗരത്തിലെ പുരുഷന്മാർ ഇറങ്ങണമെന്ന് സർക്കാർ ഉത്തരവിറക്കി. നിർബന്ധിത സൗജന്യസേവനത്തിനു പുരുഷന്മാർ ഇറങ്ങിയതോടെ പല വീടുകളും പട്ടിണിയിലായി. വരുമാനമില്ലാതായതോടെ അങ്ങാടിയിലെ തിരക്കൊഴിഞ്ഞു. കച്ചവടക്കാരായ അമ്മമാർ സംഘടിച്ചു. ഒരുദിവസം വിപണിക്ക് അവധി നൽകി. പ്രതിഷേധവുമായി ബ്രിട്ടിഷ് അധികാരിയുടെ ഓഫിസ് ഉപരോധിച്ചു. പട്ടാളത്തെയിറക്കി പ്രക്ഷോഭം അടിച്ചമർത്തിയെങ്കിലും നിർബന്ധിത ജോലിക്കിറങ്ങിയവർക്കു കൂലി നൽകാൻ അധികൃതർ നിർബന്ധിതരായി.
∙ അരിക്കടത്തിനെതിരെയും അമ്മമാർ
വിപണിയിൽ ധാന്യങ്ങൾ എത്താതിരുന്നതാണ് 1939ൽ അമ്മമാരെ ചൊടിപ്പിച്ചത്. കുറഞ്ഞ വിലയ്‌ക്കു ധാന്യം മൊത്തമായി വാങ്ങി അന്യദേശത്തേക്കു കടത്തുകയാണെന്ന് അവർ അറിഞ്ഞു. വിപണിയിൽ അരി എത്താതായതോടെ വില വർധിച്ചു. 1939 ഡിസംബർ 12ന് അമ്മമാർ വിപണിയിൽ സംഘടിച്ചു. ആയിരക്കണക്കിനു സ്‌ത്രീകൾ പ്രകടനമായി സ്‌റ്റേറ്റ് ദർബാർ ഓഫിസിനു മുൻപിലെത്തി. മഹാരാജാവിന്റെ ഉത്തരവിനെ തുടർന്നാണ് അരി കയറ്റി അയയ്‌ക്കുന്നതെന്നായിരുന്നു ബ്രിട്ടിഷ് പ്രതിനിധിയുടെ മറുപടി. ഉല്ലാസയാത്രയിലായിരുന്ന മഹാരാജാവിനെക്കൊണ്ട് ഉത്തരവു പിൻവലിപ്പിക്കുംവരെ അധികാരിയെ ചലിക്കാൻ അമ്മമാർ സമ്മതിച്ചില്ല. 1940 ജനുവരി ഒൻപതുവരെ സമരം തുടർന്നു. സംസ്‌ഥാനത്തിന്റെ സാമൂഹികമാറ്റത്തിൽ സ്‌ത്രീശക്‌തിയുടെ പങ്ക് എത്രയെന്ന് ഈ സമരങ്ങൾ പറയുന്നു.
∙ ‘ഇമാ കെയ്തൽ’ അഥവാ അമ്മമാരുടെ അങ്ങാടി
‘‘ഇതു ഞങ്ങളുടെ ഏരിയ’’– മണിപ്പുർ തലസ്‌ഥാനമായ ഇംഫാലിന്റെ ഹൃദയത്തിൽനിന്നാണ് ഈ സ്‌ത്രീമൊഴി. ഇമാ കെയ്‌തൽ എന്നറിയപ്പെടുന്ന ‘അമ്മമാരുടെ അങ്ങാടി’. ശാക്‌തീകരണത്തിനായി അവകാശസമരം നയിക്കുന്ന സമൂഹത്തിനു മറുമൊഴിയാണ് സ്വയം ശക്‌തരായ ഈ വനിതാ കച്ചവടക്കാർ. വനിതകൾ മാത്രം കച്ചവടക്കാരായുള്ള ലോകത്തിലെ ഏക വലിയ വിപണിയെന്ന വിശേഷണവും ഇമാ കെയ്‌തലിനു സ്വന്തം. സാമ്പത്തിക ശാക്‌തീകരണത്തിലൂടെ സാമൂഹിക ശാക്‌തീകരണവും സ്വാതന്ത്യ്രവും നേടിയ സ്‌ത്രീസമൂഹത്തിന്റെ കഥയാണ് ഈ അങ്ങാടിക്കു പറയാനുള്ളത്.
ഇമാ എന്ന മണിപ്പൂരി വാക്കിന് അമ്മ എന്നാണർഥം. പതിനായിരത്തോളം വനിതകൾ ഇവിടെ കച്ചവടം നടത്തുന്നു. പുറമേ അസംഘടിതരെന്നു തോന്നാമെങ്കിലും പരസ്‌പര സ്‌നേഹത്തിൽ ഇവർ സംഘടിതരാണെന്നറിയുക. അമിതലാഭം ഒഴികെ എന്തും ഈ ചന്തയിൽ ലഭിക്കും. ഉണക്കമീൻ മുതൽ പരവതാനിവരെ ഇവിടെനിന്നു വാങ്ങാം. വിലപേശലിനു നിൽക്കാൻ ഇവർക്കും ഇവരെ തേടിയെത്തുന്ന ഉപഭോക്‌താക്കൾക്കും സമയമില്ല. തുണിക്കും പച്ചക്കറിക്കും പഴവർഗങ്ങൾക്കും പച്ചമീനും ഉണക്കമീനും എല്ലാറ്റിനും പ്രത്യേകം മേഖലകളുമുണ്ട്.
∙ ഈ അങ്ങാടിയിൽ മൂലധനം മാന്യത
വിവാഹിതർക്കു മാത്രമാണ് ഈ അങ്ങാടിയിൽ കച്ചവടം ചെയ്യാൻ കഴിയൂ. സ്ത്രീകളുടേതായ ഒരു യൂണിയനാണ് വിപണിയുടെ നടത്തിപ്പിനു പിന്നിൽ. അമ്മമാരുടെ അങ്ങാടിയിൽ സാധനം വാങ്ങാൻ എത്തുന്നവർ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. അമ്മയെന്ന അർഥംവരുന്ന ഇമാ എന്നാണു കച്ചവടക്കാരെ സംബോധന ചെയ്യുന്നത്. കച്ചവടക്കാർ സ്‌ത്രീകളാണെന്നു കരുതി ദുഷ്‌ടലാക്കോടെയുള്ള നോട്ടമോ സംസാരമോ ഇവർ സഹിക്കില്ല. അതിനു ശ്രമിച്ചിട്ടുള്ളവർ ഇവരുടെ കൈയുടെ ചൂടറിയും.
ഇംഫാലിൽ മാത്രമല്ല, എല്ലാ ചെറുപട്ടണങ്ങളിലും ഗ്രാമമേഖലകളിലും ‘ഇമാ കെയ്തലി’നു സമാനമായ സ്ത്രീകളുടെ മാത്രമായ ചന്തകളുണ്ട്. ഇത്തരം വിപണികളിൽനിന്നു ലഭിക്കുന്ന വരുമാനമാണ് ഈ സ്ത്രീകളെ സ്വതന്ത്രരാക്കുന്നത്. ഈ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടാൽ ഇവർ വെറുതെയിരിക്കില്ലെന്നു ചുരുക്കം.
∙ കലാപത്തിൽ തകർന്നത് ഈ അമ്മമാരുടെ ജീവിതം
2016ലെ ഭൂകമ്പത്തിൽ ‘അമ്മമാരുടെ ചന്ത’യിലെ കെട്ടിടങ്ങളിൽ ഭൂരിഭാഗവും തകർന്നിരുന്നു. സർക്കാർ സഹായത്തോടെ കെട്ടിപ്പൊക്കി വീണ്ടും സജീവമായപ്പോഴേക്കും കോവിഡെത്തി. എങ്കിലും മണിപ്പുരിലെ സ്ത്രീകൾ പിടിച്ചു നിന്നു. കോവിഡ് മാറി കച്ചവടം മെച്ചപ്പെട്ടതോടെയാണ് കാലപത്തീ മണിപ്പൂരിൽ ആകെ പടർന്നത്. ഇമ കെയ്തലിലെ കടകൾ അടഞ്ഞു കിടക്കുകയാണിന്ന്. മണിപ്പൂരിലേക്കുള്ള ചരക്കുനീക്കവും ഏതാണ്ടു നിലച്ചിരിക്കുന്നു.
30 ദിവസത്തിൽ അധികമായി ഇവിടെ കാര്യമായ കച്ചവടങ്ങളൊന്നും നടക്കുന്നില്ലെന്നാണ് വ്യാപാരികളായ സ്ത്രീകൾ പറയുന്നത്. കർഫ്യുവിൽ ലഭിക്കുന്ന ഇളവിന്റെ സമയത്താണ് അൽപം കച്ചവടം. അതിൽത്തന്നെ ആളുകൾ എത്തുന്നുമില്ല. കുടുംബം പട്ടിണിയിലേക്കു വഴുതിവീഴുമെന്നു വന്നപ്പോൾ ബ്രിട്ടിഷുകാരെ വരെ വിറപ്പിച്ച അമ്മമാരാണ്; പുതിയ കലാപകാലത്തിലും, പട്ടിണിയറിയുമ്പോൾ അവർ സംഘടിക്കില്ലേ....?
English Summary: Ima Keithel Market is Closed Because of Manipur Riot: Will it Lead to a Resurgence of the Mothers' Movement?