സരിത കേസിന്റെ വിധി വന്ന ദിവസം ഉമ്മൻ ചാണ്ടി തൃശൂരിലൂടെ കടന്നുപോകുകയിരുന്നു. ഒരു കുറിപ്പു വേണമെന്നു പറഞ്ഞപ്പോൾ കാറിൽ കാണാമെന്നു പറ‍ഞ്ഞു. വളരെ അടുപ്പമൊന്നുമില്ല. പരിചയമുണ്ടെന്നു മാത്രം. പക്ഷേ പരിചയപ്പെടുത്താൻ കൂടെയുണ്ടായിരുന്നത് ഉമ്മൻ ചാണ്ടിയുടെ ഹൃദയം സൂക്ഷിക്കുന്ന ഒരാളായിരുന്നു. ഇരിങ്ങാലക്കുടയ്ക്ക് അടുത്തുനിന്ന് ഇന്നോവയിൽ കയറി. വണ്ടി നിറച്ച് പതിവുപോലെ ജനമാണ്. പല ഭാഗത്തുനിന്നും ഫോണുകൾ കൈകളിലേക്കു വന്നുകൊണ്ടേയിരിക്കുന്നു. തൊട്ടടുത്ത് ഞാൻ ഇരിക്കുന്നത് ഓർക്കാഞ്ഞിട്ടല്ല. നിലത്തു നിന്നിട്ടുവേണ്ടേ സംസാരിക്കാൻ. ചില ഫോണുകൾ പുറകിൽനിന്ന് എനിക്കും പിടിക്കാൻ തന്നു. എല്ലാം ഹോ‍ൾഡ് ചെയ്യുന്ന കോളുകൾ. വിളിച്ച എല്ലാവർക്കും എല്ലാ ഫോണിലെ സംസാരവും കേൾക്കാം. തൃശൂരിലെ ഒരു വീട്ടിലേക്കാണു പോകേണ്ടത്. 2 ദിവസം കഴിഞ്ഞാൽ അവിടെ എന്തോ വിശേഷമുണ്ട്.

സരിത കേസിന്റെ വിധി വന്ന ദിവസം ഉമ്മൻ ചാണ്ടി തൃശൂരിലൂടെ കടന്നുപോകുകയിരുന്നു. ഒരു കുറിപ്പു വേണമെന്നു പറഞ്ഞപ്പോൾ കാറിൽ കാണാമെന്നു പറ‍ഞ്ഞു. വളരെ അടുപ്പമൊന്നുമില്ല. പരിചയമുണ്ടെന്നു മാത്രം. പക്ഷേ പരിചയപ്പെടുത്താൻ കൂടെയുണ്ടായിരുന്നത് ഉമ്മൻ ചാണ്ടിയുടെ ഹൃദയം സൂക്ഷിക്കുന്ന ഒരാളായിരുന്നു. ഇരിങ്ങാലക്കുടയ്ക്ക് അടുത്തുനിന്ന് ഇന്നോവയിൽ കയറി. വണ്ടി നിറച്ച് പതിവുപോലെ ജനമാണ്. പല ഭാഗത്തുനിന്നും ഫോണുകൾ കൈകളിലേക്കു വന്നുകൊണ്ടേയിരിക്കുന്നു. തൊട്ടടുത്ത് ഞാൻ ഇരിക്കുന്നത് ഓർക്കാഞ്ഞിട്ടല്ല. നിലത്തു നിന്നിട്ടുവേണ്ടേ സംസാരിക്കാൻ. ചില ഫോണുകൾ പുറകിൽനിന്ന് എനിക്കും പിടിക്കാൻ തന്നു. എല്ലാം ഹോ‍ൾഡ് ചെയ്യുന്ന കോളുകൾ. വിളിച്ച എല്ലാവർക്കും എല്ലാ ഫോണിലെ സംസാരവും കേൾക്കാം. തൃശൂരിലെ ഒരു വീട്ടിലേക്കാണു പോകേണ്ടത്. 2 ദിവസം കഴിഞ്ഞാൽ അവിടെ എന്തോ വിശേഷമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സരിത കേസിന്റെ വിധി വന്ന ദിവസം ഉമ്മൻ ചാണ്ടി തൃശൂരിലൂടെ കടന്നുപോകുകയിരുന്നു. ഒരു കുറിപ്പു വേണമെന്നു പറഞ്ഞപ്പോൾ കാറിൽ കാണാമെന്നു പറ‍ഞ്ഞു. വളരെ അടുപ്പമൊന്നുമില്ല. പരിചയമുണ്ടെന്നു മാത്രം. പക്ഷേ പരിചയപ്പെടുത്താൻ കൂടെയുണ്ടായിരുന്നത് ഉമ്മൻ ചാണ്ടിയുടെ ഹൃദയം സൂക്ഷിക്കുന്ന ഒരാളായിരുന്നു. ഇരിങ്ങാലക്കുടയ്ക്ക് അടുത്തുനിന്ന് ഇന്നോവയിൽ കയറി. വണ്ടി നിറച്ച് പതിവുപോലെ ജനമാണ്. പല ഭാഗത്തുനിന്നും ഫോണുകൾ കൈകളിലേക്കു വന്നുകൊണ്ടേയിരിക്കുന്നു. തൊട്ടടുത്ത് ഞാൻ ഇരിക്കുന്നത് ഓർക്കാഞ്ഞിട്ടല്ല. നിലത്തു നിന്നിട്ടുവേണ്ടേ സംസാരിക്കാൻ. ചില ഫോണുകൾ പുറകിൽനിന്ന് എനിക്കും പിടിക്കാൻ തന്നു. എല്ലാം ഹോ‍ൾഡ് ചെയ്യുന്ന കോളുകൾ. വിളിച്ച എല്ലാവർക്കും എല്ലാ ഫോണിലെ സംസാരവും കേൾക്കാം. തൃശൂരിലെ ഒരു വീട്ടിലേക്കാണു പോകേണ്ടത്. 2 ദിവസം കഴിഞ്ഞാൽ അവിടെ എന്തോ വിശേഷമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ‘നിങ്ങളെപ്പോലുള്ളവർ ഇതൊന്നും വിശ്വസിച്ചിരുന്നില്ല എന്നു കേൾക്കുന്നതു സന്തോഷമാണ്’.

ഉണ്ണി കെ. വാരിയർ, സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് 

ADVERTISEMENT

സരിത കേസിന്റെ വിധി വന്ന ദിവസം ഉമ്മൻ ചാണ്ടി തൃശൂരിലൂടെ കടന്നുപോകുകയിരുന്നു. ഒരു കുറിപ്പു വേണമെന്നു പറഞ്ഞപ്പോൾ കാറിൽ കാണാമെന്നു പറ‍ഞ്ഞു. വളരെ അടുപ്പമൊന്നുമില്ല. പരിചയമുണ്ടെന്നു മാത്രം. പക്ഷേ പരിചയപ്പെടുത്താൻ കൂടെയുണ്ടായിരുന്നത് ഉമ്മൻ ചാണ്ടിയുടെ ഹൃദയം സൂക്ഷിക്കുന്ന ഒരാളായിരുന്നു.

ഇരിങ്ങാലക്കുടയ്ക്ക് അടുത്തുനിന്ന് ഇന്നോവയിൽ കയറി. വണ്ടി നിറച്ച് പതിവുപോലെ ജനമാണ്. പല ഭാഗത്തുനിന്നും ഫോണുകൾ കൈകളിലേക്കു വന്നുകൊണ്ടേയിരിക്കുന്നു. തൊട്ടടുത്ത് ഞാൻ ഇരിക്കുന്നത് ഓർക്കാഞ്ഞിട്ടല്ല. നിലത്തു നിന്നിട്ടുവേണ്ടേ സംസാരിക്കാൻ. ചില ഫോണുകൾ പുറകിൽനിന്ന് എനിക്കും പിടിക്കാൻ തന്നു. എല്ലാം ഹോ‍ൾഡ് ചെയ്യുന്ന കോളുകൾ. വിളിച്ച എല്ലാവർക്കും എല്ലാ ഫോണിലെ സംസാരവും കേൾക്കാം. തൃശൂരിലെ ഒരു വീട്ടിലേക്കാണു പോകേണ്ടത്. 2 ദിവസം കഴിഞ്ഞാൽ അവിടെ എന്തോ വിശേഷമുണ്ട്. 

ഉമ്മൻചാണ്ടി (ഫയൽ ചിത്രം: മനോരമ)

വണ്ടി വീടിനു മുന്നിലെത്തി നിർത്തിയപ്പോൾ ഡ്രൈവറോടു പറഞ്ഞു, ‘ഒതുക്കി ഇടണം. സംസാരിക്കാനുണ്ട്. ’കോൺഗ്രസുകാർ തോളിലും തലയിലുമെല്ലാം സമ്മർദം ചെലുത്തി ഇറങ്ങിപ്പോയി.‘കാറിന്റെ ഗ്ലാസ് തുറന്നു പുറത്തുള്ളവരോടു പറഞ്ഞു, പത്തുമിനിറ്റ് എനിക്കു സമയം വേണം. ഒരു കാര്യം സംസാരിക്കാനുണ്ട്. ’

അദ്ദേഹം സരിത കേസിനേക്കുറിച്ചു പ്രതികരിച്ചു തുടങ്ങി. ആദ്യ 5 മിനിറ്റു തികച്ചും പ്രതീക്ഷിക്കാവുന്ന പ്രതികരണം മാത്രം. പിന്നീട് അദ്ദേഹം നേരിട്ട പ്രയാസങ്ങളെക്കുറിച്ചു പറഞ്ഞു. അതിനു ശേഷം ഇനി എഴുതേണ്ട എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ സങ്കടം പറഞ്ഞു. അതുവരെ കണ്ട നേതാവായിരുന്നില്ല ഉമ്മൻ ചാണ്ടി. അപ്പോഴത്തെ ഉമ്മൻ ചാണ്ടി ഒരു സാധാരണ ഇടത്തരക്കാരൻ മനുഷ്യനായിരുന്നു. കൈ പിടിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞു, ‘നിങ്ങളെപ്പോലുള്ളവർ ഇതൊന്നും വിശ്വസിച്ചിരുന്നില്ല എന്നു കേൾക്കുന്നതു സന്തോഷമാണ്.’ ശക്തനെന്നു വിശ്വസിച്ച ഒരാളെ ആ വാർത്തകൾ എത്രത്തോളം ഉലച്ചുവെന്നു മനസ്സിലായ നിമിഷങ്ങൾ...

ADVERTISEMENT

ജനോർജസ്വലൻ, ആൾക്കൂട്ടം കൊണ്ടോടിയ അതിവേഗ വണ്ടി

അനിൽ കുരുടത്ത്, സ്പെഷൽ കറസ്പോണ്ടന്റ് 

ജനങ്ങളെ കേൾക്കാൻ പാകത്തിൽ നിൽക്കുകയെന്നത് ഏതു ജനനേതാവിനും ഉണ്ടാകേണ്ട പ്രാഥമിക ഗുണങ്ങളിൽ ഒന്നാണ്. ആ ഗുണം വളരെയേറെ ഉണ്ടായിരുന്നു ഉമ്മൻചാണ്ടിക്ക്. മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴുമെല്ലാം ജനങ്ങളുടെ വിളിപ്പുറത്ത് ഉമ്മൻചാണ്ടി ഉണ്ടായിരുന്നതായി നേരിട്ട് അറിയാം. ആർക്കും നിഷ്പ്രയാസം എത്തിപ്പെടാൻ കഴിയുന്നിടത്തായിരുന്നു എന്നും ഉമ്മൻചാണ്ടി. സ്വന്തമായി മൊബൈൽ ഫോൺ കൊണ്ടു നടക്കാതെയാണ് അദ്ദേഹം മുഴുവൻ സമയം ജനങ്ങളുടെ വിളിപ്പുറത്തു കാതോർത്തു നിന്നതെന്ന് ഓർക്കുമ്പോൾ വിസ്മയിച്ചു പോകുന്നു. ഉമ്മൻചാണ്ടി എവിടെയായിരുന്നാലും ആരുടെയൊക്കെയോ ഫോണിൽ ഉമ്മൻചാണ്ടിക്കു മുന്നിൽ വിളികളെത്തുമായിരുന്നു. ഏതു തിരക്കിലാണെങ്കിലും അതിനോടെല്ലാം വിനയപൂർവം പ്രതികരിക്കുകയും ചെയ്തു. 

ജനങ്ങളെന്ന ഊർജമായിരുന്നു ഉമ്മൻചാണ്ടിയുടെ സിരകളിൽ ഓടിയിരുന്നതെന്നു തോന്നിയിട്ടുണ്ട്. അവർക്കിടയിൽ നിൽക്കുമ്പോൾ ഉമ്മൻചാണ്ടിയെ ഒരിക്കലും തളർച്ചയോടെയോ ഈർഷ്യയോടെയോ കണ്ടിട്ടില്ല. ഏറ്റവും ആദ്യം മുന്നിലെത്തിയവരോടെന്നപോലെ ഏറ്റവും ഒടുവിലെത്തിയവർക്കും അദ്ദേഹം സ്നേഹം പങ്കിട്ടു. ആവലാതികൾ ക്ഷമയോടെ കേട്ടു. പരിഹാരത്തിനു വഴികൾ കണ്ടെത്തി നിർദേശങ്ങൾ നൽകി. ഉമ്മൻചാണ്ടിയെന്ന ജനകീയ നേതാവിനെ സമൂഹം കൂടുതൽ തൊട്ടറിഞ്ഞത് ജനസമ്പർക്ക പരിപാടിയുടെ കാലത്താണ്. 

ADVERTISEMENT

ഓരോരുത്തരെയും അടുത്തു വിളിച്ച്, കാലങ്ങളായി കുരുങ്ങിക്കിടന്ന ചുവപ്പുനാടയുടെ കുരുക്കഴിച്ചെടുക്കുകയായിരുന്നു അദ്ദേഹം. വൻകിട വികസനങ്ങളോടൊപ്പം സാധാരണക്കാരന്റെ വിഷമതകൾക്കും പരിഹാരം കാണമെന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ സിദ്ധാന്തം. അതിന് അദ്ദേഹം തന്നെ മുന്നിട്ടിറങ്ങി ജനസമ്പർക്ക പരിപാടി നടത്തി. ജനക്കൂട്ടത്തെ കേട്ട് പുലർച്ചെ വരെ ജനസമ്പർക്ക പരിപാടിയിൽ തളരാതെ നിന്ന് കണ്ണീരൊപ്പിയ ഉമ്മൻചാണ്ടിയെ പിറ്റേന്ന് അതിരാവിലെയും അതേ ഉന്മേഷത്തോടെ കണാൻ കഴിഞ്ഞു, മലപ്പുറത്തെ ജനസമ്പർക്ക പരിപാടിയിൽ. ജനങ്ങളിൽ നിന്ന് ഒട്ടും അകലം പാലിക്കാതെ അവരിൽ ഒരാളായി കഴിഞ്ഞ ഉമ്മൻചാണ്ടിയെപോലൊരു നേതാവിനെ വേറെ കണ്ടിട്ടില്ല. ആട്ടിയോടിക്കുന്നതല്ല, ചേർത്തു പിടിക്കുന്നതും കണ്ണീരൊപ്പുന്നതുമാണ് ഉമ്മൻചാണ്ടിയെ നയിച്ച രാഷ്ട്രീയമെന്നു തിരിച്ചറിഞ്ഞ സന്ദർഭമായിരുന്നു അത്. 

∙ ഓരോ കടലാസും പരിശോധിക്കും, കുറിപ്പെടുക്കും

ജയൻ മേനോൻ, ചീഫ് ഓഫ് ബ്യൂറോ കോഴിക്കോട്

വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ബന്ധുവിന് കാസർകോട്ട് ഭൂമി ദാനം ചെയ്തു എന്ന വാർത്ത മനോരമ പുറത്തു കൊണ്ടു വന്നതിനു പിന്നാലെയാണ്, അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടിയേ നേരിൽ കാണുന്നത്. വാർത്തയുടെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കൽ ആയിരുന്നു അദ്ദേഹത്തിന്റെ താൽപര്യം. നിയമസഭയിൽ ആരോപണം ഉന്നയിക്കും മുൻപ് കൃത്യമായ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തുന്ന ഉമ്മൻചാണ്ടിയെയാണ് അന്ന് കണ്ടത്.

മണിക്കൂറുകൾ എടുത്ത് ഓരോ കടലാസും കൃത്യമായി പരിശോധിക്കുകയും അതുമായി ബന്ധപ്പെട്ട കുറിപ്പുകൾ എഴുതിയെടുക്കുകയും ചെയ്തിരുന്നു അദ്ദേഹം. അതിനിടയിലും ഒരോ അരമണിക്കൂറിൽ പുറത്ത് കാത്തുനിൽക്കുന്ന നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം സമയം ചെലവഴിക്കാനും അദ്ദേഹം മടിച്ചില്ല. കഴിഞ്ഞു തിരിച്ചെത്തുമ്പോൾ വീണ്ടും രേഖകളിലേക്ക് തല പൂഴ്ത്തും.

ഉമ്മൻചാണ്ടി (ഫയൽ ചിത്രം: മനോരമ)

അങ്ങനെ നൂറുകണക്കിന് വരുന്ന കടലാസുകൾ ഓരോന്നും വായിച്ചു ഉറപ്പുവരുത്തിയ ശേഷം മാത്രമാണ്  അന്ന് അദ്ദേഹം ഈ ആരോപണം നിയമസഭയിൽ  ആവർത്തിക്കുന്നത്. സർക്കാരിന് അത് നിഷേധിക്കാനും ആയില്ല. ഭൂമിദാനം റദ്ദാക്കേണ്ടിയും വന്നു. ജനത്തിരക്കിനിടയിൽ മുഴുകുമ്പോഴും പറയുന്ന ഓരോ കാര്യത്തിനും വളരെ വ്യക്തത വേണമെന്ന ശാഠ്യമായിരുന്നു അദ്ദേഹത്തിൽ കണ്ടത്. പക്ഷേ, അതേ ഉമ്മൻ ചാണ്ടിയെതന്നെ ഒരു രേഖയുടെയും പിൻബലമില്ലാതെ സോളർ കേസിൽ ആക്രമിക്കുന്നതും പിന്നീട് കണ്ടു.

∙ ‘‘പുറമ്പോക്കാണെങ്കിൽ ഞാൻ കല്ലിടില്ല’’

ബോബി ഏബ്രഹാം, അസിസ്റ്റന്റ് എഡിറ്റർ

മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഉമ്മൻ ചാണ്ടിയെ ആദ്യം കാണുന്നത് 1992 ൽ കണ്ണൂരിൽ ലേഖകനായിരിക്കുമ്പോഴാണ്. എംഎൽഎ മാത്രമാണെങ്കിലും കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തനായ ഉമ്മൻ ചാണ്ടിയെ കാത്ത് റെയിൽവേ സ്റ്റേഷനിൽതന്നെ പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. രാവിലെ ആറിന് മലബാർ എക്സ്പ്രസിൽ കണ്ണൂരിൽ വന്നിറങ്ങിയ ഒസിയെ മുദ്രാവാക്യം വിളിയോടെ എതിരേറ്റ് പയ്യാമ്പലം ഗെസ്റ്റ് ഹൗസിലെത്തിച്ചു. വിഐപി മുറിയൊക്കെയാണെങ്കിലും രാവിലെ മുറിയിൽ വെള്ളമില്ല.

ഒസിക്ക് കുളിക്കാൻ വെള്ളംകിട്ടാത്തതിലുള്ള രോഷമായിരുന്നു പ്രവർത്തകർക്ക്. ഉമ്മൻ ചാണ്ടിക്കാകട്ടെ മുഖത്ത് പുഞ്ചിരി മാത്രം. ഗെസ്റ്റ് ഹൗസിലെ ജീവനക്കാരോട് ദേഷ്യപ്പെട്ട യൂത്ത് കോൺഗ്രസ് ട്രഷറർ എൻ. മുരളിയോട് ശാന്തനാകാൻ പറഞ്ഞെങ്കിലും മുരളിയുടെ മുഖം തെളിഞ്ഞില്ല. ഒരു ബക്കറ്റുമെടുത്ത് ഓടി പുറത്തുപോയി ഒസിക്ക് കുളിക്കാൻ വെള്ളമെടുത്തുവച്ചിട്ടേ മുരളി വിശ്രമിച്ചുള്ളു. അത്രയ്ക്കാണ് പ്രിയ നേതാവിനോട് അവർക്കുള്ള സ്നേഹം.

ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികളുടെ ലിസ്റ്റുമായാണ് നേതാക്കളുടെ നിൽപ്. ഉമ്മൻ ചാണ്ടിക്കൊപ്പം പോകാനായിരുന്നു എനിക്കുള്ള അസൈൻമെന്റ്. ഒരു പഴയ അംബാസഡർ കാറിൽ ഉമ്മൻ ചാണ്ടി മുൻസീറ്റിൽ കയറി. അതിനു മുൻപേ ആരോ ആ സീറ്റിന്റെ പകുതി കയ്യടക്കിയിരുന്നു. പിന്നിലെ സീറ്റിൽ ഇപ്പോഴത്തെ  കോഴിക്കോട് എംപി എം.കെ. രാഘവനും മറ്റു രണ്ടുപേർക്കുമൊപ്പമായിരുന്നു എനിക്ക് ഇടം കിട്ടിയത്. ആദ്യ പരിപാടി തളിപ്പറമ്പിലാണ്. പോകുന്ന വഴി ഉമ്മൻ ചാണ്ടി പഴയ കഥകൾ പറഞ്ഞുതുടങ്ങി. എം.കെ. രാഘവൻ ചെറിയൊരു മുന്നറിയിപ്പു കൊടുത്തു. ‘‘മനോരമ ലേഖകനും നമ്മളോടൊപ്പമുണ്ട്.’’ അദ്ദേഹം തിരിഞ്ഞുനോക്കി പേര് ചോദിച്ചു പരിചയപ്പെട്ടു. പക്ഷേ കഥ തുടർന്നുകൊണ്ടേയിരുന്നു.

രാഷ്ട്രീയത്തിലെ വൻതോക്കുകളാണ് കഥാപാത്രങ്ങൾ. ആരെക്കുറിച്ചും മോശമായൊന്നും പറയില്ല. അതിലൊരു കഥ ഏറെ ഇഷ്ടമായി. ഉമ്മൻ ചാണ്ടി ആദ്യമായി എംഎൽഎ ആയ കാലം. പാലക്കാട്ട് ഒരു പരിപാടിക്ക് വിളിച്ചു. രാവിലെ പാലക്കാട്ട് ബസ് ഇറങ്ങി. കൂട്ടിക്കൊണ്ടുപോകാൻ ആരുമില്ല. ഒപ്പം രണ്ടുപേരുമുണ്ട്. ടൗണിൽനിന്ന് കുറച്ചകലെയാണ് സമ്മേളനം. ബസിൽ പോകാമെന്നു വച്ചു. പക്ഷേ, കയ്യിൽ ആകെയുള്ളത് ഒരു രൂപ. ഉമ്മൻ ചാണ്ടിക്ക് എംഎൽഎ പാസ് ഉണ്ട്. മറ്റു രണ്ടുപേർക്കും കൂടി ടിക്കറ്റെടുക്കണമെങ്കിൽ ഒരു രൂപ കൂടി വേണം. ഒരു മാർഗവുമില്ല. ഏതായാലും ഒരു തയ്യൽക്കട തുറന്നിരിക്കുന്നതു കണ്ടു.

ഉമ്മൻചാണ്ടി സംസാരിക്കുന്നത് ക്യാമറയില്‍ പകർത്തുന്നവർ.

അവിടെ പ്രായമായ ഒരു മനുഷ്യനിരിപ്പുണ്ട്. അദ്ദേഹത്തോട് പറ​ഞ്ഞു, ‘‘ഞാൻ ഉമ്മൻ ചാണ്ടി എംഎൽഎയാണ്. എനിക്ക് ഒരു രൂപ കടം തരണം. ബസിനു കൊടുക്കാനാണ്. ഒരു സമ്മേളനത്തിനു പോയി മടങ്ങിവരുമ്പോൾ തിരികെ തരാം’’. അദ്ദേഹം തലയുയർത്തി നോക്കി. ഒന്നും പറ​ഞ്ഞില്ല. മേശ തുറന്ന് ഒരു രൂപയെടുത്തു കൊടുത്തു. സമ്മേളനം കഴിഞ്ഞ് തിരികെയെത്തിയ ഉമ്മൻ ചാണ്ടി കടയിൽ ചെന്ന് ഒരു രൂപ തിരികെ കൊടുത്തു.  കടക്കാരൻ ഒന്നു ചിരിച്ചു. ‘‘നിങ്ങൾ എംഎൽഎ ആണെന്നു കരുതിയൊന്നുമല്ല കാശ് തന്നത്. കൊള്ളാവുന്നൊരു ചെറുപ്പക്കാരൻ രാവിലെ വന്ന് ഒരു രൂപ ചോദിച്ചാൽ കൊടുക്കാതിരിക്കാൻ പറ്റുമോ?.’’

കഥ പറഞ്ഞു തീർത്ത് ഉമ്മൻ ചാണ്ടി ഉറക്കെച്ചിരിച്ചപ്പോഴേക്കും ആദ്യത്തെ പരിപാടി നടക്കുന്ന സ്ഥലമായി. ഒരു വെയ്റ്റിങ് ഷെഡിന് കല്ലിടലാണ് പരിപാടി. റോഡിനോട് ചേർന്നാണ് കല്ലിടൽ. കാറിൽ നിന്നിറങ്ങും മുൻപുതന്നെ നയം വ്യക്തമാക്കി. ‘‘പുറമ്പോക്കാണെങ്കിൽ ഞാൻ കല്ലിടില്ല.’’ പ്രവർത്തകർ കുറച്ചേറെ പണിപ്പെട്ടാണ് നേതാവിനെക്കൊണ്ടു കല്ലിടീച്ചത്. 

പത്തനംതിട്ട പ്രസ് ക്ലബിന് കല്ലിട്ടപ്പോഴും ഉണ്ടായി ഇത്തരം ഒരു തമാശ. ശില അനാവരണം ചെയ്യുമ്പോൾ അദ്ദേഹം ചോദിച്ചു, എത്ര സെന്റുണ്ട്? ഭാരവാഹികളിലൊരാൾ നിർദോഷമായി പറഞ്ഞു. ‘‘മൂന്നര സെന്റുണ്ട്. കുറച്ച് എൻക്രോച്ച് ഉണ്ട്.’’ ഉമ്മൻ ചാണ്ടിയുടെ ഞെട്ടൽ മുഖത്തുകാണാമായിരുന്നു. അദ്ദേഹം പരുങ്ങിനിന്നപ്പോൾ കാര്യം പറഞ്ഞു മനസ്സിലാക്കേണ്ട ചുമതല എനിക്കായി. ‘‘മൂന്നര സെന്റാണ് രേഖയിൽ. പക്ഷേ അത്രയും കാണില്ല. കുറച്ച് റോഡിനും മറ്റുമായി പോയിക്കാണും.’’ അദ്ദേഹം ഒന്നു ചിരിച്ചു. പിന്നെ ശില അനാവരണം ചെയ്തു.

ഉമ്മൻ ചാണ്ടി. ഫയൽ ചിത്രം: മനോരമ

ഉമ്മൻ ചാണ്ടിയെന്ന മുഖ്യമന്ത്രിയുമായി അടുത്തിടപഴകുന്നത് കരിപ്പൂരിൽ മാധ്യമ പ്രവർത്തകർക്കു നേരെയുണ്ടായ അതിക്രമത്തെ തുടർന്ന് മാധ്യമപ്രവർത്തകർ കേരളം മുഴുവൻ സമരം ചെയ്ത കാലത്താണ്. അന്ന് കെയുഡബ്ല്യുജെ പ്രസിഡന്റ് എന്ന നിലയിൽ ചർച്ചകൾക്ക് നേതൃത്വം വഹിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ നയചാതുര്യം മനസ്സിലായത്. രണ്ടുവട്ടം നടന്ന ചർച്ചകൾക്കൊടുവിൽ മാധ്യമപ്രവർത്തകരുടെ ആവശ്യങ്ങൾ എഴുതിക്കൊടുത്തു. അതിലൊരു ആവശ്യം വായിച്ച് അദ്ദേഹം ചിരിച്ചു. നടപ്പില്ല എന്നുതന്നെയായിരുന്നു അർഥം. അതിന്മേൽ ഞങ്ങൾ ബലംപിടിക്കാനും പോയില്ല. എന്നാൽ ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ജുഡിഷ്യൽ അന്വേഷണം എന്ന ആദ്യത്തെ ആവശ്യം അദ്ദേഹം അംഗീകരിച്ചു. 

മാധ്യമപ്രവർത്തകർക്കെതിരെയെടുത്ത കേസുകളെല്ലാം പിൻവലിക്കാമെന്നും ഉറപ്പുനൽകി. പിന്നീട് മറ്റൊരു സംഭവത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകർക്ക് മർദനമേറ്റ അവസരത്തിലും അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്. തീരുമാനങ്ങൾ എത്ര വേഗമായിരുന്നു. അതിന് ഉപദേശകരൊന്നും വേണ്ട.

∙ ചായക്കോപ്പയിലെ ജന സമ്പർക്കം 

സാക്കിർ ഹൂസൈൻ, സ്പെഷൽ കറസ്പോണ്ടന്റ് 

ജനസമ്പർക്ക പരിപാടിയുടെ ആദ്യ എഡിഷനിലാണ് ഉമ്മൻ ചാണ്ടിയെന്ന നേതാവ് അമ്പരപ്പിച്ചത്. കൊല്ലത്തായിരുന്നു ആ അനുഭവം. രാവിലെ തുടങ്ങിയ പരാതി സ്വീകരിക്കൽ നീളുന്നതിനൊപ്പം ഉമ്മൻ ചാണ്ടിയുടെ സ്ഥാനം മാറിക്കൊണ്ടിരുന്നു. ആൾക്കൂട്ടത്തിനിടയിൽ ഒഴുകി നീങ്ങി ഓരോ ഭാഗത്തെത്തുന്നു, അവിടം മുഖ്യമന്ത്രിയുടെ ഓഫിസാകുന്നു!

കൈയിൽ കടലാസുകൾ ഉയർത്തിപ്പിടിച്ചവർക്കു നടുവിൽ നേരത്തേ സ്വീകരിച്ച നിവേദനങ്ങളുമായി നിൽക്കുന്ന ഉമ്മൻ ചാണ്ടിയും ഒരു പരാതിക്കാരനാണോ എന്നു തോന്നും. പക്ഷേ, ആളുകൾ ഇടിച്ചു കയറിയിട്ടും അദ്ദേഹത്തിനു പരാതിയില്ലായിരുന്നു.

പുതുപ്പള്ളി കരോട്ടു വള്ളക്കാലിൽ വീട്ടുമുറ്റത്ത് പ്രവർത്തകരുടേയും നാട്ടുകാരുടേയും നിവേദനങ്ങൾ വാങ്ങുന്നതിനിടെ ഉമ്മൻ ചാണ്ടി കാപ്പികുടിക്കാൻ സമയം കണ്ടെത്തിയപ്പോൾ.

അദ്ദേഹത്തിന്റെ ഭക്ഷണം ശ്രദ്ധിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്: ഒരു ചായ. അതിനൊപ്പം കൊണ്ടു വന്ന പഴംപൊരി അദ്ദേഹം ചാരി നിന്ന ഡെസ്കിൻമേൽ തണുത്തു വിറങ്ങലിച്ചതേയുള്ളൂ. ഒരു ചായയുടെ മൈലേജിലാണ് ഈ മനുഷ്യൻ പാതിരാ വരെ, ഡെസ്കിന്റെ മാത്രം പിന്തുണയിൽ എണ്ണമറ്റ പരാതികൾ കേട്ടു പരിഹാരം പറഞ്ഞതെന്നു വിശ്വസിക്കാൻ അത്ര എളുപ്പമായിരുന്നില്ല.

∙ എന്തിനോ വേണ്ടി വെന്ത മീൻ

ജയചന്ദ്രൻ ഇലങ്കത്ത്, സ്പെഷൽ കറസ്പോണ്ടന്റ്

ഉമ്മൻചാണ്ടിക്ക് കഴിക്കാൻ കഴിയാതെ പോയ ആ നെയ്മീൻ കഷ്ണമാണ് എന്റെ ഓർമയിൽ. തിരക്കോടു തിരക്കിനിടയിൽ ഉച്ചയ്ക്ക് അൽപം ചോറുണ്ണാനിരുന്നപ്പോൾ ആദ്യം നുള്ളിയെടുത്ത മീൻ കഷ്ണം വായിൽ വയ്ക്കാനാവാതെ പോയ മുഖ്യമന്ത്രിയുടെ കഥയും ഉമ്മൻചാണ്ടിയുടെ കഥയാണ്. 2005 ആദ്യമാണെന്നാണ് ഓർമ. ഞാൻ അന്ന് മലയാള മനോരമ കൊല്ലം ലേഖകൻ. കൊല്ലം നഗരത്തിലെ ആശ്രാമം മൈതാനത്തു നടക്കുന്ന അഖിലേന്ത്യാ പ്രദർശനം ഉദ്ഘാടനം ചെയ്യാനാണു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വരവ്.

ഉച്ചയ്ക്ക് ഒരു മണിക്ക് ചിന്നക്കടയിലെ ഗവ. റസ്റ്റ് ഹൗസിൽ എത്തുമെന്നാണ് അറിയിപ്പ്. മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു ഒരു കാര്യം ധരിപ്പിക്കാനുള്ള ദൗത്യവുമായി ഒരു മണിക്കു ഞാൻ റസ്റ്റ് ഹൗസ് കോംപൗണ്ടിലെത്തുമ്പോൾ അവിടെ ഒരു പടയ്ക്കുള്ള ആളുണ്ട്– കോൺഗ്രസിന്റെ ചെറുതും വലുതുമായ നേതാക്കൾ മുഖ്യമന്ത്രിയെ പൊതിയാൻ കാത്തു നിൽക്കുന്നു. മുഖ്യമന്ത്രിയെ പൊതിഞ്ഞു നിന്നു മറ്റുള്ള നേതാക്കളെ തോൽപിക്കാൻ ഓരോ നേതാക്കളും അഭ്യാസം പയറ്റി വന്നപോലെയുണ്ട്. ഒന്നായി, ഒന്നരയായി, രണ്ടരയായി. രണ്ടര പിന്നിട്ടപ്പോൾ മുഖ്യമന്ത്രിയുടെ കാർ ചീറിപ്പാഞ്ഞെത്തി. നോക്കുമ്പോഴുണ്ട്, കാറിൽ പിൻസീറ്റിൽ മുഖ്യമന്ത്രിക്കൊപ്പം വേറെ ഒരു പടയ്ക്കുള്ള ആള്‍! 

ഉമ്മൻ ചാണ്ടി പ്രവർത്തകർക്കൊപ്പം (ഫയൽ ചിത്രം: മനോരമ)

2 ഡോർ വഴിയും കുറേ നേതാക്കൾ ചാടി പുറത്തിറങ്ങിയപ്പോൾ കൂട്ടത്തിൽ അവർക്കിടയിലിരുന്നു ചുളുങ്ങിയ മട്ടിൽ ഉമ്മൻചാണ്ടിയും പുറത്ത്. കൂടി നിന്ന നേതാക്കളെ ഓരോരുത്തരെയും കണ്ടു മുഖ്യമന്ത്രി ഒന്നാം നമ്പർ മുറിയിലേക്കു കയറി. നേതാക്കൾക്കൊപ്പം തിക്കിത്തിരക്കി ഞാനും അകത്തേക്ക്. 

വാഷ് ബേസിനിൽ മുഖം കഴുകി ഉമ്മൻചാണ്ടി ഉണ്ണാനിരുന്നു. ഒപ്പം ഒരുപിടി നേതാക്കളും. നന്നായി വിശക്കുന്നുണ്ടെന്നു പാറിപ്പറന്ന തലമുടികൾക്കിടയിൽ ഉമ്മൻചാണ്ടിയുടെ മുഖം വിളിച്ചു പറഞ്ഞു. ഒരു പ്ലേറ്റിൽ ആദ്യമെത്തിയത് കറിയും മീനും. അവിയൽ, തോരൻ, അച്ചാർ, പപ്പടം, കൂടെ ഒരു നെയ്മീൻ കഷ്ണം വറുത്തതും. മുമ്പിൽ വച്ചപാടെ അതിൽനിന്ന് ഒരൽപം പൊട്ടിച്ചു വായിൽ വയ്ക്കാൻ ഉമ്മൻചാണ്ടി കൊതിച്ചു. മീൻ കഷ്ണം വായിലേക്ക് എടുക്കാൻ തുടങ്ങിയപ്പോൾ അടുത്തിരുന്ന നേതാവ് എന്തോ പറയാൻ മുഖം ഉമ്മൻചാണ്ടിയുടെ ചെവിയോട് അടുപ്പിച്ചു.

മീൻ കഷ്ണം താഴെ വച്ച് ഉമ്മൻചാണ്ടി അതു കേട്ടു. അതു കേട്ട ശേഷം വീണ്ടും മീൻ കഷ്ണം പൊക്കിയപ്പോൾ മത്സരിക്കാനെന്നവണ്ണം അടുത്ത നേതാവ് മുഖം ഉമ്മൻചാണ്ടിയുടെ കാതിൽ മുട്ടിച്ചു. മീൻ കഷ്ണം വീണ്ടും പ്ലേറ്റിലേക്ക്. പിന്നെ അടുത്ത നേതാവിന്റെ ഊഴം. അങ്ങനെ മത്സരമെന്നോണം നാലോ അഞ്ചോ നേതാക്കൾ രഹസ്യം പറഞ്ഞു തീർന്നപ്പോഴേക്കു മീൻ കഷ്ണം വല്ലാതെ തണുത്തു, ക്ഷീണിച്ചു. അപ്പോഴേക്കും എത്തിയ ചോറിൽ മേശ മേലിരുന്ന പാത്രത്തിൽ നിന്ന് അൽപം പുളിശ്ശേരി ഒഴിച്ചു നിമിഷങ്ങൾക്കകം ഉമ്മൻചാണ്ടി രണ്ടു പിടി അകത്താക്കി. മീൻ കഷ്ണം അവിടെ തന്നെയിരുന്നു. അൽപം അവിയലും ചേർത്തു മൂന്നാമത്തെയും നാലാമത്തെയും പിടി അകത്താക്കിയപ്പോഴേക്കും സമയം വൈകിയെന്നു പറഞ്ഞു എഴുന്നേറ്റു. ഉമ്മൻചാണ്ടി കഴിക്കുമെന്ന കൊതിയോടെ മീൻ കഷ്ണം പ്ലേറ്റിൽ തന്നെ ഇരുന്നു. 

കോഴിക്കോട് സാംസ്കാരിക സാഹിതിയുടെ പരിപാടിയുടെ ഇടവേളയില്‍ ഭക്ഷണം കഴിക്കുന്ന ഉമ്മൻ ചാണ്ടി. 2011ലെ ചിത്രം: മനോരമ

∙ ‘കുഞ്ഞുകുഞ്ഞ് ’സന്തോഷങ്ങൾ!

സന്തോഷ് ജോൺ തൂവൽ, ചീഫ് സബ് എഡിറ്റർ 

ധന്യയോ രമ്യയോ?– ആ കുട്ടിയുടെ പേര് ഏതെന്ന് ഇപ്പോൾ നിശ്ചയമില്ല. അല്ലെങ്കിലും ഒരു പേരിൽ എന്തിരിക്കുന്നു. ഉമ്മൻ ചാണ്ടിയെന്ന പേരാണ് ഇന്ന് നാടുമുഴുവൻ. തൃശൂർ മനോരമയിൽ ചീഫ് റിപ്പോർട്ടറായി ജോലി ചെയ്യുന്ന സമയം. ഒരു സുഹൃത്താണ് വിദേശത്ത് സർവകലാശാലയിൽ പഠിക്കുന്ന, പട്ടികജാതി വിഭാഗത്തിലെ ഒരു കുട്ടിയുടെ പ്രശ്നം എന്റെ മുന്നിലെത്തിച്ചത്.

വിദേശത്തു പഠിക്കാൻ പട്ടികജാതി–വർഗ വകുപ്പിന്റെ സ്കോളർഷിപ് കിട്ടും. അതിന്റെ രേഖകളെല്ലാം നൽകി സ്കോളർഷിപ്പ് ഉറപ്പെന്ന വാക്കും ലഭിച്ചതോടെയാണ് ആ കുട്ടി വിദേശ സർവകലാശാലയിൽ പഠനത്തിനു ചേർന്നത്. കൊടകരയിൽ മലയോരമേഖലയിലുള്ള ചെറിയ വീട് അടക്കം എല്ലാം  പണയപ്പെടുത്തി കിട്ടിയ പണംകൊണ്ട് അവിടെ എത്തിപ്പെട്ടു.

നിയമസഭാ സാമാജികത്വത്തിന്റെ 50 വർഷം പൂർത്തിയാക്കിയ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെക്കുറിച്ച് പുറത്തിറക്കിയ കോഫി ടേബിൾ ബുക്ക് 'ഇതിഹാസം’ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തപ്പോൾ ചടങ്ങിനുശേഷം ഉമ്മൻചാണ്ടിയുടെ കുടുംബത്തോടൊപ്പം തമാശ പങ്കിടുന്ന വയലാർ രവി. (ഫയൽ ചിത്രം: മനോരമ)

പഠനം തുടങ്ങി കുറച്ചു ദിവസത്തിനുള്ളിൽ ലക്ഷക്കണക്കിനു രൂപ ഫീസ് അടയ്ക്കണം. പട്ടികജാതി സ്കോളർഷിപ്പിന്റെ സ്ഥിതി അന്വേഷിച്ചപ്പോൾ പാസായിട്ടില്ലെന്നു മറുപടി. സർവകലാശാല അന്ത്യശാസനം നൽകി. 2 ദിവസത്തിനുള്ളിൽ പണമടച്ചില്ലെങ്കിൽ പുറത്താക്കും. എന്തുചെയ്യണമെന്നറിയാതെ വിദേശത്ത് ആ കുട്ടി ഒറ്റപ്പെട്ടു.

നമ്പർ വാങ്ങി മെസഞ്ചറിലൂടെ ബന്ധപ്പെട്ട് വിവരം ശേഖരിച്ചു. മനോരമയിൽ വാർത്ത നൽകി. ഒപ്പം അന്നത്തെ എൽഡിഎഫ് സർക്കാരിലെ വകുപ്പു മന്ത്രിയെ (പേര് വെളിപ്പെടുത്തുന്നില്ല) വിളിച്ചു. ‘‘ഇതൊക്കെ ശരിയാക്കിയിട്ടു വേണ്ടേ പോകാൻ, അവിടെ ചെന്നിട്ടു സമ്മർദ്ദം ചെലുത്തിയാൽ എങ്ങനാ..’’ എന്നമട്ടിലുള്ള മറുപടിയാണു കിട്ടിയത്. പിറ്റേദിവസം രാവിലെ എന്തെങ്കിലും പ്രതീക്ഷയുണ്ടോ ചേട്ടായെന്നു ചോദിച്ച് ആ കുട്ടിയുടെ വിളി വന്നു.

അന്ന് ആ പ്രശ്നം വീണ്ടും റിപ്പോർട്ട് ചെയ്തു. അധികാരികളിൽനിന്ന് നോക്കാം, പറയാം, എന്തു ചെയ്യാൻ.., സ്കോളർഷിപ് ലഭിച്ചശേഷം മാത്രമേ പോകാവൂ തുടങ്ങിയ പതിവു മറുപടികൾത്തന്നെ. പിറ്റേന്ന് രാവിലെ എട്ടുമണിയോടെ അമ്മയുടെ ഒരു സ്കാനിങ്ങിനായി ഞാൻ തൃശൂർ അമല ആശുപത്രിയിൽ നിൽക്കുന്നു. ബില്ലടയ്ക്കാൻ ക്യൂ നിൽക്കുമ്പോൾ എന്റെ ഫോണിലേക്ക് ഒരു വിളി. മുൻ മണലൂർ എംഎൽഎ പി.എ. മാധവനാണ്.

‘‘മിസ്റ്റർ തൂവൽ, ഞാൻ കൊടകരയിൽ ആ കുട്ടിയുടെ വീട്ടിലാണു നിൽക്കുന്നത്’’. ‘‘എന്താ ചേട്ടാ കാര്യം?’’.  ‘‘രാവിലെ ഉമ്മൻ ചാണ്ടിസാർ വിളിച്ചു. എന്നോട് നേരെ ആ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. ഫോൺ വിളിച്ച് ആ കുട്ടിയുടെ അച്ഛനു കൊടുക്കാൻ പറഞ്ഞു. ഫോണിൽ ആ വീട്ടുകാരോട് ഉമ്മൻ ചാണ്ടി പറഞ്ഞു: ഫീസിന്റെ തുക അവളുടെ അടുത്ത് എത്തിക്കാൻ ഞാൻ ആളെ ഏർപ്പാട് ചെയ്തിട്ടുണ്ട്’’. ആദ്യം ഞാൻ മന്ത്രിയെ വിളിച്ചു: ഉമ്മൻ ചാണ്ടി സാർ ആ കുട്ടിയുടെ  ഫീസ് അവിടെ അടയ്ക്കാൻ ഏർപ്പാടാക്കിയിട്ടുണ്ടെന്നു പറഞ്ഞു’.

സർക്കാരിന് ഒന്നും ചെയ്യാൻ കഴിയാതെ പോയ അവസരത്തിൽ,. പ്രതിപക്ഷത്തിരിക്കുന്ന ഒരു മുൻ മുഖ്യമന്ത്രി പരിഹാരമുണ്ടാക്കിയാൽ ആർക്കാ ക്ഷീണം. അതു വലിയ വാർത്തയാകുമെന്നും വകുപ്പിനു സാരമായ ക്ഷീണമുണ്ടാകുമെന്ന് അറിയാവുന്നതിനാലുമാകാം. വകുപ്പ് ഉണർന്നു പ്രവർത്തിച്ചു. ഉടൻ ശരിയാക്കുമെന്ന ഉറപ്പു വന്നു. ഈ വിവരം ഞാൻ ഉമ്മൻ ചാണ്ടി സാറിനെ വിളിച്ചു പറഞ്ഞു: സന്തോഷം, സന്തോഷം.. എന്ന രണ്ടുവാക്കിൽ മറുപടിയൊതുങ്ങി.

മുഖ്യമന്ത്രി പദവിയിൽ ഇരുന്നു ചെയ്തിരുന്ന കരുണാപ്രവർത്തികളുടെ തുടർച്ചയായിരുന്നു പ്രതിപക്ഷത്തുള്ള ഉമ്മൻ ചാണ്ടിയുടേത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഇറങ്ങിയത് വിശ്രമിക്കാനായിരുന്നില്ല. 

അല്ലെങ്കിലും വിശ്രമമില്ലാത്ത ഉമ്മൻ ചാണ്ടിയാണ് കണ്ണിൽ മായാത്ത കാഴ്ച. തൃശൂരിലെ ജനസമ്പർക്ക പരിപാടി വൈകിട്ടു തീരുന്നതിനു പകരം നീണ്ടു. പുലർച്ചെ മൂന്നുമണിവരെ ഒറ്റനിൽപ്. ഒപ്പമുണ്ടായിരുന്ന മന്ത്രിമാരൊക്കെ വിശ്രമിക്കാൻ പോയിട്ടും ഫയലുകൾക്കും ജീവിതങ്ങൾക്കും നടുവിൽ ഒരു കപ്പിത്താനായി ഉമ്മൻ ചാണ്ടി നിന്നു. മൂന്നരയോടെ കാറിൽ കയറി കാസർകോട്ടേക്കു പോയി. സെക്രട്ടറിമാരിലൊരാൾ അപ്പോൾ പറഞ്ഞു– ‘‘അവിടെ ചെന്നു നേരെ കാസർകോട് ജില്ലയിലെ ജനനസമ്പർക്ക പരിപാടിയിൽ നിൽക്കാനുള്ള പോക്കാണ്’’. ‘‘അപ്പോൾ ഉറക്കമോ?’’ എന്നു ഞാൻ. ‘‘അതു കാറിൽ...’’ പറയാനുണ്ട്; ഇത്തരം നൂറ് ‘കുഞ്ഞുകുഞ്ഞ്’ സന്തോഷങ്ങളുടെ അനുഭവങ്ങൾ.

English Summary: Malayala Manorama Reporters Recount Important Events in Oommen Chandy's Life from Their Memories