''മുഖ്യമന്ത്രിക്കെന്തിനാ ഇത്രയും അകമ്പടി, ഞങ്ങളുടെ സാറിന്റെ കൂടെ എല്ലാരും ഒറ്റ വണ്ടിയിലായിരുന്നു..''
ഇതൊരു പുതുപ്പള്ളിക്കാരന്റെ കുറിപ്പാണ്. ഉമ്മൻചാണ്ടിയെന്ന ഇതിഹാസത്തെ ദൂരെനിന്നു മാത്രം കാണുകയും വളരെ ചുരുക്കം സമയങ്ങളിൽ അടുത്തറിയുകയും ചെയ്തൊരാളുടെ ഒാർമ. ഇത്തരം ഒരായിരം ഒാർമകൾ പുതുപ്പള്ളിയിലുള്ള പലർക്കും പറയാനുണ്ടാകും. ‘സാറിന്റെ’ വിയോഗം അറിഞ്ഞതു മുതൽ അദ്ദേഹത്തെയോർത്ത് ഉള്ളുലഞ്ഞ് നിശ്ശബ്ദരായിരിക്കുന്ന അവർക്കു വേണ്ടി കൂടിയാണ് ഇതെഴുതുന്നത്. തിരുവനന്തപുരത്തുനിന്നു തുടങ്ങി, പല നാടുകൾ കടന്ന് പുതുപ്പള്ളിയുടെ മണ്ണിലേക്ക് ഉമ്മൻ ചാണ്ടിയെത്തുമ്പോള്‍ ഓർമകൾകൊണ്ടൊരു സ്വാഗതംപറച്ചിൽ. ഉമ്മൻചാണ്ടി ഒരിക്കലെങ്കിലും ചെല്ലാത്ത ഒരു വീട് പുതുപ്പള്ളിയിൽ കാണുമോ? ഇല്ലെന്ന് ഉറപ്പിച്ചു പറയാൻ പറ്റില്ല. പക്ഷേ അദ്ദേഹം കടന്നു ചെല്ലാത്ത ഒരു മനസ്സും പുതുപ്പള്ളിയിൽ കാണില്ല എന്നു തറപ്പിച്ചു പറയാം. ഏതെങ്കിലും വിധത്തിൽ തന്റെ പ്രവൃത്തികൊണ്ട് അദ്ദേഹം സ്പർശിക്കാത്ത ഒരു ജീവിതവും പുതുപ്പള്ളിയിലില്ല. ജനനായകനെന്നൊക്കെ അലങ്കാരത്തിന് പലരും വിളിക്കുന്നുണ്ടെങ്കിലും ജനക്കൂട്ടത്തിലൊരാളാകാനാണ് അദ്ദേഹം എന്നും ഇഷ്ടപ്പെട്ടിരുന്നത്.

ഇതൊരു പുതുപ്പള്ളിക്കാരന്റെ കുറിപ്പാണ്. ഉമ്മൻചാണ്ടിയെന്ന ഇതിഹാസത്തെ ദൂരെനിന്നു മാത്രം കാണുകയും വളരെ ചുരുക്കം സമയങ്ങളിൽ അടുത്തറിയുകയും ചെയ്തൊരാളുടെ ഒാർമ. ഇത്തരം ഒരായിരം ഓർമകൾ പുതുപ്പള്ളിയിലുള്ള പലർക്കും പറയാനുണ്ടാകും. ‘സാറിന്റെ’ വിയോഗം അറിഞ്ഞതു മുതൽ അദ്ദേഹത്തെയോർത്ത് ഉള്ളുലഞ്ഞ് നിശ്ശബ്ദരായിരിക്കുന്ന അവർക്കു വേണ്ടി കൂടിയാണ് ഇതെഴുതുന്നത്. തിരുവനന്തപുരത്തുനിന്നു തുടങ്ങി, പല നാടുകൾ കടന്ന് പുതുപ്പള്ളിയുടെ മണ്ണിലേക്ക് ഉമ്മൻ ചാണ്ടിയെത്തുമ്പോള്‍ ഓർമകൾകൊണ്ടൊരു സ്വാഗതംപറച്ചിൽ.
ഉമ്മൻചാണ്ടി ഒരിക്കലെങ്കിലും ചെല്ലാത്ത ഒരു വീട് പുതുപ്പള്ളിയിൽ കാണുമോ? ഇല്ലെന്ന് ഉറപ്പിച്ചു പറയാൻ പറ്റില്ല. പക്ഷേ അദ്ദേഹം കടന്നു ചെല്ലാത്ത ഒരു മനസ്സും പുതുപ്പള്ളിയിൽ കാണില്ല എന്നു തറപ്പിച്ചു പറയാം. ഏതെങ്കിലും വിധത്തിൽ തന്റെ പ്രവൃത്തികൊണ്ട് അദ്ദേഹം സ്പർശിക്കാത്ത ഒരു ജീവിതവും പുതുപ്പള്ളിയിലില്ല. ജനനായകനെന്നൊക്കെ അലങ്കാരത്തിന് പലരും വിളിക്കുന്നുണ്ടെങ്കിലും ജനക്കൂട്ടത്തിലൊരാളാകാനാണ് അദ്ദേഹം എന്നും ഇഷ്ടപ്പെട്ടിരുന്നത്. അപ്പന്റെയും അമ്മയുടെയും പേരു കഴിഞ്ഞാൽ പുതുപ്പള്ളിയിലെ കുട്ടികൾ ഏറ്റവും കൂടുതൽ കേൾക്കുന്നതും ആദ്യം പഠിക്കുന്നതും ഉമ്മൻ ചാണ്ടിയെന്ന പേരായിരുന്നു. മുറുക്കാൻ കട ഉദ്ഘാടനം ചെയ്യണമെങ്കിലും ഞങ്ങൾ പുതുപ്പള്ളിക്കാർക്ക് ഉമ്മൻചാണ്ടിതന്നെ വേണം. അദ്ദേഹം എത്താത്ത ഒരു വിവാഹമോ മരണമോ പുതുപ്പള്ളിക്കാർക്ക് സങ്കൽപിക്കാൻ കഴിയില്ല. വിവാഹവീടുകളിലെത്തി ആദ്യരാത്രി വിളിച്ചുണർത്തി ആശംസ പറയാറുണ്ടെന്നുള്ള കഥകളിൽ ചെറുതല്ലാത്ത അതിശയോക്തിയുണ്ടെങ്കിലും അപൂർവമായി അങ്ങനെ നടന്ന സംഭവങ്ങളുമുണ്ട്.
∙ ‘‘ഹലോ ഉമ്മൻ ചാണ്ടി സാറിന്റെ ഓഫിസിൽ നിന്നാണേ..’’
ഇൗ മുഖ്യമന്ത്രിയെന്നൊക്കെ പറഞ്ഞാൽ കുറച്ചു വർഷങ്ങൾ മുൻപു വരെ ഞങ്ങൾ പുതുപ്പള്ളിക്കാർക്ക് ‘അയലത്തെ അദ്ദേഹമായിരുന്നു’. പിണറായി വിജയൻ ഒരുപാട് അകമ്പടി വാഹനങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നതു കാണുമ്പോൾ അത് അഹങ്കാരമാണെന്നും ദുർച്ചെലവാണെന്നും പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം വിമർശിക്കുന്നതും ആശങ്കപ്പെടുന്നതും പുതുപ്പള്ളിക്കാരാണ്. ‘‘ഞങ്ങളുടെ സാറിന്റെ കൂടെയും ഇത്രയും ആളുകളുണ്ടായിരുന്നു, പക്ഷേ അവരെല്ലാവരും കൂടി ഒറ്റ വണ്ടിയിലാ പോയിരുന്നത്’’ എന്ന് പകുതി തമാശയായും പകുതി കാര്യമായും പുതുപ്പള്ളിക്കാർ പറയാറുമുണ്ട്.
മാന്നാർ മത്തായി സ്പീക്കിങ് സിനിമയിലെ ഒരു രംഗത്തിൽ അംബാസഡർ കാറിൽ തിങ്ങിക്കയറിയവരോട് ‘ഒന്നങ്ങോട്ട് നീങ്ങിയിരിക്കാമോ’ എന്നു മുകേഷ് ചോദിക്കുന്നതു പോലെയായിരുന്നു പലപ്പോഴും ഉമ്മൻചാണ്ടിയുടെയും അവസ്ഥ. അദ്ദേഹം പക്ഷേ അങ്ങനെ പോലും ചോദിക്കാറില്ലായിരുന്നിരിക്കണം. ഞായറാഴ്ചകളിൽ വണ്ടിയിൽ തിങ്ങിഞെരുങ്ങി അദ്ദേഹവും അകമ്പടിക്കാരും അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് പുതുപ്പള്ളിയിലെ ഒരു സ്ഥിരം കാഴ്ചയായിരുന്നു.
സ്വന്തമായി ഫോണില്ലാത്ത ആളായിരുന്നു ഒരു കാലം വരെ അദ്ദേഹം. കൂടെ നിൽക്കുന്നതാരാണോ അവരുടെ ഫോണിൽനിന്നാകും കാര്യങ്ങൾ വിളിച്ച് സംസാരിക്കുക. ‘‘ഹലോ ഉമ്മൻ ചാണ്ടി സാറിന്റെ ഒാഫിസിൽ നിന്നാണേ.. ഒന്നാം വാർഡിൽ കിടക്കുന്ന നമ്മുടെ സ്വന്തം ആൾക്ക് ഒരു മുറി വേണമല്ലോ’’ എന്നൊക്കെ പറഞ്ഞ് ദിവസം നൂറു ഫോണെങ്കിലും കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകുമായിരുന്നു. ചിലത് അദ്ദേഹം അറിഞ്ഞ് ചിലത് അറിയാതെ.
∙ ‘ഇനിയാരെങ്കിലുമുണ്ടോ’– ഇനിയില്ല ആ ചോദ്യം
മുഖ്യമന്ത്രി ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും പുതുപ്പള്ളിയിൽ വന്നാൽ അദ്ദേഹത്തിന് സ്വന്തം കാറില്ലായിരുന്നു. ഒന്നാം നമ്പർ കാറിൽ അദ്ദേഹത്തെ ഞങ്ങൾ പുതുപ്പള്ളിക്കാർ കണ്ടിട്ടുണ്ടെങ്കിലും എംഎൽഎ ബോർഡ് വച്ച വണ്ടിയിൽ അദ്ദേഹത്തെ ഞങ്ങൾ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഏതു വണ്ടിയിൽ എപ്പോൾ എവിടെയെത്തും എന്ന് ആർക്കും പ്രവചിക്കാനുമാകില്ല. പക്ഷേ ഒന്നുണ്ട്, എവിടെയാണെങ്കിലും ഏതു പാതിരാത്രിക്കാണെങ്കിലും വരാതെ അദ്ദേഹം പോകില്ല.
ഞായറാഴ്ച രാവിലെ 5 മണിക്ക് പുതുപ്പള്ളി പള്ളിയിലെ കുർബാന. കൈമുത്ത് കഴിയുമ്പോൾ മുതൽ കയ്യിൽ കിട്ടുന്ന പരാതികളും കേൾക്കുന്ന പരിഭവങ്ങളും തീർത്ത് 7 മണിയോടെ തൊട്ടടുത്തുള്ള കരോട്ടുവള്ളക്കാലിലെ കുടുംബവീട്ടിലേക്ക്. ഗേറ്റ് മുതൽ കാത്തു നിൽക്കുന്ന ഒാരോരുത്തരെയും കേട്ട്, അവരുടെ ആവലാതികളും പരാതികളും പരിഹരിച്ച് വീടിനുള്ളിലേക്ക് നടക്കുന്നത് ഇന്നദ്ദേഹത്തിന്റെ വിലാപയാത്ര പോകുന്നതിനേക്കാൾ പതുക്കെയാണ്.
‘അത്താഴപഷ്ണിക്കാരുണ്ടോ’ എന്നു ചോദിച്ച് പടിപ്പുര അടയ്ക്കുന്നതു പോലെ ‘ഇനിയാരെങ്കിലുമുണ്ടോ’ എന്നു ചോദിച്ച് ഇല്ലെന്നുറപ്പു വരുത്തി വീടിനുള്ളിലേക്ക് ഭക്ഷണം കഴിക്കാൻ അദ്ദേഹം പോകും. പക്ഷേ ആ വാതിൽ അപ്പോഴും തുറന്നു കിടക്കുന്നുണ്ടാകും. നൊടിയിടയിൽ ഭക്ഷണം കഴിച്ച് നേരെ വിവാഹ–മരണ വീടുകളിലേക്ക്, രോഗികളെ കാണാൻ, ഉദ്ഘാടനങ്ങൾ... അങ്ങനെ പരിപാടികൾ പലവിധം. ഇൗ പോകുന്നിടത്തുനിന്നും കിട്ടും പരാതികൾ ഒട്ടേറെ. കഴിഞ്ഞ ആറു മാസമായി ഞങ്ങൾ പുതുപ്പള്ളിക്കാർ ഏറ്റവുമധികം മിസ് ചെയ്യുന്നതും ഞായറാഴ്ച രാവിലെയുള്ള ഇൗ ‘ജനസമ്പർക്ക’ പരിപാടിതന്നെ.
∙ സമരത്തിനും സ്നേഹമാണു മറുപടി
ഒരു കോൺഗ്രസുകാരനും ഒരു സിപിഎമ്മുകാരനും കാണാൻ വന്നാൽ ഉമ്മൻ ചാണ്ടി ആദ്യം സിപിഎമ്മുകാരനെയാകും കാണുക എന്നത് പുതുപ്പള്ളിക്കാർ തമാശയോടെ എപ്പോഴും പറയുന്ന കാര്യമാണ്. പ്രതിപക്ഷബഹുമാനത്തിന് അത്രയേറെ പ്രാധാന്യം കൊടുത്തിരുന്നു അദ്ദേഹം. ഏതാണ്ട് 15 വർഷങ്ങൾക്ക് മുൻപ് പുതുപ്പള്ളിക്കടുത്തുള്ള വെള്ളുക്കുട്ട പള്ളിയിലെ യുവജനപ്രസ്ഥാനം എയ്ഡ്സ് രോഗിയായ ഒരമ്മയ്ക്കും മക്കൾക്കും വീടു വച്ചു കൊടുക്കാൻ തീരുമാനിച്ചു. സ്പോൺസർഷിപ്പും പിരിവും കഴിഞ്ഞിട്ടും ഒരു ലക്ഷം രൂപയുടെ കുറവ്. എന്തു ചെയ്യുമെന്നറിയാതെ നിന്നപ്പോൾ സാറിനെ പോയി കാണാം എന്തെങ്കിലും വഴിയുണ്ടാകും എന്നൊരഭിപ്രായം വന്നു.
ഒാർത്തഡോക്സ്– യാക്കോബായ തർക്കം സജീവമായിരുന്ന അക്കാലത്ത്, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വീട്ടിലേക്ക് മാസങ്ങൾക്കു മുൻപു മാത്രം സമരം നടത്തിയ യുവജനപ്രസ്ഥാനത്തിന്റെ ഭാരവാഹികൾക്ക് അദ്ദേഹത്തിനു മുന്നിൽ പോകാനൊരു മടി. ഒടുവിൽ മറ്റു വഴികളില്ലാതെ സാറിനെ കാണാൻതന്നെ തീരുമാനിച്ചു. ഞായറാഴ്ചയുള്ള പതിവ് പരാതി പരിഹാരസമയത്ത് കാര്യം പറഞ്ഞു. ഒന്നു വെയിറ്റ് ചെയ്യാൻ അദ്ദേഹം പറഞ്ഞു. എല്ലാവരും പോയിക്കഴിഞ്ഞ് അകത്തേക്ക് ഭക്ഷണം കഴിക്കാൻ കയറിയ സമയം ഭാരവാഹികളെയും വിളിച്ചു. അവരുടെ മുന്നിൽ വച്ചുതന്നെ മൂന്നു ഫോൺ കോൾ. ഒരു ലക്ഷം രൂപ റെഡി.
∙ ഒരേയൊരു ഉമ്മൻ ചാണ്ടി
തിരഞ്ഞെടുപ്പു കാലത്ത് പ്രചാരണത്തിന്റെ അവസാന ലാപ്പിലാണ് ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെത്തുക. 2021 ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി കേരളവും കടന്ന് കോയമ്പത്തൂർ വരെ പ്രചാരണത്തിനു പോയപ്പോൾ അദ്ദേഹത്തിനു വേണ്ടി പുതുപ്പള്ളിയിൽ പ്രചാരണം നയിച്ചത് സാധാരണ കോൺഗ്രസ് പ്രവർത്തകരാണ്. ശക്തമായ മത്സരം നടന്നിട്ടും എതിർ സ്ഥാനാർഥി ജെയ്ക്ക് സി. തോമസിന് അദ്ദേഹത്തിനൊപ്പമെത്താനായില്ല. അതങ്ങനെയാണ്. ചെറിയാൻ ഫിലിപ്പ് വന്നപ്പോഴും സിന്ധു ജോയി വന്നപ്പോഴും ഉമ്മൻചാണ്ടി തോൽക്കും എന്നു പലരും പറഞ്ഞു, പക്ഷേ ഒടുക്കം പറഞ്ഞവർ തോറ്റതല്ലാതെ ഒന്നും നടന്നില്ല. അല്ലെങ്കിലും ഉമ്മൻചാണ്ടി ‘പ്രചാരണം’ നടത്തുന്നതു മുഴുവൻ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപും ഫലപ്രഖ്യാപനത്തിനു ശേഷവുമാണല്ലോ.
‘പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയിന്റ്’ സിനിമയിൽ ഉമ്മൻ ചാണ്ടി എന്നു പേരുള്ള ഒരാൾ മാത്രമേയുള്ളൂ എന്നൊരു ഡയലോഗുണ്ട്. അതിൽ ഒരു തിരുത്തുണ്ട്. പേരിൽ മാത്രമല്ല പ്രവൃത്തിയിലും ഉമ്മൻ ചാണ്ടിയെ പോലെ ഉമ്മൻ ചാണ്ടി മാത്രമേയുള്ളൂ. നമുക്കദ്ദേഹത്തോട് യോജിക്കാം വിയോജിക്കാം പക്ഷേ അദ്ദേഹത്തിന്റെ ജനപ്രീതിയെ അസൂയയോടെയും അദരവോടെയും മാത്രമേ നോക്കി നിൽക്കാൻ പറ്റൂ.
A leader is a dealer in hope എന്നാണ് നെപ്പോളിയൻ ബോണപ്പാർട്ട് പറഞ്ഞിട്ടുള്ളത്.
അതെ, ആശ്രയവും അഭയവുമില്ലാത്ത ആയിരങ്ങൾക്ക് അദ്ദേഹം എന്നും പ്രതീക്ഷയുടെ കിരണമായിരുന്നു.
ആദരാഞ്ജലികൾ.
English Summary: Puthuppally's One and Only Oommen Chandy 'Sir'- A Personal Note