'ലോട്ടറിയടിച്ച്' പുൽച്ചാടി; കാശ് നിറയുമോ ഖജനാവിൽ! ''ഇടതുകാലത്ത് വേണമായിരുന്നോ ഇത്?''
ശമ്പളദിനത്തിന്റെ തലേദിവസമായിരിക്കും മിക്കപ്പോഴും അത് സംഭവിക്കുക. എവിടെ നിന്നെങ്കിലും കറങ്ങിതിരിഞ്ഞ് ഒരു പച്ചക്കുതിര വീടിനുള്ളിലേക്ക് കയറിവരും. രാത്രിയിൽ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ടിവി കാണുന്ന സമയത്താവും മിക്കപ്പോഴും ടിയാന്റെ വരവ്. ‘‘കണ്ടില്ലേ പച്ചക്കുതിര, നാളെ വീട്ടിൽ പണം വരുമെന്ന് അവനറിയാം’’ എന്നിങ്ങനെയുള്ള വാക്കുകൾ വീട്ടുകാരിൽനിന്ന് ഉടനെത്തും. കുട്ടികൾ ആരെങ്കിലും അതിനെ ഓടിപ്പിക്കാൻ ശ്രമിച്ചാൽ, ‘‘അതൊരു പാവമല്ല, അവിടിരുന്നോട്ടെ’’ എന്ന ഡയലോഗു കൊണ്ട് ആ നീക്കത്തിനു തടയിടും. അടുത്തിടെ ഒരു പാറ്റയെ കണ്ടപ്പോൾ അതിന്റെ പിന്നാലെ പോയി ചൂലുകൊണ്ട് അടിച്ചോടിച്ച അതേയാൾ പച്ചക്കുതിരയുടെ കാര്യത്തിൽ ‘നിലപാട്’ മാറ്റിയതു കണ്ട് കുട്ടി അന്തംവിട്ടു നിൽക്കും. ഇതെല്ലാം കാണുന്ന പച്ചക്കുതിരയാകട്ടെ, കുറച്ചു നേരം അവിടെ ഗമയിലൊക്കെ ചാടി നടന്ന ശേഷം എങ്ങോ പോയി മറയും.

എന്താണ് കേരളത്തിലെ വീടുകളിൽ പച്ചക്കുതിരയ്ക്ക് ഇത്രയേറെ ‘ഡിമാൻഡ്’? ഇപ്പോൾ പച്ചക്കുതിരയെക്കുറിച്ചു പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്. വെറുതെ ചാടി നടന്നിരുന്ന പച്ചക്കുതിരയെ 'ഡാ എൽദോ, നിന്നെ സിനിമയിലെടുത്തെടാ' എന്ന ഡയലോഗു പോലെ കേരള ഭാഗ്യക്കുറി വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്.
കേരളത്തിലെ ഭാഗ്യക്കുറിയുടെ ഭാഗ്യമുദ്രയായാണ് ഇനി മുതൽ ഇത്തിരികുഞ്ഞൻ പച്ചക്കുതിരയ്ക്ക് സ്ഥാനക്കയറ്റം കൈവന്നിരിക്കുന്നത്. കേരള സർക്കാരിന് വരുമാനം നേടിക്കൊടുക്കുന്നതിൽ ഭാഗ്യക്കുറിക്കു വലിയ പങ്കാണുള്ളത്. ഇക്കാര്യത്തിന് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ വരെ സാക്ഷ്യമുണ്ട്. അങ്ങനെയിരിക്കുന്ന ഭാഗ്യക്കുറിയുടെ ഭാഗ്യമുദ്രയാകാൻ ക്ഷണം കിട്ടുകയെന്നതു ചെറിയ കാര്യമാണോ!
പക്ഷേ പച്ചക്കുതിരയ്ക്ക് കേരള ഭാഗ്യക്കുറി വകുപ്പ് ആദരം നൽകിയത് ഇഷ്ടമാവാത്ത ഒരു വിഭാഗവും ഉണ്ട്. ഭാഗ്യം കൊണ്ടുവരും എന്ന അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ജീവിയുടെ പ്രാധാന്യം ഇടതു സർക്കാർ ഭരിക്കുന്ന സമയത്തുതന്നെ പ്രചരിപ്പിക്കുന്നതിലാണ് എതിർപ്പ്. സമൂഹമാധ്യമങ്ങളിലും ഇതു സംബന്ധിച്ച ചൂടേറിയ ചർച്ചകൾ നടക്കുന്നുണ്ട്.
പച്ചനിറത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടിയ ചർച്ചകളും ഏറെ. എന്തുകൊണ്ടാകും പച്ചക്കുതിരയെ ഭാഗ്യക്കുറിയുടെ ഭാഗമാക്കാൻ സർക്കാർ തീരുമാനിച്ചത്. പണം കൊണ്ടുവരും എന്നു വിശ്വസിക്കുന്ന ഈ ജീവിയുടെ കഥകൾ കേരളമണ്ണിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ഇന്നീ ലോകം മുഴുവൻ വിളങ്ങീടുന്ന ഭാഗ്യത്തിന്റെ 'കാരണഭൂതനായ' പച്ചക്കുതിരയെ കുറിച്ച് വിശദമായിത്തന്നെ അറിയാം...
∙ ‘ഞാനാണ് നിങ്ങളുടെ പുൽച്ചാടി’
ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുന്‍പേ ഭൂമിയിൽ പുൽച്ചാടികളുണ്ടായിരുന്നു എന്നാണു കണക്കാക്കുന്നത്. ഒരുപക്ഷേ ദിനോസറുകൾക്കും മുൻപേ അവ ഇവിടെ ഉണ്ടായിരുന്നു. ഷഡ്പദങ്ങളിൽ സെലിഫറ (Caelifera) എന്ന ഉപവിഭാഗത്തിൽ പെടുന്ന ഒരു തരം പ്രാണിയാണ് പുൽച്ചാടി. ഭൂമിയിൽ പതിനായിരത്തോളം വ്യത്യസ്ത ഇനത്തിൽപ്പെട്ട പുൽച്ചാടികളുണ്ട്.
ഓരോയിടത്തും അവയുടെ ആവാസ വ്യവസ്ഥയ്ക്ക് അനുസരിച്ചുള്ള നിറമാണ് മിക്കപ്പോഴും ഉണ്ടാവുക. ഇത് വേട്ടക്കാരിൽനിന്ന് രക്ഷപ്പെടാൻ സഹായിക്കുന്നു. അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡത്തിലും ഈ കുഞ്ഞൻമാർ കാണപ്പെടുന്നുണ്ട്. എന്നാൽ വരണ്ട ഉഷ്ണമേഖലകളിലാണ് പുൽച്ചാടികളെ കൂടുതലായും കണ്ടുവരുന്നത്. പുൽമേടുകളും, പാടങ്ങളുമാണ് ഇവയുടെ ഇഷ്ട ആവാസ കേന്ദ്രം.
നീണ്ട പിൻകാലുകളാണ് ഇവയുടെ പ്രത്യേകത. ഈ കാലുകളുടെ സഹായത്താലാണ് പുൽച്ചാടി ദീർഘ ദൂരം ചാടുന്നത്. 20 അടിവരെ ഉയരത്തിൽ, സ്വന്തം വലിപ്പത്തിന്റെ 200 മടങ്ങ് വരെ ചാടാന്‍ കഴിവുള്ളവയാണിവ. വെട്ടുകിളിയുടെ വിഭാഗത്തിൽ പെടുന്ന ഇത്തിരിക്കുഞ്ഞൻമാരാണ് പുൽച്ചാടികൾ.
പ്രധാനമായും പച്ച, തവിട്ട് നിറങ്ങളിലാണ് പുൽച്ചാടികളെ കാണപ്പെടുന്നത്. ഒരു സെന്റീമീറ്റർ മുതൽ ഏഴു സെന്റീമീറ്റർ വരെ ഇവയ്ക്ക് നീളമുണ്ടാവും. തലയിലല്ല പുൽച്ചാടിയുടെ വയറ്റിലാണ് ചെവി സ്ഥിതിചെയ്യുന്നത്. പുൽച്ചാടികളിൽ ചിലയിനം ഉയർന്ന ശബ്ദം പുറപ്പെടുവിക്കാൻ കഴിവുള്ളവയാണ്. രാത്രി ശബ്ദമുണ്ടാകുന്ന ചീവീട് തന്നെ ഉദാഹരണം.
സാധാരണയായി പുൽച്ചാടികൾ ഇലകളാണു ഭക്ഷണമാക്കുന്നത്. മാർദ്ദവമേറിയ തളിരിലകളെ ഞൊടിയിടകൊണ്ട് ഇവ തിന്നുതീർക്കും. അതേസമയം ചെറുപ്രാണികളെയും ഇവ അകത്താക്കാറുണ്ട്. പുൽച്ചാടികളുടെ വിഭാഗത്തിൽപ്പെടുന്ന, കൂട്ടത്തോടെ എത്തി വിളകൾ മുഴുവൻ തിന്നുതീർക്കുന്ന വെട്ടുകിളികൾ കർഷകരുടെ പ്രധാന വെല്ലുവിളിയാണ്.
അതേസമയം പുൽച്ചാടികളെ ഇരകളാക്കുന്ന വിവിധ ജീവികളുമുണ്ട്. പുൽച്ചാടിയുടെ മുട്ടകൾ വണ്ടുകൾക്ക് പ്രിയങ്കരമാണ്. ചിലന്തികളും ചെറുപക്ഷികളും പുൽച്ചാടികളെ ആഹാരമാക്കാറുമുണ്ട്. ഭക്ഷ്യശൃംഖലയിലെ നിർണായക ഘടകമായി, പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പുൽച്ചാടികള്‍ക്കു പ്രധാന പങ്കുണ്ട്. ഒരു വർഷമാണ് ഒരു പുൽച്ചാടിയുടെ ശരാശരി ആയുസ്സ്.
∙ ചില രാജ്യങ്ങൾക്ക് നല്ലതും ചിലതിന് മോശവും
പച്ചക്കുതിരയെ കണ്ടാൽ, അതു വീട്ടിനുള്ളിൽ കയറിയാൽ സമ്പത്ത് വന്നുചേരും എന്നാണ് മലയാളികളായ നമ്മുടെ വിശ്വാസം. കടലിനപ്പുറത്തുനിന്ന് ചേട്ടന് ‘ഭാഗ്യ’വുമായി വരുന്ന അനുജന്റെ കഥ സംവിധായകൻ കമൽ പറഞ്ഞപ്പോൾ ആ സിനിമയ്ക്കു പച്ചക്കുതിര എന്നു പേരിട്ടത് സ്വാഭാവികം മാത്രം. ലോകത്തിന്റെ ചില ഭാഗങ്ങളിൽ പുൽച്ചാടി ഭാഗ്യം, ആരോഗ്യം, സമൃദ്ധി, പ്രത്യുൽപാദനക്ഷമത എന്നിവയൊക്കെ പ്രദാനം ചെയ്യുന്ന ഭാഗ്യത്തിന്റെ അവതാരമാണ്.
എല്ലായിടത്തും ഇങ്ങനെയാണെന്ന് കരുതരുത്. ലോകത്തിലെ ചില രാജ്യങ്ങളിൽ പുൽച്ചാടിയെ കണ്ടാൽ അത് ‘വലുത് എന്തോ വരാനിരിക്കുന്നു’ എന്നതിന്റെ സൂചനയാണ്. പിന്തുടരുന്ന സംസ്കാരങ്ങളുടെ വ്യത്യാസമാണ് ഇതിന് കാരണം. ചില രാജ്യങ്ങളിലൊക്കെ പുൽച്ചാടിയെ ദുശ്ശകുനമായാണ് കാണുന്നത്. എന്നാൽ ചിലയിടത്താവട്ടെ പുൽച്ചാടിയെ ആരാധിക്കാൻ വരെ തയാറാവുന്നവരുണ്ട്.
∙ വഴികാട്ടിയാണെങ്കിലും ചൈനക്കാർ കിട്ടിയാൽ വറുത്ത് തട്ടും
പുൽച്ചാടികളെ ഭാഗ്യവുമായി കൂട്ടിയിണക്കുന്നതിൽ മലയാളികളേക്കാലും ഒരു പടി മുന്നിലാണ് ചൈനക്കാർ. ചൈനീസ് സംസ്കാരമനുസരിച്ച് പുൽച്ചാടികൾ ആരോഗ്യത്തിന്റെയും ദീർഘായുസ്സിന്റെയും അടയാളങ്ങളാണ്. പുൽച്ചാടിയുള്ളയിടം സന്തോഷവും ഭാഗ്യവും നിറയും എന്നു കരുതി ഈ പാവം ജീവികളെ പിടിച്ച് കൂട്ടിലിട്ട് വളർത്തുന്ന സ്വഭാവം വരെ ചൈനക്കാർക്കുണ്ട്. മരണപ്പെട്ടവർ പുൽച്ചാടിയായി പുനർജനിക്കുന്നു എന്നാണ് അവരുടെ വിശ്വാസം. അതിനാൽതന്നെ പുൽച്ചാടിയെ വളർത്തിയാൽ അതു മരണത്തിനപ്പുറം ഭൂമിയിലേക്കുള്ള വഴികാട്ടിയായി മാറുമെന്നും ചൈനാക്കാർ വിശ്വസിക്കുന്നു.
വീട്ടിൽ ഗർഭിണികളുണ്ടെങ്കിൽ ചൈനീസ് സംസ്കാര പ്രകാരം പുൽച്ചാടിയെ കൂട്ടിലിട്ടു വളർത്താറുണ്ട്. പുൽച്ചാടികളെ വളർത്തിയാൽ, ജനിക്കുന്ന കുഞ്ഞിന് മികച്ച ആരോഗ്യമുണ്ടാവുമെന്നാണ് അവരുടെ വിശ്വാസം. പുൽച്ചാടിക്ക് ആഹാരം നൽകാനും ഇവർ ശ്രദ്ധിക്കാറുണ്ട്. പുൽച്ചാടി പറന്നു പോയാൽ അത് ദൗർഭാഗ്യമാണെന്നാണ് അവർ കരുതുന്നത്. എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും തിരിച്ചുകടിക്കുന്നതിനെ വരെ തിന്നുന്ന ചൈനക്കാരുടെ ഭക്ഷണത്തിലെ ഇഷ്ട വിഭവമാണ് വറുത്ത പുൽച്ചാടികൾ. കൊറിയയിലും പുൽച്ചാടിയെ ഭക്ഷണമാക്കാറുണ്ട്.
ചൈനയുടെ അയൽക്കാരായ ജപ്പാനിലും പുൽച്ചാടി വളർത്തു ജീവിയാണ്. സമ്പത്തും സമൃദ്ധിയും കൊണ്ടുവരുന്ന ജീവിയായിട്ടാണ് ഇവരും കണക്കാക്കുന്നത്. പുൽച്ചാടി വീട്ടിലുണ്ടെങ്കില്‍ അവിടെ താമസിക്കുന്നവർക്ക് ശുഭകരമായ കാര്യങ്ങൾ വന്നുചേരുമെന്നാണ് വിശ്വാസം. പുൽച്ചാടികൾ പുറപ്പെടുവിക്കുന്ന ശബ്ദം പോലും അവർ ആസ്വദിക്കാറുണ്ട്. അതെല്ലാം ‘ഫുൾ പോസിറ്റീവാ’ണെന്നാണ് ജാപ്പനീസ് പക്ഷം. പക്ഷേ ചൈനക്കാരെ പോലെ 'ഭാഗ്യ'ത്തിനെ പൊരിച്ചു തിന്നാൻ ജപ്പാൻകാർ തയാറുമല്ല.
∙ ദേവതയുടെ പ്രണയം; ഗ്രീക്ക് പുരാണ കഥകളിലും പുൽച്ചാടി താരം
പുൽച്ചാടിയുടെ ആകൃതിയിലുള്ള ആഭരണങ്ങൾ ഏഥൻസിലെ ആളുകൾ ധരിച്ചിരുന്നു. അവരുടെ അന്തസ്സിന്റെ അടയാളമായിരുന്നു അത്തരം ആഭരണങ്ങൾ. ദേവതയെ പ്രണയിച്ച മനുഷ്യനായ ടിത്തോണസിന്റെ കഥയിൽ പ്രധാന കഥാപാത്രമാണ് പുൽച്ചാടി. മനുഷ്യനായ ടിത്തോണസിനെയാണ് അയാളുടെ പ്രണയിനിയായ ഇയോസ് ദേവത പുൽച്ചാടിയാക്കി മാറ്റിയത്.
ടിത്തോണസിനെ പ്രണയിച്ച ദേവത ഇയോസ് അയാളെ സിയൂസ് ദേവന്റെ സഹായത്തോടെ അനശ്വരനാക്കി മാറ്റി. എന്നാൽ വരമായി നിത്യയൗവനം ചോദിക്കാൻ മറന്നതോടെ പ്രായമായപ്പോൾ ടിത്തോണസ് തളർന്നു വീണു. തുടർന്ന് ദേവത തന്റെ പ്രണയിതാവിനെ പുൽച്ചാടിയാക്കി മാറ്റിയെന്നാണ് പുരാണകഥ. ഇതിനാലാണ് പുൽച്ചാടി ഇവിടെ ആരാധനാപാത്രമായത്.
അതേസമയം മറ്റു ചില ആചാരങ്ങളിൽ പുൽച്ചാടി മരണത്തിന്റെയും നാശത്തിന്റെയും അടയാളമായി കണക്കാക്കുന്നു. പ്രധാനമായും വെട്ടുകിളികളെയാണ് നാശത്തിന്റെ അടയാളമായി, വിളകൾ നശിപ്പിക്കാനെത്തുന്ന ശാപമായി കണക്കാക്കുന്നത്. അമേരിക്കയിൽ ഇത്തരത്തിലുള്ള കഥകളാണ് പ്രചരിക്കപ്പെട്ടിരിക്കുന്നത്. ഈജിപ്തിലും പുൽച്ചാടികൾ ഭാഗ്യത്തിന്റെ പ്രതീകമല്ല. ഫറവോമാരെ ശിക്ഷിക്കാൻ ദൈവം അയച്ച പത്ത് മഹാമാരികളിൽ ഒരെണ്ണമായാണ് അവർ വെട്ടുകിളികളെ കാണുന്നത്. വിളകൾ നശിപ്പിക്കാനെത്തുന്ന ജീവികളാണവ. ദ് മമ്മി, എക്സഡസ് പോലുള്ള സിനിമകളിലും വെട്ടുകിളി ആക്രമണത്തിന്റെ ഭീകരത കാണാം.
∙ മലയാളക്കരയിൽ സമ്പത്ത് നിറയ്ക്കുന്ന പുൽച്ചാടി
ലോകത്തിലെ വിവിധ ഇടങ്ങളിൽ പുൽച്ചാടിയ്ക്ക് കിട്ടുന്ന ആദരവും ഭയവുമെല്ലാം അറിഞ്ഞു. ഇനി മനസ്സിലാക്കേണ്ടത് എന്തുകൊണ്ടാവും നാം മലയാളികൾ പുൽച്ചാടിയെ സമ്പത്തുമായി കൂട്ടിയിണക്കിയതെന്നാണ്. ഇതിന്, ലഭ്യമായ വിവരങ്ങൾ വച്ച് ഒരു ന്യായം പറയാനാവും. പണ്ടുകാലങ്ങളിൽ കൃഷിയായിരുന്നല്ലോ മലയാളികളുടെ പ്രധാന വരുമാന മാർഗം. നിലങ്ങളിൽനിന്നു കൊയ്തുകൊണ്ടുവരുന്ന നെൽക്കതിരിനൊപ്പം ധാരാളം പുൽച്ചാടികളും വീട്ടുപറമ്പിലേക്കെത്തും.
കൊയ്ത്തിന് പിന്നാലെ കളപ്പുരകളിലും പത്തായത്തിലും ധാന്യം നിറയുമ്പോൾ ഗൃഹനാഥന്റെ മടിശ്ശീലയ്ക്ക് കനം വയ്ക്കുക സ്വാഭാവികം. അതോടെ ഭാഗ്യം കൊണ്ടുവന്നത് പച്ചക്കുതിരയാണെന്ന വിശ്വാസവും ശക്തമായി. കൃഷിയിടത്തിലെ കഠിനാധ്വാനത്തിന്റെ ഫലം പച്ചക്കുതിര അടിച്ചോണ്ടു പോയെന്നു ചുരുക്കം. ഇന്ന് കൃഷിയുടെയും വിളവെടുപ്പിന്റെയും പ്രാധാന്യം കുറഞ്ഞെങ്കിലും പുൽച്ചാടിയെ നല്ലൊരു ശകുനമായി കാണുന്നതിൽ മലയാളി ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല.
∙ ഇനി ഭാഗ്യാന്വേഷികളെ കോടിപതിയാക്കും പച്ചക്കുതിര
കേരളത്തിൽ പച്ചത്തുള്ളൻ എന്ന പേരിലും അറിയപ്പെടുന്ന പച്ചക്കുതിരയെ ലോട്ടറി വകുപ്പ് ഭാഗ്യമുദ്രയാക്കിയത് വെറുതെയല്ലെന്ന് ഇപ്പോൾ മനസ്സിലായല്ലോ. വീട്ടിൽ ഭാഗ്യം കൊണ്ടുവരുന്ന പച്ചക്കുതിര ഇനിമുതൽ ലോട്ടറി ടിക്കറ്റുകളിലും ഇടം നേടും.
പച്ചക്കുതിരയുടെ ഭാഗ്യമുദ്ര പതിപ്പിച്ച ലോട്ടറിയിലൂടെ ഉയർച്ചയുടെ കുതിച്ചുചാട്ടത്തിനു തയാറെടുക്കുകയാണ് സർക്കാരും. കാരിക്കേച്ചറിസ്റ്റും ചിത്രകാരനുമായ രതീഷ് രവിയാണ് പച്ചക്കുതിരയെ വച്ചുള്ള ഭാഗ്യമുദ്ര രൂപകൽപന ചെയ്തിരിക്കുന്നത്. സത്യപാൽ ശ്രീധറാണു ലോഗോയുടെ സ്രഷ്ടാവ്.
English Summary: Why was the Grasshopper Chosen as the Official Mascot and Logo of the Kerala Lottery Department?