ക്രിക്കറ്റ് മത്സരത്തിനിടെ തുറിച്ചു നോക്കുന്നതും എതിരാളിക്കു നേരെ രണ്ടു പറയുന്നതും പ്രകോപിപ്പിക്കുന്നതുമൊന്നും അസാധാരണമല്ല. മറ്റു ടീമുകളിൽനിന്നു ഭേദമാണെങ്കിലും ഇന്ത്യൻ താരങ്ങളും ഇക്കാര്യത്തിൽ അത്ര പിന്നിലല്ല. എന്നാൽ ഒരു നിയന്ത്രണവുമില്ലാതെ ദേഷ്യം കാണിക്കാൻ ശ്രമിച്ചാൽ എന്തുചെയ്യും? അതും ഇന്ത്യൻ ക്യാപ്റ്റൻതന്നെ! ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കഴിഞ്ഞ ദിവസം കാണിച്ചത് അത്തരമൊരു പാതകമാണ്. ബംഗ്ലദേശിനെതിരെ എല്ലാ മര്യാദകളും ലംഘിച്ച പെരുമാറ്റത്തിന് രണ്ടു മത്സരങ്ങളിൽനിന്നു സസ്പെൻഷനും ലഭിച്ചു താരത്തിന്. ഇതേ വേളയിൽ നടന്ന എമർജിങ് ഏഷ്യ കപ്പ് ടൂർണമെന്റിൽ ഇന്ത്യൻ എ ടീമിലെ യുവ താരങ്ങളും എതിർടീമുകളുമായി കൊമ്പുകോർത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിക്കറ്റ് മത്സരത്തിനിടെ തുറിച്ചു നോക്കുന്നതും എതിരാളിക്കു നേരെ രണ്ടു പറയുന്നതും പ്രകോപിപ്പിക്കുന്നതുമൊന്നും അസാധാരണമല്ല. മറ്റു ടീമുകളിൽനിന്നു ഭേദമാണെങ്കിലും ഇന്ത്യൻ താരങ്ങളും ഇക്കാര്യത്തിൽ അത്ര പിന്നിലല്ല. എന്നാൽ ഒരു നിയന്ത്രണവുമില്ലാതെ ദേഷ്യം കാണിക്കാൻ ശ്രമിച്ചാൽ എന്തുചെയ്യും? അതും ഇന്ത്യൻ ക്യാപ്റ്റൻതന്നെ! ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കഴിഞ്ഞ ദിവസം കാണിച്ചത് അത്തരമൊരു പാതകമാണ്. 

ബംഗ്ലദേശിനെതിരെ എല്ലാ മര്യാദകളും ലംഘിച്ച പെരുമാറ്റത്തിന് രണ്ടു മത്സരങ്ങളിൽനിന്നു സസ്പെൻഷനും ലഭിച്ചു താരത്തിന്. ഇതേ വേളയിൽ നടന്ന എമർജിങ് ഏഷ്യ കപ്പ് ടൂർണമെന്റിൽ ഇന്ത്യൻ എ ടീമിലെ യുവ താരങ്ങളും എതിർടീമുകളുമായി കൊമ്പുകോർത്തു. പെട്ടെന്നു പ്രകോപിതരാകുന്ന നായകരും അതീവ ശാന്തശീലരും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ചിട്ടുണ്ട്. ‘ചൂടൻ’ നായകരുടെ ഒട്ടുമിക്ക ചെയ്തികളും ഇന്ത്യൻ ആരാധകരെയെങ്കിലും ഹരം കൊള്ളിക്കുന്നതായിരുന്നു. ഒരു പരിധിയിലധികം മാന്യത ലംഘിക്കാനോ, കളത്തിനു പുറത്തേക്ക് അതു വലിച്ചിഴയ്ക്കാനോ അവർ ഒരുക്കമായിരുന്നില്ല. 

ഹർമൻപ്രീത് കൗർ (Photo by INDRANIL MUKHERJEE / AFP)
ADVERTISEMENT

കളിയിലെ വാശി പന്തുകൊണ്ടും ബാറ്റുകൊണ്ടും തീർക്കണമെന്നാണ് കളിക്കളത്തിലെ അലിഖിത നിയമം. രാജ്യത്തെ പ്രതിനിധീകരിക്കുന്നവർ ആ അന്തസ്സോടെ പെരുമാറണമെന്ന പാഠം നാം കൈവിട്ടു പോകുകയാണോ? ഐപിഎലിലെ ‘പോര്’ കണ്ണടച്ചു പ്രോത്സാഹിപ്പിച്ച് കാഴ്ചക്കാരുടെ എണ്ണംകൂട്ടാൻ കൂട്ടുനിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് അധികൃതരും ഇതിൽ പങ്കാളികളല്ലേ? കളിക്കാരെ നിയന്ത്രിച്ചില്ലെങ്കിൽ അപമാനം ടീമിനുതന്നെയാകുമെന്നതും ഓർക്കണം.

ഹർമൻ ചെയ്തത് ശരിയോ തെറ്റോ?

ധാക്കയിൽ നടന്ന ഇന്ത്യ– ബംഗ്ലദേശ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരമാണ് വിവാദത്തിലൂടെ ശ്രദ്ധനേടിയത്. ഇരു ടീമുകളും ഒന്നു വീതം ജയിച്ചതിനാൽ മൂന്നാം മത്സരത്തിലെ വിജയികളെ കാത്തിരിക്കുകയായിരുന്നു കപ്പ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശിന് 225 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ഇന്ത്യ അനായാസം ലക്ഷ്യം മറികടക്കുമെന്നു കരുതിയതാണ്. എന്നാൽ പടിക്കൽ കലമുടച്ച് ഇന്ത്യ 225ന് ഓൾ ഔട്ടായി.

മത്സരത്തിലെ കലിപ്പൻ രംഗമുണ്ടായത് നാഹിദ അക്തറിന്റെ പന്തിൽ ഹർമൻപ്രീത് എൽബിഡബ്ല്യു ആയപ്പോഴാണ്. റീ പ്ലേയിൽ ‘പ്ലം’ എന്നു തോന്നുന്ന സംഭവത്തിൽ ഹർമൻ പക്ഷേ തൃപ്‌തയായിരുന്നില്ല. വിക്കറ്റ് അടിച്ചു തെറിപ്പിച്ചാണ് ക്രീസ് വിട്ടത്. ഡിആർഎസ് പോലുള്ള സംവിധാനങ്ങളില്ലാതിരുന്നതിനാൽ കളം വിടുകയല്ലാതെ മറ്റു നിവൃത്തിയില്ലായിരുന്നു ക്യാപ്റ്റന്. പന്ത് ബാറ്റിൽ കൊണ്ടെന്ന് ഹർമൻ വാദിച്ചാലും, നിലത്തു വീഴും മുൻപ് ഫസ്റ്റ് സ്ലിപ്പിൽ ക്യാച്ചെടുത്തിരുന്നു. സമ്മാനദാന ഘട്ടത്തിലും സംസാരിക്കാൻ വിളിച്ചപ്പോഴും ഇന്ത്യൻ ക്യാപ്റ്റൻ അടങ്ങിയില്ല. 

ഹർമൻപ്രീത് കൗർ (Photo Credit : officialharmanpreetkaur/facebook)
ADVERTISEMENT

ജയിക്കാവുന്ന കളി തുലച്ചതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ കുറ്റം മുഴുവൻ അംപയറിങ്ങിനായിരുന്നു. അടുത്ത തവണ ബംഗ്ലദേശിലേക്കു വരുമ്പോൾ കരുതി ഇറങ്ങാമെന്നും പറഞ്ഞു വച്ചു. അവിടെയും തീർന്നില്ല. പരമ്പര സമനിലയിലായതിനാൽ ട്രോഫി വാങ്ങാൻ തന്റെ കളിക്കാരുമായെത്തിയ ബംഗ്ലദേശ് ക്യാപ്റ്റൻ നിഗർ സുൽത്താനയോടായിരുന്നു ഹർമൻപ്രീത് പിന്നീട് ചൂടായത്. പങ്കിടേണ്ട കപ്പ് കയ്യിൽ പിടിച്ച് നിഗർ സുൽത്താനയോട് ഹർമൻ പറഞ്ഞു ‘ചെല്ല്, അംപയർമാരെ കൂട്ടി വാ..’.

സ്വന്തം നാട്ടിൽവച്ച് ഇങ്ങനെയൊക്കെ കേൾക്കേണ്ടി വന്നിട്ടും ബംഗ്ലദേശ് ക്യാപ്റ്റൻ തിരിച്ചൊന്നും പറഞ്ഞില്ല. ഫൊട്ടോ സെഷനു നിൽക്കാതെ തന്റെ കളിക്കാരുമായി പോഡിയത്തിൽനിന്നു പുറത്തിറങ്ങാനാണു പകരം തീരുമാനിച്ചത്. ഹർമൻപ്രീത് മികച്ച താരമാണ്. നിർണായക മത്സരങ്ങളിൽ ഓസ്ട്രേലിയയെപ്പോലും തച്ചുതകർത്ത് ഇന്ത്യയ്ക്കു വിജയങ്ങൾ സമ്മാനിച്ച താരം. എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുമ്പോൾ മാന്യത വിടുന്നത് ന്യായീകരിക്കാൻ പറ്റില്ലെന്നാണ് ആരാധകരിലെ ഒരു വിഭാഗം പറയുന്നത്. ലക്ഷക്കണക്കിന് യുവതീ യുവാക്കൾക്ക് മാതൃകയാകേണ്ടവരാണ് ഇവർ. ഇവരെ കണ്ടുപഠിക്കുന്നവർ ഏറെയുണ്ടെന്നും അവർ പറഞ്ഞുവയ്ക്കുന്നു.  

∙ ഐപിഎൽ കാലത്തെ ‘പഠിപ്പോ’?

അണ്ടർ 23 താരങ്ങളുമായി പോയി എമർജിങ് ഏഷ്യ കപ്പ് ഫൈനൽ വരെ എത്തിയവരാണ് ഇന്ത്യ എ ടീം. ഫൈനലിൽ തോറ്റത് ഏഴു രാജ്യാന്തര താരങ്ങളടങ്ങിയ പാക്കിസ്ഥാൻ ടീമിനോട്. ഇതേ പാക്കിസ്ഥാനെ തന്നെ ലീഗ് മത്സരത്തിൽ വൻ മാർജിനിൽ തോൽപിക്കുകയും ചെയ്തിരുന്നു. എന്നാൽ സംസാരമുണ്ടായത് ബംഗ്ലദേശുമായി നടന്ന സെമിഫൈനലിനിടെയാണ്. 

2022ലെ ലോക കപ്പിൽ സെഞ്ചറി നേടിയ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (Photo by Marty MELVILLE / AFP)
ADVERTISEMENT

ബംഗ്ലദേശ് സീനിയർ ടീമിലും കളിച്ചിട്ടുള്ള സൗമ്യ സർക്കാർ ഔട്ടായപ്പോൾ ഹർഷിത് റാണയാണ് ആക്രോശിച്ചത്. സൗമ്യ സർക്കാരിനെതിരെ എൽബിഡബ്ല്യു അപ്പീലുണ്ടായിരുന്നു. പന്ത് അവസാനിച്ചത് ഫീൽഡറുടെ കയ്യിൽ. ക്യാച്ചാണോ അതോ എൽബിയോ എന്ന് അംപയറോട് ആംഗ്യ കാണിച്ചതായിരുന്നു സൗമ്യ സർക്കാർ. ഇതിനിടയിലേക്ക് കയറിയാണ് ഹർഷിത് റാണ രംഗം വഷളാക്കിയത്. മറ്റു താരങ്ങൾ ഇടപെട്ടാണു തണുപ്പിച്ചത്. ചെറിയ കാര്യങ്ങളിൽപോലും ഇന്ത്യൻ താരങ്ങൾ പ്രകോപിതരാകുന്നത് ഐപിഎൽ കാലത്തെ ‘പഠിപ്പു’ കണ്ടിട്ടാകുമോ?

ഹർമൻപ്രീത് കൗർ പരിശീലനത്തിനിടെ (Photo Credit: officialharmanpreetkaur/facebook)

അടിപൊട്ടിയാൽ ടിആർപി കൂടും

ഗൗതം ഗംഭീറും വിരാട് കോലിയും ഐപിഎലിലെ ചിരകാല ശത്രുക്കളാണെങ്കിലും ഇത്തവണ കോലിക്കൊപ്പം മുട്ടിയത് അഫ്ഗാൻ താരം നവീൻ ഉൾ ഹഖായിരുന്നു. രണ്ടുപേരുടെ ഭാഗത്തും തെറ്റു സംഭവിച്ചിട്ടും ഐപിഎൽ അധികൃതർ അനങ്ങിയില്ല. കോലി ഔട്ടായപ്പോൾ മാങ്ങയുടെ ചിത്രവുമായി നവീൻ വീണ്ടും പ്രശ്നം സജീവമാക്കി നിർത്തി. പിന്നീട് മാമ്പഴ ട്രോളുകളാണ് അരങ്ങു തകർത്തത്. താരങ്ങൾക്കു പിഴയിട്ട് നടപടിയെടുത്തതായി വരുത്തിത്തീർക്കാനായിരുന്നു അധികൃതരുടെ ശ്രമം. അല്ലെങ്കിലും വലിയ താരങ്ങളെ തൊടാൻ ഐപിഎൽ അധികൃതർക്കു പണ്ടും മടിയാണ്. 

ക്യാപ്റ്റൻ കൂൾ എന്നു പേരുകേട്ട, ധോണി പോലും ഐപിഎലിൽ എത്തുമ്പോൾ മറ്റൊരാളാകും. ഒരു മത്സരത്തിനിടെ അംപയർമാരുമായി തർക്കിക്കാൻ ഗ്രൗണ്ടിലിറങ്ങിയിട്ടു പോലും ധോണിക്കു നടപടി നേരിടേണ്ടി വന്നിട്ടില്ല. ഋഷഭ് പന്ത് തന്റെ താരങ്ങളോട് കയറിപ്പോരാൻ ആവശ്യപ്പെട്ട സംഭവം വേറെ. തങ്ങളുടെ കളിക്കാരെ മാന്യമായി പെരുമാറുന്നവരായി നിലനിർത്താൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ശ്രമിച്ചില്ലെങ്കിൽ അത് രാജ്യത്തിന്റെ പേരുകൂടി മോശമാക്കുമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 

English Summary: Harmanpreet Kaur's Action on the ground is not Fit for an Indian captain.