ഈ ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ ഇനി വീസ വേണ്ട; 57 രാജ്യങ്ങളിലേക്കും പറക്കാം വീസയില്ലാതെ!
ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കും വിദേശ രാജ്യങ്ങളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യാൻ ആഗ്രഹമുണ്ടോ? ‘ആഗ്രഹമൊക്കെയുണ്ട്, പക്ഷേ എങ്ങനെ പോകും? വീസയിൽ തുടങ്ങി എന്തെല്ലാം കാര്യങ്ങൾ ശരിയാക്കണം!’ ഇങ്ങനെയൊരു ചിന്ത മനസ്സിലേക്കു വരുന്നുണ്ടെങ്കിൽ അധികം തലപുകയ്ക്കേണ്ട. വീസ എടുക്കാതെ യാത്ര പോകാനാകുന്ന രാജ്യങ്ങളും ടൂറിസം കേന്ദ്രങ്ങളുമുണ്ട്. അതിനു വേണ്ടത് ഇന്ത്യൻ പാസ്‌പോർട്ട് മാത്രം. നിലവിൽ, ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് ലോകത്തിലെ 57 സ്ഥലങ്ങളിലേക്ക് നേരത്തേ വീസ എടുക്കാതെ സഞ്ചരിക്കാനാകും. ലോകത്തെ ശക്തമായ പാസ്പോർട്ടുകളുടെ റാങ്കിങ്ങിൽ ഇന്ത്യ ഏഴു പോയിന്റ് കയറി എൺപതാം സ്ഥാനത്തെത്തിയതോടെയാണ് 57 സ്ഥലങ്ങളിലേക്കു പോകാനുള്ള അനുമതിയായത്.

ലോകത്തിലെ 199 രാജ്യങ്ങളിലെ പാസ്പോർട്ട് റാങ്കിങ് നടത്തുന്ന ‘ഹെൻലി പാസ്പോർട്ട് ഇൻഡെക്സിന്റെ’ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയുടെ നേട്ടം. 2022 ലെ ഇൻഡെക്സിൽ ഇന്ത്യയുടെ സ്ഥാനം 87 ആയിരുന്നു. പാസ്പോർട്ട് ഇൻഡെക്സിൽ ഏഴു പോയിന്റ് കൂടിയെങ്കിലും ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് വീസയില്ലാതെ സന്ദർശിക്കാവുന്ന സ്ഥലങ്ങളുടെ എണ്ണം ഒന്നു കുറഞ്ഞു. 2022 ൽ 58 സ്ഥലങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാമായിരുന്നു. നിലവിൽ ലോകത്തിലെ 177 സ്ഥലങ്ങളിലേക്ക് മുൻകൂട്ടി വീസ എടുത്താലേ ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് യാത്ര ചെയ്യാനാകൂ. സെനഗൽ, ടോഗോ എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടും ഇന്ത്യയുടെ സ്ഥാനമായ 80–ാം റാങ്കിലാണുള്ളത്.
∙ ഖത്തറിലേക്കും ഒമാനിലേക്കും പോകാം വീസയില്ലാതെ!
മലയാളികൾക്ക് ഇനി ഖത്തറിലേക്കും ഒമാനിലേക്കും വീസയില്ലാതെ യാത്ര ചെയ്യാം. ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് ഓൺ അറൈവൽ വീസയിൽ പോകാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് രാജ്യങ്ങളായ ഖത്തറും ഒമാനും ഉൾപ്പെട്ടിട്ടുണ്ട്. സൗദിയിലും യുഎഇയിലുമുള്ള മലയാളികൾക്കും ഇതു ഗുണം ചെയ്യും. അവധിദിവസങ്ങൾ ആഘോഷിക്കാൻ ഇനി വീസ ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ല. ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ഖത്തർ നടപ്പാക്കിയ വീസ നിയന്ത്രണങ്ങളിൽ ഇപ്പോൾ അയവു വന്നിട്ടുമുണ്ട്.
കഴിഞ്ഞ പത്തു വർഷത്തിനിടെ അതിശയിപ്പിക്കുന്ന നേട്ടമാണ് പാസ്പോർട്ട് ഇൻഡെക്സ് റാങ്കിങ്ങിൽ യുഎഇ പാസ്പോർട്ട് നേടിയത്. 10 വർഷം മുൻപ് 56–ാം സ്ഥാനത്തുണ്ടായിരുന്ന യുഎഇ പുതിയ ഇൻഡെക്സിൽ പന്ത്രണ്ടാം സ്ഥാനത്താണ്. 44 പോയിന്റ് ആണ് ഉയർന്നത്. യുഎഇ പാസ്പോർട്ട് ഉള്ളവർക്ക് നിലവിൽ 107 സ്ഥലങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാനാകും. കഴിഞ്ഞ പത്ത് വർഷത്തിനിടെ റാങ്കിങ് മെച്ചപ്പെടുത്തിയ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയെക്കൂടാതെ ചൈനയും യുക്രെയ്നുമുണ്ട്.
∙ മലയാളികൾക്ക് വീസയില്ലാതെ പോകാം 57 ഇടങ്ങളിലേക്ക്
ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് 57 സ്ഥലങ്ങളിലേക്ക് ഓൺ അറൈവൽ വീസയെടുത്ത് യാത്ര ചെയ്യാമെങ്കിലും ഇതിൽ ഒറ്റ യൂറോപ്യൻ രാജ്യവുമില്ലെന്നതു സഞ്ചാരികൾക്കു നിരാശയുണ്ടാക്കുന്ന കാര്യമാണ്. അധികവും ഏഷ്യൻ രാജ്യങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. എന്തായാലും വീസയില്ലാതെ സഞ്ചരിക്കാവുന്ന സ്ഥലങ്ങളിൽ ലോകത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ടെന്നത് യാത്രക്കാർക്കു ഗുണകരമാകും.
മധ്യപൗരസ്ത്യ ദേശങ്ങളിൽ (മിഡിൽ ഈസ്റ്റ്) ഉൾപ്പെട്ട ഇറാൻ, ജോർദാൻ, ഒമാൻ, ഖത്തർ, ഏഷ്യൻ രാജ്യങ്ങളായ ഭൂട്ടാൻ, കംബോഡിയ, ഇന്തൊനീഷ്യ, കസ്ഖ്സ്ഥാൻ, ലാവോസ്, മക്കാവു, മാലദ്വീപ്, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ്, ടിമോർ, ഓഷ്യാനിയൻ സഞ്ചാര കേന്ദ്രങ്ങളായ കുക്ക് ഐലൻഡ്, ഫിജി, മാർഷൽ ഐലൻഡ്ഡ്, മൈക്രൊനീഷ്യ, ന്യൂഎയ്, പലാവു ഐലൻഡ്, സമോവ, ടുവാലു, വാന്വാട്ടു, കരീബിയൻ കേന്ദ്രങ്ങളായ ബാർബഡോസ്, ബ്രിട്ടിഷ് വിർജിൻ ഐലൻഡ്സ്, ഡൊമിനിക്ക, ഗ്രനാഡ, ഹെയ്തി, ജമൈക്ക, മൊൻസെരാത്ത്, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, ലൂസിയ, സെന്റ് വിൻസെന്റ് ആൻഡ് ദ് ഗ്രെനഡീൻസ്, ട്രിനിഡാഡ് ആൻഡ് ടൊബാക്കോ, അമേരിക്കൻ ബൊളീവിയ, എൽസാൽവദോർ, ആഫ്രിക്കൻ പ്രദേശങ്ങളായ ബുറുണ്ടി, ക്യാപ് വെർദേ ഐലൻഡ്സ്, കൊമോറോ ഐലൻഡ്സ്, ജിബൂട്ടി, ഗാബോൺ, ഗുയേന ബിസാവു, മഡഗസ്കർ, മൗറിട്ടാനിയ, മൗറീഷ്യസ്, മൊസാംബിക്, റുവാണ്ട, സെനഗൽ, സീഷെൽസ്, സിയറ ലിയോൺ, സൊമാലിയ, ടാൻസാനിയ, സിംബാബ്‌വെ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യൻ പോസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനാകുക.
ഈ 57 സ്ഥലങ്ങളിൽ, എല്ലാ രാജ്യക്കാർക്കും വീസയില്ലാതെ യാത്ര ചെയ്യാൻ അനുമതി നൽകുന്ന 12 സ്ഥലങ്ങളും ഉൾപ്പെടും. എന്നാൽ, ഒരു രാജ്യക്കാരനും വീസയില്ലാതെ പ്രവേശനം അനുവദിക്കാത്ത രാജ്യങ്ങളുമുണ്ട്. അഫ്ഗാനിസ്ഥാൻ, ഉത്തര കൊറിയ, പാപ്പുവ ന്യൂ ഗിനിയ, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിലേക്കു പ്രവേശിക്കണമെങ്കിൽ ഏതു രാജ്യക്കാരനും വീസ നേരത്തേ എടുക്കണം.
∙ ഒന്നാം സ്ഥാനം സിംഗപ്പൂരിന്; ഏറ്റവും പിറകിൽ അഫ്ഗാനിസ്ഥാൻ
ലോകത്തെ പാസ്പോർട്ടുകളിൽ ഏറ്റവും മുന്നിലുള്ളത് സിംഗപ്പുർ പാസ്പോർട്ട് ആണ്. ലോകത്തെ 227 യാത്രാ കേന്ദ്രങ്ങളിൽ 192 സ്ഥലങ്ങളിലേക്ക് സിംഗപ്പുർ വീസയുള്ളവർക്ക് നേരത്തേ വീസ എടുക്കാതെ യാത്ര ചെയ്യാനാകും. കഴിഞ്ഞ അഞ്ച് വർഷമായി ജപ്പാൻ ആയിരുന്നു ഒന്നാം സ്ഥാനത്ത്. ജപ്പാനെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയാണ് സിംഗപ്പുർ ഇപ്പോൾ ഒന്നാം സ്ഥാനത്തെത്തിയത്. പത്ത് വർഷത്തിനിടെ 25 റാങ്കുകൾ ഉയർത്തിയാണ് സിംഗപ്പുർ പുതിയ ഇൻഡെക്സിൽ ഒന്നാമതെത്തിയത്. സ്പെയിൻ, ഇറ്റലി, ജർമനി എന്നിവയാണ് രണ്ടാം സ്ഥാനത്തുള്ള രാജ്യങ്ങൾ. ഈ രാജ്യങ്ങളുടെ പാസ്പോർട്ട് ഉള്ളവർക്ക് 190 സ്ഥലങ്ങളിലേക്ക് വീസയില്ലാതെ പ്രവേശിക്കാനാകും. മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രിയ, ഫിൻലൻഡ്, ഫ്രാൻസ്, ജപ്പാൻ, ലക്സംബർഗ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളുടെ പാസ്പോർട്ട് ഉള്ളവർക്ക് 189 സ്ഥലങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാം.
ഡെൻമാർക്ക്, അയർലൻഡ്, നെതർലൻഡ്സ്, യുകെ എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടിന് നാലാം സ്ഥാനമാണുള്ളത്. ഈ പാസ്പോർട്ട് കൈവശമുള്ളവർക്ക് 188 സ്ഥലങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാം. ബെൽജിയം, ചെക് റിപ്പബ്ലിക്, മാൾട്ട, ന്യൂസീലൻഡ്, നോർവേ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുടെ പാസ്പോർട്ട് ആണ് അഞ്ചാം സ്ഥാനത്ത്. ഇവർക്ക് 187 സ്ഥലങ്ങളിലേക്കു യാത്ര ചെയ്യാം. 10 വർഷം മുൻപു വരെ ഒന്നാം സ്ഥാനത്തു തുടർന്നിരുന്ന യുഎസ് പാസ്പോർട്ട് പുതിയ ഇൻഡെക്സിൽ എട്ടാം സ്ഥാനത്താണ്. യുകെ നാലു വർഷത്തിനു ശേഷമാണ് ആറാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്ത് എത്തുന്നത്. പത്തു വർഷം മുൻപ് യുഎസ്, യുകെ പാസ്പോർട്ടുകളായിരുന്നു ഇൻഡെക്സിൽ ഒന്നാം റാങ്കിലുണ്ടായിരുന്നത്.
അഫ്ഗാനിസ്ഥാൻ ആണ് പാസ്പോർട്ട് ഇൻഡെക്സിൽ ഏറ്റവും പിറകിൽ. വെറും 27 രാജ്യങ്ങളിലേക്ക് മാത്രമേ അഫ്ഗാൻ പാസ്പോർട്ടുള്ളവർക്ക് വീസയില്ലാതെ യാത്ര ചെയ്യാനാകൂ. ഇറാഖ്, സിറിയ രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാനു മുന്നിലുള്ള രണ്ടു രാജ്യങ്ങൾ. ഇറാഖ് പാസ്പോർട്ട് ഉള്ളവർക്ക് 29 സ്ഥലങ്ങളിലേക്കും സിറിയൻ പാസ്പോർട്ടുള്ളവർക്ക് മുപ്പത് സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാനാകും. ലോക രാജ്യങ്ങളുടെ പാസ്പോർട്ടുകളുടെ ശക്തിയും ദൗർബല്യവും അളക്കുന്ന ലോകത്തിലെ ഏജൻസിയാണ് ഹെൻലി. രാജ്യാന്തര വിമാന യാത്രാ അതോറിറ്റി (ഐഎടിഎ) നൽകുന്ന യാത്രികരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാസ്പോർട്ട് ഇൻഡെക്സ് തയാറാക്കുന്നത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇമിഗ്രേഷൻ കൺസൽറ്റൻസിയാണ് ഹെൻലി.
∙ ബിസിനസുകാർ ഇന്ത്യ വിടുന്നു!
ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമ്പന്നർ രാജ്യം വിടുന്നത് ഇന്ത്യയിൽനിന്നാണെന്നതിന്റെ കണക്കും പുറത്തു വന്നിട്ടുണ്ട്. ഹെൻലി റിപ്പോർട്ട് പ്രകാരം, 2023 അവസാനിക്കുമ്പോഴേക്കും 6500 സമ്പന്നർ ഇന്ത്യ വിടുമെന്നാണു കണക്ക്. 2022ൽ 7500 പേരായിരുന്നു ഇന്ത്യ വിട്ടത്. 2023 അവസാനിക്കുമ്പോഴേക്കും 13,500 ചൈനക്കാർ രാജ്യം വിടുമെന്നു പറയുന്നു. ചൈനയിൽനിന്ന് 2022ൽ രാജ്യംവിട്ട സമ്പന്നരുടെ എണ്ണം 10,800 ആണ്. ഇന്ത്യയിൽനിന്നുള്ള ബിസിനസുകാരും സമ്പന്നരും അധികവും തിരഞ്ഞെടുക്കുന്നത് ദുബായിയും സിംഗപ്പൂരുമാണ്. ഗോൾഡൻ വീസ, വ്യവസായത്തിന് അനുകൂലമായ സാഹചര്യം, സ്വൈര്യജീവിതം, കൂടുതൽ അവസരങ്ങൾ, നല്ല അന്തരീക്ഷം തുടങ്ങിയ കാരണങ്ങൾകൊണ്ടാണ് ദുബായ് ബിസിനസുകാർക്കു പ്രിയപ്പെട്ടതാകുന്നത്.
2023 അവസാനിക്കുമ്പോൾ യുഎഇയിലേക്ക് 4500 സമ്പന്നർ അധികമായി എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. സിംഗപ്പൂരിലേക്ക് 3200 പേരും. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നുള്ള സമ്പന്നർ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന രാജ്യം ഓസ്ട്രേലിയ ആണ്. 2023 അവസാനിക്കുമ്പോൾ 5200 ബിസിനസുകാർ ഓസ്ട്രേലിയയിൽ എത്തുമെന്നാണു കരുതുന്നത്. യുഎസ്, സ്വിറ്റ്സർലൻഡ്, കാനഡ, ഗ്രീസ്, ഫ്രാൻസ്, ന്യൂസീലൻഡ് എന്നിവയാണ് ബിസിനസുകാരെ ആകർഷിക്കുന്ന മറ്റു രാജ്യങ്ങൾ.
English Summary : Now Indians can Travel Visa Free to 57 Countries- Explained