നൗഷാദിനെ കണ്ടെത്താൻ പത്തനംതിട്ട പൊലീസ് വിവിധ സ്ഥലങ്ങളിലെ കുഴികളിൽ തപ്പിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് തൊമ്മൻകുത്തിന് സമീപം കുഴിമറ്റത്തു നിന്ന് നൗഷാദ് ഉയിരോടെ പുറത്തു വരുന്നത്. ഭർത്താവായ നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്ന ഭാര്യ അഫ്സാനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അവർ ചൂണ്ടിക്കാണിച്ച സ്ഥലത്തെല്ലാം പൊലീസിന് കുഴിവെട്ടി തിരച്ചിൽ നടത്തേണ്ടിവന്നത്. ഈ തിരച്ചിലുകൾക്കെല്ലാം ഇടയിൽ നൗഷാദ് ജീവനോടെ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ കുടുംബം. അന്വേഷണം നിലച്ച തിരോധാന കേസിന് ജീവനുള്ള തുമ്പ് കിട്ടിയ ആശ്വാസത്തിൽ പൊലീസും. എന്നാൽ ഈ ആശ്വാസങ്ങൾക്കിടയിലും നൗഷാദിന്റെ തിരോധാനവും തിരിച്ചു വരവും സംബന്ധിച്ച പല ചോദ്യങ്ങളും ഇപ്പോഴും കുഴിയിൽ തന്നെ അവശേഷിക്കുകയാണ്. 21 മാസത്തെ അജ്ഞാത വാസത്തിനുശേഷം നൗഷാദ് ജീവനോടെ തിരിച്ചെത്തിയത് എങ്ങനെയാണ്?

നൗഷാദിനെ കണ്ടെത്താൻ പത്തനംതിട്ട പൊലീസ് വിവിധ സ്ഥലങ്ങളിലെ കുഴികളിൽ തപ്പിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് തൊമ്മൻകുത്തിന് സമീപം കുഴിമറ്റത്തു നിന്ന് നൗഷാദ് ഉയിരോടെ പുറത്തു വരുന്നത്. ഭർത്താവായ നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്ന ഭാര്യ അഫ്സാനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അവർ ചൂണ്ടിക്കാണിച്ച സ്ഥലത്തെല്ലാം പൊലീസിന് കുഴിവെട്ടി തിരച്ചിൽ നടത്തേണ്ടിവന്നത്. ഈ തിരച്ചിലുകൾക്കെല്ലാം ഇടയിൽ നൗഷാദ് ജീവനോടെ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ കുടുംബം. അന്വേഷണം നിലച്ച തിരോധാന കേസിന് ജീവനുള്ള തുമ്പ് കിട്ടിയ ആശ്വാസത്തിൽ പൊലീസും. എന്നാൽ ഈ ആശ്വാസങ്ങൾക്കിടയിലും നൗഷാദിന്റെ തിരോധാനവും തിരിച്ചു വരവും സംബന്ധിച്ച പല ചോദ്യങ്ങളും ഇപ്പോഴും കുഴിയിൽ തന്നെ അവശേഷിക്കുകയാണ്. 21 മാസത്തെ അജ്ഞാത വാസത്തിനുശേഷം നൗഷാദ് ജീവനോടെ തിരിച്ചെത്തിയത് എങ്ങനെയാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൗഷാദിനെ കണ്ടെത്താൻ പത്തനംതിട്ട പൊലീസ് വിവിധ സ്ഥലങ്ങളിലെ കുഴികളിൽ തപ്പിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് തൊമ്മൻകുത്തിന് സമീപം കുഴിമറ്റത്തു നിന്ന് നൗഷാദ് ഉയിരോടെ പുറത്തു വരുന്നത്. ഭർത്താവായ നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്ന ഭാര്യ അഫ്സാനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അവർ ചൂണ്ടിക്കാണിച്ച സ്ഥലത്തെല്ലാം പൊലീസിന് കുഴിവെട്ടി തിരച്ചിൽ നടത്തേണ്ടിവന്നത്. ഈ തിരച്ചിലുകൾക്കെല്ലാം ഇടയിൽ നൗഷാദ് ജീവനോടെ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ കുടുംബം. അന്വേഷണം നിലച്ച തിരോധാന കേസിന് ജീവനുള്ള തുമ്പ് കിട്ടിയ ആശ്വാസത്തിൽ പൊലീസും. എന്നാൽ ഈ ആശ്വാസങ്ങൾക്കിടയിലും നൗഷാദിന്റെ തിരോധാനവും തിരിച്ചു വരവും സംബന്ധിച്ച പല ചോദ്യങ്ങളും ഇപ്പോഴും കുഴിയിൽ തന്നെ അവശേഷിക്കുകയാണ്. 21 മാസത്തെ അജ്ഞാത വാസത്തിനുശേഷം നൗഷാദ് ജീവനോടെ തിരിച്ചെത്തിയത് എങ്ങനെയാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൗഷാദിനെ കണ്ടെത്താൻ പത്തനംതിട്ട പൊലീസ് വിവിധ സ്ഥലങ്ങളിലെ കുഴികളിൽ തപ്പിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് തൊമ്മൻകുത്തിന് സമീപം കുഴിമറ്റത്തു നിന്ന് നൗഷാദ് ഉയിരോടെ പുറത്തു വരുന്നത്. ഭർത്താവായ നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്ന ഭാര്യ അഫ്സാനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അവർ ചൂണ്ടിക്കാണിച്ച സ്ഥലത്തെല്ലാം പൊലീസിന് കുഴിവെട്ടി തിരച്ചിൽ നടത്തേണ്ടിവന്നത്.

ഈ തിരച്ചിലുകൾക്കെല്ലാം ഇടയിൽ നൗഷാദ് ജീവനോടെ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ കുടുംബം. അന്വേഷണം നിലച്ച തിരോധാന കേസിന് ജീവനുള്ള തുമ്പ് കിട്ടിയ ആശ്വാസത്തിൽ പൊലീസും. എന്നാൽ ഈ ആശ്വാസങ്ങൾക്കിടയിലും നൗഷാദിന്റെ തിരോധാനവും തിരിച്ചു വരവും സംബന്ധിച്ച പല ചോദ്യങ്ങളും ഇപ്പോഴും കുഴിയിൽ തന്നെ അവശേഷിക്കുകയാണ്. 21 മാസത്തെ അജ്ഞാത വാസത്തിനുശേഷം നൗഷാദ് ജീവനോടെ തിരിച്ചെത്തിയത് എങ്ങനെയാണ്? 639 ദിവസം നീണ്ട നൗഷാദിന്റെ അജ്ഞാത വാസത്തിന് മൂന്നു ദിവസംകൊണ്ട് അറുതിവരുത്താൻ പൊലീസിനെ സഹായിച്ച ഘടകങ്ങൾ എന്തെല്ലാമാണ്? അറിയാം, സിനിമയെ വെല്ലുന്ന ആ സംഭവ കഥ...

ADVERTISEMENT

∙ കേസ് നമ്പർ 1007/21, 21 മാസങ്ങൾക്ക് മുൻപ് കാണാതായ നൗഷാദ്

പൊലീസിന്റെ കണക്കിൽ, തെളിയാതെ കിടക്കുന്ന പല കേസുകളിൽ ഒന്നു മാത്രമായിരുന്നു നൗഷാദ്. എന്നാൽ, നൗഷാദിന് തിരിച്ചുവരാൻ സമയമായിരുന്നു. അതുകൊണ്ടുതന്നെയാകാം തിരോധാന കേസുകളുടെ പതിവ് അവലോകന യോഗത്തിനിടെ നൗഷാദിന്റെ കേസ് പൊലീസ് വീണ്ടും പൊടിതട്ടിയെടുത്തത്. 2021 നവംബർ അഞ്ചിന് കാണാതായ നൗഷാദിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് അഷ്റഫ് അടൂർ, കൂടൽ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകിയിരുന്നു.

നൗഷാദിന്റെ മാതാപിതാക്കൾ. ചിത്രം: മനോരമ

ഇതിന്റെ അടിസ്ഥാനത്തിൽ കൂടൽ പൊലീസ് അന്വേഷിച്ചിരുന്നെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, തുമ്പുകിട്ടാത്ത അത്തരം കേസുകളിൽ പുനരന്വേഷണം വേണമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ നൽകിയ നിർദേശമാണ് നൗഷാദിന്റെ തിരിച്ചുവരവിന് വഴിതെളിച്ചത്.

ജില്ലാ പൊലീസ് മേധാവിയുടെ അവലോകന യോഗത്തിനു ശേഷം കൂടൽ എസ്ഐ കെ.ആർ.ഷെമിമോൾ നൗഷാദിന്റെ വീട്ടിലെത്തി കേസിന്റെ വിവരങ്ങൾ തിരക്കി. ഷെമിമോളുടെ പരിചയത്തിലുള്ള കുടുംബമാണിത്. തുടർന്നു ഷെമിമോൾ അഫ്സാനയെ വിളിപ്പിച്ചു. ചോദ്യം ചെയ്യലിൽ നൗഷാദിനെ 3 ദിവസം മുൻപു കണ്ടുവെന്നും ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്നുമുള്ള പരസ്പര വിരുദ്ധമായ മൊഴികളാണ് അഫ്സാന നൽകിയത്.

ADVERTISEMENT

മൊഴികളിലെ വൈരുധ്യം കണക്കിലെടുത്ത് കേസിൽ പുനരന്വേഷണം തുടങ്ങി. കൊന്നുകുഴിച്ചിട്ടെന്ന ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടയിൽ തന്നെയാണ് തൊടുപുഴ തൊമ്മൻകുത്തിലെ ജോലിസ്ഥലത്ത് നൗഷാദിനെ ജീവനോടെ കണ്ടെത്തുന്നത്. എല്ലാം വെറും മൂന്നു ദിവസങ്ങൾക്കിടയിലും.

∙ ‘കൊന്നു കുഴിച്ചിട്ടു, അല്ല പുഴയിൽ ഒഴുക്കി’; മൊഴിമാറ്റി അഫ്സാന, കുഴിവെട്ടി പൊലീസ്

ജൂലൈ 26ന് ആണ് അഫ്സാനയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ആദ്യം നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന് പറഞ്ഞ അഫ്സാന പിന്നീട് പലവട്ടം മൊഴിമാറ്റി. ഇതിന്റെ പിന്നാലെ ഇറങ്ങിപ്പുറപ്പെട്ട പൊലീസ് വട്ടംചുറ്റിയത് എട്ടര മണിക്കൂറിലേറെ. മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായി ആദ്യം സമീപത്തെ സെമിത്തേരിയിൽ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. അപ്പോഴാണ് വീടിന്റെ ഉൾവശത്താണു കുഴിച്ചിട്ടതെന്നു പറഞ്ഞത്.

എന്നാൽ അവിടെയും ഒന്നും കണ്ടെത്താനായില്ല. വീടിനു പുറത്ത് കുഴിച്ചിട്ടെന്നായി പിന്നീട് മൊഴി. അതിന്റെ അടിസ്ഥാനത്തിൽ വീടിനു പുറത്ത് പല സ്ഥലത്തായി പൊലീസ് പരിശോധന നടത്തി. എന്നാൽ, അവിടെ നിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും വീടും പറമ്പും അരിച്ചു പെറുക്കിയെങ്കിലും ആകെ കിട്ടിയത് നൗഷാദിന്റേതെന്നു സംശയിക്കുന്ന ഷർട്ടിന്റെ ഭാഗം മാത്രമായിരുന്നു. അത് കത്തിയ നിലയിലായിരുന്നു. ഇതിനിടയിൽ മൃതദേഹം പുഴയിൽ ഒഴുക്കിയെന്നും അതല്ല ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയെന്നും അഫ്സാന മൊഴി മാറ്റിക്കൊണ്ടേയിരുന്നു. ഓട്ടോ ഓടിച്ചെന്ന് അഫ്സാന പറഞ്ഞ ആളെയും പൊലീസ് ചോദ്യം ചെയ്തു.

(1) നൗഷാദ് (മധ്യത്തിൽ) പത്തനംതിട്ട കൂടൽ പൊലീസ് സ്റ്റേഷനിൽ പിതാവ് അഷ്റഫ്, മാതാവ് സൈത്തൂൻബീവി എന്നിവരോടൊപ്പം. ചിത്രം: മനോരമ (2) അഫ്സാന
ADVERTISEMENT

തുടർന്ന് കബളിപ്പിക്കൽ, അന്വേഷണം വഴിതെറ്റിക്കൽ എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് അഫ്സാനയെ അറസ്റ്റ് ചെയ്തു. തെളിവില്ലാത്തതിനാൽ‌ കൊലപാതക കുറ്റം ചുമത്തിയിരുന്നില്ല. അഫ്സാനയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കാത്തിരിക്കുന്നതിനിടെയാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഇടുക്കി തൊമ്മൻകുത്തിൽ നൗഷാദ് ജീവനോടെയുണ്ടെന്നുള്ള വിവരം പുറത്തുവന്നത്.

∙ അത് നൗഷാദല്ലേ? തുമ്പായി രാജേഷിന്റെ സംശയം

പൊലീസ് തിരച്ചിൽ നടത്തുമ്പോൾ ഇടുക്കി തൊമ്മൻ കുത്തിന് സമീപം സംഭവങ്ങൾ വേറൊരു ദിശയിലായിരുന്നു. നൗഷാദിന്റെ ചിത്രം മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. തൊമ്മൻകുത്തിലെ ആവണി സ്റ്റോഴ്സിൽ രാവിലെ പത്രമെത്തി. പത്തനംതിട്ടയിൽ നിന്നുള്ള നൗഷാദിന്റെ വാർത്ത കണ്ടതു മുതൽ സ്റ്റോർ ഉടമയായ എ.ആർ.രാജേഷിന് സംശയമായി. അൽപം താടിയുണ്ടെങ്കിലും കഴിഞ്ഞ ദിവസം സന്തോഷിനൊപ്പം ഇവിടെയത്തിയ ആളല്ലേ ചിത്രത്തിലുള്ളതെന്ന് രാജേഷ് മനസ്സിൽ പലതവണ ചോദിച്ചു.

തുടർന്ന് ബന്ധുവായ തൊടുപുഴ സ്റ്റേഷനിലെ സിപിഒ കെ.ജയ്മോനെ വിളിച്ചു പറഞ്ഞു. പത്രത്തിൽ വന്ന ഫോട്ടോയും വാട്സാപ്പിൽ അയച്ചു കൊടുത്തു. തുടർന്ന് ജയ്മോൻ നൗഷാദ് ജോലി ചെയ്തിരുന്ന സ്ഥലത്തിന്റെ ഉടമയായ സന്തോഷിനെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. അവിടെയുള്ളത് നൗഷാദ് തന്നെയാണെന്ന് ഉറപ്പിച്ചതോടെ കുഴിമറ്റത്തെത്തി, നൗഷാദിനെ നേരിൽകണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി തൊടുപുഴ സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.

∙ അഫ്സാനയും സുഹുത്തുക്കളും ചേർന്ന് മർദിച്ചു, മരിച്ചെന്നു കരുതി

നൗഷാദിന്റെ തിരോധാനം സംബന്ധിച്ച് പൊലീസിന് ഇതുവരെ പുർണമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അടൂർ ഡിവൈഎസ്പി രാജപ്പൻ റാവുത്തറും കൂടൽ ഇൻസ്പെക്ടർ ജി.പുഷ്പകുമാറും പറയുന്ന വിവരങ്ങൾ ഇവയാണ്, ‘നൗഷാദും അഫ്സാനയും തമ്മിൽ സ്വരച്ചേർച്ച ഇല്ലായിരുന്നു. നൗഷാദിനെ ഒഴിവാക്കാൻ അഫ്സാന സുഹൃത്തുക്കളുടെ സഹായം തേടി. ഇതിന്റെ ഭാഗമായി നൗഷാദിനെ കാണാതായ ദിവസം രാത്രിയിൽ പരുത്തിപ്പാറയിലെ വാടക വീട്ടിൽ വച്ച് അഫ്സാനയും സുഹൃത്തുക്കളും ചേർന്ന് നൗഷാദിനെ ബോധം മറയുന്നതുവരെ മർദിച്ചു.

നൗഷാദിന്റെ കലഞ്ഞൂർ പാടത്തെ വീട്. ചിത്രം:മനോരമ

തുടർന്ന് അവർ സ്ഥലം വിട്ടു. ബോധം വീണ്ടെടുത്ത നൗഷാദ് അപകടം തിരിച്ചറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപെട്ടു. എന്നാൽ പിറ്റേദിവസം മടങ്ങിയെത്തിയ അഫ്സാന, നൗഷാദിനെ അവിടെ കാണാതായതോടെ അദ്ദേഹം കൊല്ലപ്പെട്ടെന്നു കരുതി. ഈ തോന്നലിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ അഫ്സാന പലതവണ മൊഴിമാറ്റിയത്. ആരാണ് തന്നെ മർദ്ദിച്ചതെന്ന് നൗഷാദിന് വ്യക്തതയില്ല. അതിനാൽ അവരെ കണ്ടെത്താൻ പൊലീസ് ശ്രമിക്കുമോയെന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ല. നൗഷാദിന്റെ മദ്യപാനം സഹിക്കാൻ കഴിയാതെ വന്നതോടെ കൊന്നു കുഴിച്ചിട്ടെന്നായിരുന്നു അഫ്സാനയുടെ മൊഴി. കേസിൽ പരാതിയില്ലെന്നു നൗഷാദ് അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

∙ 11 ദിവസത്തിനുള്ളിൽ വിവാഹം, കലഹത്തോടെ 4 വർഷത്തെ ജീവിതം

2017ൽ ആണ് നൗഷാദും അഫ്സാനയും വിവാഹിതരാകുന്നത്. വിദേശത്തു നിന്നു മടങ്ങിയെത്തിയ നൗഷാദ് 11 ദിവസങ്ങൾക്കുള്ളിലാണ് അഫ്സാനയെ വിവാഹം കഴിച്ചത്. കലത്തൂർ പാടത്താണ് നൗഷാദിന്റെ വീട്. നൂറനാടാണ് അഫ്സാനയുടെ വീട്. തുടക്കത്തിൽ നൗഷാദിന്റെ വീട്ടിലായിരുന്നു ഇരുവരും താമസം. 2021 ലാണ് നൗഷാദും അഫ്സാനയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം പരുത്തിപ്പാറയിൽ വാടക വീട് എടുക്കുന്നത്. ഇവിടെ ഇവർ മൂന്നു മാസം മാത്രമാണ് താമസിച്ചത്.

നൗഷാദ് കൂടൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കൊപ്പം. ചിത്രം: മനോരമ

ഇവിടെ താമസിച്ചിരുന്ന സമയത്ത് കുടുംബകലഹം പതിവായിരുന്നു. നാട്ടിലാരുമായും ഈ കുടുംബത്തിന് വലിയ സൗഹൃദമുണ്ടായിരുന്നില്ല. ആദ്യ കുട്ടിയുണ്ടായ ശേഷം അഫ്സാന നൗഷാദുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ നൗഷാദ് വീട്ടിലെത്തി സംസാരിച്ചതോടെ വീണ്ടും യോജിപ്പിൽ എത്തുകയായിരുന്നു.

∙ ‘നാടു വിട്ടത് ഭാര്യയെ പേടിച്ച്, ഇനിയും ആക്രമിക്കുമെന്നു ഭയം’

‘‘ഭാര്യയെ പേടിച്ചാണ് നാടുവിട്ടത്. വീണ്ടും ആക്രമണം ഉണ്ടായേക്കാമെന്ന ഭയംമൂലമാണ് വീട്ടിലേക്ക് ബന്ധപ്പെടാൻ ശ്രമിക്കാതിരുന്നത്. ഇക്കാരണത്താൽ തന്നെയാണ് പത്തനംതിട്ടയിലേക്ക് മടങ്ങിവരാൻ ശ്രമിക്കാതിരുന്നതും. രണ്ടു വർഷം മുൻപ് ഭാര്യ വിളിച്ചു കൊണ്ടുവന്നവർ മർദിച്ചു. തുടർന്ന് അടൂരിൽ മുൻപ് ജോലി ചെയ്തിരുന്ന സ്ഥലത്തെ സ്ത്രീയെ സമീപിക്കുകയും അവർ തൊടുപുഴ തൊമ്മൻകുത്തിലെ കൃഷിസ്ഥലത്തെ ജോലി തര‌ികയും ചെയ്തു. അങ്ങനെയാണ് കുഴിമറ്റത്തെത്തിയത്. ഇവിടെ കൂടെ താമസിച്ചവർക്ക് എന്റെ പ്രശ്നങ്ങൾ അറിയില്ലായിരുന്നു. തുടർന്നും കുഴിമറ്റത്ത് തന്നെ തുടരണമെന്നാണ് ആഗ്രഹം. ഭാര്യ ഇത്തരത്തിൽ കഥയുണ്ടാക്കാൻ എന്താണ് കാര്യമെന്ന് കൃത്യമായി അറിയില്ല’’, നൗഷാദ് പറയുന്നു.

∙ 300 ഏക്കർ വനം, പുറംലോകമായി ബന്ധം കുറവ്

എന്തുകൊണ്ടാണ് പൊലീസ് തന്നെ അന്വേഷിച്ച വിവരം നൗഷാദ് അറിയാതിരുന്നത്? തൊമ്മൻകുത്തിൽ നിന്ന് കുഴിമറ്റത്തേക്ക് പോകുന്ന വഴിയിൽ തൊമ്മൻകുത്ത് പുഴയുടെ ചപ്പാത്ത് കഴിഞ്ഞാൽ പിന്നെയുള്ള സ്ഥലം ചുരുളി സിനിമയിൽ പറയുന്നത് പോലെയാണ് – ‘‘ഇത് കര വേറെയാ മോനേ’’. കാട്ടിലൂടെ നാലു കിലോമീറ്റർ യാത്ര, ജീപ്പിലോ പിക്ക്അപ്പിലോ മാത്രം എത്താൻ കഴിയുന്ന സ്ഥലം. മൊബൈൽ റേഞ്ച് ഇല്ല. ഇവിടെയാണ് നൗഷാദ് കഴിഞ്ഞ രണ്ടു വർഷം ജീവിച്ചത്. കരിമണ്ണൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ പ്രദേശം വനംവകുപ്പിന്റെ തൊടുപുഴ റെയ്ഞ്ചിൽ ഉൾപ്പെടുന്നതാണ്.

തൊടുപുഴ തൊമ്മൻകുത്തിന് സമീപം കുഴിമറ്റത്ത് നൗഷാദ് താമസിച്ചിരുന്ന വീട്. ചിത്രം: മനോരമ

പണ്ടാരപ്പട്ടയം വഴി കിട്ടിയതാണ് ഇവിടത്തെ ഭൂമി. തുടർന്ന് മറ്റു സ്വകാര്യവ്യക്തികളിലേക്ക് കൈമാറിയെത്തി. ഇന്ന് ഇവിടെ കുറച്ച് പേർ മാത്രമേ താമസിക്കുന്നുള്ളു. നെയ്യശ്ശേരി വില്ലേജിൽ ഉൾപ്പെടുന്ന 300 ഏക്കർ ഭൂമിയാണിത്. ഇവിടെ ബെറ്റി വർഗീസ് (സന്തോഷ്) എന്നയാളുടെ കുടുംബസ്വത്തിൽപ്പെട്ട സ്ഥലത്താണ് നൗഷാദ് ജോലി ചെയ്തത്. പൊലീസ് പരിശോധനയ്ക്കിടെ നൗഷാദ് കിടന്നിരുന്ന കിടക്കയ്ക്ക് അടിയിൽ നിന്ന് വാക്കത്തി കണ്ടെത്തിയിരുന്നു. പേടി മാറ്റാൻ വേണ്ടി വച്ചതാണെന്ന് പരിശോധനയ്ക്കിടെ സന്തോഷ് പൊലീസിനോട് പറഞ്ഞു.

2022 ഓഗസ്റ്റിൽ തൊമ്മൻകുത്ത് മണ്ണൂക്കാട് ചപ്പാത്തിൽ നിന്ന് ജീപ്പ് മറിഞ്ഞപ്പോൾ നൗഷാദും അതിൽ ഉൾപ്പെട്ടിരുന്നു. നൗഷാദും ഒപ്പമുണ്ടായിരുന്ന മണിയാറൻകുടി സ്വദേശി ബിജുവും (45) ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. നിയന്ത്രണംവിട്ട ജീപ്പ് ചപ്പാത്തിൽ നിന്ന് നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് മറിയുകയായിരുന്നു. ബിജു നീന്തി രക്ഷപ്പെട്ടു. വെള്ളത്തിൽ മുങ്ങിപ്പോയ ജീപ്പിലെ ഹെഡ് ലൈറ്റിന്റെ വെളിച്ചം കണ്ട് ഓടിയെത്തിയ നാട്ടുകാർ ജീപ്പിൽ പിടിച്ചു നിന്നിരുന്ന നൗഷാദിനെയും രക്ഷപ്പെടുത്തി. തടിയമ്പാട് സ്വദേശിയെന്നാണ് നൗഷാദ് അവിടെയുള്ളവരോട് പറഞ്ഞിരുന്നത്.

English Summary: How did Noushad, Who is Believed to be Killed By His wife, Come Alive?