കോടികൾ ലക്ഷ്യമിട്ട് അംബാനിയുടെ 'വേർപെടുത്തൽ'; 'ഫിനാൻസിൽ' ഇടപെട്ട് ഇഷയും; നിക്ഷേപകർക്ക് എന്തു കിട്ടും?
അദാനി വിവാദം കെട്ടടങ്ങിയതോടെ ഇന്ത്യൻ വിപണിയിലെ ചർച്ചാവിഷയം റിലയൻസ് ഓഹരികളാണ്. മൂന്നു വർഷം കൊണ്ട് 35ൽ അധികം കമ്പനികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ റിലയൻസ് ഇൻഡസ്ട്രീസ് പുതിയ പരീക്ഷണങ്ങളിലാണ്. റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റ് എന്ന സാമ്പത്തിക വിഭാഗം, റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് വേർപ്പെടുത്തുന്നതോടെ നിക്ഷേപകർക്കെന്താണ് നേട്ടം? ഇതു സംബന്ധിച്ച തീരുമാനം പുറത്തു വന്നതോടെ 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്കിലെത്തിയ ഓഹരി ഒന്നാം പാദഫലം പുറത്തുവന്നതോടെ രണ്ട് ശതമാനത്തിലധികം താഴേക്കു പോയി. മാറിക്കൊണ്ടിരിക്കുന്ന വിപണിയിലെ പിരിമുറുക്കങ്ങൾക്കിടയിൽ റിലയന്‍സ് ഓഹരിക്ക് എന്താണ് സംഭവിക്കുന്നതെന്നു പരിശോധിക്കാം. ഒപ്പം റിലയൻസ് ഇൻഡസ്ട്രീസ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയെക്കുറിച്ചും അറിയാം...

∙ എന്താണ് റിലയൻസിലെ വിഭജനം? എളുപ്പത്തിൽ മനസ്സിലാക്കാം
‘എക്സ്’ എന്നത് വലിയൊരു കമ്പനിയാണെന്ന് കരുതുക. ഈ കമ്പനിയിൽതന്നെ വിപണനം, പരസ്യം, ഫിനാൻസ്, മാർക്കറ്റിങ് എന്നിങ്ങനെ പല വിഭാഗങ്ങളുണ്ടാകും. ഇതിലേതെങ്കിലുമൊരു വിഭാഗം പുതിയൊരു സ്ഥാപനമാക്കി മാറ്റുന്നതിന് വേണ്ടി മാതൃ കമ്പനിയിൽനിന്ന് വേർപെടുത്തും. സാമ്പത്തികമായി നേട്ടമുണ്ടാക്കാനോ കൈകാര്യം ചെയ്യുന്നതിനുള്ള എളുപ്പത്തിനോ വേണ്ടിയാണ് ഈ മാർഗം സ്വീകരിക്കുന്നത്. സ്വതന്ത്ര കമ്പനിയായി മാറുന്നതോടെ ധാരാളം നിക്ഷേപകരെ ആകർഷിക്കാനും ബിസിനസ് വിപുലീകരണത്തിനും ഇത് വഴിയൊരുക്കും. ഇങ്ങനെ വേർപെടുന്ന കമ്പനി പൂർണ്ണമായും ഒരു സ്വതന്ത്ര കമ്പനിയായാണ് പ്രവർത്തിക്കുന്നത്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ സാമ്പത്തിക വിഭാഗമായിരുന്നു റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റ്. പുതിയ പ്രഖ്യാപനത്തോടെ ജൂലൈ 20 മുതൽ ഈ സാമ്പത്തിക വിഭാഗം ജിയോ ഫിനാൻഷ്യൽ സർവീസസ് (JFSL)എന്ന പേരിൽ സ്വതന്ത്ര കമ്പനിയായാണ് പ്രവർത്തിക്കുക. റിലയൻസിന്റെ ഭാഗമായിരുന്ന 6 കമ്പനികളിലാണ് (റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ്സ്, റിലയൻസ് പേയ്മെന്റ് സൊലൂഷൻസ്, ജിയോ പേയ്മെന്റ് ബാങ്ക്, റിലയന്‍സ് റീട്ടെയ്ൽ ഫിനാൻസ്, ജിയോ ഇൻഫർമേഷൻ അഗ്രിഗേറ്റർ സർവീസസ്, റിലയൻസ് റീട്ടെയ്ൽ ഇൻഷുറൻസ് ബ്രോക്കിങ് ലിമിറ്റഡ്) ഈ വിഭാഗത്തിന് പ്രധാനമായും നിക്ഷേപം ഉണ്ടായിരുന്നത്.
∙ നിക്ഷേപകർക്ക് എന്താണ് നേട്ടം?
റിലയൻസിൽനിന്ന് പുതിയ കമ്പനി വിപണിയിലേക്ക് എത്തുന്നതോടെ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി കൈവശമുള്ള നിക്ഷേപകന് അതിന് ആനുപാതികമായി ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഓഹരി ലഭിക്കുന്നു. വിഭജനത്തിനായി നിശ്ചയിച്ചിരുന്ന ‘റെക്കോർഡ് ഡേറ്റ്’ (ഈ തീയതിയുടെ അടിസ്ഥാനത്തിലാണ് ഡിവിഡന്‍ഡും മറ്റ് ആനുകൂല്യങ്ങളും ഒരു കമ്പനി തന്റെ ഓഹരി ഉടമകൾക്കു നൽകുന്നത്) ജൂലൈ 20 ആണ്. നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെയും ഓഹരിയുടമകളുടെയും അനുമതി ലഭിച്ചതിനു ശേഷമാണ് തീരുമാനം റിലയൻസ് അറിയിച്ചത്. ഹിതേഷ് സേത്യയെയാണ് സിഇഒ ആയി മൂന്നു വർഷ കാലയളവിൽ നിയമിച്ചിരിക്കുന്നത്. മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയും ഫിനാൻഷ്യൽ സർവീസസ് കമ്പനിയിലെ നോൺ–എക്സിക്യൂട്ടീവ് ഡയറക്ടറാണ്.
രാജ്യത്തെ അഞ്ചാമത്തെ വലിയ ഫിനാൻഷ്യൽ കമ്പനിയായി ഇതോടെ ജിയോ ഫിനാൻഷ്യൽ സർവീസസ് മാറും. പേടിഎം, ബജാജ് ഫിനാൻസ് എന്നീ കമ്പനികളുമായാണ് മത്സരം എന്നിരിക്കെ ഓഹരിവില ഉയരാൻ സാധ്യത ഏറെയാണ്. ഒക്ടോബറിൽ ഓഹരിവിപണിയിലേക്ക് ലിസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം ഒന്നരലക്ഷം കോടിയാണ് ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ മൂല്യം. കടം കുറവാണെന്നതിനാൽ അദാനി കമ്പനികളെ അപേക്ഷിച്ച് റിലയൻസ് ഓഹരികൾ നിക്ഷേപകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. പ്രധാന സ്റ്റോക്ക് ബ്രോക്കറേജുകളായ ജെപി മോർഗൻ ജിയോയുടെ ഷെയർ വിലയായി 189 രൂപയും ജെഫ്രീസ് ബ്രോക്കറേജ് 179 രൂപയുമാണ് പ്രതീക്ഷിച്ചത്. എന്നാൽ ജൂലൈ 20ന് റിലയൻസ് ഓഹരിയുടെ പ്രീ ഓപൺ സെഷനിലെ വിലയും വിപണി അവസാനിപ്പിച്ചപ്പോൾ വന്ന വിലയും കണക്കാക്കി എൻഎസ‍്സിയിൽ ഒരു ഓഹരി വില 273 രൂപയായി നിശ്ചയിച്ചു.
∙ രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനി
‘ഹുറുൺ ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് പ്രൈവറ്റ് മേഖലയിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്. രണ്ടാം സ്ഥാനം ടാറ്റ കൺസൽട്ടൻസി സർവീസസിനും മൂന്നാം സ്ഥാനം എച്ച്ഡിഎഫ‍്സിക്കുമാണ്. റിലയൻസിന്റെ വിപണി മൂലധനം 16.4 ലക്ഷം കോടിയാണ്. ടിസിഎസിന്റേത് 11.8 ലക്ഷം കോടിയും എച്ച്ഡിഎഫ്‍സിയുടേത് 9.4 ലക്ഷം കോടി രൂപയുമാണ്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആറു മാസത്തിനിടെ റിലയൻസിന്റെ മൂല്യത്തിൽ 5.1ശതമാനത്തിന്റെ (87,731കോടി രൂപ) കുറവുണ്ടായി. ഏറ്റവും നഷ്ടം നേരിട്ട കമ്പനി അദാനി ഗ്രൂപ്പാണ്. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് മൂല്യത്തിൽ 52 ശതമാനത്തിന്റെ കുറവ്. ഏകദേശം 10,25,955 കോടി രൂപയുടെ നഷ്ടം.
∙ മൂന്നു വർഷത്തില്‍ സ്വന്തമാക്കിയത് 35 കമ്പനികൾ
രാജ്യത്ത് ലാഭത്തില്‍ പ്രവർത്തിക്കുന്ന 35 കമ്പനികളാണ് കഴിഞ്ഞ മൂന്നുവർഷത്തിനിടെ റിലയൻസ് ഏറ്റെടുത്തത്. കമ്പനിക്കു കീഴിലുള്ള സേവനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വിഭാഗങ്ങളിലും നിന്നും ഏറ്റെടുക്കൽ നടന്നത്. മീഡിയ ആൻഡ് എജ്യുക്കേഷൻ വിഭാഗത്തില്‍ 56.6 കോടി ഡോളറിന്റെയും റീട്ടെയ്ൽ വിഭാഗത്തിൽ 19.4 കോടി ഡോളറിന്റെയും ഏറ്റെടുക്കലാണ് നടന്നിട്ടുള്ളത്. ടെലികോം, ഡിജിറ്റൽ വിഭാഗം, കെമിക്കൽ ആൻഡ് എനർജി മേഖലയിലും ഈ മൂന്നു വർഷത്തിൽ വലിയ തുക കമ്പനി നിക്ഷേപിച്ചു കഴിഞ്ഞു. ലിഥിയം വര്‍ക‍്സ്, അമാന്റേ, രാഹുൽ മിശ്ര, ആഡ്‍വെർബ് ടെക്നോളജീസ്, റിതു കുമാർ, മനീഷ് മൽഹോത്ര, റാഡിസിസ്, ബാലാജി ടെലിഫിലിംസ് ആൻഡ് ഇറോസ് ഇന്റർനാഷനല്‍ തുടങ്ങിയ കമ്പനികളൊക്കെ നിലവിൽ റിലയൻസിന്റെ കൈവശമാണ്.
∙ ഒന്നാം പാദഫലം തുണച്ചില്ല
സാമ്പത്തിക മേഖലയിലെ വിഭജനം പ്രഖ്യാപിച്ചതിനു ശേഷം 52 ആഴ്ചയിലെ ഉയർന്ന നിലയിലേക്ക് റിലയൻസ് ഓഹരി എത്തിയിരുന്നു. രണ്ടാഴ്ചയ്ക്കു മുൻപ് ഒരു ഓഹരിയുടെ വില 2764.5 രൂപയിലെത്തിയപ്പോൾ ഓഹരിയുടെ വിപണിമൂല്യം 18 ലക്ഷം കോടി മറികടക്കുകയും ചെയ്തു. 2022 ഏപ്രില്‍ 29നാണ് ഓഹരി സർവകാല റെക്കോർഡായ 2856.15 രൂപയിലെത്തിയത്. എന്നാൽ ജൂലൈ 21ന് ഒന്നാംപാദഫലം പുറത്തുവന്നതോടെ വിപണിയിൽ റിലയൻസ് ഓഹരി ഇടിവു നേരിടുകയാണ്. മൊത്തലാഭം 10.8 ശതമാനം കുറഞ്ഞ് 16,011 കോടിയിലെത്തി. വരുമാനത്തിൽ 4 ശതമാനത്തിന്റെ ഇടിവും ഓഹരി നേരിട്ടു. റീട്ടെയ്ൽ മേഖലയിലും ടെലികോം വിഭാഗത്തിലും മാത്രമാണ് കമ്പനിക്ക് നേട്ടം നിലനിർത്താൻ കഴിഞ്ഞത്. ഒന്നാം പാദഫലം പുറത്തുവന്നതോടെ നിക്ഷേപകർക്ക് ഒരു ഓഹരിക്ക് ഒൻപത് രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു.
∙ ക്രൂഡ്ഓയിൽ പണിപറ്റിച്ചോ?
റിലയൻസ് ഇന്‍ഡസ്ട്രീസിന്റെ ഏറ്റവും വലിയ ബിസിനസുകളിൽ ഒന്നാണ് ഓയിൽ ടു കെമിക്കൽ അഥവാ ‘O2C’ ബിസിനസ്. ഒന്നാംപാദത്തിലുണ്ടായ കുറവിനു പിന്നിലുള്ള പ്രധാനകാരണം ഈ മേഖലയിൽ ഉണ്ടായ പ്രതിസന്ധിയാണ്. രാജ്യാന്തര തലത്തിൽ ക്രൂഡ്ഓയില്‍ വിലയിലുണ്ടായ വ്യതിയാനം കമ്പനിയേയും സാരമായി ബാധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ പാദത്തിൽ 17.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ക്രൂഡ് ഓയിൽ പണി പറ്റിച്ചപ്പോൾ റീട്ടെയ്ൽ സെക്ടർ ലാഭം വാരികൂട്ടി. മൊത്തലാഭം 18.8 ശതമാനം വർധിച്ച് 2448 കോടി രൂപയിലേക്കെത്തി. മൊത്ത വരുമാനത്തിൽ 19 ശതമാനത്തിന്റെ വർധനവും റിപ്പോർട്ട് ചെയ്തു.
∙ റിലയൻസിന്റെ സ്വന്തം 'ഇൻഡിപെൻഡൻസ്'
ഇക്കഴിഞ്ഞ ഡിസംബറിലാണ് റിലയൻസ് റീട്ടെയ്ൽ അതിന്റെ എഫ്എംസിജി വിഭാഗത്തിലേക്ക് (ഫാസ്റ്റ് മൂവിങ് ഗുഡ്‍സ് വിഭാഗം, അതിവേഗം ചലിക്കുന്ന ഉപഭോക്തൃ വിഭാഗം) സ്വന്തം ബ്രാൻഡായ 'ഇൻഡിപെൻഡൻസ്' അവതരിപ്പിക്കുന്നത്. സംസ്കരിച്ച ഭക്ഷണത്തോടൊപ്പം (പ്രൊസസ്‍ഡ് ഫൂഡ്) നിത്യോപയോഗ സാധനങ്ങളും ഈ ബ്രാൻഡിനു കീഴിലെത്തിക്കാനാണ് റിലയൻസ് പദ്ധതിയിട്ടത്. ഗുജറാത്തിൽ ആരംഭിച്ച സംരംഭം രണ്ടാം ഘട്ടത്തിൽ പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തർപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതോടെ ചെറുകിട വ്യാപാര ശൃംഖല കൂടുതൽ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
∙ നിക്ഷേപകരുടെ പ്രിയപ്പെട്ട സ്റ്റോക്ക്
ജൂലൈ 26ന് 2485 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി ഉച്ചയോടെ 2.18 ശതമാനം നേട്ടത്തിൽ 2542.1 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ 5 വർഷത്തിൽ 131.03% റിട്ടേൺ നൽകിയ ഓഹരി മൂന്നു വർഷത്തില്‍ 18.44%വും രണ്ടു വർഷത്തിൽ 22.39% ലാഭവും നിക്ഷേപകനു നൽകി. അവസാന മൂന്നു മാസത്തിൽ മാത്രം ലാഭം 7.61 ശതമാനമാണ്. ജിയോ ഫിനാൻഷ്യൽ സർവീസസ് വിപണിയിൽ ഇടം പിടിക്കുന്നതോടെ റിലയൻസിന്റെ ശക്തി ഒന്നുകൂടി ബലപ്പെടുമെന്നാണ് വിദഗ്‍ധരുടെ കണക്കുകൂട്ടൽ. ഒക്ടോബറോടെ വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. എന്തായാലും 100 റിലയൻസ് സ്റ്റോക്കുകൾ കൈവശമുള്ള നിക്ഷേപകന് 270 രൂപയുടെ 100 ജിയോ ഫിനാന്‍ഷ്യൽ സ്റ്റോക്കുകളാണ് കൈവശമെത്തിയിരിക്കുന്നത്. 36 ലക്ഷം നിക്ഷേപകരാണ് റിലയൻസിന്റെ ശക്തിയെന്നതും എടുത്തുപറയാം.
English Summary : Reliance -Jio Financial Demerger Explained