ഇരുട്ടുവീണാൽ ‘ബ്ലാക്ക്മാന്’ ഇറങ്ങും, ജനലിൽ മുട്ടും, തുണി മടക്കി വയ്ക്കും; രണ്ടാഴ്ചയായി ഈ ഗ്രാമം ഉറങ്ങിയിട്ടില്ല
ആളും അനക്കവുമില്ലാത്ത വിജനമായ പ്രദേശം. മങ്ങിത്തെളിഞ്ഞ് നിൽക്കുന്ന വഴിവിളക്കുകൾ. അരിച്ച് കയറുന്ന കോടമഞ്ഞും തണുപ്പും. തിരച്ചിൽ സംഘത്തിന്റെ നേർത്ത പാദചലനങ്ങൾ മാത്രം. ശബ്ദം കേൾക്കുന്ന ഇടങ്ങളിലേക്ക് ടോർച്ചുകൾ കണ്ണെത്തിച്ച് നോക്കുന്നു. ഒന്നുരണ്ട് വീടുകളിൽ വെളിച്ചം തെളിയുന്നു. തിരച്ചിൽ സംഘം അവിടേക്ക് കുതിക്കുന്നു. അജ്ഞാതനായ മുഖംമൂടിയുടെ വിളയാട്ടം വ്യാപകമായ കണ്ണൂർ ചെറുപുഴ പ്രദേശത്ത് ഒരു രാത്രി എത്തിപ്പെട്ട മനോരമ സംഘം കണ്ട, കേട്ട, അനുഭവിച്ചറിഞ്ഞ ഭീതിയിലേക്ക്... ഒരു ജനത്തിന്റെ ആശങ്കകൾ മാത്രം നിറഞ്ഞ രാത്രിയിലേക്ക്...
ആളും അനക്കവുമില്ലാത്ത വിജനമായ പ്രദേശം. മങ്ങിത്തെളിഞ്ഞ് നിൽക്കുന്ന വഴിവിളക്കുകൾ. അരിച്ച് കയറുന്ന കോടമഞ്ഞും തണുപ്പും. തിരച്ചിൽ സംഘത്തിന്റെ നേർത്ത പാദചലനങ്ങൾ മാത്രം. ശബ്ദം കേൾക്കുന്ന ഇടങ്ങളിലേക്ക് ടോർച്ചുകൾ കണ്ണെത്തിച്ച് നോക്കുന്നു. ഒന്നുരണ്ട് വീടുകളിൽ വെളിച്ചം തെളിയുന്നു. തിരച്ചിൽ സംഘം അവിടേക്ക് കുതിക്കുന്നു. അജ്ഞാതനായ മുഖംമൂടിയുടെ വിളയാട്ടം വ്യാപകമായ കണ്ണൂർ ചെറുപുഴ പ്രദേശത്ത് ഒരു രാത്രി എത്തിപ്പെട്ട മനോരമ സംഘം കണ്ട, കേട്ട, അനുഭവിച്ചറിഞ്ഞ ഭീതിയിലേക്ക്... ഒരു ജനത്തിന്റെ ആശങ്കകൾ മാത്രം നിറഞ്ഞ രാത്രിയിലേക്ക്...
ആളും അനക്കവുമില്ലാത്ത വിജനമായ പ്രദേശം. മങ്ങിത്തെളിഞ്ഞ് നിൽക്കുന്ന വഴിവിളക്കുകൾ. അരിച്ച് കയറുന്ന കോടമഞ്ഞും തണുപ്പും. തിരച്ചിൽ സംഘത്തിന്റെ നേർത്ത പാദചലനങ്ങൾ മാത്രം. ശബ്ദം കേൾക്കുന്ന ഇടങ്ങളിലേക്ക് ടോർച്ചുകൾ കണ്ണെത്തിച്ച് നോക്കുന്നു. ഒന്നുരണ്ട് വീടുകളിൽ വെളിച്ചം തെളിയുന്നു. തിരച്ചിൽ സംഘം അവിടേക്ക് കുതിക്കുന്നു. അജ്ഞാതനായ മുഖംമൂടിയുടെ വിളയാട്ടം വ്യാപകമായ കണ്ണൂർ ചെറുപുഴ പ്രദേശത്ത് ഒരു രാത്രി എത്തിപ്പെട്ട മനോരമ സംഘം കണ്ട, കേട്ട, അനുഭവിച്ചറിഞ്ഞ ഭീതിയിലേക്ക്... ഒരു ജനത്തിന്റെ ആശങ്കകൾ മാത്രം നിറഞ്ഞ രാത്രിയിലേക്ക്...
ആളും അനക്കവുമില്ലാത്ത വിജനമായ പ്രദേശം. മങ്ങിത്തെളിഞ്ഞ് നിൽക്കുന്ന വഴിവിളക്കുകൾ. അരിച്ച് കയറുന്ന കോടമഞ്ഞും തണുപ്പും. തിരച്ചിൽ സംഘത്തിന്റെ നേർത്ത പാദചലനങ്ങൾ മാത്രം. ശബ്ദം കേൾക്കുന്ന ഇടങ്ങളിലേക്ക് ടോർച്ചുകൾ കണ്ണെത്തിച്ച് നോക്കുന്നു. ഒന്നുരണ്ട് വീടുകളിൽ വെളിച്ചം തെളിയുന്നു. തിരച്ചിൽ സംഘം അവിടേക്ക് കുതിക്കുന്നു.
അജ്ഞാതനായ മുഖംമൂടിയുടെ വിളയാട്ടം വ്യാപകമായ കണ്ണൂർ ചെറുപുഴ പ്രദേശത്ത് ഒരു രാത്രി എത്തിപ്പെട്ട മനോരമ സംഘം കണ്ട, കേട്ട, അനുഭവിച്ചറിഞ്ഞ ഭീതിയിലേക്ക്... ഒരു ജനത്തിന്റെ ആശങ്കകൾ മാത്രം നിറഞ്ഞ രാത്രിയിലേക്ക്.
∙ കോവിഡ് കാലം പോലെ ആളൊഴിഞ്ഞ് അങ്ങാടികൾ
കോവിഡ് കാലത്തെ സാഹചര്യത്തിലേക്ക് ഈ പ്രദേശത്തെ ചെറു അങ്ങാടികൾ മാറിക്കഴിഞ്ഞു. ‘‘11.30 വരെയൊക്കെ ആളുകൾ ഉണ്ടായിരുന്ന അങ്ങാടികളാണ്. ഇപ്പോൾ ആറു മണി ആകുമ്പോഴേക്കും വീട്ടിൽ നിന്നു വിളിവരും. സ്ത്രീകളും കുട്ടികളും ആയിരിക്കും അങ്ങേത്തലയ്ക്കൽ. പേടിയോടെയാണ് വിളിക്കുന്നത്’’, പ്രാപ്പൊയിൽ ഭാഗത്ത് പരിശോധന നടത്താനിറങ്ങിയ നാട്ടുകാരുടെ സംഘത്തിലെ ഒരാൾ പറഞ്ഞ വാക്കുകളാണിത്. യുവാക്കളുടെ സംഘങ്ങൾ പല മേഖലകളിലും രാത്രി വൈകുവോളം കാവൽ നിൽക്കുന്നുണ്ട്. ആദ്യ ദിവസങ്ങളിൽ പുലർച്ചെ അഞ്ചു വരെ നിന്നവർ ഇക്കൂട്ടത്തിലുണ്ട്. ആ ദിവസങ്ങളിൽ അജ്ഞാതന്റെ വരവ് 5.30നായിരുന്നു. പിറ്റേന്ന് ജോലിക്ക് പോകേണ്ട സാഹചര്യം കൂടി വന്നതോടെ പലരുടെയും കാര്യം കൂടുതൽ കഷ്ടത്തിലായി.
വീടുകളിൽ കൗമാരപ്രായത്തിലുള്ള കുട്ടികൾ പോലും ആശങ്കയിലാണെന്നു നാട്ടുകാർ പറയുന്നു. ഒറ്റയ്ക്ക് കിടന്നിരുന്ന പലരും മാതാപിതാക്കളുടെ കൂടെയായി ഉറക്കം. ചെറിയ കുട്ടികൾ രാത്രികളിൽ ഞെട്ടി ഉണരുന്നു. സ്കൂളിൽ പോകാൻ കുട്ടികൾ മടിക്കുന്നുമുണ്ട്. എന്നാൽ ഇതിനിടയിലും ബ്ലാക്ക്മാനെ ഒന്ന് കണ്ടുകളയാം എന്ന് കരുതി വീടിന് പുറത്തേക്ക് നോക്കിയിരിക്കുന്ന വിദ്വാൻമാരും ഉണ്ട്.
∙ ടോർച്ച് തെളിക്കരുത്
വീടിനു ചുറ്റുമുള്ള ഓരോ ചെറിയ ശബ്ദത്തിൽ പോലും ആശങ്ക മുഴങ്ങുന്ന സാഹചര്യമാണ് നിലവിൽ. അനാവശ്യമായി ടോർച്ച് തെളിക്കരുത് എന്നാണ് തിരച്ചിൽ സംഘാംഗങ്ങൾക്ക് നൽകിയിരിക്കുന്ന പ്രധാന നിർദേശം. അടച്ചുപൂട്ടിയ ജനാലച്ചില്ലിലൂടെ കാണുന്ന പറമ്പിലെ ആ വെളിച്ചം മതി കുട്ടികളടക്കമുള്ളവരെ ആശങ്കയിലാക്കാൻ എന്നതിനാലാണത്.
വീട്ടിലെത്തി ഭയാന്തരീക്ഷം സൃഷ്ടിക്കുന്നത് അതിഥിത്തൊഴിലാളികൾ ആയിരിക്കാം എന്ന നിഗമനത്തിൽ ആയിരുന്നു തുടക്കത്തിൽ നാടും പൊലീസും. എന്നാൽ ഇംഗ്ലിഷിലും മലയാളത്തിലും 'ബ്ലാക്ക്മാൻ' എഴുത്ത് പ്രത്യക്ഷപ്പെട്ടതോടെ അന്വേഷണം പലവഴിക്കായി. തിരച്ചിൽ സംഘങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ കൃത്യമായി അജ്ഞാതൻ എത്തുന്നതാണ് ഒന്നിലധികം ആളുകൾ ഒരുപക്ഷേ ഉണ്ടാകാം എന്ന നിഗമനത്തിലേക്ക് നാട്ടുകാരെ എത്തിക്കുന്നത്. ഒരേസമയം ഒന്നിലധികം പ്രദേശങ്ങളിൽ ജനാലകളിലും വാതിലുകളിലും മുട്ടുന്നതായും പ്രദേശവാസികൾ പറയുന്നു.
∙ ബ്ലാക്ക്മാനും വിശ്രമം
13 ദിവസമായി അജ്ഞാതൻ ‘പണി’ തുടങ്ങിയിട്ട്. ഇതിൽ ആകെ ഒരു ദിവസം മാത്രം വിശ്രമിച്ചു. രാത്രി 9 മുതൽ പുലർച്ചെ 5.30 വരെ ഏതു വീടിന്റെ ജനലിലും ഭിത്തിയിലും അജ്ഞാതൻ എത്താം. കുടയും ഡ്രസും മടക്കിവയ്ക്കുക, ബൾബ് ഊരിവയ്ക്കുക, സിറ്റൗട്ടിലെ കസേര കൃത്യമാക്കി ഇടുക തുടങ്ങിയ ചെയ്തിരുന്ന അജ്ഞാതൻ കുറച്ച് ദിവസങ്ങൾക്ക് ശേഷം ബ്ലാക്ക്മാൻ എന്നുകൂടി എഴുതിവച്ചാണ് മടങ്ങുന്നത്. അതോടെ പേടിപ്പിക്കലിന്റെ സ്വഭാവവും മാറി. ജനലിൽ തട്ടിവിളിക്കാനും സൺഷേഡിലൂടെയും മേൽക്കൂരയ്ക്ക് മുകളിലൂടെയും ഓടാനും തുടങ്ങി. അടുത്തിടെ പെയിന്റടിച്ച ഭിത്തികളിൽ മൺകട്ട, കല്ല് എന്നിവ കൊണ്ടായിരുന്നു ബ്ലാക്ക്മാൻ എന്നെഴുതിയിരുന്നത് എങ്കിൽ, ഇപ്പോൾ പെൻസിൽ കൊണ്ടും എഴുതുന്നുണ്ട്. മലയാളത്തിനു പുറമെ ഇംഗ്ലിഷിൽ എഴുതപ്പെട്ട ഭിത്തികളുമുണ്ട്.
∙ കെഎസ്ഇബി വക ഇരുട്ട് സഹായം
മനോരമ സംഘം പ്രദേശത്ത് ഉണ്ടായിരുന്ന രാത്രി 8.30 മുതലുള്ള ഒരു മണിക്കൂറിൽ പ്രാപ്പൊയിൽ ഭാഗത്തെ മാത്രം വൈദ്യുതി പോയത് പത്തിലേറെ തവണ. പകലും രാത്രിയിലും ഇടവേളകൾ ഇല്ലാതെ വൈദ്യുതി മുടക്കം ഇവിടെ പതിവാണെന്നു നാട്ടുകാർ പറയുന്നു. 20ലധികം ജീവനക്കാരുള്ള ചെറുപുഴ സബ് സ്റ്റേഷനിൽ ഒട്ടേറെ തവണ പരാതി നൽകിയിട്ടും ഫലം കണ്ടിട്ടില്ല. തിരച്ചിൽ നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങും. ആ ഇടവേളയിലാണ് പല വീടുകളിലും അജ്ഞാതൻ എത്തുന്നതെന്ന് തിരച്ചിലിലുള്ള യുവാക്കൾ പറയുന്നു.
∙ തിരച്ചിൽ മുറുകും
സംഘങ്ങളായി തിരിഞ്ഞുള്ള തിരച്ചിൽ വ്യാപിപ്പിക്കാൻ ചെറുപുഴ എസ്എച്ച്ഒ ടി.പി.ദിനേശന്റെ അധ്യക്ഷതയിൽ ചേർന്ന പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ തീരുമാനമായിരുന്നു. ഒറ്റ വാട്സ്ആപ് ഗ്രൂപ്പ് വഴി തിരച്ചിൽ നിർദേശങ്ങൾ നൽകിയിരുന്നതിനു പകരം പരസ്പരം അറിയാവുന്നവർ ഉൾപ്പെടുന്ന ചെറുഗ്രൂപ്പുകളിലൂടെ വിവരങ്ങൾ പങ്കുവയ്ക്കാനാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസം ലഭിച്ച സിസിടിവി ദൃശ്യം ഉപയോഗിക്കാനാവാതെ വന്ന സാഹചര്യത്തിൽ അങ്ങാടികളിലെ ക്യാമറകൾ റോഡിലേക്കാക്കി സ്ഥാപിക്കാനും ദൃശ്യത്തിന്റെ വ്യക്തത ഉറപ്പു വരുത്താനും തീരുമാനമായി.
∙ പ്രവർത്തന രീതി ഇങ്ങനെ
ഏറ്റവും ആദ്യം ആലക്കോട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട കോടോപ്പള്ളി, ചെക്കിച്ചേരി, പനംകുറ്റി എന്നിവിടങ്ങളിലായിരുന്നു മുഖമൂടിയുടെ വിളയാട്ടം. ഇവിടെ നാട്ടുകാരും പൊലീസും ചേർന്നു രാത്രികാല പരിശോധന കർശനമാക്കിയതോടെയാണ് തന്റെ പ്രവർത്തനമേഖല ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കുണ്ടേരി, പെരുവട്ടം ഭാഗങ്ങളിലേക്ക് മുഖംമൂടി മാറ്റുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ രാത്രികാല പരിശോധന ഇവിടെയും കർശനമായതോടെ പ്രാപ്പൊയിൽ വെസ്റ്റിലായി വിളയാട്ടം.
∙ ലക്ഷ്യം മോഷണമല്ല
കുണ്ടേരി ഭാഗങ്ങളിൽ അജ്ഞാതനെ മിന്നായം പോലെ കണ്ടവരുണ്ട്. അടിവസ്ത്രം മാത്രം ധരിച്ച്, ശരീരത്തിൽ മുഴുവൻ എണ്ണയും പുരട്ടിയാണ് ആളുടെ രാത്രി സഞ്ചാരം. തലയിൽ തൊപ്പിയും മുഖം ഗ്ലാസ് പോലുള്ള വസ്തു ഉപയോഗിച്ചു മറച്ച നിലയിലുമാണ്. വീടുകളിൽ നിന്ന് ഇതുവരെ ഒന്നും മോഷണം പോയിട്ടുമില്ല. അതിനാൽ അജ്ഞാതന്റെ ലക്ഷ്യം മോഷണമല്ലെന്നു കരുതുന്നു. നാട്ടുകാരെ ഭീതിയിലാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ മുഖംമൂടി ധരിച്ച അജ്ഞാതനുള്ളുവെന്നു കരുതുന്നവരുമുണ്ട്. എങ്കിലും ആൾ പിടിയിലായാൽ മാത്രമെ സ്വസ്ഥമായി ഉറങ്ങാൻ സാധിക്കുകയുള്ളൂവെന്ന് നാട്ടുകാർ പറയുന്നു.
∙ കൊട്ടുക, മുട്ടുക, ഓടുക
കെഎസ്ഇബി ജീവനക്കാരനായ എൻ.എസ്.സന്തോഷിന്റെ വീട്ടിലെത്തിയ അജ്ഞാതൻ വീടിന്റെ ജനലിൽ തട്ടി ശബ്ദമുണ്ടാക്കി. ശബ്ദം കേട്ടു വീട്ടുകാർ എഴുന്നേറ്റു വരുമ്പോഴേക്കും മുട്ടിയ ആൾ ഓടി രക്ഷപ്പെട്ടു. ഇതിനു സമീപത്തുള്ള മറ്റൊരു വീട്ടിലെത്തിയ അജ്ഞാതൻ പുറത്തുണ്ടായിരുന്ന തുണികളെല്ലാം മടക്കി വച്ചതിനു ശേഷം വാതിലിൽ മുട്ടി ശബ്ദമുണ്ടാക്കി. ഇവിടെയും പിടി കൊടുക്കാതെ രക്ഷപ്പെട്ടു. നാട്ടുകാർ പ്രദേശത്തു വ്യാപക തിരച്ചിൽ നടത്തിയെങ്കിലും സംശയകരമായി ആരെയും കണ്ടെത്താനായില്ല. പ്രാപ്പൊയിൽ ടൗണിന് സമീപത്തെ കെ.വേണുവിന്റെ വീട്ടുപരിസരത്ത് എത്തിയ അജ്ഞാതൻ നാട്ടുകാരുടെ സാന്നിധ്യം അറിഞ്ഞതോടെ പശുത്തൊഴുത്തിൽ കയറി ഒളിച്ചു. പിന്നീട് ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തൊഴുത്തിൽ നിന്ന് ഒരു ചെരിപ്പ് കണ്ടെത്തി. കൂട്ടിലുണ്ടായിരുന്ന പശുക്കിടാവ് ഭയന്നതിനെ തുടർന്നു തീറ്റ എടുക്കുന്നില്ലെന്നും കൂട്ടിൽക്കയറാൻ തയാറാകുന്നില്ലെന്നും വീട്ടുടമ പറയുന്നു.
∙ രണ്ടും കൽപിച്ച് യുവാക്കൾ
നാടിനു ഭീഷണിയിലായ അജ്‌ഞാതനെ എങ്ങനെയെങ്കിലും വലയിലാക്കാനുള്ള ശ്രമത്തിലാണു യുവാക്കളുടെ സംഘം. തങ്ങളുടെ ഉറക്കം കളഞ്ഞവൻ ആരാണെങ്കിലും കയ്യിൽ കിട്ടിയാൽ ‘മുട്ടനിടി ഇടിക്കും’ എന്ന് പലരും പറയുന്നു. കഴിഞ്ഞ ദിവസം പുഴയോരത്ത് ചൂണ്ടയിടാൻ എത്തിയ യുവാക്കളെ സംശയം തോന്നി നാട്ടുകാർ തടഞ്ഞുവെച്ചിരുന്നു. പൊലീസ് പട്രോളിങ് നടക്കുന്നതിനിടയിലും യുവാക്കളുടെ സംഘം സജീവമായി നിലകൊള്ളുന്നത് ഒരൊറ്റ കാര്യത്തിന് വേണ്ടിയാണ്. ‘വീട്ടിലുള്ളവർക്ക് സമാധാനത്തോടെ ഉറങ്ങണം’.
English Summary: Fearing the 'Blackman', Locals in This Kannur Village can't Sleep for Several Days.