പൊലീസിനെ തൊട്ടാൽ വെടി, കൊച്ചി ഗുണ്ടയെയും തട്ടി; ജയയുടെ എൻകൗണ്ടർ പാതയിൽ സ്റ്റാലിനും?
ആലുവയിൽ അഞ്ചു വയസ്സുകാരിയുടെ മരണത്തിനു കാരണക്കാരനായ ഇതരസംസ്ഥാന തൊഴിലാളിക്കു നേരെ സമൂഹമാധ്യമങ്ങളിൽ രോഷം തിളച്ചു പൊങ്ങുകയാണ്. ‘അവനെ പൊതുജനത്തിനു വിട്ടു കൊടുക്കണം, അവനെ ഞങ്ങൾ കൈകാര്യം ചെയ്യാം... വധശിക്ഷ നടത്തണം, നിയമം മാറ്റണം’ അങ്ങനെ തുടങ്ങി പലവിധ അഭിപ്രായങ്ങളുമായി ചർച്ചകൾ ചൂടു പിടിക്കുമ്പോഴാണ് അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ വീണ്ടും ഒരു എൻകൗണ്ടർ. 10 വർഷത്തെ ഇടവേളയ്ക്കു ശേഷം ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇതിനോടകം 3 എൻകൗണ്ടറുകൾ അവിടെ നടന്നു. അപ്പോഴും കൊല്ലപ്പെട്ടവർ കൊല്ലപ്പെടേണ്ടവരാണെന്ന നിലപാടിലാണു ജനങ്ങളിൽ ഭൂരിഭാഗവും.
ആലുവയിൽ അഞ്ചു വയസ്സുകാരിയുടെ മരണത്തിനു കാരണക്കാരനായ ഇതരസംസ്ഥാന തൊഴിലാളിക്കു നേരെ സമൂഹമാധ്യമങ്ങളിൽ രോഷം തിളച്ചു പൊങ്ങുകയാണ്. ‘അവനെ പൊതുജനത്തിനു വിട്ടു കൊടുക്കണം, അവനെ ഞങ്ങൾ കൈകാര്യം ചെയ്യാം... വധശിക്ഷ നടത്തണം, നിയമം മാറ്റണം’ അങ്ങനെ തുടങ്ങി പലവിധ അഭിപ്രായങ്ങളുമായി ചർച്ചകൾ ചൂടു പിടിക്കുമ്പോഴാണ് അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ വീണ്ടും ഒരു എൻകൗണ്ടർ. 10 വർഷത്തെ ഇടവേളയ്ക്കു ശേഷം ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇതിനോടകം 3 എൻകൗണ്ടറുകൾ അവിടെ നടന്നു. അപ്പോഴും കൊല്ലപ്പെട്ടവർ കൊല്ലപ്പെടേണ്ടവരാണെന്ന നിലപാടിലാണു ജനങ്ങളിൽ ഭൂരിഭാഗവും.
ആലുവയിൽ അഞ്ചു വയസ്സുകാരിയുടെ മരണത്തിനു കാരണക്കാരനായ ഇതരസംസ്ഥാന തൊഴിലാളിക്കു നേരെ സമൂഹമാധ്യമങ്ങളിൽ രോഷം തിളച്ചു പൊങ്ങുകയാണ്. ‘അവനെ പൊതുജനത്തിനു വിട്ടു കൊടുക്കണം, അവനെ ഞങ്ങൾ കൈകാര്യം ചെയ്യാം... വധശിക്ഷ നടത്തണം, നിയമം മാറ്റണം’ അങ്ങനെ തുടങ്ങി പലവിധ അഭിപ്രായങ്ങളുമായി ചർച്ചകൾ ചൂടു പിടിക്കുമ്പോഴാണ് അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ വീണ്ടും ഒരു എൻകൗണ്ടർ. 10 വർഷത്തെ ഇടവേളയ്ക്കു ശേഷം ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇതിനോടകം 3 എൻകൗണ്ടറുകൾ അവിടെ നടന്നു. അപ്പോഴും കൊല്ലപ്പെട്ടവർ കൊല്ലപ്പെടേണ്ടവരാണെന്ന നിലപാടിലാണു ജനങ്ങളിൽ ഭൂരിഭാഗവും.
ആലുവയിൽ അഞ്ചു വയസ്സുകാരിയുടെ മരണത്തിനു കാരണക്കാരനായ ഇതരസംസ്ഥാന തൊഴിലാളിക്കു നേരെ സമൂഹമാധ്യമങ്ങളിൽ രോഷം തിളച്ചു പൊങ്ങുകയാണ്. ‘അവനെ പൊതുജനത്തിനു വിട്ടു കൊടുക്കണം, അവനെ ഞങ്ങൾ കൈകാര്യം ചെയ്യാം... വധശിക്ഷ നടത്തണം, നിയമം മാറ്റണം’ അങ്ങനെ തുടങ്ങി പലവിധ അഭിപ്രായങ്ങളുമായി ചർച്ചകൾ ചൂടു പിടിക്കുമ്പോഴാണ് അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ വീണ്ടും ഒരു എൻകൗണ്ടർ. 10 വർഷത്തെ ഇടവേളയ്ക്കു ശേഷം ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇതിനോടകം 3 എൻകൗണ്ടറുകൾ അവിടെ നടന്നു. അപ്പോഴും കൊല്ലപ്പെട്ടവർ കൊല്ലപ്പെടേണ്ടവരാണെന്ന നിലപാടിലാണു ജനങ്ങളിൽ ഭൂരിഭാഗവും.
നിറതോക്കുകളുമായി നെഞ്ചുവിരിച്ച് ഗുണ്ടകളെ വെടിവച്ചു തീർത്തിരുന്ന ഒരു കാലമുണ്ടായിരുന്നു തമിഴ്നാട് പൊലീസിന്. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും അക്കാലത്ത് അധികം ചോദ്യങ്ങൾ ഉയർത്തിയിരുന്നില്ല. മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ഭരണകാലത്ത് തമിഴ്നാട്ടിൽ ഇൻസ്പെക്ടർ റാങ്ക് മുതലുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും നിറതോക്കുമായി വീണ്ടും രംഗത്തിറങ്ങി. ഒരുപക്ഷേ, തമിഴകത്ത് ഏറ്റവും കൂടുതൽ എൻകൗണ്ടറുകൾ നടന്നതും ജയയുടെ കാലത്താകാം.
∙ തമിഴ് തോക്കിനിരയായ മലയാളി, ഒപ്പം സുറുമിയും
2012 ഫെബ്രുവരിയിൽ ഡിഎംകെ നേതാവ് കതിരവനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലെ പ്രതികളെ പിടികൂടാൻ തമിഴ്‌നാട് പൊലീസ് ഡിണ്ടിഗലിൽ നടത്തിയ വെടിവയ്‌പിൽ കൊച്ചിയിലെ ഗുണ്ടാനേതാവ് ചമ്പക്കര വേലിക്കകത്തു വീട്ടിൽ സിനോജ് (34) കൊല്ലപ്പെട്ടു. ഈ സംഭവം കേരളത്തിലും തിരയിളക്കമുണ്ടാക്കി. സംഘത്തലവൻ തമിഴ്‌നാട് സ്വദേശി വരിച്ചൂർ സെൽവം, മലയാളികളായ വർഗീസ്, അജിത്ത് എന്നിവർ പൊലീസ് പിടിയിലായി. ഇവരോടൊപ്പമുണ്ടായിരുന്ന മലയാളി ബിജു എന്ന അനീഷ് പൊലീസിനെ വെട്ടിച്ചു കടന്നു.സിനോജും ഡിണ്ടിഗലിൽ പൊലീസിന്റെ പിടിയിലായ ഇടപ്പള്ളി പാടിവട്ടം അക്ഷയ വീട്ടിൽ അജിത്തും, രക്ഷപ്പെട്ട മരട് ആനക്കാട്ടിൽ അനീഷും ആലുവ സ്‌പിരിറ്റ് കേസിൽ എക്‌സൈസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളികളായിരുന്നു. മരട് അനീഷ് നേതൃത്വം നൽകുന്ന ഗുണ്ടാസംഘത്തിൽ അംഗങ്ങളായിരുന്നു സിനോജും അജിത്തും.
തമിഴ്‌നാട്ടിൽ ഇവർ ഒളിവിൽ കഴിയുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് എക്‌സൈസ് സംഘം ആഴ്‌ചകളോളം അവിടെ തിരച്ചിൽ നടത്തിയെങ്കിലും പിടികിട്ടിയില്ല. അതിസാഹസികമാണ് സിനോജിന്റെ കഥ. അത് തുടങ്ങുന്നത് 2011ലാണ്– ഓഗസ്‌റ്റ് അഞ്ചിനു ദേശീയപാതയിൽ തോട്ടയ്‌ക്കാട്ടുകരയിൽ പൂട്ടിക്കിടന്ന ഓട്ടമൊബീൽ സർവീസ് സ്‌റ്റേഷനിൽനിന്ന് 8500 ലീറ്റർ സ്‌പിരിറ്റ് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തു. 11 പ്രതികളുള്ള കേസിൽ ചെന്നൈയിലെ മോഡൽ സുറുമി അടക്കം ഏഴുപേരെ അറസ്‌റ്റു ചെയ്‌തിരുന്നു. ഡിണ്ടിഗലിൽ അറസ്‌റ്റിലായ അജിത് കൊച്ചിയിലെ നിശാസങ്കേതത്തിൽ വച്ചാണ് സുറുമിയെ പരിചയപ്പെട്ടത്.
പിന്നീടു സ്‌പിരിറ്റ് കടത്തുന്ന ചെറു വാഹനങ്ങളിൽ അധികൃതർക്കു സംശയം തോന്നാതിരിക്കാൻ അകമ്പടി പോകാൻ സുറുമിയെ കൂടെ കൂട്ടുകയായിരുന്നു. സ്‌പിരിറ്റ് കേസുമായി ബന്ധപ്പെട്ട് ആറു വാഹനങ്ങൾ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. തൃശൂർ സ്വദേശിയായ യുവാവിൽനിന്നു കരാർ എഴുതി വാഹനങ്ങൾ സംഘടിപ്പിക്കാൻ ഇടനിലക്കാരനായി നിന്നതു കൊല്ലപ്പെട്ട സിനോജായിരുന്നു. വൈറ്റിലയിൽ ചുമട്ടു തൊഴിലാളിയായി ജോലി ചെയ്‌തിരുന്ന സിനോജ് വളരെ പെട്ടെന്നു ഗുണ്ടാനേതാവാകുകയായിരുന്നു.
തൊഴിലാളികളുമായി ബന്ധപ്പെട്ട ചെറിയ കേസുകളിൽ പോലും നേരിൽ ചെന്ന് ഭീഷണിപ്പെടുത്തിയും ആക്രമിച്ചും സിനോജ് ആദ്യം തൊഴിലാളികൾക്കിടയിൽ ജനകീയനായി. പിന്നെ, ക്രിമിനൽ സ്വഭാവമുള്ള ചെറുപ്പക്കാരുടെ പ്രിയങ്കരനുമായി. തൃപ്പൂണിത്തുറ പേട്ടയിലെ സുഭാഷ് വധക്കേസിൽ ജയിലിലായിരുന്ന പതിനെട്ടര കമ്പനി നേതാവ് സതീശന്റെ സംഘവുമായി ഉടക്കിയതോടെ ഗുണ്ടാനേതാവ് എന്ന നിലയിൽ സിനോജ് പെട്ടെന്നു കുപ്രസിദ്ധനായി. യുവാക്കളെ ആകർഷിക്കാൻ ബൈക്ക് റേസിങ്ങും കാർ റാലിയും സംഘടിപ്പിച്ചു. ഗുണ്ടാസംഘത്തിലേക്കുള്ള റിക്രൂട്ട്‌മെന്റായിരുന്നു ഇത്തരം പ്രവർത്തനങ്ങൾ.
സതീശനെ മറികടന്നുള്ള വളർച്ചയ്‌ക്കു തടയിടാൻ ഭായി നസീറും സംഘവും സിനോജിന്റെ വീടാക്രമിച്ചു. ദേശീയ പാതയിലൂടെ ബൈക്കിൽ വരുമ്പോൾ ഭായി നസീറിന്റെ കയ്യിൽ വടിവാൾ കൊണ്ടുവെട്ടി സിനോജ് പകവീട്ടി. അതിനിടെ തോക്ക് കൈവശം വച്ചതിനും പനങ്ങാട് പൊലീസിന്റെ പിടിയിലായി. അതിനുശേഷം പുറത്തിറങ്ങിയെങ്കിലും ആലുവ സ്‌പിരിറ്റ് കേസിൽ ഒളിവിൽ പോകുകയായിരുന്നു. 2012 ൽ തമിഴ്‌നാട് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു.
∙ എൻകൗണ്ടർ സ്പെഷലിറ്റ് എസ്. വെള്ളൈദുരൈ
കഴിഞ്ഞ 25 വർഷത്തിനിടെ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലായി നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ ഭാഗമാണ് വെള്ളൈദുരൈ. 2004 ൽ വനപാലകൻ വീരപ്പനെ വധിച്ച തമിഴ്‌നാട് പോലീസിന്റെ പ്രത്യേക ദൗത്യസേനയിലെ അംഗമായിരുന്നു അദ്ദേഹം. 2003 ൽ കെ.വിജയ് കുമാർ പൊലീസ് കമ്മിഷണറായിരിക്കെ ചെന്നൈയിലെ ഗുണ്ട വീരമണിയെ വധിച്ച സ്ക്വാഡിന്റെ ഭാഗമായിരുന്നു അദ്ദേഹം. 90കളുടെ അവസാനത്തിൽ തിരുച്ചിറപ്പള്ളിയിൽ പ്രവർത്തിച്ചിരുന്ന ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.
നിലവിൽ കാഞ്ചീപുരത്ത് പ്രത്യേക ദൗത്യത്തിലാണ് വെള്ളൈദുരൈ. കാഞ്ചീപുരം ജില്ലയിലെ വ്യാവസായിക ബെൽറ്റിലെ നിർമാണ യൂണിറ്റുകളിൽ കൊള്ളയും ഗുണ്ടാപ്പിരിവും നടത്തുന്ന സംഘങ്ങളെ ഒതുക്കാനാണ് ഇത്തവണത്തെ നിയോഗം. ‘സംരക്ഷണപ്പണം’ എന്ന പേരിൽ ഗുണ്ടാപ്പിരിവു നടത്തുന്ന സംഘങ്ങളെ നിയന്ത്രിക്കാൻ തിരുവണ്ണാമലയിൽനിന്ന് കാഞ്ചീപുരത്തെത്തിയ വെള്ളൈദുരൈ ശ്രീപെരുമ്പത്തൂർ, മാരൈമലൈ നഗർ, ഒറഗടം, ഉൾപ്പെടുന്ന ബെൽറ്റിലെ റൗഡികളുടെ കണക്കെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ഈ പ്രദേശങ്ങളിലെ ചെറുതും വലുതുമായ 600 യൂണിറ്റുകളിൽ പലതും ക്രിമിനൽ സംഘങ്ങളിൽനിന്ന് പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്.
∙ വീരപ്പനും വെള്ളൈദുരൈയും
കണ്ണുശസ്‌ത്രക്രിയയ്‌ക്കായി വീരപ്പൻ പുറപ്പെട്ട ആംബുലൻസിന്റെ മുൻ സീറ്റിൽ ആംബുലൻസ് ഡ്രൈവറുടെ വേഷമണിഞ്ഞ പൊലീസ് ഡ്രൈവർ ശരവണൻ കൂടാതെ എസ്. വെള്ളൈദുരൈയും ഉണ്ടായിരുന്നെന്ന കഥ ഇപ്പോഴും ശക്തമാണ്. ശസ്‌ത്രക്രിയയ്‌ക്കായി വീരപ്പൻ പോകുന്നെന്ന വിവരം ചോർത്തിക്കിട്ടിയ പൊലീസ് സംഘം ആംബുലൻസ് അയച്ച് വീരപ്പനെ കുടുക്കിയെന്നാണു കഥ. വീരപ്പൻ ആംബുലൻസിൽ കയറി. പാപ്പരപട്ടിയിലെത്തിയപ്പോൾ ചോക്ക് വലിച്ച് വണ്ടികേടായെന്ന വ്യാജേന, നന്നാക്കാൻ ശരവണനും വെള്ളൈദുരൈയും പുറത്തിറങ്ങി. ഈ സമയത്താണു കീഴടങ്ങാൻ ആവശ്യപ്പെട്ടതും തുടർന്നു വെടിവയ്‌പ് ഉണ്ടായതും. തന്നോടൊപ്പം വെള്ളൈദുരൈ മുന്നിലാണിരുന്നതെന്നും വീരപ്പനും സംഘവും പിന്നിലിരുന്നെന്നുമാണു ശരവണന്റെ വിശദീകരണം.
ശരവണൻ ഏറെക്കാലം തമിഴ്‌നാട് ദൗത്യസേനാ തലവൻ കെ. വിജയകുമാറിന്റെ ഡ്രൈവറായിരുന്നു. വീരപ്പനും സംഘവും കയറിയ സ്‌ഥലത്തുനിന്ന് ആംബുലൻസ്, ഏറ്റുമുട്ടൽ നടന്ന പാപ്പാരപട്ടിയിലെ പച്ചിനപ്പട്ടിയിൽ വെറും 15 മിനിറ്റ് കൊണ്ടാണെത്തിയതെന്നും ശരവണനും വെള്ളൈദുരൈയും പറയുന്നു. എങ്ങനെയാണു വീരപ്പനെയും സംഘത്തെയും ആംബുലൻസിൽ ചികിൽസയ്‌ക്കായി കൊണ്ടുപോകാൻ മാത്രം വിശ്വാസ്യത ശരവണനും വെള്ളൈദുരൈയും നേടിയെടുത്തതെന്നു വ്യക്‌തമാക്കാൻ വിജയകുമാറോ മറ്റ് ഉദ്യോഗസ്‌ഥരോ തയാറായതുമില്ല.
∙ ആംബുലൻസിലെ ക്യാമറ
വ്യാജനമ്പറിട്ടു നൽകിയ ആംബുലൻസ് പൊലീസ് വാൻ പരിഷ്‌കരിച്ചതായിരുന്നുവത്രേ. ഇതിൽ ക്യാമറ അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. അഞ്ചുകിലോമീറ്റർ ദൂരെനിന്നു സംഘത്തിന്റെ യാത്ര സംബന്ധിച്ച സൂചനകൾ ദൗത്യസേനയ്‌ക്കു നൽകേണ്ട ക്യാമറ ഏറ്റുമുട്ടൽ നടന്ന സ്‌ഥലത്തിനു രണ്ടു കിലോമീറ്റർ അകലെ മാത്രമാണ് പ്രവർത്തിച്ചു തുടങ്ങിയത്. ഡ്രൈവറുടെ ക്യാബിൻ വേർതിരിച്ചിരുന്നുവെന്നും പറയുന്നു. ഏറ്റുമുട്ടൽ നടന്ന് ഏതാനും മണിക്കൂറുകൾക്കകം ദൗത്യസേന ആംബുലൻസ് ടാർപോളിൻകൊണ്ടു മൂടി.
വീരപ്പൻ ആത്മഹത്യ ചെയ്‌തുവെന്ന വാദവും ഉണ്ട്. ദൗത്യസേനയുടെ കയ്യിൽ അകപ്പെട്ടപ്പോഴോ സേന വളഞ്ഞുവെന്നു മനസ്സിലാക്കിയപ്പോഴോ ആകാം ആത്മഹത്യ. എത്ര വെടിയുണ്ടകൾ വീരപ്പന്റെ ദേഹത്ത് ഉണ്ടായിരുന്നുവെന്ന് ആരും പുറത്തു പറയുന്നില്ല. വീരപ്പന്റെ സംഘത്തിൽ ദൗത്യസേനാംഗങ്ങൾ നേരത്തേ കയറിപ്പറ്റിയിരുന്നുവെന്ന വാദവും നിലവിലുണ്ട്. തമിഴ് തീവ്രവാദികൾ എന്ന വ്യാജേന കയറിയ ഇവർ സംഘത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി. വീരപ്പൻ കണ്ണുശസ്‌ത്രക്രിയയ്‌ക്കു പോകുന്ന വിവരം നൽകിയത് ഇവരാണ്. മുംബൈയിലോ ശ്രീലങ്കയിലോ പോകുകയായിരുന്നു വീരപ്പന്റെ ഉദ്ദേശ്യം. അവിടെവച്ച് തിരിച്ചറിയാതിരിക്കാനാണ് മീശ കളഞ്ഞതെന്ന് ഒരു തമിഴ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
∙ 2 വർഷം, 3 എൻകൗണ്ടർ
ഡിഎംകെ അധികാരത്തിൽ വന്ന് രണ്ടു വർഷം കഴിയുമ്പോൾ പുറത്തറിഞ്ഞു നടന്നത് 3 എൻകൗണ്ടറുകളാണ്. 2021 ഒക്ടോബറിൽ, മാല മോഷണ സംഘാംഗമായ ജാർഖണ്ഡ് സ്വദേശി പൊലീസിന്റെ വെടിയേറ്റു മരിച്ചു. തുടർന്ന് 2022 ൽ ചെങ്കൽപ്പെട്ടിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ ഗുണ്ടാ സംഘാംഗങ്ങളെ പൊലീസ് വെടിവച്ചു കൊന്നു. ഇരട്ടക്കൊലപാതകം നടത്തി ഒളിവിൽ പോയ മൂന്നംഗ സംഘത്തിലെ ദിനേശ്, മൊയ്തീൻ എന്നീ യുവാക്കളാണ് അന്ന് പൊലീസിന്റെ വെടിയേറ്റു മരിച്ചത്. ചെങ്കൽപ്പെട്ട് ബസ് സ്റ്റാൻഡിൽ കാർത്തിക് (അപ്പു 32) എന്നയാളെ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവർ വെട്ടിക്കൊലപ്പെടുത്തിയിരുന്നു തുടർന്നു മിനിറ്റുകൾക്കകം മഹേഷ് (22) എന്നയാളെയും സംഘം വീട്ടിൽക്കയറി വെട്ടിക്കൊന്നു.
ഇരട്ടക്കൊലപാതകത്തിനു ശേഷം മുങ്ങിയ സംഘത്തെ കണ്ടെത്താൻ നടത്തിയ തിരിച്ചിലിനിടെയാണു ഗുണ്ടാ സംഘം പൊലീസിനു നേരെയും ബോംബെറിഞ്ഞത്. പൊലീസിനു നേരെ ബോംബും കത്തിയുമായി ആക്രമണത്തിന് തുനിഞ്ഞപ്പോൾ പൊലീസ് സ്വയരക്ഷയ്ക്കായാണു വെടിവച്ചതെന്നാണു വിശദീകരണം. തിരുച്ചിറപ്പള്ളിയിൽ സ്പെഷൽ എസ്ഐ ഭൂമിനാഥൻ ആടുമോഷ്ടാക്കളുടെ വെട്ടേറ്റു മരിച്ച സംഭവത്തിനു ശേഷം രാത്രി പട്രോളിങ് നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ അടക്കം, തോക്ക് കൈവശം വയ്ക്കാനും ആവശ്യം വന്നാൽ ഉപയോഗിക്കാനും മടിക്കരുതെന്നു ഡിജിപി നിർദേശിച്ചിരുന്നു. ഭൂമിനാഥന്റെ മരണത്തോടെ ഗുണ്ടകൾക്കെതിരെയുള്ള നടപടികളും പൊലീസ് ശക്തമാക്കി.
∙ വീണ്ടും തോക്കിൻമുന
വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസുകാരുടെ വാഹനം ഇടിച്ചു തകർത്ത് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ട കുപ്രസിദ്ധ കുറ്റവാളികളെയും പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ഒട്ടേറെ കേസുകളിൽ പ്രതികളായ ചോട്ട വിനോദ് (35), രമേഷ് (32) എന്നിവരാണ് താംബരത്തിനടുത്ത് ഗുഡുവാഞ്ചേരിയിൽ പുലർച്ചെ 3.30നു പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. ഗുഡുവാഞ്ചേരിക്കടുത്ത് കരണൈപുതുച്ചേരി റോഡിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ അമിത വേഗത്തിൽ പാഞ്ഞെത്തിയ കാർ എസ്ഐയെ ഇടിച്ചു വീഴ്ത്താൻ ശ്രമിക്കുകയും പൊലീസ് വാഹനത്തിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.
തുടർന്നു കാറിൽനിന്നു പുറത്തിറങ്ങിയ 4 പേർ പൊലീസുകാരെ വടിവാൾ കൊണ്ട് ആക്രമിച്ചു. ഒരു പൊലീസുകാരന്റെ കയ്യിൽ വെട്ടേറ്റു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ വെടിവയ്പിൽ 2 പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മറ്റു 2 പേർ ഓടി രക്ഷപ്പെട്ടു. വെട്ടേറ്റ എസ്ഐ ശിവഗുരുനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോട്ട വിനോദിന്റെ പേരിൽ 10 കൊലക്കേസ് അടക്കം 50 കേസുകളും രമേഷിന്റെ പേരിൽ 5 കൊലക്കേസ് അടക്കം 30 കേസുകളുമാണുള്ളത്. അക്രമികളെ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന നിലപാട് സംസ്ഥാന പൊലീസ് മേധാവി ശങ്കർ ജിവാൾ ആവർത്തിക്കുകയും ചെയ്തു.
∙ എൻകൗണ്ടർ പ്രതികാരമോ..?
കുപ്രസിദ്ധരായ കുറ്റവാളികളാണു ഏറ്റുമുട്ടൽ കൊലയ്‌ക്ക് ഇരയാകുന്നതെങ്കിലും ക്രമസമാധാനപാലനത്തിനപ്പുറമുള്ള ലക്ഷ്യങ്ങൾ ഇവരുടെ അറസ്‌റ്റിനും കൊലയ്‌ക്കും പിന്നിലുണ്ടെന്ന ആരോപണം ഓരോ എൻകൗണ്ടറിനു ശേഷവും ഉയരുന്നുണ്ട്. ‘‘മതിയായ തെളിവുകളോടെയല്ലാതെയാകും പലപ്പോഴും പ്രതികളുടെ അറസ്‌റ്റ്. കോടതിയിൽ തെളിവുകളുടെ ബലത്തിൽ കേസു നടത്താൻ കഴിയില്ല എന്നതിനാൽ പ്രതിയെത്തന്നെ ഇല്ലായ്‌മ ചെയ്‌തു കേസ് ഒഴിവാക്കാനാണ് ഏറ്റുമുട്ടൽ കൊല വഴി പൊലീസ് ലക്ഷ്യമിടുന്നത്. നീതിന്യായ വ്യവസ്‌ഥയെ നോക്കുകുത്തിയാക്കി പൊലീസ്തന്നെ കുറ്റവും ശിക്ഷയും വിധിക്കുകയാണിവിടെ’’ - മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തുന്നു.
ഏറ്റുമുട്ടൽ കൊലപാതകങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയും ദേശീയ മനുഷ്യാവകാശ കമ്മിഷനും നൽകിയിട്ടുള്ള മാർഗ നിർദേശങ്ങൾ തമിഴ്‌നാട് പൊലീസും സംസ്‌ഥാന സർക്കാരും ലംഘിക്കുകയാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. സംസ്‌ഥാനത്തു നടന്ന ഏറ്റുമുട്ടൽ കൊലപാതക സംഭവങ്ങളിലൊന്നും അതിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനോ, ഉന്നത തല അന്വേഷണം നടത്തി സത്യാവസ്‌ഥ പുറത്തുകൊണ്ടുവരാനോ നീക്കമുണ്ടായിട്ടില്ല. തുടക്കത്തിൽ പ്രതിഷേധം തണുപ്പിക്കാൻ പ്രഖ്യാപിക്കുന്ന ആർഡിഒ തല അന്വേഷണം എവിടെയുമെത്താതെ ഒടുങ്ങുകയാണു പതിവ്. കുറ്റവാളിയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ ആത്മരക്ഷാർഥം പൊലീസ് വെടിവയ്ക്കുകയായിരുന്നുവെന്ന വാദത്തിന്റെ ബലത്തിൽ ഇതുമായി ബന്ധപ്പെട്ട കേസുകളും അവസാനിക്കും.
ഇതേ സമയം പൊതുജനങ്ങളിൽ ബഹുഭൂരിപക്ഷവും, ഗുണ്ടകളെയും സ്‌ഥിരം കുറ്റവാളികളെയും കർശനമായി നേരിടണമെന്ന അഭിപ്രായക്കാരാണ്.പൊലീസ് ഏറ്റുമുട്ടലിൽ അത്തരക്കാർ കൊല്ലപ്പെടുന്നതിനെയും രഹസ്യമായി സ്വാഗതം ചെയ്യുന്നവരാണ് ഭൂരിപക്ഷം ജനങ്ങളും. മനുഷ്യാവകാശ സംരക്ഷണം എന്നു പറഞ്ഞ് പൊലീസ് നടപടിയെ വിമർശിക്കുന്നതിനോടും ജനത്തിനു സഹതാപം നന്നേ കുറവാണ്. സ്വൈരമായ സാമൂഹിക ജീവിതത്തിനു ഭീഷണിയാകുന്ന ഗുണ്ടാ പ്രവർത്തനത്തെ അടിച്ചമർത്തുമ്പോൾ ജനം പൊലീസിനെ അഭിനന്ദിക്കുന്ന നിലപാടാണെടുക്കുന്നത്. സർക്കാരും പൊലീസും വിമർശനങ്ങളെ അവഗണിക്കുന്നതിന് ഒരു കാരണവും അതുതന്നെ.
English Summary: History of Tamil Nadu Police Encounter Style from J Jayalalithaa to M K Stalin