‘സ്നേഹമാണഖിലസാരമൂഴിയിൽ’ എന്നു കുമാരനാശാൻ പാടിയത് ‘ഡേറ്റയാണഖിലസാരമൂഴിയിൽ’ എന്ന് മാറ്റിപ്പാടേണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഡേറ്റയുമായി അത്രമേൽ ബന്ധപ്പെട്ടാണ് നമ്മുടെയൊക്കെ ദിവസേനയുള്ള ഡിജിറ്റൽ ജീവിതം. ഈ ഡേറ്റയുടെ സുരക്ഷയ്ക്കായി കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ഡിജിറ്റൽ വ്യക്തി വിവരസുരക്ഷാ (ഡിപിഡിപി) ബിൽ അധികം വൈകാതെ യാഥാർഥ്യമാകും. 6 വർഷത്തോളം നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾ‌ക്കും ശേഷമാണ് പരിഷ്കരിച്ച ബിൽ പാർലമെന്റിലെത്തിയിരിക്കുന്നത്. ബിൽ ലോക്സഭയിൽ പാസായി.

‘സ്നേഹമാണഖിലസാരമൂഴിയിൽ’ എന്നു കുമാരനാശാൻ പാടിയത് ‘ഡേറ്റയാണഖിലസാരമൂഴിയിൽ’ എന്ന് മാറ്റിപ്പാടേണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഡേറ്റയുമായി അത്രമേൽ ബന്ധപ്പെട്ടാണ് നമ്മുടെയൊക്കെ ദിവസേനയുള്ള ഡിജിറ്റൽ ജീവിതം. ഈ ഡേറ്റയുടെ സുരക്ഷയ്ക്കായി കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ഡിജിറ്റൽ വ്യക്തി വിവരസുരക്ഷാ (ഡിപിഡിപി) ബിൽ അധികം വൈകാതെ യാഥാർഥ്യമാകും. 6 വർഷത്തോളം നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾ‌ക്കും ശേഷമാണ് പരിഷ്കരിച്ച ബിൽ പാർലമെന്റിലെത്തിയിരിക്കുന്നത്. ബിൽ ലോക്സഭയിൽ പാസായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സ്നേഹമാണഖിലസാരമൂഴിയിൽ’ എന്നു കുമാരനാശാൻ പാടിയത് ‘ഡേറ്റയാണഖിലസാരമൂഴിയിൽ’ എന്ന് മാറ്റിപ്പാടേണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഡേറ്റയുമായി അത്രമേൽ ബന്ധപ്പെട്ടാണ് നമ്മുടെയൊക്കെ ദിവസേനയുള്ള ഡിജിറ്റൽ ജീവിതം. ഈ ഡേറ്റയുടെ സുരക്ഷയ്ക്കായി കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ഡിജിറ്റൽ വ്യക്തി വിവരസുരക്ഷാ (ഡിപിഡിപി) ബിൽ അധികം വൈകാതെ യാഥാർഥ്യമാകും. 6 വർഷത്തോളം നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾ‌ക്കും ശേഷമാണ് പരിഷ്കരിച്ച ബിൽ പാർലമെന്റിലെത്തിയിരിക്കുന്നത്. ബിൽ ലോക്സഭയിൽ പാസായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സ്നേഹമാണഖിലസാരമൂഴിയിൽ’ എന്നു കുമാരനാശാൻ പാടിയത് ‘ഡേറ്റയാണഖിലസാരമൂഴിയിൽ’ എന്ന് മാറ്റിപ്പാടേണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഡേറ്റയുമായി അത്രമേൽ ബന്ധപ്പെട്ടാണ് നമ്മുടെയൊക്കെ ദിവസേനയുള്ള ഡിജിറ്റൽ ജീവിതം. ഈ ഡേറ്റയുടെ സുരക്ഷയ്ക്കായി കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ഡിജിറ്റൽ വ്യക്തി വിവരസുരക്ഷാ (ഡിപിഡിപി) ബിൽ അധികം വൈകാതെ യാഥാർഥ്യമാകും. 6 വർഷത്തോളം നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾ‌ക്കും ശേഷമാണ് പരിഷ്കരിച്ച ബിൽ പാർലമെന്റിലെത്തിയിരിക്കുന്നത്. ബിൽ ലോക്സഭയിൽ പാസായി. ബിൽ നിയമമാകുമ്പോൾ ദൈനംദിന ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത്. ചില ഉദാഹരണങ്ങളിലൂടെ..

∙ കടകളിൽ ഫോൺ നമ്പർ നൽകുമ്പോൾ

ADVERTISEMENT

തുണിക്കടയിലെ ബില്ലിങ് കൗണ്ടറിലെത്തുമ്പോൾ നമ്മളോട് മൊബൈൽ നമ്പർ ചോദിക്കുന്നത് പതിവാണ്. ഇലക്ട്രോണിക് രൂപത്തിലുള്ള ബിൽ ഫോണിൽ ലഭിക്കാനായി നിങ്ങൾ ഫോൺ നമ്പർ നൽകിയെന്നു കരുതുക. എങ്കിൽ ഇനി മുതൽ ബിൽ അയയ്ക്കുന്നതിനു മാത്രമേ ആ നമ്പർ സ്ഥാപനത്തിന് ഉപയോഗിക്കാനാവൂ. അതുവച്ച് ഓഫർ മെസേജുകൾ അയയ്ക്കാൻ കഴിയില്ലെന്നു ചുരുക്കം. ‘പർപ്പസ് ലിമിറ്റേഷൻ’ എന്നാണിതിനെ വിളിക്കുന്നത്.

Representative image by: istock / Irina_Strelnikova

ഓഫർ മെസേജുകളും മറ്റും അയയ്ക്കണമെങ്കിൽ ഇനിമുതൽ വ്യാപാര സ്ഥാപനങ്ങൾ ഉപയോക്താക്കളിൽ നിന്ന് പ്രത്യേകമായ അനുമതി (കൺസന്റ്) തേടണം. ഈ ഡേറ്റ എന്തിനുപയോഗിക്കും ഡേറ്റ എങ്ങനെ പിൻവലിക്കാം പരാതി ആരോട് പറയണം എന്നതടക്കമുള്ള വിവരങ്ങൾ നൽകി വേണം സമ്മതം വാങ്ങാൻ. ഇനി നിങ്ങൾ സമ്മതം നൽകിയെന്നു കരുതുക. ഒരു ഘട്ടത്തിൽ തുണിക്കടയിൽ നിന്നുള്ള മെസേജുകൾ വേണ്ടെന്നു തോന്നിയാൽ, ഇതിൽ നിന്ന് ഒഴിവാകാൻ എളുപ്പമാണ്. സ്ഥാപനത്തിന്റെ അനുമതി മാനേജർ / ഡേറ്റ പ്രൊട്ടക‍്ഷൻ ഓഫിസർക്ക് ഒരു ഇമെയിൽ അയച്ചാൽ നിങ്ങളുടെ വിവരങ്ങൾ നീക്കം ചെയ്യും.

∙ 'അമ്മേ, അച്ഛാ..അനുമതി തായോ'

18 വയസ്സിൽ താഴെയുള്ള കുട്ടികൾ ഇനി ഓരോ വെബ്സൈറ്റിലും ആപ്പിലും റജിസ്റ്റർ ചെയ്യാൻ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ പിറകേ നടക്കേണ്ടി വരും. ഉദാഹരണത്തിന് ഫെയ്സ്ബുക്കിൽ 15 വയസ്സുകാരന് അക്കൗണ്ട് എടുക്കണമെങ്കിൽ ഫെയ്സ്ബുക് ആ കുട്ടിയുടെ മാതാപിതാക്കളുടെ അനുമതി (വെരിഫയബിൾ കൺസന്റ്) സ്വീകരിക്കണം. ഇത് ഒടിപി, ഐഡി വെരിഫിക്കേഷൻ രീതിയിലോ മറ്റോ ആയിരിക്കും നടപ്പാകുക. ഉദാഹരണത്തിന് കുട്ടി അക്കൗണ്ട് റജിസ്റ്റർ ചെയ്യുമ്പോൾ രക്ഷിതാവിന്റെ ഫോണിൽ എത്തുന്ന ഒടിപി നൽകിയായിരിക്കും ഭാവിയിൽ റജിസ്ട്രേഷൻ നടപടിക്രമം പൂർത്തിയാവുക.

Representative image by: istock / Fly View Productions
ADVERTISEMENT

നിലവിൽ ഫെയ്സ്ബുക്കിലും മറ്റും 13 വയസ്സിനു മുകളിലുള്ളവർക്ക് സ്വന്തം നിലയിൽ അക്കൗണ്ട് സൃഷ്ടിക്കാം. 13 വയസ്സിനു മുകളിലുള്ളയാളാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി. എന്നാൽ ബിൽ നിയമമായാൽ ഇത്തരം ഓൺലൈൻ ഇടപാടുകൾ കുട്ടികൾക്ക് സ്വന്തം നിലയ്ക്ക് ചെയ്യാനാവില്ല.

ഒരു കമ്പനി കുട്ടികളുടെ വിവരങ്ങൾ സുരക്ഷിതമായാണ് കൈകാര്യം ചെയ്യുന്നതെന്ന് സർക്കാരിനു ബോധ്യപ്പെട്ടാൽ അവയ്ക്ക് ഇളവു നൽകാം. എന്നാൽ ഈ ഇളവ് സമൂഹമാധ്യമങ്ങൾക്ക് നൽകില്ലെന്നാണ് ഐടി മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞിരിക്കുന്നത്. പകരം കുട്ടികളുടെ വിദ്യാഭ്യാസം, ശേഷി പരിപേഷണം (സ്കില്ലിങ്) തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായിരിക്കും ഇളവ്. എന്നാൽ ഇത്തരം സേവനങ്ങൾ നൽകുന്ന കമ്പനികൾ കെവൈസി നടപടിക്രമങ്ങളടക്കം സുരക്ഷിതമായി പൂർത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടി വരും.

∙ കുട്ടികൾ സേർച് ചെയ്താൽ...

നമ്മൾ ഇന്റർനെറ്റിൽ എന്തെങ്കിലുമൊക്കെ സേർച് ചെയ്യുകയോ സ്ഥിരമായി ചില പേജുകൾ സന്ദർശിക്കുകയോ ചെയ്താൽ, അതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ, ഈ ബിൽ നിയമമായാൽ കുട്ടികളെ ഇത്തരം പരസ്യം കാണിക്കാൻ കമ്പനികൾക്ക് അനുമതിയുണ്ടാകില്ല. കുട്ടികളുടെ ഇന്റർനെറ്റ് ഇടപാടുകൾ ട്രാക്ക് ചെയ്ത് അവരെ നിരീക്ഷിക്കുന്ന ഒരു സംവിധാനവും സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്താനാവില്ല.

ADVERTISEMENT

ഉദാഹരണത്തിന് 14 വയസ്സുള്ള ഒരു കുട്ടി സ്ഥിരമായി 'റേസിങ് ഗെയിം' എന്ന് ഗൂഗിളിൽ സേർച് ചെയ്തുവെന്നു കരുതുക. ഈ വിവരമുപയോഗിച്ച് ഗൂഗിളിന് ഒരു റേസിങ് ഗെയിം കമ്പനിയുടെ പരസ്യം കാണിക്കാനാവില്ല. ബാർബി ഡോൾ എന്ന് സേർച് ചെയ്യുന്ന കുട്ടി ഫ്ലിപ്കാർട്ട് തുറക്കുമ്പോൾ ബാർബി ഡോൾ ഉൽപന്നം നിർദേശമായി (റെക്കമെൻഡേഷൻ) കാണിക്കാനാവില്ല.

∙ ഫെയ്സ്ബുക്കും പഴയ ഡേറ്റയും

നിലവിൽ ഫെയ്സ്ബുക് അക്കൗണ്ടുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ബിൽ നിയമമാകുമ്പോൾ നിങ്ങൾക്ക് ഫെയ്സ്ബുക്കിൽ നിന്നൊരു ഇമെയിൽ അല്ലെങ്കിൽ ആപ് നോട്ടിഫിക്കേഷൻ ലഭിച്ചേക്കും. നിങ്ങളുടെ എന്തൊക്കെ ‍ഡേറ്റ അവരുടെ പക്കലുണ്ടെന്നും അവ എന്തിനൊക്കെ ഉപയോഗിക്കുന്നുവെന്നും അതിൽ വ്യക്തമാക്കിയിരിക്കും.

Representative image by: istock / Galeanu Mihai

തീർന്നില്ല, ആ ഡേറ്റ പിൻവലിക്കേണ്ടതുണ്ടെങ്കിൽ അതിനുള്ള നടപടിക്രമങ്ങൾ, പരാതിപരിഹാര ഓഫിസറുടെ വിവരങ്ങൾ എന്നിവയെല്ലാം നിങ്ങൾക്കു നൽകണം. ഡേറ്റയുടെ അനുമതി നിങ്ങൾ പിൻവലിക്കും വരെ ഫെയ്സ്ബുക്കിന് അവ ഉപയോഗിക്കുന്നതിന് തടസ്സമുണ്ടാകില്ല.

∙ ആവശ്യമില്ലാത്തത് ചോദിക്കരുത്

ഡോക്ടറെ കാണാനായി ഒരു ആശുപത്രിയുടെ മൊബൈൽ ആപ്ലിക്കേഷനിൽ നിങ്ങൾ റജിസ്റ്റർ ചെയ്യുന്നുവെന്ന് സങ്കൽപ്പിക്കുക. നിങ്ങളുടെ വ്യക്തി വിവരങ്ങൾക്കു പുറമേ നിങ്ങളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് ( വ്യക്തികളുട വിവരങ്ങൾ) വായിക്കാനുള്ള അനുമതി കൂടി ചോദിച്ചുവെന്നു കരുതുക.

നിങ്ങൾ കണ്ണുംപൂട്ടി എല്ലാത്തിനും അനുമതിയും നൽകി. എന്നാൽ ഡോക്ടറെ കാണാൻ കോണ്ടാക്ട് ലിസ്റ്റ് ആവശ്യമില്ലാത്തതുകൊണ്ട്, കോണ്ടാക്റ്റ് ലിസ്റ്റ് വായിക്കാനുള്ള അനുമതി അസാധുവാകും. ചുരുക്കത്തിൽ നിശ്ചിത ആവശ്യത്തിനുള്ള ഡേറ്റ മാത്രമേ കമ്പനികൾക്ക് ചോദിക്കാനാവൂ. അതുപോലെ നിശ്ചിത ആവശ്യം പൂർത്തിയായാൽ ഡേറ്റ നീക്കുകയും വേണം.

∙ ഇടനിലക്കാരും നന്നാകണം

നിങ്ങൾക്ക് മൊബൈൽ ഫോൺ കണക‍്ഷനുള്ള ടെലികോം കമ്പനി അവരുടെ ഫോൺ ബില്ലുകൾ നിങ്ങൾക്ക് അയച്ചുതരാൻ ഒരു ഇടനില ഏജൻസിയെ ചുമതലപ്പെടുത്തിയെന്നു കരുതുക. ഒരു ഘട്ടത്തിൽ നിങ്ങൾക്ക് ഇമെയിലിനു പകരം ആപ്പിൽ തന്നെ ബിൽ ലഭിക്കുന്ന സംവിധാനമുണ്ടായെന്നും സങ്കൽപ്പിക്കുക.

ആപ് ഓപ്ഷൻ മതിയെന്നു നിങ്ങൾ പറഞ്ഞാൽ ഇടനില ഏജൻസി നിങ്ങളുടെ ഡേറ്റ പ്രോസസ് ചെയ്യുന്നത് ഉടനടി അവസാനിപ്പിക്കണം. ഒപ്പം, ആ ഡേറ്റ നീക്കം ചെയ്യുകയും വേണം. പക്ഷേ നിങ്ങളിൽ നിന്ന് ടെലികോം കമ്പനി ഡേറ്റ ആവശ്യപ്പെടുമ്പോൾ അത് ഇടനില ഏജൻസിയുമായി പങ്കുവയ്ക്കുമെന്ന കാര്യം നിങ്ങളോട് പറയണമെന്ന് ബില്ലിൽ വ്യവസ്ഥയില്ല.

∙ വിവരാവകാശ അപേക്ഷ നൽകുമ്പോൾ

ഒരു വില്ലേജ് ഓഫിസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തേടിയാൽ അതിൽ വ്യക്തിവിവരങ്ങളുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ഇനി നിങ്ങൾക്ക് മറുപടി ലഭിച്ചേക്കില്ല.

വിവരാവകാശ അപേക്ഷയ്ക്ക് പൊതുതാൽപര്യമുണ്ടെങ്കിൽ വ്യക്തിവിവരങ്ങൾ ലഭിക്കാമെന്ന വിവരാവകാശ നിയമത്തിലെ വ്യവസ്ഥയാണ് (എട്ടാം വകുപ്പിലെ ജെ ഉപവകുപ്പ്) ഭേദഗതിയിലൂടെ റദ്ദാകുന്നത്. പാർലമെന്റിന് നിഷേധിക്കാൻ കഴിയാത്ത വിവരങ്ങൾ ഒരു വ്യക്തിക്കും നിഷേധിക്കാനാവില്ലെന്ന വ്യവസ്ഥയും എടുത്തുകളയും.

∙ കമ്പനികളോട് ചോദിക്കാം

ട്വിറ്ററിൽ അക്കൗണ്ടുണ്ടെങ്കിൽ നിങ്ങളുടെ എന്തൊക്കെ വ്യക്തിവിവരങ്ങൾ കമ്പനിയുടെ പക്കലുണ്ടെന്നു നിങ്ങൾക്കു ചോദിക്കാം. ഇത് എന്തിനൊക്കെ ഉപയോഗിച്ചുവെന്നും ആരുമൊക്കെയായി പങ്കുവച്ചുവെന്നും ചോദിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടാകും. ഈ വിവരങ്ങൾ നൽകേണ്ട ബാധ്യത ട്വിറ്ററിനാണ്. എന്നാൽ സർക്കാർ സ്ഥാപനങ്ങളോട് ഇക്കാര്യം ചോദിക്കാൻ നിങ്ങൾക്കാവില്ല. നിങ്ങളുടെ ഡേറ്റയിൽ തിരുത്തലുകളോ മാറ്റങ്ങളോ വരുത്താനും സ്ഥാപനങ്ങളോട് ആവശ്യപ്പെടാം.

Representative image by: istock / NicoElNino

∙ മരിച്ചാൽ ഡേറ്റയ്ക്കെന്തുപറ്റും?

സമ്പത്ത് പോലെ തന്നെ പ്രധാനമാണ് ഇന്ന് ഡേറ്റയും. സമ്പത്തിന്റെ കാര്യത്തിൽ നോമിനിയെ വയ്ക്കുന്നതുപോലെ ഡേറ്റയുടെ കാര്യത്തിലും നോമിനിയെ വയ്ക്കാം. നമ്മുടെ മരണശേഷം നമ്മുടെ ഡേറ്റയുടെ അവകാശി ആരെന്ന് നമുക്ക് തീരുമാനിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

∙ അറിയിച്ചില്ലെങ്കിൽ 200 കോടി രൂപ പിഴ

നിങ്ങളുടെ വ്യക്തിവിവരങ്ങൾ കൈവശം വയ്ക്കുന്ന ഏതെങ്കിലും കമ്പനിയുടെ പക്കൽ നിന്ന് ആ വിവരം ചോർന്നുവെന്നു കരുതുക. നിലവിലെ അവസ്ഥയിൽ നിങ്ങളിത് അറിയണമെന്നു പോലും നിർബന്ധമില്ല. എന്നാൽ പുതിയ ബില്ലനുസരിച്ച്, ഡേറ്റ ചോർന്നാൽ അക്കാര്യം നിങ്ങളെയും പുതിയതായി രൂപീകരിക്കുന്ന ഡേറ്റ പ്രൊട്ടക‍്ഷൻ ബോർഡിനെയും കമ്പനി അറിയിക്കണം. ഇല്ലെങ്കിൽ കമ്പനിയിൽ നിന്ന് 200 കോടി രൂപ വരെ പിഴയീടാക്കാം. എന്നാൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഈ വ്യവസ്ഥ ബാധകമല്ല.

∙ സർക്കാരിന് ഉപയോഗിക്കാം

പെൻഷൻ ആവശ്യത്തിനായി സർക്കാർ വെബ്സൈറ്റിലോ ആപ്പിലോ റജിസ്റ്റർ ചെയ്യുന്ന വ്യക്തിയുടെ വ്യക്തിവിവരങ്ങൾ അവർ മറ്റേതെങ്കിലും ആനുകൂല്യത്തിന് അർഹനാണോയെന്ന് പരിശോധിക്കാൻ സർക്കാരിന് ഉപയോഗിക്കാം.

നിലവിൽ സർക്കാരിന്റെ പക്കലുള്ള ഓൺലൈൻ ഡേറ്റാബേസുകളിലുള്ള വിവരങ്ങളോ നിലവിൽ റജിസ്റ്ററുകളിലുള്ളതും ക്രമേണ ഡിജിറ്റൈസ് ചെയ്യപ്പെടുന്നതുമായ വ്യക്തിവിവരങ്ങൾ സർക്കാരിന് വിവിധ സേവനങ്ങൾ നൽകാൻ ഉപയോഗിക്കാം. സർക്കാരുകൾക്കുള്ള ഈ അധികാരം സ്വകാര്യസ്ഥാപനങ്ങൾക്കുണ്ടാകില്ല.

∙ നിങ്ങൾക്കും പിഴശിക്ഷ ലഭിക്കാം

നിങ്ങളുടെ വിവരം ഒരു കമ്പനിയിൽ നിന്ന് ചോർന്നു എന്നാരോപിച്ച് ഒരു തെറ്റായ പരാതി ഡേറ്റ പ്രൊട്ടക‍്ഷൻ അതോറിറ്റിക്ക് നൽകുന്നുവെന്നു കരുതുക. ചിലപ്പോൾ നിങ്ങൾ 10,000 രൂപ വരെ പിഴ അടയ്ക്കേണ്ടി വരാം. ഇതടക്കമുള്ള കടമകളിൽ ലംഘനം വരുത്തിയാൽ പൗരന്മാരിൽ നിന്ന് പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട്.

വിവരം നൽകുമ്പോൾ ആൾമാറാട്ടം നടത്തരുത്, സർക്കാർ രേഖകൾക്കും മറ്റുമായി യഥാർഥ വിവരങ്ങൾ മറച്ചുവയ്ക്കരുത്, തെറ്റായതും നിസാരവുമായ പരാതികൾ വിവരസുരക്ഷാ ബോർഡിന് നൽകരുത്, ഡേറ്റ തിരുത്താനുള്ള അവകാശം പ്രയോജനപ്പെടുത്തുമ്പോൾ സത്യസന്ധമായ വിവരങ്ങൾ നൽകുക തുടങ്ങിയവയാണ് പൗരൻമാരുടെ കടമകൾ.

∙ മറ്റ് ചില ഉദാഹരണങ്ങൾ

∙ ഹോട്ടലിൽ മുറിയെടുക്കുമ്പോൾ നൽകുന്ന ആധാർ കാർഡ് അവർ സ്കാൻ ചെയ്ത് സൂക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ അനുമതി തേടേണ്ടി വരും. ചോർന്നാൽ ഹോട്ടലിന് പിഴ ചുമത്താം. പേപ്പർ രൂപത്തിൽ തന്നെയാണ് സൂക്ഷിക്കുന്നതെങ്കിൽ ബില്ലിന്റെ പരിധിയിൽ വരില്ല (കാരണം, ഇത് ഡിജിറ്റൽ ഡേറ്റയല്ല).

∙ ഹോട്ടലിൽ മുറി ബുക്ക് ചെയ്യാൻ സ്വമേധയാ നൽകുന്ന ഫോൺ നമ്പർ പരസ്യങ്ങൾ അയയ്ക്കാനായി ഉപയോഗിച്ചാലും ചട്ടലംഘനമാകും. മാർക്കറ്റിങ് ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ അക്കാര്യം ഉപയോക്താവിനെ പ്രത്യേകം അറിയിക്കണം.

Representative image by: istock / amperespy

∙ ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങുമ്പോൾ നമ്മുടെ തിരിച്ചറിയൽ രേഖയുടെ ഫോട്ടോസ്റ്റാറ്റ് അവർ സ്വീകരിക്കും മു‍ൻപ് അതെന്തിനാണെന്ന് ഇതുമായി ബന്ധപ്പെട്ട രേഖയിലൂടെ നമ്മളെ അറിയിക്കണം.

∙ ഫെയ്സ്ബുക്കിൽ നമ്മുടെ ജനനത്തീയതി അടക്കമുള്ള വിവരങ്ങൾ കൊടുക്കുന്നത് അവരെന്തിനാണ് ഉപയോഗിക്കുന്നതെന്ന് അറിയാൻ നമുക്ക് അവകാശമുണ്ടായിരിക്കും.

∙ ഒരു ഓഫിസിൽ നൽകിയ വ്യക്തിവിവരങ്ങൾ പിന്നീട് നമ്മൾ പിൻവലിച്ചാൽ, ആ ഓഫിസിന് നമുക്ക് സേവനം തുടർന്നു നൽകുന്നത് അവസാനിപ്പിക്കാം. പിൻവലിക്കുന്നത് വരെയുള്ള സേവനങ്ങൾ.

English Summary: How Life is Going to Change After Data Protection Bill Becomes Law – Explained