നൂറ്റാണ്ടുകൾക്കു മുൻപ് വൈരികളായ ചെമ്പകശേരിയും കായംകുളവും കുട്ടനാടിന്റെ ഓളപ്പരപ്പുകളിൽ കൊമ്പുകോർത്തിരുന്ന കാലം. ഭടൻമാരും നിലക്കാരും തുഴയും വാളും കുന്തവുമെല്ലാം വഹിച്ച് ഇരുട്ടിന്റെ മറപറ്റിയെത്തുന്ന ‘ഇരുട്ടുകുത്തി’ വള്ളങ്ങൾ ശത്രുവിനുമേൽ മിന്നലാക്രമണം നടത്തി വിജയിച്ചു മടങ്ങിയിരുന്ന സമയം. ഏതു ഭാഗത്തുനിന്നാണ് ആക്രമണമുണ്ടായതെന്നുപോലും തിരിച്ചറിയാനാവാത്ത വിധം കായലോരത്തെ കൈതപ്പൊന്തകളുടെ മറവിൽനിന്നു വരെ ഈ വള്ളങ്ങൾ ആക്രമണത്തിനു കോപ്പുകൂട്ടി. മുന്നിലെ ബ്ലേഡ് പോലെ കനം കുറഞ്ഞ ഭാഗം വെള്ളത്തെ കീറിമുറിച്ച് പാഞ്ഞു. ആവശ്യത്തിന് ആയുധങ്ങളെയും യോദ്ധാക്കളെയും വഹിച്ച് കുട്ടനാട്ടിലെ കൈത്തോട്ടിൽനിന്നു വരെ പാഞ്ഞെത്തി ശത്രുവിനെ തലങ്ങുംവിലങ്ങും ആക്രമിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുത്തേരിമടയിൽ പരിശീലനം നടത്തുന്ന സമുദ്ര ബോട്ട് ക്ലബ് കുമരകത്തിന്റെ ആനാരി ചുണ്ടൻ. (ചിത്രം:വിഘ്നേഷ് കൃഷ്ണമൂർത്തി∙മനോരമ)
ADVERTISEMENT

രൂപഘടനകൊണ്ടും കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ പശ്ചാത്തലത്തോട് ഇണങ്ങി നിൽക്കുന്നതിനാലും ഏറെ സവിശേഷതകളുണ്ടായിരുന്ന ഇവയെ മുന്നിൽനിന്നു നേരിടാൻതന്നെ പ്രയാസമായിരുന്നു. അക്കാലത്ത് തങ്ങളേക്കാള്‍ നാവികബലമുള്ള മറ്റു നാട്ടുരാജ്യങ്ങളില്‍നിന്ന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ചെമ്പകശ്ശേരിക്ക് ‘ഇരുട്ടുകുത്തി’ക്കുമേൽ വിജയക്കൊടി പാറിക്കേണ്ടത് അത്യാവശ്യമായി വന്നു. വെള്ളത്തിലെ യുദ്ധമുഖം വാഴുമ്പോഴും ‘ഇരുട്ടുകുത്തി’ക്കുമുണ്ടായിരുന്നു ചില ദൗർബല്യങ്ങൾ. മുന്നോട്ടു മാത്രമേ പോകൂ, പിന്നോട്ടു പോകണമെങ്കിൽ തുഴക്കാർ എഴുന്നേറ്റ് പുറംതിരിഞ്ഞിരുന്നു തുഴയണം, വേഗമാർജിക്കാൻ സമയമെടുക്കുകയും ചെയ്യും. അവശ്യ ഘട്ടത്തിൽ പിന്‍വാങ്ങൽ പോലും യുദ്ധതന്ത്രമാണെന്നിരിക്കെ, ഈ പ്രശ്നങ്ങളെ മറികടന്ന് അതിവേഗമെത്തി ആക്രമണം നടത്താനുള്ള വള്ളങ്ങൾ നിർമിക്കാൻ ചെമ്പകശ്ശേരി രാജാവ് പദ്ധതി തയ്യാറാക്കി. ഇവിടെ തുടങ്ങുന്നു, പിൽക്കാലത്ത് നെഹ്റു ട്രോഫിവള്ളം കളിയിലൂടെ ആലപ്പുഴയെ ലോകത്തിന്റെ ശ്രദ്ധയിലേക്കു നയിച്ച ചുണ്ടൻ വള്ളത്തിന്റെ ചരിത്രം.

പരിശീലനം നടത്തുന്ന കുമരകം ബോട്ട് ക്ലബിന്റെ പായിപ്പാടൻ ചുണ്ടൻ. (ചിത്രം: വിഘ്നേഷ് കൃഷ്ണമൂർത്തി∙മനോരമ)

∙ കുതിച്ചുപായും പടക്കപ്പലാണിവൻ, ഈ ചുണ്ടൻ 

ADVERTISEMENT

നാട്ടുരാജ്യങ്ങളായിരുന്ന ചെമ്പകശേരിയും കായംകുളവും തമ്മിലുള്ള ശത്രുതയിൽ നിന്നാണ് ചുണ്ടൻ വള്ളത്തിന്റെ പിറവി. വെള്ളത്തിലൂടെ കായംകുളത്തെ ആക്രമിക്കാൻ ചെമ്പകശേരി രാജാവ് ദേവനാരായണൻ പദ്ധതിയിട്ടു. ഇതിനായി നാവികസേനയ്ക്കു രൂപം നൽകാൻ തീരുമാനിച്ചു. വേഗത്തിൽ പോകുന്ന വലിയ വള്ളം നിർമിക്കാൻ സമർഥനായ ആശാരി കൊടുപ്പുന്ന വെങ്കിട്ടനാരായണനെ ഏൽപിച്ചു. ഒരു ദിവസം കായൽക്കരയിൽ ഇരിക്കുമ്പോൾ തെങ്ങിൽനിന്നു വീണ കൊതുമ്പ് കായലിലൂടെ വളരെ വേഗം ഒഴുകിനീങ്ങുന്നതു കണ്ട നാരായണൻ അതേ മാതൃകയിൽ വള്ളത്തിന്റെ രൂപം തയാറാക്കി രാജാവിനു കാഴ്ചവച്ചു. നൂറുകണക്കിന് ആളുകൾക്ക് ഇരിക്കാവുന്നതും ആയുധങ്ങൾ സുരക്ഷിതമായി വയ്ക്കാവുന്നതും വേഗത്തിൽ പോകുന്നതുമായ ആ വള്ളം രാജാവിന് ഇഷ്ടമായി. ആ ‘പടക്കപ്പലു’മായി ചെമ്പകശേരി രാജാവ് കായംകുളത്തെ കീഴ്പെടുത്തിയെന്നാണു കഥ.

ചുണ്ടനു മുൻപിൽ തോറ്റ കായംകുളം രാജാവ് പുതിയ വള്ളത്തിന്റെ തന്ത്രം പഠിക്കാൻ ചാരനെ നിയോഗിച്ചു. ഇയാള്‍ ആശാരിയുടെ മകളെ പ്രണയത്തില്‍ കുടുക്കി. ഈ യുവാവിനെ മരുമകനായി കിട്ടിയാലുണ്ടാകാവുന്ന സൗഭാഗ്യമോർത്ത് ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി ആശാരി അയാളെ വള്ളംപണിയുടെ വിദ്യ പഠിപ്പിച്ചു. എന്നാൽ വിദ്യ പഠിച്ചയുടൻ ഇയാൾ സ്ഥലംവിട്ടു. വിവരം അറിഞ്ഞ രാജാവ് ആശാരിയെ രാജ്യദ്രോഹക്കുറ്റത്തിന് തുറുങ്കിലടക്കുകയും ചെയ്തു. ഇങ്ങനെ നിർമിച്ച കായംകുളം രാജാവിന്റെ പുതിയ വള്ളങ്ങൾ വീണ്ടും പോരിനെത്തിയെങ്കിലും ചെമ്പകശേരിയുടെ വള്ളങ്ങൾക്കു മുമ്പിൽ പിടിച്ചു നിൽക്കാനായില്ല. വള്ളംപണിയുടെ തന്ത്രം അത്രവേഗത്തില്‍ മനസ്സിലാക്കാനാവുന്നതായിരുന്നില്ല. സന്തുഷ്ടനായ ചെമ്പകശേരി രാജാവ് ആശാരിയെ സ്വതന്ത്രനാക്കിയെന്നും പറയപ്പെടുന്നു.

മുത്തേരിമടയിൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കെടിബിസി ചമ്പക്കുളം ചുണ്ടൻ. (ചിത്രം: വിഘ്നേഷ് കൃഷ്ണമൂർത്തി∙മനോരമ)
ADVERTISEMENT

∙ അന്ന് ആവേശം കൊണ്ട് നെഹ്റു ചാടിക്കയറി

മുത്തേരിമടയിൽ തുഴച്ചിൽ പരിശീലനം നടത്തുന്ന കെവിബിസി ചെറുതന ചുണ്ടൻ. (ചിത്രം: വിഘ്നേഷ് കൃഷ്ണമൂർത്തി∙മനോരമ)

‘‘തിരുകൊച്ചിയിലെ സാമൂഹിക ജിവിതത്തിന്റെ അടയാളമായ വള്ളംകളിയിലെ വിജയികള്‍ക്ക്’’ - ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച പുന്നമടയിലെ ജലരാജാക്കന്മാർ ഉയർത്തുന്ന ട്രോഫിയിൽ പ്രഥമ പ്രധാനമന്ത്രിയുടെ കയ്യൊപ്പിനു മുകളിലായി ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു. 1952ൽ കേരളത്തിലെത്തിയ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ സ്വീകരിക്കാൻ കുട്ടനാട്ടിൽ നടത്തിയ മത്സര വള്ളംകളിയാണ് നെഹ്റു ട്രോഫി വള്ളംകളിയായി മാറിയത്. കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്കു ജലമാർഗം യാത്ര ചെയ്ത നെഹ്റുവിന് ആസ്വദിക്കാൻ കുട്ടനാട്ടിലെ കൈനകരിക്കു സമീപം വട്ടക്കായലിൽ ചുണ്ടൻവള്ളങ്ങളുടെ മത്സരം സംഘടിപ്പിച്ചിരുന്നു.

ആവേശം മൂത്ത നെഹ്റു മത്സരത്തിൽ വിജയിച്ച നടുഭാഗം ചുണ്ടനിൽ ചാടിക്കയറി. ജലോത്സവം തുടർച്ചയായി നടത്തണമെന്നു നിർദേശിച്ച നെഹ്റു സ്വന്തം കയ്യൊപ്പിട്ടു വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃകയിലുള്ള ട്രോഫി അയച്ചു കൊടുത്തു. ആദ്യകാലങ്ങളിൽ ‘പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി’ എന്നറിയപ്പെട്ട ജലോത്സവം നെഹ്റുവിന്റെ മരണശേഷമാണു ‘നെഹ്റു ട്രോഫി’യായത്. വേമ്പനാട് കായലിന്‍റെ പടിഞ്ഞാറേ അറ്റത്ത്‌ മന്‍ട്രോ വിളക്കിന്‍റെ പടിഞ്ഞാറുഭാഗം മുതല്‍ തെക്കോട്ടായിരുന്നു ആദ്യ വള്ളംകളിയുടെ ട്രാക്ക്‌. 1954-ൽ‍ കൈനകരിയിലെ മീനപ്പള്ളി വട്ടക്കായലില്‍ ‘പ്രൈം മിനിസ്റ്റേര്‍സ് ട്രോഫി’ എന്നപേരിൽ വള്ളംകളി നടത്തി. 1955 മുതല്‍ പുന്നമടക്കായലില്‍ നടത്തി വരുന്നു.

പരിശീലനം നടത്തുന്ന എൻസിഡിസി കൈപ്പുഴമുട്ട് നിരണം ചുണ്ടൻ. (ചിത്രം : വിഘ്നേഷ് കൃഷ്ണമൂർത്തി∙മനോരമ)

∙ രാജപ്രമുഖനിൽ തുടക്കം, പിന്നീട് വള്ളംകളിയുടെ കാലം 

മിഥുനമാസത്തിലെ മൂലം നാളിൽ ചമ്പക്കുളത്താറ്റിൽ നടക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിയോടെയാണ് കേരളത്തിലെ ജലോത്സവ സീസണിന് അരങ്ങുണരുന്നത്. ചെമ്പകശേരി രാജാക്കൻമാരും കല്ലൂർക്കാട് പള്ളിയും മാപ്പിളശേരി കുടുംബവും തമ്മിൽ പുലർത്തിയിരുന്ന സൗഹൃദത്തിന്റെ ഓർമ പുതുക്കൽ കൂടിയായ ഈ ജലമേള നാലു നൂറ്റാണ്ടായി തുടരുന്നതായാണ് ചരിത്രം. അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം കുറിച്ചി കരിക്കുളം ക്ഷേത്രത്തിൽനിന്നു കൊണ്ടുവരുംവഴി ചമ്പക്കുളത്തെ പ്രസിദ്ധ ക്രിസ്ത്യൻ കുടുംബമായ മാപ്പിളശേരി തറവാട്ടിൽ ഇറക്കിവച്ചുവെന്നാണ് ഐതീഹ്യം. കൊല്ലവർഷം 790 ൽ മിഥുനമാസത്തിലെ മൂലം നാളിൽ ഈ വിഗ്രഹം ചമ്പക്കുളം കല്ലൂർക്കാട് പള്ളിയുടെയും മാപ്പിളശേരി കുടുംബത്തിന്റെയും സഹകരണത്തോടെ ചെമ്പകശേരി രാജാവ് ഒട്ടേറെ വള്ളങ്ങളുടെ അകമ്പടിയോടെ ജലഘോഷയാത്രയായി അമ്പലപ്പുഴയിലേക്ക് ആനയിച്ചു. ഈ ജലഘോഷയാത്രയുടെ സ്മരണയ്ക്കായാണ് എല്ലാ വർഷവും മിഥുനത്തിലെ മൂലം നാളിൽ ജലോത്സവം നടത്തുന്നത്. തിരുവിതാംകൂർ മഹാരാജാവ് ഏർപ്പെടുത്തിയ രാജപ്രമുഖൻ ട്രോഫിയാണ് ഒന്നാമതെത്തുന്നവർക്കു സമ്മാനിക്കുന്നത്.

∙ വാര്യരുടെ കുചേലവൃത്തം, പിന്നാലെ വയലാറിന്റെ കുട്ടനാടൻ പുഞ്ച

കോട്ടയം മീനച്ചിൽ താലൂക്കിൽ രാമപുരത്ത്‌ പതിനെട്ടാം നൂറ്റാണ്ടിൽ  ജീവിച്ചിരുന്ന കവിയായിരുന്നു രാമപുരത്തു വാര്യർ. നിർധനനായിരുന്ന രാമപുരത്തു വാര്യർ ഉപജീവനത്തിനു മാർഗം കാണാതെ വീടുവിട്ടിറങ്ങി വൈക്കത്തെത്തി. അവിടെ അദ്ദേഹം ക്ഷേത്രദർശനത്തിന് എത്തിയ മാർത്താണ്ഡവർമ മഹാരാജാവിന് ഏതാനും ശ്ലോകങ്ങൾ സമർപ്പിച്ചു. മടങ്ങുമ്പോൾ മഹാരാജാവ് വാര്യരെ പള്ളിയോടത്തിൽ ഒപ്പം കയറ്റി. പള്ളിയോടം തുഴയുന്ന താളത്തിൽ ഒരു പാട്ട് ഉണ്ടാക്കാൻ കൽപിച്ചു. അങ്ങനെയാണ് നതോന്നത വൃത്തത്തിൽ കുചേലന്റെയും ശ്രീകൃഷ്ണന്റെയും സൗഹൃദത്തിന്റെ കഥപറയുന്ന ‘കുചേലവൃത്തം വഞ്ചിപ്പാട്ട്‌’ പിറവികൊണ്ടതെന്ന് ചരിത്രം പറയുന്നു. ‘‘ഇല്ല ദാരിദ്ര്യാർത്തിയോളം വലുതായിട്ടൊരാർത്തിയും ഇല്ലം വീണു കുത്തുമാറായതു കണ്ടാലും’’ എന്ന കുചേലപത്നിയുടെ പരിവേദനം വാര്യരുടെതന്നെ ദയനീയാവസ്ഥയായിരുന്നു.

കുമാരനാശാന്റെ പ്രശസ്തമായ ‘കരുണ’ എന്ന കാവ്യവും ഇതേ വൃത്തത്തിലുള്ളതാണെങ്കിലും വഞ്ചിപ്പാട്ട് ആയി ഉപയോഗിക്കാറില്ല. കുചേലവൃത്തം, ലക്ഷ്മണോപദേശം, പാർഥസാരഥി വർണന, ഭീഷ്മപർവം, സന്താനഗോപാലം, ബാണയുദ്ധം തുടങ്ങിയവ പ്രശസ്തമായ വഞ്ചിപ്പാട്ടുകളാണ്. ‘‘കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ കൊട്ടുവേണം കുഴൽവേണം കുരവവേണം..’’ എന്ന വയലാറിന്റെ വരികൾ പാടാത്ത മലയാളികളുണ്ടാവില്ല. ജെ.ശശികുമാർ സംവിധാനം ചെയ്ത് 1967ൽ പുറത്തിറങ്ങിയ ‘കാവാലം ചുണ്ടൻ’ എന്ന സിനിമയ്ക്കു വേണ്ടിയാണ് വയലാർ രാമവർമ ഈ ഗാനം എഴുതിയത്. ഇതു വള്ളംകളിപ്പാട്ടായി സംഗീതം നൽകിയത് ജി.ദേവരാജനും പാടിയത് യേശുദാസുമാണ്.

∙ കൊത്തി വലി, പെരുക്കത്താളം, കടൽക്കുത്ത് 

കുട്ടനാടിന്റെ ജീവിത താളമായിരുന്നു ആദ്യ കാലത്ത് നെഹ്റു ട്രോഫിയുടെ ഹൃദയതാളം. വിവിധ കരക്കാരായിരുന്നു ചുണ്ടൻ വള്ളങ്ങളുടെ ഉടമകൾ. തുഴയെറിഞ്ഞിരുന്നതും കരക്കാരുടെ കൂട്ടായ്മകൾ. പിന്നീടിത് ബോട്ട് ക്ലബ്ബുകളായി. ക്രമേണ അപ്പർ കുട്ടനാട്, കോട്ടയം മേഖലകളിൽനിന്നും ക്ലബ്ബുകളും തുഴക്കാരുമെത്തി. കൊത്തി വലിക്കുക എന്നു പഴമക്കാർ പറഞ്ഞിരുന്ന കുട്ടനാടൻ തുഴച്ചിൽ ശൈലിക്കൊപ്പം പെരുക്കത്താളം എന്നറിയപ്പെടുന്ന കുമരകം ശൈലി ഉൾപ്പെടെയുള്ളവയെത്തി. 2008 ൽ കൊല്ലത്തുനിന്ന് ജീസസ് ബോട്ട് ക്ലബ്ബിന്റെ വരവോടെ ‘കടൽക്കുത്ത്’ എന്ന പുതിയൊരു പദപ്രയോഗംകൂടി തുഴച്ചിലിന്റെ ശൈലീപുസ്തകത്തിലേക്ക് എഴുതിച്ചേർത്തു. മത്സരത്തിന്റെ വീറു വാശിയും കുടിയതോടെ പരിശീലനം ലഭിച്ച തുഴക്കാരെ ഉൾപ്പെടെ ക്ലബ്ബുകൾ ഇതര സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവന്നു. ഇതോടെ വള്ളംകളി പണക്കൊഴുപ്പിന്റെകൂടി ‘ഷോക്കേസ്’ ആയി.

ഇത് പരമ്പരാഗത ക്ലബ്ബുകളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായി. ഏറ്റവുമൊടുവിൽ സിബിഎൽ എന്ന വള്ളം കളി ലീഗും അവതരിപ്പിച്ചു. പ്രഫഷനലിസം കൊടികുത്തി വാണതോടെ പൊലീസ് ടീമും മത്സരത്തിനിറങ്ങി. ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നെഹ്റു ട്രോഫി വള്ളംകളിയെന്നതായിരുന്നു കീഴ്‍വഴക്കം. കഴിഞ്ഞ വർഷങ്ങളിൽ പ്രളയവും കോവിഡും ചേർന്ന് ആ പതിവ് തിരുത്തി. 2018ൽ മാറ്റിവയ്ക്കേണ്ടി വന്നെങ്കിലും നവംബറിൽ നടത്തി. 2019ലും നടന്നത് ഓഗസ്റ്റ് അവസാനം. 2020 ലും 2021ലും കോവിഡ് വ്യാപിച്ചതിനാൽ വള്ളംകളി  ഉപേക്ഷിക്കേണ്ടിവന്നു. ചാംപ്യൻസ് ബോട്ട് ലീഗ് നടത്തിപ്പു കൂടി പരിഗണിച്ച് 2022 ലും തീയതി മാറി. ഇതോടെ ഏതാനും വർഷങ്ങൾക്കു ശേഷമാണ് ലോക ടൂറിസം കലണ്ടറിൽ നെഹ്റു ട്രോഫി അടയാളപ്പെടുത്തിയ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയിലേക്ക് ഇത്തവണ വള്ളംകളി മടങ്ങിയെത്തുന്നത്. സുവർണ ജൂബിലി വർഷമായ 2002ലും കുമരകം ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളി മാറ്റിവച്ചിരുന്നു.

∙ തുഴപിടിക്കാൻ കൈക്കരുത്ത് മാത്രം പോര, വേണ്ടത് മനക്കരുത്ത്

വെള്ളത്തിലെ വെറുംകളിയല്ല വള്ളംകളി. കാലം മാറി. മത്സരം ഏറി. വള്ളംകളിയും തുഴച്ചിലും പ്രഫഷനലായി. അതെങ്ങനെ എന്നു നോക്കാം. കൃത്യമായ വ്യായാമവും സുഭിക്ഷമായ ഭക്ഷണവും നൽകിയാണ് തുഴക്കാരെ വള്ളത്തിൽ കയറ്റുന്നത്. മുളപ്പിച്ച കടല, കപ്പലണ്ടി തുടങ്ങി പൊറോട്ടയും ബീഫും വരെ നിറഞ്ഞു നിൽക്കുന്നതാണ് തുഴച്ചിൽക്കാരുടെ ഭക്ഷണ മെനു. രാവിലെയും വൈകുന്നേരവുമാണ് വള്ളത്തിലെ പരിശീലനം. രാവിലെ വള്ളത്തിൽ കയറും മുൻപ് മുളപ്പിച്ച കടല, കപ്പലണ്ടി തുടങ്ങിയവ നൽകും. തുടർന്ന് വ്യായാമം. തുഴച്ചിൽ പരിശീലന ശേഷമാണു പ്രഭാത ഭക്ഷണം. തുഴച്ചിൽ പരിശീലനത്തിനിടയിൽ ലഘുഭക്ഷണം ഉണ്ടാകും. പാലും മുട്ടയും ഉൾപ്പെടെ പോഷകസമൃദ്ധമായ വിഭവങ്ങളാണ് പ്രഭാത ഭക്ഷണത്തിൽ ഉണ്ടാവുക.

ഉച്ചയ്ക്കു മീൻ കൂട്ടിയുള്ള ഊണാവും മുഖ്യം. വൈകിട്ടു വീണ്ടും വ്യായാമശേഷം വള്ളത്തിലേക്ക്. ഇടവേളയിൽ പഴവും പാനീയങ്ങളും നൽകും. അത്താഴത്തിനു ചപ്പാത്തി– ചിക്കൻ, പൊറോട്ട– ബീഫ് തുടങ്ങിയവ ഉണ്ടാകും. ഇതോടൊപ്പം തുഴക്കാരുടെ ശാരീരികവും മാനസികവുമായ ഉന്മേഷത്തിനും ക്ലബ്ബ് പ്രാമുഖ്യം നൽകും. ഇത്തവണയും ഇതര സംസ്ഥാനങ്ങളിലെ തുഴക്കാരുണ്ട്. കശ്മീർ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള തുഴക്കാരെയാണ് ബോട്ട് ക്ലബ്ബുകൾ എത്തിച്ചിട്ടുള്ളത്. കുമരകത്തെ വിവിധ ചുണ്ടൻ വള്ളങ്ങളിലെ തുഴച്ചിലിനായി 50 പേരാണു കൊച്ചിയിൽ വിമാനമിറങ്ങിയത്. വിമാന ചാർജ് ഉൾപ്പെടെയുള്ള ചെലവുകൾ ക്ലബ്ബുകൾ വഹിക്കും. ഇവർക്കായി പ്രത്യേക ക്യാംപും ഭക്ഷണക്രമവും ഒരുക്കിയിട്ടുണ്ട്.

∙ കണക്കുകളിൽ കരുത്തൻ കാരിച്ചാൽ 

∙ ഏറ്റവും കൂടുതൽ തവണ നെഹ്റു ട്രോഫി സ്വന്തമാക്കിയിട്ടുള്ളതു കാരിച്ചാൽ ചുണ്ടനാണ്. രണ്ടു ഹാട്രിക് ഉൾപ്പെടെ 14 തവണ. തുടർച്ചയായി നെഹ്റു ട്രോഫി നേടിയതും കാരിച്ചാലാണ്. 

∙ ഏറ്റവും കൂടുതൽ തവണ നെഹ്റു ട്രോഫി കരസ്ഥമാക്കിയ ബോട്ട് ക്ലബ് കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ് അഥവാ യുബിസി കൈനകരിയാണ്–11 തവണ. 

∙ ആദ്യമായി ഹാട്രിക് നേടിയത് നെപ്പോളിയൻ ചുണ്ടനാണ്. നെപ്പോളിയൻ ചുണ്ടൻ പിൽക്കാലത്ത് വെള്ളംകുളങ്ങരയായി. 

∙ ഗിന്നസ് ബുക്കിൽ ഇടം നേടിയ വള്ളമാണ് നടുഭാഗം ചുണ്ടൻ. കായികാധ്വാനം കൊണ്ടു നീക്കുന്ന ഏറ്റവും വലിയ ജലവാഹനം എന്ന നിലയിലാണ് നേട്ടം. 41.1 മീറ്റർ ആണു നീളം.      

English Summary: History and Facts: All You Need to Know About Kerala's Nehru Trophy Boat Race