ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ ‘ഇന്റർസ്റ്റെല്ലാർ’ എന്ന സയൻസ് ഫിക്‌ഷൻ ചിത്രത്തിന്റെ ബജറ്റ് 1370 കോടി രൂപയായിരുന്നു. അതിനേക്കാൾ 400 കോടി രൂപ കുറവായിരുന്നു ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ബജറ്റ്– 970 കോടി രൂപ. എന്നാൽ ഇന്റർസ്റ്റെല്ലാറിനേക്കാൾ ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു ഇത്രയും ‘കുറഞ്ഞ ബജറ്റി’ലൊരുക്കിയ ചാന്ദ്രചലച്ചിത്രത്തിലൂടെ ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ലോകത്തിനു സമ്മാനിച്ചത്. 2023 ജൂലൈ 14ന് ശ്രീഹരിക്കോട്ടയിൽനിന്നു പറന്നുയർന്ന നിമിഷം മുതൽ ചന്ദ്രയാൻ 3 പേടകത്തിനൊപ്പം സഞ്ചരിക്കാൻ തുടങ്ങിയതാണ് 140 കോടി ഇന്ത്യക്കാരുടെ സ്വപ്നം. ഓരോ ബഹിരാകാശ ദൂരവും പിന്നിടുമ്പോഴും ആ സ്വപ്നം പ്രാ‍ർഥനയിലേക്കും പിന്നെ പ്രതീക്ഷയിലേക്കും വഴിമാറി. ഒടുവിൽ അതുതന്നെ സംഭവിച്ചു– ഓഗസ്റ്റ് 23ന് വൈകിട്ട് 6.03 ന് ചന്ദ്രനിൽനിന്ന് ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിലെ മിഷൻ ഓപറേഷൻസ് കോംപ്ലക്സിലേക്ക് ചന്ദ്രയാൻ 3 പേടകം ലാൻഡ് ചെയ്തതിന്റെ സിഗ്നല്‍ എത്തി. ചന്ദ്രനിലെ ഏറ്റവും ‘അപകടകരമായ’ പ്രദേശമായ ദക്ഷിണധ്രുവത്തിൽ ലാൻഡർ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയിരിക്കുന്നു. ആ നിമിഷത്തിന്റെ ധന്യതയിൽ ഐഎസ്ആർഒ ട്വീറ്റ് ചെയ്തു- ‘ചന്ദ്രയാൻ 3 എന്ന ഞാൻ എന്റെ ലക്ഷ്യത്തിലെത്തി, നിങ്ങളും’. ഇന്ത്യയിലെ 140 കോടി ജനതയുടെ നെഞ്ചിൽ അഭിമാനത്തിന്റെ ചന്ദ്രോത്സവം ആരംഭിച്ച നിമിഷം.

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ ‘ഇന്റർസ്റ്റെല്ലാർ’ എന്ന സയൻസ് ഫിക്‌ഷൻ ചിത്രത്തിന്റെ ബജറ്റ് 1370 കോടി രൂപയായിരുന്നു. അതിനേക്കാൾ 400 കോടി രൂപ കുറവായിരുന്നു ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ബജറ്റ്– 970 കോടി രൂപ. എന്നാൽ ഇന്റർസ്റ്റെല്ലാറിനേക്കാൾ ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു ഇത്രയും ‘കുറഞ്ഞ ബജറ്റി’ലൊരുക്കിയ ചാന്ദ്രചലച്ചിത്രത്തിലൂടെ ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ലോകത്തിനു സമ്മാനിച്ചത്. 2023 ജൂലൈ 14ന് ശ്രീഹരിക്കോട്ടയിൽനിന്നു പറന്നുയർന്ന നിമിഷം മുതൽ ചന്ദ്രയാൻ 3 പേടകത്തിനൊപ്പം സഞ്ചരിക്കാൻ തുടങ്ങിയതാണ് 140 കോടി ഇന്ത്യക്കാരുടെ സ്വപ്നം. ഓരോ ബഹിരാകാശ ദൂരവും പിന്നിടുമ്പോഴും ആ സ്വപ്നം പ്രാ‍ർഥനയിലേക്കും പിന്നെ പ്രതീക്ഷയിലേക്കും വഴിമാറി. ഒടുവിൽ അതുതന്നെ സംഭവിച്ചു– ഓഗസ്റ്റ് 23ന് വൈകിട്ട് 6.03 ന് ചന്ദ്രനിൽനിന്ന് ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിലെ മിഷൻ ഓപറേഷൻസ് കോംപ്ലക്സിലേക്ക് ചന്ദ്രയാൻ 3 പേടകം ലാൻഡ് ചെയ്തതിന്റെ സിഗ്നല്‍ എത്തി. ചന്ദ്രനിലെ ഏറ്റവും ‘അപകടകരമായ’ പ്രദേശമായ ദക്ഷിണധ്രുവത്തിൽ ലാൻഡർ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയിരിക്കുന്നു. ആ നിമിഷത്തിന്റെ ധന്യതയിൽ ഐഎസ്ആർഒ ട്വീറ്റ് ചെയ്തു- ‘ചന്ദ്രയാൻ 3 എന്ന ഞാൻ എന്റെ ലക്ഷ്യത്തിലെത്തി, നിങ്ങളും’. ഇന്ത്യയിലെ 140 കോടി ജനതയുടെ നെഞ്ചിൽ അഭിമാനത്തിന്റെ ചന്ദ്രോത്സവം ആരംഭിച്ച നിമിഷം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ ‘ഇന്റർസ്റ്റെല്ലാർ’ എന്ന സയൻസ് ഫിക്‌ഷൻ ചിത്രത്തിന്റെ ബജറ്റ് 1370 കോടി രൂപയായിരുന്നു. അതിനേക്കാൾ 400 കോടി രൂപ കുറവായിരുന്നു ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ബജറ്റ്– 970 കോടി രൂപ. എന്നാൽ ഇന്റർസ്റ്റെല്ലാറിനേക്കാൾ ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു ഇത്രയും ‘കുറഞ്ഞ ബജറ്റി’ലൊരുക്കിയ ചാന്ദ്രചലച്ചിത്രത്തിലൂടെ ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ലോകത്തിനു സമ്മാനിച്ചത്. 2023 ജൂലൈ 14ന് ശ്രീഹരിക്കോട്ടയിൽനിന്നു പറന്നുയർന്ന നിമിഷം മുതൽ ചന്ദ്രയാൻ 3 പേടകത്തിനൊപ്പം സഞ്ചരിക്കാൻ തുടങ്ങിയതാണ് 140 കോടി ഇന്ത്യക്കാരുടെ സ്വപ്നം. ഓരോ ബഹിരാകാശ ദൂരവും പിന്നിടുമ്പോഴും ആ സ്വപ്നം പ്രാ‍ർഥനയിലേക്കും പിന്നെ പ്രതീക്ഷയിലേക്കും വഴിമാറി. ഒടുവിൽ അതുതന്നെ സംഭവിച്ചു– ഓഗസ്റ്റ് 23ന് വൈകിട്ട് 6.03 ന് ചന്ദ്രനിൽനിന്ന് ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിലെ മിഷൻ ഓപറേഷൻസ് കോംപ്ലക്സിലേക്ക് ചന്ദ്രയാൻ 3 പേടകം ലാൻഡ് ചെയ്തതിന്റെ സിഗ്നല്‍ എത്തി. ചന്ദ്രനിലെ ഏറ്റവും ‘അപകടകരമായ’ പ്രദേശമായ ദക്ഷിണധ്രുവത്തിൽ ലാൻഡർ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയിരിക്കുന്നു. ആ നിമിഷത്തിന്റെ ധന്യതയിൽ ഐഎസ്ആർഒ ട്വീറ്റ് ചെയ്തു- ‘ചന്ദ്രയാൻ 3 എന്ന ഞാൻ എന്റെ ലക്ഷ്യത്തിലെത്തി, നിങ്ങളും’. ഇന്ത്യയിലെ 140 കോടി ജനതയുടെ നെഞ്ചിൽ അഭിമാനത്തിന്റെ ചന്ദ്രോത്സവം ആരംഭിച്ച നിമിഷം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ ‘ഇന്റർസ്റ്റെല്ലാർ’ എന്ന സയൻസ് ഫിക്‌ഷൻ ചിത്രത്തിന്റെ ബജറ്റ് 1370 കോടി രൂപയായിരുന്നു. അതിനേക്കാൾ 400 കോടി രൂപ കുറവായിരുന്നു ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ബജറ്റ്– 970 കോടി രൂപ. എന്നാൽ ഇന്റർസ്റ്റെല്ലാറിനേക്കാൾ ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു ഇത്രയും ‘കുറഞ്ഞ ബജറ്റി’ലൊരുക്കിയ ചാന്ദ്രചലച്ചിത്രത്തിലൂടെ ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ലോകത്തിനു സമ്മാനിച്ചത്. 

 

ADVERTISEMENT

2023 ജൂലൈ 14ന് ശ്രീഹരിക്കോട്ടയിൽനിന്നു പറന്നുയർന്ന നിമിഷം മുതൽ ചന്ദ്രയാൻ 3 പേടകത്തിനൊപ്പം സഞ്ചരിക്കാൻ തുടങ്ങിയതാണ് 140 കോടി ഇന്ത്യക്കാരുടെ സ്വപ്നം. ഓരോ ബഹിരാകാശ ദൂരവും പിന്നിടുമ്പോഴും ആ സ്വപ്നം പ്രാ‍ർഥനയിലേക്കും പിന്നെ പ്രതീക്ഷയിലേക്കും വഴിമാറി. ഒടുവിൽ അതുതന്നെ സംഭവിച്ചു– ഓഗസ്റ്റ് 23ന് വൈകിട്ട് 6.03 ന് ചന്ദ്രനിൽനിന്ന് ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിലെ മിഷൻ ഓപറേഷൻസ് കോംപ്ലക്സിലേക്ക് ചന്ദ്രയാൻ 3 പേടകം ലാൻഡ് ചെയ്തതിന്റെ സിഗ്നല്‍ എത്തി. ചന്ദ്രനിലെ ഏറ്റവും ‘അപകടകരമായ’ പ്രദേശമായ ദക്ഷിണധ്രുവത്തിൽ ലാൻഡർ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയിരിക്കുന്നു. ആ നിമിഷത്തിന്റെ ധന്യതയിൽ ഐഎസ്ആർഒ ട്വീറ്റ് ചെയ്തു- ‘ചന്ദ്രയാൻ 3 എന്ന ഞാൻ എന്റെ ലക്ഷ്യത്തിലെത്തി, നിങ്ങളും’. ഇന്ത്യയിലെ 140 കോടി ജനതയുടെ നെഞ്ചിൽ അഭിമാനത്തിന്റെ ചന്ദ്രോത്സവം ആരംഭിച്ച നിമിഷം.

 

∙ ഇനി കാട്ടിൽക്കളയാം ആ കാർട്ടൂൺ!

 

ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് (Photo by Patrick T. Fallon / AFP)
ADVERTISEMENT

2014 ഒക്ടോബറിൽ ന്യൂയോർക്ക് ടൈംസ് ഒരു കാർട്ടൂൺ പ്രസിദ്ധീകരിച്ചു. ബഹിരാകാശ ശക്തികളുടെ ‘എലീറ്റ് ക്ലബിൽ’ രണ്ടു പേർ പത്രം വായിച്ചിരിക്കുന്നു. ഇന്ത്യയുടെ ചൊവ്വാദൗത്യത്തെപ്പറ്റിയാണ് പത്രത്തിലെ വാർത്ത. ആ സമയത്ത് വാതിലിൽ ആരോ തട്ടുന്നു. ഒരു പശുവിനെയും പിടിച്ചു നിൽക്കുന്ന ഇന്ത്യക്കാരൻ. അതായിരുന്നു കാർട്ടൂൺ. 2014 സെപ്റ്റംബറിലാണ് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ മംഗൾയാൻ പ്രോബ് ഇന്ത്യ വിജയകരമായി അയച്ചത്. അതിനെ കളിയാക്കിയായിരുന്നു കാർട്ടൂൺ. അത് വ്യാപകമായ വിമർശനത്തിനിടയാക്കിയതോടെ ന്യൂയോർക്ക് ടൈംസ് പിന്നീട് മാപ്പു പറഞ്ഞ് തലയൂരി.

 

ബഹിരാകാശത്തെയും ചന്ദ്രനിലെയും പല ഒന്നാം സ്ഥാനങ്ങളും ഇതുവരെ കുത്തകയാക്കി വച്ചിരുന്നത് യുഎസും ചൈനയും സോവിയറ്റ് യൂണിയനുമൊക്കെയായിരുന്നു എന്നതായിരുന്നു ആ കാർട്ടൂണിനു പിന്നിൽ ഒളിച്ചിരുന്ന യാഥാർഥ്യം. എന്നാൽ അവർക്കാർക്കും സാധിക്കാത്ത നേട്ടത്തിലാണ് ഇന്ത്യയുടെ ചന്ദ്രയാൻ 3 ലാൻഡ് ചെയ്തിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ്‌‌ലാൻഡിങ് നടത്തിയ ആദ്യത്തെ രാജ്യമായിരിക്കുന്നു ഇന്ത്യ. ബഹിരാകാശ പേടകങ്ങളുടെ ശവപ്പറമ്പാണ് ചന്ദ്രന്റെ ദക്ഷിണധ്രുവം. ഇന്ത്യയുടെ ചന്ദ്രയാൻ 2 ഉൾപ്പെടെ അവിടെ വീണു പൊലിഞ്ഞ സ്വപ്ന പദ്ധതികളേറെ. ഇസ്രയേലിന്റെയും യുഎഇയുടെയും ഏറ്റവും ഒടുവിലായി റഷ്യയുടെ ലൂണ–25 വരെയും അവിടെ തകർന്നു വീണിട്ടുണ്ട്. അത്രയേറെ കുപ്രസിദ്ധമായ ലാൻഡിങ് പ്രദേശം, രഹസ്യങ്ങളുടെ കലവറ. 

 

ഐഎസ്ആർഒ മുൻ ചെയർമാൻ കെ.ശിവൻ (Photo by PTI)
ADVERTISEMENT

പക്ഷേ പരാജയത്തിൽനിന്നു പാഠം പഠിച്ച ഇന്ത്യ ഒടുവിൽ ദക്ഷിണധ്രുവത്തിൽ വെന്നിക്കൊടി നാട്ടിയിരിക്കുന്നു. പരാജയത്തിൽനിന്നു പാഠംപഠിച്ചതാണെന്ന് ഒരലങ്കാരത്തിനു വേണ്ടി പറയുന്നതുമല്ല. ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് തന്നെ പറഞ്ഞിട്ടുണ്ട്, എന്തെല്ലാം വിജയിക്കുമെന്നു നോക്കിയല്ല, എന്തെല്ലാം കാര്യങ്ങൾ പരാജയപ്പെടാൻ സാധ്യതയുണ്ടെന്നു നോക്കിയാണ് ചന്ദ്രയാൻ 3 ഡിസൈൻ ചെയ്തതെന്ന്. ചന്ദ്രയാൻ 2ന്റെ പരാജയം വലിയൊരു പാഠപുസ്തകം കൂടിയായി മാറുകയായിരുന്നു ഐഎസ്ആർ‌ഒയ്ക്ക്. ഈ അഭിമാന നിമിഷത്തിൽ എല്ലാവരും ഒരുപോലെ ചോദിക്കുന്ന ചോദ്യമുണ്ട്. ചന്ദ്രയാൻ 2ൽനിന്ന് വ്യത്യസ്തമായി എന്തു ‘മാജിക്’ ആണ് ചന്ദ്രയാൻ 3ൽ ഐഎസ്ആർഒ പ്രയോഗിച്ചത്? മാജിക്കല്ല, കഠിനാധ്വാനമാണെന്നു പറയും ഐഎസ്ആർഒ ഗവേഷകർ. 

 

ഡൽഹിയിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന് ചന്ദ്രയാന്റെ മാതൃക സമ്മാനിച്ചപ്പോൾ (PTI Photo/Manvender Vashist Lav)

പുതിയ പരീക്ഷണങ്ങൾ നടത്തിയും ശാസ്ത്രീയ ഉപകരണങ്ങൾ പുതുതായി കൂട്ടിച്ചേർത്തും നേരത്തേ ഉണ്ടായിരുന്ന പരീക്ഷണ–നിരീക്ഷണ സംവിധാനങ്ങളുടെ മികവ് കൂട്ടിയുമെല്ലാമാണ് ചന്ദ്രയാൻ 3 പേടകത്തെ ഒരുക്കിയത്. ‘‘മൂന്നാം ചന്ദ്രയാൻ കൂടുതൽ വലുതായി, ഒപ്പം കരുത്തനും’’ എന്നാണ് ഐഎസ്ആർഒ മുന്‍ ചെയർമാൻ കെ.ശിവൻ പറഞ്ഞത്. പേടകത്തിൽ എവിടെയെല്ലാം അധികമായി എന്തെല്ലാം ചേർക്കാൻ സാധിക്കുമോ അതെല്ലാം ചേർത്തു എന്നും അദ്ദേഹം പറഞ്ഞു. അതാണ് ചന്ദ്രയാൻ 2നു സംഭവിച്ച വിധിയിലേക്കു വീഴാതെ ചന്ദ്രയാൻ 3 പേടകത്തെ രക്ഷിച്ചത്. ചന്ദ്രനിൽ സുരക്ഷിതമായ സോഫ്റ്റ്‌ലാൻഡിങ് സാധ്യമാക്കാൻ എന്തെല്ലാം ഉപകരണങ്ങളാണ് ചന്ദ്രയാനെ സഹായിച്ചത്? അവയുടെ പ്രവർത്തനം എങ്ങനെയായിരുന്നു? വിശദമായിട്ടറിയാം...

 

∙ പരാജയമല്ല, വിജയത്തിലേക്കുള്ള ആദ്യപടി

 

ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് ചന്ദ്രയാൻ മൂന്നിന്റെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത് ചിത്രകാരന്റെ ഭാവനയിൽ (Image Courtesy ISRO)

2019 സെപ്റ്റംബര്‍ 7 പുലർച്ചെ 1.38. ചന്ദ്രയാൻ 2 പേടകത്തിന്റെ ലാൻഡിങ്ങിന്റെ നിർണായക നിമിഷങ്ങൾ. ചന്ദ്രോപരിതലത്തിൽനിന്ന് 30 കിലോമീറ്റർ ഉയരെയായിരുന്നു പേടകം ആ സമയത്ത്. അവിടെനിന്ന് 10 മിനിറ്റു കൊണ്ട് 7.4 കിലോമീറ്ററിലേക്ക് വേഗം കുറയ്ക്കുകയാണ് ചന്ദ്രയാൻ 2 ആദ്യം ചെയ്തത്. അടുത്ത 38 സെക്കൻഡ് സമയംകൊണ്ട് ചന്ദ്രോപരിതലത്തിന്റെ അഞ്ചു കിലോമീറ്റർ വരെ മുകളിലെത്തി. ലാൻഡിങ്ങിലെ നിർണായകമായ നാലു ഘട്ടങ്ങളിലെ രണ്ടെണ്ണവും വിജയകരമായി പൂർത്തിയായിരിക്കുന്നു. അടുത്തതാണ് ഫൈൻ ബ്രേക്കിങ് ഘട്ടം. 96 സെക്കൻഡ് സമയമെടുത്ത് പേടകം ചന്ദ്രോപരിതലത്തിന് 400 മീറ്റർ ഉയരത്തിലെത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. 

 

എന്നാൽ ആ പ്രക്രിയ നടന്നുകൊണ്ടിരിക്കെ, സഞ്ചരിക്കേണ്ട പാതയിൽനിന്ന് പേടകം വിട്ടുമാറി. നേരത്തെ തീരുമാനിച്ചതു പ്രകാരം ചന്ദ്രയാൻ 2 ലാന്‍ഡ് ചെയ്യുന്നതിന് വെറും രണ്ടു മിനിറ്റ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്നാൽ പെട്ടെന്ന് ഐഎസ്ആർഒയുടെ ബെംഗളൂരുവിലെ മിഷൻ കോംപ്ലക്സിൽ അസാധാരണമായ നിശബ്ദത. പതിയെ അത് ഗവേഷകർ തമ്മിലുള്ള ചർച്ചകളിലേക്കു വഴിമാറി. അധികം വൈകിയില്ല, അന്നത്തെ ഐഎസ്ആർഒ ചെയർമാൻ ഡോ.കെ.ശിവൻ വിശദീകരണവുമായി എത്തി. ‘‘ചന്ദ്രോപരിതലത്തിന്റെ 2.1 കിലോമീറ്റർ ഉയരെ വരെ ഒരു കുഴപ്പവുമില്ലാതെ എത്തിയതായിരുന്നു പേടകം. എന്നാൽ പിന്നീടങ്ങോട്ട് നിയന്ത്രണം നഷ്ടമായി. ചന്ദ്രയാൻ 2 ലാൻഡിങ് പരാജയപ്പെട്ടു’’. 

ചന്ദ്രയാന്‍ 3യുടെ സുരക്ഷിത ലാൻഡിങ് ഡൽഹിയിലെ ഇന്ത്യ ഗേറ്റിൽ ആഘോഷിക്കുന്നു (PTI Photo/Kamal Singh)

 

ആവശ്യമായ ഇന്ധനം ലാൻഡറിൽ ഇത്തവണ കൂടുതലായി ശേഖരിച്ചിട്ടുണ്ടായിരുന്നു. എന്തെങ്കിലും കാരണത്താൽ ലാൻഡിങ് സൈറ്റ് മാറ്റേണ്ടി വന്നാല്‍ അതിനു വേണ്ട ഇന്ധനവും റെഡിയായിരുന്നു. എന്നാൽ ചന്ദ്രയാന്‍ 3 പേടകത്തിന് അതൊന്നും വേണ്ടി വന്നില്ലെന്നു മാത്രം.

ആ ലാൻഡിങ്ങിനു സാക്ഷിയാകാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുന്നിൽ പൊട്ടിക്കരയുന്ന ശിവനെയാണ് പിന്നീട് ഇന്ത്യ കണ്ടത്. എന്നാല്‍ ‘ഈ പരാജയമെല്ലാം ഒരു പാഠമായിരിക്കണം. നിങ്ങളിൽ എന്നും ഞാൻ അഭിമാനം കൊള്ളുന്നു’വെന്നു പറഞ്ഞാണ് മോദി അന്നു യാത്ര പറഞ്ഞത്. ഗവേഷകരെ പ്രചോദിപ്പിക്കും വിധമുള്ള വാക്കുകളായിരുന്നു അന്ന് സ്വകാര്യ കൂടിക്കാഴ്ചയിൽ മോദി പറഞ്ഞതെന്ന് ഐഎസ്ആർഒ ഗവേഷകർ പിന്നീട് പറഞ്ഞിട്ടുണ്ട്. ശിവനും ഐഎസ്ആർഒയും പരാജയത്തിന്റെ ക്ഷീണത്തില്‍ തളർന്നിരുന്നില്ല, ഉണർന്നു പ്രവർത്തിച്ചു. അധികം വൈകാതെതന്നെ ചന്ദ്രയാൻ 3നുള്ള ഒരുക്കങ്ങളായി. ഒട്ടും മടിക്കാതെ കേന്ദ്രം മൂന്നാം ചന്ദ്രയാന് പച്ചക്കൊടി കാട്ടുകയും ചെയ്തു. 

 

ചന്ദ്രയാൻ 2ന്റെ പരാജയത്തെപ്പറ്റി പഠിക്കാനായി ഒരു സമിതിയെ നിയോഗിച്ചിരുന്നു. അവർ നൽകിയ റിപ്പോർട്ടായിരുന്നു ഐഎസ്ആർഒയുടെ ആദ്യത്തെ പാഠപുസ്തകം. അതിലെ പരാജയ കാരണങ്ങൾ ഓരോന്നും ഗവേഷകർ പഠിച്ചു. അതെങ്ങനെ പരിഹരിക്കാമെന്ന് ആലോചിച്ചു. ആ കൂട്ടായ ചിന്തയ്ക്കുള്ള ഉത്തരമായിരുന്നു ചന്ദ്രയാൻ 3. ചന്ദ്രയാൻ 2ലെ ഓർബിറ്റർ അപ്പോഴും ചന്ദ്രനെ ചുറ്റുന്നുണ്ടായിരുന്നു. അതുമായി ചന്ദ്രയാൻ 3ന്റെ ലാൻഡറിനെ ബന്ധിപ്പിക്കാനായിരുന്നു ആദ്യ നീക്കം. എന്നാൽ അതിനേക്കാളും എളുപ്പം ഒരു പ്രൊപ്പൽഷൻ മൊഡ്യൂൾ നിർമിക്കുന്നതാണെന്നായിരുന്നു ഗവേഷകരുടെ നിഗമനം. 

ചന്ദ്രയാന്‍ 3യുടെ സുരക്ഷിത ലാൻഡിങ് നാഗ്പുരിൽ ആഘോഷിക്കുന്ന കോളജ് വിദ്യാർഥികൾ (PTI Photo)

 

പ്രൊപ്പൽഷൻ മൊഡ്യൂളിലേറിയായിരുന്നു 2023 ഓഗസ്റ്റ് 17വരെ ചന്ദ്രയാൻ 3ന്റെ ലാൻഡറിന്റെയും റോവറിന്റെയും യാത്ര. 17ന് മൊഡ്യൂളും ലാൻഡറും പരസ്പരം വേർപിരിഞ്ഞു. പിന്നീട് ലാൻഡർ ഓരോ ഘട്ടങ്ങളിലായി, പടിപടിയായി താഴ്ന്നു വന്ന് ചന്ദ്രന്റെ തൊട്ടടുത്തു വരെയെത്തി. ഓഗസ്റ്റ് 20ന് ചന്ദ്രന്റെ ഏറ്റവും അടുത്ത് 25 കിലോമീറ്ററും ഏറ്റവും അകലെ 134 കിലോമീറ്ററും എന്ന ഭ്രമണപഥത്തിലേക്കു പേടകം മാറി. ഓഗസ്റ്റ് 23ലെ ലാൻഡിങ് ദിവസം ചന്ദ്രോപരിതലത്തില്‍നിന്ന് 25 കിലോമീറ്റര്‍ വരെ അടുത്തായിരുന്നു ലാൻഡർ. അതിനകത്ത് സുരക്ഷിതമായി പ്രഗ്യാന്‍ റോവറുമുണ്ടായിരുന്നു.

ചന്ദ്രയാന്‍ 3യുടെ സുരക്ഷിത ലാൻഡിങ് ഡൽഹിയിലെ ഇന്ത്യ ഗേറ്റിൽ ആഘോഷിക്കുന്ന കുട്ടികൾ (PTI Photo/Kamal Singh)

 

ചന്ദ്രന്റെ ഉപരിതലത്തിൽ തിരശ്ചീനമായി സഞ്ചരിക്കുന്ന ചന്ദ്രയാൻ ചിത്രകാരന്റെ ഭാവനയിൽ. ഐഎസ്ആർഒ പുറത്തുവിട്ട ചിത്രം (ISRO/Twitter)

∙ ‘പൊടിപിടിക്കാതെ’ മുന്നോട്ട്

 

ലാൻഡിങ് എപ്രകാരം വേണമെന്നതു സംബന്ധിച്ച കമാൻഡ് നേരത്തേത്തന്നെ ഇന്ത്യയുടെ ഡീപ് സ്പേസ് നെറ്റ്‌വർക്ക് (ഐഡിഎസ്എൻ) വഴി ലാൻഡറിലെ കംപ്യൂട്ടർ സംവിധാനത്തിലേക്ക് എത്തിച്ചിരുന്നു. ആ കമാൻഡ് പ്രകാരമായിരുന്നു തുടർപ്രക്രിയകളെല്ലാം പേടകം സ്വയം ചെയ്തത്. വിദൂര പ്രപഞ്ച ഗവേഷണത്തിനു വേണ്ടി ഐഎസ്ആർഒ ഒരുക്കിയതാണ് ബെംഗളൂരുവിലെ രാമനഗറിലുള്ള ഐഡിഎസ്എൻ. വമ്പൻ ആന്റിനകളും ആശയവിനിമയ സംവിധാനങ്ങളുമാണ് ഇവിടെയുള്ളത്. ഭൗമോപരിതലത്തിൽനിന്ന് 16,000 കിലോമീറ്ററിൽ തുടങ്ങി സൗരയൂഥത്തിലെ ഏറ്റവും അവസാന ഗ്രഹത്തിലുള്ള പേടകത്തിലേക്കു വരെ കമാൻഡ് നൽകാൻ ഐഡിഎസ്എന്നിനു സാധിക്കും. 

 

ചന്ദ്രയാൻ പകർത്തിയ ചന്ദ്രോപരിതലത്തിലെ ദൃശ്യങ്ങൾ (Photo by X/ISRO)

ഈ കമാൻഡ് വിജയകരമായി പൂർത്തിയാക്കിയതോടെ ചന്ദ്രയാൻ 3 ലാൻഡിങ്ങിനുള്ള ശ്രമം തുടങ്ങി. ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുമ്പോൾ പൊടിപടലങ്ങൾ ഉയരുമെന്ന പേടി ചന്ദ്രയാൻ 2 അയയ്ക്കുമ്പോൾ ഗവേഷകർക്കുണ്ടായിരുന്നു. അതിനാൽത്തന്നെ നാലിനു പകരം അഞ്ച് എൻജിനുകളാണ് അന്ന് ലാൻഡറിനു നൽകിയത്. നാലു വശത്ത് ഓരോന്നു വീതവും മധ്യത്തിൽ ഒന്നും. റിഗലിത്ത് എന്നറിയപ്പെടുന്ന ചന്ദ്രനിലെ മണ്ണ് ഏതെങ്കിലും തരത്തിൽ ഭീഷണിയായാൽ ഉപയോഗപ്പെടുത്താൻ വേണ്ടിയായിരുന്നു അഞ്ചാം എൻജിൻ. പൊടി മൊത്തം ചന്ദ്രയാനെ മൂടിയാൽ അത് ലാൻഡറിലെ സെൻസറുകളെ ബാധിക്കുമെന്നായിരുന്നു ആശങ്ക. 

 

ചന്ദ്രോപരിതലത്തിലെ വിവിധ ഭാഗങ്ങൾ അടയാളപ്പെടുത്തി ഐഎസ്ആർഒ പുറത്തുവിട്ട ചിത്രം. ചന്ദ്രയാൻ 3 പകർത്തിയതാണിത്. (Photo by X/ISRO)

ചന്ദ്രോപരിതലത്തിൽ 13 മീറ്റർ മുകളിലെത്തുമ്പോൾ ശേഷിച്ച നാല് എൻജിനുകളും നിർത്തി അഞ്ചാമത്തെ എൻജിന്‍ മാത്രം പ്രവർത്തിപ്പിച്ച് പൊടിശല്യത്തില്‍നിന്നു രക്ഷപ്പെടാനായിരുന്നു നീക്കം. അതായത് ലാൻഡ് ചെയ്യുന്നതിന് അഞ്ച് സെക്കൻഡ് മുൻപു മാത്രമായിരിക്കും അഞ്ചാമത്തെ എൻജിൻ പ്രവർത്തിക്കുക. എന്നാൽ ചന്ദ്രനിലെ പൊടിപടലങ്ങൾ പേടകത്തിനു കാര്യമായ പ്രശ്നമുണ്ടാക്കില്ലെന്ന് ഗവേഷകർ കണ്ടെത്തി. അതോടെ അഞ്ചാമത്തെ എൻജിന്റെ ആവശ്യവും അപ്രസക്തമായി. നാല്എൻജിനുകളോടെ ചന്ദ്രയാൻ 3 ഡിസൈനും തയാറാക്കി. പരാജയത്തിൽനിന്നു പഠിച്ച വലിയ പാഠമായിരുന്നു അത്.

 

∙ പിഴയ്ക്കാത്ത കണക്കുകൂട്ടൽ

 

ചന്ദ്രോപരിതലത്തിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിലേക്ക് ലാൻഡറിനെ എത്തിക്കുന്നതായിരുന്നു ചന്ദ്രയാൻ 3 ലാൻഡിങ്ങിന്റെ ആദ്യപടി. ആ ഘട്ടത്തിൽ നാല് ത്രസ്റ്റർ എൻജിനുകളും ഒരുമിച്ച് പ്രവർത്തിക്കാൻ ആരംഭിച്ചു. റെട്രോ ഫയറിങ് എന്ന സാങ്കേതികതയാണ് ഇവിടെ ഉപയോഗപ്പെടുത്തിയത്. പേടകത്തെ മുന്നോട്ടു കുതിപ്പിക്കുന്നതിനുള്ള ഊർജം നൽകുന്നതിനു പകരം, വിപരീത ദിശയിലേക്കാണ് റോക്കറ്റ് പ്രവർത്തിച്ചത്. അതോടെ ചന്ദ്രോപരിതലത്തിനു തിരശ്ചീനമായി സഞ്ചരിക്കുന്ന ലാൻഡറിന്റെ വേഗം കുറഞ്ഞു. ചന്ദ്രന്റെ ഗുരുത്വാകർഷണബലം അതിന്റെ എല്ലാ ശക്തിയോടെയും പേടകത്തിനു നേരെ പ്രയോഗിക്കപ്പെടുന്നതും ഈ സമയത്താണ്. എന്നാൽ എൻജിനുകൾ കൃത്യമായ ആനുപാതത്തിൽ ജ്വലിപ്പിച്ച് വേഗം നിയന്ത്രിച്ചുകൊണ്ടേയിരുന്നു. 

 

ചന്ദ്രനെ ചുറ്റുന്ന ലാൻഡറും പ്രൊപ്പൽഷൻ മൊഡ്യൂളും (Photo by X/ISRO)

ലാൻഡിങ് പ്രക്രിയ ആരംഭിക്കുമ്പോൾ സെക്കൻഡിൽ 1.68 കിലോമീറ്ററായിരുന്നു ചന്ദ്രയാന്റെ പ്രവേഗം. തിരശ്ചീനമായി സഞ്ചരിച്ചുകൊണ്ടിരുന്ന പേടകത്തെ, വേഗം നിയന്ത്രിച്ചുകൊണ്ടുവന്ന് ലംബമായി (vertical) നിർത്തുകയെന്നതായിരുന്നു അടുത്ത ഘട്ടം. അതായത്, ലാൻഡറിലെ ത്രസ്റ്റർ എൻജിനുകൾ താഴേക്ക് വരുന്ന വിധത്തിൽ. ഈ ഒരു ഘട്ടത്തിലായിരുന്നു 2019ൽ ചന്ദ്രയാൻ 2 പാളിയതും നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തിൽ ഇടിച്ചിറക്കിയതും. അതിനാൽത്തന്നെ അതീവസൂക്ഷ്മതയോടെയായിരുന്നു ഓരോ നീക്കവും. ‘‘ഒരുപാട് കണക്കുകൂട്ടലുകൾ ഒരുമിച്ചു ചേർന്ന ഘട്ടമായിരുന്നു അത്. എല്ലാം കണക്കിന്റെ കളികളായിരുന്നു’’– എസ്.സോമനാഥ് പറയുന്നു. ചന്ദ്രോപരിതലത്തിന് 2 കിലോമീറ്റർ മുകളിൽ വച്ചായിരുന്നു ചന്ദ്രയാൻ 2ന്റെ നിയന്ത്രണം തെറ്റിയത്. ആ ദൂരപരിധി ചന്ദ്രയാൻ 3 പിന്നിട്ടപ്പോൾ കയ്യടികളോടെയാണ് ഐഎസ്ആർഒ ഗവേഷകർ സ്വീകരിച്ചത്. 

 

ഇടയ്ക്ക് രണ്ട് എൻജിനുകളുടെ പ്രവർത്തനം നിർത്തിവച്ചായിരുന്നു പേടകത്തെ നിയന്ത്രിച്ചത്. ശേഷിച്ച രണ്ട് എൻജിന്റെ സഹായത്തോടെ, നിയന്ത്രണം നഷ്ടപ്പെടാതെ താഴേക്ക് പതിയെപ്പതിയെ പേടകം വരാൻ തുടങ്ങി. രണ്ട് എൻജിനുകളിൽനിന്നും ‘റിവേഴ്സ് ത്രസ്റ്റ്’ ആയതിനാൽത്തന്നെ പുറകോട്ടു തള്ളിയ അവസ്ഥയിലായിരുന്നു പേടകം. അതായത് പേടകം താഴേക്കു വരാൻ ശ്രമിക്കും, ത്രസ്റ്ററിൽനിന്നുള്ള ഊർജം പതിയെ അതിനെ പിന്നിലേക്കു തള്ളും. അത് കൃത്യമായ ആനുപാതത്തിൽ പാലിച്ചതോടെ പേടകം പതിയെപ്പതിയെ 150–100 മീറ്ററിലേക്കെത്തി. അവിടെവച്ചാണ് ചന്ദ്രോപരിതലം സ്കാൻ ചെയ്യാനുള്ള ക്യാമറകളും സെൻസറുകളും പ്രവർത്തിക്കാൻ തുടങ്ങിയത്. ചന്ദ്രയാൻ 3 ലാൻഡിങ്ങിൽ ഏറ്റവും നിർണായകമായതും ഇവയുടെ പിന്തുണയാണ്. ചന്ദ്രയാൻ രണ്ടിൽനിന്ന് മൂന്നാം പേടകത്തെ വേറിട്ടു നിർത്തിയതും പുതുതായി ചേർ‌ക്കപ്പെട്ട സെൻസറുകളും ക്യാമറകളുമായിരുന്നു. അവ എങ്ങനെയാണ് പേടകത്തെ സഹായിച്ചത്?

 

∙ വഴികാട്ടിയ ക്യാമറകൾ

 

ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന സ്ഥലം കൃത്യമായി കണക്കാക്കാനായില്ലെങ്കിൽ പേടകം ഏതെങ്കിലും വമ്പൻ ഗർത്തത്തിലോ ചെരിവിലോ കുന്നിൻമുകളിലോ വന്നിറങ്ങേണ്ട അവസ്ഥയായിരുന്നു. അത്രയേറെ കുപ്രസിദ്ധമാണ് ദക്ഷിണധ്രുവ പ്രദേശം. ദൂരെനിന്ന് ചന്ദ്രോപരിതലത്തിലേക്കു നോക്കിയാൽ ചെറിയ കുണ്ടും കുഴിയുമാണെന്നൊക്കെയേ തോന്നുകയുള്ളൂ. എന്നാൽ അടുത്തു വരുമ്പോഴായിരിക്കും കുഴിയുടെയും കുന്നിന്റെയുമെല്ലാം ‘വലുപ്പം’ മനസ്സിലാകുക. പല കാലങ്ങളിലായി ഛിന്നഗ്രഹങ്ങൾ വന്നിടിച്ചും മറ്റുമുണ്ടായ ഗർത്തങ്ങളാണ് ചന്ദ്രനിലേറെയും. ഈ ഗർത്തങ്ങളെയും കുന്നുകളെയും ചെരിവുകളെയുമെല്ലാം നേരത്തേതന്നെ ഐഎസ്ആർഒ മാപ് ചെയ്തു വച്ചിരുന്നു. 

 

അതുകൂടാതെ ലാൻഡറിൽനിന്നു പകർത്തിയ ഗർത്തങ്ങളുടെയും കുന്നുകളുടെയുമെല്ലാം ചിത്രങ്ങളും ഐഎസ്ആർഒ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ലാൻഡിങ്ങിന് അടുത്ത ദിവസങ്ങളിൽ ചന്ദ്രോപരിതലത്തിലെ കിടങ്ങുകളുടെയും കുന്നുകളുടെയും പേരുകൾ വരെ അടയാളപ്പെടുത്തിയ ചിത്രങ്ങളും പുറത്തുവിട്ടു. ഈ ചിത്രങ്ങളൊന്നും പക്ഷേ ഒരു രസത്തിന് എടുത്തു വച്ചതല്ല. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷമാണ് ചന്ദ്രനിൽ. അതിനാൽത്തന്നെ ഇന്നു കാണുന്ന ഗർത്തമോ കുന്നോ ആയിരിക്കില്ല നാളെ. അതിന്റെ ആകൃതിതന്നെ മാറിപ്പോയിട്ടുണ്ടാകാം. ചിലപ്പോൾ വലിയ പാറക്കഷ്ണങ്ങൾ പുതുതായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകാം. ഛിന്നഗ്രഹത്തിന്റെ കഷ്ണങ്ങളുണ്ടാകാം. ഇതെല്ലാം കണ്ടെത്തുന്നതിനുള്ള ക്യാമറകളും ചന്ദ്രയാൻ 3ൽ ഉണ്ടായിരുന്നു. 

 

ഈ ചിത്രങ്ങളെല്ലാം ചേർത്ത് തയാറാക്കിയ ചന്ദ്രോപരിതലത്തിന്റെ ഒരു ‘മൂൺ റഫറൻസ് മാപ്’ ലാൻഡറിലേക്ക് ഫീഡ് ചെയ്തിരുന്നു. പുതിയ ചിത്രങ്ങൾ എടുക്കുമ്പോൾ ഈ റഫറൻസ് മാപ്പിലെ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് ഉപരിതലത്തിലെ പ്രശ്നങ്ങൾ മനസ്സിലാക്കാനാകും. ലാൻഡർ പൊസിഷൻ ഡിറ്റക്‌ഷൻ ക്യാമറ (എൽപിഡിസി), ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി ക്യാമറ (എൽഎച്ച്‌വിസി), ലാൻഡർ ഹസാഡ് ഡിറ്റക്‌ഷൻ ആൻഡ് അവോയിഡൻസ് ക്യാമറ (എൽഎച്ച്ഡിഎസി) എന്നിവയാണ് ഈ ചിത്രം പകർത്തലിന് പേടകത്തെ സഹായിച്ചത്. ഇതു പരിശോധിച്ച് പേടകത്തിന്റെ ഗൈഡൻഡ് ആൻഡ് കൺട്രോൾ സിസ്റ്റത്തിന് തീരുമാനമെടുക്കാനും സാധിക്കും. നേരത്തേ ഇല്ലാതിരുന്ന എന്തെങ്കിലും തടസ്സം ഇപ്പോഴുണ്ടോയെന്നു തിരിച്ചറിയാം. പല ക്യാമറകള്‍ക്കും ചുമതലകളും പലതായിരുന്നു.

 

ലാൻഡ് ചെയ്യാനിരിക്കുന്ന പ്രദേശത്തെ കൃത്യമായി പരിശോധിക്കാനും അതീവ സൂക്ഷ്മമായി ചിത്രങ്ങൾ പകർത്താനുമാണ് എൽപിഡിസി സഹായിക്കുക. എന്നാൽ എൽഎച്ച്‌വിക്ക് മറ്റൊരു ദൗത്യമാണ്. ചന്ദ്രോപരിതലത്തിനു സമാന്തരമായി സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗതയാണ് ഹൊറിസോണ്ടൽ വെലോസിറ്റി (തിരശ്ചീന പ്രവേഗം). എൽഎച്ച്‌വി ക്യാമറ പകർത്തുന്ന ദൃശ്യങ്ങളിലുണ്ടാകുന്ന മാറ്റം പരിശോധിച്ച് കൺട്രോൾ ആൻഡ് ഗൈഡൻസ് സംവിധാനത്തിന് ഈ പ്രവേഗം നിയന്ത്രിക്കാൻ സാധിക്കും. പേടകം തിരശ്ചീനമായ സഞ്ചരിക്കുന്നതിൽനിന്ന് ലംബമായി സഞ്ചരിക്കാൻ തുടങ്ങുന്നതോടെ ചിത്രങ്ങളുടെ ആംഗിളിലുൾപ്പെടെ മാറ്റം വരും. ഇതെല്ലാം പരിശോധിച്ചാൽ എത്രമാത്രം ലംബമായി പേടകം മാറി എന്നു മനസ്സിലാക്കാനാകും. മറിഞ്ഞുകിടക്കുന്ന ഒരു ഗ്ലാസ് നിവർത്തിവയ്ക്കുന്നതു പോലെയാണ് തിരശ്ചീനമായി സ‍ഞ്ചരിക്കുന്ന പേടകം ലംബമായി സഞ്ചാരം തുടങ്ങുന്നത്. മുൻ നിശ്ചയിച്ച പാതയിലൂടെയാണോ പേടകം യാത്ര ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം മനസ്സിലാക്കാൻ എൽഎച്ച്‌വി ക്യാമറ പകർത്തുന്ന ചിത്രങ്ങളിലൂടെ സാധിക്കും. 

 

ഇവ കൂടാതെ ലാൻഡർ ഹസാഡ് ഡിറ്റക്‌ഷൻ ആൻഡ് അവോയിഡൻസ് ക്യാമറയുമുണ്ട്. പേരു പോലെത്തന്നെ വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ ലാൻഡറിനെ സഹായിക്കുന്ന സംവിധാനമാണിത്. ലാൻഡിങ്ങിനൊരുങ്ങുന്നതിന് തീരുമാനിച്ച സ്ഥലത്ത് വമ്പന്‍ പാറകളോ വിള്ളലോ ചെരിവോ മറ്റു തടസ്സങ്ങളോ കണ്ടാൽ ഉടനെത്തന്നെ ഉയർന്ന നിലവാരത്തിലുള്ള ചിത്രങ്ങൾ പകർത്തി ഈ ക്യാമറ കൺട്രോൾ ആൻഡ് ഗൈഡൻസ് സംവിധാനത്തിനു കൈമാറും. കംപ്യൂട്ടർ വിഷൻ അൽഗോരിതത്തിന്റെ സഹായത്തോടെ അതിവേഗം ഈ ചിത്രങ്ങളെയെല്ലാം പരിശോധിച്ച് പേടകത്തിന്റെ ലാൻഡിങ് സൈറ്റ് മാറ്റാനുള്ള നിർദേശം നൽകാൻ സാധിക്കും. ഇതെല്ലാം നിമിഷനേരംകൊണ്ടാണ് സംഭവിക്കുന്നതെന്നോർക്കണം. 

 

ഫ്രണ്ട് ഫേസിങ് ക്യാമറയാണ് മൂന്നാം ചന്ദ്രയാന്റെ മറ്റൊരു പ്രത്യേകത. ചന്ദ്രയാൻ 2ലും ഇതുണ്ടായിരുന്നു. പക്ഷേ എടുക്കുന്ന ചിത്രങ്ങൾ അപ്പപ്പോൾത്തന്നെ പേടകത്തിലെ കൺട്രോൾ സംവിധാനത്തിലേക്ക് അയയ്ക്കാൻ പറ്റുമായിരുന്നില്ല. പക്ഷേ  ആ പ്രശ്നം ഇത്തവണ പരിഹരിച്ചു. ചന്ദ്രനിലേക്ക് ഇറങ്ങുന്നതിനു തൊട്ടു മുൻപുവരെ ചിത്രങ്ങളെടുക്കാൻ ഈ ക്യാമറയ്ക്കു സാധിച്ചു. വഴി മുടക്കി ഒരു കല്ല് കിടന്നാൽ പോലും കണ്ടെത്തി അതിനനുസരിച്ച് അതിവേഗം പേടകത്തിന്റെ ഗതി മാറ്റാൻ സഹായിക്കുന്നതായിരുന്നു ഈ ക്യാമറകളെല്ലാം. ഈ ക്യാമറകളോടൊപ്പം പേടകത്തിലെ ലേസർ അൾട്ടിമീറ്ററും (എൽഎഎസ്എ) സഹായത്തിനെത്തി. ഇവയ്ക്ക് ചന്ദ്രോപരിതലത്തിന്റെ 3ഡി മാപ് തയാറാക്കിയെടുക്കാൻ സാധിക്കുമായിരുന്നു.

 

∙ ‘റോഡിൽനിന്ന്’ ചന്ദ്രനിലേക്ക്...

 

റോഡിലൂടെ കാറിൽ കുതിച്ചു പായുമ്പോൾ ചിലപ്പോഴെങ്കിലും കണ്ടിട്ടുണ്ടാകും, റോഡരികിൽ ക്യാമറ പോലുള്ള ഒരുപകരണം പിടിച്ചുകൊണ്ട് പൊലീസോ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരോ നിൽക്കുന്നത്. വാഹനത്തിന്റെ വേഗത അനുവദിച്ചതിലും അധികമാണോയെന്നു പരിശോധിക്കാനുള്ള ഡോപ്ലർ റഡാർ സ്പീഡ് ഗണ്‍ ആണത്. റോഡിലെ റഡാറിന് ചന്ദ്രനിലെന്താണു കാര്യം? അതിന്റെ ഉത്തരം ഐഎസ്ആർഒതന്നെ പറയും. ചന്ദ്രയാൻ 3ന്റെ ലാൻഡറിൽ അധികമായി ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളിലൊന്നായിരുന്നു ലേസർ ഡോപ്ലർ വെലോസിമീറ്റർ (എൽഡിവി). ഡോപ്ലർ എഫക്ട് എന്ന തത്വമാണ് ഇവിടെ പ്രവർത്തികമാക്കിയിരുന്നത്. 

 

ചന്ദ്രനിലേക്ക് ഇറങ്ങുന്നതിനു മുന്നോടിയായി എൽഡിവി ഉപയോഗിച്ച്  ലേസർ രശ്മികൾ ചന്ദ്രോപരിതലത്തിലേക്ക് അയയ്ക്കും. ആ രശ്മികൾ ഉപരിതലത്തിൽ തട്ടി വെലോസിമീറ്ററിലേക്കു തിരിച്ചെത്തുന്ന സമയം കണക്കാക്കും. അവയുടെ തരംഗദൈർഘ്യത്തിൽ വ്യത്യാസം വന്നിട്ടുണ്ടാകും. അതു താരതമ്യം ചെയ്താണ് വേഗം അളക്കുക. ഉപരിതലത്തിൽ കുന്നോ കുഴിയോ ചെരിവോ ഉണ്ടെങ്കിൽ ലേസർ രശ്മികൾ പതിച്ച് തിരികെ വരാനെടുക്കുന്ന സമയത്തിലും വ്യത്യാസമുണ്ടാകും. ഈ സമയം മനസ്സിലാക്കിയെടുത്ത് വേഗത നിയന്ത്രിക്കാൻ ലാൻഡറിനെ സഹായിക്കുകയാണ് എൽഡിവി ചെയ്യുക. ചന്ദ്രയാൻ രണ്ടിലും ഇത് സ്ഥാപിക്കണമെന്ന് ആലോചിച്ചതായിരുന്നു. എന്നാൽ ഗ്രൗണ്ട് ടെസ്റ്റിൽ ഇതു പരാജയപ്പെടുകയായിരുന്നു. അതോടെ ഒഴിവാക്കി. പക്ഷേ നാലു വർഷംകൊണ്ട് എൽവിഡി സാങ്കേതികതയില്‍ ഇന്ത്യ മിടുക്ക് തെളിയിച്ചു, അങ്ങനെ സെൻസറിന് മൂന്നാം ചന്ദ്രയാനിലേക്കുള്ള വഴിയും തെളിഞ്ഞു.

 

പേടകത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്കു വേണ്ട നിർണായക വിവരങ്ങൾ നൽകുന്നതിനു സഹായിക്കുന്ന സംവിധാനമായി ലേസർ ഇനർഷ്യൽ റഫറൻസിങ് ആൻഡ് ആക്സിലറോമീറ്റർ പാക്കേജും (എൽഐആർഎപി) ഉണ്ടായിരുന്നു. പേടകത്തെ ഉപരിതലത്തിൽ കൃത്യമായി വിന്യസിക്കുന്നതിനു വേണ്ട വിവരങ്ങൾ കൈമാറുന്നതും എൽഐആർപിയാണ്. ഉദാഹരണത്തിന് പേടകം ഉപരിതലത്തിലേക്ക് ഇറങ്ങുമ്പോഴും ലാൻഡിങ് കഴിയുമ്പോഴുമെല്ലാം പലവിധ ഉപകരണങ്ങളും ആന്റിനകളും സോളർ പാനലുകളുമെല്ലാം കൃത്യമായ ദിശയിലേക്കു തിരിച്ചു വയ്ക്കുന്നതിനുള്ള നിർദേശങ്ങൾ നൽകേണ്ടതുണ്ട്. ആക്സിലറോമീറ്ററുകളിൽനിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് അതിനനുസരിച്ച് ത്രസ്റ്ററുകളുടെ പ്രവർത്തനം ക്രമീകരിക്കുന്നതിനുള്ള കൺട്രോൾ സിസ്റ്റം കൂടിയാണിത്. പേടകത്തിന്മേലുണ്ടാകുന്ന ഗുരുത്വാകർഷണബലത്തെപ്പറ്റിയും ഇതുവഴി അറിയാൻ സാധിക്കും. ലാൻഡിങ് ഘട്ടത്തിൽ ഗുരുത്വാകർഷണത്തിന്റെ ‘ആക്രമണ’ത്തിൽനിന്ന് ചന്ദ്രയാനെ രക്ഷിക്കാന്‍ മുന്നിൽനിന്നതും എൽഐആർഎപിയാണ്.

 

ഇതോടൊപ്പമാണ് കെഎ–ബാൻഡ് അൾട്ടിമീറ്ററിന്റെ (കെഎആർഎ) സഹായവും. ഏകദേശം 26.5 മുതൽ 40 ഗിഗാഹെർട്സ് വരെയായിരിക്കും കെഎ–ബാൻഡ് റേഡിയോ തരംഗങ്ങളുടെ തരംഗദൈർഘ്യം. ഈ തരംഗങ്ങളെ ചന്ദ്രോപരിതലത്തിലേക്ക് അയച്ച് അവ തിരികെ എത്താനെടുക്കുന്ന ദൂരം കണക്കാക്കി, ഉപരിതലവും പേടകവും തമ്മിലുള്ള അകലം കൃത്യമായി കണക്കാക്കാൻ സഹായിച്ചത് ഇതാണ്. തരംഗങ്ങളുടെ പ്രതിഫലനം പരിശോധിച്ച് ചന്ദ്രോപരിതലത്തിലെ കുന്നും കുഴികളും ചെരിവുകളും വരെ തിരിച്ചറിയാം. പേടകം താഴേക്കിറക്കുന്നതിനിടെ എന്തെങ്കിലും തടസ്സങ്ങള്‍ വഴിയിലുണ്ടെങ്കിൽ അതും തിരിച്ചറിയാൻ സാധിക്കും. ക്യാമറകൾക്കൊപ്പം കെഎആർഎ കൂടിയാകുന്നതോടെ മാർഗതടസ്സമില്ലാതെ പേടകത്തിന്റെ യാത്ര ഉറപ്പായി.

 

ലാൻഡറിന് കൃത്യമായി ഒരിടത്ത് ഇറങ്ങാനായില്ലെങ്കിൽ റോവറിന് താഴേക്ക് ഇറങ്ങി വരാനുള്ള റാംപ് നിവർത്താനാകില്ല. ലാൻഡറിന്റെ ഒരു വശം തുറന്നാണ് റാംപ് ആയി മാറുന്നത്. അത് നിവർത്തിയാൽത്തന്നെ, ചെരിവിലാണ് ലാൻഡിങ്ങെങ്കിൽ അത് ചന്ദ്രോപരിതലത്തിൽ സ്പർശിക്കുമോ എന്ന കാര്യത്തിലും സംശയമാണ്. അത്തരമൊരു റാംപ് വഴി എങ്ങനെ റോവർ ഇറക്കുമെന്നതായിരുന്നു ഗവേഷകർ നേരിട്ട മറ്റൊരു ചോദ്യം. എന്നാൽ സെൻസറുകളും ക്യാമറകളുമെല്ലാം കൃത്യമായി പ്രവർത്തിച്ചതോടെ ആ ചോദ്യംതന്നെ അപ്രസക്തമായി.

 

∙ മനുഷ്യൻ ജയിച്ചു, സോഫ്റ്റ്‌വെയറും!

 

ഭൂമിയിൽനിന്ന് കമാൻഡ് കൊടുത്തെങ്കിലും, എഐ സഹായത്തോടെ സ്വയം തീരുമാനമെടുത്താണ് ചന്ദ്രയാൻ 3 ലാൻഡർ ചന്ദ്രനിലിറങ്ങിയത്. അതിനാൽത്തന്നെ ഉപരിതലത്തിലെ പ്രശ്നങ്ങൾ കണ്ടു തിരിച്ചറിഞ്ഞ് സ്വയം തീരുമാനമെടുക്കേണ്ടത് നിർണായകമാണ്. മനുഷ്യബുദ്ധി പ്രയോഗിക്കാനാകാത്തതിനാൽ ആ ഘട്ടത്തിൽ ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകളായിരിക്കും പേടകത്തെ നിയന്ത്രിക്കുക. അതിനൊരു ഗൈഡൻസ് അൽഗോരിതവുമുണ്ടായിരിക്കും. ഇവയിലുണ്ടായ പാളിച്ചയാണ് രണ്ടാം ചന്ദ്രയാൻ തകർന്നു വീഴാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന്. 

 

അന്ന് അൽഗോരിതം പാളിയതോടെ വേഗനിയന്ത്രണം നഷ്ടപ്പെട്ടു. പ്രതീക്ഷിച്ചതിലും വേഗത്തിൽ പേടകം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു. പേടകത്തിന്റെ നിർണായക നിമിഷത്തിൽ സോഫ്റ്റ്‌വെയറിന്റെ കണക്കുകൂട്ടലുകളിലൊന്നു പാളിപ്പോയതിന്റെ ഫലം. എന്നാൽ ഇവയെല്ലാം നവീകരിച്ചെടുത്താണ് ചന്ദ്രയാൻ മൂന്നിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം ഒട്ടേറെ വിവരങ്ങൾ അപഗ്രഥിച്ചു തീരുമാനമെടുക്കാൻ കഴിയുന്നതാണ് പുതിയ സോഫ്റ്റ്‌വെയർ–അൽഗോരിതം സംവിധാനം. മുകളിൽപ്പറഞ്ഞ ക്യാമറകളിൽനിന്നും സെൻസറുകളിൽനിന്നുമെല്ലാം ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾത്തന്നെ ഗൈഡൻസ് ആൻഡ് കണ്‍ട്രോൾ സിസ്റ്റത്തിലേക്ക് അയയ്ക്കുകയാണു ചെയ്തത്. 

 

ഈ ഡേറ്റ അപഗ്രഥിക്കുന്നത് ഓട്ടണമസ് നാവിഗേഷൻ ഗൈഡൻസ് ആൻഡ് കൺട്രോൾ (എൻജിസി) അൽഗോരിതം സിസ്റ്റമാണ്. ഈ വിവരങ്ങളെല്ലാം നിമിഷ നേരം കൊണ്ട് പരിശോധിച്ച് ലാൻഡിങ് സൈറ്റ് തീരുമാനിക്കാനുള്ള ശേഷി ഈ അൽഗോരിതത്തിനുണ്ടായിരുന്നു, ആവശ്യമെങ്കിൽ ലാൻഡിങ് സൈറ്റ് മാറ്റുന്നതിനും. ലാൻഡറിലെ കംപ്യൂട്ടർ സംവിധാനം അപഗ്രഥിച്ചെടുത്ത ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും എൻജിന്റെ വേഗവും നിയന്ത്രിക്കുക. ഓരോ ഘട്ടത്തിലും ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ എൻജിസി സിസ്റ്റം പേടകത്തിന്റെ സഞ്ചാരപഥം പരിഷ്കരിച്ചുകൊണ്ടേയിരിക്കും. ഇതിനെല്ലാം ആവശ്യമായ ഇന്ധനം ലാൻഡറിൽ ഇത്തവണ കൂടുതലായി ശേഖരിച്ചിട്ടുണ്ടായിരുന്നു. എന്തെങ്കിലും കാരണത്താൽ ലാൻഡിങ് സൈറ്റ് മാറ്റേണ്ടി വന്നാല്‍ അതിനു വേണ്ട ഇന്ധനവും റെഡിയായിരുന്നു. എന്നാൽ ചന്ദ്രയാന്‍ 3 പേടകത്തിന് അതൊന്നും ആവശ്യമായി വന്നില്ലെന്നു മാത്രം.

 

വിശാലമായ മൈതാനത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഒരിടത്ത് കൃത്യമായി ലാൻഡ് ചെയ്യുന്നതു പോലെയായിരുന്നു ചന്ദ്രയാൻ രണ്ടിന്റെ ലാൻഡിങ്. അരക്കിലോമീറ്റർ നീളവും വീതിയുമുള്ള പ്രദേശമായിരുന്നു ലാൻഡിങ്ങിന് ലഭിച്ചിരുന്നത്. ഇത് അതീവ ദുഷ്കരമായിരുന്നു. എന്നാൽ മൂന്നാം ചന്ദ്രയാന് ലാൻഡ് ചെയ്യാൻ നാലു കിമീ നീളവും രണ്ടര കിലോമീറ്റർ വീതിയുമുള്ള സ്ഥലമുണ്ടായിരുന്നു. ഇതിൽ എവിടെ വേണമെങ്കിലും ഇറങ്ങാം. അതോടെ വളരെ ‘കംഫർട്ട്’ ആയിത്തന്നെ ചന്ദ്രയാൻ ഒരു സ്ഥലം കണ്ടെത്തി ലാൻഡും ചെയ്തു. എന്നാൽ ഈ ലാൻഡിങ്ങിനിടെ എന്തെങ്കിലും പാളിച്ചകൾ പറ്റിയാലോ? അതു തടയാനും ഇത്തവണ ഒരു വഴി ഐഎസ്ആർഒ ഒരുക്കിയിരുന്നു.

 

∙ കരുത്തുറ്റ കാലുകളിൽ നിവർന്നു നിന്നു, ഇന്ത്യൻ അഭിമാനം

 

ചന്ദ്രോപരിതലത്തിൽ മൂന്നു മീറ്റർ വരെ മുകളിലെത്തി, സുരക്ഷിതമായ ലാൻഡിങ് സ്ഥലം കണ്ടെത്തി, താഴേക്ക് ഒരൊറ്റ വരവായിരുന്നു ചന്ദ്രയാൻ 3 പേടകം ചെയ്തത്. ചന്ദ്രയാൻ 2 ആണെങ്കിൽ ആ നിമിഷംതന്നെ കാലൊടിഞ്ഞ് ഉപരിതലത്തിൽ കിടപ്പിലായേനെ. എന്നാൽ മൂന്നാം ചന്ദ്രയാന്റെ കാലുകൾക്ക് ഐഎസ്ആർഒ കൂടുതല്‍ കരുത്തു പകർന്നിരുന്നു. ഹെലികോപ്റ്ററിലും ക്രെയിനിലുമെല്ലാം തൂക്കിയിട്ട് താഴേക്കെറിഞ്ഞ് പരീക്ഷിച്ച കാലുകളായിരുന്നു അവ. ചന്ദ്രന്റെ ഉപരിതലത്തിനു സമാനമായ പ്രതലം ഭൂമിയിൽ സൃഷ്ടിച്ച് അവയിലേക്ക് ലാൻഡറിന്റെ മാതൃകയെ എറിഞ്ഞും പലവട്ടം ഈ കാലുകളുടെ ബലം പരീക്ഷിച്ചു. അതിനാൽത്തന്നെ പൂച്ചയെപ്പോലെ, നാലുകാലിൽത്തന്നെ വീഴും ചന്ദ്രയാൻ 3, അതാണ് സംഭവിച്ചതും. 

 

ചന്ദ്രയാന്‍ 2 നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങിയപ്പോൾ കാലുകളെല്ലാം തകർന്നിരുന്നു. എന്നാൽ എത്ര വലിയ വീഴ്ചയിലും ഉണ്ടാകുന്ന ‘ഷോക്ക്’ ആഗിരണം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള സംവിധാനം മൂന്നാം ചന്ദ്രയാന്റെ ലാൻഡറിന്റെ നാലു വശത്തെ കാലുകളിലും ഐഎസ്ആർഒ ഒരുക്കിയിരുന്നു. ഓരോ കാലിന്റെയും അറ്റത്ത് ഒരു ഷോക്ക് അബ്സോർബർ സംവിധാനമുണ്ടാകും. വീഴ്ചയുടെ ആഘാതം അതാണ് ഏറ്റുവാങ്ങുക. ലാൻഡറിലേക്കോ അതിനകത്തെ റോവറിലേക്കോ ആഘാതം എത്തുകയേ ഇല്ല. അതീവസൂക്ഷ്മമായിട്ടായിരുന്നു ലാൻഡറിന്റെ കാലുകളിൽ ഇതെല്ലാം ഘടിപ്പിച്ചിരുന്നത്. ചന്ദ്രയാൻ 2ന്റെ പരാജയം പഠിച്ച സമിതിയുടെ പ്രധാന നിർദേശങ്ങളിലൊന്നും മൂന്നാം ചന്ദ്രയാന്റെ കാലുകളുടെ ശക്തി കൂട്ടണമെന്നായിരുന്നു. ഒടുവിൽ ആ കാലുകളിൽ ഉറച്ചുനിന്ന് ഇന്ത്യയും പറഞ്ഞു: ചന്ദ്രനിലേക്ക് ഇതാ ഞങ്ങളും എത്തിയിരിക്കുന്നു.

 

English Summary: How did Chandrayaan 3 Land on the Moon? What Equipments Helped the Mission to Land Safely? Explained