ആരാണ് പാക്കിസ്ഥാനെ നയിക്കുന്ന ‘ചെറുപ്പക്കാരൻ’ അൻവർ ഉൽ ഹഖ് കാക്കർ? ഇമ്രാന് ഖാന് ഇനിയൊരു തിരിച്ചുവരവ് സാധ്യമോ?
പാക്കിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിന് മൂന്ന് മാസങ്ങൾ മാത്രം ശേഷിക്കെ, ഓഗസ്റ്റ് 14ന് അൻവർ ഉൽ ഹഖ് കാക്കറിനെ രാജ്യത്തിന്റെ എട്ടാമത്തെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. 52-ാം വയസ്സിൽ, ഒരു സുപ്രധാന ഘട്ടത്തിൽ 240 ദശലക്ഷം ജനങ്ങളുള്ള രാജ്യത്തിന്റെ നേതൃത്വം കാക്കറിലേക്ക് എത്തുകയായിരുന്നു.
പാക്കിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിന് മൂന്ന് മാസങ്ങൾ മാത്രം ശേഷിക്കെ, ഓഗസ്റ്റ് 14ന് അൻവർ ഉൽ ഹഖ് കാക്കറിനെ രാജ്യത്തിന്റെ എട്ടാമത്തെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. 52-ാം വയസ്സിൽ, ഒരു സുപ്രധാന ഘട്ടത്തിൽ 240 ദശലക്ഷം ജനങ്ങളുള്ള രാജ്യത്തിന്റെ നേതൃത്വം കാക്കറിലേക്ക് എത്തുകയായിരുന്നു.
പാക്കിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിന് മൂന്ന് മാസങ്ങൾ മാത്രം ശേഷിക്കെ, ഓഗസ്റ്റ് 14ന് അൻവർ ഉൽ ഹഖ് കാക്കറിനെ രാജ്യത്തിന്റെ എട്ടാമത്തെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. 52-ാം വയസ്സിൽ, ഒരു സുപ്രധാന ഘട്ടത്തിൽ 240 ദശലക്ഷം ജനങ്ങളുള്ള രാജ്യത്തിന്റെ നേതൃത്വം കാക്കറിലേക്ക് എത്തുകയായിരുന്നു.
പാക്കിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിന് മൂന്ന് മാസങ്ങൾ മാത്രം ശേഷിക്കെ, 14ന് അൻവർ ഉൽ ഹഖ് കാക്കർ രാജ്യത്തിന്റെ എട്ടാമത്തെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിതനായി. 52-ാം വയസ്സിൽ, ഒരു സുപ്രധാന ഘട്ടത്തിൽ 24 കോടി ജനങ്ങളുള്ള രാജ്യത്തിന്റെ നേതൃത്വം കാക്കറിലേക്ക് എത്തുകയായിരുന്നു. ആരാണ് കാക്കർ, എങ്ങനെയാണ് അദ്ദേഹം കാവൽ പ്രധാനമന്ത്രിയായത് തുടങ്ങി കൂടുതൽ വിവരങ്ങൾ അറിയാം.
ബലൂചിസ്ഥാൻ അവാമി പാർട്ടിയുടെ നേതാവും സെനറ്റംഗവുമായ അൻവർ ഉൽ ഹഖ് കാക്കർ പാക്കിസ്ഥാന്റെ കാവൽ പ്രാധാനമന്ത്രിയായി ചുമതലയേറ്റത് ഈ വർഷം ഓഗസ്റ്റ് 14നാണ്. പ്രസിഡന്റ് ആരിഫ് ആൽവി കാക്കറിന്റെ നിയമനം അംഗീകരിച്ചതോടെയാണിത്. പ്രധാനമന്ത്രി പദം പലർക്കും കിട്ടാക്കനിയാണെങ്കിൽ ചിലപ്പോഴത് വലിയ ഉത്തരവാദിത്തങ്ങളും കൊണ്ടുവരും. അത്തരമൊരു സന്ദിഗ്ധാവസ്ഥയിലാണ് കാക്കർ ചുമതലയേറ്റത് എന്നും പറയാം. പണപ്പെരുപ്പം നിയന്ത്രിക്കാൻ സാധിക്കാത്ത പാക്കിസ്ഥാനെ പൊതുതിരഞ്ഞെടുപ്പ് വരെ നയിക്കുക എന്ന വലിയ ദൗത്യമാണു അദ്ദേഹത്തെ കാത്തിരിക്കുന്നത്.
ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായിരിക്കെയാണ് അദ്ദേഹത്തിന്റെ നിർദേശം പരിഗണിച്ച് പ്രസിഡന്റ് അൽവി ദേശീയ അസംബ്ലി പിരിച്ചുവിട്ടത്. കാലാവധി അവസാനിക്കാൻ മൂന്നുദിവസം ശേഷിക്കെയായിരുന്നു ഇത്. അഞ്ചു വർഷ കാലാവധി ഓഗസ്റ്റ് 12ന് തീരാനിരിക്കെയായിരുുന്നു സഭ പിരിച്ചുവിടാൻ പ്രധാനമന്ത്രി നിർദേശിച്ചത്. പാർലമെന്റ് പിരിച്ചുവിട്ടാൽ 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടക്കണമെന്നാണു നിയമം. തിരഞ്ഞെടുപ്പ് കഴിയും വരെ കാവൽസർക്കാരിനായിരിക്കും ഭരണച്ചുമതല. കാവൽ പ്രധാനമന്ത്രി വിവാദങ്ങളിൽ ഏർപ്പെടാത്തയാളായിരിക്കണം എന്ന നിബന്ധനയ്ക്ക് ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് കാക്കർ എന്നാണു പുറത്തു വന്ന റിപ്പോർട്ടുകൾ.
∙ ആരാണ് അൻവർ ഉൽ ഹഖ് കാക്കർ?
പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇടക്കാല പ്രധാനമന്ത്രിയാണ് അദ്ദേഹം. കാക്കർ ഗോത്രത്തിൽ നിന്നുള്ള പഷ്തൂൺ വംശജനായ കാക്കർ, രാജ്യത്തെ ഏറ്റവും വലുതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്നുള്ളയാളാണ്. 1971 ൽ ബലൂചിസ്ഥാനിലുള്ള ക്വറ്റയിലെ മുസ്ലിം ബാഗിലാണ് അദ്ദേഹം ജനിച്ചത്. ക്വറ്റയിലെ സെന്റ് ഫ്രാൻസിസ് സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് കോഹാട്ടിലെ കേഡറ്റ് കോളജിൽ ചേർന്നു. ബലൂചിസ്ഥാൻ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ബിബിസി ഉർദു, ഡോൺ എന്നിവയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ബലൂചിസ്ഥാനിൽ നിന്ന് പാകിസ്ഥാന്റെ ഇടക്കാല പ്രധാനമന്ത്രിയുടെ റോൾ വഹിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം.
നവാസ് ഷെരീഫിന്റെ പിഎംഎൽ-എന്നിലൂടെയാണ് കാക്കറിന്റെ രാഷ്ട്രീയയാത്ര ആരംഭിച്ചത്. എന്നാൽ 1999 ൽ സൈനിക അട്ടിമറിയിലൂടെ ജനറൽ പർവേസ് മുഷറഫ്, നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കാക്കർ പാർട്ടി വിട്ടു. 2018 ൽ ബലൂചിസ്ഥാനിൽ നിന്ന് സ്വതന്ത്ര സെനറ്ററായി കാക്കർ തിരഞ്ഞെടുക്കപ്പെട്ടു. അധികാരമേറ്റ ശേഷം ബലൂചിസ്ഥാൻ അവാമി പാർട്ടി (ബിഎപി) സ്ഥാപിച്ച അദ്ദേഹം ബലൂചിസ്ഥാൻ സർക്കാരിന്റെ വക്താവായും പ്രവർത്തിച്ചു. ‘ഞങ്ങൾക്ക് ദേശീയ പാർട്ടികളോട് ശാഠ്യമോ കടുംപിടുത്തമോ ഇല്ല. അവർക്ക് എന്ത് വേണമെന്ന് തീരുമാനിക്കാനുള്ള പന്ത് അവരുടെ കോർട്ടിലാണ്’, ഈ പ്രസ്താവനയിലൂടെ ദേശീയ പാർട്ടികളോടുള്ള കാക്കറിന്റെ സൗഹാർദ്ദപരമായ സമീപനം പ്രകടമാണ്.
∙ മുന്നിലുണ്ട് ഏറെ വെല്ലുവിളികൾ
പാക്കിസ്ഥാൻ ഒട്ടേറെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സമയത്താണ് കാക്കർ പുതിയ റോളിലേക്ക് ചുവടുവച്ചിരിക്കുന്നത്. രാജ്യാന്തര നാണയ നിധി (ഐഎംഎഫ്)യുമായി 3 ബില്യൺ ഡോളറിന്റെ ഇടപാട് ഉറപ്പിച്ചതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തത്കാലം രക്ഷ നേടിയെങ്കിലും ഭാവി ഇപ്പോഴും ചോദ്യചിഹ്‍നമാണ്. ചൈന, സൗദി അറേബ്യ, യുഎഇ തുടങ്ങിയ സാമ്പത്തിക സഖ്യകക്ഷികൾ ഹ്രസ്വകാല സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുമ്പോൾ, അടുത്ത കുറച്ച് വർഷങ്ങളിൽ പാക്കിസ്ഥാന്റെ തിരിച്ചടവ് 80 ബില്യൺ ഡോളറിനു മുകളിലാകും എന്നതാണ് യാഥാർഥ്യം.
കൂടാതെ ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ തുടങ്ങിയ പ്രവിശ്യകളിൽ അടിക്കടിയുണ്ടാവുന്ന ആക്രമണങ്ങൾ പാക്കസ്ഥാന്റെ സമാധാനം കെടുത്തുന്നുണ്ട്. കാക്കറിന്റെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ്, ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതിയിലെ അവിഭാജ്യ നഗരമായ ഗ്വാദറിലെ ചൈനീസ് തൊഴിലാളികളുടെ വാഹനവ്യൂഹത്തെ അക്രമികൾ ലക്ഷ്യം വച്ചിരുന്നു.
സുതാര്യമായ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുപോലെ നടക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, നിലവിലുള്ള രാഷ്ട്രീയവും ഭരണഘടനാപരവുമായ പ്രതിസന്ധിയെ മറികടക്കുക എന്നതായിരിക്കും അൻവർ ഉൽ ഹഖ് കാക്കറിന്റെ പ്രധാന വെല്ലുവിളി. ബഹുമുഖ പ്രശ്‌നങ്ങളുമായി അദ്ദേഹം ഇടപെടുമ്പോൾ പാകിസ്ഥാന്റെയും ലോകത്തിന്റെയും കണ്ണുകൾ കാക്കറിനെ ഉറ്റുനോക്കുകയാണ്.
∙ ഒടുവിൽ ‘മോചനം’, പക്ഷേ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല?
അതേ സമയം, തോഷഖാന അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി അധ്യക്ഷനുമായ ഇമ്രാന്റെ ഖാന്റെ ശിക്ഷ ഇസ്‍ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചെങ്കിലും ഇതുവരെയും അദ്ദേഹത്തിന്റെ മോചനം സാധ്യമായിട്ടില്ല. പ്രധാനമന്ത്രിയായിരുന്ന (2018–22) കാലത്ത് ഇമ്രാൻ ഖാന് വിദേശത്തുനിന്നു ലഭിച്ച 14 കോടി പാക്കിസ്ഥാൻ രൂപ (5.25 കോടി ഇന്ത്യൻ രൂപ) വിലവരുന്ന സമ്മാനങ്ങൾ കുറഞ്ഞവിലയ്ക്കു സർക്കാർ ഖജനാവിൽനിന്നു ലേലത്തിൽ വാങ്ങിയശേഷം മറച്ചുവിറ്റെന്നതാണു തോഷഖാന അഴിമതിക്കേസ്. തോഷഖാന എന്നാൽ ഖജനാവ് എന്ന് അർഥം.
അതേ സമയം, ഇമ്രാൻ ഖാനുമായി ബന്ധപ്പെട്ട രാഷ്ട്രീയ അസ്ഥിരതയ്ക്കും ഇതുവരെ കുറവൊന്നുമില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. തോഷഖാന കേസിൽ വിചാരണ കോടതി അദ്ദേഹത്തെ മൂന്നു വർഷം തടവിന് ശിക്ഷിച്ചതോടെ തിരഞ്ഞെടുപ്പ് രംഗത്ത് അദ്ദേഹം അയോഗ്യനാക്കപ്പെട്ടിരുന്നു. കേസ് ഹൈക്കോടതിയിലെത്തിയപ്പോൾ ഇമ്രാന്റെ അഭിഭാഷകർ വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചില്ല എന്നത് വലിയ പിഴവാണെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. കേസിൽ ജാമ്യവും ഒപ്പം തനിക്കെതിരെയുള്ള ശിക്ഷ മരവിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് അദ്ദേഹത്തിന്റെ അഭിഭാഷകരൻ ആവശ്യപ്പെട്ടത്. കേസ് റദ്ദാക്കപ്പെട്ടിട്ടില്ല എന്നതിനാൽ അയോഗ്യത നിലനിൽക്കുമെന്നും അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല എന്നുമാണ് വിദഗ്ധർ പറയുന്നത്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവന്നേക്കും.
നേരത്തെ, സി ക്ലാസ് സൗകര്യം മാത്രമുള്ള അറ്റോക്കിലെ ജയിലിലേക്ക് ഇമ്രാനെ മാറ്റിയത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇമ്രാന്റെ അവസ്ഥ മോശമാണെന്നും ചോർച്ചയും പ്രാണിശല്യവും ഉൾപ്പെടെ പ്രശ്നങ്ങളുണ്ടെന്നും ഇമ്രാന്റെ അഭിഭാഷകൻ പറഞ്ഞിരുന്നു. 70കാരനായ ഇമ്രാൻ കഴിഞ്ഞ വർഷം അവിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതു മുതൽ രാഷ്ട്രീയ പ്രക്ഷുബ്ധമാണ് പാക്കിസ്ഥാൻ.
∙ പാക്കിസ്ഥാൻ പ്രധാനമന്ത്രിമാരും അഴിയെണ്ണിയവരും
പാക്കിസ്ഥാനിൽ ഇതുവരെ ഒരു പ്രധാനമന്ത്രിപോലും 5 വർഷ കാലാവധി പൂർത്തിയാക്കിയിട്ടില്ല. പാക്കിസ്ഥാനിൽ ജയിലിലാകുന്ന ആറാമത്തെ മുൻ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ. രാജ്യത്ത് ഇതുവരെയുള്ള 23 പ്രധാനമന്ത്രിമാരിൽ 5 പേർ ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
∙ ഹുസൈൻ ഷഹീദ് സുഹ്രവർദി, 1956–57ൽ പ്രധാനമന്ത്രിയായിരുന്നു. ജനറൽ അയൂബ് ഖാന്റെ പട്ടാള അട്ടിമറിയെത്തുടർന്ന് 1958ലും പിന്നീട് 1962ലും ജയിലിലായി.
∙ സുൽഫിക്കർ അലി ഭൂട്ടോ: 1977 ൽ ജനറൽ സിയാ ഉൽ ഹഖിന്റെ അട്ടിമറിയിലാണ് ഭൂട്ടോ പുറത്തായത്. 1974 ൽ രാഷ്ട്രീയ എതിരാളിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ അദ്ദേഹത്തെ 1979 ൽ തൂക്കിലേറ്റി.
∙ ബേനസീർ ഭൂട്ടോ: പ്രധാനമന്ത്രിയാകുന്നതിനു മുൻപ് 1985ലും 86ലും ബേനസീർ ജയിലിലായിട്ടുണ്ട്. ഭരണത്തിൽനിന്നു പുറത്തായശേഷം 1999 ൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടെങ്കിലും രാജ്യം വിട്ടിരുന്നതിനാൽ തടവിലായില്ല. തിരിച്ചു വന്നപ്പോൾ കൊല്ലപ്പെട്ടു.
∙ നവാസ് ഷെരീഫ്: 1999 ൽ ജനറൽ പർവേസ് മുഷറഫിന്റെ അട്ടിമറിയെത്തുടർന്ന് ജയിലിലായെങ്കിലും പിന്നീട് സൗദിയിൽ അഭയം തേടി. തിരിച്ചെത്തിയശേഷം 2018 ൽ അഴിമതിക്കേസിൽ ജയിലിലായി. 2019 ൽ ചികിത്സയ്ക്കു ലണ്ടനിലേക്കു പോയി.
∙ ഷഹീദ് ഗാഖാൻ അബ്ബാസി: 2017–18ൽ പ്രധാനമന്ത്രിയായിരുന്ന അബ്ബാസി, 2019 ൽ അഴിമതിക്കേസിൽ ജയിലിലായിട്ടുണ്ട്.
English Summary: The new Caretaker PM of Pakistan: How Anwaar-ul-Haq Kakar was Appointed.