‘ഈ അവസ്ഥയിലേക്ക് എത്തിച്ചത് സർക്കാർ; ഇപ്പോൾ തോന്നുന്നു, എന്തിനായിരുന്നു ഇതെല്ലാമെന്ന്’: തുറന്നു പറഞ്ഞ് കൃഷ്ണപ്രസാദ്
നാട്ടുകാരെ പേരെടുത്തുവിളിച്ചു സംസാരിച്ച്, മുണ്ട് മാടിക്കുത്തി നാട്ടിടവഴിയിലും പാടവരമ്പിലും നടന്നു നീങ്ങുന്ന ഒരു പക്കാ നാടൻ കർഷകനാണ് ചങ്ങനാശേരിക്കാർക്കു കൃഷ്ണ പ്രസാദ്. കഴിഞ്ഞ പതിനാറു വർഷമായി കൃഷ്ണ പ്രസാദ് എന്ന കെ.പി ചേട്ടൻ ഇവിടെയുണ്ട്. നെൽക്കതിരുകൾക്കു കൂട്ടായി വെയിലുകൊണ്ടു നടന്നപ്പോൾ സിനിമയുടെ വെള്ളിവെളിച്ചം അൽപം അകന്നുമാറി. കൃഷിക്കാർക്കു വേണ്ടി സംസാരിക്കുന്നത് ജീവിത ലക്ഷ്യമാണെന്നാണ് കൃഷ്ണ പ്രസാദിന്റെ പക്ഷം. എന്നാൽ കൃഷിയിൽ വിവാദം നിഴൽ വീഴ്ത്തിയപ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിലും അത് പ്രതിഫലിച്ചു.
നാട്ടുകാരെ പേരെടുത്തുവിളിച്ചു സംസാരിച്ച്, മുണ്ട് മാടിക്കുത്തി നാട്ടിടവഴിയിലും പാടവരമ്പിലും നടന്നു നീങ്ങുന്ന ഒരു പക്കാ നാടൻ കർഷകനാണ് ചങ്ങനാശേരിക്കാർക്കു കൃഷ്ണ പ്രസാദ്. കഴിഞ്ഞ പതിനാറു വർഷമായി കൃഷ്ണ പ്രസാദ് എന്ന കെ.പി ചേട്ടൻ ഇവിടെയുണ്ട്. നെൽക്കതിരുകൾക്കു കൂട്ടായി വെയിലുകൊണ്ടു നടന്നപ്പോൾ സിനിമയുടെ വെള്ളിവെളിച്ചം അൽപം അകന്നുമാറി. കൃഷിക്കാർക്കു വേണ്ടി സംസാരിക്കുന്നത് ജീവിത ലക്ഷ്യമാണെന്നാണ് കൃഷ്ണ പ്രസാദിന്റെ പക്ഷം. എന്നാൽ കൃഷിയിൽ വിവാദം നിഴൽ വീഴ്ത്തിയപ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിലും അത് പ്രതിഫലിച്ചു.
നാട്ടുകാരെ പേരെടുത്തുവിളിച്ചു സംസാരിച്ച്, മുണ്ട് മാടിക്കുത്തി നാട്ടിടവഴിയിലും പാടവരമ്പിലും നടന്നു നീങ്ങുന്ന ഒരു പക്കാ നാടൻ കർഷകനാണ് ചങ്ങനാശേരിക്കാർക്കു കൃഷ്ണ പ്രസാദ്. കഴിഞ്ഞ പതിനാറു വർഷമായി കൃഷ്ണ പ്രസാദ് എന്ന കെ.പി ചേട്ടൻ ഇവിടെയുണ്ട്. നെൽക്കതിരുകൾക്കു കൂട്ടായി വെയിലുകൊണ്ടു നടന്നപ്പോൾ സിനിമയുടെ വെള്ളിവെളിച്ചം അൽപം അകന്നുമാറി. കൃഷിക്കാർക്കു വേണ്ടി സംസാരിക്കുന്നത് ജീവിത ലക്ഷ്യമാണെന്നാണ് കൃഷ്ണ പ്രസാദിന്റെ പക്ഷം. എന്നാൽ കൃഷിയിൽ വിവാദം നിഴൽ വീഴ്ത്തിയപ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിലും അത് പ്രതിഫലിച്ചു.
നാട്ടുകാരെ പേരെടുത്തുവിളിച്ചു സംസാരിച്ച്, മുണ്ട് മാടിക്കുത്തി നാട്ടിടവഴിയിലും പാടവരമ്പിലും നടന്നു നീങ്ങുന്ന ഒരു പക്കാ നാടൻ കർഷകനാണ് ചങ്ങനാശേരിക്കാർക്കു കൃഷ്ണ പ്രസാദ്. കഴിഞ്ഞ പതിനാറു വർഷമായി കൃഷ്ണ പ്രസാദ് എന്ന കെ.പി ചേട്ടൻ ഇവിടെയുണ്ട്. നെൽക്കതിരുകൾക്കു കൂട്ടായി വെയിലുകൊണ്ടു നടന്നപ്പോൾ സിനിമയുടെ വെള്ളിവെളിച്ചം അൽപം അകന്നുമാറി.
കൃഷിക്കാർക്കു വേണ്ടി സംസാരിക്കുന്നത് ജീവിത ലക്ഷ്യമാണെന്നാണ് കൃഷ്ണ പ്രസാദിന്റെ പക്ഷം. എന്നാൽ കൃഷിയിൽ വിവാദം നിഴൽ വീഴ്ത്തിയപ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിലും അത് പ്രതിഫലിച്ചു. അദ്ദേഹം പറയുന്നു– എനിക്ക് വലിയ സന്തോഷമായിരുന്നു കൃഷി. പക്ഷേ ഈ പ്രശ്നങ്ങളും സൈബർ ആക്രമണവുമെല്ലാം നേരിടുമ്പോൾ ആലോചിച്ചുപോകുകയാണ്, എന്തിനായിരുന്നു ഇത്, മര്യാദയ്ക്ക് അഭിനയിച്ചു ജീവിച്ചാൽ മതിയായിരുന്നു എന്ന്. നടനും കർഷകനുമായ കൃഷ്ണ പ്രസാദ് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈൻ അഭിമുഖ പരമ്പര ‘മെമ്മറി കാർഡി’ലൂടെ....
∙ നായകനോ കൃഷിക്കാരനോ?
നായകനായി സിനിമയിൽ എത്തിയിട്ട് 32 വർഷമായി. സിനിമ എന്നുപറയുന്നത് ഒരു മായിക ലോകമാണല്ലോ. അതിലേക്ക് എത്തിപ്പെടുക അത്ര എളുപ്പമല്ല. മുഴുവൻ സമയ കർഷകനാണ് ഞാൻ. എന്റെ അച്ഛൻ അധ്യാപകനായിരുന്നു. കർഷകനും സാമൂഹികപ്രവർത്തകനും കൂടിയായിരുന്നു.
അച്ഛന്റെ മരണത്തിനു ശേഷമാണ് ഞാൻ കൃഷിയിൽ സജീവമായത്. ഇപ്പോൾ ഞാൻ പറയുന്ന കാര്യങ്ങൾക്കു സ്വീകാര്യത കിട്ടുന്നത് ഞാനൊരു സെലിബ്രിറ്റിയും ഒപ്പം കർഷകനും ആയതുകൊണ്ടാണ്. 1991ലാണ് നായകനായി സിനിമയിലെത്തിയത്. സർക്കാർ സർവീസായിരുന്നെങ്കിൽ വിരമിക്കേണ്ട പ്രായം കഴിഞ്ഞു.
കഴിഞ്ഞ കുറച്ചു വർഷമായി സീരിയസ് വേഷങ്ങൾ ചെയ്യാൻ ആലോചിക്കുന്നുണ്ട്. എല്ലാക്കാലത്തും ചെറുപ്പക്കാരനായി അഭിനയിക്കാനാകില്ലല്ലോ. അങ്ങനെയാണ് ‘ഷെഫീക്കിന്റെ സന്തോഷങ്ങളി’ൽ ഉണ്ണിമുകുന്ദന്റെ ബാപ്പയായിട്ടും മഹാവീര്യർ എന്ന സിനിമയിൽ നായികയുടെ അച്ഛനായും അഭിനയിച്ചത്.
പുതിയതായി ഇറങ്ങാനുള്ള എഴുത്തോല എന്ന സിനിമയിലും 60 വയസ്സിനു മുകളിലുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.അതിനുവേണ്ടി താടിയെല്ലാം നരപ്പിച്ചു നിർത്തിയിരിക്കുകയാണ്. പ്രേംജി എന്ന നാടകാചാര്യൻ എൺപതാം വയസ്സിലാണ് സിനിമയിൽ നിന്ന് ഉന്നതമായ പുരസ്കാരം നേടിയത്. ഞങ്ങൾ ചില പഴയ നാടകക്കാർക്ക് അതൊക്കെയാണ് പ്രതീക്ഷ. നമ്മുടെയൊക്കെ ജീവിതത്തിൽ പ്രതീക്ഷകളാണല്ലോ മുന്നോട്ടു നയിക്കുന്നത്. അതുകൊണ്ട് അങ്ങനെയൊക്കെ പറഞ്ഞ് ആശ്വസിക്കുകയാണ്.
∙ ചങ്ങനാശേരിയിലേക്കു വന്ന സിനിമ
എന്റെ ക്ഷേത്രം, എന്റെ നാട്, എന്റെ കൂട്ടുകാർ. അതായിരുന്നു അന്നും എന്നും പ്രധാനം. എന്നും അമ്പലത്തിൽ പോയേ പറ്റൂ എന്നൊന്നുമില്ല. പക്ഷേ, എനിക്ക് നാടിന്റെ അന്തരീക്ഷത്തിലേ ജീവിക്കാനാകൂ. എവിടെപ്പോയാലും അഞ്ചു ദിവസം കഴിഞ്ഞാൽ നാട്ടിൽ വരണം. നാട്ടിൽ വന്ന് ഇവിടെ ഒന്നു കറങ്ങിയാൽ മതി. ഒകെ ആയി. അതൊരു എനർജി ബൂസ്റ്ററാണ്. ഇത് എന്റെ സിനിമാജീവിതത്തെ പക്ഷേ മോശമായി ബാധിച്ചിട്ടുണ്ട്.
എംടി സാറിന്റെ 'വേനൽക്കിനാവുകൾ' ചെയ്യുമ്പോൾ മലയാളത്തിലും തമിഴിലുമൊക്കെ എത്രയോ പേരെ കൊണ്ടുവന്ന സേതുമാധവൻ സാർ പറയുമായിരുന്നു മദ്രാസിൽ നിൽക്കണമെന്ന്. അന്നു പക്ഷേ അതൊന്നും അനുസരിക്കാൻ തോന്നിയില്ല. സിനിമയിൽ നായകനായി അഭിനയിക്കുമ്പോഴും സീരിയൽ ചെയ്യുമായിരുന്നു. അക്കാലത്തു സിനിമാക്കാർ സീരിയലിൽ അഭിനയിക്കുന്നതിന് അലിഖിത വിലക്കുണ്ടായിരുന്നു. എനിക്ക് അഭിനയിച്ചാൽ മതിയായിരുന്നു. സിനിമയെന്നോ സീരിയലെന്നോ നാടകമെന്നോ നോക്കിയിരുന്നില്ല. അതുകൊണ്ട് ഞാൻ അന്നും ഇന്നും സിനിമയിലും സീരിയലിലും അഭിനയിക്കും.
∙ പ്രായം ഏഴ്; നല്ല നടൻ
ഏഴു വയസ്സുള്ളപ്പോൾ ഞാൻ 75 വയസ്സുള്ള ഒരു മുത്തച്ഛന്റെ വേഷം അഭിനയിച്ചിട്ടുണ്ട്. പ്രിസം എന്നായിരുന്നു നാടകത്തിന്റെ പേര്. ഞാൻ ഗംഭീരമായി അഭിനയിക്കുന്നു. അന്നൊക്കെ മുട്ടയിൽ കളർ കയറ്റിയാണ് ബ്ലഡ് ആയി കാണിക്കുന്നത്. നാടകത്തിന്റെ അവസാനം മക്കളെയൊക്കെ കണ്ട് അവർക്കുവേണ്ടി കത്തിയെടുത്തു കുത്തി മരിക്കുന്ന ഒരു സംഭവമാണ്.
ഞാൻ മരിച്ചു വീഴുന്നതുകണ്ട അധ്യാപികമാരൊക്കെ അന്ന് "അയ്യോ , കുഞ്ഞിന് എന്തുപറ്റി" എന്ന് ചോദിച്ചുകൊണ്ട് സ്റ്റേജിലേക്കു കയറിവന്നതൊക്കെ ഓർമയുണ്ട്. അന്ന് ഇതൊന്നും എല്ലാവരുടെയും ശ്രദ്ധയിൽ വരുന്ന കാലമല്ല. അന്നുതൊട്ട് ഒട്ടേറെ നാടകങ്ങൾ ചെയ്താണ് യൂണിവേഴ്സിറ്റിതലത്തിൽ മികച്ച നടനുള്ള അംഗീകാരം രണ്ടു തവണ ലഭിക്കുന്നത്. അതൊക്കെ മഹാഭാഗ്യങ്ങളിൽ െപട്ടതാണ്. എന്നാൽ എത്തേണ്ടിടത്ത് എത്തിയോ എന്നു ചോദിച്ചാൽ എത്താൻ സാധിച്ചിട്ടുമില്ല. ചിലപ്പോൾ എന്റെ അശ്രദ്ധകൊണ്ടുമാകാം.
∙ അച്ഛന്റെ കുടയെന്ന താങ്ങ്
എന്റെ കൂടെ എപ്പോഴും ഒരു കറുത്ത കാലൻകുടയുണ്ടാകാറുണ്ട്. അച്ഛന്റെ കുടയാണത്. ഞാൻ പാടത്ത് വരുമ്പോൾ ഈ കുടയുമായിട്ടാണ് വരാറുള്ളത്. അച്ഛൻ എന്റെ ഒപ്പം ഉള്ളതു പോലെയാണ് ആ സമയത്ത്. ജീവിച്ചിരുന്നപ്പോൾ അച്ഛൻ അത്ര ഫ്രണ്ട്‌ലി ആയിരുന്നില്ല. വളരെ കർക്കശക്കാരനായിരുന്നു. അധ്യാപകനായിരുന്നല്ലോ.
ഞാൻ പ്രീഡിഗ്രിക്കു പഠിക്കുന്ന സമയതാണ് അമ്മയെ നഷ്ടപ്പെട്ടത്. അമ്മയോടൊപ്പം കൂടുതൽ ജീവിതം ആസ്വദിക്കാൻ എനിക്കു പറ്റിയിട്ടില്ല. അതൊക്കെ എനിക്ക് നഷ്ടമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയം തുടങ്ങുന്നത് അമ്മയുടെ മരണത്തോടെയാണ്.
ഞാൻ നായകനാകുന്നതൊന്നും അമ്മയ്ക്ക് കാണാൻ പറ്റിയില്ല. അതൊക്കെ എനിക്ക് വിഷമമാണ്. അച്ഛനായിരുന്നു നാടകത്തിലും സിനിമയിലും എല്ലാം എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചിരുന്നത്. അത് കുറച്ചൊക്കെ അച്ഛന് തിരിച്ചു കൊടുക്കാൻ സാധിച്ചു. അച്ഛൻ മരിക്കുന്നതു വരെയും ഞാനൊരു കർഷകനാകുമെന്നു വിചാരിച്ചിട്ടില്ല.
കാരണം ഞാൻ അതിനെതിരായിരുന്നു. ഈ വെയിലൊക്കെകൊണ്ട് വെറുതെ നഷ്ടം മാത്രം ഉള്ളിടത്ത് നമ്മളൊക്കെ എന്തിനാ പോയി ചെളിയിൽ കിടന്നു ബുദ്ധിമുട്ടുന്നത് എന്ന ചിന്തയായിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് അച്ഛന്റെ കൂടെ 52 വർഷമായിട്ടുണ്ടായിരുന്ന ഒരു കുടുംബം, ‘‘കൃഷിയിൽ താൽപര്യമുണ്ട് മോൻ നിന്നുതന്നാൽ മതി’’ എന്നു പറയുന്നത്. അവരുടെ ഭർത്താവ് മരിച്ചു പോയി. ആ സ്ത്രീ എന്റെയടുത്ത് പറഞ്ഞു, ‘‘മോൻ പൈസ മുടക്കിയാൽ മതി. വന്നു നോക്കുക പോലും വേണ്ട’’ എന്ന്. ആ പറച്ചിൽ ഞാൻ "ഇല്ല" എന്നു പറഞ്ഞാണ് തുടങ്ങിയത്.
പക്ഷേ സംഭവിച്ചത് മറിച്ചാണ്.‘‘വിത്തിടുമ്പോൾ ഒന്നു വന്ന് കന്നിമൂലയ്ക്ക് ഇച്ചിര വിത്തിട്ടേക്കണേ’’യെന്ന് ഒരിക്കൽ അവർ പറഞ്ഞു. അതുകഴിഞ്ഞ് ‘‘മോനേ, പച്ചപ്പായി മോനൊന്നു വന്ന് കാണുമോ?" എന്നു ചോദിച്ചു. അതുകഴിഞ്ഞ്കു‘‘കുറച്ച് ഞാറൊക്കെയായി മോനൊന്നു വന്നു കാണ’’ എന്നായി.
ഇങ്ങനെ എന്നെ വിളിക്കുമ്പോൾ ഞാൻ പോയി കാണും. ഒരു കുഞ്ഞിനെ വളർത്തിയെടുക്കുന്ന അനുഭവമായിരുന്നു. പക്ഷേ ആ വർഷം കൊയ്ത്ത് വളരെ മോശമായിരുന്നു. തോറ്റു പോകാൻ എനിക്കു മടിയായിരുന്നു. അപ്പോൾ ഞാൻ ജയിക്കാൻ തീരുമാനിച്ചു. ഞാൻ അച്ഛന്റെ മുന്നിൽ ചെയ്തത് ഒരു തെറ്റാണ്. അതു തിരുത്തണം. അങ്ങനെ ഞാൻ നൂറുമേനി വിളയിക്കുന്ന ആളായി.
രണ്ടു പാടങ്ങളിലായി 11 ഏക്കറിൽ നെല്ല് മാത്രമാണ് കൃഷി െചയ്യുന്നത്. കുട്ടനാടൻ കളിമണ്ണ് ആയതുകൊണ്ട് ഇവിടെ മറ്റൊന്നും കൃഷി ചെയ്യാൻ പറ്റില്ല. ഇപ്പോൾ കൊയ്ത്തു കഴിഞ്ഞു വെള്ളം കയറ്റിയിട്ടിരിക്കുകയാണ്. ഈ ഇടവേളയിൽ വേണമെങ്കിൽ മീൻ വളർത്താം. പക്ഷേ ബണ്ടിന്റെ ബലക്ഷയം കാരണം പ്രയോജനം ചെയ്യില്ല. സർക്കാരിന്റെ ‘ഒരു മീനും നെല്ലും’ പദ്ധതിയൊക്കെ അച്ഛൻ ചെയ്തിട്ടുണ്ട്. പക്ഷേ അതൊന്നും അത്ര വിജയമായില്ല.
∙ കൃഷിയെന്ന ജോലി
ഇന്നത്തെ ജീവിതച്ചെലവു വച്ചു നോക്കിയാൽ കൃഷികൊണ്ടു ജീവിച്ചു പോകാൻ പറ്റില്ല. എന്നാൽ ഇത്രയും വിളവു പോലും അന്നത്തെ കാലത്തില്ലായിരുന്നു. എന്നിട്ടും, പത്തും പതിനൊന്നും മക്കളെയൊക്കെ വളർത്തി നല്ല നിലയിലെത്തിക്കാൻ അന്നുള്ളവർക്ക് കഴിഞ്ഞു. ഇന്ന് ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ കൃഷികൊണ്ടു മാത്രം പറ്റില്ല. ഉടുപ്പിൽ ചേറും ചളിയും പറ്റുന്നതല്ല പ്രശ്നം.
ആ ചെളി അവന്റെ ഉടുപ്പിലേ ഉള്ളൂ. അവന്റെ മനസ്സിൽ ആ ചെളി പറ്റുമ്പോഴാണ് വേദനിക്കുന്നത്. അതുണ്ടാക്കാതിരിക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടത്. കേരളത്തിൽ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ വളരെ പാടാണ്. ഇവിടെ തൊഴിലാളികൾ വളരെ കുറഞ്ഞു. ഇപ്പോൾ അതിഥി തൊഴിലാളികളെക്കൊണ്ടാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്. അതിനി എത്രനാളെന്നു പറയാൻ പറ്റില്ല. അവർ നന്നായി പണിയെടുക്കും. സ്ത്രീകൾ മാത്രം ചെയ്തിരുന്ന ഞാറു നടീൽ വരെ നല്ല ഗംഭീരമായിട്ട് ചെയ്യും.
കൊയ്ത്തു യന്ത്രം നമ്മുടെ നാട്ടിൽ കുറവാണ്. കൂടി വന്നാൽ ഒരു 5 ശതമാനം കാണും. സർക്കാരിന്റേത് എല്ലാം കട്ടപ്പുറത്താണ്. യന്ത്രം തമിഴ്നാട്ടിൽനിന്നു വരണം. സേലത്തിനടുത്ത് ആത്തൂർ എന്ന ഗ്രാമത്തിൽ ഒരു വീട്ടിൽതന്നെ കാണും 5 വണ്ടി. ഒരു വണ്ടിക്ക് 30–32 ലക്ഷം രൂപ വിലയുള്ളതാണ്. അതിന് സബ്സിഡി ഉണ്ടാകും. അതൊക്കെ അവരു ശേഖരിച്ച് കേരളത്തിലെ സീസൺ കഴിഞ്ഞാൽ കർണാടകയിൽ പോകും.
ആന്ധ്രയിലും ഒഡീഷയിലും വരെ പോകും. അതാണ് കച്ചവടം. നമുക്ക് അതു പറ്റുന്നില്ല. കൃഷി എന്നു പറയുന്നത് എന്റെ ജീവനാഡി ആണ്. നാളെ അത് ഉണ്ടാവില്ല എന്നു ചിന്തിക്കാൻ പോലും പറ്റില്ല. പക്ഷേ അങ്ങനെ ചിന്തിക്കേണ്ട ഒരു അവസ്ഥയിലേക്കാണ് സർക്കാരുകളും മറ്റുള്ള ആൾക്കാരും നമ്മളെ കൊണ്ടെത്തിക്കുന്നത്.
∙ പണം മാത്രം പോരല്ലോ!
എന്റെ കയ്യിൽ കോടിക്കണക്കിന് പൈസ ഉണ്ടെങ്കിലും ഭക്ഷണം കഴിക്കാനുള്ളത് ഉണ്ടാക്കിത്തരുന്നവനില്ലെങ്കിൽ എവിടെനിന്ന് ഭക്ഷണം കഴിക്കും. ക്യാപ്സ്യൂളുകൊണ്ട് മാത്രം ജീവിക്കാൻ പറ്റുമോ? ഇല്ലല്ലോ. കർഷകരിൽ നൂറിൽ 95 ശതമാനവും ഇതുകൊണ്ട് മാത്രം ജീവിക്കുന്നവരാണ്. അവർക്കു വേറെ പണികളില്ല.
കുട്ടനാട്, പാലക്കാട് പോലെയുള്ള മേഖലകളിലൊക്കെ ഒന്നോ രണ്ടോ കൃഷികൾ ചെയ്താണു കർഷകർ മുന്നോട്ടു പോകുന്നത്. നാമമാത്രമായ ലാഭമേ ഉള്ളൂ. നമ്മൾ എടുക്കുന്നത് വായ്പകളല്ലേ. സർക്കാർ തരും വരെ നമുക്ക് ആരോടും അവധി പറയാൻ ആകില്ലല്ലോ. അങ്ങിനെ ലക്ഷക്കണക്കിന് വരുന്ന നെൽകർഷകരുടെ വേദനയുടെ ഒരു പ്രതിനിധിയായാണ് ഞാൻ സംസാരിച്ചത്. അതു പറയുമ്പോൾ, എനിക്ക് പൈസ കിട്ടി എന്നു പറഞ്ഞിട്ട് കാര്യമില്ല. എനിക്കു കിട്ടിയതു തന്നെ രണ്ടു മൂന്നു മാസം കഴിഞ്ഞിട്ടാണ്. എല്ലാ കൃഷിക്കാരും ഞാനല്ലല്ലോ.
സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും കൂടി തരുന്നതാണ് ഞങ്ങൾക്കുള്ള തുക. 20 രൂപ 40 പൈസ ആണ് കേന്ദ്ര സർക്കാരിന്റെ തുക. സംസ്ഥാന സർക്കാരിന്റെ 7 രൂപ 80 പൈസ. സർക്കാരിന്റെ വകുപ്പുകൾ ഏകോപിപ്പിച്ചാണ് ഇത് ചെയ്യേണ്ടത്. അതിനകത്ത് വരുന്ന നൂലാമാലകളും പ്രശ്നങ്ങളും പരിഹരിക്കുക എന്നത് ഒരു വ്യക്തി വിചാരിച്ചാൽ സാധിക്കില്ല.
അതിന് സർക്കാർ വിചാരിക്കണം. അതാണ് ഞങ്ങളുടെ ആവശ്യം. നമ്മൾ ഒരു കടയിൽ പോയി സാധനം വാങ്ങിച്ചിട്ട്, എനിക്ക് സർക്കാരിൽനിന്ന് ൈപസ കിട്ടാനുണ്ട് അതു കിട്ടിയിട്ട് തരാം എന്നു പറയാനൊക്കുമോ? എനിക്ക് വലിയ സന്തോഷമായിരുന്നു കൃഷി. പക്ഷേ ഈ പ്രശ്നങ്ങളും സൈബർ ആക്രമണവുമെല്ലാം നേരിടുമ്പോൾ ആലോചിച്ചുപോകുകയാണ്, എന്തിനായിരുന്നു ഇത്, മര്യാദയ്ക്ക് അഭിനയിച്ചു ജീവിച്ചാൽ മതിയായിരുന്നു എന്ന്.
∙ കൃഷ്ണ പ്രസാദിന്റെ രാഷ്ട്രീയം
കേരളത്തിൽ രാഷ്ട്രീയം ഇല്ലാത്തവരായി ആരുമില്ല. ഒരു കലാകാരനോ കർഷകനോ ഒരു കാര്യം പറയുമ്പോൾ അതിൽ രാഷ്ട്രീയം നോക്കേണ്ട ആവശ്യമില്ല. അവൻ പറയുന്ന വിഷയത്തിന്റെ സത്യസന്ധത നോക്കുക. ഞാൻ ദേശീയപ്രസ്ഥാനത്തിനോടൊക്കെ താൽപര്യമുള്ളയാളാണ്.
എന്റെ കൂടെ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഇടതുപക്ഷക്കാരാണ്. എന്റെ അച്ഛനും അത്തരത്തിൽ ജനസമ്മതനായിരുന്നു. ഇത്തരം നിത്യജീവിത പ്രശ്നങ്ങളിൽ രാഷ്ട്രീയം നോക്കാനാവില്ലല്ലോ.
∙ സെൻസർ ബോർഡിലേക്ക് ഇപ്പോൾ പോകാറില്ല
യുഡിഎഫ് സർക്കാരിന്റെ സമയത്ത് ചലച്ചിത്ര അക്കാദമിയിൽ ഉണ്ടായിരുന്നു. പ്രിയദർശൻ ചെയർമാനായിരുന്ന സമയത്ത്. അന്ന് എന്റെ രാഷ്ട്രീയം നോക്കിയിരുന്നോ? ഞാനന്നും സജീവമായിട്ടുണ്ടായിരുന്ന ഒരു അംഗമാണ്. അതിൽനിന്നാണ് ലളിതകലാ അക്കാദമിയിലേക്കു വന്നത്.
ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചാൽ അത് ഭംഗിയായി ചെയ്യണം. ഞാനൊരു നല്ല സംഘാടകനാണ്. അതിലെനിക്ക് അഭിമാനവുമുണ്ട്. ഞാൻ അധികാരത്തിലിരിക്കുമ്പോൾ, പ്രേംനസീർ സാർ പഠിച്ച എസ്ബി കോളജിൽ മധുസാറിനെയൊക്കെ കൊണ്ടുവന്ന് ചലച്ചിത്ര മേള നടത്തി. അത് ഇന്നും തുടരുന്നു.
ലളിതകലാ അക്കാദമിയിലായിരിക്കുമ്പോഴാണ് ചങ്ങനാശേരി റവന്യൂ ടവറിൽ കുട്ടികളെക്കൊണ്ട് ലഹരിവിരുദ്ധ ചിത്രങ്ങൾ വരപ്പിച്ചത്. ചെയ്യുന്ന കാര്യങ്ങൾ നന്നാകണമെന്ന് എനിക്കു നിർബന്ധമുണ്ട്. സെൻസർ ബോർഡിൽ രാഷ്ട്രീയമുണ്ട്. ഞാൻ ജോലി ചെയ്യുന്ന മേഖലയല്ലേ, അവിടെയും എന്തിനാ കുറെ ശത്രുക്കൾ.
അപ്രിയസത്യങ്ങൾ പറയാതെയുമിരിക്കാമല്ലോ. നല്ലതു ചെയ്താൽ ശത്രുക്കൾ കൂടും. എന്തിനാ വെറുതെ. സെൻസർ ബോർഡിൽ വ്യക്തി താൽപര്യങ്ങൾ നടക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ഞാൻ പോകുമ്പോൾ നമ്മൾ പാലിക്കേണ്ട പ്രേക്ഷക പക്ഷമുണ്ട്. അതിൽ നിൽക്കാൻ പറ്റില്ലെങ്കിൽ പിന്നെ കള്ളനായി പോകും. എനിക്ക് അത് താൽപര്യമില്ല. അത്രയേയുള്ളൂ.
∙ ‘‘പ്രസാദ് സംവിധാനം ചെയ്യണം’’
ഞാൻ ആദ്യത്തെ സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ തിരക്കഥ മുഴുവൻ വായിച്ചുപഠിച്ചു. ശേഷം ഷോട്ടുകളുടെ തുടർച്ചയെല്ലാം എന്നോടായിരുന്നു ചോദിച്ചിരുന്നത്. അന്ന് സംവിധായകരിൽ അതികായനായിരുന്ന സേതുമാധവൻ സാർ പറഞ്ഞു, ‘‘പ്രസാദേ , എന്റെ അസോഷ്യേറ്റ് ആയി വന്നോളൂ. നല്ലൊരു സംവിധായകനുണ്ട് നിങ്ങളിൽ’’ എന്ന്. അന്നുപക്ഷേ അതൊന്നും ശ്രദ്ധിച്ചില്ല. ഭാവിയിൽ സംവിധാനം ചെയ്തേക്കാം.
∙ നാടകം അഥവാ മനോവ്യായാമം
നാടകം വലിയ സാധ്യതയാണ്. നമ്മൾ പോലും അറിയാതെ നമ്മുടെ മനസ്സിനെ അത് സ്വാധീനിക്കും. കുട്ടിക്കാലത്തു മലയാള മനോരമയുടെ ബാലജനസഖ്യത്തിൽ സജീവ പ്രവർത്തകനായിരുന്നു ഞാൻ. അന്ന് നാടകം കളിച്ചു മികച്ച നടനായിട്ടുണ്ട്. ഒരുപാട് സന്തോഷമുള്ള കാലമായിരുന്നു അത്.
ഇപ്പോൾ കൃഷ്ണ പ്രസാദിന്റെ പാടത്തു വെള്ളം കയറ്റിയിട്ടിരിക്കുകയാണ്. വഴിയേ വിത്തു വിതയ്ക്കും. മുളപൊട്ടും. നൂറുമേനി വിളയും. ജീവിതത്തിലും സന്തോഷമുള്ളതൊക്കെ ചെയ്യാൻ കാത്തിരിക്കുകയാണ് അദ്ദേഹം. ഒപ്പം വരാനിരിക്കുന്ന സിനിമകളിലും നിറയെ പ്രതീക്ഷയുടെ വിത്തുകൾ വിതച്ചിരിക്കുകയാണ് കൃഷ്ണ പ്രസാദ്.
English Summary: Acting, Agriculture, Politics, Cinema...- Krishna Prasad Speaks