ജാനകിക്കാട് 5 വർഷം ആ രഹസ്യം ഒളിപ്പിച്ചുവച്ചു; യാത്ര പറയാതെ ഹാരിസ് മടങ്ങി; തോട്ടത്തിൽ പോയ മുഹമ്മദിന് പനി
കോവിഡ് കാലത്ത് ഗൾഫിൽ മരിച്ച പ്രവാസിയുടെ കഥ പറഞ്ഞ സിനിമയാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. നാട്ടിലേക്കു വരാനിരിക്കുന്നതിന്റെ തലേന്ന് കോവിഡ് ബാധിച്ചു മരിച്ച പ്രവാസിയുടെ മൃതദേഹം ഒരുപാട് പരിശ്രമങ്ങൾക്കൊടുവിൽ നാട്ടിലെത്തിച്ചെങ്കിലും വീട്ടിലേക്കെടുക്കാനാകാതെ കബറടക്കുന്നതായിരുന്നു കഥ. സിനിമയിലെ കഥാപാത്രത്തിന് കബറിലേക്ക് എടുക്കുന്നതിന് തൊട്ടുമുൻപായി മകന്റെയും ഭാര്യയുടെയും അന്ത്യയാത്രാമൊഴി സ്വീകരിക്കാൻ അവസരം ലഭിച്ചിരുന്നു.
കോവിഡ് കാലത്ത് ഗൾഫിൽ മരിച്ച പ്രവാസിയുടെ കഥ പറഞ്ഞ സിനിമയാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. നാട്ടിലേക്കു വരാനിരിക്കുന്നതിന്റെ തലേന്ന് കോവിഡ് ബാധിച്ചു മരിച്ച പ്രവാസിയുടെ മൃതദേഹം ഒരുപാട് പരിശ്രമങ്ങൾക്കൊടുവിൽ നാട്ടിലെത്തിച്ചെങ്കിലും വീട്ടിലേക്കെടുക്കാനാകാതെ കബറടക്കുന്നതായിരുന്നു കഥ. സിനിമയിലെ കഥാപാത്രത്തിന് കബറിലേക്ക് എടുക്കുന്നതിന് തൊട്ടുമുൻപായി മകന്റെയും ഭാര്യയുടെയും അന്ത്യയാത്രാമൊഴി സ്വീകരിക്കാൻ അവസരം ലഭിച്ചിരുന്നു.
കോവിഡ് കാലത്ത് ഗൾഫിൽ മരിച്ച പ്രവാസിയുടെ കഥ പറഞ്ഞ സിനിമയാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. നാട്ടിലേക്കു വരാനിരിക്കുന്നതിന്റെ തലേന്ന് കോവിഡ് ബാധിച്ചു മരിച്ച പ്രവാസിയുടെ മൃതദേഹം ഒരുപാട് പരിശ്രമങ്ങൾക്കൊടുവിൽ നാട്ടിലെത്തിച്ചെങ്കിലും വീട്ടിലേക്കെടുക്കാനാകാതെ കബറടക്കുന്നതായിരുന്നു കഥ. സിനിമയിലെ കഥാപാത്രത്തിന് കബറിലേക്ക് എടുക്കുന്നതിന് തൊട്ടുമുൻപായി മകന്റെയും ഭാര്യയുടെയും അന്ത്യയാത്രാമൊഴി സ്വീകരിക്കാൻ അവസരം ലഭിച്ചിരുന്നു.
കോവിഡ്‌കാലത്ത് ഗൾഫിൽ മരിച്ച പ്രവാസിയുടെ കഥ പറഞ്ഞ സിനിമയാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. നാട്ടിലേക്കു വരാനിരിക്കുന്നതിന്റെ തലേന്ന് കോവിഡ് ബാധിച്ചു മരിച്ച പ്രവാസിയുടെ മൃതദേഹം ഒരുപാട് പരിശ്രമങ്ങൾക്കൊടുവിൽ നാട്ടിലെത്തിച്ചെങ്കിലും വീട്ടിലേക്കെടുക്കാനാകാതെ കബറടക്കുന്നതായിരുന്നു കഥ. സിനിമയിലെ കഥാപാത്രത്തിന് കബറിലേക്ക് എടുക്കുന്നതിന് തൊട്ടുമുൻപായി മകന്റെയും ഭാര്യയുടെയും അന്ത്യയാത്രാമൊഴി സ്വീകരിക്കാൻ അവസരം ലഭിച്ചിരുന്നു.
എന്നാൽ, വടകര മംഗലാട് മമ്പളിക്കുനി ഹാരിസിന് അതിനുപോലുമുള്ള ഭാഗ്യമുണ്ടായില്ല. സിനിമയിലെ കഥാപാത്രം ഗൾഫിൽ നിന്നു നാട്ടിലേക്ക് വരാനിരിക്കെ അവിടെ വച്ചാണ് മരിച്ചതെങ്കിൽ ഹാരിസിനെ നിപ്പ കീഴടക്കിയത് ഗൾഫിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിനിടെ, നാട്ടിൽ വച്ചാണ്. മരണശേഷം നിപ്പ സ്ഥിരീകരിച്ചതോടെ മയ്യിത്ത് ബന്ധുക്കൾക്കു വിട്ടു നൽകിയില്ല. ഭാര്യ അടക്കമുള്ള കുടുംബാംഗങ്ങൾ ക്വാറന്റീനിൽ കഴിയുന്നതിനിടെ, ആരുടെയും യാത്രാമൊഴി വാങ്ങാതെ, ഹാരിസ് മടങ്ങി. അർധരാത്രി പിപിഇ കിറ്റ് അണിഞ്ഞ ആരോഗ്യപ്രവർത്തകർ കടമേരി ജുമാമസ്ജിദിൽ പ്രോട്ടോക്കോൾ പ്രകാരം ഹാരിസിന്റെ മൃതദേഹം കബറടക്കി.
3 മാസം മുൻപാണ് ഖത്തറിൽ ഇലക്ട്രിഷ്യനായ ഹാരിസ് നാട്ടിലെത്തിയത്. സെപ്റ്റംബർ 15ന് മടങ്ങാനായി എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയതിനിടെയാണ് അവധി തീരാൻ കാത്തു നിൽക്കാതെ ഹാരിസ് മടങ്ങുന്നത്. ഒന്നാം ഘട്ടത്തിലും രണ്ടാംഘട്ടത്തിലും കോഴിക്കോടിനെ വിറപ്പിച്ചു കടന്നു പോയ നിപ്പ ഇപ്പോൾ ഒരിക്കൽ കൂടി മടങ്ങിയെത്തിയിരിക്കുന്നു. ഇക്കുറി രണ്ടു പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. മരുതോങ്കര സ്വദേശി മുഹമ്മദും ആയഞ്ചേരി മംഗലാട് സ്വദേശി ഹാരിസും. എത്ര പെട്ടെന്നാണ് ഒരു നാട് ഭീതിയിലേക്ക് ആഴ്ന്നത്. എങ്ങനെയാണ് പ്രതിസന്ധിയുടെ ഈ നാളുകളിലൂടെ കോഴിക്കോട് കടന്നു പോകുന്നത്. വായിക്കാം കോഴിക്കോടിന്റെ ജീവിതം.
∙ ആ കാട്ടിൽ നിന്ന് വവ്വാലുകൾ ഈ നാടുകളിലെത്തി
കേരളത്തിൽ ആദ്യമായി 2018ൽ നിപ്പ റിപ്പോർട്ട് ചെയ്തത് ചങ്ങരോത്ത് സൂപ്പിക്കടയിലാണ്. അന്ന് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. രോഗികളെ പരിചരിക്കുന്നതിനിടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജോലിക്കാരിയായ സിസ്റ്റർ ലിനിയും മരിച്ചു. ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കട വളച്ചുകെട്ടി മൂസ, മക്കളായ സ്വാലിഹ്, സാബിത്ത്, മൂസയുടെ സഹോദര ഭാര്യ മറിയം എന്നിവരായിരുന്നു അന്ന് മരിച്ചത്. സ്വാലിഹിന്റെ മരണം പനി കാരണം ആണെന്നായിരുന്നു ആദ്യ നിഗമനം എങ്കിലും സാബിത്തിന്റെ മരണത്തോടെ നിപ്പ എന്ന രോഗമാണ് എന്ന നിഗമനത്തിൽ എത്തുകയായിരുന്നു.
മൂസയുടെ മകൻ വിദേശത്ത് നിന്ന് കൊണ്ടുവന്ന മുയലുകളിൽ നിന്നാണ് നിപ്പ രോഗം പകർന്നതെന്നായിരുന്നു ആദ്യ നിഗമനം. പിന്നീടാണ് വവ്വാലുകളാണ് ഉറവിടമെന്ന് സംശയമുയർന്നത്. അന്ന് സുപ്പിക്കടയിലെ വളച്ചുകെട്ടി മൂസയുടെ വീട്ടിലെ കിണറ്റിൽ ഉണ്ടായിരുന്ന വവ്വാലുകളെ വിദഗ്ധ സംഘം പരിശോധന നടത്തിയാണ് ഉറവിടം കണ്ടെത്തിയത്. ആ കുടുംബത്തിൽ ഉമ്മയും മകനും മാത്രമാണ് ഇന്ന് ബാക്കിയുള്ളത്.
2018ൽ നിപ്പ സ്ഥിരീകരിച്ച സൂപ്പിക്കടയിൽനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് നിലവിൽ ആദ്യ രോഗബാധയുണ്ടായ മരുതോങ്കര കള്ളാട് പ്രദേശം. കുറ്റ്യാടിപ്പുഴയുടെ തീരത്ത് ജാനകിക്കാട് ഇക്കോടൂറിസം മേഖലയുടെ രണ്ടു വശങ്ങളിലാണ് സൂപ്പിക്കടയും കള്ളാടും സ്ഥിതിചെയ്യുന്നത്. സൂപ്പിക്കടയിൽനിന്ന് ആകാശമാർഗം ശരാശരി 3 കിലോമീറ്റർ അകലെയാണ് ജാനകിക്കാട്. കള്ളാടുനിന്ന് ശരാശരി 3 കിലോമീറ്റർ മാത്രമേ ജാനകിക്കാട്ടിലേക്കുള്ളു.
∙ ജാനകിക്കാട്, പഴംതീനി വവ്വാലുകളുടെ സങ്കേതം
എന്തു കൊണ്ടാണ് ജാനകിക്കാട് വവ്വാലുകൾ ഏറിയത്. ഈ പ്രദേശത്ത് കുത്തിയൊലിച്ചൊഴുകുന്ന കുറ്റ്യാടിപ്പുഴയുടെ ഇരുകരളിലും വവ്വാലുകളുടെ വൻതോതിലുള്ള സാന്നിധ്യമുണ്ട്. ജാനകിക്കാട്ടിൽ ഇഷ്ടംപോലെ ഫലവൃക്ഷങ്ങൾ ഉള്ളതിനാൽ വവ്വാലുകൾ ഏറെയുണ്ട്. നിലവിൽ രോഗബാധയുണ്ടായ കള്ളാട് പ്രദേശം ആളുകൾ തിങ്ങിപ്പാർക്കുന്ന പരന്ന ഇടമാണ്. എന്നാൽ ഈ പ്രദേശത്ത് ഇഷ്ടംപോലെ കമുകുകളും തെങ്ങുകളുമുണ്ട്. 2018ൽ നിപ്പ ബാധിച്ച് ആദ്യം മരിച്ചവരുടെ വീട് സൂപ്പിക്കടയിലാണ്.
ഒന്നര കിലോമീറ്ററോളം അകലെയുള്ള പ്രദേശമായ ആവടുക്കയിൽ ഈ കുടുംബം ഒരു വീടും സ്ഥലവും വാങ്ങിയിരുന്നു. ചെറിയൊരു കുന്നു കയറി വേണം ഈ സ്ഥലത്തെത്താൻ. ഇവിടെ കിണറ്റിൽ വവ്വാലുകളുടെ ആവാസകേന്ദ്രമുണ്ടായിരുന്നു. സൂപ്പിക്കടയിലെ വീടിനു മുന്നിൽ മുയലിനെ വളർത്താനുള്ള കൂടുണ്ടായിരുന്നു. കോഴി അടക്കമുള്ള പലതരം ജീവികളെ വളർത്തിയിരുന്നു. ചുറ്റും മരങ്ങൾ പന്തലിച്ചുവളരുന്ന പ്രദേശമാണ്. ഇഷ്ടംപോലെ കമുകുകളുള്ള പ്രദേശമായിരുന്നു അത്.
2021ൽ രോഗം സ്ഥിരീകരിച്ചത് മാവൂർ മുക്കം റോഡിൽ പാഴൂർ മുന്നൂരിലെ വീട്ടിലെ കുട്ടിക്കാണ്. സൂപ്പിക്കടയിൽനിന്ന് 57 കിലോമീറ്റർ അകലെയാണ് പാഴൂർ. വലിയൊരു കുന്നിന്റെ ചെരിവിലാണ് വീട്. മരങ്ങൾ തിങ്ങിനിൽക്കുന്ന പ്രദേശമാണ്. ഈ കുട്ടിയുടെ വീടു നിൽക്കുന്നത് നിറയെ അടയ്ക്ക ഉണ്ടാകുന്ന കമുകുകൾക്കു നടുക്കാണ്. വീടിന്റെ മുറ്റത്ത് ഒരു ആട്ടിൻകൂടുണ്ട്. വീട്ടിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ പുൽപറമ്പിൽ കുട്ടിയുടെ പിതാവിനു കൃഷിയിടമുണ്ടായിരുന്നു. ഇതും കുന്നിൻചെരിവിലായിരുന്നു. കൃഷിയിടം നിൽക്കുന്നത് പുഴയോടു ചേർന്നാണ്. പുഴയ്ക്ക് അക്കരെ വവ്വാലുകൾ തിങ്ങിപ്പാർക്കുന്ന മരങ്ങളുണ്ടായിരുന്നു.
∙ അദ്ദേഹം മരിക്കുന്നതിനു മുൻപ് പരസ്പര ബന്ധമില്ലാതെ സംസാരിച്ചു, സംശയം തുടങ്ങിയതിങ്ങനെ
വീണ്ടും നിപ്പ ഭീതിക്കാലത്തിലേക്ക് കോഴിക്കോട് ജില്ല നീങ്ങിയത് ഇങ്ങനെയാണ്. മുഹമ്മദിന്റെ കുടുംബത്തിലെ രണ്ടു കുട്ടികളെ മിംസ് ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലാണ് ആദ്യം കൊണ്ടു വന്നത്. പിന്നീട് അസ്വാഭാവിക രോഗലക്ഷണങ്ങൾ കണ്ടപ്പോഴാണ് രോഗമെന്താണെന്ന് കണ്ടെത്താൻ ശ്രമം തുടങ്ങിയത്. കുട്ടികളുടെ ബന്ധുക്കളുമായി സംസാരിച്ചു. വീട്ടിൽ രണ്ടാഴ്ച മുൻപ് ഒരാൾ മരിച്ചെന്നും അദ്ദേഹം മരണത്തിനു മുൻപ് പരസ്പരബന്ധമില്ലാതെ സംസാരിച്ചിരുന്നുവെന്നും സൂചന ലഭിച്ചു. അങ്ങനെയാണ് ഒരു കുടുംബത്തിന്റെ ക്ലസ്റ്റർ തിരിച്ചറിയുന്നത്.
ന്യുമോണിയ ബാധിച്ച ഇവർക്കെല്ലാവർക്കും സമാന ലക്ഷണങ്ങൾ കണ്ടെത്തി. ഒരു കുട്ടി അപസ്മാര ലക്ഷണങ്ങളും കാണിച്ചു തുടങ്ങി. ഇങ്ങനെ രോഗലക്ഷണങ്ങൾ കണ്ടതോടെയാണു നിപ്പയാണോ എന്നു സംശയം ഉയർന്നത്. ഉടനടി ആരോഗ്യ മന്ത്രിയുമായി സംസാരിക്കുകയും സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇതേ സമയത്താണ് വടകരയിൽ ഹാരിസ് ന്യുമോണിയയുമായി ചികിത്സ തേടിയത്. ഇദ്ദേഹം പെട്ടെന്നു മരിച്ചു. ന്യുമോണിയ അല്ലാതെ മറ്റു ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന ആരോഗ്യവാനായ ഹാരിസ് പെട്ടെന്നു മരിച്ചപ്പോൾ ഇദ്ദേഹത്തിന്റെ വിവരങ്ങൾ ശേഖരിച്ചു.
വടകര, പേരാമ്പ്ര ഭാഗത്തു നിന്നുള്ള ആളായതിനാൽ ആദ്യം മരിച്ച രോഗിയുമായി ബന്ധമുണ്ടോ എന്നു പരിശോധിച്ചു. എന്നാൽ ഇവർ ബന്ധുക്കളായിരുന്നില്ല. തുടർന്നു ബന്ധുക്കളുമായി സംസാരിച്ചപ്പോഴാണ് മുഹമ്മദ് കോഴിക്കോട് മലാപ്പറമ്പിലെ ഇഖ്റ ആശുപത്രിയിൽ എത്തിയ അതേ ദിവസം ഹാരിസും ഭാര്യാപിതാവിനെയും കൊണ്ട് അവിടെ എത്തിയതായി സ്ഥിരീകരിച്ചത്. ഇതോടെ ഹാരിസിന്റെ മയ്യിത്ത് ബന്ധുക്കൾക്കു വിട്ടുകൊടുക്കാതെ പരിശോധന പൂർത്തിയാക്കി. നിപ്പയാണെന്നു സ്ഥിരീകരിച്ചത്. എന്നാൽ ആദ്യം രോഗം ബാധിച്ച മുഹമ്മദിന് എവിടെ നിന്നാണു രോഗം ബാധിച്ചതെന്നു സ്ഥിരീകരിക്കാനായിട്ടില്ല.
കൃഷിത്തോട്ടത്തിൽ നിന്നായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മുഹമ്മദിന്റെ ഉടമസ്ഥതയിൽ മലമുകളിലെ തോട്ടത്തിൽ തെങ്ങുകളും കമുകുകളുമുണ്ട്. ഓഗസ്റ്റ് 20ന് അവിടെ തേങ്ങയിടാൻ പോയതായാണു വിവരം. 22ന് പനി ബാധിച്ചു കുറ്റ്യാടിയിലെ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നു പനിയും ചുമയും ശക്തമായതോടെ 25ന് വീണ്ടും ചികിത്സതേടി. പിന്നീടാണു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. 30ന് മരിക്കുകയും ചെയ്തു. വിവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ മുഹമ്മദിന് നിപ്പയാണെന്ന സംശയമേ ഉണ്ടായിരുന്നില്ല. കുട്ടികൾക്കും രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണു നിപ്പ സംശയം ഉയർന്നത്.
∙ കടുത്ത നിയന്ത്രണത്തിൽ കോഴിക്കോട്, കൺട്രോൾ റൂമുകൾ തുറന്നു
നിപ്പ സംശയമുണ്ടാകുകയും പിന്നീട് സ്ഥിരീകരണം വരികയും ചെയ്തതോടെ ആരോഗ്യവകുപ്പിനൊപ്പം ജനങ്ങളും പെട്ടെന്നു തന്നെ പ്രതിരോധത്തിലേക്കു മാറി. പുറത്തിറങ്ങുന്നവരെല്ലാം തന്നെ മാസ്ക് ധരിച്ചു തുടങ്ങി. ബോധപൂർവം പരസ്പരം അകലം പാലിച്ചു. കോവിഡ് കാലത്ത് പകർത്തിയ ശീലക്കുപ്പായം വളരെ പെട്ടെന്ന് തന്നെ എടുത്തണിഞ്ഞു. ബസിലും കടകളിലുമെല്ലാം മാസ്ക് ധരിച്ചാണ് ഓരോരുത്തരും എത്തുന്നത്.
രോഗികളെ സന്ദർശിക്കാതിരിക്കാനും ആശുപത്രികളിൽ നിസ്സാരകാരണത്തിന് ചികിത്സയ്ക്ക് പോവാതിരിക്കാനും ജനങ്ങൾ സ്വമേധയാ കരുതലെടുക്കുന്നു. ആരോഗ്യമന്ത്രി വീണാ ജോർജും മന്ത്രി പി.എ.മുഹമ്മദ് റിയാസും പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി സ്ഥലത്തുണ്ട്. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കലക്ടർ എ.ഗീതയും അടക്കമുള്ളവർ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ജില്ലയിൽ നിപ്പ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായ കൂടുതൽ പേരെ കണ്ടെത്തുന്നുണ്ട്.
മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഗവൺമെന്റ് ഗെസ്റ്റ് ഹൗസിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ രോഗക്ഷണമുണ്ടെങ്കിൽ കോൾ സെന്ററിൽ ബന്ധപ്പെടണം. രോഗബാധിത പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവൽകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊബൈൽ ലാബും ജില്ലയിൽ സജ്ജമാക്കും. ഇത് വഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാകും.
English Summary: Who have been confirmed Nipah at Calicut? How did Nipah hit Kerala in 2018 and 2021?